Showing posts with label Kerala Corner. Show all posts
Showing posts with label Kerala Corner. Show all posts

500 രൂപയ്ക്കൊരു മൂന്നാർ യാത്ര...

500 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്കൊരു യാത്ര. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു യാത്ര. ഏറ്റവും ചിലവു കുറച്ച് വളരെ രസകരമായി നമുക്ക് ബസിൽ മൂന്നാറിലേക്കും മൂന്നാറിന് വളരെ അടുത്തുള്ള കോവിലൂർ എന്ന സ്ഥലത്തേക്കും പോകാം. ഈ മൂന്നാർ യാത്ര ആരംഭിക്കുന്നത് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർനിന്നുമാണ്....
Read more at: 

Sourse: Manorama onlie
















പ്രവാസി ക്ഷേമനിധി

2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്റ്റ് പ്രകാരം 2009 ല്‍ രൂപീകരിക്കപെട്ടതാണ് പ്രവാസി ക്ഷേമനിധി. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ജോലിക്ക് ശേഷം തിരിച്ച് വന്നിട്ടുള്ളവരുടെയും ക്ഷേമത്തിനായി ഇത് രൂപീകരിച്ചിരിക്കുന്നു.


അംഗത്വം & അര്‍ഹത ഉള്ളവര്‍



ഈ ക്ഷേമനിധിയില്‍ നാല് തരാം അംഗത്വം ഉണ്ട്


1. പ്രവാസി കേരളീയന്‍(വിദേശം): ഇപ്പോള്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍


2. മുന്‍ പ്രവാസി കേരളീയന്‍(വിദേശം): വിദേശത്ത് 2 വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ച് വന്നു കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍


3. പ്രവാസി കേരളീയന്‍ (ഭാരതം): കേരളത്തിന്‌ പുറത്ത് ജോലി സംബന്ധമായി 6 മാസമായി താമസിച്ചു വരുന്നവര്‍


4. കല്പിതാംഗം: പ്രവാസി കേരളീയന്‍( ഭാരതം) ആയിരിക്കുമ്പോള്‍ അംഗത്വം എടുത്ത ആള്‍ക്ക് പിന്നീട് കേരളത്തില്‍ സ്ഥിര താമസം ആകുമ്പോള്‍ ഈ പദ്ധതിയില്‍ അംഗത്വം തുടരാവുന്നതാണ്. ഇവരാണ് കല്പിതാംഗങ്ങള്‍.


മേല്‍പറഞ്ഞ 1,2,3, എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്.


അപേക്ഷകരുടെ പ്രായം 18 നും 55 നും മദ്ധ്യേ ആയിരിക്കണം.രെജിസ്ട്രേഷന്‍ ഫീസ്‌ 200 രൂപയാണ്.kerala non residant keralaite welfare fund എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി ആയോ ഏതെങ്കിലും എസ്.ബി.ടി ശാഖയില്‍ 200 രൂപ പ്രവാസി ക്ഷേമനിധി ചെലാന്‍ വഴിയോ രെജിസ്ട്രേഷന്‍ അടക്കാവുന്നതാണ്.ഫീസ്‌ അടച്ച രേഖയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.


1. വിദേശത്ത് ജോലി ചെയ്യുന്നവര്‍(പ്രവാസി വിദേശം) ഫോറം നമ്പര്‍ 14 പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം ജനന തിയതി തെളിയിക്കുന്ന രേഖ( ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി) നോര്‍ക്കാ രൂറ്റ്സില്‍ നിന്നും ലഭിച്ചിട്ടുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. നോര്‍ക്കയുടെ കാര്‍ഡില്ലെങ്കില്‍ പാസ്പോര്ടിന്റെയും പ്രാബല്യത്തിലുള്ള വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ഹാജരാക്കണം.


വിദേശത്ത് നിന്നും അപേക്ഷിക്കുകയാനെങ്കില്‍ പാസ്പോര്‍ട്ട്,വിസയുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുതിയാല്‍ മതി.


2. വിദേശത്ത് നിന്ന് തിരിച്ച് വന്നവര്‍,മുന്‍ പ്രവാസി കേരളീയന്‍(വിദേശം) ഫോറം നമ്പര്‍ 1 ബി പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,വിദേശത്ത് താമസിച്ചത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ പ്രവാസി കേരളീയനായിരുന്നു എന്നും തിരിച്ച് വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയത് ആണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍,തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.


3. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍,പ്രവാസി കേരളീയന്‍ (ഭാരതം) ഫോറം നമ്പര്‍ 2 എ പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. കേരളത്തിന്‌ പുറത്ത് ആറുമാസത്തില്‍ അധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിടന്റ്റ്/ സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസര്‍/എം.എല്‍.എ/ എം.പി ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രമോ റേഷന്‍ കാര്‍ഡോ ഹാജരാക്കേണ്ടതാണ്.കൂടാതെ കേരളത്തിന്‌ പുറത്ത് തൊഴില്‍ ചെയ്യുന്നതിനെ സംബന്ധിച്ച തൊഴില്‍ ഉടമയുടെയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസരുടെയോ സാക്ഷ്യപത്രവും ചേര്‍ക്കണം.

അംശാദായം/ വിഹിതം


അംഗത്വം ലഭിച്ച് കഴിഞ്ഞാല്‍ പ്രവാസി കേരളീയന്‍(വിദേശി) വിഭാഗത്തില്‍ പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശാദായം ആയി അടക്കേണ്ടതാണ്. അംശാദായം പ്രതിമാസം,ത്രൈമാസം,അര്‍ദ്ധവാര്‍ഷികം എന്നീ തവണകളായി അടക്കാവുന്നതാണ്.

ആനുകൂല്യങ്ങള്‍

പെന്‍ഷന്‍


അറുപത് വയസ്സ് പൂര്‍ത്തിയായതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ ഓരോ പ്രവാസി(വിദേശി) അംഗത്തിന്, പ്രതിമാസം 1000 രൂപയും സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്നതുമായ മുന്‍ പ്രവാസി(വിദേശം) അംഗത്തിന് പ്രതിമാസം 500 രൂപയും ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസി (ഭാരതം) ക്ക് പ്രതിമാസം 500 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ്.


അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും അര്‍ഹതപ്പെട്ട മിനിമം പെന്‍ഷന്‍ തുകയുടെ 3% ത്തിനു തുല്യമായ തുക അധിക പെന്‍ഷനായി ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 5ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കുടുംബ പെന്‍ഷന്‍


അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ള നാല് വിഭാഗത്തിലെയും അംഗം മരണമടയുന്ന പക്ഷം അയാളുടെ കുടുംബാംഗങ്ങള്‍ക്കും കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതാണ്.


കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ 50% ആയിരിക്കും. അപേക്ഷകന് പ്രതിവര്‍ഷ കുടുംബവരുമാനം 36000 രൂപയില്‍ കവിയാന്‍ പാടില്ല. ഫോറം നമ്പര്‍ 6ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


അവശതാ പെന്‍ഷന്‍


സ്ഥായിയായ അവശത മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചിട്ടുള്ളതും ആയ അംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 40 % ത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷനായി ലഭിക്കുന്നതാണ്. അവശത ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം. കുടിശിക പാടില്ല. ഫോറം നമ്പര്‍ 7ല്‍ ബന്ധപ്പെട്ട രേഖകളോട് കൂലി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


അംശാദായം തിരിച്ച് നല്‍കല്‍


1. സ്ഥായിയായ അവശതാ മൂലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവരും അവശതാ പെന്‍ഷന് അര്‍ഹത ഇല്ലാത്തവരുമായ അംഗങ്ങള്‍ക്ക് അവര്‍ നിധിയിലേക്ക് അടച്ച അംശാദായ തുക ബോര്‍ഡ് അനുവദിക്കുന്ന വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.


2. അംഗമായിരിക്കെ മരണമടയുന്ന അംഗങ്ങളുടെ അവകാശികള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹത ഇല്ലാത്ത പക്ഷം അടച്ച തുകയും ബോര്‍ഡ് വിഹിതവും ചേര്‍ത്ത് തിരിച്ച് ലഭിക്കുന്നതാണ്.


3. പെന്‍ഷന് അര്‍ഹത നേടിയ ശേഷം അഞ്ചുവര്‍ഷത്തിനകം അംഗം മരണമടയുന്ന പക്ഷം അവകാശികള്‍ക്ക് ബോര്‍ഡ് നിശ്ചയിക്കുന്ന പ്രകാരം നിശ്ചിത തുക ലഭിക്കുന്നതാണ്.


4. മറ്റേതെങ്കിലും കാരണത്താല്‍ അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് അവര്‍ അടച്ച അംശാദായ തുക അംഗത്തിന് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് തിരികെ ലഭിക്കുന്നതാണ്. ഫോറം നമ്പര്‍ 8ല്‍ ബന്ധപ്പെട്ട രേഖകളോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

മരണാനന്തര സഹായം


അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ മരണമടയുന്ന പ്രവാസി കേരളീയന്‍ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 50,000 രൂപയും തിരിച്ച് വന്ന മുന്‍പ്രവാസി കേരളീയനായ (വിദേശം) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 30,000 രൂപയും പ്രവാസി കേരളീയനായ അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 25,000 രൂപയും കല്പിത അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 20,000 രൂപയും മരണാനന്തര സഹായമായി ലഭിക്കുന്നതാണ്.അംഗം മരണമടഞ്ഞ 6 മാസത്തിനകം ഫോറം നമ്പര്‍ 9ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ചികിത്സാ സഹായം


ഗുരുതരമായി രോഗം ബാധിച്ച അംഗങ്ങളുടെയും കല്പിതാംഗങ്ങളുടെയും ചികിത്സക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വ കാലയളവില്‍ പരമാവധി 50,000 രൂപ ചികിത്സ ധനസഹായമായി ലഭിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 10ല്‍ രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിവാഹധന സഹായം


മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിന്‍റെ പ്രായപൂര്‍ത്തിയായ 2 പെണ്മക്കളുടെയും സ്ത്രീ അംഗത്തിന്റെയും വിവാഹത്തിന് 5000 രൂപ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം കഴിഞ്ഞ് 3 മാസത്തിനകം ഫോറം നമ്പര്‍ 11ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കല്പിതാംഗങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

പ്രസവാനുകൂല്യം


രണ്ട് വര്‍ഷം അംശാദായം അടച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന് 3000 രൂപ ധനസഹായം ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ചാല്‍ 2000 രൂപയും സഹായ ധനമായി ലഭിക്കുന്നതാണ്. പരമാവധി 2 പ്രാവശ്യമേ ഈ ആനുകൂല്യം ലഭിക്കുക ഉള്ളൂ. പ്രസവം നടന്ന് മൂന്ന് മാസത്തിനകം ഫോറം നമ്പര്‍ 12ല്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ ആനുകൂല്യം



രണ്ടു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്‍റ് ലഭിക്കുന്നതാണ്. കോഴ്സ്, തുക എന്നിവ തീരുമാനിച്ചിട്ടില്ല.

പ്രവാസി ആശ്വാസ നിധി


അംഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനോ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി വസ്തു വാങ്ങുന്നതിനോ വീടും വസ്തുവും ഉള്‍പ്പെടെ വാങ്ങുന്നതിനോ വീടിന്റെ അറ്റകുറ്റപണി നടത്തുന്നതിനോ വായ്പകള്‍ അനുവദിക്കുന്നതാണ്. കൂടാതെ കേരളത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിനും ഏതെങ്കിലും കമ്പനികളിലോ സ്ഥാപനങ്ങളിലോ നിക്ഷേപം നടത്തുന്നതിനും മറ്റേതെങ്കിലും സഹായത്തിനായും മുന്‍‌കൂര്‍ വായ്പകള്‍ ലഭിക്കുന്നതാണ്. ഇതിന് വേണ്ടി അംശാദായത്തിന്‍റെ 15% ത്തിനു തുല്യമായ തുക പ്രവാസി ആശ്വാസ നിധി എന്ന പേരില്‍ ഒരു പ്രത്യേക നിധി രൂപീകരിച്ച് അതിലേക്ക് നീക്കി വയ്ക്കുന്നതും ആ നിധിയില്‍ നിന്നും മേല്‍ വിവരിച്ച ആശ്വാസ നിധി പദ്ധതികള്‍ നടപ്പിലാക്കുന്നതുമാണ്.

പ്രവാസി (വിദേശം) പ്രത്യേക സഹായ നിധി



ആക്റ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 55 വയസ്സ് പൂര്‍ത്തിയായത് മൂലം നിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാതെ വന്ന പ്രവാസി(വിദേശം) ക്ക് ചികിത്സാ സഹായം,അത്യാവശ്യ ധനസഹായം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനായി ബോര്‍ഡ് ഒരു പ്രത്യേക സഹായ നിധി രൂപീകരിച്ച് നടപ്പിലാക്കുന്നതാണ്.


ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ സാധാരണ രോഗ ചികിത്സക്കായി 10,000 രൂപയും ആസ്മ, തളര്‍വാതം, കുഷ്ഠം, ക്യാന്‍സര്‍, ഹൃദ്രോഗം,കിഡ്നി തകരാര്‍ മുതലായ മാരക രോഗ ചികിത്സക്ക് 25,000 രൂപയും ലഭിക്കുന്നതാണ്. പ്രതിവര്‍ഷ കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഫോറം നമ്പര്‍ 13ല്‍ ബന്ധപ്പെട്ട രേഖകളുമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


60 വയസ്സ് പൂര്ത്തിയാകുന്നതിനിടെ മരണമടയുന്ന പ്രവാസി കേരളീയ(വിദേശം 1)രുടെ ആശ്രിതര്‍ക്ക് 10,000 രൂപ പ്രത്യേക സഹായ നിധിയില്‍ നിന്നും സഹായ ധനമായി ലഭിക്കുന്നതാണ്. മരണം നടന്ന 6 മാസത്തിനകം ഫോറം നമ്പര്‍ 14 ല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അംഗത്വത്തിന് ഉള്ള അപേക്ഷാഫോറം ലഭിക്കുന്ന സ്ഥലങ്ങള്‍


നോര്‍ക്കാ റൂട്ട്സിന്‍റെ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ കലക്റെറ്റ്കളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ സെല്ലുകളില്‍ നിന്നും പ്രവാസി ക്ഷേമനിധിയുടെ തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.www.pravasiwelfarefund.org എന്നാ വെബ്സൈറ്റില്‍ നിന്നും ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


വിലാസം


കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ്


മണികണ്‍ഡ ടവേര്‍സ്,ടെന്നീസ് ക്ലബിന് സമീപം


ജവഹര്‍ നഗര്‍,കവടിയാര്‍ പി.ഒ , തിരുവനന്തപുരം – 695003


ഫോണ്‍ : 0471 – 3013401



പ്രവാസി ക്ഷേമനിധി അറിയേണ്ടതെല്ലാം


പ്രവാസികൾക്കായി ചികിത്സാസഹായങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ക്ഷേമനിധിയിലുള്ളത്. എന്നാൽ ഇപ്പോഴും ഈ സഹായ പദ്ധതിയെക്കുറിച്ച് പലരും ബോധവാന്മാരല്ല. പ്രവാസി ക്ഷേമനിധിയെക്കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

==========================================

പ്രവാസി കേരളീയ ക്ഷേമനിധി


2009ലെ പത്താം ആക്ടായി 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട് നിയമസഭ പാസാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം പ്രവാസി മലയാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് 10 ലക്ഷം രൂപയുടെ അനാവര്‍ത്തക ചെലവു​ ഏകദേശം 9.36 കോടി രൂപയുടെ വാര്‍ഷിക ആവര്‍ത്തന ചെലവു​ ഉണ്ടാകുന്നതാണെന്ന് ഈ ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പ്രവാസി കേരളീയര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍, വൈദ്യസഹായം, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രവാസി ക്ഷേമനിധിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. വിദേശ മലയാളികളുടെ കണക്കെടുപ്പ്



വിദേശങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യക്കകത്തും താമസിക്കുന്നതായ മലയാളികളെപ്പറ്റി സമഗ്രമായ കണക്കെടുക്കുക എന്നതാണ് വിദേശമലയാളികളുടെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുണ്ടായി. 2008-09 വര്‍ഷങ്ങളിലെ സാമ്പത്തിക മാന്ദ്യം കാരണ​ പ്രവാസി കേരളീയരിലും കൂടാതെ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലകളിലും വളരെ പ്രതികൂലമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ പ്രവാസി കേരളീയരുടെ ക്ഷേമം ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് ആവശ്യമാണ്. ഇതിലേയ്ക്കായി 30 ലക്ഷം​ രൂപ 2009ല്‍ മൈഗ്രേഷന്‍ സര്‍വ്വേ സ്റ്റഡിയ്ക്ക് ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ആഗോള സാമ്പത്തിക മാന്ദ്യംമൂലം മടങ്ങിവരുന്നവരുടെ പുനരധിവാസം


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി വളരെയധികം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വരുംനാളുകളില്‍ അവരുടെ തിരിച്ചുവരവ് അധികരിക്കാനാണ് സാധ്യത. പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരള സമൂഹത്തിനും അതിന്റെ സമ്പദ്ഘടനയിലു​ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. അതിനാല്‍ അവരുടെ ഫലപ്രദമായ പുനരധിവാസ​ ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. അവരുടെ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു മുമ്പായി പ്രവാസികളുടെ തിരിച്ചുവരവ് കേരള സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ പഠിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഗോള യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കല്‍

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി യുവജനങ്ങളെ ഉള്‍പ്പെടുത്തി ആഗോള മലയാളി യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നത് ഈ വകുപ്പിന്റെ തീരുമാനമാണ്. നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടില്‍കൊണ്ടു വരുന്നതിനുള്ള ധനസഹായം
വിദേശത്തുവെച്ചോ, കേരളത്തിന് പുറത്ത് ഇന്ത്യക്കകത്തുവെച്ചോ മരണപ്പെടുന്ന നിര്‍ധനരായ-മലയാളികളുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് വഹിക്കുന്നതിനുവേണ്ടി മാത്രമായിട്ടാണ് ഈ ഫണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ അതീവ ശുഷ്ക്കാന്തിയോടെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഈ സ്കീം നടപ്പിലാക്കി വരുന്നു.






മര്‍ഹബയില്‍ ശനിയാഴ്ച മുതല്‍ നോര്‍ക്ക ഹെല്‍പ് ഡസ്‌ക് (NORKA HELP DESK)

ജിദ്ദ: പ്രവാസികള്ക്കായുള്ള നോര്ക്കയുടെ തിരിച്ചറിയല്കാര്ഡിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്ക്കായി ജിദ്ദാ ഐസിഎഫ് ആസ്ഥാനമായ 'മര്ഹബ' യില്ഹെല്പ് ഡസ്ക് തുറക്കുന്നു. നിലവിലുള്ള വാരാന്ത സേവനം ആഴ്ചയില്മുഴുവന്ദിവസവും ലഭ്യമാക്കുകയാണ് ലക്ഷ്യം. നവംബര്19 ന് (ശനി) വൈകു. 6 മണി മുതല്ഹെല്പ് ഡസ്ക് പ്രവര്ത്തന സജ്ജമാകും.

ശറഫിയ്യ 'മര്ഹബ' യിലൊരുക്കുന്ന ഡെസ്ക് എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്രാത്രി 9 വരെയാണ് പ്രവര്ത്തിക്കുക.

നിലവില്കാര്ഡ് ഉള്ളവര്ക്ക് അത് പുതുക്കുന്നതിനുള്ള ഫോമും ഓഫീസില്ലഭ്യമാണ്. നോര്ക്ക സംബന്ധമായ സംശയ നിവാരണവും ഡസ്കില്ലഭ്യമാകുന്നതായിരിക്കും. കൂടാതെ, ജിദ്ദയിലെ 44 ഏരിയകളില് സി എഫ് പ്രവര്ത്തകരുമായി ബന്ധപ്പെട്ട് ഫോം ലഭിക്കാനും സ്വീകരിക്കാനും സംവിധാനവും ചെയ്തിട്ടുണ്ട്

3 കോപ്പി പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഇഖാമയുടെ കോപ്പി, പാസ്പോര്ട്ടിന്റെ വിസാ പേജ് അടക്കമുള്ള പേജുകളുടെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷകര്വരേണ്ടതെന്ന് സി എഫ് പ്രസിഡണ്ട് മുഹ് യുദ്ദീന്സഅദി, ജന.സെക്രട്ടറി അബ്ദുറഹ്മാന്മളാഹിരി എന്നിവര്അറിയിച്ചു.

ഹെല്പ് ഡസ്കില്സൈതലവി കൂമണ്ണ, ഹനീഫ് താനൂര്, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുസ്സലാം മുസ്ലിയാര്, മുഹമ്മദാലി മാസ്റ്റര്, റഷീദ് പനങ്ങാങ്ങര, ഇബ്റാഹിം മാസ്റ്റര്എന്നിവര്പൊതുജന സേവനത്തിനായുണ്ടായിരിക്കും.

ഇതു സംബന്ധമായി ബന്ധപ്പെടേണ്ട ഫോണ്നമ്പര്‍ : 0126447669


source:  http://www.sirajlive.com/2016/11/18/260578.html

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

അയല തലകറി

പാചകരീതി:

ആവോലി, അയ്ക്കൂര, സാൽമൻ ഫിഷ്‌ (എതു മീന്‍ ആയാലും ഉപ്പിട്ട് തിരുമി നാരങ്ങാ നീരില്‍ കഴുകി വെള്ളം വാര്ത്തു കളഞ്ഞു എടുക്കുക അതുമല്ലെങ്കില്‍ തോല് പൊളിച്ചു കളഞ്ഞും എടുക്കാം)

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകുമിട്ടു പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേര്ത്ത്് ചെറുതീയില്‍ നല്ലതു പോലെവഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്ക്കുചക നല്ലതുപോലെ വഴന്നു വരുബോൾ എരിവനുസരിച്ച്‌ വേണ്ടതുപോലെ മുളകുപൊടി ക്കൂടി ചേര്ക്കണം ഒന്നോ രണ്ടോ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ജീരക പൊടിച്ചും ചേര്ക്കാം ഒരിക്കലും മുളക്പ്പൊടിയെക്കാട്ടിലും കൂടുതൽ മല്ലിപൊടി ഇടരുത്ന ല്ലതുപോലെ മൂത്തുവരുമ്പോൾ ആവശ്യത്തിനു വേണ്ട പുളിയും ക്കൂടി പിഴിഞ്ഞ് ചേര്ത്തു (കുടം പുളിയെങ്കിൽ അത്) കുടം പുളി ഇതളുകൾ ആക്കി കഴുകി വെള്ളത്തിലിട്ടു വെക്കണം ,എന്നിട്ട് ചേര്ക്കുന്നതാവും ഉചിതം കഴുകി വെച്ചമീന കഷണങ്ങൾ (അതോ തല കഷണങ്ങലോ) ആവശ്യത്തിനു ഉപ്പും ക്കൂടി ചേര്ത്തു . കുറകി വെന്തു വരുബോൾ .തേങ്ങാപാൽ പാൽ ചേർത്ത് ഒന്ന് തിളച്ചത്തിനു ശേഷം വാങ്ങുക (തല വെക്കുമ്പോള്‍ മുളകുപൊടി ഉടല്‍ വെക്കുനതിനെക്കാട്ടിലും കുറച്ചു കൂടുതല്‍ ഇടുന്നത്നന്നാവും )

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ രുചികള്‍

1. ആന്ധ്ര ഫിഷ് െെ്രഫ

മീന്‍ രണ്ട് കഷണം
എണ്ണ അര ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്പൊ‌ടി ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്സ്പൂടണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉള്ളി രണ്ട് ടേബിള്സ്പൂസണ്‍
ഗരം മസാല ഒരു നുള്ള്
കറിവേപ്പില ഒരു തണ്ട്
വിനാഗിരി ആവശ്യത്തിന്
വെളുത്ത എള്ള് ഒരു ടീസ്പൂണ്‍

മീന്‍ കഴുകി വൃത്തിയാക്കി മുകൡ പറഞ്ഞ ചേരുവകള്‍ പുരട്ടി 20 മിനുട്ട് വെയ്ക്കുക. ഇതിനു മുകളില്‍ വെളുത്ത എള്ള് വിതറുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വഴറ്റുക. ഈ എണ്ണയിലേക്ക് നേരത്തെ ചേരുവകള്‍ പുരട്ടിവച്ച മീനിടുക.കുറഞ്ഞ തീയില്‍ 12 മിനിട്ട് വച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക.

===================
2. ഫിഷ് ടിക്ക

മീന്‍ കഷണങ്ങളാക്കിയത് 250 ഗ്രാം
കട്ട തൈര് നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്സ്പൂ ണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്് (അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്പൊഒടി ഒരു നുള്ള്
ബ്ലാക്ക് സാള്ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത്് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.

===================
3. മീന്‍ വറുത്തരച്ച കറി


മീന്‍ കഷണങ്ങളാക്കിയത് അര കിലോ
തക്കാളി ഒന്ന്(വലുത്)
സവാള ഒന്ന്
പച്ചമുളക് നാലെണ്ണം
കറിവേപ്പില ഒരു തണ്ട്
കുതിര്ത്തല പുളി രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
ചിരകിയ തേങ്ങ അര ടീസ്പൂണ്‍
മല്ലി അര ടീസ്്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറിയ ഉള്ളി മൂന്നെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, കറിവേപ്പില എന്നിവ എണ്ണയില്‍ ഗോള്ഡ്ന്‍ ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇതില്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്പൊ ടി എന്നിവ ചേര്ത്ത്ന ഇളക്കി അരച്ചെടുക്കുക. തക്കാളി, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും ചേര്ക്കു ക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇട്ട് വേവിച്ചെടുക്കുക.

===================

4. മീന്‍ വറ്റിച്ചത്

വറ്റ/അയക്കൂറ 500 ഗ്രാം
മുളക്‌പൊടി മൂന്ന് ടേബിള്സ്പൂരണ്‍
മഞ്ഞള്പൊ‌ടി അര ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുടംപുളി അഞ്ച് അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂടണ്‍
ചെറിയ ഉള്ളി 15 എണ്ണം
കറിവേപ്പില രണ്ട് തണ്ട്

മുളക് പൊടി, മഞ്ഞള്പൊ ടി, ഉലുവ എന്നിവ അല്പം വെള്ളം ചേര്ത്ത്ള പേസ്റ്റ് രൂപത്തില്‍ ആക്കുക. ചെറിയ ഉള്ളി ഒഴിച്ചുള്ള മറ്റെല്ലാ ചേരുവകളും ഇതിനൊപ്പം മീന്ചവട്ടിയില്‍ ഇടുക. ആവശ്യത്തിന് വെള്ളം ചേര്ത്ത്ള ചെറിയ തീയില്‍ ചൂടാക്കുക. തിളച്ച് വരുമ്പോള്‍ കഴുകി വൃത്തിയാക്കിയ മീന്‍ ഇട്ട് വേവിക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വറുത്തെടുത്ത് നേരത്തെ തയ്യാറാക്കിയ മീനില്‍ ചേര്ക്കു ക. മുകളില്‍ കറിവേപ്പില വിതറി ഉപയോഗിക്കുക.

===================

5. മീന്‍ മുളകുഷ്യം


മത്തി അര കിലോ
പച്ച കുരുമുളക് 70 ഗ്രാം
പച്ചമുളക് അഞ്ചെണ്ണം
വെളുത്തുള്ളി അരിഞ്ഞത് 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് 25 ഗ്രാം
കറിവേപ്പില രണ്ട് തണ്ട്
ചെറിയ ഉള്ളി 100 ഗ്രാം
കടുക് അഞ്ച് ഗ്രാം
കുടംപുളി കുറച്ച്
വെളിച്ചെണ്ണ 25 മില്ലി
ഉപ്പ് ആവശ്യത്തിന്

ചെറിയ ഉള്ളി.പച്ച മുളക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരച്ചെടുക്കുക. വൃത്തിയാക്കിയ മത്തിയും അരപ്പും കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേര്ത്ത് ചെറിയ തീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി ഇത് മുളകൂഷ്യത്തിലേക്ക് ചേര്ക്കുളക.

===================

6. പട്രാണിമച്ചി


മീന്‍ കഷണങ്ങളാക്കിയത് രണ്ടെണ്ണം
വിനാഗിരി ആവശ്യത്തിന്
വാഴയില രണ്ട് എണ്ണം
ചിരകിയ നാളികേരം 00 ഗ്രാം
മല്ലിയില 50 ഗ്രാം
പച്ചമുളക് ആറെണ്ണം
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
മല്ലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്

കഴുകി വൃത്തിയാക്കിയ മീന്‍ വിനാഗിരിയും ഉപ്പും ചേര്ത്ത്ി 20 മിനുട്ട് വെക്കുക. ചിരകിയ തേങ്ങ,മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മല്ലി, ചെറുനാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് മീനില്‍ പുരട്ടുക. വാഴയിലയില്‍ പൊതിഞ്ഞ് 30 മിനുട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക.

===================
7.ബംഗാളി ഫിഷ് കറി

മീന്‍ കഷണങ്ങളാക്കിയത് അര കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വെളുത്തുള്ളി രണ്ട് അല്ലി
തക്കാളി ഒന്ന് (വലുത്)
ജീരകം ഒരു ടേബിള്സ്പൂ ണ്‍
മഞ്ഞള്പൊുടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കടുകെണ്ണ 150 മില്ലി

കഴുകി വൃത്തിയാക്കിയ മീനില്‍ മഞ്ഞള്പൊംടിയും ഉപ്പും പുരട്ടിവെക്കുക. ഉരുളക്കിഴങ്ങ് തോല് കളഞ്ഞെടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി മീന്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ ഉരുളക്കിഴങ്ങും വറുത്തെടുക്കണം. പാത്രത്തില്‍ എണ്ണ ഒഴിച്ച്, അരിഞ്ഞ ഉള്ളി, ഉരുളക്കിഴങ്ങ്, ജീരകം, മഞ്ഞള്‍ പൊടി, പച്ചമുളക് എന്നിവ ഇട്ട് ചൂടാക്കുക. ആവശ്യത്തിന് വെള്ളവും ചേര്ത്ത് തിളച്ച് വരുമ്പോള്‍ തക്കാളിയും ഉപ്പും ചേര്ക്കുഎക. അഞ്ച് മിനുട്ട് കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങളും വെളുത്തുള്ളി അരച്ചതും ചേര്ത്ത് 10 മിനുട്ട് വേവിക്കുക. മല്ലി ഇല വിതറി അലങ്കരിക്കാം.

===================
8.ഗോവന്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ 500ഗ്രാം
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
പച്ചമുളക് കീറിയത് ഒന്ന്
വെളിച്ചെണ്ണ ഒരു ടേബിള്സ്പൂനണ്‍
കുതിര്ത്ത് പുളി അഞ്ച് ഗ്രാം
കാപ്‌സിക്കം ഒന്ന്
തേങ്ങാപാല്‍ ആവശ്യത്തിന്
ഗ്രൈന്ഡിലങ്
മല്ലി അര ടേബിള്‍ സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
കുരുമുളക് ആറെണ്ണം
വെളുത്തുള്ളി ഒരു അല്ലി
മഞ്ഞള്പ്പൊളടി അര ടീസ്പൂണ്‍
ചിരകിയ നാളികേരം 30 ഗ്രാം

ചെമ്മീന്കളഴുകി വൃത്തിയാക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതില്‍ ചെമ്മീന്‍ ഇട്ട് മൊരിച്ചെടുക്കുക. ചിരകിയ നാളികേരവും മസാലകളും ചേര്ക്കുാക. ആവശ്യത്തിന് വെള്ളവും പുളി,കാപ്‌സിക്കം,പച്ചമുളക്,തേങ്ങാ പാല്‍ എന്നിവയും ചേര്ത്ത്ര തിളപ്പിക്കുക.

===================
9. ഫിഷ് മോളി

അയക്കൂറ അര കിലോ
സവാള(അരിഞ്ഞത്) 50 ഗ്രാം
ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) 10 ഗ്രാം
ഉപ്പ് ആവശ്യത്തിന്
നാളികേരം ഒന്ന്
കറിവേപ്പില ഒരു തണ്ട്
വെളുത്തുള്ളി (അരിഞ്ഞത്) ആറെണ്ണം
പച്ചമുളക ് (അരിഞ്ഞത്) 10 ഗ്രാം
ചെറുനാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം 115 മില്ലി
മഞ്ഞള്പൊ്ടി ഒരു നുള്ള്
വെളിച്ചെണ്ണ 15 മില്ലി
തക്കാളി ഒന്ന്

തേങ്ങയുടെ ഒന്നും രണ്ടും പാല്‍ എടുക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരു മിനുട്ട് നേരം വഴറ്റുക. ഇതില്‍ തേങ്ങയുടെ രണ്ടാം പാലും മഞ്ഞള്പൊ്ടിയും വെള്ളവും ചേര്ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ ഇട്ട് വീണ്ടും തിളപ്പിക്കുക. മീന്‍ വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്ന് വാങ്ങി ചെറുനാരങ്ങ നീര്, കറിവേപ്പില,വെളിച്ചെണ്ണ എന്നിവ ചേര്ക്കുകക. തക്കാളി അരിഞ്ഞത് മുകളില്‍ വിതറി അലങ്കരിക്കാം.

===================
10.ചെമ്മീന്‍ മാങ്ങാ മുളക് ചാറ്

ചെമ്മീന്‍ 250 ഗ്രാം
പച്ച മാങ്ങ കഷ്ണങ്ങള്‍ ആറെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍
പച്ചമുളക് ആറ് എണ്ണം
ഉപ്പ് ആവശ്യത്തിന്

ചെമ്മീന്‍ വൃത്തിയാക്കിവെക്കുക. പച്ചമുളക്, അരിഞ്ഞ ചെറിയ ഉള്ളി, മുളകുപൊടി, മഞ്ഞള്പ്പൊതടി, കറിവേപ്പില, പച്ചമാങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്ക്കു ക. വെന്താല്‍ ഇറക്കി വെക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, കറിവേപ്പിലയും അരിഞ്ഞ ഉള്ളിയുമിട്ട് വഴറ്റി കറിയിലേക്ക് പകരുക.

11.വറുത്തരച്ച നാടന്‍ മീന്‍ കറി

മീന്‍-അരക്കിലോ (നെയ്മീന്‍, മത്തി, അയില)
നാളികേരം-കാല്കിപ്പ്
തക്കാളി-1
ചെറിയ ഉള്ളി-4
വെളുത്തുള്ളി-2
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
ചുവന്ന മുളക്-3
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്പ്പൊകടി-അര ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
പുളി

മീന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്പ്പൊണടി, മുളകുപൊടി എന്നിവ പുരട്ടുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടണം. കറിവേപ്പിലയും ചേര്ക്കുഎക. അല്പംഞ വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം നല്ലപോലെ കൂട്ടിക്കലര്ത്തി 1 മണിക്കൂര്‍ നേരം വയ്ക്കണം.

പുളി ഇളംചൂടുവെള്ളത്തിലിട്ടു വച്ച് പിഴിഞ്ഞെടുക്കണം. ഈ വെള്ളം മീന്കൂണട്ടിലേക്ക ഒഴിച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ തിളപ്പിക്കണം. തക്കാളിക്കഷ്ണങ്ങളും ഇടാം.

ഒരു ചീനച്ചട്ടി ചൂടാക്കി നാളികേരം വറുക്കുക. ചുവക്കനെ വറുക്കണം. ഇതില്‍ രണ്ട് ചെറിയുള്ളി, കറിവേപ്പില, ചുവന്ന മുളക്, മല്ലിപ്പൊടി എന്നിവ ചേര്ത്തിടളക്കി പാകത്തിന് വറുത്തെടുക്കുക. ഇത് ചൂടാറുമ്പോള്‍ മയത്തില്‍ മിക്‌സിയിലിട്ട് അരച്ചെടുക്കണം.

മീന്‍ ഒരുവിധം തിളച്ചു വരുമ്പോള്‍ ഈ കൂട്ട് ഇതിലേക്കു ചേര്ക്കു ക. തീ കുറച്ചു വച്ച് വേവിയ്ക്കണം. അല്പംച കറിവേപ്പിലയും ചേര്ക്കാം .

മീന്‍ വെന്ത് ചാറ് ഒരുവിധം കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിയ്ക്കാം. വേണമെങ്കില്‍ ചെറിയ ഉള്ളി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചൊഴിക്കാം.

നല്ല കുത്തരിച്ചോറിനൊപ്പം ഈ നാടന്‍ മീന്കാറി രുചിച്ചു നോക്കൂ.

മേമ്പൊടി

പുളിക്കു പകരം കുടംപുളിയിട്ടും ഈ കറിയുണ്ടാക്കാം.
കറി മണ്ച ട്ടിയില്‍ വച്ചാല്‍ കൂടുതല്‍ രുചിയുണ്ടാകും. തണുത്ത ശേഷം മീന്കപറി കഴിയ്ക്കുന്നതാണ് കൂടുതല്‍ രുചി നല്കുനക.

===================

12.മാങ്ങയിട്ട മീന്കറി

മീന്‍ (നെയ്മീന്‍ കഷ്ണംആക്കിയത്)– 1 കിലോ
മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.
ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്
ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞള്പ്പൊ ടി – 1 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടേബിള്സ്പൂസണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാ – ഒരു മുറി
വെളിച്ചെണ്ണ – 1ടേബിള്സ്പൂണണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങാ അരച്ച് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ്‌ വീതം എടുക്കുക. മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്പ്പൊപടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്ചിട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്ത്ത് ഇളക്കി, മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളിയും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക

===================

13. കുട്ടനാടന്‍ മീന്‍ കറി-(തൃശൂര്‍ മിക്സ് )

1) മീന്‍ ഏതെങ്കിലും – 1/2 കിലോ
2) വെളിച്ചെണ്ണ – 2 സ്പൂണ്‍
3) പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
വേപ്പില – 1 കതിര്‍
വെള്ളുള്ളി – 1 എണ്ണം
ഉലുവ – 1/2 ടീസ്പൂണ്‍
4) മുളക് പൊടി- 1 സ്പൂണ്‍
മല്ലിപൊടി – 1 സ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
5) തക്കാളി – 1 എണ്ണം
കുടപുളി – 1 കഷ്ണം
വെള്ളം – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
വേപ്പില – 1 കതിര്‍
7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്‌
8) വെളിച്ചെണ്ണ – 5 സ്പൂണ്‍
ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കേണ്ട വിധം

മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി ) അജിത്‌ നായര്‍ .റെഡ്‌ ചില്ലീ

===================

14. കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

നല്ല എരിവും പുളിയുമുള്ള ചെമ്മീന്‍ കറി, അതും കുടംപുളിയിട്ടു വച്ചത് നല്ല ചൂടുള്ള കുത്തരിച്ചോറിനൊപ്പം. ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളം വരുന്നില്ലേ.

കുടംപുളി ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടംപുളിയിട്ടു ചെമ്മീന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ചെമ്മീന്‍-അരക്കിലോ
ചെറിയ ഉള്ളി അരിഞ്ഞത്-അരക്കപ്പ്
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുടംപുളി-34
സാധാരണ പുളി-പകുതി ചെറുനാരങ്ങാ വലിപ്പത്തില്‍
തേങ്ങയുടെ രണ്ടാംപാല്‍-1 കപ്പ്
ഒന്നാം പാല്‍-ഒരു കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ചെമ്മീന്‍ തോടു കളഞ്ഞു കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അല്‍പം വെളിച്ചെണ്ണയുമൊഴിച്ചു വയ്ക്കുക. ഇത് അരമണിക്കൂര്‍ വയ്ക്കാം.

മുളകുപൊടി, മല്ലിപ്പൊടി എന്നിവ വറുത്തു ചൂടാക്കി അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കി വയ്ക്കുക.

മീന്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കണം. ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ടു വഴറ്റുക.

ഇതിലേയ്ക്കു പുളി പിഴിഞ്ഞൊഴിയ്ക്കാം. കുടംപുളി വെളളത്തില്‍ കുതിര്‍ത്ത് ഇതും ചേര്‍ക്കാം.

അരച്ചു വച്ചിരിയ്ക്കുന്ന അരപ്പ് ഇതില്‍ ചേര്‍ത്തിളക്കുക. ഇത് ത്ിളച്ചു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കുക.

അല്‍പം കഴിഞ്ഞ് നാളികേരത്തിന്റെ രണ്ടാം പാല്‍ ചേര്‍ത്തിളക്കാം. അല്‍പം കൂടി കറിവേപ്പില ചേര്‍ക്കാം.

ചെറിയ ചൂടില്‍ ചെമ്മീന്‍ വേവിയ്ക്കുക. ചെമ്മീന്‍ വെന്ത് ചാറു കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ഇതിനു മുകളില്‍ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും വിതറി അടച്ചു വയ്ക്കാം.

തലേന്ന് ഇതുണ്ടാക്കി വച്ചാല്‍ കൂടുതല്‍ സ്വാദേറും.

===================
15.കരിമീന്‍ കറി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് കരിമീന്‍ അല്ലേ… വളരെ സ്‌പെഷ്യല്‍ ആയ വിഭവം… അടിപൊളിയൊരു കരിമീന്‍ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്….

ചേരുവകള്‍

കരിമീന്‍- 1/2 കിലോ
സവാള- 3 എണ്ണം
ഇഞ്ചി- 1 കഷ്ണം
പുളി- നെല്ലിക്കാ വലുപ്പത്തില്‍
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
പച്ചമുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്

തയ്യാറാക്കുന്ന വിധം

മീന്‍ മഞ്ഞള്‍ പുരട്ടിവെയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. പുളി പിഴിഞ്ഞ വെള്ളവും ഉപ്പും ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി മൂടി വെയ്ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ ചൂടോടെ ഉപയോഗിക്കാം.

===================
16. ചെമ്മീൻ വരട്ടിയത്

1 കിലോ ചെമ്മീൻ തോട് പൊളിച്ചു മഞ്ഞളും നാരങ്ങാ നീരും ഉപ്പും കൂടി മിക്സ് ചെയ്തു അര മണിക്കൂർ വച്ചിട്ട് കഴുകി കളഞ്ഞു നല്ല വൃത്തിയായി എടുക്കുക.തോടുള്ള മത്സ്യങ്ങൾ ഇങ്ങനെ വൃത്തിയാക്കി എടുക്കണം എന്തെന്നാൽ തോടിനകത്തുള്ള ബാക്ടീരിയകളും ഫങ്കൽസുമൊക്കെ നശിചോളും.

തോട് കളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ : 1 കിലോ
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 100 ഗ്രാം
പച്ചമുളക് നീളത്തിൽ കീറിയത് : 6 എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചത്‌ : 2 ടേബിൾ സ്പൂണ്‍
നല്ല പഴുത്ത ടൊമാറ്റോ വളരെ ചെറുതായി അരിഞ്ഞത് : 2 എണ്ണം
കറിവേപ്പില : പാകത്തിന്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
പേരും ജീരകം : 1 ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി : 1 ടേബിൾ സ്പൂണ്‍
കാഷ്മീർ പിരിയൻ മുളക് പൊടി : ഒന്നര ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി : 1 ടീസ്പൂണ്‍
ചിക്കാൻ മസാലയോ ഗരം മസാലയോ : 1 ടീസ്പൂണ്‍
ഉപ്പു : പാകത്തിന്

ചെമ്മീൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നല്ലവണ്ണം വേവിച്ചു വറ്റിച്ചു മാറ്റി വയ്ക്കുക.ചീന ചട്ടി വച്ച് അടുപ്പത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.അതിൽ അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക.പച്ച മണം മാറി വരുമ്പോൾ അതിൽ കറി വേപ്പിലയും പച്ചമുളകും ഇട്ടു വഴറ്റുക.എന്നിട്ട് അതിൽ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ഇട്ടു നല്ല കുഴമ്പ് പരുവത്തിൽ ആകുന്നതു വരെ ഫ്രൈ ചെയ്യുക.അതിൽ മല്ലി പൊടി,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,മസാല പൊടി എന്നിവയിട്ട് ചുവന്നുള്ളിയും ഇട്ടു വീണ്ടും തീ കുറച്ചു ഫ്രൈ ചെയ്യുക ( എണ്ണ കുറഞ്ഞു പോയി എന്ന് തോന്നുന്നുവെങ്കിൽ ഫ്രൈ ചെയ്യാൻ പാകത്തിന് എണ്ണ ചേർക്കാം ).നല്ല ഫ്രൈ ആയി വരുമ്പോൾ പാകത്തിന് ഉപ്പും പെരും ജീരകവും ചേർക്കുക.എന്നിട്ട് പുഴുങ്ങി വച്ചിരിക്കുന്ന ചെമ്മീൻ അതിനോടൊപ്പം ചേർത്ത് നല്ല ചെറുതീയിൽ ഫ്രൈ ചെയ്തു എടുക്കുക.നല്ല വരട്ടു പരുവത്തിൽ അടിയിൽ പിടിക്കാതെ ഫ്രൈ ചെയ്തു എടുക്കുക.ചെമ്മീൻ വരട്ടു റെഡി .. ഹോ ഇതിന്റെ മണം മാത്രം മതി രണ്ടു പാത്രം ചോറ് കഴിക്കാൻ .ഈ കറിയോടൊപ്പം മോരു കറി ഉപയോഗിക്കരുത്.പകരം രസം നല്ല കോമ്പിനേഷൻ ആണ് ..

===================
17. മീന്‍ കറി – തേങ്ങ അരച്ച് വെച്ചത്

ആവശ്യമുള്ള സാധങ്ങള്‍

ദശയുള്ള മീന്‍ വൃത്തിയാക്കി എടുത്ത് കഷ്ണങ്ങള്‍ ആക്കിയത് – ½ കിലോ
തേങ്ങ ചുരണ്ടിയത്- 1 തേങ്ങയുടെ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 4 – 6 എണ്ണം
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ചുമന്നുള്ളി – 10-12 എണ്ണം
ഉലുവ – ½ ടീസ്പൂണ്‍
2 തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അരച്ചെടുത്തത്
ഉപ്പ്, എണ്ണ ,കറിവേപ്പില , കടുക് -ആവശ്യത്തിനു
കുടംപുളി – 5-6 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിർത്തി ചതച്ച് എടുത്ത്)


പാചക രീതി


മീന്‍ കഷണങ്ങളില്‍ , 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി കുറച്ചു സമയം വെക്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുക് , കറിവേപ്പില , ഉലുവ എന്നിവ താളിച്ച്‌ , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ചതച്ചത്, സവാള, ചുമന്നുള്ളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക.
അതിലേക്കു മിക്സിയില്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ വഴറ്റുക.
തേങ്ങ ചുരണ്ടിയതില്‍, ബാക്കിയിരിക്കുന്ന മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് ഫ്രയിംഗ് പാനിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. കുടം പുളി കഷണങ്ങളും ചേര്‍ക്കുക.
നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 10 – 15 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
മീന്‍ കറി റെഡി ... ഇത് ചോറ് , പൊറോട്ട , ചപ്പാത്തി ..... എന്നിവയ്ക്കൊപ്പം കഴിക്കാം

ബീറ്റ്റൂട്ട് ചമ്മന്തി

ബീറ്റ്റൂട്ട് : 1

പച്ച മുളക് : 1

ഇഞ്ചി: ചെറിയ കഷ്ണം

ഉപ്പ് : പാകത്തിന്

വാളന്‍ പുളി : പാകത്തിന്

മേല്‍പ്പറഞ്ഞവ ചേര്‍ത്ത് നന്നായ് അരക്കുക.

ചട്ടിയില്‍ ചൂടാക്കി, വെളിച്ചെണ്ണയില്‍ കടുക് / കറിവേപ്പില / ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് അരച്ചു വെച്ച മിശ്രിതത്തില്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക.

ഇഡ്ഡലി / ദോശ / ചോറ് ഇവക്കൊപ്പം ബഹുഉത്തമം.

തേടിയെത്തുന്ന തൊഴിലവസരങ്ങള്‍-www.jobsomega.com

സ്വന്തം സ്ഥാപനത്തിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കിട്ടാതെ വിഷമിക്കുകയാണോ താങ്കള്‍? അതല്ലെങ്കില്‍ പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടും ആഗ്രഹിച്ച ജോലി കിട്ടാത്ത ഉദ്യോഗാര്‍ത്ഥിയാണോ? നിങ്ങള്‍ക്ക് ജോബ്‌സ് ഒമേഗ ഡോട്ട് കോമിലേക്ക് സ്വാഗതം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ റിക്രൂട്ടിംഗ് രംഗത്തെ സേവന പരിചയവും മികച്ച സാങ്കേതിക പരിജ്ഞാനവും സമന്വയിപ്പിച്ച് തൊഴില്‍ മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തുകയാണ് ജോബ്‌സ് ഒമേഗ എന്ന വെബ്‌പോര്‍ട്ടല്‍. ലോകത്തെ 25 രാജ്യങ്ങളിലായി നിരവധി സ്ഥാപനങ്ങളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ നല്‍കുകയും ജോലി തേടിയ ആയിരങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്ത പ്രവര്‍ത്തനമാണ് ജോബ്‌സ് ഒമേഗ ഡോട്ട് കോമിനെ വ്യത്യസ്തമാക്കുന്നത്. കൊച്ചിയിലെ ഒമേഗ സര്‍വീസസ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഓസ്‌കോണ്‍) ആണ് ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വെബ് പോര്‍ട്ടലിന്റെ ഉടമ. യഥാര്‍ത്ഥ തൊഴിലന്വേഷകരെയും തൊഴില്‍ദാതാവിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് പോര്‍ട്ടലിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്റ്റര്‍ എന്‍.എം ഷറഫുദ്ദീന്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ മൊബീല്‍ നമ്പര്‍, ഇ-മെയ്ല്‍ ഐഡി, വിലാസം എന്നിവയെല്ലാം ഏതൊരു തൊഴില്‍ദാതാവിനും വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും. ലോകത്തെവിടെയുമുള്ള തൊഴില്‍ദാതാക്കള്‍ക്ക് സൗജന്യമായി ഉദ്യോഗാര്‍ത്ഥിയുടെ ബയോഡാറ്റ ലഭിക്കുന്നു. നേരിട്ട് അവരെ ബന്ധപ്പെടാനും നിയമനം നടത്താനും സൗകര്യമൊരുക്കിയിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാകും. പരമ്പരാഗത രീതിയില്‍ ദിനപത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷകള്‍ക്കായി കാത്തിരുന്ന് കിട്ടുന്നവയില്‍ നിന്ന് തെരഞ്ഞെടുക്കേണ്ട സ്ഥിതി ഇന്ന് തൊ
ഴില്‍ദാതാവിന് ഇല്ലെന്നതാണ് പോര്‍ട്ടലുകളുടെ വരവോടെ സംഭവിച്ച പ്രധാന മാറ്റമെന്ന് ഷറഫുദ്ദീന്‍ പറയുന്നു. എന്നാല്‍ പല സമാന വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ജോബ്‌സ് ഒമേഗയില്‍ യഥാര്‍ത്ഥ തൊഴിലന്വേഷകരുടെ വൈവിധ്യമാര്‍ന്ന നിര തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
യു.കെ, യു.എസ്, മിഡില്‍ ഈസ്റ്റ്, മലേഷ്യ തുടങ്ങിയ 25ല്‍ പരം രാജ്യങ്ങളില്‍ ജോബ്‌സ് ഒമേഗ ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു. തുടക്കം ട്രാവല്‍ ഏജന്‍സിയിലൂടെ
സാങ്കേതിക വിദ്യ പരിഷ്‌കരിക്കുന്നതില്‍ കാട്ടുന്ന നിപുണതയാണ് ഓസ്‌കോണിനെ ഇപ്പോഴും ഈ മേഖലയിലെ മുന്‍നിരയില്‍ നിര്‍ത്തുന്നത്. 1983ല്‍ ഒമേഗ ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഏജന്‍സിയിലൂടെയാണ് ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കമ്പനി സ്ഥാപിതമാകുന്നത്. എയര്‍ലൈന്‍സ് ടിക്കറ്റിംഗ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കിയിരുന്നത്. പിന്നീട് ഗള്‍ഫാര്‍ പോലുള്ള മികച്ച കമ്പനികളുമായുള്ള ബന്ധം കൈമുതലാക്കി റിക്രൂട്ടിംഗ് ജോലികളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു. ദുബായ് അടക്കമുള്ള നഗരങ്ങളില്‍ നിന്ന് പല പ്രമുഖ കമ്പനികളും ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമേഗയെ സമീപിച്ചതോടെ പുതിയ സംരംഭത്തിന് തുടക്കമായി. അങ്ങനെയാണ് 14 വര്‍ഷം മുമ്പ് ജോബ്‌സ് ഒമേഗ ഡോട്ട് കോം നിലവില്‍ വന്നത്. ജോബ് ഡെസ്‌ക്
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലന്വേഷകര്‍ക്ക് നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കാനും ജോബ്‌സ് ഒമേഗയില്‍ രജിസ്റ്റര്‍ ചെയ്യാനുമായി പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം കമ്പനിയുടെ അംഗീകൃത ഏജന്‍സികള്‍ സ്ഥാപിക്കുകയാണ് ജോബ്‌സ് ഒമേഗ. നിലവിലുള്ള ട്രാവല്‍ ഏജന്‍സി, നെറ്റ് കഫേ തുടങ്ങിയ സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ 'ജോബ്‌സ് ഒമേഗ ജോബ് ഡെസ്‌ക്' എന്ന പുതിയ ആശയത്തിലൂടെയാണ് ഈ വിപുലമായ സര്‍വീസ് ശൃംഖല നടപ്പില്‍ വരുത്തുന്നത്. ഇതിനകം തന്നെ പല സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജോബ്‌സ് ഒമേഗയുടെ പ്രവര്‍ത്തനവും സേവനവും വ്യക്തമായി അറിയാവുന്ന, ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തികളായിരിക്കും ജോബ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. സേവന രംഗത്തുള്ള ചെറുകിട ബിസിനസുകാര്‍ക്ക് പുതിയ ഒരു വരുമാനമാര്‍ഗം എന്നതിലുപരി സാമൂഹ്യ-തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ ഒരു പരിവര്‍ത്തനം കൂടി ഇതിലൂടെ സാധ്യമാകുന്നു. ജോബ് ഷോപ്പ്
രാജ്യത്ത് ആദ്യമായി ജോബ് ഷോപ്പ് അവതരിപ്പിച്ചത് ഓസ്‌കോണ്‍ ആണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. ഷോപ്പില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജോബ് ഷോപ്പ് നല്‍കുന്നത്. കൊച്ചിയില്‍ വാരിയം റോഡിലാണ് ഈ സ്ഥാപനം. ആവേശമായി ജോബ് ഫെയറുകള്‍
നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങളും സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെയും നല്‍കി ശ്രദ്ധ നേടിയതാണ് ഓസ്‌കോണിന്റെ ജോബ് ഫെയറുകള്‍. കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റാലിറ്റി മേഖല കേന്ദ്രീകരിച്ച് ജോബ് ഫെയര്‍ നടത്തി വിജയിപ്പിച്ചതിനെ തുടര്‍ന്ന് ഇക്കൊല്ലം നാല് മേഖലകളില്‍ ഊന്നിയാണ് ഫെയര്‍ നടത്തിയത്.
കൊച്ചി എസ്.ആര്‍.വി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.റ്റി, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഓട്ടോമൊബീല്‍ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുത്തത്. സ്ഥാപനങ്ങളുടെ വൈവിധ്യം
ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഓസ്‌കോണിന്റെ പ്രവര്‍ത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വീസസ് പാര്‍ട്‌ണേഴ്‌സിനെ ഉള്‍പ്പെടുത്തിയുള്ള എച്ച്.ആര്‍ സൂപ്പര്‍ ഷോപ്പ്, ഇന്‍ബൗണ്ട് ടൂറിസം പദ്ധതികളുമായി ഓസ്‌കോണ്‍ ഹോളിഡേയ്‌സ്, വെബ് സൊലൂഷന്‍ സേവനങ്ങള്‍ നല്‍കുന്ന വെബ് സുപീരിയ, ഓസ്‌കോണ്‍ ഓണ്‍ലൈന്‍ സര്‍വീസസ്, എച്ച്.ആര്‍ സര്‍വീസസ് നല്‍കുന്ന ഓസ്‌കോണ്‍ എച്ച്.ആര്‍ സര്‍വീസസ്, ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിംഗിനുള്ള ഓസ്‌കോണ്‍ പ്രമോഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക്, ഫോണ്‍: 0484 4047417.
ഇ-മെയ്ല്‍: jobshop@jobsomega.com.
www.jobsomega.com

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ