28/05/2016
നീറ്റ് രണ്ടാംഘട്ടത്തിന് അപേക്ഷിക്കുമ്പോള്
ജൂലൈ 24നാണ് പരീക്ഷ
രണ്ടാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റിന് (നീറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. AIPMT 2016, ആദ്യഘട്ട നീറ്റ് പരീക്ഷ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്, രജിസ്റ്റര്‍ ചെയ്തശേഷം എഴുതാന്‍ കഴിയാതിരുന്നവര്‍, പരീക്ഷ എഴുതിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെപോയെന്ന് കരുതുന്ന, ആദ്യ നീറ്റിന്െറ സ്ഥാനാര്ഥിത്വം ഉപേക്ഷിക്കാന്‍ തയാറായവര്‍ എന്നിവര്‍ക്ക് രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഇവരുടെ ആദ്യ നീറ്റിന്െറ മാര്ക്ക് പരിഗണിക്കില്ല.
പ്രായപരിധി: 2016 ഡിസംബര് 31നകം 17 വയസ്സ് പൂര്ത്തിയായവര്ക്ക് അപേക്ഷിക്കാം. ഉയര്ന്ന പ്രായപരിധി 25 വയസ്സ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്ക്ക് അഞ്ചു വര്ഷത്തെ ഇളവുണ്ട്.
യോഗ്യത: പ്ളസ് ടു/തത്തുല്യം. അപേക്ഷാര്ഥി യോഗ്യതാപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് എന്നീ വിഷയങ്ങളോരോന്നും ജയിച്ചിരിക്കണം. മൂന്ന് സയന്സ് വിഷയങ്ങള്ക്കും കൂടി 50 ശതമാനം മാര്ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്ക്ക് ഇത് 40 ശതമാനമാണ്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറല്, ഒ.ബി.സി വിഭാഗങ്ങള്ക്ക് 1400 രൂപയും എസ്.സി, എസ്.ടി, പി.എച്ച് വിഭാഗങ്ങള്ക്ക് 750 രൂപയും. ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡ്, നെറ്റ് ബാങ്കിങ്, കോമണ്‍ സര്‍വിസ് സെന്ററിന്െറ ഇ-വാലറ്റ് എന്നിവ വഴിയോ സിന്ഡിക്കേറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലൊന്നിന്െറ ശാഖയില് ഇ-ചെലാന്‍ വഴിയോ ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: www.aipmt.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് സി.ബി.എസ്.ഇക്ക് അയച്ചുകൊടുക്കേണ്ടതില്ല. പ്രിന്റൗട്ടും ഫീസടച്ച രേഖയും അപേക്ഷാര്‍ഥികള്‍ സൂക്ഷിച്ചുവെക്കണം. അഡ്മിറ്റ് കാര്ഡ് ജൂലൈ എട്ടിനാണ് വെബ്സൈറ്റില്‍ ലഭിക്കുക. ഇത് ഡൗണ്ലോഡ് ചെയ്യണം.
പരീക്ഷാകേന്ദ്രങ്ങള്‍: കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം
പരീക്ഷ: ജൂലൈ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ. 180 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aipmt.nic.in
===================================================
കര്ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു
കടുപ്പമെന്ന് പൊതു അഭിപ്രായം.
03/05/2016
തിരുവനന്തപുരം: ആശങ്കകള്ക്കിടെ, കര്ശന പരിശോധനകളോടെ മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിനുള്ള ഒന്നാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (നീറ്റ്) നടന്നു. 6.5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.
മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ എഴുതുന്ന രീതി അവസാനിപ്പിച്ച് രാജ്യത്ത് ഒന്നടങ്കം ഒറ്റപ്പരീക്ഷ നടത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ജൂലൈ 24ന് രണ്ടാംഘട്ട ‘നീറ്റ്’ നടത്തും.
സംസ്ഥാനത്തെ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളില്‍ പ്രവേശത്തിന് പൊതുപ്രവേശന പരീക്ഷാ കമീഷണര്‍ ഏതാനും ദിവസം മുമ്പാണ് പരീക്ഷ നടത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില് ഈ പരീക്ഷയുടെ സാധുത അനിശ്ചിതത്വത്തിലാണ്. സംസ്ഥാന പരീക്ഷയെ അടിസ്ഥാനമാക്കി ഇക്കൊല്ലം പ്രവേശം നടത്താന്‍ അനുമതിതേടി കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച പരിഗണിച്ചേക്കും. കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകാന്‍ സുപ്രീംകോടതിയിലെ സ്റ്റാന്ഡിങ് കോണ്സലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് ഇക്കൊല്ലം സ്വന്തംനിലയില്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും നല്കിയ ഹരജികളും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വിവിധ സംസ്ഥാനങ്ങളിലെ 15 ശതമാനം മെഡിക്കല്‍/ ഡെന്റല്‍ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശത്തിന് നടത്താന്‍ നിശ്ചയിച്ച ഓള് ഇന്ത്യ പ്രീ മെഡിക്കല്‍/ ഡെന്റല്‍ ടെസ്റ്റ് ആണ് ഒന്നാംഘട്ട ‘നീറ്റ്’ ആക്കി മാറ്റിയത്. മെഡിക്കല്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തിയ പരീക്ഷക്കത്തെിയ വിദ്യാര്ഥികളെ കര്ശന ദേഹപരിശോധനയോടെയാണ് ഞായറാഴ്ച പരീക്ഷാ കേന്ദ്രങ്ങളിലും ഹാളിലും പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രത്തിന്െറ ഗേറ്റില്‍ ആദ്യഘട്ട പരിശോധനക്കുശേഷം, പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക മുറിയില് ശിരോവസ്ത്രമണിഞ്ഞത്തെിയ വിദ്യാര്ഥികള്ക്കുള്ള പരിശോധനയും നടന്നു.
കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്, വാച്ച്, മുടിയില്‍ ചൂടിയിരുന്ന ക്ളിപ്പുകള്, പൊട്ട് ഉള്പ്പെടെയുള്ളവ ഗേറ്റില്വെച്ച് നീക്കംചെയ്ത് രക്ഷാകര്ത്താക്കളെ ഏല്പിച്ചു. അതിനുശേഷമാണ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഷൂ ഊരിമാറ്റിയെങ്കിലും ചെരിപ്പ് അനുവദിച്ചു. ശിരോവസ്ത്രമണിഞ്ഞ് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു. അവര്‍ നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിലത്തെി പരിശോധനക്ക് വിധേയമാകണമെന്ന് കോടതി നിര്ദേശിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പൂര്ത്തിയാക്കുന്ന പരീക്ഷയുടെ ഫലം ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കും.
===================================================
നീറ്റ്: ഒന്നാം ഘട്ടം പൂർത്തിയായി.
തിരുവനന്തപുരം മെഡിക്കൽ, ഡന്റൽ ബിരുദ പ്രവേശത്തിനായുള്ള ഒന്നാംഘട്ട നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പൂർത്തിയായി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ അൽപം കടുപ്പമായിരുന്നുവെന്നാണു വിദ്യാർഥികളുടെ അഭിപ്രായം.
Read more at: http://www.manoramaonline.com/news/announcements/06-neet-exam.html
===================================================
നീറ്റ്: ഒന്നാം ഘട്ടക്കാര്‍ക്ക് വീണ്ടും അവസരം നല്‍കുന്ന കാര്യം പരിഗണിക്കും.
മെയ് ഒന്നിന് നടന്ന നീറ്റ് ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലായ് 24 ലെ രണ്ടാം ഘട്ടത്തില്‍ അവസരം നല്‍കണമെന്ന നിര്‍ദ്ദേശംനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാറാണ് മുന്നോട്ട് വച്ചത്......
Read more at: http://www.mathrubhumi.com/news/india/neet-malayalam-news-1.1049901
===================================================
നീറ്റ്: സംസ്ഥാനങ്ങൾക്ക് ഇളവാകാമെന്ന് മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയിൽ
Friday 06 May 2016 03:29 PM IST...Read more at: http://www.manoramaonline.com/news/just-in/neet-relaxation-for-sates.html?utm_source=dlvr.it&utm_medium=gplus
===================================================
നീറ്റ്: സംസ്ഥാനങ്ങളുടെ പരീക്ഷയില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം
Story Dated: Monday, May 9, 2016 04:21
ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതു പ്രവേശന പരീക്ഷയില്‍ (നീറ്റ്) കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. മെയ് ഒന്നിന് ഒന്നാം ഘട്ട പരീക്ഷ എഴുതിയവര്‍ക്കും ജൂലൈ 24നു നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയെഴുതാമെന്നും കോടതി വാക്കാന്‍ പരാമര്‍ശിച്ചു. കേന്ദ്രം വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ കേസില്‍ ഇന്നു തന്നെ അന്തിമ വിധിയുണ്ടാകും.
പ്രവേശന പരീക്ഷയ്ക്ക് ഒമ്പത് പ്രദേശിക ഭാഷകളില്‍ കൂടുതല്‍ പരിഗണിക്കുന്നതില്‍ കോടതി സി.ബി.എസ്.ഇയുടെ അഭിപ്രായം തേടി. മലയാളം കൂടി പ്രദേശിക ഭാഷയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. കഴിഞ്ഞ തവണ മലയാളം പരിഗണിച്ചില്ലെന്ന് കാണിച്ചാണ് നിര്‍ദേശം തള്ളിയത്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശന പരീക്ഷ കമ്മിഷണറുടെ പട്ടികയില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു..
====================================
മെഡിക്കല്‍ പ്രവേശനം: ഈ വര്‍ഷം തന്നെ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി
April 29, 2016 3:54 pm
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ്) ഈ വര്‍ഷം തന്നെ നടത്തണമെന്ന് സുപ്രീംകോടതി. ഈ വര്‍ഷം നടത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
വിവിധ സര്‍ക്കാരുകള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടമായി നടത്താന്‍ ഉത്തരവിട്ട നീറ്റ് പരീക്ഷ ഒറ്റഘട്ടമായി നടത്താമെന്നായിരുന്നു പുനപരിശോധനാ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.
മെയ് ഒന്നിനാണ് ആദ്യ ഘട്ട നീറ്റ് പരീക്ഷ. ജുലൈ 24 ന് രണ്ടാംഘട്ട പരീക്ഷയും നടക്കും. രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാല്‍ മതിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റ് ഒന്നാം ഘട്ടമായി പരിഗണിക്കുകയും ഇതിന് അപേക്ഷിക്കാത്തവര്‍ക്കായി ജൂലൈ 24ന് നീറ്റ് രണ്ടാം ഘട്ടം നടത്താനുമായിരുന്നു തീരുമാനം. സി.ബി.എസ്.ഇയും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച സമയക്രമമാണ് കോടതി അംഗീകരിച്ചത്.
===================================
മെഡിക്കല്‍ പ്രവേശനത്തിന് ഇനിമുതല്‍ ഏകീകൃത പരീക്ഷ.
ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. ഇതോടെ സംസ്ഥാന സര്‍ക്കാറും, സ്വാശ്രയ മാനേജ്‌മെന്റുകളും നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാകും.
രണ്ട് ഘട്ടമായിട്ടാണ് നാഷനല്‍ എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (NEET) നടത്തുക. ആദ്യ ഘട്ടം മെയ് ഒന്നിനും രണ്ടാം ഘട്ടം ജൂലൈ 24നുമായിരിക്കും. അഖിലേന്ത്യാ എന്‍ട്രന്‍സിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 17നാണ് ഫലപ്രഖ്യാപനം. സെപ്റ്റംബര്‍ 30 നകം കൗണ്‍സലിങ് അടക്കുമുള്ള പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു. സി.ബി.എസ്.ഇക്കാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോള്‍ ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇന്ന് വാദം കേട്ട ശേഷം ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.