Education & Job Corner

Vijayapadam

Vijayapadam Classifieds
newmanoramahorizon

Education
Knowledge Lines
Higher Education Directory

പ്രതിഭകളുടെ രാജ്യസേവനം

പ്രതിഭകളുടെ രാജ്യസേവനം

സിവില്‍ സര്‍വീസ്  പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം ഫെബ്രുവരിയോടെ പുറത്തിറങ്ങും. രാജ്യഭരണത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസിനെ പ്രതിഭകളുടെ രാജ്യസേവനവഴിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പണമൊഴുകുന്ന നിരവധി കരിയര്‍ സാധ്യതകള്‍ കോര്‍പറേറ്റ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ഏറ്റവും മികച്ച തലച്ചോറുകള്‍ തന്നെയാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്‍െറ വികസനപ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നതു മുതല്‍ നമ്മുടെ സാമൂഹികചുറ്റുപാടില്‍ ഏറ്റവും ആദരവ്  നേടിത്തരുന്ന കരിയര്‍ എന്നതുവരെ സിവില്‍ സര്‍വീസിനെ വേറിട്ടുനിര്‍ത്തുന്നു. 
സിവില്‍ സര്‍വീസ് എക്സാമിനേഷന്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനായി  യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) നടത്തുന്ന ഏറ്റവും വലിയ മല്‍സര  പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (IAS), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (IPS) എന്നിവ അടക്കം  24 സര്‍വീസുകളുണ്ട്. 
പ്രിലിമിനറിയും മെയിന്‍ എക്സാമും
 മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ.  ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് പ്രിലിമിനറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ കേന്ദ്രങ്ങളാണ്. 
സിവില്‍ സര്‍വീസ് പരീക്ഷകള്‍ വിജയിക്കാന്‍ ഏറ്റവും വേണ്ടത് കഠിനാധ്വാനമാണെന്ന് മുന്‍ഗാമികള്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. നിരന്തര തയാറെടുപ്പുണ്ടെങ്കിലേ പ്രിലിമിനറി കടക്കാന്‍ പറ്റൂ. ഇത് ജയിച്ചാല്‍ മെയിന്‍ പരീക്ഷക്ക് തയാറെടുക്കാം. സാധാരണ പ്രിലിമിനറി പരീക്ഷ മെയ് മാസത്തിലും മെയിന്‍ ഒക്ടോബര്‍-നവംബറിലുമാണ് നടക്കുക. പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരിയിലും മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കല്‍ ജൂലൈ-ആഗസ്റ്റിലുമായിരിക്കും. 
21-30 വയസ്സുകാര്‍ക്ക് പ്രിലിമിനറിക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവുണ്ട്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണയും  ഒ.ബി.സിക്ക് ഏഴു തവണയും പ്രിലിമിനറി പരീക്ഷ എഴുതാം. പട്ടികവിഭാഗങ്ങള്‍ക്ക് പരിധിയില്ല. 
200 മാര്‍ക്കിന്‍െറ, രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പേപ്പര്‍ ഒന്നില്‍ ഇനി പയുന്നവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും: ദേശീയ-അന്തര്‍ദേശീയ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിനെയും  ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണനിര്‍വഹണവും, സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാമാറ്റം തുടങ്ങിയ   മേഖലകളില്‍നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട്: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയെന്ന് വിശേഷിപ്പിക്കുന്ന പേപ്പര്‍ രണ്ടില്‍ കോംപ്രിഹെന്‍ഷന്‍ കഴിവ്, ആശയവിനിമയശേഷി, ലോജിക്കല്‍ റീസണിങ്, അനലറ്റിക്കല്‍ കഴിവ്, ഡിസിഷന്‍ മേക്കിങ്, പ്രോംബ്ളം സോള്‍വിങ് ശേഷികള്‍, ജനറല്‍ മെന്‍റല്‍ എബിലിറ്റി, അടിസ്ഥാന ഗണിതശാസ്ത്ര അറിവ്, ഇംഗ്ളിഷ് കോംപ്രിഹെന്‍ഷന്‍ ശേഷി എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും. 
പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അവസാന മെറിറ്റ് കണക്കാക്കാന്‍ പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ 12-13 മടങ്ങ്  അപേക്ഷകരെ മാത്രമേ മെയിന്‍ പരീക്ഷക്ക് ഇരുത്തുകയുള്ളൂ. സാധാരണ ഏസ്സേ മാതൃകയിലുള്ള ഒമ്പതു പേപ്പറുകളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക. പേപ്പര്‍ ഒന്ന്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഒരു ഇന്ത്യന്‍ഭാഷ (300 മാര്‍ക്ക്), പേപ്പര്‍ രണ്ട്: ഇംഗ്ളിഷ് (300), പേപ്പര്‍ മൂന്ന്: എസ്സേ(200), പേപ്പര്‍ നാല്, അഞ്ച്: ജനറല്‍ സ്റ്റഡീസ് (300 വീതം), പേപ്പര്‍ ആറു മുതല്‍ ഒമ്പതു വരെ: ഇനി പറയുന്ന ഓപ്ഷനല്‍ സബ്ജക്ടുകളില്‍നിന്ന് രണ്ടെണ്ണം (300 മാര്‍ക്ക് വീതം)- Agriculture,Management, Animal Husbandry & Vetinary Science, Mathematics, Anthropology, Mechanical Engineering, Botany, Medical Science, ChemistryPhilosophy, Civil Engineering,Physics, Commerce & Accountancy, Political Science & International Relations, Economics, Psychology, Electrical Engineering, Public Administration, Geography, Sociology, Geology, Statistics, Indian History, Zoology, Law. കൂടാതെ ഇനി പറയുന്ന ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍നിന്നുള്ള സാഹിത്യം: Malayalam, Arabic, Gujarati, Manipuri, Sanskrit, Assamese, Hindi, Nepali, Sindhi, Bengali, Kannada, Oriya, Tamil, Chinese, Kashmiri, Pali, Telugu, English, Konkani, Persian, Urdu, French, Marathi, Punjabi, German, Russian. ഒപ്ഷനല്‍ സബ്ജക്ടുകളില്‍ ഇനി പറയുന്ന കോമ്പിനേഷനുകള്‍ അനുവദനീയമല്ല:  Political Science & International Relations -Public Administration, Commerce & Accountancy-Management, Anthropology- Sociology, Mathematics-Statistics, Agriculture-Animal Husbandry & Vetinary Science, Animal Husbandry & Vetinary Science-Medical Science, Management-Public Administration, Civil Engineering and Electrical Engineering -Mechanical Engineering. ഓരോ പരീക്ഷയും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ലാംഗേജ് പേപ്പര്‍ ഒഴികെയുള്ള എല്ലാ പേപ്പറുകളിലും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. ഓര്‍മശക്തിയും വിവരങ്ങളിലുള്ള അറിവും അളിക്കുന്നതിനേക്കാളുപരി  വ്യക്തിയുടെ ബൗദ്ധിക പ്രത്യേകതകളും ഗ്രഹണശേഷിയുടെ ആഴവും അളക്കുകയാണ് മെയിന്‍ എക്സാമിന്‍െറ ഉദ്ദേശ്യം. സിവില്‍സര്‍വീസ് കരിയറില്‍ ആവശ്യം വേണ്ട, പൊതു കാര്യങ്ങളിലെ അവബോധം പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഉണ്ടാവുക. സമകാലിക വിഷയങ്ങളിലുള്ള അടിസ്ഥാന ധാരണ അളക്കുന്ന ചോദ്യങ്ങളുണ്ടാവും.  അര്‍ഥപൂര്‍ണമായ ഉത്തരങ്ങളായിരിക്കണം നല്‍കേണ്ടത്. 
ഇന്‍റര്‍വ്യൂ
മെയിന്‍ പരീക്ഷയില്‍ കമീഷന്‍ നിശ്ചയിക്കുന്ന നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖത്തിനു വിളിക്കും. ഇന്ത്യന്‍ ലാംഗ്വേജ്, ഇംഗ്ളിഷ് പേപ്പറുകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ ക്വാളിഫൈ ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ. റാങ്കിങ്ങിനായി ഇത് പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ രണ്ടിരിട്ടി അപേക്ഷകരെയാണ്  ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുക. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുണ്ടാവുക. (മിനിമം ക്വാളിഫയിങ് മാര്‍ക്കില്ല). 
ഫൈനല്‍ റാങ്കിങ്
മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്കുകള്‍ പരിഗണിച്ച് അവസാന റാങ്ക്ലിസ്റ്റ് ഉണ്ടാക്കും. ഈ റാങ്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വിവിധ സര്‍വീസുകളിലേക്ക് നിശ്ചയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in

കണക്കിലെ കളികള്‍ പറഞ്ഞ് ‘പൊന്‍തൂവലുകള്‍’

വടകര: കഥകളിലൂടെ കണക്കിന്‍െറ കഥ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍, മലയാളിക്ക് അഭിമാനിക്കാന്‍ ലോകത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര നോവലായ ‘പൊന്‍തൂവലുകള്‍’ പുറത്തിറങ്ങി. ഒട്ടേറെ ചെറുകഥകള്‍ എഴുതിയ എം.പി. ശശിധരനാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വഴങ്ങുന്ന ഭാഷയില്‍ നോവല്‍ രചിച്ചത്.
ലോകത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര നോവലെന്നാണ് പ്രസാധകരായ റൈറ്റേഴ്സ് ബുക്സ് വിശേഷിപ്പിക്കുന്നത്. 2007ലാണ് സൗരവ് സൂറിയും ഹര്‍ത്താഷ് സിങ് ബാദലും എഴുതിയ ‘എ സേര്‍ട്ടന്‍ ആംബിഗിറ്റി’ എന്ന പേരില്‍ ഇംഗ്ളീഷില്‍ ഗണിതശാസ്ത്ര നോവല്‍ പുറത്തിറങ്ങിയത്. 2012ല്‍ അമേരിക്കക്കാരി ഡോറ മുസിലാക് എഴുതിയ ‘സോഫീസ് ഡയറി’ എന്ന പേരിലിറങ്ങിയ മറ്റൊരു നോവലും ഈ ഗണത്തില്‍പ്പെടുന്നു. അങ്ങനെയെങ്കില്‍ എട്ടുവര്‍ഷം മുമ്പ് 2004ല്‍ ഒരു ബാലമാസികയില്‍ പ്രസിദ്ധീകരിക്കുകയും ഇപ്പോള്‍ പുസ്തകരൂപത്തിലിറക്കുകയും ചെയ്ത ‘പൊന്‍തൂവലുകള്‍’ ആണ് ലോകത്തെ ആദ്യ ഗണിതശാസ്ത്ര നോവല്‍ എന്നാണ് വാദം.
വടകര ലോകനാര്‍ കാവ് സ്വദേശിയും ബി.എസ്.എന്‍.എല്‍ എന്‍ജിനീയറുമാണ് എം.പി. ശശിധരന്‍. കുസൃതിക്കണക്കെന്നോ കുഴക്കുന്ന കണക്കെന്നോ വിളിക്കാവുന്ന തരത്തിലുള്ളതാണ് നോവലിലെ ഗണിതം. 61 അധ്യായങ്ങളുള്ള നോവലില്‍ കുട്ടികള്‍ക്ക് ഏറെ ഹൃദ്യമാകുന്ന കണക്കിലെ കളികളാണ് ഏറെയും. പഴയകാല കഥപറച്ചിലിന്‍െറ ഓര്‍മപ്പെടുത്തല്‍ പോലെ രാജാവിന്‍െറയും രാജകുമാരന്‍െറയും കഥപറഞ്ഞുകൊണ്ടാണ് കണക്കിന്‍െറ ലോകത്തേക്ക് നോവല്‍ കടക്കുന്നത്.
കഥയിങ്ങനെ: ഉദയപുരം രാജ്യത്തെ രാജകുമാരനായ ചന്ദ്രരാമന്‍ ബുദ്ധിവൈഭവത്തില്‍ സമര്‍ഥനാണെങ്കിലും അഹങ്കാരിയായിരുന്നു. മകന്‍െറ അഹങ്കാരം പിതാവ് സത്യസേനനെ വേദനിപ്പിച്ചു. രാജകുമാരന്‍െറ സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് രാജാവ് തീരുമാനിച്ചു. അതിനാല്‍ ചന്ദ്രരാമനേക്കാള്‍ ബുദ്ധിയുള്ള ഒരു കുട്ടിയെ കണ്ടെത്താന്‍ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി ബുദ്ധിപരീക്ഷ നടത്താന്‍ തീരുമാനിച്ചു. ബുദ്ധിപരീക്ഷയില്‍ ജയിക്കുന്ന കുട്ടിക്ക് 100 സ്വര്‍ണനാണയം സമ്മാനമായി നല്‍കും. മത്സരത്തില്‍ ബുദ്ധിമാനായ ഗോകുലന്‍ പങ്കെടുക്കുന്നു. രാജകുമാരന്‍ സ്വര്‍ണനാണയങ്ങളുടെ 10 സഞ്ചികളെടുത്ത് ഗോകുലന് കൈമാറി. സഞ്ചികളോരോന്നിനു മുകളിലും ഓരോ അക്കമെഴുതിയിട്ടുണ്ട്്. ഒന്നാമത്തെ സഞ്ചിക്ക് ഒന്ന്, രണ്ടാമത്തേതിന് രണ്ട്, മൂന്നാമത്തേതിന് മൂന്ന്, പത്താമത്തേതിന് 10. ഉദാഹരണത്തിന്, അഞ്ചാമത്തെ സഞ്ചിക്കുള്ളിലെ നാണയങ്ങളില്‍ അഞ്ച് എന്നു എഴുതിയിരിക്കും. എല്ലാ സഞ്ചിയിലും ഓരോ പവന്‍വീതമുള്ള 10 നാണയങ്ങളുണ്ട്. എന്നാല്‍, ഒരു സഞ്ചിയില്‍ മാത്രം ഓരോ നാണയത്തിനും കുന്നിക്കുരുമണിതൂക്കം കൂടുതലാണ്. ഒരേയൊരു തവണ മാത്രം തൂക്കം നോക്കി ഏതു സഞ്ചിയിലുള്ള നാണയങ്ങള്‍ക്കാണ് തൂക്കം കൂടുതലെന്ന് കണ്ടുപിടിക്കണം. സഞ്ചികള്‍ തുറന്ന് നാണയങ്ങളെ എങ്ങനെ വേണമെങ്കിലും കൂട്ടിക്കലര്‍ത്താം. പക്ഷേ, ഒറ്റത്തവണ മാത്രമേ തൂക്കം നോക്കാന്‍ പാടൂള്ളൂ.
ഗോകുലന്‍ ഒന്നാം സഞ്ചിതുറന്ന് ഒരു സ്വര്‍ണനാണയമെടുത്ത് മാറ്റിവെച്ചു. രണ്ടാമത്തേതില്‍നിന്ന് രണ്ടെണ്ണം. മൂന്നാമത്തേതില്‍നിന്ന് മൂന്ന്. അങ്ങനെ പത്താമത്തെ സഞ്ചിയില്‍നിന്ന് പത്ത്. പുറത്തെടുത്ത നാണയങ്ങള്‍ എണ്ണിനോക്കി. ആകെ 55. അത് മുഴുവന്‍ ഒരു ത്രാസിലിട്ട് തൂക്കം നോക്കിയപ്പോള്‍ 55 പവനും ആറു കുന്നിക്കുരുമണിതൂക്കവുമുണ്ടായിരുന്നു. ആറാമത്തെ സഞ്ചിയിലാണ് പൊന്‍തൂവലുകളെന്ന് ഗോകുലന്‍ കണ്ടെത്തി.
ഇതിന്‍െറ വിദ്യ ഗോകുലന്‍ വിശദീകരിക്കുന്നതിങ്ങനെ: ഒന്നാമത്തെ സഞ്ചിയില്‍നിന്ന് ഗോകുലന്‍ ഒറ്റനാണയം മാത്രമേ എടുത്തുള്ളൂ. ഭാരം കൂടുതലുള്ള നാണയം അതിലായിരുന്നെങ്കില്‍ ഒരു കുന്നിക്കുരുവിന്‍െറ തൂക്കമേ അധികം കാണിക്കൂ. രണ്ടാമത്തേതിലാണെങ്കില്‍ രണ്ടു കുന്നിക്കുരുമണിതൂക്കവും മൂന്നാമത്തേതിലാണെങ്കില്‍ മൂന്നു കുന്നിക്കുരുമണിതൂക്കവുമാണ് അധികം വരുക. മറ്റുള്ളവര്‍ പിന്മാറിയെങ്കിലും ഗോകുലന്‍ എന്ന കുട്ടി രാജകുമാരനെ തോല്‍പിച്ചു. ഇതറിഞ്ഞ് രാജാവ് ഏറെ സന്തോഷിച്ചു. തന്നേക്കാള്‍ ബുദ്ധിശക്തിയുള്ളവര്‍ രാജ്യത്തുണ്ടെന്ന തിരിച്ചറിവ് ചന്ദ്രരാമനെ വിനയാന്വിതനാക്കി
കടപ്പാട്: www.madhyamam.com/news/


http://www.madhyamam.com/education/

No comments:

Post a Comment

Note: Only a member of this blog may post a comment.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ