വരും ദിനങ്ങളിൽ പണമിടപാടുകൾ നടത്തുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
എങ്ങനെ കയ്യിലുള്ള അസാധുവായ നോട്ടുകൾ മാറ്റിയെടുക്കാം?, എത്ര തുകവരെ ബാങ്കിൽ നിക്ഷേപിക്കാം?
1. അസാധുവായ നോട്ടുകൾ എവിടെയൊക്കെ മാറ്റിയെടുക്കാം?
റിസേർവ് ബാങ്ക് ഓഫീസുകൾ , സഹകരണ ബാങ്കുകൾ, ഹെഡ് പോസ്റ്റ് ഓഫീസുകൾ, ബാങ്ക് ശാഖകൾ എന്നിവിടങ്ങളിൽ
2. ബാങ്കിൽ നിക്ഷേപിക്കുന്ന തുകൾക്ക് പരിതികളുണ്ടോ?
ബാങ്കുകളിൽ അക്കൗണ്ടുകളിലേക് പണം നിക്ഷേപിക്കുന്നതിൽ പരുതികൾ ഏർപ്പെടുത്തിയിട്ടില്ല .
3. അക്കൗണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും ?
തിരിച്ചറിയൽ രേഖയുമായി ചെന്നാൽ ഏതു ബാങ്കിലും പുതിയ അക്കൗണ്ട് പെട്ടന്നുതന്നെ തുടങ്ങാം.
4. കാഷ് ഡിപോസിറ്റിങ് മെഷീൻ വഴി അസാധുവായ നോട്ടുകൾ അക്കൗണ്ടിലേക്കു നിക്ഷേപിക്കാൻ കഴിയുമോ ?
കാഷ് ഡിപോസിറ്റിങ് മെഷിനുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.. അപ്പോൾ ഓരോ ബാങ്കും എത്ര തുകയാണോ നിക്ഷേപിക്കാൻ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക നിക്ഷേപിക്കാം. പിൻവലിച്ച നോട്ടുകൾ ഡിസംബർ 30 വരെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാം.
5. നോട്ടുകൾ കൈമാറുമ്പോൾ ഹാജരാകേണ്ട രേഖകൾ
ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ കാർഡ് , പാസ്പോർട്ട്, പാൻകാർഡ് തുടങ്ങിയ സർക്കാരിന്റെ ഏതെങ്കിലും ഒരു ഹാരാജാക്കിയാൽ മതി.
6. എത്ര പണം മാറ്റിയെടുക്കാം?
കൈവശമുള്ള മുഴുവൻ നോട്ടുകളും ഡിസംബർ ൩൦ നകം മാറ്റിയെടുക്കാം. എന്നാൽ 4000 രൂപമാത്രമേ പണമായി കയ്യിൽ ലഭിക്കുകയുള്ളു. ബാക്കി തുക നിങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റപെടുന്നതാണ്.
7. ഇ- ബാങ്കിങ് നടത്താൻ സാധിക്കുമോ?
അകൗണ്ടിലെ പണം ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഐ എം പി എസ് തുടങ്ങിയ ഇടപാടുകൾ നടത്താം.
ചെക്ക് നൽകി പണം ബാങ്കുകളിൽ നിന്നും പിൻവലിക്കാമോ?
ചെക്കോ, വിഡ്രോവൽ സ്ളിപ്പോ ഉപയോഗിച്ചു നവംബർ 24 വരെ ദിവസം പരമാവധി 10000 രൂപ പിൻവലിക്കാം.
8. വിദേശത്തുള്ളവർക്ക് എങ്ങനെ പണം മാറ്റി വാങ്ങാൻ കഴിയും?
പണം ബാങ്കിൽ എത്തിക്കാൻ വിദേശത്തുള്ള വ്യക്തിയുമായി ബന്ധപ്പെട്ട ആരെങ്കിലും നാട്ടിലുണ്ടെങ്കിൽ അധികാര പത്രവും തിരിച്ചറിയൽ കാർഡുമായി ബാങ്കിൽ എത്തിയാൽ അക്കൗണ്ടിലേക്കു പണം മാറ്റി നിക്ഷേപിക്കാം.
9. സ്വകാര്യആശുപത്രികളിൽ അസാധുവായ നോട്ടുകൾ സ്വീകരിക്കുമോ?
നിലവിൽ സർക്കാർ ആശുപത്രിയിൽ മാത്രമേ അസാധുവായ നോട്ടുകൾ സ്വീകരിക്കുകയുള്ളൂ.