Positive psychology is the branch of psychology that uses scientific understanding and effective intervention to aid in the achievement of a satisfactory life,[1][2][3] rather than treating mental illness. The focus of positive psychology is on personal growth rather than on pathology, as is common among other frameworks within the field of psychology.
Positive psychology is a relatively new field of academic study with the first positive psychology summit taking place in 1999 and the first International Conference on Positive Psychology taking place in 2003.
The findings of positive psychology indicate that happiness is improved and affected in a large number of different ways. Social ties with a spouse, family, friends and wider networks through work, clubs or social organisations are of particular importance. Happiness increases with increasing financial income but reaches a plateau at which point no further gains are made. Physical exercise is correlated with improved mental well being as is living in flow and meditation.
Result by google :
Positive Psychology is the scientific study of the strengths that enable individuals and communities to thrive. The field is founded on the belief that people want to lead meaningful and fulfilling lives, to cultivate what is best within themselves, and to enhance their experiences of love, work, and play.
പോസിറ്റീവ് തിങ്കിംഗ്
നിരാശപാടില്ല
ഓരോ വ്യക്തിയുടെയും മനോഭാവമാണ് അയാളെ വിജയത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ച പലരെക്കാളുംമുന്നിൽ വിദ്യാഭ്യാസകാലത്ത് പിന്നിൽ നിന്നവരെത്തിയത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരുവനുമായ ബിൽഗേറ്റ്സ് പറഞ്ഞ പ്രസിദ്ധമായ ഒരു സംഭവമുണ്ട്. “പഠിക്കുന്ന കാലത്ത് ഞാൻ പല വിഷയങ്ങൾക്കും തോറ്റു. എന്റെ സുഹൃത്ത് എല്ലാ വിഷയങ്ങൾക്കും ജയിച്ചു. ഇന്നവൻ മൈക്രോസോഫ്റ്റിലെ എഞ്ചിനീയറാണ്. ഞാനോ? മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥനും!” പഠനകാലത്ത് ഏതെങ്കിലും മേഖലയിൽ അല്പം പിന്നിലായെന്നുകരുതി നിരാശരാകേണ്ടെന്നർത്ഥം. ശുഭാപ്തിവിശ്വാസത്തിൽ അധിഷ്ഠിതമായ മനസ്സ് നമുക്കുണ്ടെങ്കിൽ ഏതു പ്രശ്നത്തെയും അതിജീവിക്കാൻ കഴിയും. ഇരുട്ടും വെളിച്ചവും ജീവിതത്തിന്റെ ഭാഗമാണെന്നും വെളിച്ചത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് നമ്മുടെ ദൗത്യമെന്നും തിരിച്ചറിയുക. ഏതു കാര്യത്തിലെയും പ്രശ്നങ്ങൾ ചികഞ്ഞ് സമയം കളയാതെ പരിഹാരങ്ങൾ അന്വേഷിച്ചുപോവുക. സ്വപ്നം കാണാനും കൂട്ടായ്മയുടെ ഭാഗമാകാനും ചിന്തിച്ചു പ്രവർത്തിക്കുവാനും ആത്യന്തികമായി വിജയത്തിൽ വിശ്വസിക്കുവാനും കഴിയുന്നയാളായിരിക്കും പോസിറ്റീവ് ചിന്താഗതിയുള്ളയാൾ. അതേസമയം ഒഴിഞ്ഞുമാറലിന്റെയും കുറ്റപ്പെടുത്തലിന്റെയും യുക്തിരഹിതമായ തർക്കങ്ങളുടെയും മൂല്യരാഹിത്യത്തിന്റെയും അലസതയുടെയും ഭാഗമായിരിക്കും നെഗറ്റീറ്റീവ് ചിന്താഗതിക്കാർ. ശുഭചിന്താഗതി ശീലമാക്കി ത്തുടങ്ങുന്നതോടെ ഒരാൾ ജീവിതവിജയത്തിന്റെ വഴി തെളിച്ചുതുടങ്ങുന്നു.
മൈന്റ് പവർ സയൻസ്
നഷ്ടപ്പെട്ടതോർത്ത് ദുഃഖിക്കരുത്
വിദ്യാർത്ഥികൾ എപ്പോഴും പോസിറ്റീവ് ചിന്തയുടെ ഭാഗമായിരിക്കണം. അത് ഏതു പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് അവർക്ക് നൽകും. തന്റെ ജീവിതസമ്പാദ്യമായ പരീക്ഷണശാല മുഴുവൻ കത്തിപ്പോയിട്ടും മൂന്നാഴ്ചക്കകം പ്രസിദ്ധമായ ഫോണോഗ്രാം കണ്ടുപിടിക്കാൻ തോമസ് ആൽവാ എഡിസനെ സഹായിച്ചത് ഈ പോസിറ്റീവ് മനോഭാവമാണ്. നഷ്ടപ്പെട്ടതോർത്ത് ദുഃഖിച്ചിരിക്കുന്നതിനു പകരം ഇനിയുമാർജ്ജിക്കാനുള്ള നേട്ടങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്തമുഴുവനും. ഈ പോസിറ്റീവ് ചിന്താഗതിയാണ് കഷ്ടതകളുടെ നടുവിൽനിന്നും ലോകത്ത് ഏറ്റവും അധികം കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നേടുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തെ വളർത്തിയത്. പഠനത്തോടും പരീക്ഷയോടും ജീവിതത്തോടും പോസിറ്റീവ് മനോഭാവം ശീലമാക്കുന്നതോടെ നാമറിയാതെതന്നെ നമ്മുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ സംഭവിക്കും. തനിക്കെന്തും സാധ്യമാകും എന്ന വിശ്വാസമാണ് നാം ആദ്യം ശീലിക്കേണ്ടത്. ബോധമനസ്സിൽ നിരന്തരമായി ചിന്തിക്കുന്നത് ഉപബോധമനസ്സ് ഏറ്റെടുക്കുകയും അതിന്റെ പ്രവർത്തിപഥത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. അപ്പോൾ പരാജയങ്ങൾ നമ്മെ തളർത്തുകയില്ല.പോസിറ്റീവ് ചിന്താഗതിയുള്ള ഒരാളുടെ മനസ്സ് എപ്പോഴും ഉന്മേഷപൂർണമായിരിക്കും. അയാളെപ്പോഴും തന്നോടൊപ്പം മറ്റുള്ളവരുടെയും സന്തോഷം ആഗ്രഹിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയും. എപ്പോഴും ജീവിതത്തിൽ ഒരത്ഭുതം സംഭവിക്കാമെന്ന് അയാൾ പ്രതീക്ഷിക്കും. ഏതെങ്കിലും പഠനവിഷയങ്ങളിൽ ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ ഇതെനിക്ക് മനസ്സിലാകില്ല എന്നയാൾ ചിന്തിക്കില്ല. പകരം ഞാൻ മനസ്സിലാക്കുന്ന രീതി ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് ശരിയായ വഴി അയാൾ അന്വേഷിക്കും. താൻ ആരെക്കാളും പിന്നിലല്ല എന്ന് മനസ്സിലാക്കുകയും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊരു കാര്യത്തിൽ താൻ മികവുറ്റവനാണെന്ന് വിശ്വിക്കുകയും ചെയ്യും. എപ്പോഴും ഒരു വിജയിയുടെയും ജേതാവിന്റെയും മനോഭാവമാകട്ടെ നിങ്ങളെ നയിക്കുന്നത്. കാരണം, മനോഭാവമാണ് നിങ്ങളുടെ ജയപരാജയങ്ങളെ നിർണയിക്കുന്നത്. ചിന്താഗതി പോസിറ്റീവാക്കുക. ജീവിതം വിജത്തിന്റേതാക്കുക.
Read below some inspirational experiences:
- ഇതാണ് ആറ്റിറ്റ്യൂഡ് ; നിരാശയിലേക്ക് കൂപ്പുകുത്തുന്നവർ ഇവളെ കണ്ടുപഠിക്കണം
ഗീത് എന്നാൽ സംഗീതം...
ഗീത് എന്നാൽ സംഗീതം എന്നാണർത്ഥം. ഈ ലോകത്ത് ജനിച്ച ഓരോരുത്തരും മനോഹരമായി പാടണം. എന്തൊക്കെയോ കടമകൾ ചെയ്തു തീർക്കാനാണ് ദൈവം ഈ ഭൂമിയിലേക്ക് നമ്മെ അയച്ചത്. നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നാം ആ ആഗ്രഹത്തിൻെറ അരികിൽ ഉറപ്പായും എത്തും. പ്രശസ്ത അമേരിക്കൻ അഭിനേതാവ് ആന്ദ്രേ അപ്‌ബോൺ ഒരിക്കൽ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്, അസാധ്യം ( "ഇമ്പോസ്സിബിൾ" ) എന്ന വാക്കു പോലും വായിക്കപ്പെടേണ്ടത് "ഐ ആം പോസ്സിബിൾ " എന്നാണെന്ന്. ഒരു മോട്ടിവേഷണൽ വക്താവ് എന്ന നിലയിൽ പലവിധ കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാറുണ്ട്. നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനു പകരം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കൂ, ഈശ്വരൻ പോലും നിങ്ങൾക്ക് സഹായവുമായെത്തും എന്ന ആശയത്തിലൂന്നിയുള്ള സംസാരമാണ് എനിക്ക് താൽപ്പര്യം . എന്റെ കഴിവുകളെയും ധൈര്യത്തെയും ചുറ്റിപ്പറ്റി തന്നെയാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയിലും ഞാൻ നന്നായി വിശ്വസിക്കുന്ന ഒരാളാണ്. ഈ ലോകത്ത് എല്ലാവർക്കും അവരവരുടേതായ കഴിവുകേടുകൾ ഉണ്ടാകാം, അതുറപ്പാണ്, എന്റെ കഴിവില്ലായ്മ അത് എല്ലാവരുടെ മുന്നിലും തെളിഞ്ഞതാണ്.
അപകടങ്ങൾ മുറിവുകളല്ല...
പത്ത് വയസ്സുള്ളപ്പോഴാണ് ഒരു കാറിൽ സഞ്ചരിച്ചിരുന്ന സമയത്ത് കാർ അപകടത്തിലാകുന്നതും, നട്ടെല്ലിന് എനിക്ക് അപകടം ഉണ്ടാകുന്നതും. ആ അപകടത്തോട് കൂടി എനിക്കെന്റെ കാലിൻെറ ചലനശേഷി നഷ്ടപ്പെട്ടു. അപകടത്തിനു മുൻപ് വരെ മറ്റേതു പെൺകുട്ടിയെയും പോലെ, ഞാനും ഓടുമായിരുന്നു, ചാടുമായിരുന്നു, കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ നൃത്തം കളിക്കുമായിരുന്നു... പക്ഷെ അപകടം എന്റെ ചലനത്തെ വീൽചെയറിൽ മാത്രമാക്കി ഒതുക്കിക്കളഞ്ഞു.
അപകടം നടന്നു വീൽചെയറിലായ സമയത്തതൊക്കെ ഞാനോർത്തത് ഇത്തരത്തിലായിപ്പോകുന്ന ഒരാളുടെ ജീവിതത്തിന്റെ നിസ്സഹായതകളെ കുറിച്ചാണ്.. ജീവിതം പോലും നഷ്ടമാകുന്ന അവസ്ഥയെ കുറിച്ച്... അതോടു കൂടി നിരാശയിലേയ്ക്ക് ഞാൻ ആണ്ടു തുടങ്ങി.. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല, ഞാൻ ആഗ്രഹിച്ചത് എന്താണോ അങ്ങനെയൊന്നുമാകാൻ എന്നെ ക്കൊണ്ടു കഴിയില്ല, ഞാൻ മനസ്സുകൊണ്ട് ഒറ്റപ്പെട്ടു... ഒടുവിൽ എത്രയോ നാളുകളുടെ ഇടവേളകളെടുത്തു ചിന്തകളിലേക്ക് എനിക്കു മടങ്ങിയെത്താൻ... ഞാൻ ആലോചിച്ചു , എനിക്കുനഷ്ടമായത് കാലുകളാണ്. പക്ഷെ എനിക്ക് കൈകളുണ്ട് ചിന്തിയ്ക്കാൻ തലച്ചോറുണ്ട്, കേൾക്കാൻ ചെവികളുണ്ട്, വായുണ്ട്, എന്റെ ചിരിയുണ്ട്...എന്റെ സ്വപ്നത്തിലേക്ക് എന്നെ നയിക്കാൻ എനിക്ക് നഷ്ടമായത് എന്റെ കാലുകൾ മാത്രമാണ്, ബാക്കിയൊക്കെ ഒപ്പമുണ്ട്. എനിക്ക് കഴിയില്ല എന്ന വാക്കുകൾക്ക് പകരം എന്റെ ദൈവത്തിനു എന്നെക്കൊണ്ട് അതു ചെയ്യിക്കാൻ കഴിയും എന്ന് വിശ്വസിയ്ക്കാൻ ആ സമയം മുതൽ ഞാൻ ഇഷ്ടപ്പെട്ടു. അവിടം മുതലാണ് ഞാൻ മാറി തുടങ്ങിയത്.
അപകടം മാറ്റിമറിച്ച ജീവിതം...
പഠിക്കുന്ന സമയത്താണ് അപകടമുണ്ടായത്. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. അച്ഛനും അമ്മയും കാറിലുണ്ടായിരുന്നു, കാറിന്റെ പുറകിലെ സീറ്റിൽ ഞാൻ ഉറങ്ങുകയായിരുന്നു. ലോകത്തെക്കുറിച്ച് മുൻധാരണകളോ അപകട ചിന്തകളോ ഇല്ലാതെ, ഒരു നിമിഷം കൊണ്ട് പക്ഷെ എല്ലാം തകിടം മറിഞ്ഞു. ഉറക്കത്തിൽ നിന്നുണരുമ്പോൾ എനിക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്... ആംബുലൻസ്, നഴ്‌സുമാർ, ഡോക്ടർ.... ഒടുവിൽ ഡോക്ടർമാരിലൊരാൾ എന്റെ മാതാപിതാക്കളോട് പറയുകയാണ്, എനിക്കിനി നടക്കാൻ കഴിയില്ല.... നട്ടെല്ലിനാണ് എനിക്ക് അപകടം പറ്റിയത്, അരയ്ക്കു കീഴ്പ്പോട്ടു തളർച്ച ബാധിച്ചിരിക്കുന്നു. ആ ഭാഗത്തുള്ള ഒന്നിനെയും എനിക്കിനി തിരിച്ചറിയാൻ കഴിയില്ല, തൊട്ടാൽ അറിയില്ല, നടക്കാനാകില്ല...
ഒരുതരം ഷോക്കിലായിരുന്നു ആ സമയം മുഴുവൻ ഞാൻ. പലതും ഇപ്പോഴും എൻറെ ഓർമ്മയിലേക്ക് വരുന്നതേയില്ല. പക്ഷെ 'അമ്മ പറഞ്ഞത് ഓർമ്മയുണ്ട്, ജീവിതം നഷ്ടമായെന്നു പറഞ്ഞു എല്ലായ്പ്പോഴും ഞാൻ കരയുമായിരുന്നത്രെ ആ സമയത്തതൊക്കെ... എന്റെ സ്വപ്നങ്ങളൊക്കെ ചിതറിപ്പോയ പോലെ ഒരു അവസ്ഥയായിരുന്നു. ഒരുകാര്യവും സ്വയം ചെയാൻ ആ സമയത്ത് എനിക്കാകുമായിരുന്നില്ല, ഒരാൾ എപ്പോഴും കൂടെ വേണം ഞാൻ എവിടെപ്പോയാലും ആളുകൾ അത്ഭുതജീവിയെ കാണുന്നത് പോലെ എന്നെ നോക്കിക്കൊണ്ടേയിരുന്നു, എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പിന്നീട് പതുക്കെ ഈശ്വരന്റെയും എന്റെ മാതാപിതാക്കളുടെയും സഹായവും പിന്തുണയും കൊണ്ട് പതിയെ പതിയെ ഞാൻ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് വീൽചെയർ ഉരുട്ടിക്കയറ്റി.
ജീവിതം എന്നാൽ പുഞ്ചിയോടെ നേരിടേണ്ടത്...
എനിക്കറിയാം ഒട്ടും എളുപ്പമായിരുന്നില്ല അതിജീവനം. തിരിച്ചു വരവും... പക്ഷെ ജീവിതം എന്നോട് രണ്ടു വാക്കുകൾ കൊണ്ടാണ് മായാജാലം കാട്ടിയത്, ആ വാക്കുകൾ "എനിക്ക് കഴിയും" എന്നതായിരുന്നു. ഞാനൊരിക്കൽ വായിച്ചിട്ടുണ്ട്, തോമസ് അൽവാ എഡിസൺ ബൾബ് കണ്ടു പിടിക്കുന്നതിനു മുൻപ് അതിനു വേണ്ടി നടത്തിയ ആയിരത്തോളം പരീക്ഷണങ്ങളെ കുറിച്ച്, അതുപോലെ ബിൽ ഗെയ്റ്റ്സ് എന്ന വ്യക്തിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച്, ശബ്ദം നല്ലതല്ലെന്ന കാരണം കൊണ്ട് റേഡിയോ സ്റ്റേഷനിൽ നിന്നും ജോലി നൽകാതെ പറഞ്ഞു വിട്ട അമിതാഭ് ബച്ചനെ കുറിച്ച്... ഒക്കെ...
അവരൊക്കെ ജീവിതത്തിൽ പിന്നീട് വിജയിച്ചതിന്റെ കാരണം ആ രണ്ടു വാക്കുകളിൽ അവർ വിശ്വസിച്ചിരുന്നതുകൊണ്ടു മാത്രമാണ്. എന്റെ ജീവിതവും ഞാൻ അങ്ങനെയാണ് കൊണ്ടുപോകുന്നത്, ഒരു ബുദ്ധിമുട്ടു വരുമ്പോൾ എനിക്കു കഴിയും എന്നുറച്ച് വിശ്വസിക്കുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യും. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളെയും അതേ ധൈര്യത്തോടെ ഞാനിപ്പോൾ നേരിടുന്നു, എന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു...
എന്റെ സ്വപ്നം... എന്റെ യാത്രകൾ...
എന്റെ മാതാപിതാക്കളും ദൈവവും തന്നെയാണ് എന്റെ പ്രചോദനവും ധൈര്യവും. എന്തിനെയും നേരിടാനുള്ള എന്റെ കരുത്ത് അവരിൽ നിന്ന് ലഭിച്ചതാണ്. അവരെന്നെ വിശ്വസിച്ചു, പതുക്കെ എന്നെക്കൊണ്ട് എന്നിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായ ഒരു ഇന്ത്യൻ കുടുംബത്തിൽ നാലു മക്കളിൽ മൂന്നാമത്തെ ആളായാണ് ഞാൻ ജനിച്ചത്. എനിക്ക് മൂത്ത രണ്ടു ചേച്ചിമാരും ഇളയ ഒരു അനുജനുമുണ്ട് .ആഫ്രിക്കയിലും ഇന്ത്യയിലും അമേരിക്കയിലുമായാണ് ബാല്യകാലം കഴിഞ്ഞത്. ആ പ്രായത്തിലും വളരെ ആക്റ്റീവ് ആയ ഒരു കുട്ടിയായിരുന്നു ഞാൻ. .
അച്ഛൻ ഒരു റിട്ടയേർഡ് എഞ്ചിനീയറാണ്. റോഡുകളും പാലങ്ങളും ഉണ്ടാക്കുമായിരുന്നു അദ്ദേഹം, 'അമ്മ ഒരു സാധാരണ വീട്ടമ്മയും. മക്കളെ ഓരോരുത്തരെയും സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അമ്മയും അച്ഛനും ശ്രദ്ധിച്ചിരുന്നു എപ്പോഴും. എല്ലാത്തിനും മീതെ നല്ലൊരു മനുഷ്യനായിരിക്കാനാണ് അവർ ഇപ്പോഴും ഉപദേശിക്കുക.
ക്ലാസ്സിലും ഞാൻ മിടുക്കിയായിരുന്നു എല്ലാ വിഷയങ്ങൾക്കും നല്ലമാർക്കു നേടിയിരുന്നു. ഇംഗ്ലീഷ് ഇഷ്ടമായിരുന്നു, പിന്നെ കുട്ടിയായിരിക്കുമ്പോഴേ കവിതകളെഴുതി, പിന്നീടെഴുതിയതൊക്കെയും തിരക്കഥകളായിരുന്നു. എല്ലാ മാതാപിതാക്കളെയും പോലെ എന്റെ അച്ഛനും അമ്മയും എനിക്കു വേണ്ടി സ്വപ്‌നങ്ങൾ കണ്ടിരുന്നു, അവരുടെ ആഗ്രഹം പോലെ ഞാൻ എൻജിനീയറിങ് പഠിച്ചു. കോളേജിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ എൻജിനീയറിങ് വിദ്യാർത്ഥിനി ഞാനായിരുന്നു. പിന്നീട് ഞാൻ നിയമം പഠിച്ചു. അതിൽ ഡോക്ടറേറ്റ് നേടി.
ജീവിതം മനോഹരം...
ജീവിതം വളരെ മനോഹരമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ മറ്റൊരു സ്വപ്നത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ നടിയായി അറിയപ്പെടുക എന്ന ആഗ്രഹമാണ് ഞാൻ നടത്തിയെടുത്തത്. പണ്ട് കുട്ടിക്കാലത്ത് അത്താഴമേശകളിൽ നിന്നും തുടങ്ങിയതാണ് അഭിനയത്തോടുള്ള എന്റെ മോഹങ്ങൾ. സ്‌കൂളിൽ പഠിക്കുമ്പോഴും നാടകങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. പിന്നീട് അഭിനയവുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകളിലും ഞാൻ പങ്കെടുത്തു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷമാണ് ഗൗരവമായി എഴുത്തിനെ സമീപിക്കുന്നത്. ചെറിയ ചെറിയ നാടകങ്ങളും സ്കിറ്റുകളും ഞാൻ തിരക്കഥ എഴുതുമായിരുന്നു, മിക്കപ്പോഴും തെരുവുകളിലോ ചന്തകളിലോ ഒക്കെ കാണിക്കാൻ വേണ്ടിയുള്ളതാകും അവയൊക്കെ.
ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ ക്ലാസ്സിലെ ഒരു ടീച്ചർ എന്നോട് പറഞ്ഞത് എനിക്കോർമ്മയുണ്ട്, ഞാൻ ഒരിക്കലും അഭിനയത്തിന് യോജിച്ച ഒരാളല്ല, എന്റെ വീൽചെയർ അഭിനയ മോഹത്തിന് പറ്റില്ല അഭിനയമോഹം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയായിരുന്നു ടീച്ചർ. പക്ഷെ അതിനൊന്നും എന്റെ ആഗ്രഹത്തെ തടഞ്ഞു നിർത്താനായില്ല. ഞാൻ നിരവധി തിരക്കഥകളെഴുതി, അഭിനയം പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുത്തു. പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളെ കണ്ടെത്താൻ ഒരു ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തു.
India’s Best Cinestar’s ki Khoj എന്ന പരിപാടിയിലേക്കാണ് ഞാൻ അപേക്ഷ അയച്ചത്. പക്ഷെ എനിക്കുറപ്പില്ലായിരുന്നു, അതിൽ എനിക്ക് പങ്കെടുക്കാൻ കഴിയുമെന്ന്. പക്ഷെ ഒടുവിൽ അവരെന്നെ വിളിച്ചു . ഞാൻ പരിപാടിയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ആ നിമിഷങ്ങൾ. ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ എന്റെ പേരും ഉൾപ്പെടാൻ പോകുന്നു. പക്ഷെ അവസാന ഒഡിഷനിൽ സ്റ്റേജിൽ നൃത്തം കളിക്കണമായിരുന്നു. ആ ലെവലിൽ എത്തിയപ്പോൾ അവിടെ മാത്രം ഞാൻ പരാജയപ്പെട്ടു. അങ്ങനെ പരിപാടിയിൽ നിന്ന് പുറത്തായി.
പക്ഷെ എനിക്ക് അത്ര വലിയ നിരാശ തോന്നിയില്ല, എത്രനാൾ എന്റെ വീട്ടുകാരുടെ മുന്നിൽ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ഞാൻ, അല്ലെങ്കിൽ എനിക്ക് മാത്രം അറിയുന്നവരുടെ മുന്നിൽ അഭിനയിച്ചിരുന്ന ഞാൻ വലിയൊരു സദസ്സിനുമുന്നിൽ അഭിനയിച്ചു. ആ അനുഭവം എന്നെയാകെ മാറ്റി മറിച്ചു. അഭിനയിക്കുക എന്ന എന്റെ മോഹം വീണ്ടുംആവേശത്തോടെ എരിഞ്ഞു കത്താൻ തുടങ്ങി. അവിടം മുതൽ തുടങ്ങിയതാണ് എന്റെ ബോളിവുഡ് സ്വപ്‌നങ്ങൾ. നാടകങ്ങൾ, ചെറു സിനിമകൾ, മ്യൂസിക് വീഡിയോകൾ, തുടങ്ങി എല്ലാത്തിലും ഞാൻ അഭിനയിച്ചു. പക്ഷെ ഇതുവരെ ബോളിവുഡിൽ എനിക്ക് അവസരം ലഭിച്ചില്ല. പരമ്പരാഗതമായ അഭിനയ രീതികളിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത്. കാരണം പലരും സംസാരിക്കാൻ മിടുക്കരാണ് പ്രാക്ടിക്കലായി കാര്യങ്ങൾ നടപ്പിലാക്കാൻ ഇവിടെ ബുദ്ധിമുട്ടാണ്. സാധാരണ സിനിമ ഓഡിഷൻ എന്റെ കാര്യത്തിൽ നടപ്പിലാകില്ല എന്ന് തോന്നിയതിനാൽ ഞാൻ സോഷ്യൽ മീഡിയയെ ആശ്രയിച്ചു. നിരവധി മോട്ടിവേഷണൽ രംഗങ്ങളിൽ ഉൾപ്പെടെ ഞാനിപ്പോൾ അഭിനയിച്ചു. അതെല്ലാം സോഷ്യൽ മീഡിയയിലുണ്ട്. അതിലേതെങ്കിലും ഒക്കെ കണ്ടു ബോളിവുഡിൽ ഒരുവസരം ആരെങ്കിലും എനിക്ക് വേണ്ടി നീട്ടും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
എപ്പോഴും ആളുകളോട് സിനിമയെക്കുറിച്ചുള്ള എന്റെ ഭ്രാന്തിനെക്കുറിച്ച് പറയുമ്പോൾ പലരും ചോദിക്കും , സംവിധാനമാണോ, നിർമ്മാണമാണോ എന്ന്. എന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ എന്നെ സപ്പോർട്ട് ചെയ്യുന്ന പതിനായിരങ്ങളുണ്ട്. ഒരു വർഷത്തിനുള്ളിൽ 2 മില്യൺ ആളുകളാണ് എന്റെ ഒഫിഷ്യൽ പേജ് ലൈക്ക് ചെയ്തത്. അവരുടെ ഒക്കെ ആഗ്രഹം എന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ കാണണമെന്ന് തന്നെയാണ്. അതിന്റെ അർത്ഥം എന്താണ്. വീൽചെയറിലുള്ള ഒരു നടിയെ കാണാൻ അവർ ആഗ്രഹിക്കുന്നു എന്നു തന്നെയല്ലേ...
ഭാവി ചിന്തകൾ...
ഇതുവരെ ആറോളം ഷോർട്ട് ഫിലിമുകളിൽ ഞാൻ അഭിനയിച്ചു. എല്ലാത്തിലും പ്രധാന റോൾ ഞാൻ തന്നെയായിരുന്നു. അതിൽ മൂന്നെണ്ണം മോട്ടിവേഷണൽ ആശയമുള്ളതും മൂന്നെണ്ണം പ്രണയകഥകളുമായിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തേയ്ക്ക് കയറുക തന്നെയാണ് എന്റെ ജീവിതാഭിലാഷം. അത് ബോളിവുഡ് എന്നല്ല എനിക്ക് അഭിനയിക്കാൻ സാധ്യതയുള്ള റോളുകളിൽ ഏതു ഭാഷയാണെങ്കിലും ഞാൻ അഭിനയിക്കാൻ തയ്യാറാകും.
അഭിനയത്തിൽ മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളിലും എനിക്ക് വളരെയധികം താൽപ്പര്യമുണ്ട്. എന്റെ ജോലി പോലും ഞാൻ വേണ്ടെന്നു വച്ചത് മുഴുവൻ സമയ സാമൂഹിക പ്രവർത്തനം നടത്താൻ വേണ്ടിയായിരുന്നു. ചെറിയൊരു എൻ ജി പ്രവർത്തിക്കുന്നുണ്ട്. ആരുമില്ലാത്ത കുട്ടികൾക്കും പ്രശ്നങ്ങളിലായിപ്പോകുന്ന കൗമാരപ്രായക്കാർക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ചേരികളിലൊക്കെ ഞങ്ങൾ നാടകങ്ങളും പാട്ടുകളും ഒക്കെ ആയി പോയി ജീവിതത്തിന്റെ വില കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സൽമാൻ ഖാനെ പോലെയും രജനികാന്തിനെ പോലെയുമൊക്കെ ജീവിതകാലം മുഴുവൻ ആ സാമൂഹിക പ്രവർത്തനം തുടരണം എന്നാണെന്റെ ആഗ്രഹം. എന്നിലൊതുങ്ങിയ ഒരു ജീവിതമല്ല എന്റെ സ്വപ്നം, എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ്.
ശാരീരികമായി വൈകല്യമുള്ളവർക്കും ഇല്ലാത്തവർക്കും വേണ്ടി ഞാൻ സംസാരിക്കാറുണ്ട്. ഒരുപക്ഷെ നേരിട്ടറിയുന്നതിനേക്കാൾ എത്രയോ അധികം പേരാണ് ഇന്റർനെറ്റിലൂടെ ദിവസവും എന്റെ മുന്നിലേയ്ക്ക് അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമായി എന്റെ അരികിലെത്തുന്നത്. കൂടുതലും ശാരീരികമായി ബുദ്ധിമുട്ടുള്ളവർ തന്നെയാണ്. ഇത്തരം ആളുകളിലേക്കെത്താനും അവർക്ക് ജീവിതത്തെ പോസിറ്റീവ് ആയി കാണാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഞാനേറെ ഇഷ്ടപ്പെടുന്നു. എനിക്കിപ്പോൾ എന്റെ കാലുകൾ ഉപയോഗ്യയോഗ്യമല്ല എങ്കിലും എനിക്ക് കൈകളും ചെവിയും നാവുമൊക്കെ ഉപയോഗിയ്ക്കാം, എന്റെ സ്വപ്നങ്ങളിലേയ്ക്കായി ഞാൻ ഇനിയും അതുകൊണ്ടൊക്കെ തന്നെ ഇനിയും എത്ര ദൂരങ്ങൾ വേണമെങ്കിലും സഞ്ചരിയ്ക്കും. എനിക്കത് കഴിയുമെങ്കിൽ പിന്നെ നിങ്ങൾക്കെന്തുകൊണ്ട് കഴിയില്ല?
- ഹെൽമറ്റിനുള്ളിൽ അവനൊളിപ്പിക്കുന്ന രഹസ്യം; കണ്ണുനനയിക്കും ഈ വിഡിയോ.
=============================
ചില ജീവിത ചിന്തകള്‍
- ഹെൽമറ്റിനുള്ളിൽ അവനൊളിപ്പിക്കുന്ന രഹസ്യം; കണ്ണുനനയിക്കും ഈ വിഡിയോ.