മൃഗസംരക്ഷണവകുപ്പും വെറ്ററിനറി സര്‍വകലാശാലയും തൊഴില്‍സംരംഭകത്വ വികസനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. ഒരാഴ്ചവരെയുള്ള ഹൈടെക് ഡയറി ഫാമിങ്, പാലുത്പന്ന നിര്‍മാണം, ശാസ്ത്രീയ കറവരീതികള്‍, കറവയന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌കരണം, കോഴിയിറച്ചി മൂല്യവര്‍ധിത ഉത്പന്നനിര്‍മാണം എന്നിവ ഇവയില്‍പ്പെടുന്നു. 25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുത്പന്ന നിര്‍മാണം എന്നിവയും എന്റര്‍പ്രണര്‍ഷിപ്പ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിന്റെ പരിശീലനകേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വകലാശാല, മില്‍മ, ക്ഷീര വികസന വകുപ്പ്, കേരള കന്നുകാലി വികസനബോര്‍ഡ്, പൌള്‍ട്രീ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെകുന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും.
വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ പാലുത്പന്ന നിര്‍മാണം, ഇറച്ചിയുത്പന്ന നിര്‍മാണം, കോഴിവളര്‍ത്തല്‍, കാട, മുയല്‍, ആടുവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവുമായി ബന്ധപ്പെടാം.
ഫോണ്‍: 0487 2376644, മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങള്‍, ഫോണ്‍: 0471 2732918, 0484 2624441, 0497 2721168, 0491 2815206, 9447189272, 0479 2452277.