തീറ്റയില്‍ ചേര്‍ക്കേണ്ട ചേരുവകകളും അതിന്റെ അളവുകളും ഇതില്‍ പ്രതിപാദിക്കുന്നു. പിയര്‍സണ്‍സ് സ്‌ക്വയര്‍ രീതി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓരോ ഇനം തീറ്റയിലും ക്രൂഡ് പ്രോട്ടീനുടെ അളവ് നോക്കിയും കോഴിത്തീറ്റ മിശ്രിതത്തില്‍ ഡൈജസ്റ്റിബിള്‍ ക്രൂഡ് പ്രോട്ടീന്‍ എത്രശതമാനം അടങ്ങിയിരിക്കണം എന്ന്് നോക്കീയിട്ടാണ് തീറ്റ ഉണ്ടാക്കേണ്ടത്.
ക്രൂഡ് പ്രോട്ടീന്റെ അളവ് - ചിലതരം തീറ്റയില്‍
ചോളം - 8.23% - സോയാ 45% മീന്‍പൊടി - 55%
ചോളതവിട് - 7% സണ്‍ഫ്ലാവര്‍ - 35%
1. മുട്ടക്കോഴികള്‍ക്കുള്ള തീറ്റ (ലേയേഴ്‌സ്)
70 കിഗ്രാം തീറ്റയില്‍ 18% ഡി.സി.പി.(DCP-Digestible rude protection)അടങ്ങിയിരിക്കണം
70 കി.ഗ്രാം തീറ്റ ഉണ്ടാക്കുവാന്‍ വേണ്ട ചേരുവയുടെ അളവ്
(ഒരു ഉദാഹരണ മാതൃകാ മിശ്രിതം)
ചോളം - 34 കിഗ്രാം
സോയ - 12 കിഗ്രാം
മീന്‍ പൊടി - 8 കിഗ്രാം
ചോളതവിട് - 10 കിഗ്രാം
കക്ക (ലൈം) - 6 കിഗ്രാം (കാല്‍സ്യം ലഭിക്കുവാന്‍)
മൊത്തം - 70 കിഗ്രാം
ഡിസിപി കണക്കാക്കുന്ന രീതി
ഓരോ ഇനം തീറ്റയുടെയും അളവിനെ അതില്‍ അടങ്ങിയിരിക്കുന്ന ക്രൂഡ് പ്രോട്ടീന്റെ അളവിനെക്കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ ഓരോ ഇനം തീറ്റയിലും അടങ്ങിയിരിക്കുന്ന ഡി.സി.പി. യുടെ അളവ് ലഭിക്കും. മൊത്തം ചേരുവയില്‍ അടങ്ങിയ ഡി.സി.പി. യെ 70 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാല്‍ 70 കിഗ്രാം തീറ്റയില്‍ അടങ്ങിയിട്ടുള്ള ഡി.സി.പി.യുടെ ശതമാനം ലഭിക്കും.
ഉദാഹരണം
ചോളം - 34 കിഗ്രാം x 8.23 /100 = 2.80 കിഗ്രാം
സോയ - 12 കിഗ്രാം x 45/100 = 5.40 കിഗ്രാം
മീന്‍പൊടി - 8 കിഗ്രാംx 35/100 = 4.40 കിഗ്രാം
ചോളപൊടി - 10 കിഗ്രാം x 7/100 = 0.70 കിഗ്രാം
കക്ക - 6 കിഗ്രാംx 0/100= 0.00 കിഗ്രാം
മൊത്തം ഡിസിപി യുടെ അളവ് 13.30 കിഗ്രാം
70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡി.സി.പി.ശതമാനത്തില്‍
(13.30 കിഗ്രാം /70)x100 = 19.0%
മൊത്തം ഡിസിപി / 70 കിഗ്രാം തീറ്റ)x100പ
70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കേണ്ടത് 18 % ആണ്. 19% ഇതില്‍ കൂടുതലാണ്. കുറയാന്‍ പാടില്ല എന്നു മാത്രം. 70 കിഗ്രാം തീറ്റയില്‍ 250ഗ്രാം കറിയുപ്പ് കൂടി ചേര്‍ക്കണം.
2. ഇറച്ചിക്കോഴികള്‍ക്കുള്ള തീറ്റ (ബ്രോയിലേര്‍സ്)
ഇറച്ചിക്കോഴികള്‍ക്കുള്ള തീറ്റയില്‍ ഡിസിപി യുടെ അളവ് കൂടുതലുണ്ടായിരിക്കണം.
ഒന്നു മുതല്‍ 4 ആഴ്ചവരെയുള്ള കോഴികള്‍ക്കുള്ള തീറ്റയില്‍ 22-24% ഡിസിപി
നാല് ആഴ്ച മുതല്‍ എട്ട്് ആഴ്ച വരെയുള്ള കോഴികള്‍ക്ക് 21-22% ഡിസിപി.
70 കിഗ്രാം തീറ്റയുടെ ചേരുവയുടെ അളവും ഡിസിപിയും
ഉദാഹരണം
ചോളം - 40 കിഗ്രാം x 8.23% /100 = 3.20 കിഗ്രാം
മീന്‍പൊടി - 12 കിഗ്രാം x 55%/ 100 = 6.60 കിഗ്രാം
സോയ - 14 കിഗ്രാം x 45% /100 = 6.30 കിഗ്രാം
കക്ക - 4 കിഗ്രാം x 0 /100 = 0.000 കിഗ്രാം
മൊത്തം ഡിസിപിയുടെ അളവ് 16.10 കിഗ്രാം
70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡിസിപി ശതമാനത്തില്‍
(16.10 കിഗ്രാം / 70 കിഗ്രാം തീറ്റ) x 100 = 23%
ഇത് 1-4 ആഴ്ച വരെയും 4-8 ആഴ്ച വരെയുള്ള കോഴികള്‍ക്ക് വേണ്ടു ഡിസിപി യുടെ അളവിന് തുല്യമാണ്. ഇതിലും 70 കിഗ്രാം തീറ്റയില്‍ 250 ഗ്രാം കറിയുപ്പ് ചേര്‍ക്കണം.
3. നാടന്‍ കോഴികള്‍ക്കുള്ള തീറ്റ
മുട്ടയും ഇറച്ചി ഉല്‍പ്പാദനവും കുറവായിരിക്കുതിനാല്‍ നാടന്‍ കോഴികള്‍ക്കുള്ള തീറ്റയില്‍ വേണ്ട ഡിസിപി യുടെ അളവും കുറവായിരിക്കും.
തീറ്റയില്‍ ഇവയ്ക്ക് വേണ്ട ഡിസിപിയുടെ അളവ് - 15.16 %
70 കിഗ്രാം തീറ്റയില്‍ അടങ്ങിയിരിക്കുന്ന ഡിസിപി യുടെ അളവ്
ചോളം - 33 കിഗ്രാം x 8.23% /100 = 2.70കിഗ്രാം
ചോളതവിട് / ഗോതമ്പ് തവിട് - 18 കിഗ്രാം x 7%/100 = 1.260.70 കിഗ്രാം
മീന്‍പൊടി - 712 കിഗ്രാം x 55%/ 100 = 3.85 കിഗ്രാം
സോയ - 7 കിഗ്രാം x 45% /100 = 3.15 കിഗ്രാം
കക്ക - 5 കിഗ്രാംx 0 /100 = 0.000 കിഗ്രാം
മൊത്തം ഡിസിപിയുടെ അളവ് 11.94 കിഗ്രാം
(11.94 കിഗ്രാം / 70 കിഗ്രാം തീറ്റ) x 100 = 17.06%
അടങ്ങിയിരിക്കേണ്ടുന്ന ഡിസിപി 15 - 16% ആണ്. ഇതിലും 1% കൂടുതലാണ്.
വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധ ജനുസ് കോഴികളെ വളര്‍ത്തുവര്‍ ഗുണനിലവാരം കൂടിയ സ്ഥാപനം ഉണ്ടാക്കുന്ന തീറ്റ നല്‍കണം. കാരണം അതില്‍ മുകളില്‍ പറഞ്ഞിട്ടുള്ള ചേരുവകകള്‍ക്ക് പുറമെ മൈക്രോന്യൂട്രിയന്‍സ്, അമിനോ ആസിഡ്, ട്രേസ്മിനറല്‍സ്, ജീവകങ്ങള്‍ എന്നിവ കൂടി ചേര്‍ന്നിരിക്കും.
അറിഞ്ഞിരിക്കേണ്ടത്
1. 130 ഗ്രാം / മുട്ടക്കോഴി ഒന്നിന് / ഒരു ദിവസം, വെള്ളം സദാസമയത്തും
2. 8 ആഴ്ച പ്രായമാകുമ്പോഴേക്കും ഒരു ഇറച്ചി ക്കോഴി 2.2കിഗ്രാം തീറ്റ കഴിക്കും
3. തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് പിടിപെടാം.
4. മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ പാടില്ല.
5. ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം. നനയരുത്
6. തീറ്റയില്‍ ഉള്‍ക്കൊള്ളിക്കു ചേരുവകകള്‍ നായി മിക്‌സ് ചെയ്യണം ഇതിന് ഡ്രം മിക്‌സര്‍ ഉപയോഗിക്കാം.
7. തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം.
8. ചെറിയ തോതില്‍ വീടുകളില്‍ കോഴി വളര്‍ത്തുവര്‍ ഇടയ്ക്കിടെ കൂട്ടില്‍ നിന്ന് വിട്ട് മുറ്റത്ത് തീറ്റയ്ക്കായി വിടാവുതാണ്.
മറ്റു ചില ഇനം തീറ്റയിലെ ക്രൂഡ് പ്രോട്ടീന്‍ അളവ്
കടല, ഉഴുന്ന്, മുതിര - 23%, കപ്പ- 2%, അരിതവിട് -8%, നിലക്കടല - 43% എല്ലിന്‍പിണ്ണാക്ക് - 32%, തേങ്ങപ്പിണ്ണാക്ക് - 22%