മൃഗജന്യ പാലുത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന സസ്യജന്യ പാലുത്്പന്നമായ നാളികേര ജ്യൂസിന് (തേങ്ങാപ്പാല്‍)പ്രാധാന്യമേറുന്നു. ആരോഗ്യപരമായ ഗുണമേന്മകളാണ് നാളികേര ജ്യൂസിനുള്ളത്. വിവിധ ഫ്‌ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ഫ്‌ളേവേര്‍ഡ് മില്‍ക്കാണ് ഈ പുതിയ ഉത്പന്നം. ഇത് ഗ്ലൂട്ടന്‍, ലാക്‌ടോസ് ഫ്രീയാണ്. ലാക്‌ടോസ് ഇന്‍ടോളറന്‍സ് (lactose intolerance) ഉള്ളവര്‍ക്ക് ഇത് മികച്ച പകരക്കാനാണ്. ഈ ജ്യൂസ് ആല്‍ബുമിന്‍ ഗ്ലോബുലിന്‍, പ്രോലാമിന്‍, ഗ്ലൂട്ടിന്‍ തുടങ്ങിയ പ്രോട്ടീനുകളാല്‍ സമൃദ്ധമാണ്.
നാളികേര ജ്യൂസ് ഉത്പാദിപ്പിക്കുന്നതിന് 9 മുതല്‍ 10 മാസം മൂപ്പെത്തിയ പച്ചത്തേങ്ങയാണ് ഉചിതം. തൊണ്ട്, ചിരട്ട തുടങ്ങിയവ വേര്‍പെടുത്തിയ നാളികേരത്തിന്റെ ബ്രൗണ്‍ നിറത്തിലുള്ള ആവരണം (ബ്രൗണ്‍ ടെസ്റ്റ്) സ്‌ക്രേപ്പറിന്റെ സഹായത്തോടെ ചുരണ്ടി മാറ്റി വെള്ളക്കാമ്പ് ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കണം. അതിനുശേഷം ചൂടുവെള്ളത്തിലോ ആവിയിലോ വെച്ച് ബ്ലാഞ്ച് ചെയ്ത് അണുവിമുക്തമാക്കുന്നു.
ഒരു ഡിസിന്റഗ്രേറ്ററിന്റെ സഹായത്തോടെ കാമ്പിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങിനെ മുറിച്ചെടുത്ത തേങ്ങാപ്പൂളുകളെ സ്ക്രൂപ്രസിലൂടെ കടത്തി വിട്ട് തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുന്നു. ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഈ തേങ്ങാപ്പാലില്‍ തേങ്ങാവെളളവും പഞ്ചസാരയും ശുദ്ധജലവും ഫുഡ് അഡിറ്റീവ്‌സും ചേര്‍ക്കുന്നു. ഈ മിശ്രിതം ആവശ്യത്തിന് താപനിലയില്‍ ചൂടാക്കിയ ശേഷം പായ്ക്ക് ചെയ്‌തെടുക്കുന്നു. ഉപോത്പന്നങ്ങളായ ചിരട്ട, കൊഴുപ്പ് നീക്കിയ ഡെസിക്കേറ്റഡ് കോക്കനട്ട്, ബ്രൗണ്‍ ടെസ്റ്റ് എന്നിവയ്ക്ക് മികച്ച വിപണന സാധ്യത ഉളളവയാണ്. ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉണ്ടാക്കുന്നതിന് താഴെ പറയുന്ന പ്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്.
പാസ്ച്വറൈസേഷന്‍ (Glass Bottle / PP Bottle)
തേങ്ങാപാലിനെ 800 C Â/10 മിനിറ്റ് തുടര്‍ച്ചയായി ചൂടാക്കിയതിനു ശേഷം തണുപ്പിക്കുന്നു. ഒരേപോലെയുളള ചൂടാക്കല്‍/തണുപ്പിക്കല്‍ പ്രക്രിയയ്ക്കു വേണ്ടി മെഷീനിന്റെ സഹായത്തോടെ ഇളക്കണം. പാസ്ചുറൈസേഷന്റെ താപനില, തേങ്ങാപ്പാലിലെ അണുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യത്തക്കരീതിയില്‍ ആയിരിക്കണം. ഈ താപനില ഭക്ഷണപദാര്‍ഥങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയ, യീസ്റ്റ്, മോള്‍ഡ്, എന്നിവയെ നശിപ്പിച്ച് ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ആയിരിക്കണം.
പ്രക്രിയ
UHT പ്രക്രിയയില്‍ ഫ്‌ളേവേര്‍ഡ് കോക്കനട്ട്
ജ്യൂസിനെ 1400 ഇ ല്‍ 3-15 സെക്കന്റ് വരെ ചൂടാക്കി ഉടനെ അന്തരീക്ഷ താപനിലയിലേക്ക് തണുപ്പിക്കുന്നു. ഇത് എല്ലാവിധ സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്നു. തന്മൂലം ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിനെ 6 മാസം വരെ അന്തരീക്ഷ ഊഷ്മാവില്‍ സുരക്ഷിതമായി വെക്കുവാന്‍ സാധിക്കും. നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് ശേഖരിച്ചു വയ്ക്കാമെന്നുള്ളതാണ് ഈ പ്രക്രിയയുടെ പ്രത്യേകത. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉത്പാദനച്ചെലവു കുറയ്ക്കുന്നു.
എന്തുകൊണ്ടാണ് UHT ?
പാസ്ച്വറൈസേഷന്‍ പ്രക്രിയയില്‍ തേങ്ങാപ്പാലിനെ 800 ഇ ല്‍ പത്ത് മിനിറ്റ് ചൂടാക്കി തണുപ്പിച്ച് എടുക്കുന്നു. വളരെ കൃത്യതയോടുകൂടി ഈ പ്രക്രിയ ചെയ്താല്‍ പോലും പാസ്ച്വറൈസ് ചെയ്ത തേങ്ങാപ്പാലിന് 5 മുതല്‍ 15 ദിവസം വരെയാണ് കാലാവധി ലഭിക്കുന്നത്. എന്നാല്‍ UHT പ്രക്രിയയില്‍ തേങ്ങാപ്പാല്‍ 138 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസിലാണ് 15 സെക്കന്റില്‍ ചൂടാക്കുന്നത്. തുടര്‍ച്ചയായി ചെയ്യുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷവായുവുമായി ബന്ധമില്ലാത്ത രീതിയില്‍ അതി വിദഗ്ധമായും സാങ്കേതികമായും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തില്‍ നിന്നുള്ള അണുബാധയേല്‍ക്കാതെ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി ആറുമാസമാണ്.
സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ആഗോള വ്യാപകമായി ഡയറി കെയര്‍ പാലുത്പന്നങ്ങള്‍ വിപണിയില്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സസ്യജന്യ പാലുത്പന്നങ്ങളുടെ വില്‍പന 48 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. കേരകര്‍ഷകരുടെ ഭാവി സുരക്ഷ ഉറപ്പാക്കാനുതകുന്ന നൂതന ഉത്പന്നം തന്നെയാണ് കോക്കനട്ട് ജ്യൂസ്.
ഫോണ്‍ മിനി മാത്യു (പിആര്‍ഒ, സിഡിബി)- 9447665105.
ഗീതു എ.എസ്, ജ്യോതി കെ. നായര്‍
സിഡിബി, സിഐടി വാഴക്കുളം