ഫെബ്രുവരി നാലു മുതല്‍ യു എ ഇ യില്‍ ജോലിക്കുള്ള വിസ ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു കഴിഞ്ഞു. ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഈ നിയമം. നല്ല സ്വഭാവ ശുദ്ധിയുള്ളവര്‍ക്ക് മാത്രമേ യു എ ഇ യില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കു എന്നതാണ് പുതിയ വ്യവസ്ഥ. നിലവില്‍ ജോലി ചെയ്യുന്നവരെ ഈ നിയമം ബാധിക്കില്ല. ഫെബ്രുവരി നാലു മുതല്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇതനുസരിച്ച് ജന്മ നാട്ടില്‍ നിന്നോ കഴിഞ്ഞ അഞ്ചു വര്‍ഷമായി താമസിക്കുന്ന സ്ഥലത്തു നിന്നുമാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതതു നാടുകളിലെ യു എ ഇ നയതന്ത്ര കാര്യാലയം വഴി ഈ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കും. തൊഴില്‍ വിസയ്ക്ക് മാത്രമേ ഇത് ആവശ്യമുള്ളു. സന്ദര്‍ശക- ടൂറിസ്റ്റ് വിസകള്‍ക്ക് ഈ നിയമം ബാധകമല്ല. പുതിയ നിയമം നടപ്പിലാവുന്നതോടെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്കും യു എ ഇ യില്‍ ജോലി കിട്ടുക പ്രയാസമാകും.
യു.എ.ഇ വിസക്ക് പുതിയ നിബന്ധന: സാവകാശത്തിന് കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂവെന്ന യു.എ.ഇ സര്‍ക്കാറിന്‍റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. Read more at:
==========================
- എങ്ങിനെ അപേക്ഷിക്കാം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
===============
Related Subject:-
എങ്ങനെ ഒരു യു എ ഇ തൊഴില്‍ വിസ ലഭിക്കും
യു എ ഇ തൊഴില്‍ വിസയുടെ നടപടി ക്രമങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിരിക്കാം
- നിങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍.
- സ്പോസര്‍ മുഖേന യു എ ഇ-യില്‍ വിസക്കു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കല്‍.
- യു എ ഇ -യില്‍ എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റിന് (ബത്താക്ക) അപേക്ഷിക്കല്‍
യു എ ഇ-യില്‍ വിസ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങളുടെ താഴെ പ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് ജി സി സി അംഗീകരിച്ച ഡോക്ടര്‍ മുഖേന മെഡിക്കല്‍ ചെക്കപ്പ് ചെയ്യുന്നത് നല്ലതാണ്. കാരണം,യു എ ഇ -യില്‍ എത്തിയാല്‍ റെസിഡന്‍റ് പെര്‍മിറ്റ് (ബത്താക) ലഭിക്കാന്‍ നിങ്ങള്‍ അവിടെ മെഡിക്കല്‍ പാസായിരിക്കണം.അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ജോലി ചെയ്യാന്‍ കഴിയില്ല .അതുകൊണ്ട് നിങ്ങളുടെ യാത്രയും വിസയും സുരക്ഷിതമായിരിക്കാന്‍ പോകുന്നതിനു മുന്‍പ് ചെക്ക് ചെയ്യുക (എങ്ങനെ ഒരു ജി സി സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാം എന്നതിനെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
- സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി
- നിങ്ങളുടെ പാസ്സ്പോട്ടിന്‍റെ കോപ്പി
- നിങ്ങളുടെ ഫോട്ടോ
- സ്പോണ്‍സരുടെ പാസ്പോര്‍ട്ട് കോപ്പി .
- സ്പോണ്‍സര്‍ യു എ ഇ പൗരന്‍ അല്ലെങ്കില്‍ റെസിഡന്‍റ് വിസാ പേജ് കോപ്പി
- ട്രേഡ് ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ്.
- വിസ അപേക്ഷാ ഫോറം
- നിങ്ങളും സ്പോണ്‍സറും ഒപ്പുവെച്ച തൊഴില്‍ കോണ്‍ട്രാക്റ്റ്
- വിസ ഫീസ്
വിസ ലഭിച്ചുകഴിഞ്ഞാല്‍ താഴെപ്പറയുന്ന രേഖകളുമായി യു എ യി -ലേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാം
- ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്പോര്‍ട്ട്
- ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ള പാസ്പോര്‍ട്ട് അഥവാ E.C.N.R പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ പ്രൊട്ടക്ടര്‍ ഓഫ് എമ്മിഗ്രെന്‍റ് മുഖേന യാത്രക്കു വേണ്ടിയുള്ള ഇമിഗ്രേഷന്‍ ക്ലിയരന്സിനു എന്‍ട്രി വിസയും, ടികെറ്റും, ദുബായിയിലെ ഇന്ത്യന്‍ എംബസി സാക്ഷ്യ പ്പെടുത്തിയ തൊഴില്‍ കരാര്‍ ,ഇന്‍ഷുന്‍സ് എന്നിവയുമായി അപേക്ഷിക്കുക)
- വിസ
- യാത്രാ ടിക്കറ്റ്
- ജി സി സി അംഗീകരിച്ച ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
- വിദ്യാഭ്യാസ രേഖയും തൊഴില്‍ പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് -നിങ്ങളുടെ വിസക്ക് ആവശ്യമെങ്കില്‍
- ഡ്രൈവിംഗ് ലൈസന്‍സ്--നിങ്ങളുടെ വിസക്ക് ആവശ്യമെങ്കില്‍
യു എ ഇ -യില്‍ എത്തിയ ശേഷം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍
എയര്‍പോര്‍ട്ടില്‍ ഇമ്മിഗ്രേഷന്‍ ക്ലിയര്‍ ചെയ്യണം അതിനായ് ഇമ്മിഗ്രേഷന്‍ ഓഫീസില്‍ നിങ്ങളുടെ പാസ്പോര്‍ട്ടും വിസയും കാണിക്കുക. നിങ്ങളുടെ സ്പോണ്സര്‍ എയര്‍പോര്‍ട്ടില്‍ നിങ്ങളുടെ ഒറിജിനല്‍ വിസ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍ കൌണ്ടറില്‍ നിക്ഷേപിച്ചിരിക്കണം അല്ലെങ്കില്‍ യാത്രാ സമയത്ത് ഒറിജിനല്‍ വിസ നിങ്ങളുടെ കയ്യില്‍ ഉണ്ടായിരിക്കണം . കൂടാതെ നിങ്ങളുടെ കണ്ണിന്‍റെ റെറ്റിനയുടെ ഫോട്ടോ ഇമ്മിഗ്രെഷനില്‍ എടുക്കുന്നതാണ്.അതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഫിന്‍ഗര്‍ പ്രിന്‍റ് സര്‍ട്ടിഫിക്കറ്റ്, എമിരേറ്റ്സ് ഐ ഡി കാര്‍ഡ് ,ബത്താക്ക എന്നിവയ്ക്കുവേണ്ടി അപേക്ഷിക്കണം.
യു എ ഇ -യില്‍ എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ് (ബത്താക്ക ) ലഭിക്കാന്‍ ആവശ്യമായ രേഖകള്‍
- എമിരേറ്റ്സ് ഐ ഡി കാര്‍ഡ് -ഫീസ് 240 Dir ham + 30 Dir ham typing charge
- നിങ്ങളുടെ പാസ്പോര്‍ട്ട്
- സ്പോണ്സറുടെ സാക്ഷ്യ പത്രം
- മെഡിക്കല്‍ ടെസ്റ്റ് റിപ്പോര്‍ട്ട്-ഫീസ് 550 Dir ham 40 Typing Charge + 15 Dir ham Postage charge
- ഫിങ്കര്‍ പ്രിന്‍റ് സെക്യൂരിറ്റി ക്ലീയരെന്‍സ് സര്‍ട്ടിഫികെറ്റ്
- നിങ്ങളുടെ ഫോട്ടോകള്‍
- സ്പോണ്‍സരുടെ പാസ്പോര്‍ട്ട് കോപ്പി .
- സ്പോണ്‍സര്‍ യു എ ഇ പൗരന്‍ അല്ലെങ്കില്‍ റെസിഡന്‍റ് വിസാ പേജ് കോപ്പി
- ട്രേഡ് ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ്.
- നിങ്ങളും സ്പോണ്‍സറും ഒപ്പുവെച്ച തൊഴില്‍ കോണ്‍ട്രാക്റ്റ്
- അപേക്ഷാ ഫോറം
ബത്താക്ക (റസിഡന്‍സ് പെര്‍മിറ്റ് ) ലഭിച്ചാല്‍ നിങ്ങള്‍ക്ക് ജോലി ചെയ്തു തുടങ്ങാം