വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

അയല തലകറി

പാചകരീതി:

ആവോലി, അയ്ക്കൂര, സാൽമൻ ഫിഷ്‌ (എതു മീന്‍ ആയാലും ഉപ്പിട്ട് തിരുമി നാരങ്ങാ നീരില്‍ കഴുകി വെള്ളം വാര്ത്തു കളഞ്ഞു എടുക്കുക അതുമല്ലെങ്കില്‍ തോല് പൊളിച്ചു കളഞ്ഞും എടുക്കാം)

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകുമിട്ടു പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേര്ത്ത്് ചെറുതീയില്‍ നല്ലതു പോലെവഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്ക്കുചക നല്ലതുപോലെ വഴന്നു വരുബോൾ എരിവനുസരിച്ച്‌ വേണ്ടതുപോലെ മുളകുപൊടി ക്കൂടി ചേര്ക്കണം ഒന്നോ രണ്ടോ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ജീരക പൊടിച്ചും ചേര്ക്കാം ഒരിക്കലും മുളക്പ്പൊടിയെക്കാട്ടിലും കൂടുതൽ മല്ലിപൊടി ഇടരുത്ന ല്ലതുപോലെ മൂത്തുവരുമ്പോൾ ആവശ്യത്തിനു വേണ്ട പുളിയും ക്കൂടി പിഴിഞ്ഞ് ചേര്ത്തു (കുടം പുളിയെങ്കിൽ അത്) കുടം പുളി ഇതളുകൾ ആക്കി കഴുകി വെള്ളത്തിലിട്ടു വെക്കണം ,എന്നിട്ട് ചേര്ക്കുന്നതാവും ഉചിതം കഴുകി വെച്ചമീന കഷണങ്ങൾ (അതോ തല കഷണങ്ങലോ) ആവശ്യത്തിനു ഉപ്പും ക്കൂടി ചേര്ത്തു . കുറകി വെന്തു വരുബോൾ .തേങ്ങാപാൽ പാൽ ചേർത്ത് ഒന്ന് തിളച്ചത്തിനു ശേഷം വാങ്ങുക (തല വെക്കുമ്പോള്‍ മുളകുപൊടി ഉടല്‍ വെക്കുനതിനെക്കാട്ടിലും കുറച്ചു കൂടുതല്‍ ഇടുന്നത്നന്നാവും )

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

1. ആന്ധ്ര ഫിഷ് െെ്രഫ

മീന്‍ രണ്ട് കഷണം
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്പൊ‌ടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്സ്പൂടണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്സ്പൂസണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍

മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.

===================
2. ഫിഷ് ടിക്ക

മീന്‍ കഷണങ്ങളാക്കിയത് 250 ഗ്രാം
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്സ്പൂ ണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്പൊഒടി ഒരു നുള്ള്
ബ്ലാക്ക് സാള്ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത്് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.

===================
3. മീന്‍ വറുത്തരച്ച കറി


മീന്‍ കഷണങ്ങളാക്കിയത് അര കിലോ
തക്കാളി ഒന്ന്(വലുത്)
സവാള ഒന്ന്
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
കുതിര്ത്തല പുളി രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
ചിരകിയ തേങ്ങ അര ടീസ്പൂണ്‍
മല്ലി അര ടീസ്്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറിയ ഉള്ളി മൂന്നെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, കറിവേപ്പില എന്നിവ എണ്ണയില്‍ ഗോള്ഡ്ന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്പൊ ടി എന്നിവ ചേര്ത്ത്ന ഇളക്കി അരച്ചെടുക്കുക. തക്കാളി, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും ചേര്ക്കു ക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് വേവിച്ചെടുക്കുക.

===================

4. മീന്‍ വറ്റിച്ചത്

വറ്റ/അയക്കൂറ 500 ഗ്രാം
മുളക്‌പൊടി മൂന്ന് ടേബിള്സ്പൂരണ്‍
മഞ്ഞള്പൊ‌ടി അര ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുടംപുളി അഞ്ച് അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂടണ്‍
ചെറിയ ഉള്ളി 15 എണ്ണം
കറിവേപ്പില രണ്ട് തണ്ട്

മുളക് പൊടി, മഞ്ഞള്പൊ ടി, ഉലുവ എന്നിവ അല്പം വെള്ളം ചേര്ത്ത്ള പേസ്റ്റ് രൂപത്തില്‍ ആക്കുക. ചെറിയ ഉള്ളി ഒഴിച്ചുള്ള മറ്റെല്ലാ ചേരുവകളും ഇതിനൊപ്പം മീന്ചവട്ടിയില്‍ ഇടുക. ആവശ്യത്തിന് വെള്ളം ചേര്ത്ത്ള ചെറിയ തീയില്‍ ചൂടാക്കുക. തിളച്ച് വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ ഇട്ട് വേവിക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വറുത്തെടുത്ത് നേരത്തെ തയ്യാറാക്കിയ മീനില്‍ ചേര്ക്കു ക. മുകളില്‍ കറിവേപ്പില വിതറി ഉപയോഗിക്കുക.

===================

5. മീന്‍ മുളകുഷ്യം


മത്തി അര കിലോ
പച്ച കുരുമുളക് 70 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
വെളുത്തുള്ളി അരിഞ്ഞത് 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് 25 ഗ്രാം
കറിവേപ്പില രണ്ട് തണ്ട്
ചെറിയ ഉള്ളി 100 ഗ്രാം
കടുക് അഞ്ച് ഗ്രാം
കുടംപുളി കുറച്ച്
വെളിച്ചെണ്ണ 25 മില്ലി
ഉപ്പ് ആവശ്യത്തിന്

ചെറിയ ഉള്ളി.പച്ച മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുക്കുക. വൃത്തിയാക്കിയ മത്തിയും അരപ്പും കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേര്ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി ഇത് മുളകൂഷ്യത്തിലേക്ക് ചേര്ക്കുളക.

===================

6. പട്രാണിമച്ചി


മീന്‍ കഷണങ്ങളാക്കിയത് രണ്ടെണ്ണം
വിനാഗിരി ആവശ്യത്തിന്
വാഴയില രണ്ട് എണ്ണം
ചിരകിയ നാളികേരം 00 ഗ്രാം
മല്ലിയില 50 ഗ്രാം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
മല്ലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്

കഴുകി വൃത്തിയാക്കിയ മീന്‍ വിനാഗിരിയും ഉപ്പും ചേര്ത്ത്ി 20 മിനുട്ട് വെക്കുക. ചിരകിയ തേങ്ങ,മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മല്ലി, ചെറുനാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് മീനില്‍ പുരട്ടുക. വാഴയിലയില്‍ പൊതിഞ്ഞ് 30 മിനുട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക.

===================
7.ബംഗാളി ഫിഷ് കറി

മീന്‍ കഷണങ്ങളാക്കിയത് അര കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വെളുത്തുള്ളി രണ്ട് അല്ലി
തക്കാളി ഒന്ന് (വലുത്)
ജീരകം ഒരു ടേബിള്സ്പൂ ണ്‍
മഞ്ഞള്പൊുടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുകെണ്ണ 150 മില്ലി

കഴുകി വൃത്തിയാക്കിയ മീനില്‍ മഞ്ഞള്പൊംടിയും ഉപ്പും പുരട്ടിവെക്കുക. ഉരുളക്കിഴങ്ങ് തോല് കളഞ്ഞെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഉരുളക്കിഴങ്ങും വറുത്തെടുക്കണം. പാത്രത്തില്‍ എണ്ണ ഒഴിച്ച്, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, ജീരകം, മഞ്ഞള്‍ പൊടി, പച്ചമുളക് എന്നിവ ഇട്ട് ചൂടാക്കുക. ആവശ്യത്തിന് വെള്ളവും ചേര്ത്ത് തിളച്ച് വരുമ്പോള്‍ തക്കാളിയും ഉപ്പും ചേര്ക്കുഎക. അഞ്ച് മിനുട്ട് കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങളും വെളുത്തുള്ളി അരച്ചതും ചേര്ത്ത് 10 മിനുട്ട് വേവിക്കുക. മല്ലി ഇല വിതറി അലങ്കരിക്കാം.

===================
8.ഗോവന്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ 500ഗ്രാം
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂനണ്‍
കുതിര്ത്ത് പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപാല്‍ ആവശ്യത്തിന്
ഗ്രൈന്ഡിലങ്
മല്ലി അര ടേബിള്‍ സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുള്ളി ഒരു അല്ലി
മഞ്ഞള്പ്പൊളടി അര ടീസ്പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം

ചെമ്മീന്കളഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊരിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്ക്കുാക. ആവശ്യത്തിന് വെള്ളവും പുളി,കാപ്‌സിക്കം,പച്ചമുളക്,തേങ്ങാ പാല്‍ എന്നിവയും ചേര്ത്ത്ര തിളപ്പിക്കുക.

===================
9. ഫിഷ് മോളി

അയക്കൂറ അര കിലോ
സവാള(അരിഞ്ഞത്) 50 ഗ്രാം
ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) 10 ഗ്രാം
ഉപ്പ് ആവശ്യത്തിന്
നാളികേരം ഒന്ന്
കറിവേപ്പില ഒരു തണ്ട്
വെളുത്തുള്ളി (അരിഞ്ഞത്) ആറെണ്ണം
പച്ചമുളക ് (അരിഞ്ഞത്) 10 ഗ്രാം
ചെറുനാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം 115 മില്ലി
മഞ്ഞള്പൊ്ടി ഒരു നുള്ള്
വെളിച്ചെണ്ണ 15 മില്ലി
തക്കാളി ഒന്ന്

തേങ്ങയുടെ ഒന്നും രണ്ടും പാല്‍ എടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരു മിനുട്ട് നേരം വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാം പാലും മഞ്ഞള്പൊ്ടിയും വെള്ളവും ചേര്ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ഇട്ട് വീണ്ടും തിളപ്പിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ചെറുനാരങ്ങ നീര്, കറിവേപ്പില,വെളിച്ചെണ്ണ എന്നിവ ചേര്ക്കുകക. തക്കാളി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കാം.

===================
10.ചെമ്മീന്‍ മാങ്ങാ മുളക് ചാറ്

ചെമ്മീന്‍ 250 ഗ്രാം
പച്ച മാങ്ങ കഷ്ണങ്ങള്‍ ആറെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
പച്ചമുളക് ആറ് എണ്ണം
ഉപ്പ് ആവശ്യത്തിന്

ചെമ്മീന്‍ വൃത്തിയാക്കിവെക്കുക. പച്ചമുളക്, അരിഞ്ഞ ചെറിയ ഉള്ളി, മുളകുപൊടി, മഞ്ഞള്പ്പൊതടി, കറിവേപ്പില, പച്ചമാങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്ക്കു ക. വെന്താല്‍ ഇറക്കി വെക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, കറിവേപ്പിലയും അരിഞ്ഞ ഉള്ളിയുമിട്ട് വഴറ്റി കറിയിലേക്ക് പകരുക.

11.വറുത്തരച്ച നാടന്‍ മീന്‍ കറി

മീന്‍-അരക്കിലോ (നെയ്മീന്‍, മത്തി, അയില)
നാളികേരം-കാല്കിപ്പ്
തക്കാളി-1
ചെറിയ ഉള്ളി-4
വെളുത്തുള്ളി-2
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
ചുവന്ന മുളക്-3
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്പ്പൊകടി-അര ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പുളി

മീന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്പ്പൊണടി, മുളകുപൊടി എന്നിവ പുരട്ടുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടണം. കറിവേപ്പിലയും ചേര്ക്കുഎക. അല്പംഞ വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം നല്ലപോലെ കൂട്ടിക്കലര്ത്തി 1 മണിക്കൂര്‍ നേരം വയ്ക്കണം.

പുളി ഇളംചൂടുവെള്ളത്തിലിട്ടു വച്ച് പിഴിഞ്ഞെടുക്കണം. ഈ വെള്ളം മീന്കൂണട്ടിലേക്ക ഒഴിച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ തിളപ്പിക്കണം. തക്കാളിക്കഷ്ണങ്ങളും ഇടാം.

ഒരു ചീനച്ചട്ടി ചൂടാക്കി നാളികേരം വറുക്കുക. ചുവക്കനെ വറുക്കണം. ഇതില്‍ രണ്ട് ചെറിയുള്ളി, കറിവേപ്പില, ചുവന്ന മുളക്, മല്ലിപ്പൊടി എന്നിവ ചേര്ത്തിടളക്കി പാകത്തിന് വറുത്തെടുക്കുക. ഇത് ചൂടാറുമ്പോള്‍ മയത്തില്‍ മിക്‌സിയിലിട്ട് അരച്ചെടുക്കണം.

മീന്‍ ഒരുവിധം തിളച്ചു വരുമ്പോള്‍ ഈ കൂട്ട് ഇതിലേക്കു ചേര്ക്കു ക. തീ കുറച്ചു വച്ച് വേവിയ്ക്കണം. അല്പംച കറിവേപ്പിലയും ചേര്ക്കാം .

മീന്‍ വെന്ത് ചാറ് ഒരുവിധം കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിയ്ക്കാം. വേണമെങ്കില്‍ ചെറിയ ഉള്ളി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചൊഴിക്കാം.

നല്ല കുത്തരിച്ചോറിനൊപ്പം ഈ നാടന്‍ മീന്കാറി രുചിച്ചു നോക്കൂ.

മേമ്പൊടി

പുളിക്കു പകരം കുടംപുളിയിട്ടും ഈ കറിയുണ്ടാക്കാം.
കറി മണ്ച ട്ടിയില്‍ വച്ചാല്‍ കൂടുതല്‍ രുചിയുണ്ടാകും. തണുത്ത ശേഷം മീന്കപറി കഴിയ്ക്കുന്നതാണ് കൂടുതല്‍ രുചി നല്കുനക.

===================

12.മാങ്ങയിട്ട മീന്കറി

മീന്‍ (നെയ്മീന്‍ കഷ്ണംആക്കിയത്)– 1 കിലോ
മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.
ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്
ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞള്പ്പൊ ടി – 1 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടേബിള്സ്പൂസണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാ – ഒരു മുറി
വെളിച്ചെണ്ണ – 1ടേബിള്സ്പൂണണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങാ അരച്ച് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ്‌ വീതം എടുക്കുക. മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്പ്പൊപടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്ചിട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്ത്ത് ഇളക്കി, മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളിയും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക

===================

13. കുട്ടനാടന്‍ മീന്‍ കറി-(തൃശൂര്‍ മിക്സ് )

1) മീന്‍ ഏതെങ്കിലും – 1/2 കിലോ
2) വെളിച്ചെണ്ണ – 2 സ്പൂണ്‍
3) പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
വേപ്പില – 1 കതിര്‍
വെള്ളുള്ളി – 1 എണ്ണം
ഉലുവ – 1/2 ടീസ്പൂണ്‍
4) മുളക് പൊടി- 1 സ്പൂണ്‍
മല്ലിപൊടി – 1 സ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
5) തക്കാളി – 1 എണ്ണം
കുടപുളി – 1 കഷ്ണം
വെള്ളം – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
വേപ്പില – 1 കതിര്‍
7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്‌
8) വെളിച്ചെണ്ണ – 5 സ്പൂണ്‍
ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കേണ്ട വിധം

മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി ) അജിത്‌ നായര്‍ .റെഡ്‌ ചില്ലീ

===================

14. കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

നല്ല എരിവും പുളിയുമുള്ള ചെമ്മീന്‍ കറി, അതും കുടംപുളിയിട്ടു വച്ചത് നല്ല ചൂടുള്ള കുത്തരിച്ചോറിനൊപ്പം. ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളം വരുന്നില്ലേ.

കുടംപുളി ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടംപുളിയിട്ടു ചെമ്മീന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ചെമ്മീന്‍-അരക്കിലോ
ചെറിയ ഉള്ളി അരിഞ്ഞത്-അരക്കപ്പ്
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുടംപുളി-34
സാധാരണ പുളി-പകുതി ചെറുനാരങ്ങാ വലിപ്പത്തില്‍
തേങ്ങയുടെ രണ്ടാംപാല്‍-1 കപ്പ്
ഒന്നാം പാല്‍-ഒരു കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ചെമ്മീന്‍ തോടു കളഞ്ഞു കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അല്‍പം വെളിച്ചെണ്ണയുമൊഴിച്ചു വയ്ക്കുക. ഇത് അരമണിക്കൂര്‍ വയ്ക്കാം.

മുളകുപൊടി, മല്ലിപ്പൊടി എന്നിവ വറുത്തു ചൂടാക്കി അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കി വയ്ക്കുക.

മീന്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കണം. ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.

ഇതിലേയ്ക്കു പുളി പിഴിഞ്ഞൊഴിയ്ക്കാം. കുടംപുളി വെളളത്തില്‍ കുതിര്‍ത്ത് ഇതും ചേര്‍ക്കാം.

അരച്ചു വച്ചിരിയ്ക്കുന്ന അരപ്പ് ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ത്ിളച്ചു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കുക.

അല്‍പം കഴിഞ്ഞ് നാളികേരത്തിന്റെ രണ്ടാം പാല്‍ ചേര്‍ത്തിളക്കാം. അല്‍പം കൂടി കറിവേപ്പില ചേര്‍ക്കാം.

ചെറിയ ചൂടില്‍ ചെമ്മീന്‍ വേവിയ്ക്കുക. ചെമ്മീന്‍ വെന്ത് ചാറു കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ഇതിനു മുകളില്‍ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും വിതറി അടച്ചു വയ്ക്കാം.

തലേന്ന് ഇതുണ്ടാക്കി വച്ചാല്‍ കൂടുതല്‍ സ്വാദേറും.

===================
15.കരിമീന്‍ കറി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് കരിമീന്‍ അല്ലേ… വളരെ സ്‌പെഷ്യല്‍ ആയ വിഭവം… അടിപൊളിയൊരു കരിമീന്‍ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്….

ചേരുവകള്‍

കരിമീന്‍- 1/2 കിലോ
സവാള- 3 എണ്ണം
ഇഞ്ചി- 1 കഷ്ണം
പുളി- നെല്ലിക്കാ വലുപ്പത്തില്‍
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
പച്ചമുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്

തയ്യാറാക്കുന്ന വിധം

മീന്‍ മഞ്ഞള്‍ പുരട്ടിവെയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. പുളി പിഴിഞ്ഞ വെള്ളവും ഉപ്പും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി മൂടി വെയ്ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ ചൂടോടെ ഉപയോഗിക്കാം.

===================
16. ചെമ്മീൻ വരട്ടിയത്

1 കിലോ ചെമ്മീൻ തോട് പൊളിച്ചു മഞ്ഞളും നാരങ്ങാ നീരും ഉപ്പും കൂടി മിക്സ് ചെയ്തു അര മണിക്കൂർ വച്ചിട്ട് കഴുകി കളഞ്ഞു നല്ല വൃത്തിയായി എടുക്കുക.തോടുള്ള മത്സ്യങ്ങൾ ഇങ്ങനെ വൃത്തിയാക്കി എടുക്കണം എന്തെന്നാൽ തോടിനകത്തുള്ള ബാക്ടീരിയകളും ഫങ്കൽസുമൊക്കെ നശിചോളും.

തോട് കളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ : 1 കിലോ
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 100 ഗ്രാം
പച്ചമുളക് നീളത്തിൽ കീറിയത് : 6 എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചത്‌ : 2 ടേബിൾ സ്പൂണ്‍
നല്ല പഴുത്ത ടൊമാറ്റോ വളരെ ചെറുതായി അരിഞ്ഞത് : 2 എണ്ണം
കറിവേപ്പില : പാകത്തിന്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
പേരും ജീരകം : 1 ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി : 1 ടേബിൾ സ്പൂണ്‍
കാഷ്മീർ പിരിയൻ മുളക് പൊടി : ഒന്നര ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി : 1 ടീസ്പൂണ്‍
ചിക്കാൻ മസാലയോ ഗരം മസാലയോ : 1 ടീസ്പൂണ്‍
ഉപ്പു : പാകത്തിന്

ചെമ്മീൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നല്ലവണ്ണം വേവിച്ചു വറ്റിച്ചു മാറ്റി വയ്ക്കുക.ചീന ചട്ടി വച്ച് അടുപ്പത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.അതിൽ അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക.പച്ച മണം മാറി വരുമ്പോൾ അതിൽ കറി വേപ്പിലയും പച്ചമുളകും ഇട്ടു വഴറ്റുക.എന്നിട്ട് അതിൽ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ഇട്ടു നല്ല കുഴമ്പ് പരുവത്തിൽ ആകുന്നതു വരെ ഫ്രൈ ചെയ്യുക.അതിൽ മല്ലി പൊടി,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,മസാല പൊടി എന്നിവയിട്ട് ചുവന്നുള്ളിയും ഇട്ടു വീണ്ടും തീ കുറച്ചു ഫ്രൈ ചെയ്യുക ( എണ്ണ കുറഞ്ഞു പോയി എന്ന് തോന്നുന്നുവെങ്കിൽ ഫ്രൈ ചെയ്യാൻ പാകത്തിന് എണ്ണ ചേർക്കാം ).നല്ല ഫ്രൈ ആയി വരുമ്പോൾ പാകത്തിന് ഉപ്പും പെരും ജീരകവും ചേർക്കുക.എന്നിട്ട് പുഴുങ്ങി വച്ചിരിക്കുന്ന ചെമ്മീൻ അതിനോടൊപ്പം ചേർത്ത് നല്ല ചെറുതീയിൽ ഫ്രൈ ചെയ്തു എടുക്കുക.നല്ല വരട്ടു പരുവത്തിൽ അടിയിൽ പിടിക്കാതെ ഫ്രൈ ചെയ്തു എടുക്കുക.ചെമ്മീൻ വരട്ടു റെഡി .. ഹോ ഇതിന്റെ മണം മാത്രം മതി രണ്ടു പാത്രം ചോറ് കഴിക്കാൻ .ഈ കറിയോടൊപ്പം മോരു കറി ഉപയോഗിക്കരുത്.പകരം രസം നല്ല കോമ്പിനേഷൻ ആണ് ..

===================
17. മീന്‍ കറി – തേങ്ങ അരച്ച് വെച്ചത്

ആവശ്യമുള്ള സാധങ്ങള്‍

ദശയുള്ള മീന്‍ വൃത്തിയാക്കി എടുത്ത് കഷ്ണങ്ങള്‍ ആക്കിയത് – ½ കിലോ
തേങ്ങ ചുരണ്ടിയത്- 1 തേങ്ങയുടെ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 4 – 6 എണ്ണം
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ചുമന്നുള്ളി – 10-12 എണ്ണം
ഉലുവ – ½ ടീസ്പൂണ്‍
2 തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അരച്ചെടുത്തത്
ഉപ്പ്, എണ്ണ ,കറിവേപ്പില , കടുക് -ആവശ്യത്തിനു
കുടംപുളി – 5-6 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിർത്തി ചതച്ച് എടുത്ത്)


പാചക രീതി


മീന്‍ കഷണങ്ങളില്‍ , 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി കുറച്ചു സമയം വെക്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുക് , കറിവേപ്പില , ഉലുവ എന്നിവ താളിച്ച്‌ , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ചതച്ചത്, സവാള, ചുമന്നുള്ളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക.
അതിലേക്കു മിക്സിയില്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ വഴറ്റുക.
തേങ്ങ ചുരണ്ടിയതില്‍, ബാക്കിയിരിക്കുന്ന മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് ഫ്രയിംഗ് പാനിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. കുടം പുളി കഷണങ്ങളും ചേര്‍ക്കുക.
നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 10 – 15 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
മീന്‍ കറി റെഡി ... ഇത് ചോറ് , പൊറോട്ട , ചപ്പാത്തി ..... എന്നിവയ്ക്കൊപ്പം കഴിക്കാം

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ