Showing posts with label മാനേജ്മെൻറ്റ്. Show all posts
Showing posts with label മാനേജ്മെൻറ്റ്. Show all posts

എൻറ്റർപ്രേണർഷിപ് മാനേജ്മെൻറ്റ്

സംരംഭകരാക്കാൻ ഒരു മാനേജ്മെൻറ്റ് പഠന ശാഖ

പരമ്പരാഗത മാനേജ്മെൻറ്റ് പഠന ശാഖകളിൽ നിന്നും വ്യത്യസ്തമായൊരു പഠന മേഖല, ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുന്ന നിലയിലുള്ള സിലബസ്. ഇതാണു ഈ അടുത്ത കാലത്തായി പ്രചാരമേറി വരുന്ന എൻറ്റർപ്രേണർഷിപ് ആൻഡ് ഫാമിലി ബിസിനസ്സ് മാനേജ്മെൻറ്റ്. മാനുഫാച്വറിങ്ങ്, ഭഷ്യസംസ്കരണം, സുഗന്ധവ്യജ്ഞനം, സമുദ്രോത്പന്ന വ്യവസായം തുടങ്ങിയവയോടൊപ്പം തന്നെ ഐ ടി, ഇലക്ട്രോണിക്സ് വ്യവസായങ്ങൾ വളർന്ന് വരുന്നത് വ്യവസായ ശാലകളുടെ ചിത്രം തന്നെ മാറ്റുന്നുണ്ട്. യുവ തലമുറ കൂടുതലായി ഈ മേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട് എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥക്ക് ആശ്വാസം നൽകുന്നയൊന്നാണു. കോളേജ് വിദ്യാർഥികളുടെ പല സംരംഭങ്ങളും ഇന്ന് വളർന്ന് പന്തലിച്ചതിൻറ്റെ വർത്തമാന കാല ഉദാഹരണങ്ങൾ ധാരാളം നമുക്കു മുൻപിലുണ്ട്. മാത്രവുമല്ല കേന്ദ്ര സംസ്ഥാന ഗവണ്മെൻറ്റുകൾ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാൻ ചില പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോ പാർക്ക് ടെക്നോ ബിസിനസ് ഇൻക്യുബേറ്റർ (ടി ബി ഐ), എറണാകുളത്തെ സ്റ്റാർട്ട് അപ് വില്ലേജ്, കോഴിക്കൊട് എൻ ഐ ടി യിലെ ഇൻക്യുബേറ്റർ എന്നിവ ഏതാനും ഉദാഹരണങ്ങളാണു. മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെൻറ്റ്, ഐ ടി അനുബന്ധ വ്യവസായങ്ങൾ തുടങ്ങി സാധ്യതകൾ ഏറെയാണു. അതിനാൽ തന്നെ എങ്ങനെ സംരംഭകരാവാം എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ പഠന ശാഖക്ക് പ്രസക്തിയേറുന്നു.

പഠന വിഷയങ്ങൾ


സാധാരണ എം ബി എ ക്കുള്ള പഠന വിഷയങ്ങളായ മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റംസ്, ഫിനാൻസ്, ഓപ്പറേഷൻസ് റിസേർച്ച് തുടങ്ങിയവയുണ്ടാവും. ഒപ്പം

· നിലവിലുള്ള വ്യവസായത്തെ വിപുലീകരിക്കുവാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രായോഗിയതയിലൂന്നിയ പാഠങ്ങൾ.

· പുതുതായി വ്യവസായ രംഗത്തെന്നുന്നവർക്ക് ഉണ്ടാവാനിടയുള്ള വെല്ലുവിളികൾ തരണം ചെയ്യുവാനുതകുന്ന പരിശീലനം.

· നിലവിലുള്ള വിപണി വിപുലീകരിക്കുവാനും പുത്തൻ വിപണി കണ്ടെത്തുവാനുമുള്ള പരിശീലനം

· വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കണ്ടെത്തുവാനും പ്രയോജനപ്പെടുത്തുവാമുള്ള പാഠങ്ങൾ

· സ്വന്തം സംരംഭം ആരംഭിക്കുവാനുള്ള വിഭവ സമാഹരണം നടത്തുവാനുള്ള പരിശീലനം

സംരംഭകത്വ മനോഭാവം വളർത്തുവാനുതകുന്ന ക്ലാസുകൾ, നിക്ഷേപകരെ കണ്ടെത്തുവാനുള്ള വഴികൾ, വിജയം വരിച്ച സംരംഭകരുമായുള്ള നേരിട്ടുള്ള സമ്പർക്കം, സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ യൂണിറ്റുകളിലേക്കുള്ള പഠന യാത്രകൾ, വ്യവസായ അസോസിയേഷനുമായി ബണ്ഡപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവയും പാഠ്യ പദ്ധതിയുടെ ഭാഗമാണു.


യോഗ്യതയെന്ത്?


ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുത്തവർക്കാണു സാധാരണയായി എം ബി എ ക്ക് ചേരവാൻ കഴിയുക. എന്നാൽ ചില സ്ഥാപനങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ സംരംഭകത്വ മനോഭാവമുള്ളവർക്കായി ഹ്രസ്വ കാല കോഴ്സുകളും നടത്തുന്നുണ്ട്.

എവിടെ പഠിക്കാം?

ഈ മേഖലയിലെ ഏറ്റവും കീർത്തി കേട്ട സ്ഥാപനമാണു ഗുജറാത്ത് ഗാന്ധിനഗറിലെ Entrepreneurship Development Institute of India (www.ediindia.org/). Post Graduate Diploma in Management - Business Entrepreneurship (PGDM-BE) ആണു ഇവിടുത്തെ കോഴ്സ്. 120 സീറ്റുണ്ട്.

സംരംഭക വിദ്യാഭ്യാസം നൽകുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങൾ

സ്ഥാപനം
കോഴ്സ്
സീറ്റ്

1. ഐ ഐ എം ബാംഗ്ലൂർ (എൻ എസ് രാഘവ സെൻ റ്റർ ഫോർഎൻറ്റർപ്രേണർഷിപ് സ്റ്റഡീസ്) (www.nsrcel.org/)

Management Programme for Entrepreneurs and Family Business


45


2. നാർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് (www.nmims.edu/)

MBA Entrepreneurship and Family Business Management


3. നിർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് അഹമ്മദാബാദ് (www.imnu.ac.in/)

MBA (Family Business & Entrepreneurship)

120


4. എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് ആൻഡ് റിസേർച്ച് (www.spjimr.org/)

Post Graduate Program in Family Managed Business




5. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ്

(/www.isb.edu/)

Management Programme For Family Business


6. അമൃത് മോഡി സ്കൂൾ ഓഫ് മാനേജ്മെൻറ്റ്

അഹമ്മദാബാദ് (www.ahduni.edu.in/)

Entrepreneurial - MBA

40


7. പ്രിൻ. എൽ എൻ വെലിങ്കാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെൻറ്റ് ഡവലപ്മെൻറ്റ് റിസേർച്ച് മുംബൈ (www.welingkar.org/)

Post Graduate Program in Entrepreneurship

30


8. സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട്

ജാംഷെഡ്പൂർ (www.xlri.ac.in/)

Post Graduate Programme for Certificate in Entrepreneurship Management




9. എൻറ്റർപ്രൈസസ് ഡവലപ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ട്

കൊൽക്കത്ത

Executive Masters of Business Creation & Administration (EMBCA)








10. സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu)

MBA in Innovation & Intrapreneurship

Postgraduate Diploma in Innovation and Corporate Entrepreneurship (PGDICE)

Programme Structure for Postgraduate Diploma in Family Business (PGDFB)




കൂടാതെ ഐ ഐ എം പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ ഹൃസ്വ കാല പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഐ ഐ എം ബാംഗ്ലൂരിലെ Post Graduate Certificate Program In Family Owned Business And Entrepreneurship (PGCFOBE) ഉദാഹരണമാണു. ഏതാനും ആഴ്ചകൾ മാത്രം ദൈർഖ്യമുള്ള സംരംഭക വിദ്യാഭ്യാസ പദ്ധതികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ നടത്തുന്നുണ്ട്. വിശദ വിവരങ്ങൾക്ക് (www.msmedibangalore.gov.in/) സന്ദർശിക്കുക.



ഇന്ന് മൂലധന സമാഹാരം സംരഭകർക്ക് മുൻപിൽ ഒരു വെല്ലുവിളിയല്ല. വെഞ്ച്വൽ ക്യാപിറ്റേഴ്സ്, എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്…. ഇങ്ങനെ സാധ്യതകൾ നിരവധിയുണ്ട്. ഇതൊന്നും പറ്റിയില്ലെങ്കിൽ മാത്രം ബാങ്കുകളേയോ സിഡ്ബി/കെ എസ് ഐ ഡി സി/കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളേയോ സമീപിച്ചാൽ മതിയാകും. സത്യത്തിൽ മൂലധനമല്ല ക്രിയേറ്റീവ് ആയ ആശയങ്ങളുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം



ഇംഗ്ലണ്ടില്‍ എം ബി എ പഠനം

ചെറുപ്പക്കാരുടെ സ്വപ്ന കരിയാറിണിന്ന് എം ബി എ. അതും വിദേശത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്സിറ്റികളില്‍ നിന്നാവുമ്പോള്‍ അതിന് തിളക്കമേറും. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ നിന്നും എം ബി എ എടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഈയടുത്ത കാലത്തായി താല്‍പ്പര്യം പ്രകടിപ്പിച്ചു വരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ പഠന കാലയളവ് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരേയുള്ളു.
യോഗ്യതകള്‍ എന്തൊക്കെ


ഇംഗ്ലണ്ടില്‍ ബിസിനസ് സ്കൂള്‍ പ്രവേശനത്തിന് 4 വര്‍ഷ ഡിഗ്രിയോ ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയിരിക്കണം. 3 വര്‍ഷം വരെയുള്ള പ്രവര്‍ത്തി പരിചയം ചില ബിസിനസ് സ്കൂളുകള്‍ നിഷ്കര്‍ഷിക്കാറുണ്ട്. 500 കുറയാത്ത GMAT സ്കോര്‍ ആവശ്യമാണ്. ഓപ്പണ്‍ യൂണിവേഴ്സിറ്റികളില്‍ GMATനിര്‍ബന്ധമാക്കാറില്ല. IELTS ന് മിനിമം 6.5 ബാന്‍ഡോ TOEFL ല്‍ 600 സ്കോറോ ആവശ്യമാണ്.

http://www.educationuk.org/india/http://www.ukcisa.org.uk/ എന്നീ സൈറ്റുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.


വിഷയങ്ങള്‍


ഇംഗ്ലണ്ടില്‍ എം ബി എക്ക് പഠിക്കുവാന്‍ ധാരാളം ബിസിനസ്സ് സ്കൂളുകളുണ്ട്. ഇവയില്‍ ജനറല്‍, സ്പെഷ്യലൈസഡ് എം ബി എ സ്കൂളുകളുണ്ട്. മാര്‍ക്കറ്റിങ്ങ് മാനേജ്മെന്‍റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് എന്നിവ ജനറല്‍ വിഭാഗത്തില്‍പ്പെടും.


സപെഷ്യലൈസഡ് എം ബി എയില്‍ പതിനെട്ടോളം വിവിധ മേഖലകളുണ്ട്. ഉന്നത തൊഴില്‍ ലഭിക്കുവാന്‍ ഉതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

എഞ്ചിനിയറിങ്ങ് മാനേജ്മെന്‍റ്, എന്‍ട്രപ്രണര്‍ഷിപ്പ്, ഡിഫന്‍സ് അഡ്മിനിസ്ട്രേഷന്‍, ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, റീടെയില്‍ മാനേജ്മെന്‍റ്, ഓട്ടോമോട്ടീവ് മാനേജ്മെന്‍റ്, ഫിനാന്‍ഷ്യല്‍ സ്റ്റഡീസ്, എഡ്യുക്കോഷന്‍ മാനേജ്മെന്‍റ്, പബ്ലിക് സര്‍വീസസ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്‍റ്, ലീഡര്‍ഷിപ്പ് സ്റ്റഡീസ്, ടെലികമ്യൂണിക്കേഷന്‍ മാനേജ്മെന്‍റ്, സ്പോര്‍ട്സ് മാനേജ്മെന്‍റ്, അഗ്രോബിസിനസ്സ് മാനേജ്മെന്‍റ്, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നിവ സ്പെഷ്യല്‍ വിഭാഗത്തില്‍ പെടുന്നു.

അഗീകാരം

ഉപരിപഠനത്തിനായി ബിസിനസ് സ്കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അക്രഡിറ്റേഷന്‍, കോഴ്സിന്‍റെ അംഗീകാരം പ്രത്യേകം വിലയിരുത്തണം. അസേസിയേഷന്‍ ഓഫ് എം ബി എ AMBA റാങ്കിങ്ങിനനുസരിച്ചുള്ള ബിസിനസ്സ് സ്കൂളുകള്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാം. AMBA യില്‍ പെടാത്തവരെ അഡ്മിഷന് വേണ്ടി സമീപിക്കരുത്. ഇംഗ്ലണ്ടിലെ The higher Education Funding Council (HEFCE) എം ബി എ പഠനത്തെ വിലയിരുത്താനുള്ള ഗവണ്‍മെന്‍റ് ഏജന്‍സിയാണ്. കൂടാതെ ടീച്ചിങ്ങ് ക്വാളിറ്റി അസസ്മെന്‍റെ് (TQA)ഏജന്‍സിയുമുണ്ട്. ഗുണമേന്മ വിലയിരുത്താന്‍ ഇംഗ്ലണ്ടില്‍ വര്‍ഷം തോറും Research Assessment Experience (RAE) നടത്തി വരുന്നു. ഇവരുടെ വിലയിരുത്തലുകള്‍ അഡ്മിഷന് മുന്‍പ് അറിഞ്ഞിരിക്കണം.http://www.qaa.ac.uk/ എന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.


AMBA അക്രഡിറ്റേഷനുള്ള MBA കോഴ്സിന് മാത്രമേ ചേരാവു. യു കെയില്‍ വര്‍ഷം തോറും പഠിച്ചിറങ്ങുന്ന 12000 ത്തോളം MBA ക്കാരില്‍ 54 ശതമാനവും AMBA അംഗീകാരമുള്ള 36 ബിസിനസ് പ്രോഗ്രാമുകളാണ് പൂര്‍ത്തിയാക്കുന്നത്.


എന്തൊക്കെ ശ്രദ്ധിക്കണം

1. ബിസിനസ് സ്കൂളിന്‍റെ നിലവാരം, ഫീസ്, മറ്റ് പഠന ചിലവുകള്‍

2. GMAT നിലവാരം

3. IELTS സ്കോര്‍ നിലവാരം

4. ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭിക്കും

5. വളരെ നേരത്തെ, അതായത് മെയ് മാസത്തിന് മുന്‍പ് അപേക്ഷിക്കണം

ഈവൻറ്റ് മാനേജ്മെൻറ്റ് – ആകർഷകമായ ഒരു തൊഴിൽ മേഖല

മാനേജ്മെറ്റ
1.ഈവൻറ്റ് മാനേജ്മെൻറ്റ് ആകഷകമായ ഒരു തൊഴി മേഖല

സാധ്യതക
നിത്യ ജീവിതത്തി നാമെല്ലാം നിരവധി പ്രോഗ്രാമുകളി ഭാഗ ഭാക്കാകാറുണ്ട്.  ജന്മദിന പാട്ടിക, വിവാഹം, ഗേജ്മെറ്റ് തുടങ്ങിയവയെല്ലാം വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു.  എന്നാ നമ്മുടെ സാമൂഹിക ജീവിതം സ്കൂ കോളേജ് ആനിവേഴ്സറിക, സംഗീത നിശക, ഫാഷ ഷോ, കോപ്പറേറ്റ് മീറ്റിങ്ങുക, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശക, സാസ്കാരിക മീറ്റിങ്ങുക, എക്സിബിഷനുക തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാ സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണു.  ആയതിനാ തന്നെ ഈവറ്റ് മാനേജ്മെറ്റ് എന്ന ഈ പ്രൊഫഷ ആകഷകമായ ഒരു തൊഴി മേഖലയായി ഇന്ന് വളന്ന് വന്നിട്ടുണ്ട്.  വിവാഹങ്ങളും ജന്മദിന പാട്ടികളും വരെ ഇന്ന് ഈവറ്റ് മാനേജ്മെറ്റ് കമ്പനിക നടത്തുന്നിടത്തേക്ക് കാര്യങ്ങ എത്തി എന്നു പറയുമ്പോ ഈ രംഗത്തെ സാധ്യതക മനസ്സിലാക്കാമല്ലോ. 

വേണ്ട ഗുണങ്ങൾ 
·  അക്കാദമിക് മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്,
·  സംഘടനാ പാടവം,
·  ആസൂത്രണ മികവ്,
·  സൗഹാദ്ദപരമായി ഇടപെടുവാനുള്ള കഴിവ്,
·  ബണ്ഡങ്ങ നില നിത്തുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം,  
·  മാക്കറ്റിങ്ങ് പാടവം

കോഴ്സുക

1.ഈവറ്റ് മാനേജ്മെറ്റിട്ടിഫിക്കറ്റ്, 2.ഡിപ്ലോമാ, 3.പി ജി ഡിപ്ലോമ പ്രോഗ്രാമുക ലഭ്യമാണു. 
ട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കി ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകക്ക് ബിരുദമാണു യോഗ്യത.

സ്ഥാപനങ്ങ

·  മുബൈ ആസ്ഥാനമായുള്ള നാഷണസ്റ്റിറ്റൂട്ട് ഓഫ് ഈവറ്റ് മാനേജ്മെറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണു.  വെബ് വിലാസം. http://www.niemindia.com/ബാംഗ്ലൂരിലെ നാഷണസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷ http://www.niccindia.org/,
·   ന്യൂ ഡഹിയിലെ അമിറ്റി ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഈവറ്റ് മാനേജ്മെറ്റ് http://www.amity.edu/ തുടങ്ങി നിരവധി സ്ഥാപനങ്ങ വ്യത്യസ്ത കോഴ്സുക നടത്തുന്നുണ്ട്

ജോലി സാധ്യത
ഈവറ്റ് മാനേജ്മെറ്റ് ചെയ്യുന്ന നിരവധി കമ്പനിക ഇന്ന് ഇന്ത്യയി പ്രവത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എ എ നെറ്റ് വക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ട തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു.  സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.

പത്ത് കഴിഞ്ഞാല്‍ പല പഠന വഴികള്‍

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വിജയിച്ചിരിക്കുകയാണ് . പലതരത്തിലുള്ള കോഴ്‌സും പഠന സൗകര്യങ്ങളും ഉണ്ടെങ്കിലും ബഹു ഭൂരിപക്ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോഴും പാരമ്പര്യ കോഴ്്‌സുകളില്‍ മാത്രം അഭയം പ്രാപിക്കുകയാണ് . വളരെയധികം വിദ്യര്‍ത്ഥികളും രക്ഷിതാക്കളും വ്യക്തമായ ധാരണ ഇല്ലാതെയാണ് ഈ കാലത്തും പഠനം തുടങ്ങുന്നതും കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതും .

ഉന്നത വിദ്യഭ്യാസ രംഗത്തെ വിവിധ പ്രവേശന, അഭിരുചി പരീക്ഷകളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം വ്യക്തമായ ആധിപത്യം പുലര്‍ത്താതെ പോവുന്നത് പഠനത്തിന്റെ തുടക്കത്തിലേ തന്നെ ഭാവി പദ്ധതി ആവിഷ്‌കരിക്കാത്തതു കൊണ്ടാണ് .
പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പല വഴികളും ഉണ്ട് . അതില്‍ ഏറ്റവും പരിചിതമായത് ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ ആണ് . പത്താം ക്ലാസ്സില്‍ ഒരുപാട് വിഷയങ്ങള്‍ പഠിച്ച കുട്ടികള്‍ ഹയര്‍സെക്കണ്ടറിയിലേക്ക് പോവുമ്പോള്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ പഠിച്ചാല്‍ മതി. അതുകൊണ്ട് അഭിരുചിയും താല്പര്യവും മറ്റും മനസ്സിലാക്കി വേണം ഹയര്‌സെക്കണ്ടറിയുടെ വിവിധ വിഭാഗങ്ങളിലേക്ക് മാറേണ്ടത്. അപ്പോള്‍ നമ്മള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളെ കുറിച്ചു മനസ്സിലാക്കണം .ഹയര്‍സെക്കണ്ടറി മൂന്നു തലതിലുണ്ട് .

വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി

ഏതെങ്കിലുമൊരു കൈ തൊഴില്‍ മുന്‍നിര്‍ത്തിയാണ് ഈ വിഭാഗത്തിന്റെ പഠനം. കൂടെ പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. സയന്‍സില്‍ ഫിസിക്‌സ് , കെമിസ്ട്രി , ബയോളജി ,കണക്ക് തുടങ്ങിയ വിഷയങ്ങളും , കൊമേഴ്‌സില്‍ അക്കൌണ്ടന്‍സി , ബിസിനസ് , ഇക്കണോമിക്‌സ് , സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവയും , സോഷ്യോളജി, ഹിസ്റ്ററി ,ഇംഗ്ലീഷ്, ജ്യേഗ്രഫി തുടങ്ങിയവ ഹ്യൂമനിറ്റീസ് എന്ന വിഭാഗത്തിലും പഠിക്കാന്‍ ഉണ്ടാവും. ഇതിനോടൊപ്പം തന്നെയാണ് ഒരു വൊക്കേഷണല്‍ വിഷയവും പഠനം നടത്തേണ്ടത് .

ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറിയാണ്

മുകളില്‍ പറഞ്ഞ പോലെ ഉള്ള വിഷയങ്ങളോടൊപ്പം തന്നെ ഒരു സാങ്കേതിക പരിജ്ഞാനം കൂടി നേടിയെടുക്കാന്‍ ഈ വിഭാഗം സഹായിക്കും. ഇലക്ട്രോണിക്‌സ് , ഇലക്ട്രിക്കല്‍ , ഒാേട്ടാമൊബൈല്‍ , കമ്പ്യൂട്ട’ര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു സാങ്കേതിക വിഷയം കൂടി പഠിക്കേണ്ടതുണ്ട് . ഈ വിഭാഗത്തിലൂടെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജി പഠനം ഇല്ലാത്തത് കൊണ്ട് തന്നെ ഭാവിയില്‍ മെഡിക്കലും മെഡിക്കല്‍ അനുബന്ധ പഠനവും നടത്താന്‍ പറ്റില്ല.

പ്ലസ്ടു

കണക്കും ബയോളജിയും ഒരുമിച്ചോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിലോ മാത്രവും പഠനം നടത്താം. ഫിസിക്‌സും കെമിസ്ട്രിയും നിര്‍ബന്ധ വിഷയങ്ങള്‍ ആകുന്നു. എന്നാല്‍ കൊമേഴ്‌സിലും ഹ്യൂമനിറ്റീസിലും ഇതുപോലെ നമുക്ക് ഇഷ്ടമുള്ളത് എടുക്കാം. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം കുട്ടികള്‍ പ്ലസ് ടു പഠനത്തിന് കൂടുതല്‍ പ്രാധാന്യം കാണുകയും വി എച്ച് എസ് സിക്കോ ടി എച്ച് എസ് സിക്കോ വേണ്ടത്ര സാധ്യത കൊടുക്കുമില്ല .എാല്‍ ഈ മൂ് വിഭാഗങ്ങളുടെയും സാധ്യതകള്‍ തുല്യമാണെന്നത് വസ്തുതയാണ്. അതുമാത്രമല്ല വി എച്ച് എസ് സി യോ ,ടി എച്ച് എസ് സി യോ ആണ് പ്ലസ് ടു വിനെകാള്‍ ഒരുപടി മികവ് പുലര്‍ത്തുന്നത് .

പോളി ടെക്‌നിക്

പോളിടെക്‌നിക്‌ ഒരു മികവുറ്റ പഠന ശാഖയാണ്.നല്ല ഒരു എഞ്ചിനീയര്‍ ആകാന്‍ സ്വപ്നം നെയ്‌തെടുക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് പഠനത്തില്‍ സാങ്കേതിക പഠനം ഉള്‍പെടുത്തുന്നതാണ് നല്ലത്. പത്തു കഴിഞ്ഞു മൂന്ന് വര്‍ഷം കൊണ്ട് പോളിടെക് പഠനവും ശേഷം മൂ് വര്‍ഷം കൊണ്ട് എഞ്ചിനീയറിങ് ബിരുദ പഠനവും നടത്താം.ഇതേ കാലയളവ് കൊണ്ട് തയൊണ് പത്ത് കഴിഞ്ഞ് ഹയര്‍സെക്കണ്ടറി പഠനം രണ്ട് വര്‍ഷം പഠിച്ച ശേഷം നാല് വര്‍ഷം എങ്ങിനീയറിങ് ബിരുദം എടുക്കുവര്‍ക്കും ഉണ്ടാവുക.ചുരുക്കത്തില്‍ ഏതു വഴിക്കാണെങ്കിലും ആറു വര്‍ഷം കൊണ്ട് പത്ത് കഴിഞ്ഞ ഒരു കുട്ടിക്ക് എഞ്ചിനീയര്‍ ആകാന്‍ സാധിക്കും.
ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ ഹയര്‍സെക്കണ്ടറി പഠനമെങ്കിലും പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റുള്ള വഴികളിലേക്ക് തിരിയാന്‍ പാടുള്ളൂ. കാരണം ഇനി വരു കാലത്ത് ഏതു ജോലിക്കും മിനിമം യോഗ്യത ഹയര്‍സെക്കണ്ടറി ആയി നിജപ്പെടുത്തും. ഇങ്ങിനെ പോകാന്‍ താല്പര്യമില്ലാത്ത ഒരാള്‍ക്ക് ചെറിയ ചെറിയ പാരാമെടിക്കല്‍ കോഴ്‌സുകളിലേക്ക് നീങ്ങാം. കേരളത്തിന്‍ പുറത്ത് പല പാരാമെടിക്കല്‍ കോഴ്‌സിനും ഇപ്പോഴും പത്ത് മതി.

ഹോട്ടല്‍ മാനേജ്‌മെന്റ്‌

മാനെജ്‌മെന്റ് വിഭാഗം നല്ല ഒരു അവസരമാണ്.കേരള സര്‍ക്കാരിന്റെ ത െഅംഗീകാരമുള്ള കോഴ്‌സിന് ചേര്‍് പഠിക്കാം. ഫുഡ്ക്രാഫ്റ്റ് കോഴ്‌സ് , ടൂറിസം , ഹോട്ടല്‍, ഷിപ്പിംഗ് മേഖലകളില്‍ തൊഴിലവസരം വര്‍ധിച്ചു വരു കാലമാണിത്. ഫ്രണ്ട്ഓഫീസ് ഓപറേഷന്‍ , ഫുഡ് പ്രൊഡക്ഷന്‍ , ബേക്കറി ആന്റ് ടെക്‌നോളജി ( സിപറ്റ് ) എ സ്ഥാപനത്തിലെ പ്ലാസ്റ്റിക് മോള്‍ടിങ് ടെക്‌നോളജി പോലത്തെ കോഴ്‌സുകള്‍ പത്ത് കഴിഞ്ഞവര്‍ക്കുള്ള ഒരു മികവുറ്റ ശാഖയാണ്.

ഐ ടി ഐ , ഐ ടി സി
ഐ ടി ഐ , ഐ ടി സി വിഭാഗം വേറിട്ട പഠന രീതിയാണ്. സാങ്കേതിക നൈപുണ്യം ഉള്ളവര്‍ക്ക് കുറഞ്ഞ കാലം കൊണ്ട് വളരെ നല്ല ജോലിക്ക് ഈ പഠനം സഹായിക്കും. നിര്‍മ്മാണം , വാഹനം , തുകല്‍ , സിമന്റ്് , ചെരുപ്പ് , റബ്ബര്‍ , തുടങ്ങിയവയുടെ ഉത്പാദന മേഖലയിലേക്ക് ഈ പഠനം കഴിഞ്ഞവര്ക്ക് എത്തിച്ചേരാന്‍ കഴിയുന്നു.

മള്‍ട്ടി മീഡിയ

മള്‍ട്ടി മീഡിയ , ആനിമേഷന്‍ ജോലികള്‍ അനന്തമാണ്. ടൈപ്പിംഗ് , എഡിറ്റിംഗ് , ഫേട്ടോഷോപ്പ് , ഡിസൈനിംഗ് തുടങ്ങിയ ഏരിയകളില്‍ പ്രകടമായ മുറ്റേം നടത്തേണ്ടതുണ്ട്. ഫിലിം , ചാനലുകള്‍ ,പരസ്യം , ഫാഷന്‍ , തുടങ്ങിയവയുടെ നിലനില്‍പ്പ് തന്നെ മള്‍ട്ടിമീഡിയയില്‍ ആണെന്ന് ഊഹിക്കാവുതേയുള്ളൂ .

ഇതര സാധ്യതകള്‍

കോര്‍പ്പറേറ്റ്് ബിസിനസ് വളര്‍ന്നുവരുന്ന കാലമാണല്ലോ ഇത്. അവിടെ ഓഫിസ് ജോലികള്‍ക്ക് വമ്പന്‍ സാധ്യതയാണുള്ളത്. റീസപ്ഷനിസ്റ്റ് , കോള്‍സെന്റര്‍ , സെക്രട്ടറി , തുടങ്ങിയവയില്‍ ജോലി ലഭ്യമാവാന്‍ പത്താം ക്ലാസ്സ് മതി . പക്ഷെ കമ്മ്യൂണിക്കേഷന്‍ നൈപുണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യമാണ്.

ഒ എ മുഹമ്മദ് ഷഫീഖ് മുട്ടില്‍
984737777


Tag: പത്താം ക്ലാസ്സ് കഴിഞ്ഞാല്‍,മള്‍ട്ടി മീഡിയ , ആനിമേഷന്‍ ജോലികള്‍

Spa Management Course

Good Job opportunity in India and abroad. 

Courses details :

  • Diploma in Spa Therapies
  • Diploma in Ayurvedic Therapies
  • Diploma in Aesthetics Treatments
  • Certificate Course in Holistic Therapies
  • Certificate Course in Spa Management & Operations


Job sectors
  • Resort Spas
  • Ayurvedic Centers
  • Beauty Salons
  • 5 Star Hotel Spas
  • Destination Spas
  • Fitness Centers & Clubs

Job Opportunities
  • Spa Supervisors
  • Ayurvedic Therapist
  • Spa Therapist
  • Spa / Salon Entrepreneurs
  • Gym Instructors
  • Spa Consulting Companies
  • Spa Product Manufacturing Companies
  • Spa Managers
  • Spa Trainers
  • Aesthetician / Beautician
More details please Click Here 


സ്പാ മാനേജ്മെന്‍റില്‍ ഡിഗ്രി. 


ആയുര്‍വേദ ചികിത്സയില്‍ പ്രധാനപ്പെട്ടയൊന്നാണ് ഉഴിച്ചില്‍. ഇന്ന് ഈ വിഷയത്തില്‍ സ്പെഷ്യലൈസ് ചെയ്യുവാനൊരു കോഴ്സുണ്ട്. സ്പാ മാനേജ്മെന്‍റ്. ആയുര്‍വേദ മസ്സാജ് പാര്‍ലറുകള്‍ ഏറെയുള്ള കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയിതിനുണ്ട്. സ്പാ മാനേജ്മെന്‍റില്‍ ഡിഗ്രിയും പരിചയവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ വരുമാനം ഏറെയാണ്.

മുന്‍കാലങ്ങളിലേക്കാളേറെ ആയുര്‍വേദത്തിന് പ്രാമുഖ്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആയതിനാല്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളുടലെടുക്കുന്നുണ്ട്.

പഠിക്കാം എവിടെ ?



  • ജെയ്പൂരിലെ ഓറിയന്‍റ് സ്പാ അക്കാദമി തുടങ്ങിയവയും ഈ രംഗത്തെ പ്രമുഖ സ്പാപനങ്ങളാണ്. ഓറിയന്‍റിന് അഹമ്മദാബാദിലും കാമ്പസുണ്ട്. 
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സാണിത്. 



Tag:
Spa institute,Diploma in Ayurvedic Therapies,Diploma in Aesthetics Treatments,Certificate Course in Holistic Therapies, Certificate Course in Spa Management & Operations,Resort Spas,Ayurvedic Centers,Beauty Salons,5 Star Hotel Spas,Destination Spas,Fitness Centers & Clubs,Job Opportunities,Spa Supervisors, Ayurvedic Therapist, Spa Therapist, Spa /Salon Entrepreneurs, Gym Instructors, Spa Consulting Companies, Spa Product Manufacturing Companies, Spa Managers, Spa Trainers, Aesthetician / Beautician

എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും കഴിഞ്ഞാല്‍

What is the Courses After SSLC (10th) and Plus-2
Where to what to study after SSLC (10th) and Plus-2


എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ജോലി സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകള്‍ ഇന്നുണ്ട്…

കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉണ്ടാവണമെങ്കില്‍ അതിനുതകുന്ന ഒരു ഉപരിപഠനരംഗം തിരഞ്ഞെടുക്കണം. പ്ലസ്ടു ഉപരിപഠനരംഗത്തെ സുപ്രധാന വഴിത്തിരിവാണ്. ആരാകാന്‍ എന്തു പഠിക്കണം എന്നു നിശ്ചയിക്കുന്ന ഘട്ടം. ഉപരിപഠനത്തിന് ഏതു കോഴ്‌സ് അല്ലെങ്കില്‍ വിഷയം തിരഞ്ഞെടുക്കണം? എവിടെ പഠിക്കണം?-തീരാത്ത ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

അഭിരുചി:

ഏതു വിഷയത്തില്‍, ഏത് ജോലിയില്‍ ആണ് മകന്റെ അല്ലെങ്കില്‍ മകളുടെ താത്പര്യമെന്ന് രക്ഷിതാവ് മനസ്സിലാക്കണം. ഇഷ്ടമുള്ള വിഷയങ്ങള്‍, എളുപ്പമുള്ള വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന വിഷയങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് കുട്ടിയുടെ താത്പര്യം നിശ്ചയിക്കാം.

സാമ്പത്തികസ്ഥിതി:

പൈലറ്റാകാന്‍ മോഹമുണ്ടെങ്കിലും വീടും പുരയിടവും വിറ്റ് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് ചേരരുത്. അവര്‍ക്ക് വ്യോമസേനയില്‍ ‘എയര്‍മാനായി’ ചേര്‍ന്ന് ഉദ്ദിഷ്ടലക്ഷ്യം നേടാം.


  • കഴിവ്-ബുദ്ധിപരമായി വിഷയം ഗ്രഹിക്കാനും വിപുലീകരിക്കാനും വികസിപ്പിക്കാനും കഴിവുണ്ടോ എന്ന് വിലയിരുത്തണം. 
  • കണക്കില്‍ താത്പര്യമില്ലാത്ത ഒരാള്‍ എഞ്ചിനീയറിങ് കോഴ്‌സ് ഒരിക്കലും തിരഞ്ഞെടുക്കരുത്. എഞ്ചിനിയറിങ് ബിരുദപഠനത്തിന് ചേര്‍ന്ന് ‘ഡ്രോപ്പ് ഔട്ട്’ ആകുന്നവരുടെ എണ്ണം 40 ശതമാനത്തില്‍ കൂടുതല്‍ വരുമത്രെ. 
  • സ്‌പെഷ്യലൈസ്ഡ് വിഷയങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇവയുടെ പ്രാധാന്യക്രമം പലപ്പോഴും തകിടം മറിയാറുണ്ട്. ഉദാ: കമ്പ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ, ബയോടെക്‌നോളജി വിഷയങ്ങള്‍.

നോളജ് മാനേജ്‌മെന്റ് എന്നത് ഇന്ന് ഒരു സുപ്രധാന പഠനശാഖയാണ്. വിജ്ഞാനത്തെ കാച്ചിക്കുറുക്കി വില്‍ക്കാന്‍ കഴിയുന്നവനാണ് വലിയ സ്ഥാനമാനങ്ങള്‍. അതിനാല്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയശേഷം സ്‌പെഷ്യലൈസേഷനിലേക്ക് തിരിയുന്നതാകും കൂടുതല്‍ ബുദ്ധി.

പ്ലസ് ടു പഠനത്തിനുശേഷം മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, എഞ്ചിനിയറിങ് എന്നീ പ്രൊഫഷണല്‍ ബിരുദം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ വഴിക്ക് നീങ്ങാം. അവര്‍ മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതണം. മാത്തമാറ്റിക്‌സ്, ബയോളജി, വിഷയങ്ങളടങ്ങിയ കോമ്പിനേഷനുകളാവും ഇവര്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്തിട്ടുണ്ടാവുക. ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടാനും ഇത് സഹായകമാണ്.

ഹ്യുമാനിറ്റീസ് കോമ്പിനേഷനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ നടത്തുന്ന കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (കെ.ജി.സി.ഇ) എഞ്ചിനിയറിങ് പരീക്ഷകള്‍ക്ക് അംഗീകൃത പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കാം. ടെയ്‌ലറിങ്, എംബ്രോയ്ഡറി നീഡിലിങ് പരിശീലനങ്ങള്‍ ഇവിടെ ലഭ്യമാണ്.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, മ്യൂസിക്, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആന്ത്രോപ്പോളജി തുടങ്ങിയ വിഷയങ്ങളോടെയുള്ള സബ്ജക്ട് കോമ്പിനേഷനുകള്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്ത് അതിനനുസൃതമായ മുഖ്യവിഷയങ്ങളില്‍ ബിരുദപഠനം നടത്താം.

യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, ബാങ്കുകള്‍, എല്‍.ഐ.സി. എന്നിങ്ങനെ പൊതുമേഖലകളിലും കോര്‍പ്പറേഷനുകളിലും വിവിധ ജോലികള്‍ക്കുള്ള തിരഞ്ഞെടുപ്പു പരീക്ഷകളുടെ പൊതുയോഗ്യത ബിരുദമാണ്. അതിനാല്‍ ട്രഡീഷണല്‍ വിഷയങ്ങളിലുള്ള ബിരുദപഠനത്തിന് ഇപ്പോഴും എപ്പോഴും പ്രധാന്യമുണ്ടെന്ന് അറിയുക.

പ്ലസ്ടു കോമേഴ്‌സ് ഗ്രൂപ്പിലാകട്ടെ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് പരിശീലനത്തിന് ഇവര്‍ക്ക് ചേരാം.

ആരോഗ്യപരിപാലനരംഗത്ത് പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നേടാന്‍ ഉതകുന്ന കോഴ്‌സാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്). എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട്ടും കോട്ടയത്ത് തലയോലപ്പറമ്പിലും പാലക്കാട്ട് പെരിങ്ങോട്ടുകുറിശ്ശിയിലും കാസര്‍കോട്ടും ജെപി.എച്ച്. ട്രെയിനിങ് സ്‌കൂളുകളുണ്ട്.

എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് ചേരാവുന്ന മറ്റൊരു തൊഴിലധിഷ്ഠിത കോഴ്‌സാണ് സാനിറ്ററി ഇന്‍സ്‌പെക്‌ടേഴ്‌സ് ഡിപ്ലോമ. മുംബൈയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റാണ് ഒരു വര്‍ഷത്തെ ഈ കോഴ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാംഗ്ലൂര്‍, ബല്‍ഗാം എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന്റെ അംഗീകൃത ശാഖകളുണ്ട്.

അഭിരുചിയുള്ളവര്‍ക്ക് ലളിതകലാപരിശീലനവുമാകാം. പെയിന്റിങ്ങിലും ശില്പകലയിലും വൈദഗ്ധ്യം നേടാന്‍ ഫൈനാര്‍ട്ട്‌സ് കോളേജുകളിലും മാവേലിക്കര രവിവര്‍മ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിലും അവസരങ്ങളുണ്ട്. സംഗീതത്തിലും മറ്റും താത്പര്യമുള്ളവര്‍ക്ക് തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം പഠിക്കാം. വായ്പാട്ട്, വീണ, മൃദംഗം എന്നിവയും അഭ്യസിക്കാം.

സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യാസിക്കാവുന്ന സ്ഥാപനങ്ങളാണ് തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വി. മ്യൂസിക് കോളേജും പാലക്കാട്ടെ ചെമ്പൈ മെമ്മൊറിയല്‍ മ്യൂസിക് കോളേജും. ആര്‍.എല്‍.വി.യില്‍ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, മദ്ദളം, ചിത്രകല, ശില്പകല എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. കഥകളിയിലും മോഹിനിയാട്ടത്തിലുമൊക്കെ വിദഗ്ധപരിശീലനം കലാമണ്ഡലത്തിലും ലഭ്യമാണ്.

പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് പ്ലസ്ടു വിജയികള്‍ക്കുള്ള മറ്റൊരു പാഠ്യപദ്ധതിയാണ്. നഴ്‌സറി സ്‌കൂള്‍ ടിച്ചര്‍മാരാകാന്‍ പി.പി.ടി.ടി പെണ്‍കുട്ടികള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള മറ്റൊരു മേഖലയാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഇംഗ്ലീഷില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു നേടി എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം.

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെ.ഡി.സി) പഠനത്തിന് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. വിജയമാണ്. തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ സഹകരണ പരിശീലന കോളേജുകളില്‍ ജെ.ഡി.സി. പരിശീലനത്തിന് സൗകര്യമുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രൈമറി സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ക്ലറിക്കല്‍ തസ്തികയ്ക്ക് ഈ യോഗ്യത പരിഗണിക്കും.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ, ഓഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ തുടങ്ങിയവ പ്ലസ്ടുക്കാര്‍ക്ക് തിരുഞ്ഞെടുക്കാവുന്ന പാരാമെഡിക്കല്‍ മേഖലകളാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനത്തില്‍ കുറയാത്ത പ്ലസ്ടു വിജയമാണ് ഈ കോഴ്‌സുകളില്‍ ചേരാന്‍ വേണ്ട പൊതുയോഗ്യത. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഡിപ്ലോമക്കാര്‍ക്ക് നല്ല തൊഴിലവസരമുണ്ട്.

സ്വയം തൊഴിലിന് ഡിപ്ലോമ കോഴ്‌സ്


സ്വയംതൊഴിലിന് പര്യാപ്തമായ കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ. മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ ഫാര്‍മസി ഡിപ്ലോമ വേണം. ഫിസിക് സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസ്സാവയര്‍ക്ക് ഈ കോഴ്‌സിന് ചേരാം.

പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ മറ്റൊരു മേഖലയാണ് ജനറല്‍ നഴ്‌സിങ്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിരിക്കണം. പ്രായം 17- നും 22-നും മധ്യേ. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഗവ. നഴ്‌സിങ് സ്‌കൂളുകളിലും നഴ്‌സിങ് സ്‌കൂളുകളുടെ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നേടാം.

വൈദ്യശാസ്ത്രരംഗത്ത് അനുപേക്ഷണീയമാണ് ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണല്‍ തെറാപ്പിയും പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്ങും. ശരീരാവയവങ്ങളിലുള്ള ഒടിവും ചതവുമൊക്കെ പൂര്‍വസ്ഥിതി പ്രാപിക്കാനും സന്ധികളിലുണ്ടാവുന്ന ബലക്ഷയം ശാസ്ത്രീയമായി മസാജ് ചെയ്ത് പരിഹരിക്കാനും ഫിസിയോതെറാപ്പിക്ക് വലിയൊരു പങ്കുണ്ട്. സ്വയംതൊഴില്‍ നേടാന്‍ സഹായിക്കുന്ന ഒരു കോഴ്‌സാണിത്. വൈകല്യമുള്ളവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഉതകുന്നതാണ് ഓക്കുപ്പേഷണല്‍ തെറാപ്പി കോഴ്‌സ്. യന്ത്രസാമഗ്രികളുടെ സഹായത്താല്‍ കൃത്രിമ അവയവങ്ങള്‍ ഉണ്ടാക്കുന്ന സാങ്കേതിക പരിശീലനമാണ് പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്. ത്രിവത്സര കോഴ്‌സാണ് ഇവയെല്ലാം.


സയന്‍സ്/ഹുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞ് നിശ്ചിത മാര്‍ക്ക് നേടിയ ആര്‍ക്കും പഞ്ചവത്സരത്തില്‍ എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാം. നിയമം പഠിക്കാനും പ്രായോഗികതലത്തില്‍ പ്രയോഗിക്കാനും കഴിവുള്ളവര്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്.


നല്ല ഡിസൈനര്‍ ആകാന്‍ താത്പര്യമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ചേര്‍ന്നു പഠിക്കാം. പ്രവേശന പ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്ലസ്ടു ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രോഡക്ട് ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, സിറാമിക് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ആന്‍ഡ് ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈയില്‍ ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ട്. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.

അധ്യാപകജോലിക്ക് അനന്തസാധ്യതകള്‍ ആണുള്ളത്. 2015ഓടെ പത്തു ലക്ഷത്തില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. എല്‍.പി., യു.പി. തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും അധ്യാപകരാകാന്‍ പ്രത്യേകം കോഴ്‌സുകളുണ്ട്. ടിടിസി കഴിഞ്ഞവര്‍ക്ക് ലോവര്‍പ്രൈമറി തലത്തില്‍ അധ്യാപകരാകാം. ബിരുദം നേടിയവര്‍ക്ക് ബി.എഡ്. ബിരുദം കൂടി കരസ്ഥമാക്കി ഹൈസ്‌കൂള്‍ അധ്യാപകരാകാം. പ്ലസ്ടു അധ്യാപകരാകാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാകണം. കോളേജ് അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും നെറ്റ് പരീക്ഷയും ജയിക്കണം.

പുനരധിവാസപഠനം, ഭാഷാപഠനം, പുരാവസ്തുശാസ്ത്രം, ഫാഷന്‍ ടെക്‌നോളജി, പാചകകല, ആതിഥ്യം, സാമൂഹ്യസേവനം, കായിക വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉപരിപഠനസാധ്യതകള്‍ ഉണ്ട്. സയന്‍സ്/ ഹുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ് ടു നേടുന്നവര്‍ക്ക് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.


മിടുക്കരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ചില സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്. അധികവും ശാസ്ത്രസാങ്കേതികവിഷയങ്ങളിലാണ് സംയോജിത മാസ്റ്റേഴ്‌സ് ഡിഗ്രി നല്‍കുന്നത്. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഉന്നത മാര്‍ക്ക് നേടുന്നവര്‍ക്ക് 5 വര്‍ഷത്തെ പഠനത്തിലൂടെ മാസ്റ്റേഴ്‌സ് ബിരുദമെടുക്കാം. അത് കഴിഞ്ഞാല്‍ എം.ഫില്‍, പിഎച്ച്.ഡി. കോഴ്‌സുകളിലേക്കും അവസരമുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഈ കോഴ്‌സിന് ചേരാം.

എസ്.എസ്.എല്‍.സി.യും പ്ലസ് ടുവും കഴിഞ്ഞ് അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. സാധ്യതകള്‍ കൂടുതലുമുണ്ട്. ദേശീയതലത്തിലെ ഒട്ടുമിക്ക മത്സരപ്പരീക്ഷകളിലും ഇവര്‍ക്ക് പങ്കെടുക്കാം. എന്തു പഠിക്കണം, ഏതു പഠിക്കണം എന്നതല്ല വിഷയം. പഠിക്കുന്ന വിഷയത്തില്‍ കേമരാകുക എന്നതാണ്. എങ്കില്‍ അവസരങ്ങള്‍ അവര്‍ക്കുള്ളതാണ്.

പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്

PG DEPLOMA IN RAIL TECHNOLOGY AND MANAGEMENT (IMART)


ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. വിവിധ മേഖലകളില്‍ വൈദഗ്ദ്യമില്ലാത്തവര്‍ പിന്‍ തള്ളിപ്പോകുന്ന അവസ്ഥ. ആയതിനാല്‍ത്തന്നെ ഒരു പ്രത്യേക ജോലിക്ക് ഒരേ യോഗ്യതയുള്ളവര്‍ അണി നിരക്കുമ്പോള്‍ വിദഗ്ദ പരിശീലനം സിദ്ധിച്ചവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം. ഇത്തരത്തിലുള്ളയൊരു കോഴ്സാണ് മെട്രോ റെയില്‍ ടെക്നോളജി. മെട്രോ റെയില്‍ പ്രൊജക്ടുകള്‍ക്ക് ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള സിവില്‍ എഞ്ചിനിയര്‍മാരെ സൃഷ്ടിക്കുവാനാണ് ഐ ഐ ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് എന്ന കോഴ്സ് ആരംഭിച്ചത്.

Contact Address

Institute Of Metro And Rail Technology
1st Floor, 160 Patny Square,
Patny Nagar, Secunderabad-500003,
Telangana, INDIA.
Phone : +91 40 2790 3311
E-mail : mail@imrtindia.edu.in
http://imrtindia.edu.in/

70 ശതമാനം മാര്‍ക്കോടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ബി ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. GATE, CAT, TOEFL, IELTS തുടങ്ങിയ പരീക്ഷകളിലെ സ്കോറും പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ഐ ഐ ടിയിലേയും മെട്രോ റെയില്‍ കോര്‍പ്പറേഷനിലേയും വിദഗ്ദര്‍ നടത്തുന്ന അഭിമുഖവുമുണ്ടാവും.

ഒരു വര്‍ഷമാണ് കാലാവധി. ഇ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ മെട്രോ റെയില്‍ കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കാവുന്നതാണ്.

അഗ്രി ബിസിനസ് മാനേജ്മെന്റ്

Agri-Business Management 


നമ്മുടെ രാജ്യത്തെ പ്രാഥമിക തൊഴിൽ മേഖലയാണു കാർഷിക രംഗം. കൃഷി സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിൽ നിന്ന് ബിസിനസ്സായി മാറുമ്പോൾ അഗ്രി ബിസിനസ്സ് മാനേജ്മെന്റിന് പ്രസക്തിയേറുന്നു. രാജ്യത്ത് ഈ രംഗത്ത് തൊഴിൽ സാധ്യതകളേറെയുണ്ട്. ബാങ്ക്, കാർഷികോൽപന്ന വിപണന രംഗം, ഭക്ഷ്യ സംസ്കരണ പ്ലാന്റുകൾ, ക്ഷീര വ്യവസായ മേഖല എന്നിവിടങ്ങളിൽ മികച്ച ജോലി സാധ്യതകളുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (IRMA) ആനന്ദ് ഗുജറാത്ത്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്ടൻഷൻ മാനേജ്മെന്റ് (MANAGE) ഹൈദരാബാദ് (www.manage.gov.in), കേരള കാർഷിക സർവകലാശാല വെള്ളാനിക്കര തൃശൂർ (www.kau.edu), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (അഹമ്മദാബാദ്, കോഴിക്കോട്, ബംഗളൂരു) ഇവ മികച്ച സ്ഥാപനങ്ങളാണ്
.

Source : manorama online

http://smartsuccessway.com/

ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ്- ആനന്ദ് (IRMA)

ഗ്രാമീണ മാനേജ്മെന്‍റില്‍ ഉന്നത പഠനത്തിനവസരമൊരുക്കി ഇര്‍മ 

കൂണ് പോലെ മുളച്ച് പൊന്തുന്ന മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ നിന്നുമേറെ വ്യത്യസ്തമാണ് ഇന്ത്യയുടെ ക്ഷീര തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്‍റ് ആനന്ദ് Indian institute of rural management-ANAND (IRMA) എന്ന സ്ഥാപനം.

ഗ്രമീണ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രൊഫഷണല്‍ മാനേജ്മെന്‍റില്‍ വിദഗ്ദരായവരേയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഡ്യയിലെ മുന്‍നിര മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ എന്നും മുന്‍പന്തിയാലാണിതിന് സ്ഥാനം. ഗ്രാമീണ ജനതക്ക് സമഭാവനയോടെ പരിസ്ഥിതി സൗഹൃദ സാമൂഹിക -സാമ്പത്തിക വികസനം പരിപോഷിപ്പിക്കാനുതകുന്ന മികച്ച റൂറല്‍ മാനേജ്മെന്‍റ് ഉന്നത വിദ്യാഭ്യാസ ഗവേഷണ പഠന സൗകര്യങ്ങളാണ്'ഇര്‍മ'യിലുള്ളത്. ആയതിനാല്‍ത്തന്നെ വന്‍കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി തേടുന്നവരെയല്ല മറിച്ച് അല്‍പ്പം സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്കാണ് ഈ സ്ഥാപനം ഗുണകരമാവുക. കേരളത്തിലെ ഗ്രാമങ്ങളുടെ അവസ്ഥയല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേത്. ഈ സ്ഥാപനം തിരഞ്ഞെടുക്കുന്നവര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏറ്റവും പരിമിതമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരായിരുന്നാല്‍ ഏറെ നന്നായിരിക്കും. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് പഠിക്കുന്ന സ്ഥാപനം ഏറെ പ്രധാനപ്പെട്ടയൊന്നാണ്. എന്ത് പഠിക്കുന്നുവെന്നതിനേക്കാളുപരി എവിടെ പഠിച്ചുവെന്ന ചോദ്യം നേരിടേണ്ടി വരുന്ന മേഖലയാണിത്. ആയതിനാല്‍ത്തന്നെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധൈര്യമായി ആശേരയിക്കാവുന്ന സ്ഥാപനമാണിത്.

ക്ഷീര വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ 1979ല്‍ സ്ഥാപിച്ച ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍1980 മുതലാണ് റൂറല്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ആര്‍.എം) ആരംഭിച്ചത്. ഈ പ്രോഗ്രാമിലൂടെ നേടുന്ന പി.ആര്‍.എം പി.ജി ഡിപ്ളോമയെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയും (A IU) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) മാസ്റ്റേഴ്സ് ഡിഗ്രിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. 2002 ല്‍ ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (എഫ്.പി.ആര്‍.എം) ആരംഭിച്ചു. ടീച്ചിങ്, ട്രെയ്നിങ്,ഗവേഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി 'ഇര്‍മ' മുന്നേറുകയാണ്. സെന്‍റര്‍ ഫോര്‍ സസ്റ്റൈനബ്ള്‍ ലൈവിലി ഹുഡ്സ്, സെന്‍റര്‍ ഫോര്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി,സെന്‍റര്‍ ഫോര്‍ സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് എന്‍റര്‍പ്രൈസസ്, സെന്‍റര്‍ ഫോര്‍ പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, സെന്‍റര്‍ ഫോര്‍ റൂറല്‍ -അര്‍ബന്‍ ഡൈനാമിക്സ് എന്നിങ്ങനെ അഞ്ചു മികവിന്‍റെ കേന്ദ്രങ്ങളും 'ഇര്‍മ'യുടെ കീഴിലുണ്ട്.



കോഴ്സുകള്‍

പതിവ് എം ബി എ പ്രോഗ്രമുകളില്‍ നിന്നും വ്യത്യസ്തമായി റൂറല്‍ എന്‍വിയോണ്‍മെന്‍റ്, ഇക്കണോമിക്സ് ഓഫ് ഡവലപ്മെന്‍റ്, റൂറല്‍ മാര്‍ക്കറ്റ്, റൂറല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയൊക്കെ 'ഇര്‍മ' യുടെ മാനേജ്മെന്‍റ് പ്രോഗ്രമുകളില്‍ വരുന്നു.
1. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് -Post-Graduate Programme in Rural Management (PGPRM)

രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് ഇത്. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും 45 ശതമാനം മാര്‍ക്ക് മതിയാകും. സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ജീവനക്കാര്‍ക്കും പ്രവേശനം ലഭിക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതിയാകും. IIM-CAT, അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഇര്‍മയുടെ നിശ്ചയിക്കുന്ന ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റില്‍ യോഗ്യത നേടുകയും വേണം. സാമൂഹിക വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ആവശ്യമാണെന്നര്‍ത്ഥം. ഇര്‍മ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റ്, ഗ്രൂപ് ആക്ടിവിറ്റി, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ മികവ് പരിഗണിച്ചാണ് PGPRM കോഴ്സിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്‍ററുകളാണ്.

PGPRM കോഴ്സില്‍ 180 സീറ്റുകളാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കുമായി നീക്കിവെക്കും. കോഴ്സുകളില്‍ പ്രവേശത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.


2. ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് Fellow Program in Rural Management (FPRM)

ഇത് ഒരു ഡോക്ടറേറ്റ് പ്രോഗ്രാമാണ്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ് കാലാവധി. ഏതെങ്കിലും അംഗീകൃത ദ്വിവത്സര മാനേജ്മെന്‍റ് പി ജി ഡിപ്ലോമയാണ് യോഗ്യത. കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിടയം വേണം. അല്ലെങ്ങില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം ഫില്‍ വേണം.

FPRM പ്രോഗ്രാമില്‍ പ്രവേശത്തിന് അഡ്മിഷന്‍ ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവക്ക് പുറമെ ഒരു ഉപന്യാസം കൂടി അവതരിപ്പിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ UGC-JRF യോഗ്യതയുള്ളവരെ ഇര്‍മയുടെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതാണ്. IIM-CAT, അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മികച്ച പ്രൊഫഷണല്‍ വൈദഗ്ധ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പി ജി ബിരുദത്തില്‍ ഇളവ് നല്‍കിയും പ്രവേശിപ്പിക്കാറുണ്ട്.


3.സര്‍ട്ടിഫിക്കള്‍ ഇന്‍ റൂറല്‍ മാനേജ്മെന്‍റ് Certificate in Rural Management  (CRM)


ഗ്രാമീണ വികസനത്തില്‍ പങ്കാളികളായ സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്സികള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്.


അഡ്മിഷന്‍ സംബന്ധമായ സമഗ്ര വിവരങ്ങള്‍ www.irma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

വിലാസം:
Admission office, Institute of Rural Management Anand (IRMA), Anand -38800/ Gujarat, India. ഫോണ്‍: (02692) -221657, 221659.
smartsuccessway.comsmartsuccessway.com

പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളെന്തെല്ലാം--

പ്ലസ്ടു കഴിഞ്ഞില്ലേ, ഇനി എന്താ പ്ലാന്‍?

ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍. ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥി ബിസിനസ്സ് ഡിഗ്രിക്ക് ചേര്‍ന്നാലെന്താവും? കഷ്ടപ്പെട്ട് ജയിച്ച് ഒരു ജോലി നേടാന്‍ കഴിഞ്ഞേക്കാം. എന്നാലും ആ ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം താത്പര്യമുള്ള വിഷയത്തിലല്ല അയാളുടെ ബിരുദം എന്നതു തന്നെ. സീറ്റ് കിട്ടിയതുകൊണ്ട് മാത്രം ഏതെങ്കിലും കോഴ്‌സിനു ചേരുന്നത് ചിലപ്പോള്‍ നല്ല ഭാവിയിലേക്കുള്ള വഴി അടയ്ക്കാന്‍ പോലും കാരണമായേക്കാം. 
പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയോരോന്നിനെക്കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണത്തിന് പ്ലസ്ടുകഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്ന്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്താമെല്ലാമാണ്. നോക്കൂ,
ജോലിസാധ്യത
മാധ്യമസ്ഥാപനങ്ങള്‍, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍ എന്നിവയെല്ലാം മാധ്യ പഠിതാക്കളുടെ തൊഴില്‍ സാധ്യതകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം പി.ജി.ക്കാര്‍ക്ക് ഒരു കൈ നോക്കാം.
കോഴ്‌സുകളെന്തെല്ലാം
ജേണലിസത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരുവര്‍ഷത്തെ പി.ജി. ഡിപ്ലോമ, പി.എച്ച്.ഡി. കോഴ്‌സുകളാണ് നിലവിലുള്ളത്.
ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേണലിസം
നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. നല്ല സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍
സ്ഥാപനങ്ങള്‍.
കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് റഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍
ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. 1. ജേണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54). 2. ജേണലിസം (ഹിന്ദി-53 സീറ്റ്), 3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40), 4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്. 25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക. പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.
റേഡിയോ ജോക്കി
എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫിബ്രവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 18-നും 25-നും ഇടയിലായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം.
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ്് എ.ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍. 
*നഴ്‌സിങ്
*ഫാര്‍മസി
*നിയമം
*കോമണ്‍ അഡ്മിഷന്‍ ലോ ടെസ്റ്റ്
*എഞ്ചിനിയറിങ് എന്‍ട്രന്‍സ്
*സിവില്‍ സര്‍വീസസ്
*കമ്പ്യൂട്ടര്‍
*മെഡിക്കല്‍
*സോഷ്യല്‍ സയന്‍സസ്
*ഭാഷാ പഠനം
*അധ്യാപനം
*യു.പി.എസ്.സി.പരീക്ഷകള്‍
*കൃഷി
*ഡിസൈനിങ്
*സെറ്റ്,നെറ്റ്
*സേനാ പ്രവേശനം
*സയന്‍സ്
*ബാങ്കിങ്
*കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍
*മാനേജ്‌മെന്റ്
ജേര്‍ണലിസം
റേഡിയോ ജോക്കി
മേല്‍പറഞ്ഞ ഒരോ പഠനമേഖലകളെക്കുറിച്ചും വിശദമായറിയൂ. എന്നിട്ടാവാം ഉപരിപഠന കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്. തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ ഉപരിപഠനകോഴ്‌സുകളും സ്ഥാപനങ്ങളും പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. 

കൂടുതല്‍വിവരങ്ങള്‍ക്ക് എല്ലാ കോഴ്‌സുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃഭൂമിയുടെ ഉപരിപഠനം ഡയറക്ടറി- 2015 കാണുക.

ഉപരിപഠനം ഡയറക്ടറി 2015 
uparipadanam directory 2015 Mathrubhumi || books - 
https://secure.mathrubhumi.com/books/reference/bookdetails/2432/uparipadanam-directory-2015#.VUoMsdOEbFo

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ