'കരിങ്കോഴികളുടെ കളിവീട്'  
വീട്ടുവളപ്പില്‍  കരിങ്കോഴികളെ വളര്‍ത്തി പഠനത്തോടൊപ്പം ആദായവുമെടുക്കുകയാണ് തൃശ്ശൂര്‍ പാലുവായ്  സ്‌കൂളിലെ ഫഗദ് ഹമീദ് എന്ന വിദ്യാര്‍ഥി. തൈക്കാട്ടുള്ള ഫഗദിന്റെ വീടിന്റെ സമീപത്ത്  കരിങ്കോഴിക്കൂടുകളുടെ ഒരു നിരതന്നെയുണ്ട്.  
  ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍  നിറഞ്ഞ ഇവയുടെ ഇറച്ചിക്കും എല്ലിനുപോലും കടുത്ത കറുപ്പു നിറമാണ്. പ്രകൃത്യാ തന്നെ  നല്ല ആരോഗ്യം നിറഞ്ഞ ഇവ സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്നു.  
  
  രാവിലെ കൂടു  തുറന്നാലുടന്‍ പുറത്തുപോയി തീറ്റ ശേഖരിക്കുന്ന ഇവ വൈകുന്നേരത്തോടെ കൂട്ടില്‍  മടങ്ങിയെത്തും. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് മൂന്നര കിലോയോളം  തൂക്കമുണ്ടാകും. ചെറിയ പിടക്കോഴികള്‍ മനുഷ്യര്‍ ഒരുക്കിവെച്ചിരിക്കുന്ന കൂടുകളില്‍  എത്തി മുട്ടയിടും. കരിങ്കോഴി ഇറച്ചിക്കും മുട്ടയ്ക്കും ഒട്ടേറെ ഔഷധഗുണമുണ്ടെന്ന്  വിശ്വസിക്കപ്പെടുന്നു.  
  
  ആയുര്‍വേദ മരുന്നുകളില്‍ ഇവ ചേര്‍ക്കപ്പെടുന്നുണ്ട്.  രണ്ടു ഡസനോളം വലിയ കരിങ്കോഴികള്‍ ഇപ്പോള്‍ ഫഗദിന്റെ കൊച്ചു ഫാമിലുണ്ട്.
  വീട്ടിലെ  ഭക്ഷണാവശിഷ്ടങ്ങള്‍ ആഹാരമായി നല്‍കി അലങ്കാരക്കോഴികളെയും ഇവര്‍  വളര്‍ത്തിത്തുടങ്ങിയിരിക്കുന്നു. സ്‌കൂളില്‍ പോകുന്നതിന് മുമ്പും വൈകുന്നേരം തിരികെ  വീട്ടില്‍ എത്തിയ ശേഷവും ഒരു മണിക്കൂറോളം കോഴികളെ പരിചരിക്കുന്നു ഫഗദ്.  
  അഞ്ചാം  ക്ലാസില്‍ പഠിക്കുന്ന ഫഗദിന് സഹായങ്ങളുമായി സഹോദരി ഫര്‍ഹയും മതാപിതാക്കളായ ഹമീദും  സീനയുമുണ്ട്. കരിങ്കോഴി വിശേഷങ്ങളറിയാന്‍ ഫോണ്‍:  9526192384, 9287573136.
Source:mathrboomi.com