- നീരയും മറ്റു മൂല്യവര്‍ധിത ഉത്പന്ന, വിതരണ,വില്പ്പന യൂനിറ്റുകൾ.
- കരിക്കിൻ വെള്ളം, പാക്ക്ഡ് ഇളനീര്‍ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ യൂനിറ്റുകൾ.
- വെർജിൻ കോക്കനട്ട് ഓയിൽ (ബ്രാന്‍ഡുകള്‍) യൂനിറ്റുകൾ.
- സ്പ്രേ ഡ്രൈഡ് കോക്കനട്ട് മിൽക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾ
- വിനാഗിരി നിർമ്മാണ യൂനിറ്റുകൾ
- കോക്കനട്ട് ജ്യൂസ്, കരിക്ക് സ്നോബോൾ, ഇളനീര്‍ സോഡ കോക്കനട്ട് ചങ്ക്‌സ്, നാളികേര പാല്‍ ഷെയ്ക്, നിര്മ്മാണ, വിതരണ യൂണിറ്റുകൾ.
- തേങ്ങാപ്പാല്‍,തേങ്ങാപ്പാല്‍പ്പൊടി, തേങ്ങാ ചിപ്‌സ്, തേങ്ങാ ചമ്മന്തിപ്പൊടി, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പ്രമേഹ സൗഹൃദ ബിസ്‌ക്കറ്റ് യൂണിറ്റുകൾ.
- ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകൾ.
- ജൈവവളം യൂണിറ്റുകൾ, (ചകിരിച്ചോർസംസ്കരണ, മണ്ണിരവള, കമ്പോസ്റ്റ് നിർമ്മാണ, കൂൺ കൃഷി )
- വിത്തുത്പാദന, പ്രദർശനതോട്ടങ്ങൾ.
- കൊപ്രായൂണിറ്റ്
- തെങ്ങിന്‍റെ വിടരാത്ത പൂക്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആരോഗ്യദായകവും പ്രകൃതിദത്തവുമായ നാളികേര പഞ്ചസാര യൂണിറ്റ്.
- തെങ്ങു കയറ്റ യന്ത്രം വാടകക്ക് കൊടുക്കുന്ന കേന്ദ്രം.
- ഇളനീര്‍ പ്രത്യേക മെഷീനില്‍ പുറംതൊലി ചെത്തി മാറ്റി (ഒരു മാസം വരെ കേടുകൂടാതെ വക്കാം. (ഷോപ്പിംഗ് മാളുകള്‍, ഐറ്റി പാര്‍ക്കുകള്‍, തുടങ്ങിയ ഇടങ്ങളില്‍ വന്‍ വിപണന സാധ്യത).
കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയ്‌ലും സൃഷ്ടിച്ച പ്രതീക്ഷകള്‍ക്കു പിന്നാലെ 'നീര' എന്ന പാനീയത്തിന്റെ സാധ്യതകള്‍ ആഗോള കേരകൃഷി രംഗത്ത് മാറ്റത്തിന്റെ പുതിയ തരംഗങ്ങളാണ് ഉയര്‍ത്തുന്നത്.
ഒരു തെങ്ങില്‍ നിന്ന് മൂന്ന് ലിറ്റര്‍ വരെ നീര ലഭിക്കാനിടയുണ്ട്. അതായത് 80 തെങ്ങുകളുള്ള കര്‍ഷകന് മൂന്ന് മാസംകൊണ്ട് 11 ലക്ഷത്തോളം രൂപ വരുമാനം. തൊഴിലാളിക്കുള്ള വിഹിതം കഴിഞ്ഞാലും എട്ട് ലക്ഷത്തോളം രൂപ അറ്റാദായം.
നീര മൂല്യവര്‍ധനയിലൂടെ ചക്കരയാക്കിയാലും ലാഭത്തില്‍ വലിയ മാറ്റമില്ല. ഒരു ലിറ്റര്‍ നീര കിട്ടുന്ന 80 തെങ്ങ് മൂന്ന് മാസം ചെത്തിയാല്‍ 1200 കിലോ ചക്കരയുണ്ടാക്കാം. കിലോയ്ക്ക് 250 രൂപ നിരക്കില്‍ വരുമാനം മൂന്ന് ലക്ഷം രൂപ. നീരയുടെ തോത് കൂട്ടുന്നതിനനുസരിച്ച് ഇത് ഒമ്പതു ലക്ഷം വരെ ഉയരാം. ഇപ്പോള്‍ സംസ്ഥാനത്തുള്ള തെങ്ങുകളുടെ വെറും ഒരു ശതമാനം നീരയുല്‍പ്പാദനത്തിനു മാറ്റിവെച്ചാല്‍ വര്‍ഷത്തില്‍ 2000 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഒപ്പം നിരവധി തൊഴിലവസരങ്ങളും. 3000 ലിറ്റര്‍ സംസ്‌കരണ ശേഷിയുളള നീര പ്ലാന്റുണ്ടാക്കാന്‍ സ്ഥലത്തിന് ഉള്‍പ്പടെ ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നീര നിര്‍മാണ സംരംഭത്തിന് ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി നാളികേര വികസന ബോര്‍ഡ് നല്‍കും.
നാളികേര വികസന ബോര്‍ഡും മറ്റ് ബന്ധപ്പെട്ട വരും വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്നാണ് നീരയുടെ ഉല്‍പ്പാദനവും വിപണനവും. എന്നാല്‍ അനന്തസാധ്യതകളുള്ള ഈ വ്യവസായം നാളിതുവരെ തുടങ്ങാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നീരയുടെ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നല്‍കിയത്. നീരയുല്‍പ്പാദനത്തിന് തടസം നില്‍ക്കുന്ന അബ്കാരി നിയമം സംസ്ഥാന സര്‍ക്കാര്‍ തിരുത്തും എന്നതിന്റെ സൂചനയാണിത്. മദ്യവ്യവസായത്തെക്കുറിച്ച് പഠിച്ച ഉദയഭാനു കമ്മീഷനും നീരയുല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകരെ സഹായിക്കാനും ശക്തമായ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.
ഇനി വൈകരുത്
കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസനബോര്‍ഡിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നീര തയാറാക്കി വില്‍പ്പന തുടങ്ങി. അവര്‍ അവിടെ നീരയുല്‍പ്പാദനം വ്യാപകമാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലുമെത്തും. കര്‍ണാടകത്തിന് പുറമെ തമിഴ്‌നാടും ആന്ധ്രയും മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വ്യാപകമായി നീര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുകയാണ്. കേവലം ബജറ്റ് ഉള്‍പ്പെടുത്തല്‍കൊണ്ടു മാത്രം നീരയുല്‍പ്പാദനം യാഥാര്‍ത്ഥ്യമാകില്ല. തടസം നില്‍ക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ച് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്ക് അത് കഴിയുമെങ്കില്‍ കേരളത്തില്‍ മാത്രം എന്താണ് പ്രശ്‌നം? ഇനിയും വൈകിയാല്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന മറ്റൊരു വമ്പന്‍ ബിസിനസ് അവസരമായിരിക്കും നീരയുല്‍പ്പാദനവും വിപണനവും. താമസിയാതെ അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇച്ഛാശക്തിയോടെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്താണ് നീര?
തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്
പദ്ധതി നിര്‍ദേശം
സംസ്ഥാനത്ത് നാളികേരം വന്‍ തോതില്‍ ലഭ്യമാണെന്നിരിക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് മികച്ച സാധ്യതകളാണ് ഉള്ളത്.
പദ്ധതി ചെലവ്
1. സ്ഥലം (രണ്ട് ഏക്കര്‍): 25ലക്ഷം
2. കെട്ടിടം (8000 ച:അ) : 40 ലക്ഷം
3. പ്ലാന്റ് & മെഷിനറി : 115 ലക്ഷം
4. അദര്‍ ഫിക്‌സഡ് അസറ്റ്‌സ് : 20.30 ലക്ഷം
5. പ്രീഓപ്പറേറ്റിവ്
എക്‌സ്‌പെന്‍സ് : 21.20ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 35 ലക്ഷം
7. യൂട്ടിലിറ്റീസ് : 20 ലക്ഷം
8. കണ്ടിന്‍ജെന്‍സീസ് : 10 ലക്ഷം
8. ഡിപ്പോസിറ്റ് : 1.5 ലക്ഷം
10. ആകെ : 288 ലക്ഷം
സാമ്പത്തിക സൂചികകള്‍
ഡെറ്റ് ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 24.10 % ഉപകരണങ്ങളുടെ വിതരണക്കാര്‍
- Data Engineering, Malaysia
- Bedi & Bedi (P) Ltd,Bombay
- Gardeners Corporation, New Delhi
- Kilburn Engg Ltd, Bombay
- Package India, Madras.
ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ് ഇളനീര്‍. ജീവന്റെ ദ്രാവകമെന്ന് വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്. വഴിയോരങ്ങളില്‍ വില്‍പ്പനയ്‌ക്കുളള ഇളനീര്‍ പന്തലുകള്‍ ഇന്ന് സാധാരണമാണ്, ഇതിന് പുറമെ പായ്‌ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര്‍ പായ്‌ക്ക് ചെയ്‌ത് വില്‍പ്പനക്കെത്തുന്നു. കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര്‍ മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഉത്തമമാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്. ഈ ഘടകങ്ങളെല്ലാം തന്നെയാണ് ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന് പുറമെ ഇളനീര്‍ കാമ്പും വളരെ മൂല്യമുളളത് തന്നെ.
എങ്ങനെ പായ്‌ക്ക് ചെയ്യാം:-
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക് നേരിട്ട് വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്‌കരിച്ചും വിപണിയിലെത്തുന്നുണ്ട്. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്, സിട്രിക് ആസിഡ് എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ് പായ്‌ക്കിംഗിനുപയോഗിക്കുന്നത്. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര്‍ കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്‌ക്കിംഗിലൂടെ ഇത് പരിഹരിക്കാം.
മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുമായി ചേര്‍ന്ന് നാളികേര വികസന ബോര്‍ഡ് റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര്‍ പായ്‌ക്ക് ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന് മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ് മാസം വരെയും ഇളനീര്‍ കേട് വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത് മാസത്തോളമാണ്.
ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്‌റ്റിക് പായ്‌ക്കേജിംഗ് രീതിയും പ്രചാരത്തിലുണ്ടണ്ട്. ഈ പായ്‌ക്കുകളില്‍ 18 മാസത്തോളം ഇളനീര്‍ കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര്‍ സംസ്‌കരണം നടത്തുന്ന ആറ് യൂണിറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ് ഇവിടങ്ങളില്‍ സംസ്‌കരണം ചെയ്യപ്പെടുന്നത്. പായ്‌ക്കറ്റിലുളള ഇളനീര്‍ പാനീയത്തിന് ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ് സംരംഭകര്‍ക്കുളളത്.
(ലേഖകന്‍ നാളികേര വികസന ബോര്‍ഡില്‍ പ്രോസസിംഗ് എന്‍ജിനീയറാണ്. ഫോണ്‍: 98958 16291).
തേങ്ങയുടെ തൊണ്ട് ധാരാളം ലഭിക്കുന്ന പ്രദേശത്ത് ആരംഭിക്കാന്‍ കഴിയുന്ന ഒരു ചെറു സംരംഭമാണ് കയര്‍ ഡീ ഫൈബറിംഗ് യൂണിറ്റ്. ചകിരിക്ക് നല്ല ഡിമാന്റാണ് ഇപ്പോഴുള്ളത്. തൊണ്ട് കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് എന്നിവ വഴി സംരംഭിക്കാം. തൊണ്ട് സംഭരണത്തിന് ബ്ലോക്ക് തലങ്ങളില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. തൊണ്ട്, ചകിരി എന്നിവ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് സബ്‌സിഡിയും ലഭിക്കും. സഹകരണ സംഘങ്ങള്‍ ഡീഫില്‍റ്ററിംഗ് യൂണിറ്റ് ആരംഭിച്ചാല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ
75 ശതമാനം-പരമാവധി 25 ലക്ഷം രൂപവരെ- ധനസഹായം നല്‍കും. മറ്റുള്ളവര്‍ക്ക് സ്ഥിരം മൂലധനത്തിന്റെ 50 ശതമാനം -പരമാവധി 10 ലക്ഷം രൂപ വരെ- കേരള സര്‍ക്കാര്‍ കയര്‍ വികസന
വിപണിയില്‍ നിലവിലുള്ള ശീതളപാനീയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വില കൂടുതലായി തോന്നുമെങ്കിലും പ്രകൃതിദത്ത ഭക്ഷണ-പാനീയങ്ങളെക്കുറിച്ച് ജനങ്ങളിലുണ്ടായ തിരിച്ചറിവ് ഈ വില വര്‍ധനയെ അപ്രസക്തമാക്കുന്നു. തെങ്ങുകൃഷിയില്‍ അടുത്തകാലത്തായി രൂപപ്പെട്ടു വന്നിട്ടുള്ള സി.പി.എസ് ഫെഡറേഷന്‍ തുടങ്ങിയ കര്‍ഷക കൂട്ടായ്മകള്‍ വഴി അസംസ്‌കൃത വസ്തുവായ ഇളനീര്‍ സംഭരണം സുഗമമാണ്. കൂടാതെ പാലക്കാട്, കമ്പം, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലോഡ് കണക്കിന് ഇളനീര്‍ എത്തിച്ചുതരുന്ന ഏജന്‍സികളും നിലവിലുണ്ട്.
ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കില്‍ വളരെയേറെ സാധ്യതയുള്ള ഈ വ്യവസായം ആരംഭിക്കാവുന്നതാണ്. തുടക്കത്തില്‍ സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനു പകരം നാട്ടിന്‍പുറത്തുള്ള ഒരു വീട് വാടകയ്ക്ക് എടുക്കുന്നത് ചെലവ് കുറയ്ക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം 250 ാഹ വീതം അളവുള്ള 600 പൗച്ചുകള്‍ ലക്ഷ്യംവെച്ച് ഉല്‍പ്പാദനം ആരംഭിക്കുക. ഇതിനായി മൂന്ന് സ്ത്രീ തൊഴിലാളികള്‍ മതിയാകും. നാട്ടിന്‍പുറമാണെങ്കില്‍ ജോലിക്കാരെ ലഭിക്കാന്‍ എളുപ്പമായിരിക്കും.
പഞ്ചായത്ത് ലൈസന്‍സ്, ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍, സെയ്ല്‍സ് ടാക്‌സ് രജിസ്‌ട്രേഷന്‍, വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കുന്ന ഇ.എം പാര്‍ട്ട് വണ്‍ എന്നീ അനുമതികളാണ് ആവശ്യമുള്ളത്.
എടുത്ത് മാറ്റാവുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ബുദ്ധിമുട്ടില്ല.
വിപണി: നക്ഷത്ര ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, സിനിമ തിയേറ്ററുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ജ്യൂസ് പാര്‍ലറുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി എല്ലായിടത്തും കരിക്കിന്‍ വെള്ളത്തിന് നല്ല ഡിമാന്റുണ്ട്. പകരം വയ്ക്കാന്‍ മറ്റ് ഉല്‍പ്പന്നങ്ങളില്ലെന്നതും സവിശേഷതയാണ്.
വിപണനം: മാര്‍ക്കറ്റിംഗിന്റെ കാര്യത്തില്‍ തുടക്കത്തില്‍ ഒരു അടിത്തറ ഉണ്ടാക്കിയെടുക്കുകയെ വേണ്ടതുള്ളൂ. വില്‍പ്പന കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് സാംപിള്‍ നല്‍കി ഓര്‍ഡര്‍ എടുക്കുക. പ്രിതിദിനം 15 വില്‍പ്പന കേന്ദ്രങ്ങള്‍ എന്ന തോതില്‍ ആറു ദിവസം ഇതു ചെയ്യാം. ഷോപ്പുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ച് ബ്രാന്‍ഡ് പരമാവധി ജനങ്ങളിലെത്തിക്കുക. തുടക്കത്തില്‍ മൂന്നോ നാലോ തവണ വില്‍പ്പനക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് ആഴ്ചയില്‍ ഒറ്റത്തവണ വിതരണം മതിയാകും. കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്നതും എളുപ്പത്തില്‍ വിപണനം ചെയ്യാവുന്നതും കൂടുതല്‍ ലാഭം നേടാന്‍ കഴിയുന്നതുമായ സംരംഭമാണിത്. സ്ഥിര നിക്ഷേപത്തില്‍ 30 ശതമാനം വരെ സംസ്ഥാന വ്യവസായ വകുപ്പിന്റെ സബ്‌സിഡിയും ലഭിക്കും. കൂടാതെ കരിക്കിന്‍ തൊണ്ടില്‍ നിന്ന് ജൈവ വളം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. ലേഖകന്റെ ഫോണ്‍: 9747150330, ഫോണ്‍: 0485 2242410
5.ചിരട്ട പൊടിച്ച് നേടാം ലാഭം
പ്രത്യേക ശ്രദ്ധയ്ക്ക്
ചിരട്ട പൊടി നിര്‍മാണത്തിന് നല്ല മൂത്ത, ഉണങ്ങിയ ചിരട്ട തന്നെ വേണം. ചിരട്ടയില്‍ ചകിരിയുടെ അവശിഷ്ടങ്ങള്‍ പാടില്ല. ചിരട്ടയില്‍ ജലാംശം കൂടുതലുണ്ടെങ്കില്‍ പൊടിയുടെ ഗുണമേന്മയെ അത് പ്രതികൂലമായി ബാധിക്കും.
വിപണന സാധ്യത
ചിരട്ട പൊടി പ്രധാനമായും വ്യാവസായിക ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ രാജ്യാന്തര തലത്തിലെ വന്‍കിട യൂണിറ്റുകള്‍ വരെ ഇത് അസംസ്‌കൃത വസ്തുവായി വിനിയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഇടത്തരം കൊതുകുതിരി നിര്‍മാണ യൂണിറ്റിന് പ്രതിമാസം 500 ടണ്‍ ചിരട്ട പൊടി വേണ്ടിവരും. വന്‍കിട യൂണിറ്റാണെങ്കില്‍ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും. ഇന്ത്യയില്‍ മാത്രം 1000ത്തോളം കൊതുകുതിരി നിര്‍മാണ യൂണിറ്റുണ്ടെന്നാണ് കണക്ക്. ചന്ദനത്തിരി നിര്‍മാണ യൂണിറ്റുകളും ആയിരക്കണക്കിനുണ്ട്. ഇത് മാത്രമല്ല ഓട്ടോമൊബീല്‍ വ്യവസായ മേഖലയിലും ചിരട്ട പൊടി ഉപയോഗിക്കുന്നുണ്ട്. പ്ലൈവുഡ് വ്യവസായ യൂണിറ്റുകള്‍ക്കും ചിരട്ട പൊടി വേണം. എന്നാല്‍ ഇന്ത്യയില്‍ ചിരട്ട പൊടി നിര്‍മാണ യൂണിറ്റുകള്‍ അത്ര വ്യാപകമല്ല. ഇതാണ് ഈ ഉല്‍പ്പന്നത്തിന് മികച്ച സാധ്യത ഉറപ്പാക്കുന്നത്.
കേര ബോര്‍ഡില്‍ പ്രോസസിംഗ് എന്‍ജിനീയറാണ് ലേഖകന്‍. ഫോണ്‍: 0484 2376265
- See more at: http://www.dhanamonline.com/ml/articles/details/91/306#sthash.b5fJV94h.dpuf