കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'...
Column By K Narayananകെ.നാരായണൻ Oct 6, 2014:
ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന്നെയാണ് വിവാഹവും,വിവാഹമോചനവും.സ്ത്രീയും,പുരുഷനും പരസ്പരം മനസിലാക്കി ഐക്യത്തോടും,സ്നേഹത്തോടും കഴിഞ്ഞുകൊള്ളാമെന്ന പരിപാവനമായ ഉടമ്പടിയാണല്ലോ വിവാഹമെന്നത്.സന്തോഷകരമായ ആ ദാമ്പത്ത്യ ജീവിതത്തിലുണ്ടാകുന്ന ചെറിയ ചില വീഴ്ചകളും,പിഴവുകളും കൊണ്ട് ചെന്നെത്തിക്കുന്നതോ? വിവാഹ മോചനമെന്ന അഭിശക്ത മുഹൂർത്തത്തിലേക്കും.
നമ്മുടെ സമൂഹത്തിന് അപരിചിതമായിരുന്ന വിവാഹ മോചനങ്ങൾ പകർച്ച വ്യാധി പോലെ പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെങ്ങും.
പാശ്ചാത്യ സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരത സംസ്കാരത്തിൽ വിവാഹമോചനം അന്യം നിന്നിരുന്നുവെങ്കിലും ജനങ്ങളുടെ ജീവിത രീതികളിലും,സാമൂഹിക ചുറ്റുപാടുകളിലും ഉണ്ടായ മാറ്റങ്ങൾ ഈ സമ്പ്രദായത്തെ സ്വീകരിക്കുവാൻ നമ്മെ നിർബന്ധിതരാക്കുകയും 1869 -ൽ ഇന്ത്യയിൽ ആദ്യമായി വിവാഹമോചന നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.
ഇന്ത്യയിൽ വിവാഹമോചന കേസ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തി നില്ക്കുന്ന സംസ്ഥാനമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.വിവാഹ മോചനങ്ങളുടെ പറുദീസയെന്ന് കൂടി അറിയപ്പെടുന്ന കേരളം അത് കൊണ്ട് തന്നെ ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ' എന്ന പേരും സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ഥിരമായ വേർപിരിയലുകൾക്കും,ഒത്തു തീർപ്പുകൾക്കും ആയി സമൂഹത്തിലെ ഉന്നതന്മാരും,സെലിബ്രിട്ടികളും ഉൾപ്പെടെ 44,236 വിവാഹ മോചന കേസുകളാണ് 2011-2012 കാലയളവിൽ കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബ കോടതികളിൽ രജിസ്ടർ ചെയ്തത്. മുൻ മന്ത്രിയും,എം.എൽ.എ യുമായ കെ.ബി.ഗണേഷ്കുമാർ,കാവ്യാ മാധവൻ,മുകേഷ്,കല്പന,ഉർവശി,ജ്യോതിർമയി,സായികുമാർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.എന്നാൽ അനൌദ്യോഗിക കണക്കുകൾ ഇതിലും പതിൻമടങ്ങാണന്നാണ് വിവാഹ മോചന കേസുകളിൽ ഇടപെടുന്ന അഭിഭാഷകർ പറയുന്നത്.കുട്ടികളുടെ ഭാവിയും,സുരക്ഷയും കണക്കിലെടുത്ത് അഭിപ്രായ ഭിന്നതയോടെ വേർ പിരിഞ്ഞ് താമസിക്കുന്നവരുടേയും,അപമാന ഭയത്താൽ തങ്ങളുടെ പ്രശ്നങ്ങൾ പുറത്തു പറയാത്തവരുടേയും എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് ഇവരുടെ അഭിപ്രായം.
മദ്യപാനം,തൊഴിലില്ലായ്മ,സാമ്പത്തിക പ്രശ്നങ്ങൾ, കട ബാദ്ധ്യതകൾ,ഭാര്യമാർ ഭർത്താക്കന്മാരിൽ കാട്ടുന്ന മേല്ക്കോയ്മ,ഇരു കുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം,ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വര ചേർച്ച ഇല്ലായ്മ,ആർക്കെങ്കിലും ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ താല്പര്യക്കുറവ് ,സംശയ രോഗങ്ങൾ തുടങ്ങി ഭർത്താവിൽ നിന്നുമുള്ള പീഡനങ്ങൾ ഉൾപ്പെടെ പലതും വിവാഹ മോചനത്തിന് ഉതകുന്നവയാണെങ്കിൽ, വിവാഹ മോചന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നവ ദമ്പതികൾ ഉൾപ്പെടെയുള്ളവർ പരസ്പരം പറഞ്ഞു തീർക്കാവുന്ന നിസാര കുടുംബ പ്രശ്നങ്ങൾക്ക് വരേയും കോടതിയെ സമീപ്പിക്കുന്ന പുതിയ പ്രവണതയാണ് ഈ അടുത്ത കാലത്തായ് കേരളത്തിൽ കണ്ടുവരുന്നത്.കേരളത്തിലെ ഡിവോർസ് കേസുകളിലെ വർദ്ധനവിന് കാരണവും ഇത് തന്നെയാണെന്ന് പറയപ്പെടുന്നു.
2013-ൽ ഇന്ത്യയിൽ ആകമാനം23.43 ലക്ഷം വിവാഹ മോചന കേസുകൾ സമർപ്പിക്കപ്പെട്ടതിൽ രണ്ട് ലക്ഷത്തോളം കേസുകളും കേരളത്തിൽ നിന്ന് മാത്രമായിരുന്നു. 2013 വരെയുള്ള ഡിവോർസ് പെറ്റീഷൻ കണക്കുകൾ ജില്ല അടിസ്ഥാനത്തിൽ നോക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു മാത്രം ഇക്കാലയളവിൽ 6000 കേസുകൾ രജിസ്ടർ ചെയ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം(4243)തൃശൂർ(4063)കോഴിക്കോട്(4008)മലപ്പുറം(3934)എറണാകുളം(3712)കോട്ടയം(2880)ആലപ്പുഴ(2361) തുടങ്ങി കേരളത്തിലെ ഓരോ ജില്ലകളിലും വിവാഹ മോചന കേസുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയുമാണ്.
2005-2006 കാലയളവിൽ 8456 വിവാഹ മോചന കേസുകൾ ആയിരുന്നു രജിസ്ടർ ചെയ്യപ്പെട്ടതെങ്കിൽ കേവലം ആറു വർഷത്തിനുള്ളിൽ അത് പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നു.കൊച്ചി കുടുംബ കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാജീവ് മേനോന്റെ കണക്കുകൾ പ്രകാരം 2009-2010 കാലയളവിൽ രജിസ്ടർ ചെയ്യപ്പെട്ട 11,600 കേസുകളിൽ ഭൂരി ഭാഗവും കേരളത്തിലെ ഐ.ടി മേഘലയിൽ നിന്നുള്ളവരായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.രണ്ടോ,മൂന്നോ വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ബന്ധം വേർപിരിയുന്ന പ്രവണത ഇത്തരക്കാരിൽ വർദ്ധിച്ചു വരികയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഒരേ രംഗത്ത് തൊഴിലെടുക്കുന്ന ചെറുപ്പക്കാരായ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസമില്ലായ്മയും,അസൂയയുമാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്.എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വരുമാനം ഇവരെ മദ്യപാനം,ഡ്രഗ്സ്,ക്ലബ്ബിംഗ്,പാശ്ചാത്യ ജീവിത രീതികളെ അന്ധമായി അനുകരിക്കൽ,അമിതമായ ഇന്റർനെറ്റ് പോണ്‍ സൈറ്റുകൾ സന്ദർശനം എന്നിവയിലേക്ക് ആകർഷിക്കുന്നതിനാൽ യഥാർത്ഥ ജീവിതം മനസിലാക്കാൻ കഴിയാതെ വരികയും ഇവരുടെ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് മറ്റൊരു അഭിഭാഷകനായ ആന്റണിക്ക് പറയുവാനുള്ളത്.ഇത്തരം ആധുനികതകളിൽ സ്ത്രീകൾക്കും,പുരുഷന്മാർക്കും തുല്യ പങ്കാളിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
1976 ലെ ഡിവോർസ് ആക്റ്റ് ഭേദഗതി പ്രകാരം രണ്ടു വർഷത്തോളം എടുത്തിരുന്ന കേസുകളുടെ കാലാവധി ഒരു വർഷമായി കുറയുകയും,പരസ്പര സമ്മത പ്രകാരമുള്ള പെറ്റീഷൻ ആണെങ്കിൽ കുടുംബ കോടതികളിൽ തന്നെ തീരുമാനമെടുക്കാവുന്നതും,വേർ പിരിഞ്ഞിരിക്കുന്നതിന്റെ കാലാവധി ഒരു വർഷം മതിയെന്നുമൊക്കെയുള്ള തീരുമാനങ്ങൾ ആയിരിക്കാം വിവാഹ മോചന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണമെന്നും പറയപ്പെടുന്നു.
കാര്യങ്ങൾ എന്ത് തന്നെ ആയാലും വരും തലമുറയുടെ ഭാവി സുരക്ഷിതമായിരിക്കണമെങ്കിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന പുതിയ തലമുറക്കാർ പരസ്പര ധാരണയോടും,വിശ്വാസത്തോടും കൂടി വിവാഹ ജീവിതത്തെ കൂടുതൽ ഗൌരവമായി തന്നെ കാണേണ്ടിയിരിക്കുന്നു എന്നാണ് ഇന്ന് കേരളത്തിൽ പരക്കെയുള്ള അഭിപ്രായം. വിവാഹ ബന്ധമെന്നത് കുട്ടിക്കളിയല്ല എന്നും,അതിനെ തുമ്മിയാൽ തെറിക്കുന്ന മൂക്കായി കാണരുതെന്നുമാണ് മുതിർന്ന തലമുറയിൽ പെട്ടവർ നല്കുന്ന ഉപദേശം.
കേരളം ഒന്നാമതാണ്; വിവാഹമോചനത്തിലും
“ സ്നേഹ കുറവല്ല, സൗഹൃദകുറവാണു വിവാഹ ജീവിതത്തെ അസന്തുഷ്ടമാക്കുന്നത്.” പ്രശസ്ത ചിന്തകന്‍ ഫ്രെഡ്രിക്ക് നീഷേയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ട് നമുക്ക് ആരംഭിക്കാം. നമ്മുടെ സംസ്കാരത്തില്‍ വലിയൊരു പങ്ക് വിവാഹത്തിനുണ്ട്. പുരാണങ്ങള്‍ എടുത്തു നോക്കിയാലും നമുക്കിത് കാണാന്‍ സാധിക്കും. ഒന്നിലധികം ഭാര്യമാരുള്ള രാജാക്കന്മാരെ നമുക്ക് അറിയാം. അതുപോലെ പാണ്ഡവന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിച്ച പാഞ്ചാലിയുടെ കഥയും നമുക്കറിയാം. എന്നാല്‍ ഇന്ന് അങ്ങനെ കാണുന്നത് വളരെ വിരളം മാത്രം. അതും നമ്മുടെ കേരളത്തില്‍ കാണുന്നത് അപൂര്‍വമാണ്. സ്വന്തം പങ്കാളിയുമായി ജീവിതാവസാനം വരെ ജീവിക്കുക എന്നത് ഒരു മഹാ സംഭവമായി കാണേണ്ട അവസ്ഥയാണിന്നു നിലനില്‍ക്കുന്നത്. നൂറു ശതമാനം വിദ്യാസമ്പന്നരുമായി നമ്മുടെ കേരളം ഇന്ത്യയില്‍ ഒന്നാമതാണ് എങ്കില്‍, വിവാഹമോചനത്തിന്റെ കാര്യത്തിലും കേരളം ഈ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.
കേരളത്തിലെ കുടുംബ കോടതിയില്‍ ഒരു ദിവസം 8 ഉം 10 ഉം കേസുകളാണ് ഫയല്‍ ചെയ്യുന്നുണ്ട്. പക്ഷെ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഒരു പ്രശസ്തരായ വ്യക്തികളുടെയോ വ്യക്തിയുടെയോ വിവാഹമോചനം ആയാല്‍ അത് മാധ്യമശ്രദ്ധയും ജന ശ്രദ്ധയും പിടിച്ചു പറ്റും. 2005 – 2006 വര്‍ഷങ്ങളില്‍ 8,456 വിവാഹമോചന കേസുകള്‍ ഉണ്ടായെങ്കില്‍, 2011 വന്നപ്പോള്‍ അത് 38,231 ആയി. 2012 ആയപ്പോള്‍ കേസുകളുടെ എണ്ണം 44982ഉം ആയി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് 1937 കേസുകള്‍ ആണ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
‘ വിദ്യാഭ്യാസം കൂടിയത് കൊണ്ട് തന്നെയാണ് വിവാഹമോചനവും വര്‍ദ്ധിക്കുന്നത്. എല്ലാവരും ഒറ്റയ്ക്ക് സ്വതന്ത്രമായി കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. അത് തന്നെയാണ് ഇപ്പോഴുള്ള വിവാഹമോചനം കൂടാനുള്ള കാരണവും.’ എന്ന് എറണാകുളം കുടുംബകോടതിയിലെ അഭിഭാഷകനായ പ്രമോദ് പറഞ്ഞു. 35 വയസിനു താഴെയുള്ളവരാണ് കൂടുതലായും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. സ്വന്തമായി ജീവിക്കണം, എന്ന ആഗ്രഹവും വച്ച് പുലര്‍ത്തുന്നവര്‍ ആയിരിക്കും അധികവും. ഈയിടെ പെന്‍ഷന്‍ആയ ദമ്പതികളും വിവാഹമോചനം നേടിയിരുന്നു. പ്രമോദ് പറഞ്ഞു.
വിവാഹമോചനത്തിലൂടെ ദമ്പതികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമേ നോക്കുന്നുള്ളൂ. എന്നാല്‍ അവര്‍ തങ്ങളുടെ കുട്ട്കളുടെ സന്തോഷത്തിനു പ്രാമുഖ്യം കൊടുക്കുന്നില്ല. സംരക്ഷണം, സ്നേഹം അംഗീകാരം ഈ മൂന്നു കാര്യങ്ങള്‍ കുട്ടികളുടെ അവകാശമാണ്. അതൊരിക്കലും നിഷേധിക്കപ്പെടരുത്. സൈക്കോളജിസ്റ്റ് ആയ കെ. മുസ്തഫ അഭിപ്രായപെട്ടു. പണ്ടുള്ള കൂട്ടുകുടുംബ വ്യവസ്ഥ തന്നെയാണ് കുടുംബ ബന്ധം തകരുന്നതിനുള്ള പ്രധാന കാരണവും. കുടുംബമാണ് യഥാര്‍ത്ഥത്തില്‍ ചെരുപ്പകക്കാരുടെ പരിശീലന കേന്ദ്രം എന്നാല്‍, ഇന്ന് ഇവര്‍ക്കാവശ്യമായ പരിജ്ഞാനം പോലും കുടുംബങ്ങളില്‍ കാണുന്നില്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു. അണുകുടുംബങ്ങളില്‍ നിന്നും വരുന്നവരും, ഐ ടി മേഖലയില്‍ നിന്നുമുല്ലവരുമാണ് കൂടുതലും വിവാഹമോചനം നടത്തുന്നതെന്നും മുസ്തഫ പറഞ്ഞു.
ഇന്ന്‍ നമ്മുടെ നാട്ടില്‍ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരു വീട്ടില്‍ ഒരുമിച്ചു താമസിചത്ത് കൊണ്ട് മാത്രം അതൊരു കുടുംബമാവണമെന്നില്ല. പലരും പല കാരണങ്ങളാല്‍ വിവാഹ മോചനംനെടുന്നവരുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹമോചനം ചെയ്യുന്നവരുണ്ട്, മദ്യപാനം, പരസ്ത്രീ,പുരുഷ ബന്ധം, സംശയം എന്നിവയെല്ലാം ഇവയില്‍ ചിലത് മാത്രം.
കോടതിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്ക്ന്ന ഒരു വിവാഹമോചനത്തിന്റെ കാര്യം തന്നെ എടുക്കാം. വിദ്യാസമ്പന്നരായ ദമ്പതികള്‍, വിദ്യാസമ്പന്നരായ കുടുംബവും. ഭര്‍ത്താവ് വിദേശത്തും, ഭാര്യ ഒരു അന്എയ്ഡഡ സ്കൂളിലെ അധ്യാപികയും ആണ്. എന്നാല്‍ ഇവിടെ വില്ലന്മാരയത് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ആണ്. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു. ഈ കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
വിവാഹമോചനം നേടുക വഴി ഒരു ദമ്പതികളുടെ ആഗ്രഹം സഫലമാകുന്നു എങ്കില്‍ അവരുടെ കുട്ടികളുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ല. വിവാഹമോചനത്തിന് മുന്പ് മാറി താമസിക്കുന്ന ദമ്പതികള്‍ ഉണ്ട്. അവരുടെ കുട്ടികള്‍ ആദ്യ കാലങ്ങളില്‍ വളരെയധികം ദുഖിക്കുന്നതായി കാണുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹ മോചനത്തിന് ശേഷം ദമ്പതികളുടെ പിരിയല്‍ കുട്ടികളെ ബാധിക്കുന്നില്ല. കാരണം കുട്ടികള്‍ വേര്‍ പിരിഞ്ഞു നില്ക്കാന്‍ അപ്പോഴേക്കും പ്രാപ്തരായിട്ടുണ്ടാകും.
ഒരുകാലത്ത് എല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്ന ഒരു പെണ് സമൂഹത്തെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് അങ്ങനെ കാണുന്നത് വളരെ തുച്ചം മാത്രം. എല്ലാവരും ഇന്ന് പഠിച്ചവരാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചാലും തനിക് ഒറ്റയ്ക്ക് നില്ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉള്ളവരുമാണ് അതിനാല്‍ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ കഴിയാതെ പലരും പ്രതികരിക്കുന്നു. ഈ പ്രതികരണം തന്നെയാണ് വിവാഹമോചനം എന്നാ കടമ്പ വരെ എത്തിക്കുന്നതും. സ്ത്രീകളുടെ കാര്യം മാത്രമല്ല പുരുഷന്മാറും അങ്ങനെയാണ്. ആരും പരസ്പരം വിട്ടു കൊടുക്കാന്‍ തയ്യാറല്ല. എല്ലാവര്ക്കും തങ്ങള്‍ പറഞ്ഞതാണ് ശെരി താന്‍ പറയുന്നത് മാത്രമേ നടക്കാന്‍ പാടുള്ളൂ എന്നൊക്കെ ഓരോ പിടിവാശികളും. കേട്ടിട്ടില്ലേ താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നാ പഴഞ്ചൊല്ല്.
വിവാഹമോചനം കോടതി അനുവദിക്കുന്നതിന് മുന്പ് കൌണ്സിലിംഗ് എന്നൊരു കടമ്പ ഉണ്ട് വളരെ കുറച്ചു പേര്‍ മാത്രമേ ഈ കടംബയിലൂടെ തങ്ങളുടെ വിവാഹ ജീവിതം തുടര്‍ന്ന് കൊണ്ടുപോകുന്നുല്ല്. വിവാഹമോചനത്തിനായി വരുന്ന ഒട്ടു മിക്ക ദമ്പതികളും എല്ലാം ഉറപ്പിച്ചു വരുന്നവരായിരിക്കും. വിവാഹമോചനം നേടിയതിനു ശേഷം പുനര്‍വിവാഹം കഴിക്കുന്നവരും കുറവാണ്.
ഇന്നുള്ള യുവത്വതിനോദ് ചോദിച്ചാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹമില്ല എന്നായിരിക്കും ഉത്തരം. ഇങ്ങനെയുള്ളവര്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥ വിവാഹജീവിതത്തില്‍ ക്ഷമ, സഹനശക്തി എന്നിവയ്ക്കൊക്കെ വലിയ പ്രാധാന്യമുണ്ട്.
വിവാഹ മോചനം വര്‍ദ്ധിക്കാന്‍ കാരണം ദമ്പതികളിലെ 'ഈഗോ': സുലൈമാന്‍ മേല്‍പ്പത്തൂര്‍
ദോഹ: ഇന്ന് കേരളത്തിലും ഗള്‍ഫ്‌നാടുകളിലുമുള്‍പ്പെടെ വിവാഹമോചനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത് ദമ്പതികളില്‍ ഉടലെടുക്കുന്ന അനാവശ്യ ഈഗോയാണെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് സുലൈമാന്‍ മേല്‍പ്പത്തൂര്‍.
തിരുന്നാവായ പഞ്ചായത്ത് കെ എം സി സി ചടങ്ങില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം 'മിഡില്‍ ഈസ്റ്റ് ചന്ദ്രിക'യുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസമുള്ള ദമ്പതികളില്‍ ഈയിടെയായി വിവാഹമോചന പ്രവണത കൂടുന്നതായി കാണുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകേണ്ടുന്ന വൈകാരികമായ സ്ഥിരത അവര്‍ക്ക് കിട്ടുന്നില്ല. ബുദ്ധിപരമായ വിദ്യാഭ്യാസം മാത്രമേ ലഭിക്കുന്നുള്ളൂ. ഹൃദ്യമായ വിദ്യാഭ്യാസവും മതപരമായ ചിന്തയും കൊണ്ടുമാത്രമേ ഈഗോ മറി കടക്കാനാവൂ.
More Read
Related Story:
ഊഷ്മളമായ ദാമ്പത്യത്തിനു മനസ്സിരുത്താവുന്ന കാര്യങ്ങള്‍
ഫസീല • a year ago
1) ഇണയുടെ ന്യൂനത കണ്ടെത്താന്‍ മെനക്കെടുന്നതിന്റെ കുറഞ്ഞ സമയം എങ്കിലും ഗുണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം
2) നമ്മള്‍ ഇണയില്‍ നിന്ന് ഇങ്ങോട്ട് കിട്ടണം എന്ന് ആഗ്രഹിക്കുന്നത് അങ്ങോട്ട് കൊടുക്കാം .
3) ഇണയെ കുറ്റപ്പെടുത്തും മുമ്പ് സ്വയം ഒരു കുറ്റവിചാരണ നടത്താം.
4) അഭിനന്ദിക്കേണ്ട ഒരൊറ്റ അവസരവും പാഴാക്കാതിരിക്കാം
5) ഞങ്ങള്‍ ഒന്നാണ് എല്ലാ കുറ്റവും കുറവും ഞങ്ങളുടെതു മാത്രമാണ് അത് കൊണ്ട് കുറ്റവും ഞങ്ങള്‍ സഹിച്ചു ഗുണവും ഞങ്ങള്‍ പങ്കിട്ടു എന്ന് സ്വയം ആശ്വസിക്കാം
6) സൌന്ദര്യം പുറമേ കാണുന്നതല്ല അകത്താണ് എന്ന് തിരിച്ചറിയാം .
7) പരസ്പരം കളി തമാശകളില്‍ ഏര്‍പ്പെടാം . പരസ്പരം അഭിനന്ദിക്കാം
8) കുറ്റപ്പെടുത്താതെ , പഴിക്കാതെ , എന്ത് വന്നാലും അത് നീ പറഞ്ഞത് കൊണ്ടാണ് , നിങ്ങള്‍ ചെയ്തത് കൊണ്ടാണ് എന്നൊന്നും പരസ്പരം പഴിക്കാതെ ഞാന്‍ നീ എന്ന സംജ്ഞ ഒഴിവാക്കി നമ്മള്‍ എന്ന് ചിന്തിക്കാം .
എങ്കില്‍ സ്വര്‍ഗം തേടി എങ്ങും പോകേണ്ടി വരില്ല . സ്നേഹം അന്വേഷിച്ചു മറ്റൊരാളിലേക്കും മനസ്സ് ചായില്ല . ഇട്ടെറിഞ്ഞു പോയി പകരം മറ്റൊരാളെ സ്വീകരിക്കാന്‍ മനസ്സ് വരില്ല
ഓരോ ദാമ്പത്യ പരാജയവും ഭാര്യാ ഭര്‍ത്താക്കന്മാരുടെ സമീപനത്തിലൂടെ , സംസാരത്തിലൂടെ , ഇടപെടലിലൂടെയാണ് ആരംഭിക്കുന്നത് . കൊച്ചു കൊച്ചു 'കറുത്ത പുള്ളികള്‍' വലുതായി വലുതായി ആകെ ഇരുട്ട് മൂടുമ്പോഴാണ് എല്ലാം കൈവിട്ടു പോകുന്നത് !
സ്നേഹം ആഗ്രഹിക്കാത്തവരില്ല . കൊതിക്കാത്ത മനസ്സുകളില്ല . സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാത്ത ഒരാളുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും
അറിയുക സ്നേഹം ജീവിതത്തെ മധുരതരമാക്കുന്നു
ഹൃദയങ്ങളെ അടുപ്പിക്കുന്നു
ബന്ധങ്ങളെ ദൃഡപ്പെടുത്തുന്നു
ജീവിതം കാവ്യാത്മകമാക്കുന്നു
https://disqus.com/home/discussion/mathrubhumi/mathrubhumi_discussion_forum__159/
ദാമ്പത്യ പരാജയം: എന്താണ് പരിഹാരം?
ഡോ. ചാര്‍ലി പോള്‍ എഴുതിയ ‘ഡിവോഴ്‌സ് ക്യാപ്പിറ്റല്‍’ (സിറാജ്, ഏപ്രില്‍ 30) എന്ന ലേഖനം ഞെട്ടിക്കുന്ന ചില വസ്തുതകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേരളം വിവാഹ മോചനങ്ങളുടെ തലസ്ഥാനമാകുകയാണെന്ന വസ്തുതക്ക് അടിവരയിടുന്നതാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യ കലഹങ്ങളും തുടര്‍ന്നുണ്ടാകുന്ന വിവാഹമോചനങ്ങളും. മുന്‍ തലമുറയില്‍ വിവാഹമോചനം വിരളമായിരുന്നു. എന്നാല്‍, പുതുതലമുറ ദാമ്പത്യ ബന്ധങ്ങളെ അതീവ ലാഘവത്തോടെയാണ് സമീപിക്കുന്നത്. പാശ്ചാത്യ ചിന്താഗതികളും ജീവിത സമ്പ്രദായങ്ങളും നമ്മുടെ യുവതീയുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ വിപത്ത് തടയാന്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ജനിച്ച് മൂന്നാം വര്‍ഷം മുതല്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരാണ് പുതുതലമുറ. ഇരുപത്തി രണ്ട് വയസ്സ് വരെയെങ്കിലും സ്‌കൂളിലും കോളജിലുമായി പഠിച്ചിട്ടും ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് വലിയ വിരോധാഭാസം. ഏത് ചെറിയ ജോലിക്കും പരിശീലനം ആവശ്യമാണ്. എന്നാല്‍, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായ വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതീയുവാക്കള്‍ക്ക് പരിശീലനമൊന്നും നാം നല്‍കുന്നില്ല. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പവിത്രമായ ബന്ധം ശിഥിലമാകുന്നു. ദാമ്പത്യജീവിതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ പരിശീലനം മുന്‍കൂട്ടി ലഭിച്ചാല്‍ ഇന്ന് കാണുന്ന വിവാഹമോചനങ്ങളില്‍ നല്ലൊരു പങ്ക് ഒഴിവാക്കാന്‍ സാധിക്കും.
നാം പലപ്പോഴും തെറ്റിദ്ധരിക്കാറുള്ളതുപോലെ, പരസ്പരം സഹിക്കലല്ല വിവാഹത്തിന്റെ വിജയനിദാനം. മറിച്ച് പരസ്പരം മനസ്സിലാക്കലാണ്. രണ്ട് വ്യത്യസ്ത ഗൃഹാന്തരീക്ഷങ്ങളില്‍ നിന്ന്, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം. ജീവിതത്തെക്കുറിച്ചുള്ള രണ്ട് പേരുടെയും ഭാവനകള്‍ക്ക് വ്യത്യസ്ത വര്‍ണനകളായിരിക്കും. രണ്ട് വിഭിന്ന കാഴ്ചപ്പാടുകളിലൂടെയായിരിക്കും ഇരുവരും ജീവിതത്തെ നോക്കിക്കാണുന്നത്. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് മറ്റേയാള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആണ്‍ മനസ്സ് വായിക്കാന്‍ പെണ്ണിനും പെണ്‍മനസ്സ് വായിക്കാന്‍ ആണിനും സാധിക്കണം. അപ്പോഴേ ഒരുമിച്ചുള്ള ജീവിതം സുഖകരമാകുകയുള്ളൂ. ഈ മനസ്സിലാക്കലിന്റെ അഭാവമാണ് മിക്ക ദാമ്പത്യത്തകര്‍ച്ചകളുടെയും കാരണം.
തന്നെപ്പോലെ തന്നെ ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇണ എന്ന് രണ്ട് പേരും മനസ്സിലാക്കണം. വികാരങ്ങളും വിചാരങ്ങളും രണ്ട് പേര്‍ക്കും ഉണ്ട്. തനിക്ക് മാത്രമേ ചിന്തിക്കാന്‍ കഴിവുള്ളൂ എന്നും തനിക്ക് മാത്രമാണ് വികാരങ്ങളും വിചാരങ്ങളും ഉള്ളൂ എന്നും പങ്കാളികളില്‍ ഒരാള്‍ ചിന്തിക്കുകയും തദനുസൃതം പെരുമാറുകയും ചെയ്യുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുക സ്വാഭാവികം. കാര്യങ്ങള്‍ അന്യോന്യം തുറന്നു ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് ചര്‍ച്ചയിലൂടെ സമവായത്തിലെത്താനുള്ള പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കണം.
പ്രകടിപ്പിക്കാത്ത സ്‌നേഹം എടുക്കാത്ത നാണയമാണെന്ന് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകടിപ്പിക്കാത്ത സ്‌നേഹം കൊണ്ട് ഒരു പ്രയോജനവുമില്ല. ‘എല്ലാ സ്‌നേഹവും ഉള്ളിലാണ്’ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. തന്റെ ഇണ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് രണ്ട് പേര്‍ക്കും അനുഭവത്തിലൂടെ അറിയാന്‍ കഴിയണം. സ്‌നേഹത്തിന് അഞ്ച് ഭാഷകളുണ്ടെന്ന് മനഃശാസ്ത്രം പറയുന്നു. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു ഭാഷയിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്.
(ഒന്ന്) ജീവിത പങ്കാളിക്ക് വേണ്ടി തന്റെ ‘മികച്ച സമയം’ മാറ്റിവെക്കുക എന്നതാണ് ഒന്നാമത്തെ ഭാഷ. ദിവസവും നല്ല നേരത്തില്‍ കുറച്ച് പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ തയ്യാറാകുക.
(രണ്ട്) സ്‌നേഹ വാക്കുകള്‍ പറയുക. ഇഷ്ടം അന്വേന്യം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ പാഴാക്കരുത്. ഓരോരുത്തരും ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും വേണം. മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയണം.
(മൂന്ന്) സ്പര്‍ശനം ആണ് സ്‌നേഹ പ്രകടനത്തിന്റെ മൂന്നാമത്തെ ഭാഷ. സ്‌നേഹപരിചരണങ്ങള്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.
(നാല്) സമ്മാനങ്ങള്‍ നല്‍കല്‍. ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറാവുന്നതാണ്.
(അഞ്ച്) പരസ്പരം സേവിക്കുക. അടുക്കള ജോലിയില്‍ ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവ് സമയം കണ്ടെത്തണം. പാചകം ഒരുമിച്ചാകാം. ഭര്‍ത്താവിന്റെ ജോലികളില്‍ ഭാര്യക്ക് തുണയാകാം. ജോലികള്‍ പരസ്പരം പങ്കിടുമ്പോള്‍ ബന്ധം ശക്തിപ്പെടും. സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടിത രൂപമാണീ പരസ്പര സേവന സന്നദ്ധത.
ഈ അഞ്ചില്‍ ഏത് ഭാഷയാണ് തന്റെ പങ്കാളിയുടേത് എന്ന് കണ്ടെത്തി അതിലൂടെ വേണം സ്‌നേഹവിനിമയം നടത്താന്‍. എല്ലാവര്‍ക്കും എല്ലാ ഭാഷയും അനുയോജ്യമാകുകയില്ല. ദാമ്പത്യത്തെ തകര്‍ക്കുന്നതില്‍ വലിയൊരു പങ്കാണ് രതി സംബന്ധമായ അസംതൃപ്തി വഹിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ പൂര്‍ണമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അസംതൃപ്തിക്കാധാരം. തെറ്റായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വികല ധാരണകളാണ് ലൈംഗിക ജീവിതത്തെ സംബന്ധിച്ച് അധികമാളുകള്‍ക്കുമുള്ളത്. വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ലൈംഗികാരോഗ്യ പാഠങ്ങള്‍ ലഭിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വകുപ്പില്ല. പ്രീ മാരിറ്റല്‍ കോഴ്‌സുകളിലൂടെ മാത്രമേ യുവതീയുവാക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂ.
വിവാഹം രണ്ട് ശരീരങ്ങള്‍ മാത്രമുള്ള ബന്ധമല്ല. രണ്ട് ആത്മാക്കള്‍ തമ്മിലുള്ള കൂടിച്ചേരല്‍ കൂടിയാണ്. ആത്മീയതക്ക് വൈവാഹിക ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുന്നതില്‍ വലിയ സ്ഥാനമുണ്ട്. ആത്മീയാരോഗ്യത്തിന്റെ പ്രായോഗിക പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കേണ്ടിയിരിക്കുന്നു. ആധ്യാത്മികമായി പരസ്പരം പൂരിപ്പിക്കാന്‍ ദമ്പതികള്‍ക്ക് സാധിക്കുമ്പോള്‍ ഒരിക്കലും വേര്‍പെടുത്താനാകാത്ത ബന്ധമായി ദാമ്പത്യം മാറുന്നു.
വിവാഹാഘോഷത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും വന്‍ തുക ചെലവഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, വിവാഹിതരാകുന്നവരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പരിശീലനത്തിനായി നാം ചില്ലിക്കാശ് ചെലവഴിക്കുകയോ സമയം കണ്ടെത്തുകയോ ചെയ്യുന്നില്ല. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ആക്ടിവേഷന്‍ ആന്റ് മാനേജ്‌മെന്റ്(ഇഹ്‌റാം) വിവിധ കേന്ദ്രങ്ങളില്‍ വെച്ച് വിവാഹ പ്രായമെത്തിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്.
അബ്ദു മാനിപുരം
Posted on: May 7, 2015 5:11 am | Last updated: May 6, 2015 at 11:11 pm
http://www.sirajlive.com/2015/05/07/179493.html
വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍:
എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹിക ബന്ധത്തിലും സ്വാഭാവികമാണ്. ഏറെക്കാലം വളരെ സന്തോഷപ്രദമായി തുടര്‍ന്നു വന്ന ദാമ്പത്യങ്ങള്‍ പോലും മക്കളുടെ വിവാഹഘട്ടത്തിലോ അതിനുശേഷമോ ഉലച്ചില്‍ തട്ടിയതിന്റെ ചരിത്രം ചിലപ്പോള്‍ നമ്മുടെ പരിചിത വൃത്തത്തില്‍ ഉണ്ടായിരിക്കാം.
സംതൃപ്ത ദാമ്പത്യജീവിതം എന്നത് ദിനേന ചെയ്യേണ്ട ഹോംവര്‍ക്കാണ് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടുള്ള ആത്മാര്‍ഥത,സദാ വിലയിരുത്തിക്കൊണ്ടുള്ള പെരുമാറ്റ സംസ്‌കരണം, പരസ്പരമുള്ള ശരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നിയേക്കാം. പക്ഷേ, ശ്രദ്ധിച്ചാല്‍ ആര്‍ക്കും സംതൃപ്തമാക്കാവുന്ന ഒന്നാണ് ദാമ്പത്യം.
നിരവധി മാര്യേജ് തെറാപിസ്റ്റുകളുമായി സംസാരിച്ചതില്‍നിന്ന് എനിക്ക് വ്യക്തമായ ഒരു കാര്യം ദാമ്പത്യം തകര്‍ത്തെറിയുന്ന വിശ്വാസ വഞ്ചന, ലഹരിയുപയോഗം എന്നീ ഗുരുതരപ്രശ്‌നങ്ങളോടൊപ്പംതന്നെ നന്നേ നിസ്സാരമായ ഏവര്‍ക്കും പരിഹരിക്കാന്‍ കഴിയുന്ന പെരുമാറ്റ വൈകല്യങ്ങളും വില്ലനായി കടന്നുവരുന്നുവെന്നതാണ്.
1. ദാമ്പത്യ പുതുക്കത്തിലെ പ്രണയം: അധിക യുവമിഥുനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ഇണകള്‍ പരസ്പരം തങ്ങളുടെ പങ്കാളികളില്‍ കണ്ട നല്ല ആകര്‍ഷണവശങ്ങളെ ക്രമേണ മടുപ്പും വിരസതയും ആരോപിച്ച് വെറുക്കുന്നു. പങ്കാളിയില്‍ പുതിയ എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് അതിയായി കൊതിക്കുന്നു. പലപ്പോഴും അത്തരത്തില്‍ ആകാന്‍ സമ്മര്‍ദ്ദംചെലുത്തുന്നു. എന്നാല്‍ അത് അസാധ്യമാകയാല്‍ മനസ്സില്‍ പങ്കാളിയോട് വെറുപ്പും അകല്‍ചയും വെച്ചുപുലര്‍ത്തുന്നു. അത്രയൊന്നും വൃത്തിയും അച്ചടക്കവും ശീലിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെയാണ് പങ്കാളിയായി സ്വീകരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും അയാള്‍ തന്റെ സ്വഭാവത്തില്‍ കാര്യമായ പരിവര്‍ത്തനമൊന്നും ഉണ്ടാക്കാനാകില്ല. മനസ്സിലാക്കേണ്ട കാര്യം നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങളെ മാറ്റിയെടുക്കാം. അതുകൊണ്ട് അത്തരം പങ്കാളിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്നത് നിങ്ങളുടെ പ്രതികരണശൈലി മാറ്റുകയെന്നതുമാത്രമാണ്.
2. സംസാരവും ആശയവിനിമയവും:
ഇണകള്‍ തെറ്റുധരിച്ചിരിക്കുന്ന പ്രധാന വസ്തുത അന്യോന്യം വര്‍ത്തമാനം പറയുന്നതാണ് ആശയവിനിമയമെന്നാണ്. തന്റെ ആവലാതികള്‍ പറയുന്നതോ, പങ്കാളിയെ വിമര്‍ശിക്കുന്നതോ, വൈകാരിക തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുത്തുന്നതോ ആശയവിനിമയത്തിനുള്ള രീതിയായി മനസ്സിലാക്കരുത്. അതൊക്കെ ദാമ്പത്യത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ മാത്രം പ്രയോജനപ്പെടുന്നതാണെന്നു മാത്രം. ശരിയായ ആശയവിനിമയം എന്നുപറയുന്നത് പങ്കാളി പറയുന്നത് കേള്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിനെയാണ്. പങ്കാളിയുടെ സ്ഥാനത്തുനിന്നുകൊണ്ട് അവര്‍ പറയുന്നതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോഴാണ് അത് സാധ്യമാകുന്നത്. നാം കേള്‍ക്കുകയും തുടര്‍ന്നു നയപരമായി സംസാരിക്കുകയുമാണെങ്കില്‍ ആശയ വിനിമയം നടക്കുന്നുവെന്ന് പറയാം.
3. ടൈം മാനേജ്‌മെന്റ്: ആധുനിക യുഗത്തിലെ ജീവിതമെന്നു പറയുന്നത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. സമയം വളരെ നിര്‍ണായകമായതിനാല്‍ അധിക ദമ്പതികള്‍ക്കും അത് പലപ്പോഴും ഫലവത്തായി ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല. പരസ്പരം അടുക്കുന്ന സാഹചര്യത്തേക്കാള്‍ പലവിധ തിരക്കുകള്‍ മറയാക്കി അകലുന്ന സാഹചര്യം കൂടിവരുന്നു. ഒരു ദിവസം അഞ്ചുമിനിറ്റ് നേരമേ കിട്ടുന്നുള്ളൂവെങ്കില്‍പോലും ദാമ്പത്യത്തെ സംബന്ധിച്ചിടത്തോളം പ്രസ്തുത സമയം ആസൂത്രണത്തോടെ ഉപയോഗിച്ചേ മതിയാകൂ. ഓരോ ദിവസവും അവസാനിക്കുംമുമ്പ് പങ്കാളികള്‍ തങ്ങള്‍ പരസ്പരം അതിനെ എവ്വിധം ഉപയോഗപ്പെടുത്തി എന്ന് അന്യോന്യം വിലയിരുത്തേണ്ടതാണ്.
4. ഗാഢസ്‌നേഹബന്ധം: അറിയപ്പെട്ട ഫാമിലിതെറാപിസ്റ്റായ നാദിറ ആങ്കെല്‍ പറയുന്നത് മുസ്‌ലിംദാമ്പത്യത്തകര്‍ച്ചയുടെ പ്രധാനഹേതു ഗാഢമായ സ്‌നേഹബന്ധത്തിന്റെ അഭാവമാണത്രേ. അതില്‍ സെക്‌സ് എന്ന് പറയുന്നത് ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നാണവര്‍ പറയുന്നത്. ഇണക്കുരുവികളെപോല്‍ കൊക്കുരുമ്മി ഇരിക്കുന്നതിനുമപ്പുറത്താണ് കാര്യങ്ങള്‍ എന്നര്‍ഥം. തന്റെ പങ്കാളിയുമായി ആത്മീയമായും മാനസികമായും ശാരീരികമായും വൈകാരികമായും സദാ ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ സ്‌നേഹബന്ധം. ഈ സ്‌നേഹബന്ധത്തെ സദാ ജ്വലിപ്പിച്ചു നിര്‍ത്തുകയെന്നിടത്ത് പലപ്പോഴും ദമ്പതികള്‍ പരാജയപ്പെടുന്നുണ്ട്. ഈ സ്‌നേഹ ബന്ധം പക്ഷേ നമ്മുടെ ലക്ഷ്യമല്ല; പക്ഷേ ദാമ്പത്യ ജീവിതം മുഴുക്കെ നീണ്ടുനില്‍ക്കുന്ന യാത്രയാണത്.
5. വഴിമാറുന്ന പരിഗണന: കുട്ടികളായിക്കഴിയുമ്പോള്‍ തന്റെ ഭാര്യയുടെ പരിഗണന വേണ്ടത്ര കിട്ടുന്നില്ലെന്ന പുരുഷന്റെ പരാതി മുഖ്യപ്രശ്‌നമാകുന്നുണ്ട് പലപ്പോഴും. താന്‍ അവഗണിക്കപ്പെട്ടവനാണെന്ന തോന്നല്‍ തിരമാലപോലെ അവന്റെ മനസ്സില്‍ സദാ ഇരമ്പിക്കയറും. ഇത് തന്റെ പങ്കാളിയുമായുള്ള സ്‌നേഹബന്ധത്തെ ഗുരുതരമായി ബാധിക്കുന്നു. മൊബൈല്‍, ടാബ് പോലുള്ള ആശയവിനിമയോപാധികള്‍ ഭക്ഷണസമയത്തും ,സായാഹ്നസവാരികളിലും മറ്റും പങ്കാളിയുടെ ശ്രദ്ധയും പരിഗണനയും തട്ടിയെടുക്കുന്നത് പലര്‍ക്കും അസഹനീയമായിത്തീരുന്നുവെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ. പങ്കാളിയെ തൊട്ടുരുമ്മിയിരുന്നുകൊണ്ട് ടാബ് ലെറ്റ് ഫോണില്‍ അതുമിതും സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നാല്‍ സ്‌നേഹബന്ധം ഊഷ്മളമാവില്ലെന്ന് മനസ്സിലാക്കുക.
6. പണം,പണം,പണം: ഇക്കാലത്ത് ജീവിതം സമ്പദ് പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. പങ്കാളികളിലൊരാള്‍ മറ്റെയാളെ വഞ്ചിച്ചാല്‍ അതൊരുപക്ഷേ വിട്ടുവീഴ്ച ചെയ്യപ്പെട്ടേക്കാം. പക്ഷേ, തന്റെ വൈയക്തിക-ഗാര്‍ഹിക ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനാവശ്യമായ വരുമാനത്തിന്റെ അഭാവം പലപ്പോഴും ദാമ്പത്യജീവിതത്തെ പ്രശ്‌ന കലുഷിതമാക്കുന്നു. മുസ് ലിംകുടുംബങ്ങളിലും ഇത് കാണപ്പെടാറുണ്ട്. അധികം സാമ്പത്തിക വരുമാനമില്ലാത്ത പുരുഷന്‍ തന്റെ ഭാര്യയുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാകാം. അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും വരുമാനക്കാരാണെങ്കില്‍ കൂടുതല്‍ വരുമാനം കൊണ്ടുവരുന്നയാളോട് അസൂയയോ വെറുപ്പോ കലര്‍ന്ന പെരുമാറ്റം കാഴ്ചവെക്കുന്നു ഇത് മാത്സര്യ ബുദ്ധിയിലേക്കും പിടിവാശിയിലേക്കും നയിക്കുന്നു.
7.എന്നോട് ക്ഷമിക്കൂ: പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായ ദാമ്പത്യത്തിന് വിട്ടുവീഴ്ച വളരെ അനിവാര്യമാണ്. പക്ഷേ, കടുത്ത ഈഗോയുടെ ചങ്ങലക്കെട്ടില്‍ ബന്ധിതരാണ് അധിക ദമ്പതികളും. വളരെ നിസ്സാരമായ സംഗതികള്‍ക്കുപോലും ഉദാഹരണത്തിന് തിന്ന പാത്രം കഴുകിവെച്ചില്ല, വസ്ത്രം അടുക്കുംചിട്ടയുമില്ലാതെ അവിടവിടെ ഇട്ടു എന്ന കാര്യങ്ങള്‍ ഉന്നയിച്ച് അതിനൊക്കെ വഴക്കും ശകാരവും പതിവാക്കിയ പങ്കാളികളുണ്ട്. പരസ്പരം വിട്ടുവീഴ്ചയെന്ന മനോഭാവം വെച്ചുപുലര്‍ത്താത്ത ദമ്പതികളുടെ ജീവിതം നരക തുല്യമായിരിക്കും. വിട്ടുവീഴ്ച അതിനാല്‍ തന്നെ നിരുപാധികമായിരിക്കണം. ‘ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുതരണം എന്നാല്‍ ക്ഷമിക്കാം’ എന്ന നിലപാട് ശരിയല്ലെന്നര്‍ഥം.
8.അഭിനന്ദിക്കാന്‍ മടി: തന്റെ പങ്കാളിയുടെ ഏതെങ്കിലും മേഖലയിലുള്ള കഴിവും വൈഭവവും (ഫോണ്‍/കറണ്ട് ബില്‍ അടച്ചുവീട്ടുന്നതിലെ കൃത്യത, വീട്ടിലേക്ക് നല്ലയിനം പച്ചക്കറികള്‍ കൊണ്ടുവരുന്നത്, പാചകവൈദഗ്ധ്യം, കുട്ടികളില്‍ വ്യക്തിത്വം വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍) അംഗീകരിക്കാനുള്ള മടി പലപ്പോഴും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കും. അംഗീകരിക്കാനുള്ള മടിയാണ് ദമ്പതികളില്‍ അവിഹിതബന്ധങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത്. ദമ്പതികള്‍ അന്യോന്യം തന്റെ പങ്കാളിയെ വെറും സേവകനായി കാണുന്നത് കുഴപ്പം ചെയ്യുന്നു. അവള്‍/അവന്‍ എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് തെറ്റുധരിച്ചിരിക്കുകയാണ് അവര്‍. തന്റെ പങ്കാളിയുടെ നൂറുശതമാനം അഭിനന്ദനങ്ങളും അംഗീകാരവും ലഭിക്കുന്ന ദമ്പതികള്‍ക്കിടയില്‍ കലഹം ഒരിക്കലുമുണ്ടാകില്ല.
9. നിയന്ത്രണം തെറ്റിയ വൈകാരികബന്ധങ്ങള്‍: ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ ആധുനികഉപകരണങ്ങളുടെ അടിമകളായ ജനസമൂഹത്തില്‍ തന്റെ പങ്കാളിയെക്കാള്‍ ഗാഢമായി അന്യരോട് വൈകാരികബന്ധം പുലര്‍ത്തുന്ന ദമ്പതികളുടെ എണ്ണം ഏറിവരുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലൈംഗികത കൊതിച്ചുകൊണ്ടുള്ളതല്ലെന്നതാണ് വസ്തുത. തന്റെ പങ്കാളിയുടെ വൈകാരിക താല്‍പര്യങ്ങളെ പരിഗണിക്കുകയും അവയെ കേള്‍ക്കാനും പരിഹരിക്കാനും ആത്മാര്‍ഥമായി ശ്രമിക്കുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്.
10. അധികാര വടംവലി: കേവലം ഭൗതികവിഭവങ്ങള്‍ വീടകത്തെത്തിച്ചതിന്റെ പേരില്‍ അധികാരസ്വരം മുഴക്കുന്ന ദമ്പതികള്‍ അപൂര്‍വകാഴ്ചയല്ല. എന്നാല്‍ ആത്മീയ തലങ്ങളില്‍പോലും മത്സരബുദ്ധ്യാ നീങ്ങുകയും പങ്കാളിയുടെ അവകാശങ്ങള്‍ ഹനിക്കുമാറ് സാമൂഹികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ചവരുത്തിക്കൊണ്ട് അധികാര വടംവലിക്ക് വേദിയൊരുക്കുന്നുണ്ട്. തന്റെ പങ്കാളിയെ ചിത്രത്തില്‍നിന്ന് ബഹിഷ്‌കൃതനാക്കാനുള്ള ശ്രമം ദാമ്പത്യത്തെ കലമുടച്ച അവസ്ഥയിലേക്കെത്തിക്കുകയാണ് പലപ്പോഴും.
കൂടുതല്‍ ആര്‍ജ്ജിക്കുന്നതും കഴിവുകള്‍ വളര്‍ത്തുന്നതും എല്ലാവരുടെയും അവകാശം തന്നെ. പക്ഷേ, സ്‌നേഹത്തിലൂന്നി ഒരുമിച്ച രണ്ടുവ്യക്തികളുടെ കുടുംബം എന്ന പ്രസ്ഥാനത്തിന്റെ അടിത്തറ മാന്തുവോളം അവകാശം വലുതായി ക്കഴിഞ്ഞാല്‍ ദാമ്പത്യം പൊള്ളയായി പുതലിച്ചുപോകുന്നു. ബന്ധങ്ങള്‍ എന്നത് വളരെ സങ്കീര്‍ണമായ ഒന്നാണ്. അല്ലാഹു കനിഞ്ഞരുളിയതാണ് തന്റെ പങ്കാളിയെന്നു മനസ്സിലാക്കി സ്‌നേഹം ഉപാധികളില്ലാതെ അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാകുന്നതിലൂടെ അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ ശ്രമിച്ചാല്‍ ദാമ്പത്യം സംതൃപ്തമായിരിക്കും.
By ഫാത്വിമ ഭീഖു ശാഹ് , Source : Islampadasala
==============
പെരുകുന്ന വിവാഹമോചനം: വില്ലന്‍ പുരുഷനിലെ ഷണ്ഡത്വം:
29/08/2014 , Lakshmi Narayanan
ഇന്ത്യയിലെ ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനം വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവാണ് എന്ന് ആരോഗ്യ രംഗത്ത് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നു. ആല്‍ഫാ വണ്‍ ആന്ത്രോളജി ഗ്രൂപ്പാണ് വിവാഹ മോചനവും കാരണങ്ങളും എന്ന വിഷയത്തില്‍ സര്‍വേ സംഘടിപ്പിച്ചത്.
സര്‍വെയില്‍ പങ്കെടുത്ത 2500 പേരില്‍ 80 ശതമാനം പേരും പുരുഷനിലെ ഷണ്ടത്വത്തെയാണ് വിവാഹ മോചനത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടി കാണിച്ചത്.