ഇംഗ്ലണ്ടില്‍ ബിസിനസ് സ്കൂള്‍ പ്രവേശനത്തിന് 4 വര്‍ഷ ഡിഗ്രിയോ ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയിരിക്കണം. 3 വര്‍ഷം വരെയുള്ള പ്രവര്‍ത്തി പരിചയം ചില ബിസിനസ് സ്കൂളുകള്‍ നിഷ്കര്‍ഷിക്കാറുണ്ട്. 500 കുറയാത്ത GMAT സ്കോര്‍ ആവശ്യമാണ്. ഓപ്പണ്‍ യൂണിവേഴ്സിറ്റികളില്‍ GMATനിര്‍ബന്ധമാക്കാറില്ല. IELTS ന് മിനിമം 6.5 ബാന്‍ഡോ TOEFL ല്‍ 600 സ്കോറോ ആവശ്യമാണ്.
http://www.educationuk.org/india/, http://www.ukcisa.org.uk/ എന്നീ സൈറ്റുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.
വിഷയങ്ങള്‍
ഇംഗ്ലണ്ടില്‍ എം ബി എക്ക് പഠിക്കുവാന്‍ ധാരാളം ബിസിനസ്സ് സ്കൂളുകളുണ്ട്. ഇവയില്‍ ജനറല്‍, സ്പെഷ്യലൈസഡ് എം ബി എ സ്കൂളുകളുണ്ട്. മാര്‍ക്കറ്റിങ്ങ് മാനേജ്മെന്‍റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് എന്നിവ ജനറല്‍ വിഭാഗത്തില്‍പ്പെടും.
സപെഷ്യലൈസഡ് എം ബി എയില്‍ പതിനെട്ടോളം വിവിധ മേഖലകളുണ്ട്. ഉന്നത തൊഴില്‍ ലഭിക്കുവാന്‍ ഉതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
എഞ്ചിനിയറിങ്ങ് മാനേജ്മെന്‍റ്, എന്‍ട്രപ്രണര്‍ഷിപ്പ്, ഡിഫന്‍സ് അഡ്മിനിസ്ട്രേഷന്‍, ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, റീടെയില്‍ മാനേജ്മെന്‍റ്, ഓട്ടോമോട്ടീവ് മാനേജ്മെന്‍റ്, ഫിനാന്‍ഷ്യല്‍ സ്റ്റഡീസ്, എഡ്യുക്കോഷന്‍ മാനേജ്മെന്‍റ്, പബ്ലിക് സര്‍വീസസ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്‍റ്, ലീഡര്‍ഷിപ്പ് സ്റ്റഡീസ്, ടെലികമ്യൂണിക്കേഷന്‍ മാനേജ്മെന്‍റ്, സ്പോര്‍ട്സ് മാനേജ്മെന്‍റ്, അഗ്രോബിസിനസ്സ് മാനേജ്മെന്‍റ്, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നിവ സ്പെഷ്യല്‍ വിഭാഗത്തില്‍ പെടുന്നു.
അഗീകാരം
ഉപരിപഠനത്തിനായി ബിസിനസ് സ്കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അക്രഡിറ്റേഷന്‍, കോഴ്സിന്‍റെ അംഗീകാരം പ്രത്യേകം വിലയിരുത്തണം. അസേസിയേഷന്‍ ഓഫ് എം ബി എ AMBA റാങ്കിങ്ങിനനുസരിച്ചുള്ള ബിസിനസ്സ് സ്കൂളുകള്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാം. AMBA യില്‍ പെടാത്തവരെ അഡ്മിഷന് വേണ്ടി സമീപിക്കരുത്. ഇംഗ്ലണ്ടിലെ The higher Education Funding Council (HEFCE) എം ബി എ പഠനത്തെ വിലയിരുത്താനുള്ള ഗവണ്‍മെന്‍റ് ഏജന്‍സിയാണ്. കൂടാതെ ടീച്ചിങ്ങ് ക്വാളിറ്റി അസസ്മെന്‍റെ് (TQA)ഏജന്‍സിയുമുണ്ട്. ഗുണമേന്മ വിലയിരുത്താന്‍ ഇംഗ്ലണ്ടില്‍ വര്‍ഷം തോറും Research Assessment Experience (RAE) നടത്തി വരുന്നു. ഇവരുടെ വിലയിരുത്തലുകള്‍ അഡ്മിഷന് മുന്‍പ് അറിഞ്ഞിരിക്കണം.http://www.qaa.ac.uk/ എന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.
AMBA അക്രഡിറ്റേഷനുള്ള MBA കോഴ്സിന് മാത്രമേ ചേരാവു. യു കെയില്‍ വര്‍ഷം തോറും പഠിച്ചിറങ്ങുന്ന 12000 ത്തോളം MBA ക്കാരില്‍ 54 ശതമാനവും AMBA അംഗീകാരമുള്ള 36 ബിസിനസ് പ്രോഗ്രാമുകളാണ് പൂര്‍ത്തിയാക്കുന്നത്.
എന്തൊക്കെ ശ്രദ്ധിക്കണം
1. ബിസിനസ് സ്കൂളിന്‍റെ നിലവാരം, ഫീസ്, മറ്റ് പഠന ചിലവുകള്‍
2. GMAT നിലവാരം
3. IELTS സ്കോര്‍ നിലവാരം
4. ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭിക്കും
5. വളരെ നേരത്തെ, അതായത് മെയ് മാസത്തിന് മുന്‍പ് അപേക്ഷിക്കണം