വിവാദങ്ങള് നിര്ത്തി നമുക്ക് സോളാര് ചാകര കൊയ്യാം!

സോളാര് രശ്മികളേറ്റാല് ആര്ക്കും പൊള്ളും. സോളാര് എന്ന വാക്കു കേട്ടാല് പൊള്ളുന്നവര് ഒരുവശത്ത്, തുള്ളുന്നവര് മറുവശത്ത്- ഇതാണ് കേരളത്തിലെ സ്ഥിതി. പരിസ്ഥിതി സൗഹാര്ദപരമായ സോളാര് വൈദ്യുതി ലോകമാകെ ഊര്ജമേഖലയെ കൈയടക്കുകയാണ്. പക്ഷെ, കേരളമിനി ആര് ഭരിച്ചാലും സോളാര് എന്നുകേട്ടാല് പേടിച്ചോടുമെന്ന് ശങ്കിക്കുന്നവര് ധാരാളം.
എന്നാല് സോളാറിനോട് പുറംതിരിഞ്ഞു നില്ക്കാനിനി ആര്ക്കുമാവില്ല. ഈയിടെ രാജസ്ഥാനിലും ആന്ധ്രയിലും ഒപ്പുവെച്ച കരാറുകള് പ്രകാരം സോളാര് വൈദ്യുതിയുടെ വില യൂണിറ്റിന് അഞ്ച് രൂപയില് താഴെയായി. ഇത് താപോര്ജ വൈദ്യുതിയേക്കാള് ലാഭകരമാണ്. മലിനീകരണമുണ്ടാക്കാത്ത സൗരോര്ജ്ജത്തിലെ വില പുതു സാങ്കേതികവിദ്യകളുടെ വരവോടെ ഇനിയും കുറയാനാണ് സാധ്യത. പരിസ്ഥിതി സംരക്ഷണത്തെ പ്രോല്സാഹിപ്പിക്കാന് 'കാര്ബണ് പ്രൈസിംഗും, 'കോള് ടാക്സും', ഏര്പ്പെടുത്തുന്നതോടെ തെര്മല് വൈദ്യുതിയുടെ വില ഇനിയും കൂടുകയും ചെയ്യും.
വില ഇനിയും കുറയും
ലോകത്തിനാവശ്യമുള്ള ഊര്ജ്ജത്തിന്റെ 20,000 ഇരട്ടിയാണ് സൂര്യന് തന്റെ രശ്മികളിലൂടെ ഭൂമിയിലെത്തിക്കുന്നത്. ഏഴര ലക്ഷം മെഗാവാട്ട് സോളാര് വൈദ്യുതിയാണ് ഇന്ത്യയില് നിര്മിക്കാവുന്നത്. അടുത്ത അഞ്ച് വര്ഷത്തിനകം ഒരു ലക്ഷം മെഗാവാട്ട് ഉല്പ്പാദിപ്പിക്കാനാണ് കേന്ദ്രസര്ക്കാരിന്റെ പദ്ധതി. ഇത് നിലവിലുള്ളതിന്റെ 25 ഇരട്ടിയാണ്. 30 ശതമാനം സബ്സിഡിക്കായി 5000 കോടി രൂപ കേന്ദ്ര സര്ക്കാര് നല്കാനാണ് ഉദ്ദേശ്യം. കേരളത്തിന്റെ ലക്ഷ്യങ്ങള് ഇതൊക്കെയായി താരതമ്യപ്പെടുത്തുമ്പോള് തുച്ഛമാണ്.
ഇന്നത്തെ സാങ്കേതിക വിദ്യകള് വഴി സൗരോര്ജത്തിന്റെ 20 ശതമാനംപോലും വൈദ്യുതിയാക്കി മാറ്റപ്പെടുന്നില്ല. ഇത് വര്ധിപ്പിക്കാനുള്ള ധാരാളം ഗവേഷണങ്ങള് പുരോഗമിക്കുന്നു. സിലിക്കണ് വേപ്പറുകള്ക്കു പകരം സെലിനിയം ഉപയോഗിക്കുക, കോപ്പര് ഇന്ഡിയം ഡൈ സെലനൈഡ്, തിന് ഫിലിം സോളാര് സെല്, നാനോമെറ്റീരിയല്സ് തുടങ്ങിയവയുപയോഗിച്ച് പുതിയ നിര്മാണ രീതികള് വികസിപ്പിക്കുക; നാനോകണികകളെ സോളാര് സെല്ലുകളായി പ്രവര്ത്തിപ്പിക്കുക - എന്നിങ്ങനെയുള്ള ഉദ്യമങ്ങള് വിജയിക്കുന്നതോടെ കൂടുതല് ശതമാനം ഊര്ജം വൈദ്യുതിയാക്കപ്പെടും. അതോടെ വില വീണ്ടും കുറയും.
സാധ്യതകള് ഏറെ
നാനോകണികകളെ പ്രത്യേക രീതിയില് വിന്യസിച്ചാല് പുരപ്പുറത്ത് അടിക്കുന്ന പെയ്ന്റ് നാനോസോളാര് സെല്ലുകളായി പ്രവര്ത്തിപ്പിച്ച് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന പ്രക്രിയ ഒറിഗോണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ക്രമേണ ഇത്തരം വിദ്യകള് വഴി കര്ട്ടനുകളിലും ജനല് ചില്ലുകളിലുമെല്ലാം സോളാര് വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടും.
രാത്രിയിലെയും മഴദിനങ്ങളിലെയും സോളാര്വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള ബാറ്ററി സംവിധാനങ്ങളും വിപണിയിലെത്തുന്നുണ്ട്. ആന്ധ്രപ്രദേശിലെ അനന്തപൂരില് സ്ഥാപിക്കപ്പെടുന്ന 750 മെഗാവാട്ട് സോളാര്പാര്ക്കില് 100 മെഗാവാട്ട് സ്റ്റോറേജ് സൗകര്യവും ഉള്പ്പെടുത്തിയിട്ടുണ്ട്.
സോളാര് ഉല്പ്പന്നങ്ങളുടെ നിര്മാണ മേഖലയാണ് മറ്റൊരവസരം. ഇപ്പോള് ഭൂരിഭാഗം സോളാര് ഘടകങ്ങളും ചൈനയില് നിന്നാണെത്തുന്നത്. വെറും ആയിരം മെഗാവാട്ടിനുള്ള ഉല്പ്പാദനശേഷിയേ ഇന്ത്യയിലിന്നുള്ളൂ. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം കമ്പനികള് തുടങ്ങുകയാണ്.
സൂര്യപ്രകാശം സൗജന്യമായി കിട്ടുന്നതിനാല് സോളാര് പദ്ധതികള്ക്ക് നടത്തിപ്പ് ചെലവ് വളരെ കുറവാണ്. മൂലധനമാണ് പ്രധാന ചെലവിനം. ഇത് കുറയ്ക്കണമെങ്കില് സോ
ളാര് ഘടകങ്ങള് നാട്ടില്ത്തന്നെ ഉല്പ്പാദിപ്പിക്കപ്പെടേതുണ്ട്.
സോളാര് പ്രചരിക്കുമ്പോള് ഓരോ ഗ്രാമത്തിലും സോളാര് ടെക്നീഷ്യന്മാരുണ്ടാകണം. ഭീമമായ ഈ തൊഴിലവസരം മറുനാട്ടുകാര്ക്ക് വിട്ടുകൊടുക്കരുത്. വിവിധ കേന്ദ്ര സര്ക്കാര് വകുപ്പുകള് ഇതിനായി സ്കില്ലിംഗ് പരിശീലനം നല്കുന്നുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികള് വഴി ഇത് നടപ്പിലാക്കാവുന്നതാണ്.
കംപ്യൂട്ടര് വിരുദ്ധ സമരങ്ങള്
ഇങ്ങനെ അവസരങ്ങളുടെ അക്ഷയഖനിയായി മാറിക്കൊണ്ടിരിക്കുന്ന സോളാര് പദ്ധതികള്ക്ക് വിവാദപ്പഴുതുകള് ധാരാളമുണ്ടാകും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള് നടപ്പിലാക്കുമ്പോള് ഇത് സ്വാഭാവികമാണ്. പുതിയ ടെക്നോളജികളെപ്പറ്റി ഏറ്റവും പുതിയ അറിവുകള് ഇതിനാവശ്യമാണ്. അതിനായി വിദഗ്ധോപദേശം തേടി അതനുസരിച്ച് പ്രവര്ത്തിച്ചാല് കാലഹരണപ്പെട്ട, ചെലവു കൂടിയ പദ്ധതികള് നടപ്പിലാക്കി എന്നൊക്കെയുള്ള ആക്ഷേപങ്ങളൊഴിവാക്കാം. യഥാസമയം കംപ്യൂട്ടറിനെപ്പറ്റി ശരിയായ വിവരങ്ങള് കിട്ടിയിരുന്നങ്കില് മനുഷ്യസ്നേഹികളായിരുന്ന ഇംഎംഎസോ, നായനാരോ കംപ്യൂട്ടര് വിരുദ്ധസമരങ്ങള്ക്ക് പച്ചക്കൊടി കാട്ടുമായിരുന്നുവെന്നു തോന്നുന്നില്ല.
വികാരങ്ങള്ക്കതീതമായി വസ്തുതകളുടെ പിന്ബലത്തോടെ തീരുമാനങ്ങളെടുത്താല് മറ്റ് സംസ്ഥാനങ്ങളില് നടന്നുകൊണ്ടിരിക്കുന്ന സോളാര് ചാകര- അതു നമുക്കുമാകാം അല്ലേ..
www.pattimattom.8m.com വര്ക്കി പട്ടിമറ്റം
MD, HAL, Pune
- See more at: http://www.dhanamonline.com/ml/articles/details/142/2662#sthash.RMH3w6EQ.dpuf

Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
വാര്ത്തകള് വിരല്ത്തുമ്പില് Asainet News –നേരോടെ-നിര്ഭയം-നിരന്തരം നിങ്ങളുടെ കമ്പ്യൂട്ടറില് ഏഷ്യാനെറ്റ് ന്യൂസ് ടീവി ലഭിക്കാന് ത...
-
സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ് പാൻ കാർഡ്. അനധികൃതമായ പണഇടപാടുകളും കള്ള പ്പണവും തടയാനായിട്ടാണ് ആദായനികു തി വകുപ്പ് പാ...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |