സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

Published on Tue, 03/19/2013 – Madhymum online
റിയാദ്: സൗദി തൊഴില്‍നിയമത്തിലെ സുപ്രധാനമായ അനുഛേദം ഭേദഗതിചെയ്തും മറ്റൊരു അനുഛേദം ഇല്ലാതാക്കിയും തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി
റിയാദ്: നിയമലംഘനം നടത്തിയ രണ്ട് ലക്ഷത്തോളം വിദേശികളെ രാജ്യത്തുനിന്ന് മടക്കി അയച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇത്രയും പേരെ നാടുകടത്തിയത്. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും കര്‍ശനമായി നേരിടാനുള്ള നീക്കങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം കിട്ടിയതിന് പിറകെയാണ് ഇതുസംബന്ധിച്ച ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്. ഈ വര്‍ഷം മുഹറം ഒന്ന് മുതല്‍ റബീഉല്‍ആഖിര്‍ അവസാനം വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി അരലക്ഷം വിദേശികളെ മടക്കി അയച്ചതായാണ് കണക്കുകള്‍. രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളില്‍നിന്ന് പിടികൂടിയ 2,01,350 വിദേശികളെ തിരിച്ചയച്ചതായി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്്. അനധികൃത കുടിയേറ്റക്കാര്‍, താമസരേഖാ നിയമം ലംഘിച്ചവര്‍, വിസ കാലാവധി പിന്നിട്ടിട്ടും മടങ്ങിപ്പോകാത്തവര്‍ തുടങ്ങി വ്യത്യസ്ത നിയമലംഘനങ്ങള്‍ നടത്തിയവരാണ് ഇവരില്‍ അധികപേരും.
വിരലടയാളമുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച് റോഡ് മാര്‍ഗവും, കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെയുമാണ് ഇവരെ രാജ്യത്തുനിന്ന് പുറത്താക്കിയതെന്നു പ്രാദേശിക പത്രം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെയുള്ള നടപടിയില്‍ പാസ്പോര്‍ട്ട് വിഭാഗത്തിനൊപ്പം മറ്റ് സുരക്ഷാവകുപ്പുകളും സഹകരിച്ചു. നിയമ ലംഘകര്‍ക്ക് ജോലിയോ വാഹന സൗകര്യം ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ നല്‍കരുതെന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ള പൊതുജനത്തിനും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.നിയമവിരുദ്ധമായി ജോലിചെയ്യന്നവര്‍ക്ക് താമസവും ഗതാഗതസൗകര്യവും നല്‍കുന്നതും കുറ്റകരമായി പരിഗണിക്കും. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുവരെ കുറിച്ച് പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 992 ല്‍ വിവരം നല്‍കണമെന്നും അനധികൃത താമസക്കാരെയും നിയമലംഘകരെയും തുടച്ചുനീക്കുന്നതിനുള്ള യജ്ഞത്തില്‍ സഹകരിക്കണമെന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിതാഖാത്ത് പദ്ധതി താഴെതട്ടിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നടപടി ആരംഭിച്ചതിന് പിറകെ സ്പോണ്‍സറുടെ അടുത്തല്ലാതെ തൊഴിലെടുക്കുന്നവരെ കര്‍ശനമായി നേരിടാനുള്ള തീരുമാനവും കൂടുതല്‍ വിദേശികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. 10ല്‍ താഴെ മാത്രം ജീവനക്കാരുള്ള സ്ഥാപനങ്ങളെ നേരത്തെ നിതാഖാത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഒരാഴ്ച മുമ്പ് ആരംഭിച്ച നിതാഖാത്തിന്‍െറ പുതിയ ഘട്ടത്തില്‍ ഇവരും ഉള്‍പ്പെടും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ നിയമത്തിന്‍െറ പരിപൂര്‍ണമായ പരിധിയിലെത്തിക്കാനാണ് നീക്കം.

ആദായമേകും ചെണ്ടുമല്ലി -

Check out Mathrubhumi - Agriculture - ആദായമേകും ചെണ്ടുമല്ലി -

ആദായമേകും ചെണ്ടുമല്ലി


അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോവര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. മാല, ബൊക്കെ, റീത്ത് എന്നുവേണ്ട അലങ്കാരാവശ്യങ്ങള്‍ക്കെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബന്തിയെന്ന് വിളിക്കുന്ന ചെണ്ടുമല്ലി പൂക്കളാണ്. മഞ്ഞയും ചുവപ്പും നിറമുള്ള ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 50 മുതല്‍ 100 രൂപ വരെയാണ് ശരാശരിവില. ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും ഇത് മുന്നൂറിനുമപ്പുറത്തെത്തും.

പ്രകൃതിദത്ത നിറവും മണവുമുള്ള എണ്ണയും ചെണ്ടുമല്ലികയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവിന് നിറം കൂട്ടുമെന്നതിനാല്‍ കോഴിത്തീറ്റയിലെ അവിഭാജ്യഘടകമാണ് ചെണ്ടുമല്ലിക. നിമാവിരകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ ചെണ്ടുമല്ലിക്ക് അപാര കഴിവുണ്ട്. ചെണ്ടുമല്ലിയുള്ള പച്ചക്കറിതോട്ടങ്ങളില്‍ കീടബാധ കാണാറില്ല. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷിയിലെ കാവലാളാകാന്‍ ചെണ്ടുമല്ലിയെ ഒപ്പം കൂട്ടാം.

നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലി കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും വേണമെന്ന നിര്‍ബന്ധം മാത്രമേ ഇതിനുള്ളൂ. ആദ്യമായി നാലടി വീതിയും അരയടി പൊക്കവും രണ്ടടി നീളവുമുള്ള വാരങ്ങളെടുത്ത് ചെണ്ടുമല്ലി നേഴ്‌സറി തയ്യാറാക്കാം. നാലുകിലോ ചാണകപ്പൊടിയും അരക്കിലോ എല്ലുപൊടിയും നേഴ്‌സറിക്കുള്ള വളമായി ചേര്‍ക്കണം. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലി കൃഷിക്ക് 150 ഗ്രാം വിത്ത് മതി.

മൂന്ന് ഇഞ്ച് അകലത്തില്‍ വിത്ത് പാകി വൈക്കോലോ ഓലയോകൊണ്ട് പുതയിടണം. ദിവസവും നന നിര്‍ബന്ധം. ഒരാഴ്ചയ്ക്കുള്ളില്‍ വിത്ത് മുളയ്ക്കും. ഇനി പുത മാറ്റാം. പുത മാറ്റാന്‍ വൈകിയാല്‍ തൈകള്‍ നീണ്ട് വളഞ്ഞ് വരും. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാനുള്ള സ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി അകലത്തില്‍ വാരങ്ങള്‍ എടുക്കണം. സെന്റൊന്നിന് 100 കിലോഗ്രാം ചാണകപ്പൊടി അടിവളമാക്കാം. ഒന്നരയടി അകലത്തില്‍ മാത്രമേ ചെണ്ടുമല്ലി തൈകള്‍ പറിച്ചുനടാവൂ. നട്ട് ഒന്നരമാസം കഴിയുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പിഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. മഴയില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചെടി നനയ്ക്കണം.

കളകള്‍ പറിച്ചുകളയേണ്ടത് അത്യാവശ്യം. നട്ട് രണ്ടര മാസത്തിനകം ചെണ്ടുമല്ലി വിളവെടുക്കാം. തുടര്‍ച്ചായായി രണ്ടുമാസത്തോളം പൂക്കള്‍ കിട്ടും. പൂവ് നന്നായി വിരിഞ്ഞ് കഴിയുമ്പോള്‍ അല്‍പം തണ്ടോടുകൂടി വൈകുന്നേരങ്ങളില്‍ ഇറുത്തെടുക്കാം. സെന്റൊന്നിന് 50 കിലോഗ്രാം ചെണ്ടുമല്ലി വലിയ പ്രയാസമില്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നതാണ് പ്രത്യേകത.
രണ്ടുമാസം ഇടവിട്ട് നേഴ്‌സറി ക്രമീകരിച്ചാല്‍ വര്‍ഷം മുഴുവന്‍ പൂക്കളുടെ ലഭ്യത ഉറപ്പുവരുത്താം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും അരക്കിലോഗ്രാം പോട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും. ചെടി മറിഞ്ഞുവീഴാതിരിക്കുവാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം.

വലിയ മുടക്കുമുതല്‍ ഇല്ലാതെത്തന്നെ പുഷ്പകൃഷിയില്‍ മുന്നേറാമെന്നതിന് തെളിവാണ് ചെണ്ടുമല്ലി കൃഷി. കാസര്‍കോട് ചാമക്കുഴിയിലെ ജോസഫേട്ടനും കുടുംബത്തിനും വരുമാന സ്രോതസ്സെന്നതിലുപരി മനസ്സിന് ആനന്ദം പകരുന്നവളാണ് ചെണ്ടുമല്ലി. അരോമാതെറാപ്പിയിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയിലും ചെണ്ടുമല്ലികയ്ക്ക് പ്രധാന്യമേറിവരികയാണ്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളില്‍ടെുത്തി പുഷ്പകൃഷിക്കുള്ള സാമ്പത്തികസഹായം കൃഷിഭവനിലൂടെ നല്‍കിവരുന്നുണ്ട്.

വിപണി മുന്‍കൂട്ടി കണ്ടെത്തി കൃഷിനടത്തിയാല്‍ ചെണ്ടുമല്ലിയോളം ലാഭകരമായ മറ്റൊരു പുഷ്പവുമില്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ്, ചാമക്കുഴി-9447473718).
Print
<

പാവയ്ക്കാ നീര് സിദ്ധൌഷധം

¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×Ç¢

ÜIX D ¦çoÏ d·sßÏßÜá IÞµáK ¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×ÇæÎ Kí µIJW. §LcÏßæÜÏá¢ ææºÈÏßæÜÏá¢ ÉøOøÞ·Ä ææÕÆcÖÞØídÄJßW  dÉçÎÙJßÈí ÎøáKÞÏß ÉÞÕÏíA Èàøí ©ÉçÏÞ·ßAáK ÄßæÈ ¥¿ßØíÅÞÈÎÞAß æµÞ{ùÞçÁÞ ØVÕµÜÞÖÞÜÏ߿ܠ µÞXØV æØaùßW §LcX Õ¢ÖÆÈÞÏ dÉËØV øÞç¼×í ¥·VÕÞ{ßædÈ çÈÄãÄbJßW È¿K ÉÀÈJßÜÞÃí ¨ µæIJW.

¦çoÏ d·sßÏßÜáIÞµáK µÞXØV çµÞÖBZ ·ïâçAÞØßW ÈßKí ©ÉÞÉ ºÏJßÜâæ¿ ªV¼¢ ØbàµøßAáKÄí Ä¿ÏÞÈᢠ¥BæÈ ¥Äßæa ÈÞÖJßÈᢠÉÞÕÏíAÞ ÈàøßÈí µÝßÏáKÄÞÏß ·çÕ×ÃJßW µæIJß. µÞXØV çµÞÖ BZ ªV¼JßÈí dÉÇÞÈÎÞÏᢠ·ïâçAÞØßæÈÏÞÃí ¦dÖÏßAáKÄí.  Îxá ÄøJßW ªV¼¢ ©ÜíÉÞÆßMßAÞX §ÕÏíAá dÉÏÞØÎÞÃáÄÞÈá¢.  

ÎÈá×cæa ¦·íç£Ï ·sß µÞXØV çµÞÖBZ ®Üßµ{ßçÜAá ɵVKí È¿JßÏ ÉøàfÃJßW  60% µÞXØV çµÞÖBZAᢠªV¼¢ ÜÍßAáKÄá Ä¿ÏÞX ÉÞÕÏíA ÈàøßÈí µÝßÏáKÄÞÏß µIJß. ÜÞÌᑚ æÉd¿ß Áß×áµ{ßW È¿JßÏ ÉøàfÃJßÜᢠØÎÞÈ ËÜ¢ µÞÃÞÈÞÏß. ¦Mß{ßæa Øß§² ØíxàÕí ç¼ÞÌíØßæa ÎøÃJßÈß¿ÏÞAßÏÄí  ¦çoÏ d·sßÏᑚ ¥VÌáÆÎÞÏßøáKá.
§LcAÞøßW ÜfJßW ²øÞZAí ¦çoÏ d·sß ¥VÌáÆ¢ ©IÞµáKáIí. ¯xÕᢠÎÞøµÎÞÏ ¥VÌáÆB{ßæÜÞKÞÃßÄí. Ïá®ØßW dÉÄßÕV×¢ 45,220 çÉVAí ¦çoÏ d·sß ¥VÌáÆ¢ ùßçMÞVGí Äæº‡æM¿áKá. §ÄßW 38,460 çÉV ÎøÃJßÈá µàÝ¿BáKá. ÉÞÕÏíA Èàøßæa ÉáÄßÏ ©ÉçÏÞ·¢ ¦çoÏ d·sß ¥VÌáÆ¢ ÌÞÇß‚ÕVAí ¯æù ¦ÖbÞØ¢ ÈWµáK ÕÞVJÏÞÃí. 'µÞVØßæÈÞ¼æÈØßØí ®K ç¼ÃÜßÜÞÃí ÉÀÈ¢ dÉØßiàµøß‚ßGáUÄí.

 

പരീക്ഷ: വീട്ടുകാരെ പേടിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Published Madhymumonline on  13 Mar 2013

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകുന്നെന്ന് 'ദിശ'യുടെ കൗണ്‍സലിങ് കേന്ദ്രത്തിലേക്കെത്തുന്ന ഫോണ്‍വിളികള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനമായ ദിശ (ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ്സ്) യില്‍ 1800-ല്‍ അധികം ഫോണ്‍കോളുകളാണ് ഇപ്പോള്‍ പ്രതിദിനമെത്തുന്നത്. ഇതില്‍ അഞ്ചു ശതമാനത്തിന്റെയെങ്കിലും പ്രശ്‌നം ഗൗരവമുള്ളതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷാപ്പേടിക്കപ്പുറം മാനസിക സംഘര്‍ഷം, പിരിമുറുക്കം, ഉറക്കമില്ലായ്മ, ഭയം തുടങ്ങിയവയ്ക്ക് പരിഹാരം തേടിയാണ് ഭൂരിഭാഗം പേരും വിളിക്കുന്നത്. പഠിച്ചതൊക്കെ എഴുതാനാകുമോ, അടുത്ത ദിവസത്തെ പരീക്ഷ എങ്ങനെയാകുമെന്ന ഉത്കണ്ഠ എന്നിവയൊക്കെ കുട്ടികളെ ബാധിക്കുന്നുണ്ട്. പരീക്ഷ പ്രയാസമായിരുന്നത് വീട്ടുകാരില്‍ നിന്ന് എങ്ങനെ മറച്ചുവെക്കാം എന്നതിനെപ്പറ്റിവരെ കുട്ടികള്‍ അന്വേഷിക്കുകയാണ്. എം.എസ്.ഡബ്ല്യു. ബിരുദവും കൗണ്‍സലിങ് പരിചയവുമുള്ള 23 പേരാണ് ഇപ്പോള്‍ 'ദിശ'യില്‍ കുട്ടികളുടെ ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ആറ് മനശ്ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. കൗണ്‍സലര്‍മാര്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയാണ്. പ്രതിദിനം 20 മുതല്‍ 30 വരെ ഫോണ്‍കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിളിക്കുന്ന കുട്ടികളില്‍ അഞ്ചുശതമാനം പേരെങ്കിലും ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ദിശയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേെേത്ത എസ്.എസ്.എല്‍.സി. പരീക്ഷ ഉയര്‍ന്ന രീതിയില്‍ വിജയിച്ച സഹോദരങ്ങളുള്ള കുട്ടികള്‍ മറ്റൊരു പ്രശ്‌നമാണ് നേരിടുന്നത്. സഹോദരനെയോ അല്ലെങ്കില്‍ സഹോദരിയെപ്പോലെയോ ഉയര്‍ന്ന വിജയം നേടണമെന്ന വീട്ടുകാരുടെ സമ്മര്‍ദം ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളുമായും നിരവധി കോളുകള്‍ എത്തുന്നുണ്ട്. അതോടൊപ്പം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടനുള്ള ചോദ്യപേപ്പര്‍ വിശകലനത്തെ നേരിടാനാകാതെ കൗണ്‍സലിങ് സെന്ററിലേക്ക് വിളിക്കുന്ന കുട്ടികളും നിരവധിയാണ്. കഴിഞ്ഞ പരീക്ഷകളെക്കുറിച്ചുള്ള ആധിയും വിദ്യാര്‍ഥികള്‍ കൗണ്‍സലര്‍മാരോട് പങ്കുവെക്കുകയാണ്. വിളിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്കാകുന്നുണ്ടെന്നും ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മാര്‍ച്ച് എട്ടി നാണ് ദിശ ആരംഭിച്ചത്. ഒരേസമയത്ത് എട്ട് കൗണ്‍സലര്‍മാര്‍ 30 കോളുകള്‍ വരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇവ അഞ്ച് മിനിറ്റ് മുതല്‍ 45 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്നുമുണ്ട്. കോള്‍സെന്ററിലേക്കുള്ള 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരായ 1056-ല്‍ രാവിലെ ഏഴിനും ഒന്‍പതിനും ഇടയ്ക്കാണ് കൂടുതല്‍ ഫോണ്‍കോളുകളും എത്തുന്നത്. പിന്നെ വൈകീട്ട് നാലുമണിക്ക് ശേഷവും. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ അപൂര്‍വം കോളുകളേ വരുന്നുള്ളൂ. വരുന്ന കോളുകളില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളതാണ്. ജൂണ്‍ ആദ്യവാരം വരെ പരീക്ഷാ ഹെല്‍പ്പ്‌ലൈന്‍ ആയിത്തന്നെ 'ദിശ' പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഇത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമായി മാറും. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലാണ് കോള്‍സെന്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.



കോളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു


ദിശയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനം ആരംഭിച്ചശേഷം ഓരോ ദിവസം ചെല്ലുന്തോറും ഫോണ്‍കോളുകളുടെ എണ്ണം കൂടുകയാണ്. ഭൂരിഭാഗവും വിളിക്കുന്നത് കുട്ടികള്‍ തന്നെയാണെങ്കിലും കുട്ടികള്‍ക്കായി വിളിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുന്നുണ്ട്. കൗണ്‍സലിങ് സംവിധാനം ആരംഭിച്ച മാര്‍ച്ച് എട്ടിന് 1258 കോളുകളാണ് ലഭിച്ചതെങ്കില്‍ പിറ്റേദിവസം കോളുകളുടെ എണ്ണം 1229 ആയി. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തലേന്ന് അത് 1506 ആയി ഉയര്‍ന്നു. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച 1820 പേരാണ് 'ദിശ'യിലേക്ക് വിളിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിവരെ 'ദിശ'യില്‍ ലഭിച്ചത് 1100 ഫോണ്‍കോളുകളാണ്.

 

Salat

 

 

Regards?

Abdul Majeed

Front Office Executive

 

Roots Group Building, 1st Floor,

Amir Sultan Street,                                                 

Between SAMBA & Hollandi Bank,
Al Nahdah District,

P.O. Box 52269,

Jeddah 21563, K.S.A.

Tel: +966 2 699 6628 Ext: 233
Fax:+966 2 622 8144

Please consider the environment before printing this e-mail.

 

വിദേശികളുമായുള്ള വിവാഹത്തില്‍ ജനിച്ച കുട്ടികള്ക്ക് ഇന്ത്യന്‍ പാസ്പോര്ട്ട് നല്കാം

വിദേശികളുമായുള്ള വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കാം

Published By.madhyamam.com on Sun, 02/24/2013 - byഹാഷിം എളമരം

മനാമ: വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശികളുമായുള്ള വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അവകാശമുണ്ടെന്ന് ദല്‍ഹി ഹൈകോടതി സുപ്രധാന വിധിയില്‍ വ്യക്തമാക്കി. ബഹ്റൈനിലെ മൂന്നു രക്ഷിതാക്കള്‍ സമര്‍പ്പിച്ച റിട്ട് ഹരജി തീര്‍പ്പാക്കിക്കൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയെ സമീപിച്ച മൂന്നുപേരുടെ അഞ്ചു മക്കള്‍ക്കും 12 ആഴ്ചക്കകം പാസ്പോര്‍ട്ട് നല്‍കാന്‍ കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
കോടതിവിധി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യും. ബഹ്റൈനിലെ മുംബൈ സ്വദേശി അബൂബക്കര്‍, ഗോവക്കാരനായ ആന്‍റണി ദാന്‍റിസ്, മലയാളിയായ ഹുസൈന്‍ ആദം എന്നിവരാണ് കോടതിയെ സമീപിച്ചത്. അബൂബക്കറിന്‍െറ മക്കളായ ഇമാം മുഹമ്മദ് റഫീഖ് അബൂബക്കര്‍, ജാഫര്‍ മുഹമ്മദ് റഫീഖ് അബൂബക്കര്‍, ആന്‍റണി ദാന്‍റിസിന്‍െറ മക്കളായ പോള്‍ റോഷന്‍ ദാന്‍റിസ്, സസ്ത്തിക മിഷാല്‍ ദാന്‍റിസ്, ഹുസൈന്‍ ആദം കുട്ടിയുടെ മകള്‍ ഫാത്തിമ എന്നിവരുടെ പാസ്പോര്‍ട്ട് അപേക്ഷകളാണ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിരസിച്ചിരുന്നത്. ഇന്ത്യക്കാരായ രക്ഷിതാക്കളുടെ മക്കളാണെങ്കിലും അവരുടെ ജനനം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 18 വയസ്സാകുന്നതുവരെ ഇവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നുമില്ല. പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാതെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇക്കാരണത്താലാണ് ഇവരുടെ അപേക്ഷ എംബസി നിരസിച്ചത്. ഇന്ത്യയില്‍ പോയി ഒരു വര്‍ഷം താമസിക്കുകയും അവിടെ പൗരത്വത്തിനുള്ള രേഖകള്‍ സമ്പാദിക്കുകയും ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കൂവെന്നായിരുന്നു എംബസി അറിയിച്ചിരുന്നത്.

 

'കരിങ്കോഴികളുടെ കളിവീട്'

'കരിങ്കോഴികളുടെ കളിവീട്'

വീട്ടുവളപ്പില്‍ കരിങ്കോഴികളെ വളര്‍ത്തി പഠനത്തോടൊപ്പം ആദായവുമെടുക്കുകയാണ് തൃശ്ശൂര്‍ പാലുവായ് സ്‌കൂളിലെ ഫഗദ് ഹമീദ് എന്ന വിദ്യാര്‍ഥി. തൈക്കാട്ടുള്ള ഫഗദിന്റെ വീടിന്റെ സമീപത്ത് കരിങ്കോഴിക്കൂടുകളുടെ ഒരു നിരതന്നെയുണ്ട്.
ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍ നിറഞ്ഞ ഇവയുടെ ഇറച്ചിക്കും എല്ലിനുപോലും കടുത്ത കറുപ്പു നിറമാണ്. പ്രകൃത്യാ തന്നെ നല്ല ആരോഗ്യം നിറഞ്ഞ ഇവ സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്നു.

രാവിലെ കൂടു തുറന്നാലുടന്‍ പുറത്തുപോയി തീറ്റ ശേഖരിക്കുന്ന ഇവ വൈകുന്നേരത്തോടെ കൂട്ടില്‍ മടങ്ങിയെത്തും. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് മൂന്നര കിലോയോളം തൂക്കമുണ്ടാകും. ചെറിയ പിടക്കോഴികള്‍ മനുഷ്യര്‍ ഒരുക്കിവെച്ചിരിക്കുന്ന കൂടുകളില്‍ എത്തി മുട്ടയിടും. കരിങ്കോഴി ഇറച്ചിക്കും മുട്ടയ്ക്കും ഒട്ടേറെ ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ആയുര്‍വേദ മരുന്നുകളില്‍ ഇവ ചേര്‍ക്കപ്പെടുന്നുണ്ട്. രണ്ടു ഡസനോളം വലിയ കരിങ്കോഴികള്‍ ഇപ്പോള്‍ ഫഗദിന്റെ കൊച്ചു ഫാമിലുണ്ട്.
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ആഹാരമായി നല്‍കി അലങ്കാരക്കോഴികളെയും ഇവര്‍ വളര്‍ത്തിത്തുടങ്ങിയിരിക്കുന്നു. സ്‌കൂളില്‍ പോകുന്നതിന് മുമ്പും വൈകുന്നേരം തിരികെ വീട്ടില്‍ എത്തിയ ശേഷവും ഒരു മണിക്കൂറോളം കോഴികളെ പരിചരിക്കുന്നു ഫഗദ്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഫഗദിന് സഹായങ്ങളുമായി സഹോദരി ഫര്‍ഹയും മതാപിതാക്കളായ ഹമീദും സീനയുമുണ്ട്. കരിങ്കോഴി വിശേഷങ്ങളറിയാന്‍ ഫോണ്‍: 9526192384, 9287573136.

Source:mathrboomi.com

 

കോഴിത്തീറ്റ വീട്ടില്‍ തന്നെ ഉണ്ടാക്കാം

കോഴിത്തീറ്റ വീട്ടില്‍ തന്നെ ഉണ്ടാക്കാം
ഡോ.എം.ഗംഗാധരന്‍ നായര്‍
Source: Matrboomi.com

തീറ്റയുടെ വന്‍ വില കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.തീറ്റ ലാഭകരമായി ലഭിച്ചാല്‍ മാത്രമേ കോഴി വളര്‍ത്തല്‍ ലാഭകരമാകൂ. ഇത് മുട്ടക്കോഴിക്കും ഇറച്ചിക്കോഴിക്കും ബാധകമാണ്. എന്നാല്‍ വീട്ടില്‍ തന്നെ തീറ്റ ഉണ്ടാക്കുകയാണെങ്കില്‍ വളരെ ലാഭകരമായി കോഴിവളര്‍ത്താം. കോഴിത്തീറ്റ എങ്ങനെ വീട്ടില്‍ തന്നെ നിര്‍മിക്കാമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

തീറ്റയില്‍ ചേര്‍ക്കേണ്ട ചേരുവകകളും അതിന്റെ അളവുകളും ഇതില്‍ പ്രതിപാദിക്കുന്നു. പിയര്‍സണ്‍സ് സ്‌ക്വയര്‍ രീതി എന്നാണ് ഇത് അറിയപ്പെടുന്നത്.

ഓരോ ഇനം തീറ്റയിലും ക്രൂഡ് പ്രോട്ടീനുടെ അളവ് നോക്കിയും കോഴിത്തീറ്റ മിശ്രിതത്തില്‍ ഡൈജസ്റ്റിബിള്‍ ക്രൂഡ് പ്രോട്ടീന്‍ എത്രശതമാനം അടങ്ങിയിരിക്കണം എന്ന്് നോക്കീയിട്ടാണ് തീറ്റ ഉണ്ടാക്കേണ്ടത്.

ക്രൂഡ് പ്രോട്ടീന്റെ അളവ് - ചിലതരം തീറ്റയില്‍

ചോളം - 8.23% - സോയാ 45% മീന്‍പൊടി - 55%
ചോളതവിട് - 7% സണ്‍ഫ്ലാവര്‍ - 35%

1. മുട്ടക്കോഴികള്‍ക്കുള്ള തീറ്റ (ലേയേഴ്‌സ്)

70 കിഗ്രാം തീറ്റയില്‍ 18% ഡി.സി.പി.(DCP-Digestible rude protection)അടങ്ങിയിരിക്കണം

70 കി.ഗ്രാം തീറ്റ ഉണ്ടാക്കുവാന്‍ വേണ്ട ചേരുവയുടെ അളവ്

(ഒരു ഉദാഹരണ മാതൃകാ മിശ്രിതം)

ചോളം - 34 കിഗ്രാം
സോയ - 12 കിഗ്രാം
മീന്‍ പൊടി - 8 കിഗ്രാം
ചോളതവിട് - 10 കിഗ്രാം
കക്ക (ലൈം) - 6 കിഗ്രാം (കാല്‍സ്യം ലഭിക്കുവാന്‍)

മൊത്തം - 70 കിഗ്രാം

ഡിസിപി കണക്കാക്കുന്ന രീതി

ഓരോ ഇനം തീറ്റയുടെയും അളവിനെ അതില്‍ അടങ്ങിയിരിക്കുന്ന ക്രൂഡ് പ്രോട്ടീന്റെ അളവിനെക്കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ ഓരോ ഇനം തീറ്റയിലും അടങ്ങിയിരിക്കുന്ന ഡി.സി.പി. യുടെ അളവ് ലഭിക്കും. മൊത്തം ചേരുവയില്‍ അടങ്ങിയ ഡി.സി.പി. യെ 70 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാല്‍ 70 കിഗ്രാം തീറ്റയില്‍ അടങ്ങിയിട്ടുള്ള ഡി.സി.പി.യുടെ ശതമാനം ലഭിക്കും.

ഉദാഹരണം
ചോളം - 34 കിഗ്രാം x 8.23 /100 = 2.80 കിഗ്രാം
സോയ - 12 കിഗ്രാം x 45/100 = 5.40 കിഗ്രാം
മീന്‍പൊടി - 8 കിഗ്രാംx 35/100 = 4.40 കിഗ്രാം
ചോളപൊടി - 10 കിഗ്രാം x 7/100 = 0.70 കിഗ്രാം
കക്ക - 6 കിഗ്രാംx 0/100= 0.00 കിഗ്രാം

മൊത്തം ഡിസിപി യുടെ അളവ് 13.30 കിഗ്രാം

70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡി.സി.പി.ശതമാനത്തില്‍

(13.30 കിഗ്രാം /70)x100 = 19.0%

മൊത്തം ഡിസിപി / 70 കിഗ്രാം തീറ്റ)x100പ

70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കേണ്ടത് 18 % ആണ്. 19% ഇതില്‍ കൂടുതലാണ്. കുറയാന്‍ പാടില്ല എന്നു മാത്രം. 70 കിഗ്രാം തീറ്റയില്‍ 250ഗ്രാം കറിയുപ്പ് കൂടി ചേര്‍ക്കണം.


2. ഇറച്ചിക്കോഴികള്‍ക്കുള്ള തീറ്റ (ബ്രോയിലേര്‍സ്)

ഇറച്ചിക്കോഴികള്‍ക്കുള്ള തീറ്റയില്‍ ഡിസിപി യുടെ അളവ് കൂടുതലുണ്ടായിരിക്കണം.

ഒന്നു മുതല്‍ 4 ആഴ്ചവരെയുള്ള കോഴികള്‍ക്കുള്ള തീറ്റയില്‍ 22-24% ഡിസിപി
നാല് ആഴ്ച മുതല്‍ എട്ട്് ആഴ്ച വരെയുള്ള കോഴികള്‍ക്ക് 21-22% ഡിസിപി.

70 കിഗ്രാം തീറ്റയുടെ ചേരുവയുടെ അളവും ഡിസിപിയും

ഉദാഹരണം

ചോളം - 40 കിഗ്രാം x 8.23% /100 = 3.20 കിഗ്രാം
മീന്‍പൊടി - 12 കിഗ്രാം x 55%/ 100 = 6.60 കിഗ്രാം
സോയ - 14 കിഗ്രാം x 45% /100 = 6.30 കിഗ്രാം
കക്ക - 4 കിഗ്രാം x 0 /100 = 0.000 കിഗ്രാം

മൊത്തം ഡിസിപിയുടെ അളവ് 16.10 കിഗ്രാം

70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡിസിപി ശതമാനത്തില്‍
(16.10 കിഗ്രാം / 70 കിഗ്രാം തീറ്റ) x 100 = 23%
ഇത് 1-4 ആഴ്ച വരെയും 4-8 ആഴ്ച വരെയുള്ള കോഴികള്‍ക്ക് വേണ്ടു ഡിസിപി യുടെ അളവിന് തുല്യമാണ്. ഇതിലും 70 കിഗ്രാം തീറ്റയില്‍ 250 ഗ്രാം കറിയുപ്പ് ചേര്‍ക്കണം.

3. നാടന്‍ കോഴികള്‍ക്കുള്ള തീറ്റ

മുട്ടയും ഇറച്ചി ഉല്‍പ്പാദനവും കുറവായിരിക്കുതിനാല്‍ നാടന്‍ കോഴികള്‍ക്കുള്ള തീറ്റയില്‍ വേണ്ട ഡിസിപി യുടെ അളവും കുറവായിരിക്കും.

തീറ്റയില്‍ ഇവയ്ക്ക് വേണ്ട ഡിസിപിയുടെ അളവ് - 15.16 %

70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡിസിപി യുടെ അളവ്

ചോളം - 33 കിഗ്രാം x 8.23% /100 = 2.70കിഗ്രാം
ചോളതവിട് / ഗോതമ്പ് തവിട് - 18 കിഗ്രാം x 7%/100 = 1.260.70 കിഗ്രാം
മീന്‍പൊടി - 712 കിഗ്രാം x 55%/ 100 = 3.85 കിഗ്രാം
സോയ - 7 കിഗ്രാം x 45% /100 = 3.15 കിഗ്രാം
കക്ക - 5 കിഗ്രാംx 0 /100 = 0.000 കിഗ്രാം

മൊത്തം ഡിസിപിയുടെ അളവ് 11.94 കിഗ്രാം

(11.94 കിഗ്രാം / 70 കിഗ്രാം തീറ്റ) x 100 = 17.06%

അടങ്ങിയിരിക്കേണ്ടുന്ന ഡിസിപി 15 - 16% ആണ്. ഇതിലും 1% കൂടുതലാണ്.

വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധ ജനുസ് കോഴികളെ വളര്‍ത്തുവര്‍ ഗുണനിലവാരം കൂടിയ സ്ഥാപനം ഉണ്ടാക്കുന്ന തീറ്റ നല്‍കണം. കാരണം അതില്‍ മുകളില്‍ പറഞ്ഞിട്ടുള്ള ചേരുവകകള്‍ക്ക് പുറമെ മൈക്രോന്യൂട്രിയന്‍സ്, അമിനോ ആസിഡ്, ട്രേസ്മിനറല്‍സ്, ജീവകങ്ങള്‍ എന്നിവ കൂടി ചേര്‍ന്നിരിക്കും.


അറിഞ്ഞിരിക്കേണ്ടത്

1. 130 ഗ്രാം / മുട്ടക്കോഴി ഒന്നിന് / ഒരു ദിവസം, വെള്ളം സദാസമയത്തും
2. 8 ആഴ്ച പ്രായമാകുമ്പോഴേക്കും ഒരു ഇറച്ചി ക്കോഴി 2.2കിഗ്രാം തീറ്റ കഴിക്കും
3. തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് പിടിപെടാം.
4. മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ പാടില്ല.
5. ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം. നനയരുത്
6. തീറ്റയില്‍ ഉള്‍ക്കൊള്ളിക്കു ചേരുവകകള്‍ നായി മിക്‌സ് ചെയ്യണം ഇതിന് ഡ്രം മിക്‌സര്‍ ഉപയോഗിക്കാം.
7. തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം.
8. ചെറിയ തോതില്‍ വീടുകളില്‍ കോഴി വളര്‍ത്തുവര്‍ ഇടയ്ക്കിടെ കൂട്ടില്‍ നിന്ന് വിട്ട് മുറ്റത്ത് തീറ്റയ്ക്കായി വിടാവുതാണ്.

മറ്റു ചില ഇനം തീറ്റയിലെ ക്രൂഡ് പ്രോട്ടീന്‍ അളവ്

കടല, ഉഴുന്ന്, മുതിര - 23%, കപ്പ- 2%, അരിതവിട് -8%, നിലക്കടല - 43% എല്ലിന്‍പിണ്ണാക്ക് - 32%, തേങ്ങപ്പിണ്ണാക്ക് - 22%

മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനം



മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു
സുധീഷ് പി., പാലക്കാട്

മൃഗസംരക്ഷണവകുപ്പും വെറ്ററിനറി സര്‍വകലാശാലയും തൊഴില്‍സംരംഭകത്വ വികസനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. ഒരാഴ്ചവരെയുള്ള ഹൈടെക് ഡയറി ഫാമിങ്, പാലുത്പന്ന നിര്‍മാണം, ശാസ്ത്രീയ കറവരീതികള്‍, കറവയന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌കരണം, കോഴിയിറച്ചി മൂല്യവര്‍ധിത ഉത്പന്നനിര്‍മാണം എന്നിവ ഇവയില്‍പ്പെടുന്നു. 25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുത്പന്ന നിര്‍മാണം എന്നിവയും എന്റര്‍പ്രണര്‍ഷിപ്പ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിന്റെ പരിശീലനകേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വകലാശാല, മില്‍മ, ക്ഷീര വികസന വകുപ്പ്, കേരള കന്നുകാലി വികസനബോര്‍ഡ്, പൌള്‍ട്രീ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെകുന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും.

വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ പാലുത്പന്ന നിര്‍മാണം, ഇറച്ചിയുത്പന്ന നിര്‍മാണം, കോഴിവളര്‍ത്തല്‍, കാട, മുയല്‍, ആടുവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവുമായി ബന്ധപ്പെടാം.

ഫോണ്‍: 0487 2376644, മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങള്‍, ഫോണ്‍: 0471 2732918, 0484 2624441, 0497 2721168, 0491 2815206, 9447189272, 0479 2452277.

കടപാട്; mathrubhumi.com-agriculture

തൊഴില്‍ സംരംഭകത്വ പരിശീലനം



മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു
സുധീഷ് പി., പാലക്കാട്

മൃഗസംരക്ഷണവകുപ്പും വെറ്ററിനറി സര്‍വകലാശാലയും തൊഴില്‍സംരംഭകത്വ വികസനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. ഒരാഴ്ചവരെയുള്ള ഹൈടെക് ഡയറി ഫാമിങ്, പാലുത്പന്ന നിര്‍മാണം, ശാസ്ത്രീയ കറവരീതികള്‍, കറവയന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌കരണം, കോഴിയിറച്ചി മൂല്യവര്‍ധിത ഉത്പന്നനിര്‍മാണം എന്നിവ ഇവയില്‍പ്പെടുന്നു. 25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുത്പന്ന നിര്‍മാണം എന്നിവയും എന്റര്‍പ്രണര്‍ഷിപ്പ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിന്റെ പരിശീലനകേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വകലാശാല, മില്‍മ, ക്ഷീര വികസന വകുപ്പ്, കേരള കന്നുകാലി വികസനബോര്‍ഡ്, പൌള്‍ട്രീ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെകുന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും.

വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ പാലുത്പന്ന നിര്‍മാണം, ഇറച്ചിയുത്പന്ന നിര്‍മാണം, കോഴിവളര്‍ത്തല്‍, കാട, മുയല്‍, ആടുവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവുമായി ബന്ധപ്പെടാം.

ഫോണ്‍: 0487 2376644, മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങള്‍, ഫോണ്‍: 0471 2732918, 0484 2624441, 0497 2721168, 0491 2815206, 9447189272, 0479 2452277.

കടപാട്; mathrubhumi.com-agriculture

പ്രകൃതിയുടെ വരദാനമാണ്‌ കൂവ

          മേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കും ക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌. മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌ പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍ കഴിവുള്ള പ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ ഗുണം ചെയ്യും.
         
കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍ അനുയോജ്യമാണ്‌. അടുക്കളയോട്‌ ചേര്‍ന്ന്‌ ലഭ്യമാകുന്ന ചെറിയ വിസ്‌തൃതിയിലും കൂവ വളര്‍ത്താം. ആഗസ്‌ത്‌-സപ്‌തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില്‍ നടീല്‍ത്തുടങ്ങാം. 'ചൂണ്ടാണിവിരല്‍' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ്‌ നടീല്‍വസ്‌തു. ഇതില്‍ നാലോ അഞ്ചോ മുട്ടുകളും ശല്‍ക്കങ്ങളില്‍ പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല്‍ വില്‍ത്തുമ്പുവരെയുള്ള നീളമാണ്‌ നടീല്‍അകലം. തായ്‌ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ.മീറ്ററും അകലം നല്‍കിയപ്പോള്‍ കൂടുതല്‍ വിളവ്‌ ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില്‍ കീടരോഗങ്ങള്‍ പ്രശ്‌നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്‌ടി കുറഞ്ഞസ്ഥലങ്ങളില്‍ ജൈവവളം ചുവടൊന്നിന്‌ മൂന്നു കിലോഗ്രാം ചേര്‍ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത്‌ കാലിവളം ഇതേ അളവില്‍ ചേര്‍ത്ത്‌ മണ്ണ്‌കൂട്ടണം. ശാസ്‌ത്രീയമായകൃഷിരീതിയില്‍ 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന്‌ എന്ന തോതില്‍ ശുപാര്‍ശയുണ്ട്‌. കായികവളര്‍ച്ചാകാലം 120 ദിവസമാണ്‌. ഈ കാലത്ത്‌ കളവളര്‍ച്ച നിയന്ത്രിക്കണം. മണ്ണ്‌ പുതയ്‌ക്കുന്നത്‌ വിളവ്‌ വര്‍ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്‌. നടീല്‍ കഴിഞ്ഞ്‌ പത്തുമാസം പിന്നിട്ടില്‍ കൂവ വിളവെടുപ്പിന്‌ കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത്‌ വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്‌. വ്യാപകമായി കൃഷിയിറക്കുമ്പോള്‍ ഹെക്ടറൊന്നിന്‌ 20-25 ടണ്‍ വിളവ്‌ അനായാസം ലഭിക്കുന്ന വിളവാണിത്‌.

 

ചെറുനാരങ്ങയുടെ ഔഷധഗുണങ്ങള്‍

ചെറുനാരങ്ങയെന്ന രോഗ സംഹാരി

കപ്പല്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കര്‍വി അഥവാ മോണവീക്കം നാരങ്ങാ നീര്‌ കുടിച്ചാല്‍ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമാണ്‌ ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.


ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ , പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗര്‍ഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കന്‍ ഡിസ്പെന്‍സറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര്‌ നല്‍കുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌.


ജി.എസ്‌ ഉണ്ണീകൃഷണന്‍ നായര്‍
മാതൃഭൂമി ദിനപത്രം

 

 

കണ്‍തടങ്ങളിലെ കറുപ്പ് എങ്ങിനെ നീക്കാം

                                ¥WÉ¢ dÖiß‚ÞW µYÄ¿B{ᑚ µùáMí ÎÞxÞ¢.

D ©øá{AßÝBßæaÏᢠæÕUøßÏáæ¿ÏᢠÈàøí ÄáÜc ¥{ÕßæÜ¿áAáµ. §ÄßW ÎáAßÏ ÉEß µYçÉÞ{µZAá Îáµ{ßW ÕÏíAáµ. §øáÉÄá ÎßÈßxí µÝßEí ÄÃáJ æÕUJßW µÝáµáµ.

D ÆßÕçØÈ çùÞØí ÕÞGV ¥æÜïCßW ÌÆÞ¢ ®H ÉáøGßÏÞW µHßÈ¿ßÏᑚ µùáMí Èßù¢ ÈàBá¢.

D ÉáÄßÈÏßÜ ¥øæ‚¿áJí ¥ø æºùßÏ ØíÉâY Èàæø¿áAáµ. §Äá µHßÈ¿ßÏßW ÉáøGßÏÞW µHßÈá ÄÞæÝÏáU µùáMí ÈßùεÜá¢.

D µÞWÍÞ·¢ ÄAÞ{ß ©¿‚ÄßæÈÞM¢ ²øá ØíÉâY ÈÞøBÞÈàøí çºVAáµ. §ÄßW ²øá ÈáUí ÉÏVæÉÞ¿ßÏᢠÎEZæMÞ¿ßÏᢠçºVAáµ. §Äá ÉáøGß 15 ÎßÈßxßÈá çÖ×¢ µÝáµßA{Ïáµ.

D ÆßÕØÕᢠøIáçÈø¢ ÄAÞ{ß Èàøí ÉáøGáKÄí µùáJ Èßù¢ µáùÏíAÞX ÈÜïÄÞÃí.

D ÆßÕØÕᢠµáùEÄí ®GáÎÃßAâV ©ùBáµ. 8ê10 ±ÞØí æÕU¢ µá¿ßAâ.

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ