നിങ്ങള്‍ വിഷാദമനുഭവിക്കുന്നുണ്ടോ? ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വിഷാദം മാറ്റി എങ്ങിനെ ആരോഗ്യമുള്ള ഒരു മാനസികാവസ്ഥ മെച്ചപ്പെടുത്താമെന്ന് ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകും. ശരീരവും മനസും ആരോഗ്യമുളളതാക്കി മാറ്റുന്നതിമെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മാനസികാരോഗ്യ
വിദ്ഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ.
മാനസികാരോഗ്യമെന്നത് ഒരു സങ്കീര്‍ണമായ വിഷയമാണ്. ഇതിനെ വിശദീകരിക്കുന്നത് വളരെ പ്രയാസമുള്ളതും , കഠിനവുമാണ്. മാനസികാരോഗ്യം കൈവരിക്കുകയെന്നത് വിവിധ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ ലളിതമായ ചില ചുവടുവെപ്പുകളാണ് ജീവിതത്തില്‍ ആവശ്യമെന്നും അത് നമ്മള്‍ കൃത്യമായി പാലിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ള ഒരു മനസ് സ്വന്തമാക്കാമെന്നും ഡോക്ടമാര്‍ പറയുന്നു.
ഇതിനായി താഴെ പറയുന്ന ചില വിദ്യകള്‍ പരിശീലിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികരാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
1. വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക:
ഉറക്കം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്നു.
2. എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് അനുഭവിക്കുക:
നിങ്ങളുടെ തോന്നലുകള്‍ മാറികൊണ്ടിരിക്കുകയോ,നിയന്ത്രിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുതരുത്. നമ്മുടെ തോന്നലുകളെയും ചിന്തകളും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക.
3. ഭൂതകാലത്തിലെ നമ്മുടെ തെറ്റുകള്‍ക്ക് നമ്മോടു തന്നെ ക്ഷമാപണം നടത്തുക.
ഭൂതകാലത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തിരുത്താനും അതു വഴി അത് മറക്കാനും ശ്രമിക്കുക. മാനസികാരോഗ്യത്തിന് ഈ തിരിച്ചറിവ് അത്യാവശ്യമാണ്.
6.നല്ലൊരു കേള്‍വിക്കാരനെ കണ്ടെത്തുക:
നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാനും വിശ്വസിക്കാനും പറ്റുന്ന ഒരാളെ കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം വളരെയധികം കുറയും. പരസ്പരം തുറന്നുസംസാരിക്കുന്ന രണ്ടുപേര്‍ക്കു മാനസിക സമ്മര്‍ദ്ദം വളരെ കുറയുന്നതായി പഠനം തെളിയിക്കുന്നു.
7.ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ ആഘോഷിക്കുക:
നിങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുക. ഇത് നിങ്ങളെ വിഷാദത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായകരമാകും.
8.നല്ലൊരു പിന്തുണ കണ്ടെത്തുക:
ചിലപ്പോള്‍ അത് നിങ്ങളുടെ കുടംബമാകാം, സുഹൃത്തുകളാകാം, മതസ്ഥാപനങ്ങളാകാം. നിങ്ങളെ സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നത് ആരാണോ അങ്ങിനെ ഒരാളെ കണ്ടെത്തുന്നത് നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കും.
9. ആരോഗ്യദായകമായ ഭക്ഷണം ഉറപ്പുവരുത്തുക:
ഏതെല്ലാം ഭക്ഷണമാണ് നിങ്ങളെ ഉഷാറാക്കുന്നതെന്നും ഏതെല്ലാമാണ് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതെന്നും കണ്ടെത്താന്‍ കുറച്ചു സമയം നീക്കി വെക്കുക. ഭക്ഷണക്രമീകരണം ആരോഗ്യമുള്ള മനസ് നേടിയെടുക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്തുന്നതിനും സ്വയം പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
10.വ്യായാമം:
സ്ഥിരമായിട്ടുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടു വരുന്നു. നിങ്ങളുടെ ശരീരത്തിലും ജോലിയിലും വ്യായാമം ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിനും വളരെ ഗുണപ്രദമാണ്.
11. സൂര്യ പ്രകാശം കൊള്ളുക:
സൂര്യപ്രകാശം നമ്മെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ഇത് വിഷാദത്തെ പ്രതിരോധിക്കുന്നു.
12.വിനോദത്തിനായി സമയം കണ്ടെത്തുക:
10.ലഹരി പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുക.
13 . മറ്റുള്ളവരെ സഹായിക്കുക.
14. അച്ചടക്കം ഉണ്ടാക്കുക.
15.പുതിയ അറിവ് നേടുക.
16.കലാ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുക.
17.16.സുഹൃത്തുക്കളെ നിലനിര്‍ത്തുക.
18.ആശങ്കയില്ലാതെ തീരുമാനമെടുക്കുക.
See more at: http://www.doolnews.com/maintain-stress-malayalam-news008.html#sthash.0pcCqaLL.dpuf
മനോരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടത്തെി ചികിത്സിക്കുക
ഡോ. കെ.എ. സുബ്രഹ്മണ്യന്‍
നമ്മുടെ ശരീരം പോലെയോ അതിലധികമോ പ്രാധാന്യമേറിയതാണ് നമ്മുടെ മനസ്സും. ആര്‍ക്കും പിടികൊടുക്കാത്ത ഒരു മഹാസമസ്യയാണത്.എന്നാല്‍, മഹത്തായൊരു അനുഗ്രഹവും. അതിന്‍െറ ഓളപ്പരപ്പില്‍ ചെറിയൊരു വ്യതിയാനം മതി എല്ലാ താളവും തെറ്റാന്‍.നിഗൂഢമായ മനസ്സിന്‍െറ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിന്‍െറ നിമ്നോന്നതികളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ കണ്ടത്തെി നിര്‍മാര്‍ജനം ചെയ്ത് താളം വീണ്ടെടുത്തു നല്‍കുന്ന അതിസാഹസികമായ ദൗത്യമാണ് മനഃശാസ്ത്രചികിത്സകന് നിര്‍വഹിക്കാനുള്ളത്. ഇതിന് ഏറെ ക്ഷമയും ശേഷിയും കൂടിയേ തീരൂ.
ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേനവേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിനെ രോഗം ബാധിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകില്ല. മനസ്സിലായാല്‍ തന്നെ ചികിത്സ തേടേണ്ടിവരുമ്പോള്‍ വീണ്ടും സന്ദേഹം. മറ്റാരെങ്കിലും അറിഞ്ഞെങ്കിലോ? മാനസിക രോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ ആ പേരുദോഷം മാറില്ളെങ്കിലോ? അസുഖം കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ തലത്തിലത്തെി പിടിവിട്ട് നാലാള്‍ അറിയുന്ന നിലയിലത്തെിയാലേ പലരും ചികിത്സിക്കാന്‍ ഒരുമ്പെടൂ. ചികിത്സക്ക് ആരെ സമീപിക്കണം എന്നതാണ് പിന്നീടുള്ള പ്രശ്നം. ഈ ആധുനിക യുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍പേരും ആദ്യം സമീപിക്കുക മന്ത്രവാദികള്‍, ആള്‍ദൈവങ്ങള്‍ അല്ളെങ്കില്‍ മതപുരോഹിതര്‍ തുടങ്ങിയ തട്ടിപ്പുകേന്ദ്രങ്ങളെയാണ്. മനോരോഗം പിശാചുബാധ മൂലമാണെന്നാണ് പലരുടെയും വിശ്വാസം.ചിലരാകട്ടെ ദൈവശാപമെന്ന് സങ്കടപ്പെട്ട് നെടുവീര്‍പ്പിടും.
മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ-പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. വിവിധ രീതിയിലുള്ള ഒൗഷധരഹിത തെറപ്പികളിലൂടെയാണ് മനഃശാസ്ത്ര ചികിത്സകന്‍ രോഗം സുഖപ്പെടുത്തുന്നത് . ഉത്കണ്ഠ, വിഷാദം,ഒ.സി.ഡി അഥവാ വൊസ്വാസ്, പഠന വൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, വിക്ക്, ദാമ്പത്യ-ലൈംഗിക-കുടുംബ അസ്വാരസ്യങ്ങള്‍ തുടങ്ങി ആളുകളിലുണ്ടാവുന്ന വ്യക്തിത്വ സംബന്ധിയായ അസ്വാഭാവികതകള്‍, കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരിലുണ്ടാവുന്ന പ്രത്യേക മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് ഇന്ന് കണ്ടുവരുന്ന പ്രധാന മാനസിക രോഗങ്ങള്‍.
ഉത്കണ്ഠ/ടെന്‍ഷന്‍
ടെന്‍ഷനില്ലാത്തവര്‍ ആരുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. അതുപോലെ ഭയം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പേടി, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, കൈകാലുകള്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുക, തൊണ്ടവരളുക, വിറയല്‍, അമിതദാഹം, തൊണ്ടയില്‍ തടസ്സം, കക്കൂസില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ ചെറിയതോതിലെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റി (മനഃശാസ്ത്ര ചികിത്സകന്‍)നെ സമീപിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണാവസ്ഥയില്‍ എത്തുന്നതിന് മുമ്പുതന്നെ ബിഹേവിയര്‍ തെറപ്പി, കൗണ്‍സലിങ് എന്നിവയിലൂടെ ഈ രോഗാവസ്ഥ സുഖപ്പെടുത്താം. ഈരീതിയില്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന മാനസിക പ്രശ്നങ്ങളാണ് ഉത്കണ്ഠയും ടെന്‍ഷനും.
ടെന്‍ഷന്‍ ദീര്‍ഘകാലം നിലനിന്നാല്‍ തലവേദന, തലക്കുഭാരം, ദേഹമാസകലമോ കൈകാലുകളിലോ വേദന, തരിപ്പ്, ചുട്ടുനീറല്‍, ബോധക്ഷയം,കൊടിഞ്ഞി (മൈഗ്രെയ്ന്‍) എന്നിവയായി മാറാം. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ മൂലകാരണം ശാരീരികമല്ളെന്ന് ഉറപ്പുവരുത്തിയാല്‍ മനഃശാസ്ത്ര ചികിത്സകനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. രോഗകാരണം ഹിപ്നോസിസ്,സൈക്കോതെറപ്പി രീതികളിലൂടെ കൃത്യമായി കണ്ടത്തെി ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും.
വിഷാദം
മാനസികരോഗങ്ങളില്‍ വലിയ അപകടകാരിയാണ് വിഷാദം. സമയത്ത് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഉന്മേഷക്കുറവ്, ജോലിചെയ്യാന്‍ മടി, ജീവിതനൈരാശ്യം, സ്വയം മോശമാണെന്ന തോന്നല്‍, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടല്‍, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന തോന്നല്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ ക്രമേണ നശിക്കുന്ന ദുരവസ്ഥ എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിഷാദത്തിന്‍െറ തുടക്കമാണെന്ന് മനസ്സിലാക്കണം.
ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതെങ്കില്‍ പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്. പുലര്‍കാലവേളയില്‍ മാനസികമായി താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നല്‍, സന്തോഷമില്ലായ്മ, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക താല്‍പര്യക്കുറവ് എന്നീ അവസ്ഥകളെല്ലാം വിഷാദം ബാധിച്ചതിന്‍െറ ലക്ഷണങ്ങളാണ്. വിഷാദത്തിന്‍െറ തീക്ഷ്ണതക്കനുസരിച്ച് നോര്‍മല്‍ ഡിപ്രഷന്‍,മൈല്‍ഡ് ഡിപ്രഷന്‍,മോഡറേറ്റ് ഡിപ്രഷന്‍,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ തരംതിരിക്കാം.നോര്‍മല്‍ ഡിപ്രഷനും മൈല്‍ഡ് ഡിപ്രഷനും കോഗ്നിറ്റീവ് തെറപ്പിയിലൂടെ ഒരു മനഃശാസ്ത്ര ചികിത്സകന് സുഖപ്പെടുത്താന്‍ സാധിക്കും.
വിഷാദവും വിദ്യാര്‍ഥികളും:
വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, അമിതമായി പ്രതീക്ഷ പുലര്‍ത്തുന്ന മാതാപിതാക്കളോട് കുട്ടിക്ക് തന്‍െറ കുറവുകള്‍ വെളിപ്പെടുത്താനുള്ള പേടി, അശ്രദ്ധമായ വസ്ത്രധാരണം, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ് ഇതെല്ലാം കുട്ടികളിലെ വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ആവാം. കൂട്ടുകാരെയും വീട്ടുകാരെയും ഉള്‍പ്പെടുത്തിയുള്ള ഫാമിലി തെറപ്പികളാണ് ഈ അവസ്ഥ സങ്കീര്‍ണമാകാതിരിക്കാനും ഇല്ലായ്മ ചെയ്യാനും സഹായകമാകുക.
വിഷാദം പ്രായമായവരില്‍
വിഷാദരോഗം മുതിര്‍ന്നവരില്‍ ശരീര വേദന, കടച്ചില്‍, കോച്ചല്‍, തലവിങ്ങല്‍, നെഞ്ചില്‍ കനത്തഭാരം വെച്ചതുപോലെ തോന്നല്‍, ശരീരം ചുട്ടുനീറുക, വയറുവേദന, കാലത്ത് 2-3 മണിയോടെ ഉണര്‍ന്ന് പിന്നെ ഉറങ്ങാതിരിക്കുക എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെടാറ്. ഈ ഘട്ടങ്ങളില്‍ രോഗിയെ ഒരു മനഃശാസ്ത്ര ചികിത്സകന്‍െറ അടുത്തത്തെിച്ചാല്‍ സാധാരണ നില കൈവരിക്കാനാവും.
എന്നാല്‍, വിഷാദം അതിന്‍െറ പാരമ്യതയിലത്തെിയാല്‍ അമിതമായ ആത്മഹത്യാ പ്രവണത രോഗി പ്രകടിപ്പിക്കും. ഡിപ്രസീവ് സ്റ്റൂപ്പര്‍ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ശാരീരിക, മാനസിക ചലനങ്ങള്‍ പോലും സാധ്യമാകാത്ത ഈ ഘട്ടത്തില്‍ മനഃശാസ്ത്ര ചികിത്സകന് പിടിയിലൊതുങ്ങാതെ വരാം. സൈക്യാട്രിസ്റ്റിന്‍െറ സഹായത്തോടെ മരുന്ന്, ഷോക്ക് ചികിത്സകള്‍ ചെയ്യുന്നതിലൂടെയേ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയൂ.
ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍ അഥവാ വൊസ്വാസ്
അമിതവൃത്തിബോധം കൊണ്ടും അനിഷ്ടകരമായ ഒരേചിന്ത നിര്‍ത്താന്‍ കഴിയാതെ വീണ്ടും വീണ്ടും തികട്ടിവരുന്നതും വ്യക്തിയിലുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ളോ.ഒ.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍ ഉള്ള ഇത്തരം ആളുകള്‍ അവസ്ഥ മറികടക്കാന്‍ പലമാര്‍ഗങ്ങള്‍ തേടുമെങ്കിലും സാധിക്കില്ല.മനഃശാസ്ത്ര ചികിത്സയിലൂടെ ഇതില്‍നിന്ന് മോചനം നേടാം.സൈക്യാര്‍ട്ടി സൈക്കോളജി സമന്വയ ചികിത്സ വേണ്ടിവന്നേക്കാം.
മനോവിഭ്രാന്തി:
ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്‍സിറ്റിവ് ആയിരിക്കും. ചെറിയ പ്രശ്നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കിലും അവരുടെ മനസ്സ് അതിന് സമ്മതിക്കില്ല. പ്രശ്നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി ബാധകൂടിയതുപോലെ വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത. ഇങ്ങനെയുള്ള മനോവിഭ്രാന്തി ഹിപ്നോട്ടിക് ചികിത്സയിലൂടെ ഫലപ്രദമായി സുഖപ്പെടുത്താം.
ഉറക്ക സംബന്ധമായ മാനസിക പ്രശ്നങ്ങള്‍:
ഉറക്കം മനുഷ്യന്‍െറ വലിയൊരു അനുഗ്രഹമാണ്. വിദ്യാര്‍ഥികളില്‍ പലരും അമിത ഉറക്കം കാരണം പഠിക്കാനേ കഴിയുന്നില്ല എന്നു പരാതിപറയാറുണ്ട്.എന്നാല്‍, ഒട്ടും ഉറങ്ങാന്‍ കഴിയാതെ ഒരു നിമിഷനേരത്തേക്കെങ്കിലും ഒന്നുറങ്ങിയിരുന്നെങ്കിലെന്ന് ആശിക്കുന്ന എത്രയോപേരെ നമുക്കിടയില്‍ കാണാം. വേറെ ചിലര്‍ക്കാകട്ടെ ഉറക്കത്തില്‍ സംസാരിക്കുക, പേടിസ്വപ്നം കാണുക, ഉറക്കത്തില്‍ നടക്കുക തുടങ്ങിയ പ്രയാസങ്ങള്‍. ഇതെല്ലാം പലതരം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്. ഉറക്കഗുളികയുടെ സഹായമില്ലാതെ തന്നെ ബിഹേവിയര്‍ തെറപ്പി, സ്ലീപ് തെറപ്പി, ഹിപ്നോസിസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ വിധികളിലൂടെ സ്ഥായിയായിതന്നെ ഈ ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാവാം.
ദാമ്പത്യ-ലൈംഗിക പ്രശ്നങ്ങള്‍:
വിവാഹ ജീവിതത്തില്‍ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാല്‍ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാന്‍ കഴിയാത്തവരാണ്. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ. അതിന് സാധിക്കുന്നില്ളെങ്കില്‍ ഒരു മടിയും കരുതാതെ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹത്തിന്‍െറ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങള്‍ കൊണ്ടല്ളെന്ന് ഉറപ്പുവരുത്തിയാല്‍ പിന്നീട് തീര്‍ച്ചയായും സമീപിക്കേണ്ടത് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെയാണ്. ദാമ്പത്യ പ്രശ്നങ്ങളില്‍ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക താല്‍പര്യം തോന്നുക അഥവാ സ്വവര്‍ഗരതി, കുട്ടികളോട് കൂടുതല്‍ ലൈംഗിക താല്‍പര്യമുണ്ടാവുക, ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തില്‍ വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രോഗികളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ സെക്സ് തെറപ്പിയിലൂടെ ഇവ പരിഹരിക്കാവുന്നതേയുള്ളൂ .
കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന വിക്ക്, നഖംകടി, കുട്ടികള്‍ക്കിടയിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ സ്വഭാവം എല്ലാം അധികവും മാനസിക പ്രശ്നങ്ങളാണ്. കുടുംബത്തിലെ ജീവിതസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പലതരം ടെന്‍ഷനുകളാണ് അതിന് മുഖ്യകാരണം. കുടുംബാന്തരീക്ഷം ശരിയാക്കുന്നതുള്‍പ്പെടെ പ്രത്യേകം ബിഹേവിയര്‍ തെറപ്പികളിലൂടെ പരിഹാരം കാണാം.
കൗണ്‍സലിങ് മനഃശാസ്ത്ര ചികിത്സയില്‍ മുഖ്യമായ ഇനമാണ്. സൈക്കോ തെറപ്പി, ബിഹേവിയര്‍ തെറപ്പി, കോഗ്നേറ്റീവ് സൈക്കോ തെറപ്പി, ഹിപ്നോസിസ്, അവേര്‍ഷന്‍ തെറപ്പി, പലതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍, ഫാമിലി തെറപ്പി, മാരിറ്റല്‍ തെറപ്പി എന്നീ ഒൗഷധരഹിത ചികിത്സാ രീതികളാണ് ഒരു മനഃശാസ്ത്ര ചികിത്സകന്‍ മുഖ്യമായും പ്രയോഗിക്കുന്നത്.
വിളയേത് കളയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം വ്യാജന്മാര്‍ വാഴുന്ന അരങ്ങാണ് മനഃശാസ്ത്ര ചികിത്സാ രംഗം. ശരിയായ അറിവോ യോഗ്യതയോ ഇല്ലാതെ കൗണ്‍സലിങ്,ഹിപ്നോട്ടിസം എന്ന പേരുകളില്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ ഇന്ന് എത്രയോ കാണാം. മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അത് കൂടുതല്‍ പഴകാനനുവദിക്കാതെ ഉടനെതന്നെ ഒരു മനഃശാസ്ത്രചികിത്സകനെ സമീപിക്കുകയാണ് വേണ്ടത്. ഒട്ടുമിക്ക മനോരോഗങ്ങളും മനസ്സിന്‍െറ പ്രശ്നങ്ങള്‍മൂലമായതിനാല്‍ മരുന്നില്ലാതെതന്നെ സുഖപ്പെടുത്താവുന്നതേയുള്ളൂ.
(ലേഖകന്‍ പെരിന്തല്‍മണ്ണ സുബ്രഹ്മണ്യന്‍സ് സൈക്കോളജി ക്ളിനികിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റാണ്)
drsubrahm@yahoo.com
++++++++++++++++++++++++++
ഒരു ഷൂ നിര്‍മാണക്കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആഫ്രിക്കന്‍ നാട്ടില്‍ എത്രമാത്രം വില്‍പന സാധ്യതയുണ്ടെന്നറിയാന്‍ ഒരു മാനേജരെ അങ്ങോട്ടയച്ചു. അയാള്‍ പോയ വേഗത്തില്‍ത്തന്നെ തിരിച്ചുവന്നു. ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല എന്ന് ഉടമയെ ധരിപ്പിച്ചു.
കമ്പനി മുതലാളി മറ്റൊരു മാനേജരെ അതേ സ്ഥലത്തേക്കയച്ചു. അവിടെച്ചെന്നു പഠനം നടത്തിവന്ന മാനേജര്‍ ആഹ്ലാദപൂര്‍വം മുതലാളിയോടു പറഞ്ഞു. കയറ്റിയയച്ചാല്‍ നമ്മുടെ ഷൂസുകള്‍ക്കവിടെ നല്ല ഡിമാന്‍റുണ്ടാവും.
എങ്ങനെ? മുതലാളി അന്വേഷിച്ചു. മാനേജര്‍ പറഞ്ഞു: ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല, നിലവില്‍ ഒരു കമ്പനിയും അവിടെ ഷൂ നിര്‍മിക്കുന്നില്ല എന്ന്.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പാഠം ഇതാണ്. ഓരോ മനുഷ്യനും ഓഫീസ്, വ്യാപാരം, വീട് എന്നിങ്ങനെ വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ തരത്തിലുള്ള അനുഭവങ്ങള്‍ക്കു വിധേയരാവുന്നു. എല്ലാ അനുഭവങ്ങളെയും രണ്ടു വിഭാഗമായി തിരിക്കാന്‍ കഴിയും.
പകുതി വെള്ളം നിറച്ച ഗ്ലാസ്സിനെപ്പറ്റി ചിന്തിക്കുക, അതില്‍ പകുതി വെള്ളമുണ്ടെന്നുള്ളത് വ്യക്തമായ സംഗതിയാണ്. നമ്മുടെ വസ്തുനിഷ്ഠമോ അല്ലാത്തതോ ആയ മനോഭാവമനുസരിച്ച് അതിനെ പകുതി നിറഞ്ഞതോ പകുതി കാലിയായതോ ആയി കണക്കാക്കാം. ഇതാണ് മനോഭാവം.
സാധാരണ മനോഭാവമനുസരിച്ച് നമ്മള്‍ ഗ്ലാസ്സിനെ മാറ്റമില്ലാത്തതായും അതിനുള്ളിലെ വെള്ളത്തെ നിരന്തരം മാറുന്നതായും കണക്കാക്കുന്നു. അപ്പോള്‍ ഗ്ലാസ്സിന്റെ വലിപ്പത്തെ അടിസ്ഥാനമാക്കിയാണ് നാം വെള്ളത്തിന്റെ അളവു കണക്കാക്കുന്നത്. അതിന്റെ ഫലമാണു ഗ്ലാസ്സ് പകുതി നിറഞ്ഞതോ പകുതി ശൂന്യമോ എന്ന കാഴ്ചപ്പാട്. നമ്മള്‍ തുടര്‍ന്നും വെള്ളം ഒഴിക്കുകയാണെങ്കില്‍ ഗ്ലാസ്സ് നിറയുകയും മറിച്ചു ചെയ്താല്‍ അതു ശൂന്യമാവുകയും ചെയ്യുന്നു.
ഇനി നമ്മള്‍ ഗ്ലാസ്സിനെ നിരന്തരം മാറുന്ന ഒന്നായും അതിലെ വെള്ളത്തെ മാറ്റമില്ലാത്തതായും സങ്കല്‍പിക്കുക. അപ്പോള്‍ ഗ്ലാസ്സിന്റെ വലിപ്പം കണക്കാക്കുന്നത് അതിലെ വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ്. നമ്മള്‍ ഉപയോഗിക്കുന്നതു വലിയ ഗ്ലാസ്സാണെങ്കില്‍ അത് ഏകദേശം ശൂന്യമായിരിക്കും. ചെറിയതാണെങ്കില്‍ വക്കുവരെ നിറഞ്ഞതായിരിക്കും. ഇങ്ങനെ ഒരു മനോഭാവത്തിലൂടെ നോക്കിയാല്‍ ഗ്ലാസ്സ് ഏറെ വലുതോ ഏറെ ചെറുതോ ആയിരിക്കും. ഗ്ലാസ്സ് പകുതി നിറഞ്ഞതോ ശൂന്യമോ എന്നതില്‍ നിന്ന് ഒരുപാടു വലുതോ ചെറുതോ എന്ന നിഗമനത്തില്‍ നാം എത്തുന്നതു നമ്മുടേതന്നെ മനോഭാവത്തിലൂടെയാണ്.ഇവിടെ പോസിറ്റീവും നെഗറ്റീവും ഉണ്ട്.
സമ്മര്‍ദം വളരെ വ്യക്തിപരമായ അനുഭവമാണ്. അതിനാല്‍ ഓരോരുത്തരിലും സമ്മര്‍ദം ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. ഒരാള്‍ക്കു മാനസിക സമ്മര്‍ദമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് സംഭവിച്ചാല്‍ അതേ അളവില്‍ സംഘര്‍ഷമുണ്ടാകണമെന്നില്ല. അതിനാല്‍ പൊതുവായ മാര്‍ഗങ്ങള്‍ എല്ലാവരിലും ഫലം കാണണമെന്നില്ല.
സംഘര്‍ഷമുണ്ടാക്കുന്ന പ്രതിസന്ധികളെ നേരിടുന്ന മനോഭാവമാണു പ്രധാനം. ഒരു പ്രധാന കാര്യത്തിനു വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുന്ന ഒരാളുടെ മുമ്പിലേക്ക് ഒരു വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുന്നു. പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്ന അയാള്‍ക്കു മൂന്നു വിധത്തില്‍ ചിന്തിക്കാം.
ഇന്നെനിക്ക് ചീത്ത ദിവസം, ഇന്നെനിക്ക് നല്ല ദിവസം, ഇന്നെനിക്ക് സാധാരണ ദിവസം.
ഒരു നല്ല കാര്യത്തിന് ഇറങ്ങിയപ്പോള്‍ തന്നെ മാര്‍ഗതടസ്സമായി ഒരു ശിഖരം വീണു. ഇത് അപശകുനമാണ്. ഇന്നു ചെയ്യാന്‍ പോകുന്ന കാര്യം ശരിയാകില്ല. ഇതാണ് ആദ്യ കൂട്ടരുടെ വിചാരം. ഈ വിചാരം മാനസിക സംഘര്‍ഷത്തിനു കാരണമാകും. സംശയത്തോടെയാകും ജോലികള്‍ ചെയ്യുക. ആത്മവിശ്വാസക്കുറവുമുണ്ടാകാം. അപ്പോള്‍ ഫലം തൃപ്തികരമാവില്ല.
ഇത്രയും വലിയ ശിഖരം എന്റെ മുമ്പില്‍ വീണിട്ടും എന്റെ തലമുടിനാരിഴയ്ക്കു പോലും ഒന്നും സംഭവിച്ചില്ലല്ലോ എന്നു ചിന്തിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പെടുന്നത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്കു കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ സാധിക്കും.
മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ ശിഖരം വീണതു പ്രകൃതിയുടെ വികൃതിയായി കണക്കാക്കും. അവര്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെ ജോലിയില്‍ മുഴുകും.
മൂന്നു വിഭാഗത്തിനും സംഭവിച്ചത് ഒരേ പ്രതിസന്ധിയാണെങ്കിലും അതിനെ നേരിട്ട മനോഭാവം അവര്‍ വിജയിക്കുന്ന തോത് വ്യത്യസ്തമാക്കുന്നു.
നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ചിന്തകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത് രസാവഹമായ ഒരു വിനോദവും ഗൗരവപൂര്‍ണമായ ഒരു പഠനവുമാണ്. അങ്ങനെ പഠിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. പല ചിന്തകളും ദിനം പ്രതി പല തവണ ആവര്‍ത്തിക്കുന്നവയാണ്. ഈ പതിവുചിന്തകളില്‍ നല്ലതും ചീത്തയുമുണ്ടാകാം. നമ്മുടെ ഊര്‍ജ്ജതലം ചിന്തകളെ സ്വാധീനിക്കുന്നുണ്ട്. മസ്തിഷ്ക്കത്തിന്റെ ഇടതു വലതു ഭാഗങ്ങളിലെ ന്യൂണോണുകളുടെ പ്രവര്‍ത്തനക്ഷമതക്ക് ചിന്തകളുമായി ബന്ധമുണ്ട്. നിങ്ങളുടെ വൈയക്തിക മനസ്സും സാമൂഹികമനസ്സും ചിന്തിക്കുന്നത് പലപ്പോഴും രണ്ട് രീതികളിലാണ്. ചിന്തകളിലും ചിലപ്പോഴെല്ലാം നമ്മള്‍ മുഖംമൂടി ധരിക്കാറുണ്ട്. നെഗറ്റീവായ ചിന്തകളും പോസിറ്റീവായ ചിന്തകളും ന്യൂട്രല്‍ ചിന്തകളും ഉണ്ട്. നെഗറ്റീവായ ചിന്തകളെ പല രീതിയില്‍ തരംതിരിക്കാം. വിഷാദാത്മക ചിന്തകള്‍, സംശയാത്മകചിന്തകള്‍, വിദ്വേഷചിന്തകള്‍, അത്യാഗ്രഹപൂര്‍ണ ചിന്തകള്‍, അസൂയാത്മകചിന്തകള്‍, അയഥാര്‍ത്ഥ ബോധചിന്തകള്‍, ജഡത്വപൂര്‍ണ ചിന്തകള്‍, ഭയാത്മക ചിന്തകള്‍. നിങ്ങളുടെ ഒരു ദിവസത്തെ ചിന്തകളില്‍ കൂടുതലും ഈ വിഭാഗങ്ങളില്‍ പെടുന്നവയാണെങ്കില്‍ അവ നിങ്ങളുടെ ജീവിതവിജയത്തിന് മാത്രമല്ല, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പോലും തടസ്സമായി നിന്നേക്കാം. പലതരത്തിലുള്ള ശാരീരികരോഗങ്ങളുടെ പിന്നിലും തെറ്റായ ചിന്താശൈലി പ്രവര്‍ത്തിക്കുന്നുണ്ട്. ശുഭാപ്തി വിശ്വാസികള്‍ക്ക് ആയുസ്സും ആരോഗ്യവും കൂടുതലാണെന്ന് പല ഗവേഷണങ്ങളും തെളിയിക്കുന്നു.
ചിന്തകളുടെ സ്രോതസ്സുകളെ വ്യക്തമായി മനസ്സിലാക്കുക. പല സങ്കല്‍പങ്ങളും ധാരണകളും തെറ്റായിരുന്നുവെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നിത്തുടങ്ങും. ചിലചിന്തകള്‍ യഥാര്‍ത്ഥ ലോകത്ത് നിന്നും വലിച്ചു കൊണ്ടുപോകുന്നതായി അറിയുവാന്‍ സാധിക്കുകയും ചെയ്യും.
ഒന്നാം ഘട്ടത്തില്‍ ചിന്തകളെ ശരിയാംവണ്ണം വര്‍ഗീകരിക്കുവാന്‍ സാധിച്ചാല്‍ രണ്ടാം ഘട്ടം തുടങ്ങുകയായി. ഇവിടെ ചിന്തകളുടെ നിര്‍വീര്യകരണമാണ് സംഭവിക്കുന്നത്. വികാരങ്ങളെ സംഭവങ്ങളാക്കി ന്യൂട്രലൈസ് ചെയ്യുന്ന പ്രക്രിയയാണിതെന്ന് പറയാം. ഒരു തരം ശുദ്ധീകരണപ്രക്രിയ. ഇങ്ങനെ ന്യൂട്രലൈസ് ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യബോധവും തികഞ്ഞ ഉള്‍ക്കാഴ്ചയും ഉണ്ടാകണം. മൂന്നാമത്തെ ഘട്ടത്തില്‍ ചിന്തകളുടെ മേല്‍ സത്ഭാവന അലിയിച്ചു ചേര്‍ക്കുന്നു. ഇതിലൂടെ ഏതൊരു സംഭവത്തിലും ഒരു നല്ല വശം കാണുവാന്‍ സാധിക്കുന്നു. ഏതൊരു വ്യക്തിയുടെയും നന്മകളിലേക്ക് മനസ്സ് ചെന്നെത്തുന്നു. ഉപബോധമനസ്സിനെയും കാലക്രമേണ ഒരു പരിധി വരെ ശുദ്ധീകരിക്കുവാന്‍ ഈ പ്രക്രിയയിലൂടെ സാധിക്കും.
അബോധചിത്രങ്ങളെയും ബോധചിന്തകളെയും വേര്‍തിരിച്ച് തെറ്റായ അബോധചിന്തകളെ നിര്‍വീര്യകരണത്തിലൂടെയും ശുദ്ധീകരണത്തിലൂടെയും ബോധചിന്തകളാക്കി മാറ്റാന്‍ കഴിയും. സദ്ചിന്താ പരിശീലനത്തിലൂടെ പല ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. മനസ്സിന്റെ വിസ്തൃതി വികാസം പ്രാപിക്കുന്നു. അത് ജീവിതവിജയത്തിന്റെയും മനഃസമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനമാകുന്നു.
ഭക്ഷണപ്രിയനായ ഒരാള്‍ക്ക് ആഹാരം കാണുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ പോലെ സന്തോഷം നേടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുള്ള വഴികള്‍ അവര്‍ക്ക് അജ്ഞാതമാണ്. സന്തോഷം എവിടെയാണ് കെട്ടുപിണഞ്ഞുകിടക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് പോസിറ്റീവ് സൈക്കോളജിസ്റ്റുകള്‍ ചെയ്യുന്നത്.
നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയാണ് സന്തോഷത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ജീവിതവിജയം നേടാനും സന്തോഷം ലഭിക്കാനും പോസിറ്റീവ് സൈക്കോളജി മുന്നോട്ട് വയ്ക്കുന്നത് ഇവയാണ്.
പോസിറ്റീവായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി അയാളുടെ പ്രവൃത്തികള്‍ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതത്തെ എപ്പോഴും വെല്ലുവിളിയോടെ എടുക്കണം. തിരക്കേറിയ ജീവിതത്തിനിടയ്ക്ക് മനസ്സിന് ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികള്‍ ചെയ്യണം. പുതിയ കോഴ്സുകള്‍ പഠിക്കുക, പുതിയ വ്യായാമങ്ങള്‍ പരിശീലിക്കുക എന്നിവയൊക്കെ പോസിറ്റീവായി മാറാന്‍ സഹായിക്കുന്ന പ്രവൃത്തികളാണ്.
ജനിതകമായി ലഭിക്കുന്ന കഴിവുകളെ വളര്‍ത്തിയെടുക്കുന്നതും പോസിറ്റീവാകാന്‍ സഹായിക്കുന്നു. സാഹിത്യം, ചിത്രരചന എന്നിവയില്‍ ജന്മസിദ്ധമായ കഴിവുണ്ടെങ്കില്‍ അത് വളര്‍ത്തിയെടുക്കണം. ചിലര്‍ക്ക് ചില കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സഹായിക്കും. മറ്റു ചിലര്‍ക്കതിന് കഴിയില്ല. തനിക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്താല്‍ അയാളെ അഭിനന്ദിക്കാനുള്ള മനസ്സുണ്ടായിരിക്കണം.
ഓരോ വ്യക്തിക്കും ജീവിതത്തില്‍ പ്രത്യേക ലക്ഷ്യമുണ്ട്. എന്താണാ ലക്ഷ്യമെന്ന് കണ്ടെത്തുക. തന്റെ ലക്ഷ്യവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള ഒരാള്‍ക്ക് മാത്രമേ വിജയത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോസിറ്റീവ് സൈക്കോളജി ഓര്‍മപ്പെടുത്തുന്നു. ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും വേണമെന്നര്‍ത്ഥം. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ എന്തുചെയ്യണം എന്ന് ചിന്തിക്കുന്നതിനെക്കാള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ വേണ്ടതിനെപ്പറ്റി തയ്യാറെടുപ്പ് നടത്തണം.
ലക്ഷ്യത്തിലെത്താന്‍ വേണ്ടി അനാരോഗ്യകരമായ മത്സരങ്ങളിലേര്‍പ്പെടരുത്. തന്നെക്കാള്‍ വേഗത്തില്‍ മറ്റൊരാള്‍ ലക്ഷ്യത്തിലെത്തിയാല്‍ അതിനെ അസൂയയോടെ വീക്ഷിക്കാതെ അയാളെ അഭിനന്ദിക്കുക. ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് പ്രധാനം. സത്യസന്ധമായി തന്നെ പരിശ്രമിക്കണം. കുറുക്കു വഴി തേടിയാല്‍ ലക്ഷ്യത്തിലേക്കുള്ള വഴി തെറ്റും.
നിങ്ങളുടെ പ്രവൃത്തിയെപ്പറ്റി മറ്റുള്ളവര്‍ വിമര്‍ശിച്ചേക്കാം. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിച്ചാല്‍ നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ കൂടുകെട്ടും. വിമര്‍ശനം നല്ലതാണ്. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതിനെപ്പറ്റി സ്വയം വിമര്‍ശനം നടത്തുന്നതും നല്ലതാണ്. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി സഞ്ചരിച്ചാല്‍ ലക്ഷ്യം വേഗത്തിലെത്തും.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...