കാടപക്ഷി വളര്‍ത്താം

ഡോ. സാബിൻ ജോർജ്ജ്‌
മുട്ടയ്ക്കായും ഇറച്ചിക്കായും കാടകളെ വളർത്താം. ആറാഴ്ച പ്രായം മുതൽ മുട്ടലഭിക്കും.4 ആഴ്ച മുതൽ ആൺകാടകളെ ഇറച്ചിക്കായി വിൽക്കാം. മുട്ടയ്ക്ക്‌ വേണ്ടി പെൺകാടകളെ മാത്രമെ വളർത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയിൽ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിർമിച്ച കൂടുകളിൽ കാടകളെ വളർത്താം. വിപണന സാധ്യത മനസ്സിലാക്കി കാടകളുടെ എണ്ണം നിശ്ചയിക്കുക.
കൃത്രിമ ചൂട്‌ നൽകുവാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ കാടക്കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാക്കാം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാർപ്പിക്കാം.3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം.
കാൽ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുതബൾബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബൾബ്‌ ഇടാവുന്നതാണ്‌. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം.രണ്ടാമത്തെ ആഴ്ച മുതൽ ചൂട്‌ കുറയ്ക്കാവുന്നതാണ്‌. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക്‌ വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത്‌ സഹായകരമാണ്‌. വെള്ളപ്പാത്രത്തിൽ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങൾക്ക്‌ ഉള്ളിൽ കടക്കാൻ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവർ കൂടുകളിൽ കാടകളെ 14 ദിവസം മുതൽ 6 ആഴ്ച വരെ വളർത്താം.ഗ്രോവർ കാടകൾക്ക്‌ ചൂടോ വെളിച്ചമോ നൽകേണ്ടതില്ല. 4 അടി നീളത്തിൽ 2 അടി വീതിയിൽ 10 ഇഞ്ച്‌ ഉയരത്തിൽ ഉള്ള കൂട്ടിൽ 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നൽകാവുന്നതാണ്‌.
കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാർശ്വങ്ങളിലും മുകളിലും 1 ഇഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുളള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയിൽ ഘടിപ്പിക്കുക. തീറ്റയ്ക്കായി 5 ഇഞ്ച്‌ വ്യാസമുളള പിവിസി പൈപ്പ്‌ മുകളിൽ പറഞ്ഞത്‌ പോലെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം.
മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിർണ്ണയിക്കുന്നത്‌. ആൺകാടകൾക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്‌. പെൺകാടകൾക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കാടകളെ പാർപ്പിക്കം. 3 ഃ 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകൾഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബർവല കൊണ്ട്‌ അടിവശം ഉണ്ടാക്കുക. മുട്ടയിടുന്ന കാടകൾക്ക്‌ ദിവസം 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡിൽ ട്യൂബ്‌ ലൈറ്റ്‌ ഘടിപ്പിക്കാം.
കാടകൾ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ കാടകളെ പാർപ്പിക്കുകയോ, കൂടുതൽ സമയം തീവ്ര കൃത്രിമവെളിച്ചം നൽകുകയോ ചെയ്യാം. കാടകൾ തമ്മിൽ കൊത്തുകൂടാം.കാടകൾക്ക്‌ പച്ചില തീറ്റകൾ നൽകുകയും ഗുണനിലവാരമുള്ള തീറ്റ നൽകുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാനാകും. കാടകൾക്ക്‌ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ച വരെ നൽകാം.
ആറാമത്തെ ആഴ്ച മുതൽ മുട്ടക്കാടകളുടെ തീറ്റ നൽകണം. ഇത്‌ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്യുക.
പൊതുവിൽ രോഗസാധ്യത കുറവായതിനാൽ കാടകൾക്ക്‌ പ്രതിരോധ മരുന്നുകൾ നൽകാറില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകൾ കൊണ്ട്‌ രക്താതിസാരം, ന്യുമോണിയ,വയറിളക്കം തുടങ്ങിയവ കാണപ്പെടാം. കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സർവകലാശാലാ ഫാമിൽ നിന്നോ സർക്കാർ – സ്വകാര്യ ഫാമുകളിൽ നിന്നോ ലഭിക്കും.

Courtesy: http://janayugomonline.com/
+++++++++++++++++++

Related story

മുട്ടയ്‌ക്കും ഇറച്ചിക്കും വേണ്ടി കാടകളെ വളര്‍ത്താം


Story Dated: Sunday, January 17, 2016 12:51



ആയിരം കോഴിക്ക്‌ അര കാട എന്ന ചൊല്ലുണ്ട്‌. കാടയിറച്ചി ഇന്ന്‌ വിപണിയില്‍ അത്രമേല്‍ പ്രിയങ്കരമാണ്‌. മുട്ട, ഇറച്ചി എന്നിവയ്‌ക്കായി കാടകളെ വളര്‍ത്താം. ആറാഴ്‌ച പ്രായമെത്തുന്നതോടെ മുട്ട ലഭിക്കും. നാലാഴ്‌ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്‌ക്ക് വേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്‌ച പ്രായത്തിലോ വിപണിയില്‍ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിര്‍മിച്ച കൂടുകളിലാണ്‌ സാധാരണ കാടകളെ വളര്‍ത്തുക. വിപണന സാധ്യത മനസ്സിലാക്കിയാണ്‌ കാടകളുടെ എണ്ണം നിശ്‌ചയിക്കുന്നത്‌.
കൃത്രിമ ചൂട്‌ നല്‍കുവാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം.
മൂന്ന്‌ അടി നീളവും രണ്ട്‌ അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. കാല്‍ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കാം. വൈദ്യുതിബള്‍ബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളില്‍ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബള്‍ബ്‌ ഇടാം. ആദ്യ രണ്ടാഴ്‌ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. രണ്ടാമത്തെ ആഴ്‌ച മുതല്‍ ചൂട്‌ കുറയ്‌ക്കാം. കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ആദ്യ ആഴ്‌ചയില്‍ കൂട്ടില്‍ ചണച്ചാക്ക്‌ വിരിക്കണം.
ആദ്യത്തെ ആഴ്‌ച പത്രക്കടലാസ്സില്‍ തീറ്റ നല്‍കുന്നത്‌ നല്ലതാണ്‌.
വെള്ളപ്പാത്രത്തില്‍ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങള്‍ക്ക്‌ ഉള്ളില്‍ കടക്കാന്‍ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവര്‍ കൂടുകളില്‍ കാടകളെ 14 ദിവസം മുതല്‍ 6 ആഴ്‌ച വരെ വളര്‍ത്താം. ഗ്രോവര്‍ കാടകള്‍ക്ക്‌ ചൂടോ വെളിച്ചമോ നല്‍കേണ്ടതില്ല. നാലടി നീളത്തില്‍ രണ്ടടി വീതിയില്‍ 10 ഇഞ്ച്‌ ഉയരത്തില്‍ ഉള്ള കൂട്ടില്‍ 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നല്‍കാവുന്നതാണ്‌. കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാര്‍ശ്വങ്ങളിലും മുകളിലും ഒരിഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി രണ്ടടി നീളത്തിലുളള പി. വി. സി. പൈപ്പുകള്‍ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നില്‍ ഒരു ഭാഗം നീളത്തില്‍ പിളര്‍ത്തി മാറ്റി ഉപയോഗിക്കാം.
കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയില്‍ ഘടിപ്പിക്കുകയാണ്‌ വേണ്ടത്‌. തീറ്റയ്‌ക്കായി അഞ്ച്‌ ഇഞ്ച്‌ വ്യാസമുളള പി.വി.സി. പൈപ്പ്‌ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം. മൂന്നാഴ്‌ച പ്രായമാവുമ്പോള്‍ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിര്‍ണ്ണയിക്കുന്നത്‌. ആണ്‍കാടകള്‍ക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണുള്ളത്‌. പെണ്‍കാടകള്‍ക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
ഏഴടി നീളവും മൂന്നടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കാടകളെ പാര്‍പ്പിക്കം. 3 : 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകള്‍ഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബര്‍വല കൊണ്ട്‌ അടിവശം നിര്‍മിക്കാം.
മുട്ടയിടുന്ന കാടകള്‍ക്ക്‌ ദിവസം 14 മുതല്‍ 16 മണിക്കൂര്‍ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡില്‍ ട്യൂബ്‌ലൈറ്റ്‌ ഘടിപ്പിക്കാം. കാടകള്‍ സാധാരണ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്‌ഥലത്ത്‌ കൂടുതല്‍ കാടകളെ പാര്‍പ്പിക്കുകയോ, കൂടുതല്‍ സമയം തീവ്ര കൃത്രിമവെളിച്ചം നല്‍കുകയോ കാടകള്‍ കൊത്തുകൂടാം.
കാടകള്‍ക്ക്‌ പച്ചില തീറ്റകള്‍ നല്‍കുകയും ഗുണനിലവാരമുള്ള തീറ്റ നല്‍കുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാം. കാടകള്‍ക്ക്‌ ബ്രോയിലര്‍ കോഴികളുടെ സ്‌റ്റാര്‍ട്ടര്‍ തീറ്റ ആറാമത്തെ ആഴ്‌ച വരെ നല്‍കാം. ആറാമത്തെ ആഴ്‌ച മുതല്‍ മുട്ടക്കാടകളുടെ തീറ്റ നല്‍കണം. ഇത്‌ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം.
ഇതിനായി 94 കിലോ ബ്രോയിലര്‍ സ്‌റ്റാര്‍ട്ടര്‍ തീറ്റയില്‍ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്‌താല്‍ മതി. പൊതുവില്‍ രോഗസാധ്യത കുറവായതിനാല്‍ കാടകള്‍ക്ക്‌ പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല.
എന്നാലും പരിപാലനത്തിലെ പോരായ്‌മകള്‍ കൊണ്ട്‌ രക്‌താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയവ പിടിപെട്ടേക്കാം. കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സര്‍വ്വകലാശാലാ ഫാമില്‍ നിന്നോ സര്‍ക്കാര്‍ - സ്വകാര്യ ഫാമുകളില്‍ നിന്നോ ലഭിക്കും.

ഡോ. സാബിന്‍ ജോര്‍ജ്‌

ഫോണ്‍ : 9446203839

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ