Showing posts with label ഉപരിപഠന കോഴ്സുകൾ. Show all posts
Showing posts with label ഉപരിപഠന കോഴ്സുകൾ. Show all posts

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം



കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും ആ മേഖലയില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും വ്യക്തമാക്കുകയാണ് കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍.


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായി വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. ആഗോള തലത്തിലുള്ള ലോകോത്തര യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് എടുത്താല്‍ ഇന്ത്യയിലെ ഐ.ഐ.ടികള്‍ പോലും ആദ്യത്തെ 200 എണ്ണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ വിദ്യാഭ്യാസ രംഗത്തെ ടീച്ചിംഗ്, ഓട്ടോണമി, ടെക്‌നോളജി തുടങ്ങിയവയില്‍ ലോകവ്യാപകമായി വന്നിട്ടുള്ള മാറ്റങ്ങള്‍ നമ്മളെങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നത് പ്രധാനമാണ്.

ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്വന്തം പണം മുടക്കി അമേരിക്കയില്‍ പോയി പഠിക്കുന്നുണ്ട്. വിദ്യാഭാസ രംഗത്ത് നമ്മള്‍ കൂടുതല്‍ മികവാര്‍ജ്ജിച്ചാല്‍ അവരെ ഇവിടെ പഠിപ്പിക്കാനാകും. പണമില്ലാത്തവര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്
അവസരമൊരുങ്ങും.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യം, അധ്യാപകരുടെ പരിശീലനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനവും അദ്ധ്യയനവും, സ്വയംഭരണാവകാശം, ഗവേഷണം, ഇന്റര്‍നാഷണലൈസേഷന്‍ എന്നീ ആറ് മേഖലകളിലാണ് പരിഷ്‌ക്കരണ നടപടികള്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. ഈ മേഖലകളിലെ പ്രശ്‌നങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുകയും, അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ 12 റിപ്പോര്‍ട്ടുകളായി കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സെമസ്റ്റര്‍ സമ്പ്രദായം നവീകരിക്കുകയായിരുന്നു ആദ്യത്തെ നടപടി.

റിപ്പോര്‍ട്ടിലെ 11 നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഓരോ യൂണിവേഴ്‌സിറ്റിയും ചില ഭേദഗതികളോടെയാണ് അവ നടപ്പാക്കിയത്. അവര്‍ക്ക് അസൗകര്യമായ നിര്‍ദേശങ്ങളെല്ലാം ഉപേക്ഷിച്ചുകളഞ്ഞുവെന്നതാണ് വലിയൊരു പോരായ്മ. എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാത്തതിനാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലെ പഴയ അപാകതകള്‍ ഇപ്പോഴും തുടരുകയാണ്.

സ്വയംഭരണാവകാശവും അധ്യാപക പരിശീലനവും
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓട്ടോണമസ് കോളെജുകള്‍ നിലവിലുണ്ട്. അതിനാല്‍ കേരളത്തിലും അവ നടപ്പാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് 12 കോളെജുകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പന്ത്രണ്ടാമത്തെ കോളെജായ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനക്കെത്തിയവരെ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതിനാല്‍ 11 കോളെജുകള്‍ക്കേ അത് നല്‍കാനായുള്ളൂ. സ്വയംഭരണാവകാശം ലഭിച്ച 11 കോളെജുകളില്‍ 10ഉം ക്രിസ്ത്യന്‍ കോളെജുകളായിരുന്നു. അവ മാത്രമേ യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുള്ളൂ. അടുത്തഘട്ടമെന്ന നിലയില്‍ ഒന്‍പത് കോളെജുകളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നുവരികയാണ്.

പ്രൈമറി സ്‌ക്കൂളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപക പരിശീലനം നിര്‍ബന്ധമാണെങ്കില്‍ കോളെജില്‍ പഠിപ്പിക്കാന്‍ അതൊന്നും വേണ്ടെന്നതാണ് അവസ്ഥ. ഒരു ഫാക്കല്‍റ്റി ട്രെയ്‌നിംഗ് സംവിധാനം ഈ രംഗത്ത് അത്യന്താപേക്ഷിതമായതിനാല്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ചൊരു ഫാക്കല്‍റ്റി ട്രെയ്‌നിംഗ് അക്കാദമി ആരംഭിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. കോളെജ് അധ്യാപകരായി നിയമനം ലഭിക്കുന്നവര്‍ അവിടെ ആറ് മാസത്തെ നിര്‍ബന്ധ പരിശീലനം നേടണമെന്നായിരുന്നു ശുപാര്‍ശ. കോഴ്‌സിന്റെ ഘടന തയ്യാറാക്കിയതിന് പുറമേ യൂണിവേഴ്‌സിറ്റികള്‍ ഇതിലേക്കായി ഒരു കോടി രൂപ വീതം മാറ്റിവക്കാനും അക്കാദമിക്ക് സ്ഥലം നല്‍കാന്‍ സംസ്‌കൃത സര്‍വ്വകലാശാല തയ്യാറായതുമാണ്. അതിനാല്‍ എത്രയും വേഗം അക്കാദമി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്ര അക്രഡിറ്റേഷന്‍ സംവിധാനം
കോളെജുകളുടെ അക്രഡിറ്റേഷന് സംസ്ഥാനങ്ങളും പ്രത്യേക കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്നുള്ള നോളഡ്ജ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിലും ഒരു അക്രഡിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഞങ്ങള്‍ തയ്യാറാക്കി. നാകിന്റെ (NAAC) അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇതിനുമുള്ളത്. തുടക്കത്തില്‍ നാക് ഇതിനെ പ്രോല്‍സാഹിപ്പിച്ചിരുന്നെങ്കിലും അവരുടെ അക്രഡിറ്റേഷന്‍ ഒഴിവാക്കാനാകില്ല എന്നൊരു നിലപാട് പിന്നീടുണ്ടായി. നാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്രഡിറ്റേഷന്‍ മാത്രമാണ് നടത്തുന്നത്. അതിനാല്‍ ഞങ്ങള്‍ ഇതിനോട് പ്രോഗ്രാം അക്രഡിറ്റേഷന്‍, ടീച്ചേഴ്‌സ് അസസ്‌മെന്റ് എന്നീ ഘടകങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഇതിലേക്കായി ഒരു സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെങ്കിലും അതൊരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഇത്തരം പ്രമുഖ പ്രോഗ്രാമുകളില്‍ കോളെജുകളുടെ സ്വയംഭരണാവകാശം മാത്രമാണ് പൂര്‍ണ്ണമായി നടപ്പാക്കിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുന്നതിനായി നടപ്പാക്കേണ്ട അനേകം വിഷയങ്ങളെക്കുറിച്ചും കൗണ്‍സില്‍ പഠനം നടത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ പോളിസിയാണ് അതിലൊന്ന്. പുതിയ കോളെജുകള്‍, പുതിയ യൂണിവേഴ്‌സിറ്റികള്‍ എന്നിവ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ഈ രംഗത്ത് വേണ്ട വിവിധ പരിഷ്‌ക്കരണ നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും ആ നിര്‍ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. അക്കാദമി - ഇന്‍ഡസ്ട്രി ലിങ്കേജ് ആര് നടപ്പാക്കണമെന്നതില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ താല്‍പര്യമുള്ള എന്‍ജിനീയറിംഗ് കോളെജുകള്‍ സ്വന്തം നിലയില്‍ അത് നടപ്പാക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി ഇതൊരു മതവിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ ഇസ്ലാമിക് സ്റ്റഡീസിന്റെയോ മാത്രം കാര്യമല്ല. അറബിയിലെ വൈദഗ്ധ്യം കേരളത്തിന്റെ ഒരു അസറ്റാണ്. ഇന്ന് തൊഴിലാളികളും തൊഴിലുടമയുമായുള്ള ബന്ധം മാത്രമേ കേരളത്തിനും അറബ് രാജ്യങ്ങള്‍ക്കും തമ്മിലുള്ളൂ. അവിടെ നിന്നും മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുപോരേണ്ട സാഹചര്യം ഉണ്ടായാല്‍ അറബിയിലെ വൈദഗ്ധ്യം ഉപയോഗിച്ചു മാത്രമേ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും കൂടുതല്‍ അര്‍ത്ഥവത്തായ ഒരു ബന്ധം ഭാവിയില്‍ സൃഷ്ടിച്ചെടുക്കാനാകൂ. ഒരു ഇന്റര്‍നഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിച്ചാല്‍ അതിന് വലിയ പിന്തുണ നമുക്ക് ലഭിക്കുന്നതാണ്.

യൂണിവേഴ്‌സിറ്റി ആക്റ്റുകളുടെ ഏകീകരണം
കേരളത്തിലെ ഓരോ യൂണിവേഴ്‌സിറ്റിക്കും പലതരത്തിലുള്ള പ്രത്യേകം ആക്റ്റുകളാണുള്ളത്. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്കെല്ലാം ഒരു ഏകീകൃത ആക്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ബാധകമാക്കണോ എന്നതില്‍ വിയോജിപ്പ് ഉണ്ടായതിനാല്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കേണ്ടിവന്നു.

സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍
സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാത്തൊരു സംസ്ഥാനമാണ് കേരളം. ഇവയുണ്ടായാല്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ രംഗത്ത് മല്‍സരം ഉണ്ടാകുകയും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുകയുള്ളൂ. ഇന്ത്യയില്‍ തന്നെ വന്‍വിജയമായി തീര്‍ന്നിട്ടുള്ള സ്വകാര്യ യൂണിവേഴ്‌സിറ്റികളും നമ്മുടെ യൂണിവേഴ്‌സിറ്റികളും തമ്മില്‍ താരതമ്യം ചെയ്യാന്‍പോലും സാധിക്കില്ല. സ്വകാര്യവല്‍ക്കരണമെന്നാല്‍ കച്ചവടമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് ഇവ നടപ്പാക്കാവുന്നതേയുള്ളൂ. ഓരോ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കുമ്പോഴും നിയമസഭയില്‍ ഓരോ ബില്ല് കൊണ്ടുവരണമെന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെങ്കിലും ചില അഭിപ്രായഭിന്നത കാരണം ഇതും മുന്നോട്ടു പോയിട്ടില്ല. സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നാലേ കേരളത്തിലെ വിദ്യാഭ്യാസ അന്തരീക്ഷം മാറുകയുള്ളൂ. വിദഗ്ധരായ അധ്യാപകരെ കേരളത്തിലേക്ക് എത്തിക്കുന്നതിനും അതിടയാക്കും.

യൂണിവേഴ്‌സിറ്റികളിലെ ഗവേഷണം
നമുക്ക് ലോകോത്തര യൂണിവേഴ്‌സിറ്റികള്‍ ഉണ്ടാകാത്തത് മികച്ച ഗവേഷണം ഇല്ലാത്തതിനാലാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്ന പി.എച്ച്.ഡി സംവിധാനം റിസര്‍ച്ചല്ല മറിച്ച് വെറും സമാഹരണമാണ്. പുതിയ അറിവുണ്ടാകുകയും പേറ്റന്റ് എടുക്കുകയും നോബല്‍ പ്രൈസ് നേടുകയുമാണ് പി.എച്ച്.ഡിയുടെ അളവുകോലുകള്‍. അതിനാല്‍ ഈ രംഗത്ത് എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചും കൗണ്‍സില്‍ പഠിക്കുന്നുണ്ട്.

വിദേശ യൂണിവേഴ്‌സിറ്റികള്‍
സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാതെ, വിദേശ യൂണിവേഴ്‌സിറ്റികളുടെ കാമ്പസുകള്‍ ഇവിടെ സ്ഥാപിക്കാതെ, എങ്ങനെ അവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നതായിരുന്നു കോവളത്ത് നടന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റിന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിദേശ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് ട്വിന്നിംഗ് പ്രോഗ്രാമും ജോയിന്റ് റിസര്‍ച്ചും ജോയിന്റ് കോണ്‍ഫറന്‍സും ഉള്‍പ്പെടെ പത്തോളം കാര്യങ്ങള്‍ ചെയ്യാമെന്ന് യു.ജി.സി പറഞ്ഞിട്ടുണ്ട്. ഇതിനൊന്നിനും വിദേശ യൂണിവേഴ്‌സിറ്റി ഇവിടെ വരേണ്ടതില്ല. പക്ഷെ കോണ്‍ഫറന്‍സിനെ സമരക്കാര്‍ വളച്ചൊടിച്ചതോടെ വിഷയത്തിലുള്ള ശ്രദ്ധ മാറിപ്പോയി, വിദേശത്ത് നിന്നെത്തിയ പ്രൊഫസര്‍മാര്‍ ഇവിടത്തെ അന്തരീക്ഷം നേരിട്ട് മനസിലാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വര്‍ഷങ്ങളോളം പിന്നോട്ടടിക്കുന്നതിനും ആ സംഭവം ഇടയാക്കി. സമൂഹ്യ മനഃസ്ഥിതി, വൈസ് ചാന്‍സലര്‍മാരുടെ മനോഭാവം, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയൊക്കെ ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമായി വളര്‍ത്തിയെടുക്കാനാകൂവെന്നതാണ് യാഥാര്‍ത്ഥ്യം.

കടപ്പാട് :http://www.dhanamonline.com/ 

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടെലികോം വ്യവസായത്തെ മാതൃകയാക്കി അടിസ്ഥാന സൗകര്യവികസന, സേവന മേഖലകളില്‍ രാജ്യത്തിന്റെ നില മെച്ചപ്പെടുത്താം



2016 ഫെബ്രുവരി 29 ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും മുന്‍ പേജില്‍ തന്നെ ബജറ്റിനെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അതോടൊപ്പം കേന്ദ്രം കേരളത്തോട് ബജറ്റില്‍ ചിറ്റമ്മ നയം കാട്ടുകയായിരുന്നെന്ന വാര്‍ത്തകളും ഇടം കണ്ടു. റോഡ്, വൈദ്യുതി, ജലവിതരണം, മാലിന്യ സംസ്‌കരണം, എയര്‍പോര്‍ട്ട്, റെയ്ല്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും സര്‍ക്കാര്‍ വകുപ്പുകള്‍ കേരളത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ചിറ്റമ്മ നയം സ്വീകരിക്കുന്നതായാണ് പരാതി. എന്നാല്‍ ഒരു മേഖലയില്‍ മാത്രം പരാതികളൊന്നും ഉണ്ടായില്ല. ടെലികോം സേവന മേഖലയില്‍ കേരളത്തോട് കേന്ദ്രം ചിറ്റമ്മനയം കാട്ടുന്നതായി ആരും പരാതിപ്പെട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി എവിടെയും ടെലികോം മേഖല സംബന്ധിച്ച് കാര്യമായ പരാതികളൊന്നും ഉണ്ടായില്ല. എന്തുകൊണ്ടാണിതെന്ന് വിശകലനം ചെയ്യാം.

1. ഒന്നാമത്തേയും പ്രധാനവുമായ കാര്യം ആര്‍ക്കും പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടി കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതാണ്. 'നോ ഫോണ്‍' എന്നതില്‍ നിന്നും 'സെല്‍ഫോണ്‍' എന്ന നിലയിലേക്ക് മാറിയ രാജ്യമാണ് നമ്മുടേത്. ഇപ്പോള്‍ ഒരു പുതിയ കണക്ഷനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പരമാവധി ഒരു മണിക്കൂറാണ്. ഇരുപത് വര്‍ഷം മുമ്പ് പുതിയ ഒരു കണക്ഷനു വേണ്ടി ചുരുങ്ങിയത് പത്തു വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്ന സ്ഥാനത്താണിത്.

2. രണ്ടാമത്തെ കാരണം, കഴിഞ്ഞ 20 വര്‍ഷമായി ഉപഭോക്താവിനുള്ള ചെലവ് തുടര്‍ച്ചയായി കുറഞ്ഞു കൊണ്ടിരിക്കുന്ന മേഖലയാണ് ഇത് എന്നതാണ്. മറ്റെല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇക്കാലയളവില്‍ വില കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് വിവിധ രാജ്യങ്ങളിലെ മൊബീല്‍ ഫോണ്‍ സേവന നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഇക്കണോമിക് ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന രാജ്യം ഇന്ത്യയാണെന്ന് ആ ലേഖനം പറയുന്നു.

3. ധാരാളം സേവനദാതാക്കള്‍ ഇവിടെയുണ്ട്. നമ്പര്‍ പോര്‍ട്ടബിലിറ്റിക്കുള്ള സൗകര്യവും ലഭ്യമാണ്. ഒരു സേവന ദാതാവ് തന്നെ കബളിപ്പിക്കുകയാണെന്ന് തോന്നിയാല്‍ അതേ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് കഴിയും. ഇതോടെ ഒരു സേവനദാതാവിനും ഉപയോക്താവിനെ കബളിപ്പിച്ചുകൊണ്ട് നിലനില്‍ക്കാന്‍ പറ്റാതായി.

4. 1996 ല്‍ കേരളത്തില്‍ മൊബീല്‍ സര്‍വീസ് ആരംഭിക്കുന്ന സമയത്ത് കരുതിയിരുന്നത്, സ്വകാര്യ സേവന ദാതാക്കള്‍ ജനസംഖ്യ കൂടിയ നഗരങ്ങളില്‍ മാത്രമേ ശ്രദ്ധിക്കുകയുള്ളൂവെന്നും ഗ്രാമീണ മേഖലയില്‍ സേവനം എത്തിക്കുവാന്‍ ബി.എസ്.എന്‍.എല്‍ മാത്രമേ ഉണ്ടാകൂ എന്നുമാണ്. എന്നാല്‍ ഇന്ന് ഗ്രാമ പ്രദേശങ്ങളില്‍ പോലും സ്വകാര്യ സേവനദാതാക്കള്‍ മികച്ച കവറേജും സിഗ്നല്‍ സ്‌ട്രെംഗ്ത്തും നല്‍കിയതു വഴി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ പോലും സ്വകാര്യ കമ്പനികളുടെ സേവനം തേടിക്കൊണ്ടിരിക്കുകയാണ്.

5. ഡ്യുവല്‍ സിം ഫോണുകള്‍ വന്നതോടെ ഉപയോക്താക്കള്‍ രണ്ടു കമ്പനികളും നല്‍കുന്ന ഓഫറുകള്‍ താരതമ്യം ചെയ്യാന്‍ തുടങ്ങി. 63ജി, 4ജി എന്നിവയുടെ വരവോടെ നെറ്റ് കണക്ഷന്റെ സ്പീഡും കവറേജും വര്‍ധിച്ചു.

ടെലികോം മേഖല നമ്മെ കുറേ വിലയേറിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ പാഠങ്ങള്‍ ബാങ്ക്, വൈദ്യുതി, ജലവിതരണം, മാലിന്യ സംസ്‌കരണം, എയര്‍പോര്‍ട്ട്, റെയ്ല്‍വേ, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ മേഖലകളില്‍ പ്രയോഗത്തില്‍ വരുത്താനാകുമോ എന്നതാണ് ചോദ്യം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ചെറിയ പങ്കെങ്കിലും വഹിക്കാനാകുന്നുവെന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ആദായ നികുതി, സേവന നികുതി, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടി, വാറ്റ്, കെട്ടിട നികുതി, കാര്‍ഷികാദായ നികുതി, ഭൂനികുതി തുടങ്ങി വിവിധ തരം നികുതികളാണ് നമ്മള്‍ നല്‍കുന്നത്. രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ നമ്മളും ഇങ്ങനെ പങ്കാളിയാകുന്നു.

നികുതി വരുമാനം ചെലവഴിക്കുന്നതെങ്ങനെ?

നികുതി അടയ്ക്കുന്ന പൗരന്‍ എന്ന നിലയില്‍ നമ്മള്‍ അടയ്ക്കുന്ന നികുതിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് അറിയാനുള്ള അവകാശവും നമുക്കുണ്ട്. അത് കണ്ടുപിടിക്കാനായി ഞാന്‍ ഒരു ശ്രമം നടത്തി. അതില്‍ നിന്നുള്ള കണ്ടെത്തല്‍ ഇതാണ്.

രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ കിട്ടാകടമായി 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയാണ്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് നല്‍കിയ വിവരമാണിത്. 2016 ഫെബ്രുവരി 9 ലെ ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും അഴിമതിക്കാരല്ല, പക്ഷേ ഒരു ചെറിയ ശതമാനം പേര്‍ അഴിമതിക്കാരാണ്. അതേ പോലെ എല്ലാ ബാങ്ക് ജീവനക്കാരും അഴിമതിക്കാരല്ല, എന്നാല്‍ ഒരു ശതമാനം ബാങ്ക് ജീവനക്കാര്‍ അഴിമതിക്കാരാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബാങ്ക് ജീവനക്കാരും തമ്മില്‍ സഖ്യമായാല്‍ എന്തു സംഭവിക്കും? 1.14 ലക്ഷം കോടിയെന്ന കിട്ടാക്കടം അങ്ങനെയൊരു സാധ്യതയെകുറിച്ചാണ് ചിന്തിപ്പിക്കുന്നത്.

2015 ജൂലൈ 28 ലെ ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം എയര്‍ ഇന്ത്യ 2014-15 ല്‍ 5547 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. 2016 മാര്‍ച്ച് ഏഴിലെ ഡെക്കാന്‍ ക്രോണിക്ക്ള്‍ റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യയുടെ 2013-14, 2012-13, 2011-12 വര്‍ഷങ്ങളിലെ നഷ്ടം യഥാക്രമം 5388 കോടി, 5490 കോടി, 7559 കോടി രൂപയാണ്. അതേസമയം മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) 2013-14 ല്‍ നേടിയ ലാഭം 7820 കോടി രൂപയാണ്. മുന്‍വര്‍ഷങ്ങളില്‍ യഥാക്രമം 5321 കോടി, 4109 കോടി രൂപ നഷ്ടം വരുത്തിയ കമ്പനിയാണിത്. ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് ഈ മൂന്നു വര്‍ഷങ്ങളില്‍ യഥാക്രമം 859 കോടി, 551 കോടി, 462 കോടി രൂപ എന്നിങ്ങനെ നഷ്ടം ഉണ്ടായി. ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി ആനന്ദ് ഗീഥെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകളിലാണ് ഈ വിവരം ഉള്ളത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലില്‍ സിഎജി റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചു.

കേരളത്തില്‍, 2012-13 വര്‍ഷം 518.67 കോടി രൂപയുടെ നഷ്ടവുമായി കെഎസ്ആര്‍ടിസിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയ കമ്പനികളില്‍ ഒന്നാമതെത്തിയത്. കേരള വാട്ടര്‍ അഥോറിറ്റി 296.93 കോടി രൂപയും കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (supplyco) 84.67 കോടി രൂപയും നഷ്ടം വരുത്തി. കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള ആകെ നഷ്ടം 3014.74 കോടിയും കേരള വാട്ടര്‍ അഥോറിറ്റിയുടേത് 1738.65 കോടി രൂപയുമാണ്. കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 2010-11 സാമ്പത്തിക വര്‍ഷത്തെ നഷ്ടം 89.79 കോടി രൂപയാണ്.

ഭീമമായ നഷ്ടത്തിന്റെ കണക്കുകള്‍

അതേസമയം കെഎസ്ഇബി 2013-14ല്‍ 140.42 കോടി രൂപ ലാഭം നേടിയെന്നാണ് കാട്ടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 707.87 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 848.29 കോടി രൂപ റെവന്യു ഗ്യാപ്/റെഗുലേറ്ററി അസറ്റ് ഇതോടൊപ്പം ചേര്‍ത്താണ് ലാഭമായി പരിഗണിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ആസ്തിയല്ല, എക്കൗണ്ടിംഗിലെ വെറും അഡ്ജസ്റ്റ്‌മെന്റാണ്. ഈ അഡ്ജസ്റ്റ്‌മെന്റിലൂടെ കെഎസ്ഇബിയുടെ നഷ്ടം മറച്ചു വെക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്ഥിതി ഇതായിരിക്കെ തന്നെ കേന്ദ്ര സര്‍ക്കാര്‍ 2010 മേയില്‍ നടത്തിയ ടെലകോം സ്‌പെക്ട്രം ലേലത്തില്‍ 67,717.95 കോടി രൂപയും 2014 ഫെബ്രുവരിയില്‍ നടത്തിയ ലേലത്തില്‍ 61,162 കോടി രൂപയും നേടിയെടുത്തു. 2015 മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ 109874 കോടി രൂപയെന്ന റെക്കോര്‍ഡ് നേട്ടവും കൈവരിക്കാനായി.

ഓരോ ടെലികോം സര്‍ക്കിളിലും വിവിധ സേവനദാതാക്കളുള്ള, സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ ഒരു മേഖലയാണ് ടെലികോം. കൂടാതെ കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്കുള്ള സേവന നിരക്ക് കുറച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ മേഖല കൂടിയാണിത്. മാത്രമല്ല, ടെലികോം മേഖല വലിയൊരു തുക ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നുമുണ്ട്.

'The Government has no Business to be in Business' എന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രശസ്തമായ വാചകങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മവരുന്നത്.

നമ്മുടെ അടിസ്ഥാന സൗകര്യവും സേവന മേഖലയും മെച്ചപ്പെടണമെങ്കില്‍ നിരവധി കമ്പനികള്‍ മത്സരിക്കുന്ന സ്വകാര്യവല്‍കൃത കമ്പോളം ഉണ്ടാവേണ്ടതുണ്ട്.

പ്രമുഖ അഗ്രിപ്രണറാണ് ലേഖകന്‍. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയിരിക്കെയാണ് കേരളത്തിലെ മന്ത്രിമാര്‍ക്കായി ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് 'എന്റെ ജീവിതം, എന്റെ സന്ദേശം' എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചത്. ഭൂമി ഏറ്റെടുക്കല്‍ കടമ്പകളില്ലാതെ റോഡ് വികസനത്തിനായി അദ്ദേഹം അവതരിപ്പിച്ച സ്‌കൈ വേ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫോണ്‍: +91 98950 94940 ഇ മെയ്ല്‍: roshan.kynadi@gmail.com


കടപ്പാട് :http://www.dhanamonline.com/ 

ധനകാര്യ പരിശീലനത്തിന് പുതിയ സംരംഭവുമായി സെലിബ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്

ധനകാര്യ പരിശീലനത്തിന് പുതിയ സംരംഭവുമായി സെലിബ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്
രാജ്യത്ത് അതിവേഗം വളരുന്ന കമോഡിറ്റി , കറന്‍സി , ക്യാപിറ്റല്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ മികച്ച തൊഴില്‍ നേടാനും സംരംഭകത്വം വളര്‍ത്താനും സിഫ്ട് കോഴ്‌സുകള്‍





യുവ ബിരുദധാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ തൊഴില്‍ സാധ്യതയുള്ള ഷോര്‍ട്ട് ഡ്യൂറേഷന്‍ കോഴ്‌സുകളുമായി ധനകാര്യ സേവന സ്ഥാപനമായ സെലിബ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഫ്ട് ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ ട്രെയിനിങ് ) എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം കൊച്ചിയില്‍ ആരഭിച്ചു.
രാജ്യത്ത് അതിവേഗം വളരുന്ന കമോഡിറ്റി , കറന്‍സി , ക്യാപിറ്റല്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ മികച്ച തൊഴില്‍ നേടാനും സംരംഭകത്വം വളര്‍ത്താനും സിഫ്ട് കോഴ്‌സുകള്‍ സഹായകരമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോബി ആന്റണി പറഞ്ഞു.
വിവരങ്ങള്‍ക്ക്: ഫോണ്‍ 9745044077, ഇ-മെയില്‍: info@ciftindia.com

കടപ്പാട് :http://www.dhanamonline.com/ 

വിദേശ വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ആകര്‍ഷകമാകുന്നു

മികച്ച തൊഴില്‍ സാധ്യത,സ്‌കോളര്‍ഷിപ്പുകള്‍,സ്റ്റേബാക്ക് ഓപ്ഷനുകള്‍ എന്നിവ മുന്നില്‍ക്കുന്നുണ്ട് കേരളത്തില്‍ നിന്ന് വിദേശവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു.


കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ വിഷ്ണുപ്രിയയ്ക്ക് ഒരു എന്‍ജിനീയറാകണമെന്നായിരുന്നു ആഗ്രഹം. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പക്ഷേ, വിജയിക്കാനായില്ല. ബന്ധുവായ ഒരു അക്കാഡമിക് വിദഗ്ധന്റെ നിര്‍ദേശ പ്രകാരമാണ് സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ ഒന്നായ റിപ്പബ്‌ളിക്ക് പോളിടെക്‌നിക്ക് കോഴ്‌സിന് അപേക്ഷിച്ചത്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന പ്രവേശന പരീക്ഷയെഴുതി വിജയിച്ചതിനാല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചു. നാനോടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്‌ളോമാ പഠനം പൂര്‍ത്തീകരിച്ച വിഷ്ണുപ്രിയ ഇപ്പോള്‍ സിംഗപ്പൂരിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എന്‍ജിനീയറാണ്.
കേരളത്തിലെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വിദേശ വിദ്യാഭ്യാസം തേടിപ്പോകുന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് വിഷ്ണുപ്രിയ. പഠനാനന്തരമുളള മികച്ച തൊഴില്‍ സാധ്യത, സ്റ്റേ ബാക്ക് ഓപ്ഷനുകള്‍ എന്നിവ മുന്നില്‍ക്കണ്ട് വിദ്യാഭ്യാസ വായ്പകള്‍ പ്രയോജനപ്പെടുത്തി വിദേശ വിദ്യാഭ്യാസം നേടുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെഎണ്ണം വര്‍ധിക്കുകയാണ്. ഇതിനായി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പഠനച്ചെലവിനെ പിന്തുണയ്ക്കുന്ന വിദേശസര്‍വകലാശാലകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2013ല്‍ മാത്രം 4.64 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പഠനത്തിനെത്തിയത്. 2006ല്‍ ഇത് 1.23 ലക്ഷം മാത്രമായിരുന്നു. മത്സരാധിഷ്ഠിതമായ തൊഴില്‍ മേഖലകളില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ വൈദഗ്ധ്യവും കാര്യക്ഷമതയുമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ വിദേശ വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.
സാധ്യതകള്‍ ഇങ്ങനെ
സമര്‍ത്ഥരായ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഉപരിപഠന നിലവാരമാണ് വിദേശ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്നത്. വിപുലമായ സാംസ്‌കാരിക വിനിമയത്തിനൊപ്പം പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായി തൊഴില്‍ തേടാനും മികവു പുലര്‍ത്താനുമുളള അവസരങ്ങളുണ്ട് . ജര്‍മനി, ഫിന്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുവിദ്യാഭ്യാസം സൗജന്യമാണ് എന്ന സാധ്യതയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.
''മികച്ച വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനായി പോകുന്ന നമ്മുടെ കുട്ടികള്‍ വിഭിന്ന സംസ്‌കാരത്തില്‍പ്പെട്ട പ്രഗല്‍ഭരായ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഇടപെടുന്നു. ഇതവരുടെ കാഴ്ചപ്പാടുകളിലും കാര്യശേഷിയിലും പ്രകടമായ മാറ്റം വരുത്തും. പഠനത്തിലും തൊഴില്‍ മേഖലയിലും മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങളുണ്ട്.'' ചോപ്രാസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ കൊച്ചി ടീം ലീഡറായ സബിത ബി.നായര്‍ പറയുന്നു.
കാനഡയ്ക്ക് പ്രിയമേറെ
പഠനാനന്തരം ജോലിയും സ്ഥിരപൗരത്വവും നേടാനുള്ള സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പലരും കാനഡയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. പഠനനിലവാരത്തില്‍ മുന്‍പന്തിയിലാണെന്നതാണ് യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ ആകര്‍ഷണം. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൈന, ബള്‍ഗേറിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദമെടുക്കാന്‍ കഴിയുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഈ രാജ്യങ്ങളും തെരഞ്ഞെടുക്കുന്നുണ്ട്. പക്ഷെ, പ്രവേശനം നേടുന്നതിന് മുന്‍പ് പഠനത്തിനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരം ഉറപ്പുവരുത്തണം. എന്‍ജിനീയറിംഗ് പഠനത്തിലും സ്ഥിതി വ്യത്യസ്തമല്ല. വികസിത രാജ്യങ്ങളില്‍ നിന്ന് നേടിയ എന്‍ജിനീയറിംഗ് പഠനത്തിന് രാജ്യാന്തര തലത്തില്‍ മികച്ച സ്വീകാര്യതയുണ്ട് പെട്രോളിയം, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, കെമിക്കല്‍, എന്‍വയണ്‍മെന്റല്‍, മൈനിങ്, മെക്കാട്രാണിക്‌സ് തുടങ്ങിയ മേഖലകളിലെ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ ഉദാഹരണം. യു.എസ്, യു.കെ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടെയുളളതും ഗവേഷണ സാധ്യതകള്‍ഉള്‍ക്കൊളളുന്നതുമായ എന്‍ജിനീയറിംഗ് പഠനമാണ് മികച്ച വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.പുതിയ ബിസിനസ് സ്ട്രാറ്റജികള്‍ മനസിലാക്കുന്നതിനൊപ്പം ലോകത്താകമാനം പരന്നു കടക്കുന്ന ബിസിനസ് നെറ്റ്‌വര്‍ക്ക് അറിയാനും സാധിക്കുമെന്നതാണ് വിദേശത്തെ ബിസിനസ് മാനേജ്‌മെന്റ് പഠനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഇന്ത്യയില്‍ രണ്ടു വർഷം കൊണ്ട് നേടിയെടുക്കാനാവുന്ന മാസ്റ്റേഴ്‌സ് ഡിഗ്രി കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കാനാകുമെന്നതാണ് പ്രധാന നേട്ടം. എന്നാല്‍ കോഴ്‌സുകളുടെ അംഗീകാരവും സ്ഥാപനത്തിന്റെ നിലവാരവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്
പാര്‍ട്ട് ടൈം, സ്റ്റേ ബാക്ക് അവസരങ്ങള്‍
വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് തൊഴില്‍ ചെയ്യാനുളള അനുമതിയുണ്ട്. ജോലിയനുസരിച്ച് 6.5 ഡോളര്‍ മുതല്‍ മണിക്കൂറിന് പ്രതിഫലം ലഭിക്കും. സാധാരണയായി ആഴ്ചയില്‍ ഇരുപത് മണിക്കൂറും അവധിക്കാലത്ത് 40 മണിക്കൂറും ജോലിചെയ്യാനാണ് അനുവാദമുളളത്. എന്നാല്‍ യു.കെയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ജര്‍മനിയില്‍ വര്‍ഷത്തില്‍ 240 ദിവസം പാര്‍ട്ട് ടൈമായും 120 ദിവസം ഫുള്‍ടൈമായും ജോലി ചെയ്യാനാകും.
ഓരോ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഇതില്‍ മാറ്റം വരാം. ഓസ്‌ട്രേലിയയില്‍ 2 വര്‍ഷത്തേക്കുളള മാസ്‌റ്റേഴ്‌സ് ബൈകോഴ്‌സിന് പഠിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷവും പിഎച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് 4 വര്‍ഷവും സ്റ്റേബാക്ക് അനുവദിക്കും. കാനഡയില്‍ രണ്ട് വര്‍ഷത്തെ പഠനത്തിന് 3 വര്‍ഷവും രണ്ട് വര്‍ഷത്തില്‍ താഴെയുളള പഠനത്തിന് അതിന് ആനുപാതികമായും സ്റ്റേബാക്ക് അനുവദിക്കും. എന്നാല്‍ യു.കെയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ് 2011 മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ 12 മാസത്തെ സ്്റ്റേബാക്ക് അവസരമാണുളളത്. യു.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 18 മാസത്തെ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് അനുവദിക്കുന്നുണ്ട്.
സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പയും
വിദ്യാഭ്യാസ വായ്പകളെ കൂടാതെ, ലക്ഷങ്ങള്‍ ചെലവു വരുന്ന വിദേശപഠനത്തിന് സാമ്പത്തിക സഹായം നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത് വിവിധസ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഫെലോഷിപ്പുകളുമാണ്. യു.കെ, ജര്‍മനി, കാനഡ,സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളെല്ലാം വിദ്യാര്‍ത്ഥികളുടെ മികവ്, യോഗ്യത എന്നിവ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ട്യൂഷന്‍ ഫീ, ജീവിതച്ചെലവ്, വിമാനയാത്രാച്ചെലവ്, താമസച്ചെലവ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത്തരം സ്‌കോളര്‍ഷിപ്പുകളെല്ലാം തന്നെ ഭാഗികമായോ, പൂര്‍ണമായോ പഠനച്ചെലവിനെ പിന്തുണയ്ക്കുന്നതാണ്. ഡോ. മന്‍മോഹന്‍ സിംഗ് സ്‌കോളര്‍ഷിപ്പാണ് ഒരു ഉദാഹരണം. ഇന്ത്യ ഫൌണ്ടേഷൻ സ്‌കോളര്‍ഷിപ്പ്, ഐ.റ്റി.സി സ്‌കോളര്‍ഷിപ്പ്, ദ ഒാക്‌സ്ഫോര്‍ഡ് ആന്‍ഡ് കേംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്, ശ്രീ ഗുരു ഗോബിന്ദ്‌സിങ് ഫെലോഷിപ്പ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താം. അതതു രാജ്യങ്ങളിലെ സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ അറിയാനും കോഴ്‌സുകള്‍ തെരെഞ്ഞടുക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്, ഇമിഗ്രേഷന്‍ വെബ്‌സൈറ്റ്, അംഗീകൃത ഏജന്‍സികള്‍ എന്നിവയെ ആശ്രയിക്കാം. പൊതുവെ ചെലവേറിയതായി കണക്കാക്കപ്പെടുന്ന വിദേശ വിദ്യാഭ്യാസത്തിന് ഒരുവര്‍ഷം 10 മുതല്‍ 20 ലക്ഷം വരെ ചെലവു പ്രതീക്ഷിക്കാം. തെരഞ്ഞടുക്കുന്ന രാജ്യങ്ങളിലെ ജീവിതച്ചെലവുകള്‍ക്കും വിവിധ കോഴ്‌സുകള്‍ക്കും അനുസൃതമായി ഇതില്‍ മാറ്റം വരും. 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിദേശ പഠനത്തിന് ഇപ്പോള്‍ ബാങ്കുകള്‍ ലോണനുവദിക്കുന്നുണ്ട്. പഠനശേഷം ഒരു വര്‍ഷത്തിനു ശേഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറു മാസത്തിനു ശേഷമോ ആണ് തിരിച്ചടവ് തുടങ്ങേണ്ടത് . പൊതുവേ അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. വിദേശ സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ക്കൊപ്പം മികച്ചരീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും തൊഴില്‍ തേടാനും സന്നദ്ധതയുണ്ടെങ്കിൽ വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളാണുളളത്.

കടപ്പാട് :http://www.dhanamonline.com/ 

ഉപരിപഠന കോഴ്സുകൾ - 8

വിവിധ തരത്തില് ഉള്ള ഉപരിപഠന കോഴ്സുകൾ ഇവിടെ പരിചയപെടുത്തുന്നത്.
  • കണ്‍സര്‍വേഷന്‍ സയന്സ്
  • കള്നറി ആര്ട്സ്
  • ന്യൂക്ലിയര്‍ മെഡിസിന്‍
  • പാരാ മെഡിക്കല്‍ വിഭാഗവും റെയില്‍വേയും
  • സ്പാ മാനേജ്മെന്റ്
  • ഡവലപ്മെന്റ് സ്റ്റഡീസ്
  • സൈറ്റോ ടെക്നോളജി
  • മെട്രോ റെയില്‍ ടെക്നോളജി
  • കാര്പ്പറ്റ് ടെക്നോളജി

കണ്‍സര്‍വേഷന്‍ സയന്സ്


ഇന്ത്യയില്‍ വലിയ തൊഴില്‍ സാധ്യതയില്ലായെന്ന് വിലയിരുത്തപ്പെടുന്നതായ പല കോഴ്സുകള്ക്കും പക്ഷേ വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്ഡുണ്ട്. അത്തരത്തിലുള്ള പല കോഴ്സുകള്ക്കും വിദേശങ്ങളിിാണ് പഠനാവസരങ്ങള്‍ കൂടുതലും. ഈ ഗണത്തില്‍ വരുന്നയൊന്നാണ് കണ്‍സര്‍വേഷന്‍ സയന്സ്.

എന്താണ് പഠിക്കുവാനുള്ളത്


മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതകള്‍ ഏറി വരുകയാണ്. ജന സംഖ്യാ വര്ദ്ധനവിനനുസരിച്ച് ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം. കാടിന്റെ‍ വിസ്തൃതിക്കുറവ്, മനുഷ്യനും മൃഗങ്ങളും തമ്മില്‍ ആവാസ വ്യവസ്ഥക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍, വനം കയ്യേറ്റം, മരം മുറിക്കല്‍, വന്യ മൃഗങ്ങളെ വേട്ടയാടല്‍, വനം നികത്തിയുള്ള കൃഷി രീതികള്‍, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഇന്ന് ഏറെ ചര്ച്ച ചെയ്ത് വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവര്ത്ത്നങ്ങളും പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ച് വരുന്നു. അതിനാല്ത്ത്ന്നെ ജീവ ജാലങ്ങള്‍, ആവാസ വ്യൂഹം എന്നിവയുടെ പരിരക്ഷ ഉറപ്പ് വരുത്തുവാന്‍ കണ്‍സര്‍വേഷന്‍ സയന്സ് ഏറെ പ്രാധാന്യമര്ഹിക്കുന്നു.

അതിനാല്ത്തന്നെ ഇതൊരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ്. പരിസ്ഥിതി, ആര്ക്കിടെക്ചര്‍, ബയോ ഡൈവേഴ്സിറ്റി തുടങ്ങിയവയെല്ലാം പഠന വിഷയങ്ങളാണ്.

അമേരിക്കയിലും കാനഡയിലും യു കെയിലുമൊക്ക കണ്‍സര്‍വേഷന്‍ സയന്സുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ തൊഴില്‍ സാധ്യതയുള്ളയൊരു വിഷയമാണിത്.
കള്നറി ആര്ട്സ്

പാചക കല ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സ് മേഖലയാണ്. വന്‍ നഗരങ്ങളില്‍ ഇന്ന് വ്യത്യസ്ത രുചികളുള്ള കോഫികള്‍ വിളമ്പുന്ന നിരവധി കോഫി ഷോപ്പുകളുണ്ട്. മെട്രോ നഗരങ്ങളില്‍ ഇത്തരത്തിലൊരു ഷോപ്പ് തുടങ്ങിയാലുള്ള വരുമാനം സ്റ്റാര്‍ ഹോട്ടലുകളിലെ ചീഫ് ഷെഫിന് ലഭിക്കുന്നതിനേക്കാള്‍ അധികമാണെന്ന് മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചവര്ക്ക റിയാം. ഈ രീതിയില്‍ വ്യത്യസ്തമായ ബേക്കിങ്ങ് രീതികളും പുത്തന്‍ വിഭവങ്ങളുടെ പാചകങ്ങളുമല്ലാം ഉള്പ്പെടുന്ന പഠന മേഖലയാണ് കള്നറി ആര്ട്സ്.

സമയ ബന്ധിതമായി ജോലി ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് പറ്റിയ ജോലിയല്ലിത്. വീടു വിട്ട് ജോലി ചെയ്യേണ്ടി വരും. കോര്പ്പറേറ്റ് മേഖലയിലാണ് അവസരങ്ങളധികവും.

എവിടെ പഠിക്കാം


ലോകത്തെ മികച്ച 10 കള്നറി പരിശീലന സ്ഥാപനങ്ങളില്‍ ഒന്ന് ഇന്ത്യയിലെ ഹൈദരാബാദിലെ കള്‍നറി അക്കാദമി ഓഫ് ഇന്ത്യയാണ് (http://www.iactchefacademy.com/). ഇവിടെ പ്ലസ് ടുക്കാര്ക്ക് ചേരാവുന്ന മൂന്ന് വര്ഷരത്തെ ബിരുദ കോഴ്സായ കാറ്ററിങ്ങ് ടെക്നോളജി ആന്ഡ് കള്നറി ആര്ട്സ് (60 സീറ്റ്), ഡിഗ്രിക്കാര്ക്ക് ചേരാവുന്ന ഒരു വര്ഷത്തെ പി ജി ഡിപ്ലോമാ ഇന്‍ കള്ന്റി ആര്സ് (30 സീറ്റ്), പത്താം ക്ലാസ് കാര്ക്കുള്ള ഒന്നര വര്ഷിത്തെ സര്ട്ടി ഫിക്കറ്റ് കോഴ്സായ Food Production & Patisserie എന്നിവയുണ്ട്. കൂടാതെ നിരവധി ഹൃസ്വ കാല കോഴ്സുകളുമുണ്ട്.

ഇന്റര്നാഷണല്‍ പ്ലേസ്മെന്റ് സൌകര്യവും വിദേശ ഭാഷാ പഠനവും ഇവിടുത്തെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ക്രൂയിസ് കമ്പനികള്‍ ഇവിടെ എല്ലാ ബാച്ചില്‍ നിന്നും റിക്രൂട്ട്മെന്റ്. നടത്തുന്നുണ്ട്.

ടാറ്റാ ഗ്രൂപ്പും മൌലാനാ അസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ലോക പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്. ഇവിടുത്തെ കള്നനറി സര്‍വീസില്‍ 4 വര്ഷത്തെ ബി എ (ഓണേഴ്സ്) ലോക പ്രശസ്തമാണ്. എന്ട്രന്സ് വഴിയാണ് പ്രവേശനം. പ്രതി വര്ഷം ഏകദേശം നാല് ലക്ഷം രൂപ ഫീസാകും. അന്താരാഷ്ട്ര തലത്തിലുള്ള പ്ലേസ്മെന്റാ്ണിവിടുത്തെ പ്രത്യേകത. പ്ലസ്ടുവാണ് യോഗ്യത. വിശദ വിവരങ്ങള്ക്ക് http://www.ihmaurangabad.ac.in/ സന്ദര്ശിക്കുക.

സിംബിയോസിസ് സ്കൂള്‍ ഓഫ് കള്ന‍റി ആര്ട്സ് ആണ് മറ്റൊരു സ്ഥാപനം, പ്ലസ് ടുക്കാര്ക്കുള്ള ബി എസ് സി കള്നറി ആര്ട്സ് ആണ് ഇവിടുത്തെ കോഴ്സ്. ടി വി ഷോകളിലൂടെ പരിചിതനായ പ്രശസ്ത ഷെഫ് സന്ജീ്വ് കപൂര്‍ ഇവിടുത്തെ പ്രൊഫസറാണ്. വെബ് വിലാസം http://ssca.edu.in. .

ന്യൂഡല്‍ഹിയിലെ International Institute of Culinary Arts മറ്റൊരു പ്രധാന സ്ഥാപനമാണ്. പ്ലസ് ടുക്കാര്ക്കുള്ള Degree in Culinary Arts/HND in Hospitality Management, Advance Diploma in Culinary Arts (30 സീറ്റ്), Diploma in Bakery & Patisserie.
(6 സീറ്റ്), Diploma In Culinary Arts (30 സീറ്റ്), Hobby Chef Courses എന്നിവയാണ് ഇവിടുത്തെ പ്രോഗ്രാമുകള്‍. കൂടുതല്‍ വിവരങ്ങള്ക്ക് http://www.chefiica.com/ നോക്കുക

ഇത് കൂടാതെ അമേരിക്ക ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിരവധി പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. ന്യൂയോര്ക്കിലെ കള്നറി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (https://www.ciachef.edu/) ഈ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനമാണ്.

തൊഴില്‍ സാധ്യതകള്‍

ഉല്ലാസക്കപ്പലുകള്‍, എയര്പോര്‍ട്ടുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്. അസിസ്റ്റന്റ് ഷെഫ്, അസിസ്റ്റന്റ് പാസ്ട്രി ഷെഫ്, ബാങ്ക്വറ്റ് ഷെഫ്, മാസ്റ്റര്‍ ഷെഫ്, പേഴ്സണല്‍ ഷെഫ്, എക്സിക്യുട്ടീവ് ഷെഫ്, ലൈന്‍ ഷെഫ്, റിസര്ച്ച് ഷെഫ്, ഡ്യൂ ഷെഫ്, പ്രൈപ് ഷെഫ് എന്നിങ്ങനെ നിരവധി തസ്തികകള്‍ ഉല്ലാസക്കപ്പലുകളിലുണ്ട്. ഏതൊരു ഷെഫിനും മിനിമം പ്രതി വര്ഷ ശമ്പളം ഏകദേശം 45000 ഡോളറാണ്.

ഈ കോഴ്സ് പഠിച്ചവര്‍ക്ക് സ്വന്തമായി റെസ്റ്റോറന്റുകള്‍ ആരംഭിക്കുകയുമാവാം.
ന്യൂക്ലിയര്‍ മെഡിസിന്‍

റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗപ്പെടുത്തി രോഗ നിര്‍ണ്ണയവും രോഗ ചികിത്സയും സാധ്യമാക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍.

എവിടെ പഠിക്കാം


1. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്‍ററില്‍ (http://www.barc.gov.in/) ഈ വിഷയത്തില്‍ 3 കോഴ്സുകളുണ്ട്. Diploma in Radiological Physics, Diploma in Radiation Medicine, Diploma Medical Radiation Isotope Technique Training Course (DMRIT) പ്രവേശന പരീക്ഷയുണ്ടാകും.

വിലാസം

Deputy Establishment Officer (R-II)
Bhaba Atomic Research Centre,
Tromphy, Mumbai – 400085

2. ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (http://www.aiims.edu/) എം എസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്സുണ്ട്. 2 വര്‍ഷമാണ് കാലാവധി. B.Sc. In Nuclear Medicine from a recognised University or B.Sc. with Physics/ Chemistry / Maths from a recognised University. or B.Sc. in allied/related subject i.e. Radio Diagnosis (MRT) Radiotherapy from a recognised. University. or B.Sc. in Life Sc. with Physics as a subject from recognised University എന്നിവയിലേതെങ്കിലുമാണ് യോഗ്യത. മാര്‍ച്ചില്‍ വിജ്ഞാപനം വരും ജൂലൈയില്‍ പ്രവേശന പരീക്ഷയുണ്ടാകും.

വിലാസം

All India Institute of Medical Sciences
Ansari Nagar, New Delhi - 110029
Tel: 2658 8500, 2658 8700, 2658 9900

3. മണിപ്പാല്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് (http://manipal.edu/) ബി എസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി കോഴസ് നടത്തുന്നുണ്ട്. 4 വര്‍ഷമാണ് കാലാവധി. മൂന്ന് വര്‍ഷത്തെ ബി എസ് സിയും ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമയും ചേരുന്നതാണ് കോഴ്സ്. പ്ലസ് ടുവിന് Physics, Chemistry and English with Biology or Mathematics as optional subjects with a minimum of 50% marks taken together in Physics, Chemistry, and any one of the optional subjects എന്നതാണ് മതിയായ യോഗ്യത.

വിലാസം

Registrar
Manipal.edu, Manipal 576104, Karnataka, India
Tel: +91 820 2922323
e-mail: registrar@manipal.edu

4. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu/) പി ജി ഡിപ്ലോമ ഇന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്സ് നടത്തുന്നുണ്ട്.

വിലാസം

CHRISTIAN MEDICAL COLLEGE
VELLORE - 632002, Tamil Nadu
Phone : +91 (416) 2284255; 5214255
Fax : +91 (416) 2262788
Email: registrar@cmcvellore.ac.in
പാരാ മെഡിക്കല്‍ വിഭാഗവും റെയില്‍വേയും

പ്രതിവര്‍ഷം ആയിരക്കണക്കിന് നിയമനം നടക്കുന്നയൊന്നാണ് റെയില്‍വേയിലെ പാരാമെഡിക്കല്‍ വിഭാഗത്തിന്‍റേത്. സ്റ്റാഫ് നേഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെട്കര്‍, ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്‍റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലാബ് സൂപ്രണ്ട്, റേഡിയോ ഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ്, കാര്‍ഡിയോളജി ടെക്നോളജിസ്റ്റ്, ഒക്കുപ്പേഷണല് തെറാപ്പിസ്റ്റ്, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, ഡയറ്റീഷ്യന്‍, റിഫ്രാക്ഷനിസ്റ്റ്, ദെന്തല്‍ ഹൈജീനിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, ഫീല്‍ഡ് വര്‍ക്കര്‍ തുടങ്ങി ആരോഗ്യ വകുപ്പിലുള്ള ഒട്ടു മിക്ക തസ്തികകളും റെയില്‍വേയിലുമുണ്ട്.


നഴ്സിങ്ങ് ഡിപ്ലോമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡിപ്ലോമ, ഫാര്‍മസി ഡിപ്ലോമ, മെഡിക്കല്‍ ലാബ് ടെക്നോളജി ഡിപ്ലോമ, ഓഡിയോ ആന്‍ഡ് സ്പീച്ച് തെറാപ്പി ഡിപ്ലോമ, ഒപ്ടോമെട്രിയില്‍ ബി എസ് സി തുടങ്ങി പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം നേടിയ പാരാ മെഡിക്കല്‍ യോഗ്യതകളാണ് തെരഞ്ഞെടുപ്പിനാധാരം. അംഗീകൃത കോഴ്സുകളാവണം എന്ന നിബന്ധനയുണ്ട്.

തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ വെബ് സൈറ്റ് http://www.rrbthiruvananthapuram.gov.in/
സ്പാ മാനേജ്മെന്റ്

മുന്കാലങ്ങളിലേക്കാളേറെ ആയുര്‍ വേദത്തിന് പ്രാമുഖ്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആയതിനാല്ത്തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങളുടലെടുക്കുന്നുണ്ട്. ആയുര്‍ വേദ ചികിത്സയില്‍ പ്രധാനപ്പെട്ടയൊന്നാണ് ഉഴിച്ചില്‍. ഇന്ന് ഈ വിഷയത്തില്‍ സ്പെഷ്യലൈസ് ചെയ്യുവാനൊരു കോഴ്സുണ്ട്. സ്പാ മാനേജ്മെന്റ് . ആയുര്‍ വേദ മസ്സാജ് പാര്ള്‍‍ലറുകള്‍ ഏറെയുള്ള കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയിതിനുണ്ട്. സ്പാ മാനേജ്മെന്റില്‍ ഡിഗ്രിയും പരിചയവുമുള്ളവര്ക്ക് ഈ മേഖലയില്‍ വരുമാനം ഏറെയാണ്.


എവിടെ പഠിക്കാം

കേരളത്തില്‍ എറണാകുളത്തെ അന്നാബെല്‍ സ്പാ ഇന്സ്റ്റി റ്റ്യൂട്ട് (http://www.annabelspa.com/) സ്പാ മാനേജ്മെന്റിില്‍ വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്ക്കാാര്‍ അംഗീകാരമുള്ള കോഴ്സാണിത്. ഹൈദരാബാദിലെ ആനന്ദ സ്പാ ഇന്സ്റ്റി റ്റ്യൂട്ട് (http://www.anandaspainstitute.com/), ജെയ്പൂരിലെ ഓറിയന്റ് സ്പാ അക്കാദമി (http://www.orientspaacademy.com/) തുടങ്ങിയവയും ഈ രംഗത്തെ പ്രമുഖ സ്പാപനങ്ങളാണ്. ഓറിയന്റിന് അഹമ്മദാബാദിലും കാമ്പസുണ്ട്.
ഡവലപ്മെന്റ് സ്റ്റഡീസ്

രാജ്യത്തെ വികസന പ്രക്രിയയെന്ന ഭാരിച്ച ഉത്തരവാദിത്വം സാധ്യമാകുന്നത് സര്ക്കാര്‍ സംവിധാനങ്ങള്‍ വഴി മാത്രമല്ല. ധാരാളം എന്‍ ജി ഓകള്‍ (Non Governmental Organizations), യു എന്‍ പോലുള്ള അന്താരാഷ്ട്ര ഏജന്സികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഭാഗ ഭാക്കാകാറുണ്ട്. വിവിധ പ്രൊജക്ടുകള്‍ ശാസ്ത്രീയ അവലോകനം നടത്തി പോരായ്മകള്‍ പരിഹരിക്കുവാനും വേണ്ട നിര്ദ്ദേശങ്ങള്‍ സമര്പ്പി ക്കുവാനും പരിശീലനം സിദ്ധിച്ചവര്‍ രാജ്യത്തിനാവശ്യമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്ക്കാ വശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പഠനമാണ് ഡവലപ്മെന്റ് സ്റ്റഡീസിന്റേ‍ത്. വികസനം വിഷയമായതിനാല്ത്തന്നെ വളരെയധികം തൊഴില്‍ സാധ്യതകള്‍ ഉള്ളയൊന്നാണ് ഇത്. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ വരെ പ്രവര്ത്തി്ക്കുവാന്‍ അത് നിങ്ങളെ പ്രാപ്തരാക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച, കയറ്റ് മതി, ഇറക്ക് മതി സാമ്പത്തിക സര്വോ ഇവയെല്ലാം വികസന പഠനവുമായി ബന്ധപ്പെട്ടാണ് നില്ക്കു ന്നത്.

പഠന വിഷയങ്ങള്‍

ശരിക്കും ഒരു മള്ട്ടി ഡിസിപ്ലിനറി വിഷയമാണിത്. പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി, ഫിലോസഫി, റൂറല്‍ സ്റ്റഡീസ്, സോഷ്യല്‍ ജസ്റ്റിസ്, പോവര്ട്ടി ഇറാഡിക്കേഷന്‍, സോഷ്യല്‍ ഇന്ഇഇക്വാലിറ്റി, ഡിഫറന്റ്, അപ്രോച്ചസ് ആന്ഡ്റ മെഷര്മെരന്റ്സ് , അര്ബിണൈസേഷന്‍, ഹ്യൂമന്‍ റൈറ്റ്സ്, പ്രൊജക്ട് മാനേജ്മെന്റ്, ഇന്ഡ‍സ്ട്രിയലൈസേഷന്‍, ഗ്ലോബലൈസേഷന്‍, ബജറ്റ് പ്രിപ്പറേഷന്‍ എന്നിങ്ങനെ ജനക്ഷേമത്തിന് ഉപകരിക്കുന്ന അനേകം വിഷയങ്ങള്‍ പഠിക്കുവാന്‍ കഴിയും.

എവിടെ പഠിക്കാം

ഐ ഐ ടി മദ്രാസില്‍ 5 വര്ഷ ത്തെ ഇന്റഗ്രേറ്റഡ് എം എ കോഴ്സുണ്ട്. പ്ലസ് ടുവാണ് യോഗ്യത. Humanities and Social Sciences Entrance Examination (HSEE) എന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ http://hsee.iitm.ac.in/ സന്ദര്ശി്ക്കുക.

മുംബൈയിലെ പ്രസിദ്ധമായ ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സേഷ്യല്‍ സയന്സില്‍ (TISS) എം എ കോഴ്സുണ്ട്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും. സോഷ്യല്‍ സയന്സിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബിരുദമാണ് യോഗ്യത. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും. TISS ലെ M.A. Rural Development and Governance, Public Policy and Governance, Education, Women’s Studies, H R Management, Ecology, Environment and Sustainable Development തുടങ്ങിയ വിഷയങ്ങളിലെ എം എ കോഴ്സിന് 2012-13 വര്ഷം മുതല്‍ ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, ഗുവാഹതി, തുളപ്പൂര്‍ കാമ്പസുകളില്‍ അഞ്ച് വര്ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചു. എല്ലാ കാമ്പസുകളിലും എല്ലാ കോഴ്സുകളുമില്ല. പ്രവേശനം എന്ട്രന്സ് മുഖേനയാണ്. വിശദ വിവരങ്ങള്ക്ക് http://campus.tiss.edu/നോക്കുക.

ബാംഗ്ലൂര്‍ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ (http://azimpremjiuniversity.edu.in/) എം എ എടുത്ത് പറയേണ്ടയൊന്നാണ്.

ഈയിടെ ന്യൂഡല്ഹിയില്‍ ആരംഭിച്ച സൌത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ (http://www.sau.int/) എം എ ഡവലപ്മെന്റ് ഇക്കണോമിക്സ് പഠിക്കാം.
ഡവലപ്മെന്റ് സ്റ്റഡീസിന് മാത്രമായുള്ള പ്രമുഖ സ്ഥാപനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുബൈയിൽ സ്ഥാപിച്ച കൽപ്പിത സർവ കലാശാലയായ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച് (IGIDR). ഡവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്‍, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്
.
എം ഫിൽ (ഡവലപ്മെൻറ്റ് സ്റ്റഡീസ്)

2 വർഷമാണു കാലാവുധി. യോഗ്യത താഴെപ്പറയുന്നു.
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

പി എച്ച് ഡി (ഡവലപ്മെൻറ്റ് സ്റ്റഡീസ്)

4 വർഷമാണു കാലാവുധി. താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

അക്കാദമിക് നിലവാരത്തിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനം. പ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം പ്രവേശനത്തിൽ നിർണ്ണായകമാണു. സ്കോളർഷിപ്പുകളും ലഭ്യമാണു.

ഇത് കൂടാതെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും, ഇവിടുത്തെ കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യതയായി നിജപ്പെടുത്തിയിട്ടുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിസിറ്റിങ്ങ് സ്റ്റുഡൻസ് പ്രോഗ്രാമും, പി എച്ച് ഡി ചെയ്യുന്നവർക്കും അധ്യാപകർക്കുമായുള്ള വിസിറ്റിങ്ങ് സ്കോളർഷിപ്പ് പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണു.

മെയിലാണു സാധാരണ വിജ്ഞാപനം വരിക. ഓഗസ്റ്റിൽ ക്ലാസു തുടങ്ങും. ഓൺ ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണു. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും നിയമാനുസൃത സംവരണം ലഭ്യമാണു. ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സ്വദേശത്തും വിദേശത്തും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലെല്ലാം ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ വിരങ്ങൾക്ക് www.igidr.ac.inസന്ദർശിക്കുക.

രാജ്യത്തിൻറ്റെ ഭാവി നിർണ്ണയിക്കുന്ന നയ പരമായ തീരുമാനങ്ങളെടുക്കുവാനുള്ള അവസരമാണു ഈ വിഷയങ്ങളിലുള്ള ഉന്നത പഠനം മൂലം കൈവരുക. രാജ്യത്തിന്റെ സാമ്പത്തിക, ഊർജ്ജ, പരിസ്ഥിതി വിഷയങ്ങളിൽ നയ രൂപീകരണം നടത്തുവാൻ കഴിവുള്ളവരായിരിക്കും ഈ വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയവര്‍.
സൈറ്റോ ടെക്നോളജി

കോശങ്ങളെക്കുറിച്ചും അവയെ ബാധിക്കുന്ന കാന്സര്‍ പോലുള്ള മാരക രോഗങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സൈറ്റോ ടെക്നോളജി. ഇതൊരു ഗവേഷണാത്മക പഠന മേഖലയാണ്. ആയതിനാല്‍ വിദേശ രാജ്യങ്ങലിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍. എന്നാലിപ്പോള്‍ RCC പോലുള്ള ആശുപത്രികളില്‍ സൈറ്റോ ടെക്നോളജിസ്റ്റുകളെ ടെക്നീഷ്യന്മാ രായി നിയമിക്കാറുണ്ട്.

എവിടെ പഠിക്കാം?


തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്സര്‍ സെന്ററില്‍ സൈറ്റോ ടെക്നീഷ്യന്‍ ട്രെയിനിങ്ങ് കോഴ്സുണ്ട്. 6 മാസമാണ് കാലാവുധി. ബി എസ് സി എം എല്‍ ടിയോ, ബി എസ് സിയും ലാബ് ടെക്നീഷ്യനില്‍ ഡിപ്ലോമയോ ഉള്ളവര്ക്ക് അപേക്ഷിക്കാം. 6 സീറ്റുണ്ട്.

എം എസ് സി എം എല്‍ ടിയോ, ബി എസ് സി എം എല്‍ ടിയും ഒരു വര്ഷസത്തെ പ്രവര്ത്തി പരിചയമോ ഉള്ളവര്ക്ക് സൈറ്റോ ടെക്നോളജിസ്റ്റ് എന്ന ഒരു വര്ഷത്തെ കോഴ്സിനും ചേരാം. എസ് സിയും ലാബ് ടെക്നീഷ്യനില്‍ ഡിപ്ലോമയും ഉള്ളവര്ക്ക് ഒരു വര്ഷത്തെ പ്രവര്ത്തി പരിചയവുമുണ്ടുവെങ്കിലും ഈ കോഴ്സിനു ചേരാം. 4 സീറ്റാണുള്ളത്. കൂടുതല്‍ വിവരങ്ങള്ക്ക് http://www.rcctvm.org/സന്ദര്ശിക്കുക.

മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൈറ്റോ ടെക്നീഷ്യന്‍ ട്രെയിനിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. ആറു മാസമാണ് കാലാവധി. 6 സീറ്റുണ്ട്. കൂടുതല്‍ വിവരങ്ങള്ക്ക്http://www.actrec.gov.in/, https://tmc.gov.in എന്നിവ നോക്കുക
മെട്രോ റെയില്‍ ടെക്നോളജി

ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. വിവിധ മേഖലകളില്‍ വൈദഗ്ദ്യമില്ലാത്തവര്‍ പിന്‍ തള്ളിപ്പോകുന്ന അവസ്ഥ. ആയതിനാല്ത്ത്ന്നെ ഒരു പ്രത്യേക ജോലിക്ക് ഒരേ യോഗ്യതയുള്ളവര്‍ അണി നിരക്കുമ്പോള്‍ വിദഗ്ദ പരിശീലനം സിദ്ധിച്ചവര്ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം.

ഇത്തരത്തിലുള്ളയൊരു കോഴ്സാണ് മെട്രോ റെയില്‍ ടെക്നോളജി. മെട്രോ റെയില്‍ പ്രൊജക്ടുകള്ക്ക് ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള സിവില്‍ എഞ്ചിനിയര്മാ്രെ സൃഷ്ടിക്കുവാനാണ് ഐ ഐ ടി മദ്രാസ് ചെന്നൈ മെട്രോ റെയില്‍ കോര്പ്പ്റേഷനുമായി ചേര്ന്ന് പി ജി ഡിപ്ലോമ ഇന്‍ മെട്രോ റെയില്‍ ടെക്നോളജി ആന്ഡ് മാനേജ്മെന്റ് എന്ന കോഴ്സ് ആരംഭിച്ചത്.


ആര്ക്ക് പഠിക്കാം?


70 ശതമാനം മാര്ക്കോടെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ബി ടെക് പാസായവര്ക്ക് അപേക്ഷിക്കാം. GATE, CAT, TOEFL, IELTS തുടങ്ങിയ പരീക്ഷകളിലെ സ്കോറും പ്രവേശനത്തിന് പരിഗണിക്കാറുണ്ട്. ഐ ഐ ടിയിലേയും മെട്രോ റെയില്‍ കോര്പ്പറേഷനിലേയും വിദഗ്ദര്‍ നടത്തുന്ന അഭിമുഖവുമുണ്ടാവും.

ഒരു വര്ഷമാണ് കാലാവധി. ഇ കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് വിവിധ മെട്രോ റെയില്‍ കോര്പ്പറേഷനുകളില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്ക്ക്http://imrtindia.edu.in/ സന്ദര്ശിക്കുക.
കാര്പ്പറ്റ് ടെക്നോളജി

പരവതാനികളുടെ വിശാലവും കലാപരവുമായ ലോകത്തിലേക്ക് പ്രവേശിക്കുവാന്‍, ഇതിന്റെ് ഡിസൈനിങ്ങിലും, നിര്മ്മാ ണത്തിലും വ്യവസായത്തിലുമെല്ലാം വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താല്‍പ്പര്യമുണ്ടോ. എങ്കില്‍ നിങ്ങള്ക്ക് കാര്പ്പ റ്റ് ടെക്നോളജി പഠിക്കുവാന്‍ ഇന്ത്യയില്‍ അവസരമുണ്ട്. പരവതാനികളുടെ കലാപരവും ചരിത്രപരവുമായ ലോകത്തേക്കുറിച്ചറിയുവാന്‍ താല്പ്പര്യമുണ്ടുവെങ്കില്‍ മാത്രമേ ഇതിന് ചേരാവു. ടെക്സ്റ്റൈല്‍ ടെക്നോളജിയുടെ ഒരു വകഭേദമായി ഇതിനെ കണക്കാക്കാം.

എവിടെ പഠിക്കാം?


ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കാര്പ്പെറ്റ് ടെക്നോളജിയിലാണ് (http://www.iict.ac.in/) ഇത് സംബന്ധിച്ച കോഴ്സുകളുള്ളത്. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സ്ഥാപനം. ഇവിടെ 4 വര്ഷത്തെ ബിടെക് കോഴ്സുണ്ട്. കൂടാതെ നിരവധി ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളുമുണ്ട്. വിദൂര വിദ്യാഭ്യാസ രീതിയിലും ഇവിടെ കോഴ്സുകളുണ്ട്. ഈ സ്ഥാപനത്തിന് ശ്രീ നഗറില്‍ സാറ്റലെറ്റ് സെന്ററുമുണ്ട്.

സിയാറാം (http://www.siyaram.com/), ബിര്ളാ ട്രാന്സ്ക ഏഷ്യ കാര്പെനറ്റ്സ് (http://www.btclybg.com/), വെല്സ പണ്‍ ഇന്ത്യ (http://www.welspunindia.com/), കാര്പ്പറ്റ്സ് ഇന്റര്‍ (http://www.carpetsinter.com/), റെയ്മണ്ട്സ് ഫാബ്രിക് (http://www.raymond.in/) തുടങ്ങിയവ ഈ രംഗത്തെ പ്രൊഫഷണലുകള്ക്ക് ജോലി ചെയ്യാവുന്ന ചില സ്ഥാപനങ്ങളാണ്.

ഉപരിപഠന കോഴ്സുകൾ - 7

  • കായിക പഠനം
  • ബയോഇൻഫർമാറ്റിക്സ്
  • കമ്പനി സെക്രട്ടറി
  • സാമ്പത്തിക ശാസ്ത്രം
  • ഇ കൊമേഴ്സ്
  • മാധ്യമ പ്രവർത്തനം
  • ഫിഷറീസ്
  • ആക്ച്വറി
  • ലിംഗ്വിസ്റ്റിക്
  • ഡിസൈനിംഗ്
  • സോഫ്റ്റ് വെയർ എൻജിനിയർ


കായിക പഠനം


എല്ലാ ശാസ്ത്ര ശാഖകളോടും കിട പിടിക്കുന്നതും ഇഴ പിരിഞ്ഞു കിടക്കുന്ന രീതിയിലുള്ള ഒരു വിഷയമായി കായിക വിദ്യാഭ്യാസ രംഗം ഉയർന്ന് കഴിഞ്ഞു. ശാസ്ത്ര വിഷയമായ ഫിസിക്സുമായി ബണ്ഡപ്പെട്ട് ബയോ മെക്കാനിക്സ്, ഫിസിയോളജിയുമായി ബണ്ഡപ്പെട്ട് എക്സർസൈസ് ഫിസിയോളജി എന്നിവയും സ്പോർട്സ് സൈക്കോളജി, സ്പോർട്സ് സോഷ്യോളജി, സ്പോർട്സ് ബയോകെമിസ്ട്രി, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻറ്റ്, സ്പോർട്സ് ഹിസ്റ്ററി ഇങ്ങനെ ഒട്ടനവധി ശാസ്ത്ര വിഷയങ്ങൾ കായിക മേഘലയുമായി ബണ്ഡപ്പെട്ടുണ്ട്. കായിക സാക്ഷരത എന്ന മുദ്രാവാക്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർന്ന് വന്നു കഴിഞ്ഞു. ഇന്ത്യയിൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഈ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. അതിൻറ്റെ ഭാഗമായി സി ബി എസ് സി സ്കൂളുകളിലും കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുവാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും അതിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. അതു കൊണ്ട് തന്നെ കായിക വിദ്യാഭ്യാസം മികച്ച ഒരു കരിയർ ആയി വരും കാലങ്ങളിൽ ഉയരുമെന്നതിനു പക്ഷാന്തരമില്ല.


കോഴ്സുകളും സ്ഥാപനങ്ങളും

ഏതു വിഷയത്തിൽ പ്ല സ് ടു പാസാകുന്ന വിദ്യാർത്ഥിക്കും നാലു വർഷം ദൈർഖ്യമുള്ള ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി പി ഇ) കോഴ്സിനു ചേരാം. ബി പി ഇ ഉള്ളവർക്കു രണ്ട് വർഷത്തെ എം പി എ കോഴ്സിനു ചേരാം. 25 വയസിൽ താഴെയായിരിക്കണം. ഒരു വർഷത്തെ എം ഫിൽ കോഴ്സിനു 55 ശതമാനത്തോടെയുള്ള എം പി ഇ ആണു യോഗ്യത. ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നെസ്സ് മാനേജ്മെൻറ്റ് കോഴ്സിനു ചേരുവാൻ കഴിയും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് സ്പോർട്സ് കോച്ചിങ്ങിൽ മാസ്റ്റർ ഡിഗ്രിക്ക് ചേരുവാൻ കഴിയും. സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമ, വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയവ ഈ രംഗത്തുണ്ട്. മെഡിക്കൽ ബിരുദവും ഇൻറ്റേൺഷിപ്പും പൂർത്തിയാക്കിയവർക്ക് സ്പോർട്സ് മെഡിസിനിൽ പി ജി ഡിപ്ലോമക്ക് ചേരാം. മിക്കവാറും എല്ലാ കായിക ഇനങ്ങളിലും ഡിപ്ലോമ നേടുവാനും അവസരങ്ങളുണ്ട്. കായിക വിദ്യാഭ്യാസത്തിലും സ്പോർട്സ് സയൻസിലും ഗവേഷണം (പി എച്ച് ഡി) നടത്തുവാനുള്ള അവസരങ്ങളുമുണ്ട്.

തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് തുടങ്ങിയവ ഈ രംഗത്തെ പ്രശസ്തമായ സ്ഥാപനങ്ങളാണു. ചെന്നയിലെ ശ്രീ രാമചന്ദ്രാ യൂണിവേഴ്സിറ്റി നടത്തുന്ന സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ഇൻറ്റേഷിപ്പുൾപ്പെടെ നാലു വർഷമാണു കാലാവുധി.

തൊഴിൽ അവസരങ്ങൾ

കായിക രംഗത്ത് ഉന്നത ബിരുദങ്ങളും മികച്ച പരിശീലനവും നേടിയവർക്ക് മികച്ച അവസരങ്ങളാണിന്നുള്ളത്. സ്കൂൾ, കോളേജ് തലങ്ങളിലെ കായിക അധ്യാപകർ, കായിക വിദ്യാലയങ്ങളിലേയും സർവകലാശാലകളിലേയും ഡയറക്ടർ, സൂപ്പർവൈസർമാർ, ഫിറ്റ്നസ് ട്രെയിനർമാർ, സയൻറ്റിഫിക് ഓഫീസർമാർ തുടങ്ങി വിപുലമായ അവസരങ്ങൾ ഇന്നുണ്ട്.
ബയോഇൻഫർമാറ്റിക്സ്




ബയോ ഇൻഫ്ർമാറ്റിക്സ് എന്ന നൂതന പഠനശാഖ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെയും ജീവശാസ്ത്രത്തിന്റേയും സമ്മേളനമാണു. ജനിതക എഞ്ചിനീയറിംഗ്, ഔഷധ നിർമ്മാണം എന്നിവയിലാണു പ്രധാനമായും ആപ്ലിക്കേഷനുള്ളത്. കംപ്യൂട്ടർ അഭിരുചിയുള്ള ജീവശാസ്ത്ര തൽപരർക്ക് ഏറെ ഇണങ്ങുന്നതാണു ഈ രംഗം.

പഠന വിഷയങ്ങൾ

Data structure & Algorithm, Genomics & Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണു പ്രധാന പഠന മേഘലകൾ. കൂടാതെ Matlab പോലെയുള്ള കമ്പ്യൂട്ടർ ടൂളുകളിലും പ്രാവിണ്യം നേടേണ്ടതുണ്ട്. ജീവശാസ്ത്രത്തിൽ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട് ഒരു ഗവേഷകന് ലഭ്യമാകുന്ന വിവരങ്ങളെ കമ്പ്യൂട്ടർ ഉപയോഗിച്ച് ക്രമപ്പെടുത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്ത്ര സമൂഹത്തിൽ എത്തിക്കുന്നു. അതായത് ജീവശാസ്ത്രത്തിൽ ഗണിതത്തിൻറ്റെയും സ്ഥിതിവിവര ശാസ്ത്രത്തിൻറ്റേയും (Statistics) ആപ്ലിക്കേഷൻ എന്നു പറയാം

പഠന സ്ഥാപനങ്ങൾ

ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയിൽ ഇന്ത്യയിൽ ഒട്ടേറെ സ്ഥാപനങ്ങൾ ബയോ ഇൻഫ്ർമാറ്റിക്സ് പഠനത്തിന് അവസരമൊരുക്കുന്നു. ബിരുദ തലത്തിൽ പ്രൊഫഷണൽ ബിരുദം നല്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ നിലവിലില്ല. കേരളത്തിന് പുറത്ത് തമിഴ്നാട് കാർഷിക സർവ്വകലാശാല, അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 'ശാസ്ത്ര' സർവ്വകലാശാല തഞ്ചാവൂർ എന്നിവ ബയോ ഇൻഫ്ർമാറ്റിക്സിൽ എഞ്ചിനീയറിംഗ് ബിരുദം (B.Tech, B.E) നൽകുന്നുണ്ട്. നോർത്ത് ഒറീസ സർവ്വകലാശാലയിൽ B.Sc (Hons) ലഭ്യമാണ്. കേരളത്തിൽ തിരുവല്ലായിലെ എം എ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിൽ എം എസ് സി കോഴ്സുണ്ട്. കേരള സർവ്വകലാശാലയിലെ ബയോ ഇൻഫ്ർമാറ്റിക്സ് കേന്ദ്രം M.Phil ബയോ ഇൻഫ്ർമാറ്റിക്സും, M.Sc കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. പൂനെ സർവ്വ കലാശാലയുടെ ബയോ ബയോ ഇൻഫ്ർമാറ്റിക്സ് പഠന കേന്ദ്രം ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. ഇവിടെ M.Phil, പിഎച്ച്.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്സി പ്രോഗാമും നടത്തപ്പെടുന്നു. മദ്രാസ്, ഹൈദ്രാബാദ്, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ് ഹിന്ദു എന്നീ സർവ്വ കലാശാലകളും ബയോ ബയോ ഇൻഫ്ർമാറ്റിക്സിൽ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങൾ ഒരുക്കുന്നുണ്ട്. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്ക്കൊപ്പം ഡൽഹി അരുണ ആസഫലി മാർഗ്ഗിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്ടറൽ പഠന സൗകര്യം നല്കുന്നു.

ജോലി സാധ്യത

നിലവിൽ ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങൾ ലഭ്യമാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (http://rgcb.res.in), ബാംഗ്ലൂർ ബയോകോൺ തുടങ്ങിയ സ്ഥാപനങ്ങളുടെ Research & Development വിങ്ങിൽ ഗവേഷകരാകാം. ജീവ ഫൈന്റിംഗ്, ജിനോം അസംബ്ലി, പ്രോട്ടീൻ സീക്വൻസ് അലൈൻമെന്റ്, പ്രോട്ടീൻ സ്ട്രക്ച്ചർ അനാലിസിസ് എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിലും (Healthcare Sector) മെഡിക്കൽ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ് ബയോ ഇൻഫ്ർമാറ്റിക്സ് പ്രഫഷണലുകളെ കാത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പ് പൂനെ സര്വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സർട്ടിഫിക്കേഷൻ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.

വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവർ ഒന്നോർക്കുക, കേവലം ബിരുദത്തെക്കാൾ ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്, പോസ്റ്റ് ഡോക്ടറൽ എന്നീ യോഗ്യതകൾ കൂടി നേടിയാലെ ഈ മേഖലയിൽ നല്ലയൊരു കരിയർ പടുത്തുയർത്താനാവു.
കമ്പനി സെക്രട്ടറി


ആധുനിക കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതു. മാനേജേരിയൽ തസ്തികയോ അതിനു മുകളിലോ ആണു കമ്പനി സെക്രട്ടരിയുടെ സ്ഥാനം. കമ്പനിയുടെ നയപരമായ നടപടികളും ഭരണവും, സാമ്പത്തികമടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണവും കമ്പനി സെക്രട്ടറിയുടെ ചുമതലയാണു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, സർക്കാർ സംവിധാനം എന്നിവക്കും കമ്പനിക്കും ഇടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്.

ഇന്ത്യൻ കമ്പനി സെക്രട്ടറീസ് ആക്ട് പ്രകാരം അഞ്ച് കോടി രൂപയോ അതിലധികമോ മൂലധനമുള്ള ഒരു കമ്പനിക്കും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിക്കും ഒരു മുഴുവൻ സമയ കമ്പനി സെക്രട്ടറിയുടെ സേവനം നിർബന്ധമാണു. അതു കൊണ്ട് തന്നെ നിരവധി അവസരങ്ങളുള്ള ഈ മേഘലയിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവമുണ്ട്. താരതമേന്യ ചുരുങ്ങിയ ചിലവിലും സമയത്തിലും കോഴ്സ് പാസാകുവാൻ കഴിയും.


ന്യൂ ഡൽഹി ആസ്ഥാനമായുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണു ഇന്ത്യയിൽ ഈ കോഴ്സ് നടത്തുന്നത്. ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രഫഷണൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണു ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ആർക്കും എട്ട് മാസം ദൈർഖ്യമുള്ള ഫൗണ്ടേഷൻ കോഴ്സിനു ചേരാം. ഫൈൻ ആർട്സ് ഒഴികയുള്ള വിഷയങ്ങളിൽ ബിരുദമെടുത്ത ആർക്കും ഫൗണ്ടേഷൻ ഒഴിവാക്കി നേരിട്ട് ഒൻപത് മാസത്തെ എക്സിക്യൂട്ടീവ് പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. ഫൈൻ ആർട്സ് ബിരുദക്കാർ ഫൗണ്ടേഷൻ കോഴ്സ് പാസായിരിക്കണം. തുടർന്ന് ഒൻപത് മാസത്തെ പ്രഫഷണൽ പ്രോഗ്രാമും തുടർച്ചയായി ഏതെങ്കിലും കമ്പനി സെക്രട്ടറിയുടെ കീഴിൽ 15 മാസത്തെ പരിശീലനവും പൂർത്തിയാക്കിയാൽ കോഴ്സ് പൂർണ്ണമാവും. ഇവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അംഗത്വം ലഭിക്കും.

ഫൗണ്ടേഷൻ കോഴ്സിനു ചേരുന്നവർക്കായി ജൂണിലും ഡിസംമ്പറിലും ആണു പരീക്ഷ നടത്തുന്നത്. ഒ എം ആർ ഷീറ്റിൽ എഴുതേണ്ട ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാവുന്നതും തപാൽ മാർഗ്ഗം പഠനം പൂർത്തിയാക്കാവുന്നതുമായ ഈ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻറ്റെ ചാപ്റ്ററുകൾക്ക് കീഴിലെ ക്ലാസുകൾക്ക് പോയി പഠിക്കാവുന്നതാണു.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്ത് ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണുള്ളത്. സ്വകാര്യ പ്രാക്ടീസ് നടത്തുകയുമാകാം. കൂടുതൽ വിവരങ്ങൾക്ക് http://www.icsi.edu
സാമ്പത്തിക ശാസ്ത്രം


എന്നും എക്കാലത്തും സാധ്യതകളുള്ള വിഷയമാണു സാമ്പത്തിക ശാസ്ത്രം. ഇൻഡ്യയെപ്പോലെ വൻ സാമ്പ്ത്തിക ശക്തിയാകുവാൻ കുതിക്കുന്ന വികസ്വര രാജ്യത്ത് പ്രത്യേകിച്ചും. എന്നാൽ ഏഞ്ചിനിയറിംഗിൻറ്റേയും മെഡിസിൻറ്റേയും മാത്രം പിറകെ കുതിക്കുന്ന പുതു തലമുറ ഇതു എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ടുവെന്നത് സംശയമാണു.

കോഴ്സുകൾ

ഇൻഡ്യയിലെ പ്രമുഖ കോളേജിലും സർവകലാശാലകളിലും എല്ലാം തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബി, എ, എം എ, എം എസ് സി, എം ഫിൽ, പി ച്ച് ഡി കോഴ്സുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ പ്ല സ് ടു ആണു ബി എ യ്ക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. ബിരുദമുണ്ടെങ്കിൽ പി ജി കോഴ്സുകൾക്ക് ചേരുവാൻ കഴിയും.
ഇന്ന് വളരെയധികം വികാസം പ്രാപിച്ചതാണു ഈ മേഘലയെന്നതിനാൽ വ്യത്യസ്ത വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ സാധ്യമാണു. ഡെവലപ്മെൻറ്റ് ഇക്കണോമിക്സ്, വേൾഡ് ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ലേബർ ഇക്കണോമിക്സ്, ഇൻറ്റർ നാഷണൽ ഇക്കണോമിക്സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ ഇക്കണൊമിക്സ് തുടങ്ങിയ നിരവധി മേഘലകളിൽ വൈദഗ്ദ്യം നേടുന്നതിനു സാധിക്കും. ഉയർന്നു വരുന്ന മറ്റൊരു മേഘലയാണു ഇക്കണോമെട്രിക്സ്.

വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളാണു ഡവലപ്മെൻറ്റ് ഇക്കണോമിക്സ് കൈകാര്യം ചെയ്യുന്നത്.

വ്യവസായങ്ങളുടെ വളർച്ചയുമായി ബണ്ഡപ്പെട്ട വിഷയങ്ങളാണു ഇൻഡസ്ട്രിയൽ ഇക്കണൊമിക്സിൻറ്റെ പരിധിയിൽ വരിക. ഉൽപ്പന്നങ്ങളുടെ വിൽപ്പന എങ്ങനെ കൂട്ടാം, അതിനുള്ള മാർഗ്ഗങ്ങളുടെ ആസൂത്രണം, ലഭ്യമായ വിഭവങ്ങൾ പരമാവുധി പ്രയോജനപ്പെടുത്തൽ, പുതിയ വിപണികളുടെ വികസനം തുടങ്ങിയവയെല്ലാം ഇതിൽ വരും.

തൊഴിലാളികളുമായി ബണ്ഡപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുന്ന വിദഗ്ദരെ വാർത്തെടുക്കുകയാണു ലേബർ ഇക്കണോമിക്സിൻറ്റെ ദൗത്യം.

നികുതി നിർദ്ദേശങ്ങൾ അടക്കമുള്ള സാമ്പത്തിക നയങ്ങളുടെ വിശകലനം, കറൻസികളുടെ മൂല്യം, വ്യാപാരം തുടങ്ങിയ മേഘലകളിൽ നികുതി നിർദ്ദേശങ്ങളുടെ പ്രത്യാഘാതം, ബാങ്കിങ്ങ് മേഘലയിൽ ഇതിൻറ്റെ പ്രതിഫലനം തുടങ്ങിയവ ഫിനാൻഷ്യൽ ഇക്കണോമിക്സിൻറ്റെ പഠന പരിധിയിൽ വരുന്നു.

രാജ്യാന്തര തലത്തിലുള്ള വാണിജ്യവും വ്യാപാരവുമാണു ഇൻറ്റർ നാഷണൽ ഇക്കണോമിക്സിൻറ്റെ പഠന വിഷയം.

സ്ഥാപനങ്ങൾ

ഒട്ടു മിക്ക സ്ഥാപനങ്ങളിലും സാമ്പത്തിക ശാസ്ത്രം പഠന വിഷയമാണെങ്കിലും പഠനം ഗൗരവമായെടുക്കുന്നവർ മുൻ നിര സ്ഥാപനങ്ങളിൽ ചേരുവാൻ ശ്രമിക്കുക. കൊച്ചിൻ യൂണിവേഴ്സിറ്റി, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ചെന്നയിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി,ൻ മുംമ്പയിലെ ഇണ്ഡിരാ ഗാണ്ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ്റ് സ്റ്റഡീസ്, ഡൽഹിയിലെ ജവർഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ദി സെൻറ്റർ ഫോർ ഇക്കണോമിക്സ് ആൻറ്റ് സോഷ്യൽ സ്റ്റഡീസ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഗ്രോത്ത്, തിരുവന്തപുരത്തെ സെൻറ്റർ ഫോർ ഡവലപ്മെൻറ്റ് സ്റ്റഡീസ് തുടങ്ങിയവ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണു. പ്ല സ് ടു കഴിഞ്ഞവർക്ക് ഐ ഐ ടി കളിലെ അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എ യ്ക്ക് ശ്രമിക്കാവുന്നതാണു.

മിക്ക മാനേജ്മെൻറ്റ് കോഴ്സുകളുടേയും പ്രധാന വിഷയങ്ങളിലൊന്ന് സാമ്പത്തിക ശാസ്ത്രമായതിനാൽ ഇക്കണോമിക്സ് ബിരുദ ധാരികൾ എം ബി എ ചെയ്യുന്നത് തൊഴിൽ നേടുവാൻ ഏറെ സഹായകരമാണു. ഇവർ ബാങ്കിങ്ങ്, ഫിനാൻസ്, സ്റ്റോക്ക്, കമ്മോഡിറ്റി ബ്രോക്കിങ്ങ് തുടങ്ങിയവയിൽ സ്പെഷ്യലൈസ് ചെയ്ത് എം ബി എ ചെയ്യുന്നതായിരിക്കും ഏറെ പ്രയോജനകരം. ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് ബിരുദാനന്തര തലത്തിൽ ഒരു വർഷത്തെ സെക്യൂരിറ്റീസ് മാർക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണു യോഗ്യത. ദേശീയ തലത്തിൽ പ്രവേശന പരീക്ഷയുണ്ടാകും. www.utiicm.com സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.
സാമ്പത്തിക ശാസ്ത്രത്തിൽ വൈദഗ്ധ്യം നേടുന്നവർക്കു ബാങ്കിങ്ങ്, ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്ങ്, ഫിനാൻസ് തുടങ്ങിയ മേഘലകളിൽ ജോലി ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾ, വൻ കിട ബിസിനസ് സ്ഥാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, തുടങ്ങിയവയിൽ ജോലി ലഭിക്കും.

ബിരുദാനന്തര ബിരുദക്കാർക്ക് യു പി എസ് സി യുടെ ഇൻഡ്യൻ ഇക്കണൊമിക്സ് സർവീസ് പരീക്ഷ പാസായി ഉന്നത ജോലിയിൽ പ്രവേശിക്കാവുന്നതാണു. അധ്യാപന ഗവേഷണ രംഗത്ത് ഏറെ അവസരങ്ങളുള്ള സാമ്പത്തിക ശാസ്ത്രത്തിനു ബാങ്കിങ്ങ് മേഘലയിലും സാധ്യതകൾ ഉണ്ട്. മാനേജ്മെൻറ്റ് രംഗത്തേക്ക് തിരിയുവാനും കഴിയും. ആഗോള വൽക്കരണത്തിൻറ്റെ ഈ കാലഘട്ടത്തിൽ സ്വകാര്യ മേഘലയിലും നിരവധി അവസരങ്ങളുണ്ട്
ഇ കൊമേഴ്സ്


ഇൻറ്റർനെറ്റ് മുഖേന സാധനങ്ങളും സേവനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായമാണു ഇ കൊമേഴ്സ്. ഓണ്ലൈൻ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന് മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ. ഇവയൊക്കെ ഇ-കൊമേഴ്സിന്റെ ഭാഗമാണ്. രണ്ട് ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇ കൊമേഴ്സ് ഇടപാടുകൾ ബിസിനസ് ടു ബിസിനസ് എന്നും ബിസിനസ് സ്ഥാപനവും ഉപഭോക്താവുമായുള്ള ഇടപാടുകൾ ബിസിനസ് ടു കൺസ്യൂമർ എന്നുമാണു അറിയപ്പെടുന്നത്.


തൊഴിൽ അവസരങ്ങൾ

ഇ കൊമേഴസിന്റെ വ്യാപനത്തോട് കൂടി ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഏറി. വെബ്സൈറ്റ് ഡിസൈൻ ആൻഡ് ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, വെബ് മാസ്റ്റർ, കണ്ടൻറ്റ് ഡവലപ്പർ തുടങ്ങിയ തസ്തികകളിലാണു ഏറെ അവസരങ്ങൾ.
ലേ ഔട്ട് ഡിസൈൻ, വെബ് പേജുകളുടെ നിർമ്മാണം, ഗ്രാഫിക് ആനിമേഷൻ ഡിസൈൻ തുടങ്ങിയവയാണു വെബ് ഡിസൈൻ ആൻഡ് ഡവലപ്പറുടെ ജോലി. വെബ് സൈറ്റിലേക്ക് സാധനങ്ങളുടെയോ സേവനങ്ങളുടേയൊ വിവരങ്ങൾ വിശദീകരിച്ച് എഴുതുകയാണു കണ്ടൻറ്റ് ഡവലപ്പറുടെ ചുമതല. വെബ് സൈറ്റ് രൂപകൽപ്പന ചെയ്ത് അതിനാവശ്യമായ പ്രോഗ്രാം കൂട്ടിച്ചേർക്കുകയും, ഷോപ്പിങ്ങ് കാർട്ട് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇ കൊമേഴ്സ് സേവനം ലഭ്യമാക്കുന്നതുമാണു വെബ് പ്രോഗ്രാമറുടെ ജോലി. ഡാറ്റാ ബേസ് സിസ്റ്റങ്ങളുടെ രൂപകൽപ്പന മുതൽ അവ വികസിപ്പിക്കുകയും നില നിർത്തുകയും ചെയ്യുന്നതടക്കമുള്ള ചുമതലകളാണു ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർക്ക്. സൈറ്റിൻറ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നത് വെബ് മാസ്റ്ററാണു. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലെ അവഗാഹം ഈ ജോലികൾക്കെല്ലാം അത്യന്താപേക്ഷിതമാണു.

കോഴ്സുകളും യോഗ്യതകളും

പ്ലസ് ടു കഴിഞ്ഞവർക്കു ഇ കൊമേഴ്സ് ബിരുദത്തിനു ചേരാം. B. Ecom, BBA in E Commerce തുടങ്ങിയവയാണു പ്രധാന കോഴ്സുകൾ. ചില സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ബിരുദ ദാരികൾക്കായി ഒട്ടേറെ പി ജി ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകളും ഇപ്പോൾ ലഭ്യമാണു. MBA in E Comerce, ME E Commerce, MS E Commerce Applications, Master of Information Technology in E Commerce, PG Diploma in E Commerce, PG Diploma in Information Technology and Management in E Commerce, Advance Diploma in Web and E Commerce Technology തുടങ്ങിയവയാണു പ്രധാന പി ജി കോഴ്സുകൾ.

അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ, ദേവി അഹല്യ വിശ്വവിദ്യാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻഡോർ, ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി ആഗ്ര, എസ്.പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് മുംബൈ, ഭാരതി ദാസൻ യൂണിവേഴ്സിറ്റി തിരുച്ചിറപ്പള്ളി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ചിലതാണു
മാധ്യമ പ്രവർത്തനം


കാഴ്ചയുടെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിക്കാം മാധ്യമ പ്രവർത്തനത്തെ. സമയ ബന്ധിതമല്ലാത്ത ജോലിയല്ലാത്തതിനാൽ മടിയന്മാർക്കുള്ളതല്ല ഈ മേഘല. ഏത് വിഷയം പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് ചേരാം എന്ന പ്രത്യേകതയുണ്ട്. രാഷ്ട്രീയം, കായികം, കൊമേഴ്സ്, ഫാഷൻ, സിനിമ, കൾച്ചർ, ധനകാര്യം, ഇൻവെസ്റ്റിഗേഷൻ, യാത്ര, വനിതകൾക്കും കുട്ടികൾക്കുമായുള്ളവ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്. ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, ഇന്റെർനെറ്റ്, പ്രിന്റിങ്ങ്, വിഷ്വൽ മീഡിയ, പരസ്യം, എന്നിങ്ങനെ മീഡിയത്തെയും അഭിരുചിയുള്ള മേഘലയെയും ആശ്രയിച്ചും സ്പെഷ്യലൈസേഷൻ സാധ്യമാണു.
ഗവൺമെന്റ് സ്വകാര്യ മേഘലകളിലെ അവസരങ്ങൾക്ക് പുറമെ ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ട്. പ്ലസ് ടു തലം മുതൽ ജേണലിസം ഒരു വിഷയമായി ഉൾപ്പെടുത്തിയതോടെ അധ്യാപന രംഗത്തും സാധ്യതകൾ ഏറെ. കോഴ്സുകൾ തിരഞ്ഞടുക്കുമ്പോഴും സ്ഥാപനങ്ങൾ തിരഞ്ഞടുക്കുമ്പോഴും ജാഗ്രത ആവശ്യമാണു. അഭിരുചിക്കും കഴിവിനും ചേർന്നതാവുമ്പോൾ തന്നെ കാലിക പ്രസക്തിയും കൂടി പരിഗണിക്കേണ്ടതുണ്ട്.


പഠനം ബിരുദ തലത്തിൽ

കേരളത്തിലെ മിക്ക സർവകലാശാലകളിലും ബിരുദ തലത്തിൽ ജേണലിസം മുഖ്യ വിഷയമായി പഠിക്കുവാൻ അവസരങ്ങളുണ്ട്. ബി എ ജേണലിസം, ബി എ കമ്യൂണിക്കേഷൻ എന്നിങ്ങനെ പരമ്പരാഗത കോഴ്സുകൾക്കും നവ മാധ്യമ പഠനത്തിനും അവസരങ്ങളുണ്ട്. ഇവ തന്നെ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനത്തിനൊപ്പവും പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പവും പഠിക്കുവാനും അവസരങ്ങളുണ്ട്. ഏത് വിഷയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്കും ഇതിനു ചേരുവാൻ കഴിയും.

പഠനം ബിരുദാനന്തര ബിരുദ തലത്തിൽ

ജേണലിസം, കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു കേരളത്തിലെ വിവിധ സർവകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജിലും അവസരങ്ങളുണ്ട്. ബിരുദമാണു അടിസ്ഥാന യോഗ്യത. മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷയുണ്ടാവും. രണ്ട് വർഷമാണു കാലാവധി. ഗവേഷണ ബിരുദത്തിനും അവസരങ്ങളുണ്ട്. ഇതു കൂടാതെ പ്രസ് ക്ലബുകളിൽ പി ജി ഡിപ്ലോമകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണു. ബിരുദമാണു യോഗ്യത.

ജേണലിസം പഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു ന്യൂഡൽഹി ആസ്ഥാനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ. ഇതു കൂടാതെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളുമുണ്ട്.
ഫിഷറീസ്


8000 കിലോമീറ്റർ കടൽത്തീരവും നിരവധി നദികളുമുള്ള നമ്മുടെ രാജ്യത്ത് മത്സ്യ വ്യവസായം ഏറെ പ്രാധാന്യമർഹിക്കുന്നു. ആയതിനാൽ തന്നെ ഫിഷറീസ് സയൻസിനു ധാരാളം തൊഴിൽ സാധ്യതകളാണുള്ളത്. ഏകാന്തമായ ചുറ്റുപാടിലും വ്യത്യസ്തമായ കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് സമയ ബന്ധിതമല്ലാതെ ജോലി ചെയ്യുവാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കിണങ്ങുന്നതാണു ഈ മേഘല.

ഫിഷ് ജനറ്റിക്സ്, ബയോടെക്നോളജി, അക്വാകൾച്ചർ ടെക്നോളജി, ഫിഷറീസ് ഇക്കണോമിക്സ് തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുമുണ്ട്.


ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ്ടു പാസായാൽ ബി എസ് സി (ഫിഷറീസ്) അല്ലെങ്കിൽ ബി എഫ് എസ് സി ക്ക് ചേരാം. എം എഫ് എസ് സി ക്ക് ഫിഷറീസിലോ സൂവോളജിയിലോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അഖിലേന്ത്യ പ്രവേശന പരീക്ഷ നടത്തുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണു. സൂവോളജിയിലോ ഫിഷർറീസിലോ ബിരുദമുള്ളവർക്ക് ഇൻലാൻഡ് ഫിഷറീസ് ആൻഡ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം.

ഗവേഷണത്തിലും മാനേജ്മെന്റിലും നിരവധി അവസരങ്ങളുള്ള ഈ മേഘലയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും അനവധി തൊഴിൽ സാധ്യതകളുണ്ട്.
ആക്ച്വറി


ഗണിത ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും തികഞ്ഞ അഭിരുചിയും പ്രൊജക്റ്റ് മാനേജ്മെന്റ് വൈദഗ്ദ്യവുമുള്ളവർക്കിണങ്ങുന്ന പ്രൊഫഷനാണു ആക്ച്വൂറിയൽ സയൻസ്. വസ്തു സ്ഥിതികൾ ചിട്ടയായി പടിച്ച് സംഭാവ്യതയും ഭാവിയും ശാസ്ത്രീയമായി പ്രവചിക്കുകയും റിസ്കുകൾ കണ്ടെത്തുകയുമാണു ജോലി. താരതമേന്യ തൊഴിൽ രഹിതരില്ലാത്ത മേഘലയാണിതെന്ന് പറയാം. പടനച്ചിലവാകട്ടെ താരതമേന്യ കുറവും.

ഗണിത ശാസ്ത്രത്തിൽ തികഞ്ഞ അഭിരുചിയും 18 വയസ്സും താഴെപ്പറയുന്ന ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുമുണ്ടെങ്കിൽ ആക്ച്വറി പഠിക്കാൻ ചേരാം.


1. ഗണിത ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ 85 ശതമാനം മാർക്കോടെ 10 + 2.

2. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമെട്രിക്സ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ.

3. ബി ടെക്, സി എ, സി ഡബ്ലു എ, സി എസ്, എം ബി എ (ഫിനാൻസ്), എം സി എ, സി എഫ് എ ഐ

ആക്ചൂറിയൽ സൊസൈറ്റി ഓഫ് ഇൻഡ്യയാണു ഈ മേഘലയിലെ പ്രധാന സ്ഥാപനം. നാലു ഘട്ടങ്ങളായാണു പടന പദ്ധതി.

Core Technical Stage - 8 പേപ്പറുകൾ
Core Application Stage – 3 പേപ്പറുകൾ
Specialist Technical Stage – 6 പേപ്പറുകൾ (ഇതിൽ 2 എണ്ണം മതി)
Specialist Application Stage - 6 പേപ്പറുകൾ (ഇതിൽ 1 മതി)

ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, പ്രൊജക്ട് മാനേജ്മെന്റ്, ബാങ്കിങ്ങ്, പ്രോഡക്ട് ഡിസൈനിങ്ങ്, കോർപ്പറേറ്റ് പ്ലാനിങ്ങ്, പെൻഷൻ സ്കീമുകൾ, എംപ്ലോയി റിട്ടയർമെന്റ് ബെനിഫിറ്റ് പ്ലാനുകൾ തുടങ്ങിയവയിലെല്ലാം ആക്ച്വറികളുടെ സേവനം ആവശ്യമാണു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്ന വിഭാഗത്തിലാണു ആക്ച്വറികൾ വരുന്നതു. കൂടുതൽ വിവരങ്ങൾക്ക് http://www.actuariesindia.org
ലിംഗ്വിസ്റ്റിക്


ഫോറൻസിക് സയൻസ്, കംബ്യൂട്ടർ പ്രോഗ്രാമിങ്, സ്പീച്ച് ലാംഗേജ് പാത്തോളജി, അധ്യാപനം, ഗവേഷണം, വിവർത്തനം, ടെക്നിക്കൽ റൈറ്റർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ തുടങ്ങി ആകർഷകവും സമൂഹത്തിനു ഒട്ടേറെ ഗുണം ചെയ്യുന്നതുമായ അനേകം തൊഴിലവസരങ്ങളുള്ള ഒരു മേഖലയാണു ലിംഗ്വിസ്റ്റിക്. ലിപി ഇല്ലാത്ത ഭാഷകൾക്ക് ലിപിയുണ്ടാക്കി നിഘണ്ടുവുണ്ടാക്കുന്നതും ഇവർ തന്നെയാണു.

ഭാഷയുടെ ശാസ്ത്രീയ പടനമാണു ഇതു കൊണ്ടർത്ഥമാക്കുന്നത്. പ്രധാനമായും മൂന്ന് വിഭാഗങ്ങളായി ഈ പടന മേഖലയെ തിരിക്കാം.


1. സിങ്ക്രോണികും ഡയക്രോണിക്കും: ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയെ സിങ്ക്രോണിക് പടന വിധേയമാക്കുമ്പോൾ ഡയക്രോണിക്കാകട്ടെ അതിന്റെ വികാസ പരിണാമത്തിനു ഊന്നൽ നൽകുന്നു.

2. തിയററ്റിക്കലും പ്രായോഗികവും: തിയററ്റിക്കൽ ലിംഗ്വിസ്റ്റിക് ഭാഷയുടെ ഘടന പടിക്കുമ്പോൾ പ്രായോഗിക ലിംഗ്വിസ്റ്റിക് അതിന്റെ ആപ്ലിക്കേഷനു പ്രാധാന്യം നൽകുന്നു.
തിയററ്റിക്കൽ ലിംഗ്വിസ്റ്റികിനു ഫൊണറ്റിക്സ്, ഫൊണോളജി, മോർഫോളജി, സിൻറ്റാക്സ്, സെമാൻറ്റിക്സ്, സ്റ്റൈലിസ്റ്റിക്സ്, പ്രൊഗ്രാമിറ്റിക്സ് തുടങ്ങിയ ഉപ വിഭാഗങ്ങളുണ്ട്.

3. കോൺടെക്സ്റ്റൽ ലിംഗ്വിസ്റ്റിക്: ഭാഷ എങ്ങനെയാണു ആന്ത്രപ്പോളജി, മനശാസ്ത്രം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയുമായിയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പടിക്കുന്നു.
കോഴ്സുകൾ: ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങിയവ ലഭ്യമാണു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ബിരുദത്തിനും ബിരുദദാരികൾക്ക് എം എ ക്കും ചേരാം.

സ്ഥാപനങ്ങൾ:

1. ഈഫൽ: രണ്ടു വർഷത്തെ എം. എ ലിംഗ്വിസ്റ്റിക്, ലിംഗ്വിസ്റ്റിക് സ്പെഷ്യലൈസേഷനോടു കൂടിയ എം. എ ഇംഗ്ലീഷ്

2. ഡെൽഹി സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ

3. ജവഹർലാൽ നെഹ്രു സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്
4. അലിഗഡ് മുസ്ലീം സർവകലാശാല: ബി എ (ഓണേഴ്സ്), ഡിപ്ലോമ, സർട്ടിഫിക്കേറ്റ് കോഴ്സ്

5. കേരള സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക്, എം. എ അപ്ലൈഡ് ലിംഗ്വിസ്റ്റിക്

6. അണ്ണാമല സർവകലാശാല: എം. എ ലിംഗ്വിസ്റ്റിക് (വിദൂര പടനം)

അധ്യാപനത്തിലും, കുറ്റാന്വേഷണത്തിലും, കംബ്യൂട്ടർ സയൻസിലും, ന്യൂറോ സയൻസിലും തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുവാൻ കഴിയുന്ന ഈ പ്രൊഫഷനു ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ അവസരങ്ങളുണ്ട്
ഡിസൈനിംഗ്


അസാധാരണ സർഗ്ഗവൈഭവവും, ക്ഷമയും മറ്റാരും ചിന്തിക്കാത്തത് ഭാവനയിൽ കാണുവാനും ആയത് പ്രവർത്തി പദത്തിലെത്തിക്കുവാനും നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങൾക്കള്ളതാണു ഡിസൈനിംഗിന്റെ വിശാല ലോകം. ഡിസൈനിംഗിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ ഫാഷൻ ഡിസൈനിംഗ് എന്ന് മറുപടി തരുന്നവരാണു ഭൂരിഭാഗവും വിദ്യാർത്ദികളുമെന്നത് കരിയർ ക്ലാസുകളിലെ വ്യക്തിപരമായ അനുഭവം. എന്നാൽ അതിനുമപ്പുറം എത്രയോ വൈവിധ്യമാർന്നതാണാ പടന മേഘലയെന്നത് വർത്തമാനകാല യാധാർത്ദ്യം. ഡിസൈനിങ്ങിലെ ഡിപ്ലോമയാണു ഈ രംഗത്തെ കുറഞ്ഞ യോഗ്യത. ഡിസൈനിങ്ങ് വളരെ വികാസം പ്രാപിച്ച മേഘലയാണിന്നു.

1. ഫാഷൻ ഡിസൈൻ: കലാപരമായി പുതിയ ഫാഷനുകൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സാണിത്.

2. ആക്സസറി ഡിസൈൻ: ബാഗ്, പേഴ്സ്, ബെൽറ്റ് തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.

3. നിറ്റ് വിയർ ഡിസൈൻ: നിറ്റ് വിയർ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ഉൽപ്പാദനം, വിപണനം തുടങ്ങിയവയുൾപ്പെടുന്ന മേഘല

4. ലെതർ അപ്പാരൽ ഡിസൈൻ: തുകൽ ഉൽപ്പന്നങ്ങളുടെ ഡിസൈൻ, ഉൽപ്പാദനം, വിപണനം തുടങ്ങിയവയിൽ വൈദഗ്ധ്യം നൽകുന്ന കോഴ്സ്

5. ടെക്സ്റ്റൈൽ ഡിസൈൻ: വസ്ത്ര നിർമ്മാണ രംഗത്ത് മികച്ച രൂപകൽപ്പന വൈഭവവും സാങ്കേതിക വൈദഗ്ധ്യവും ഒത്തു ചേർന്ന സമർധരെ വാർത്തെടുക്കുന്ന കോഴ്സ്

6. ഗാർമെന്റ് മാനുഫാക്ചറിങ് ഡിസൈൻ: ഫാഷൻ ഡിസൈനിങ്ങിനോട് ചേർന്ന് നിൽക്കുന്ന മേഘലയാണിത്. നൂലുകൾ തിരഞ്ഞെടുക്കുന്നതു മുതൽ വസ്ത്ര നിർമ്മാണം, പാക്കേജിങ്ങ് തുടങ്ങി വസ്ത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണു ഈ കോഴ്സിൽ പടിപ്പിക്കുന്നത്.

7. ജൂവലറി ഡിസൈൻ: സ്വർണ്ണാഭരണം മാത്രമല്ല മറ്റ് ലോഹങ്ങളുടെ ആഭരണങ്ങളുടേയും ആഭരണശാലകളുടേയും ഡിസൈൻ ഇന്ന് ആകർഷകമായ ഒരു തൊഴിൽ മേഘലയാണു.

8. ഇൻറ്റീരിയർ ഡിസൈൻ: വൻകിട ഹോട്ടലുകളുടേയും ഷോപ്പിങ്ങ് മാളുകളുടേയും മറ്റും അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന കോഴ്സ്

9. ക്രാഫ്റ്റ് ഡിസൈൻ: കരകൗശല വസ്തുക്കളുടെ രൂപകൽപ്പനയും നിർമ്മാണവും പടിപ്പിക്കുന്നു. ഇതു തന്നെ സോഫ്റ്റ് മെറ്റീരിയൽ, ഹാർഡ് മെറ്റീരിയൽ, ഫയേർഡ് മെറ്റീരിയൽ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

10. ഫർണീച്ചർ ഡിസൈൻ: വ്യത്യസ്തമായ വിവിധ തരം ഫർണീച്ചറുകളുടെ രൂപകൽപ്പനയും നിർമ്മാണവും ഉൾപ്പെടുന്ന മേഘല

11. ട്രാൻസ്പോർട്ടേഷനും വാഹന ഡിസൈനും: ദിനം പ്രതിയെന്നോണം വ്യത്യസ്തമായ വാഹനങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് അവയുടെ ഡിസൈൻ സർഗ്ഗശേഷിയുള്ളവർക്ക് മുൻപിൽ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. വാഹനത്തേക്കളുപരി ട്രാൻസ്പോർട്ടേഷൻ ഡിസൈൻ മനുഷ്യരുടെ യാത്രാ സൗകര്യങ്ങളെയും കൂടി കണക്കിലെടുക്കുന്നു.

12. ടോയ് ഡിസൈൻ: ഇൻഡ്യ കളിപ്പാട്ടങ്ങളുടെ നല്ലൊരു വിപണിയാകുമ്പോൾ ഈ രംഗത്തെ വിദഗ്ദർക്ക് അവസരങ്ങൾ ഏറെയാണു.

13. ഗെയിം ഡിസൈൻ: ഈ അടുത്ത കാലത്തായി ഉയർന്ന് വന്ന ഒരു തൊഴിൽ ശാഖയാണിത്. പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരെയാണിവിടെ ആവശ്യം. പ്രതിഭ ഏറെ ആവശ്യമുള്ള ഒരു മേഘല. പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്ന 3 വിഭാഗങ്ങളുണ്ട്.

14. ആർക്കിടെക്ചറൽ ഡിസൈൻ: ബിൽഡിംഗ് മാത്രമല്ല, ഷോപ്പിങ്ങ് മാളുകൾ, എയർ പോർട്ടുകൾ വലിയ ടാൺ ഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും

15. പ്രോഡക്ട് ഡിസൈൻ: ഉപഭോക്താവിന്റെ താല്പര്യം മനസിലാക്കി വ്യത്യസ്ത ഡിസൈനിലുള്ള വിവിധ പ്രോഡക്ടുകൾ വിപണിയിയിലിറക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ജോലിയാണു. കലയും സാങ്കേതിക വിദ്യയും കൈ കോർക്കുന്നിവിടെ വിദഗ്ദർക്കു അവസരങ്ങൾ അനവധി

16. ഇൻഡസ്ട്രിയൽ ഡിസൈൻ: ഉപഭോക്താവിനും നിർമ്മാതാവിനും ഉപകാരപ്രദമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും നല്ല സ്പെസിഫിക്കേഷൻ ഉറപ്പ് വരുത്തേണ്ടതിവരാണു

17. ഇൻഫോർമേഷൻ & ഇന്റെർഫേസ് ഡിസൈൻ: വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വിവരങ്ങൾ ക്രിത്യമായി അതാവശ്യമുള്ളവർക്കെത്തിക്കുകയെന്നത് ഒരു വെല്ലുവിളിയാണു. ഇതേറ്റെടുത്ത് ഇതിനാവശ്യമായ സോഫ്റ്റ് വെയറുകൾ, വെബ്സൈറ്റ്, മൊബൈൽ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പനയാണിത്.

18. ന്യൂ മീഡിയ ഡിസൈൻ: ആനിമേഷൻ, ഫോട്ടോഗ്രാഫി, മൾട്ടിമീഡിയ പ്രോജക്റ്റ് ഡവലപ്മെന്റ് തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും

19. സെറാമിക് & ഗ്ലാസ് ഡിസൈൻ: സെറാമിക് മെറ്റീരിയലിലും ഗ്ലാസിലുമുള്ള ഉൽപ്പന്നങ്ങളുടെ ഡിസൈനും പരിപാലനവുമെല്ലാം ഉൾപ്പെടുന്ന പടന ശാഖയാണിത്

20. ഗ്രാഫിക് ഡിസൈൻ: ന്യൂസ് പേപ്പറുകളിലും, മാഗസിൻ, പരസ്യകമ്പനികളും വ്യാപകമായി ഗ്രാഫിക് ഡിസൈനേഴ്സിനെ ഉപയോഗപ്പെടുത്തുന്നു.

21. ആനിമേഷൻ ഫിലിം ഡിസൈൻ: അസാധാരണ ക്രിയേറ്റിവിറ്റി ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണു ആനിമേഷൻ ഡിസൈൻ. ആനിമേഷൻ സിനിമകൾ ചെയ്യുകയാണു പ്രധാന ജോലി

22. ഫിലിം & വീഡിയൊ കമ്മ്യൂണിക്കേഷൻ ഡിസൈൻ: പേരു സൂചിപ്പിക്കുന്നതു പോലെ ഫിലിം മേക്കർ ആകുവാനുള്ള പരിശീലനമാണിവിടെ ലഭിക്കുക

23. റീടെയിൽ & എക്സിബിഷൻ ഡിസൈൻ: വിവരങ്ങൾ ശേഖരിക്കുകയും അത് ക്രിത്യമായി പ്രദർശിപ്പിച്ച് വിപണനം ചെയ്യേണ്ടവരാണിവർ

24. ഇൻട്രാക്ഷൻ ഡിസൈൻ: ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോക്താവിനു എളുപ്പത്തിൽ കാര്യക്ഷമമായി ആസ്വദിച്ച് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപ കൽപ്പന ചെയ്യുന്ന വിധമാണു ഇതിൽ പടിപ്പിക്കുന്നത്.

മേൽ പറഞ്ഞവ മിക്കതും ബിരുദ, തലത്തിൽ ലഭ്യമാണു. ചിലത് ബിരുദാനന്തര ബിരുദ, തലത്തിലും. ഡോക്ട്രേറ്റ് എടുക്കുവാനും അവസരമുണ്ട്. +2 വാണു 4 വർഷ ബിരുദ കോഴ്സുകളുടെ അടിസ്താന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും. ബിരുദാനന്തര കോഴ്സുകൾക്ക് ബിരുദവും, ചിലതിനു എഞ്ഞിനിയറിംഗ്, ആർക്കിടെക്ചറൽ, ഫൈൻ ആർട്സ് ബിരുദവുമാണു യോഗ്യത. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എം ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ ഐ ടി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ഡിസൈൻ തുടങ്ങിയവ ദേശീയ തലത്തിലെ ചില സ്താപനങ്ങൾ ആണു. കേരളത്തിലെ സർവകലാശാലകളും ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ നടത്തുന്നുണ്ട്. ഗണിതമുൾപ്പെടുന്ന +2 വാണു ആർക്കിടെക്ചറിന്റെ അടിസ്താന യോഗ്യത. കേരളത്തിലും ലഭ്യമാണു. കൂടാതെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണു. കോഴ്സുകൾ ഏത് പടിച്ചാലും ജന്മ സിദ്ധമായ കഴിവുണ്ടെങ്കിലേ നല്ലയൊരു ഡിസൈനറാകുവാൻ കഴിയുകയുള്ളുവെന്നതാണു ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം
സോഫ്റ്റ് വെയർ എൻജിനിയർ


ഐടി, സോഫ്റ്റ് വെയർ മേഘല തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയാണു. ഗണിതശാസ്ത്രാഭിരുചിയും അപഗ്രഥനശേഷിയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ക്ഷമാശീലവുമൊക്കെയുള്ള ചെറുപ്പക്കാർക്ക് സോഫ്റ്റ് വെയർ എൻജിനിയർ ജോലി ഏറെ അനുയോജ്യമാണ്.

പന്ത്രണ്ടാം ക്ലാസിൽ ഗണിതവും, ഊർജ്ജന്ത്രവും, രസതന്ത്രവും ഉയർന്ന മാർക്കോടെ പാസായി പ്രവേശന പരീക്ഷയെന്ന കടമ്പയും കടന്നാൽ ബി ടെക്കിനു കമ്പ്യൂട്ടറൊ ഐടിയോ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പഞ്ചവൽസര ഇൻറ്റഗ്രേറ്റഡ് എം. എസ് സി (സോഫ്റ്റ് വെയർ എഞ്ചിനിയറിങ്ങ്) തിരഞ്ഞെടുക്കാം. അതുമല്ലങ്കിൽ ഗണിതശാസ്ത്രം ഉൾപ്പെട്ട ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രിയും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) അല്ലായെങ്കിൽ എം. എസ് സി (കമ്പ്യൂട്ടർ സയൻസ്/ഐ ടി) കഴിഞ്ഞ് സോഫ്റ്റ് വെയർ മേഘലയിൽ ജോലി നേടാം. ഉയർന്ന മാർക്കോടെ എഞ്ചിനിയറിങ്ങോ, ഗണിതമുൾപ്പെടുന്ന ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ചെയ്തതിനു ശേഷം കമ്പ്യൂട്ടർ സയൻസിൽ എം ടെക് നേടിയും ഈ മേഘലയിൽ പ്രവേശിക്കവുന്നതാണ്. ബിരുദമെടുക്കന്നതോടൊപ്പം ഡോട്ട്ടെക് ടെക്നോളജീസലോ ജാവ, ഒറാക്കിൾ തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിലോ പ്രാവിണ്യം നേടേണ്ടതും അനിവാര്യമാണ്.


എന്നാൽ എഞ്ചിനിയറിങ്ങിനു ഏത് വിഷയമെടുക്കന്നവർക്കും സോഫ്റ്റ് വെയർ മേഘലയിലേക്കു മാറാമെന്നതാണ് രസകരമായ കാര്യം. മേൽ സൂചിപ്പിച്ച ഹ്രസ്വകാല കോഴ്സുകളാണ് ഇവർക്ക് തുണയാവുക. ഒന്നാലോചിച്ചാൽ അതു തന്നെയാണു നല്ലതും. മറ്റേതെങ്കിലും വിഷയം ഐശ്ചികമായി എടുക്കുന്നവർക്ക് ജോലിയുടെ സമ്മർദ്ദത്താലോ മറ്റേതെങ്കിലും കാരണത്താലോ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ തന്നെ സ്വന്തം മേഘലയിലേക്ക് മാറുവാനുള്ള അവസരം ഉണ്ടുവെന്നതാണു അതിനു കാരണം. എന്നാൽ ഐടിയോ കമ്പ്യൂട്ടറോ തിരഞ്ഞെടുക്കുന്നവർക്ക് അങ്ങനെയൊരു സൗകര്യമില്ലായെന്നതൊരു പരിമിതിയാകുന്നു. സോഫ്റ്റ് വെയർ എൻജിനിയറല്ലാതെ തന്നെ മറ്റ് നിരവധി ജോലികൾ കമ്പ്യൂട്ടർ മേഘലയിൽ ഉണ്ടുവെന്നതാണു വസ്തുത.

ഇൻഫോസിസ്, വിപ്രോ, ഗൂഗിൾ, ഐ ബി എം, ഐ ബി എസ്, നെസ്റ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻ കിട കമ്പനികൾ ആകർഷകമായ ശമ്പളത്തിൽ യോഗ്യരായ ആയിരക്കണക്കിനു യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി വരുന്നു.

ഉപരിപഠന കോഴ്സുകൾ - 6

  • റേഡിയോ ജോക്കി
  • സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ്
  • സൈക്കോളജി
  • ഫോറസ്ട്രി
  • ലൈബ്രറി സയൻസ്
  • സ്റ്റാറ്റിസ്റ്റിക്സ്
  • സാമൂഹിക പ്രവർത്തനം
  • ഫിസിയോതെറാപ്പി
  • റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ
  • പരിസ്ഥിതി ശാസ്ത്രം
  • മെക്കാട്രോണിക്സ്
  • എൻ ടി ടി എഫ്
  • ഈവൻറ്റ് മാനേജ്മെൻറ്റ്
  • എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്
  • ക്ലിനിക്കൽ റിസേർച്ച്
  • ഫുഡ് സയൻസ്
  • വിക്ടിമോളജി
  • എ എം ഐ ഇ
  • ഫിനാൻഷ്യൽ അനലിസ്റ്റ്
  • കോപ്പി റൈറ്റിങ്ങ്
  • സഹകരണ പഠനം


റേഡിയോ ജോക്കി


എഫ് എം റേഡിയോകൾ തരംഗമായതോടെ ഉയർന്ന് വന്ന ഒരു കരിയർ ആണു റേഡിയോ ജോക്കി. നല്ല ശബ്ദവും ഒപ്പം ആകർഷകമായി സംസാരിക്കുവാനും കഴിയുന്നവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയുന്ന പ്രൊഫഷനാണു ഇത്. സർട്ടിഫിക്കറ്റുകളുടെ പിൻ ബലത്തേക്കാളുപരി ഇടതോരാതെ സംസാരിക്കുവാൻ കഴിയുക എന്നതാണു ഇവിടെ പ്രധാനം. ഒപ്പം ആനുകാലിക സംഭവങ്ങളെപ്പറ്റിയും മറ്റു ചരിത്ര സംഭവങ്ങളെപ്പറ്റിയുമെല്ലാം അടിസ്ഥാന പരമായ അറിവ് അനിവാര്യമാണു. ഇവയെപ്പറ്റിയെല്ലാം സ്വന്തമായി ഒരു കാഴ്ചപ്പാടും വളർത്തെയെടുക്കേണ്ടതും ഈ രംഗത്തെ ഒരാവശ്യകതയാണു.


കോഴ്സുകളും സ്ഥാപനങ്ങളും

ഈ രംഗത്ത് നിലവാരമുള്ള പഠന സ്ഥാപനങ്ങൾ അധികമില്ല. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഇപ്പോൾ റേഡിയോ ജോക്കി കോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണിത്. ഫിബ്രുവരിയിൽ ആരംഭിച്ചിട്ട് ഏപ്രിലിൽ അവസാനിക്കുന്ന വിധമാണു കാലാവുധി. മറ്റു കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി +2 തലത്തിലുള്ളവർക്ക് സർട്ടിഫൈഡ് ജോക്കി ആവാം. എന്നാൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണു. പ്രായം 18 – 25. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖം വഴി തിരഞ്ഞെടുക്കും. 30 സീറ്റാണുള്ളത്. ഓൺ ലൈൻ വഴി അപേക്ഷിക്കണം. സാധാരണ ജനുവരിയിലാണു അപേക്ഷ ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.iimc.gov.in

ഓൾ ഇന്ത്യ റേഡിയോ റേഡിയോ ജോക്കികൾക്ക് 2 മാസത്തെ പരിശീലന കോഴ്സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗണ്ഡ് എ ഐ ആർ ഒരാഴ്ചത്തെ വാണി സർട്ടിഫിക്കറ്റ് കോഴ്സും നടത്തിവരുന്നുണ്ട്.

മുംബൈയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ അനൗൺസിങ്ങ്, ബ്രോഡ് കാസ്റ്റിങ്ങ്, കോമ്പയറിങ്ങ്, ഡബ്ബിങ്ങ്, ഇ ബുക്ക് നരേഷൻ എന്നിവയിൽ ABCDE എന്ന പേരിൽ ഹൃസ്വ കാല കോഴ്സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.xaviercomm.org/

ബാംഗ്ലൂരിലെ ഇൻറ്റോണേറ്റ് (http://intonate.net/), ചണ്ഡീഗറിലെ അക്കാദമി ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് (www.aofb.in/) തുടങ്ങിയവയും റേഡിയോ ജോക്കിക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണു.
സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ്

ഇൻഡ്യൻ
റെയിൽവേയിലെ തിളങ്ങുന്ന കരിയർ

സ്റ്റൈപൻറ്റോട് കൂടി പഠനം. തുടർന്ന് ഇൻഡ്യൻ റെയിൽവേയുടെ സർവീസസ് ആൻഡ് മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിഭാഗത്തിലേക്ക് (IRSME) ഗ്രൂപ്പ് എ ഓഫീസർമാരായി നിയമനം. ഇതെല്ലാമാണു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് പരീക്ഷ. റെയിൽവേയിലെ ഡിവിഷണൽ മാനേജർ തലം വരെ ഉയരുവാൻ ഇതിൽ പ്രവേശിക്കുന്നവർക്ക് കഴിയും. എന്നാൽ നാം ഇതിനെപ്പറ്റി വേണ്ടത്ര ബോധവാന്മാരാണോ എന്ന് സംശയമുണ്ട്.


യു പി എസ് സി നടത്തുന്ന ഈ പരീക്ഷയിൽ 42 സീറ്റാണുള്ളത്. അപേക്ഷകരാകട്ടെ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ. പരീക്ഷ പാസാകുന്നവർക്ക് അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടാവും. 10000 ൽ ഒരാൾ എന്ന കണക്കിലാവും പ്രവേശനം.

യോഗ്യത

മാത്തമാറ്റിക്സും ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി വിഷയമായുള്ള +2 വോ തതുല്യ യോഗ്യതയോ ഉള്ളവർക്കപേക്ഷിക്കാം. മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ഫിസിക്സോ കെമിസ്ട്രിയോ ബിരുദ തലത്തിൽ പഠിച്ചിരിക്കണം. 17 നും 21 വയസിനും മധ്യേയുള്ളവരായിരിക്കണം അപേക്ഷകർ. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഇളവുണ്ട്.

പഠന സ്ഥാപനം

ബീഹാറിലെ ജമൽ പൂരിലുള്ള ഇന്ത്യൻ റെയിൽവേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ 4 വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠനമാണു ഇവിടെ ലഭിക്കുക. റാഞ്ചി മെർസയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണു ഇവിടുത്തെ പ്രോഗ്രാം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെൻറ്റൽ എബിലിറ്റി എന്നിവയാണു ടെസ്റ്റിൽ ഉണ്ടാവുക. ജൂൺ, ജൂലൈ മാസങ്ങളിലാണു സാധാരണ വിജ്ഞാപനം വരിക. അടുത്ത ജനുവരിയിൽ പരീക്ഷയും നടക്കും.

വിശദ വിവരങ്ങൾക്ക് www.upsc.gov.in
സൈക്കോളജി

ഈ തിരക്കേറിയ കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ കാലങ്ങളേക്കാളേറെ മനുഷ്യൻ അടിമപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണു. അത് സൈക്കോളജി എന്ന പഠന ശാഖക്കും അതിൻറ്റെ തൊഴിൽ വിപണിക്കും സൃഷ്ടിച്ചിരിക്കുന്ന വളർച്ച വളരെ വലിയതാണു താനും. എന്നാൽ സൈക്കാട്രിയും സൈക്കോളജിയും തമ്മിലുള്ള കാതലായ വ്യത്യാസം നാം മനസ്സിലാക്കിയിരിക്കണം. വൈദ്യ വിദ്യാഭ്യാസം നേടിയതിനു ശേഷം മനോരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണു സൈക്കാട്രിസ്റ്റുകൾ. ഇവർക്കാണു മനോരോഗികൾക്ക് മരുന്നു നൽകി ചികിത്സിക്കുവാൻ കഴിയുക. എന്നാൽ മരുന്നു കൂടാതെ മാനസികാപഗ്രഥനം, കൗൺസലിങ്ങ്, പ്രത്യായനം (suggestion) എന്നിവ വഴി രോഗ വിമുക്തി നടത്തുന്നവരാണു സൈക്കോളജിസ്റ്റുകൾ.

ക്ഷമ, പക്വത, സഹാനുഭൂതി, സഹിഷ്ണത, സഹായ സന്നദ്ധത, അപഗ്രഥന പാടവം, അന്വഷണ ത്വര, ഭാവന എന്നിവയൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കരിയറിൽ വിജയിക്കാൻ കഴിയും. ഇന്ന് സൈക്കോളജി വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണു.

1. ഹെൽത്ത് സൈക്കോളജിസ്റ്റ്: നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നവരാണിവർ. മദ്യപാനം, പുകവലി തുടങ്ങിയവ നിർത്തുക, തടി കുറക്കുക തുടങ്ങിയ തീരുമാനങ്ങളിൽ ഇവർ മാനസിക പിന്തുണ നൽകുന്നു.
2. ന്യൂറോ സൈക്കോളജിസ്റ്റ്: തലച്ചോറും സ്വഭാവവും തമ്മിലുള്ള ബണ്ഡമാണു ഇവർ പഠിക്കുക. പക്ഷാഘാതമുൾപ്പെടെ തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇവരുടെ പഠനത്തിൽ വരും.
3. ജെറൻറ്റോളജിക്കൽ സൈക്കോളജി: വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഇവർ പഠിക്കുന്നു.
4. കോഗ്നറ്റിവ് സൈക്കോളജിസ്റ്റ്: ഓർമ, ചിന്ത, കാഴ്ച്ചപ്പാട് എന്നിവയെ സംബണ്ഡിച്ച കാര്യങ്ങൾ പഠിക്കുന്നു. കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്, തുടങ്ങിയവയെ സംബണ്ഡിച്ച ഗവേഷണവുമുൾപ്പെടും.
5. കൗണസലിങ്ങ് സൈക്കോളജിസ്റ്റ്: നിത്യ ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങളിൽ പിന്തുണയേകുന്നവരാണിവർ. സ്കൂൾ, യൂണിവേഴ്സിറ്റി, ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണു ഇവരുടെ പ്രവർത്തനം.
6. ഡവലപ്മെൻറ്റൽ സൈക്കോളജിസ്റ്റ്: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ മാനസിക വളർച്ചയെക്കുറിച്ച് പഠിക്കുന്ന വിഭാഗം. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളിൽ മനസ്സിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. വളർച്ചാഘട്ടങ്ങളിൽ സംഭവിക്കുന്ന മാനസിക തകരാറുകളും പഠന വിധേയമാകുന്നു.
7. എക്സ്പെരിമെൻറ്റൽ സൈക്കോളജിസ്റ്റ്/റിസർച്ച് സൈക്കോളജിസ്റ്റ്: മനുഷ്യരിലേയും മറ്റും സ്വഭാവ സവിശേഷതകൾ പഠിക്കുന്നു. യൂണിവേഴ്സിറ്റി, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലാണു പ്രവർത്തനം.
8. ഇൻഡസ്ട്രിയൽ/ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്: തൊഴിലിടങ്ങളലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാധ്യതകളിൽ ഗവേഷണം നടത്തുന്നു. കൺസൾട്ടൻറ്റുമാരായി ഇവർ പ്രവർത്തിക്കുന്നു.
9. എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ്: വിവിധ പാഠ്യ രീതികൾ, പഠന മാതൃകകൾ, വിവിധ ശേഷികൾ വിലയിരുത്തൽ എന്നിവ പഠിക്കുന്നു. സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പ്രവർത്തന മണ്ഡലം.
10. സോഷ്യൽ സൈക്കോളജിസ്റ്റ്: വിവിധ സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിക്കുന്നു.
11. സ്പോർട്സ് സൈക്കോളജിസ്റ്റ്: വിനോദങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു. ആശങ്ക ദുരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സ്പോർട്സ് സൈക്കോളജിസ്റ്റുകൾക്ക് കഴിയുന്നു

കോഴ്സുകളും യോഗ്യതകളും

• ബി എ സൈക്കോളജി
• ബി എസ് സി സൈക്കോളജി
• എം എ സൈക്കോളജി
• എം എസ് സി സൈക്കോളജി
• എം എസ് സി ക്ലിനിക്കൽ സൈക്കോളജി
• എം എസ് സി കൗൺസലിങ്ങ് സൈക്കോളജി
• എം എസ് സി കൗൺസലിങ്ങ് ആൻഡ് ഗൈഡൻസ്
• എം എസ് സി അപ്ലൈഡ് സൈക്കോളജി

തുടങ്ങി വിവിധ കോഴ്സുകളിൽ സൈക്കോളജി പഠിക്കാം. വിവിധ സ്പെഷ്യലൈസേഷനുകൾക്കും ഗവേഷണത്തിനും അവസരമുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞ് +2 തലത്തിൽ തന്നെ മന:ശാസ്ത്രം പഠിക്കുവാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യമുണ്ട്. ഏത് വിഷയത്തിൽ +2 പൂർത്തിയാക്കിയവർക്കും സൈക്കോളജിയിൽ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാം, തുടർന്ന് ഗേവേഷണത്തിനും.

പഠനാവസരങ്ങൾ

ആലുവ യു സി കോളേജ് (http://uccollege.edu.in/), കെ ഇ കോളേജ് മാന്നാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം (http://www.fatimacollege.net/), എം ജി കോളേജ് തിരുവനന്തപുരം (http://www.mgcollege.com/), എസ് എൻ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഹെൽത്ത് കോഴിക്കോട് (http://www.lissah.com/), പ്രജോതി നികേതൻ കോളേജ് പുതുക്കാട്, തൃശൂർ (http://www.prajyotiniketan.edu.in/) എന്നീ കോളേജുകളിൽ സൈക്കോളജിയിൽ ബിരുദ കോഴ്സുകളുണ്ട്.
പി ജി കോഴ്സും ഗവേഷണവും കേരള, കാലിക്കറ്റ്, കണ്ണൂർ, മഹാത്മഗാണ്ഡി സർവകലാശാലകളിലുണ്ട്. കണ്ണൂരിലുള്ളത് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി കോഴ്സാണു. പി ജി കോഴ്സ് ഗവണ്മെൻറ്റ് വനിതാ കോളേജ് തിരുവനനതപുരം, യു സി കോളേജ് ആലുവ, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് മുല്ലശേരി എന്നിവിടങ്ങളിലുണ്ട്.

ഇൻഡ്യയിൽ മനശാസ്ത്ര പഠനത്തിനു ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളാണു ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (NIMHANS) (http://www.nimhans.kar.nic.in/) ന്യൂഡൽഹിയിലെ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (http://www.aimsedu.org/), മുംബൈ സർവകലാശാല (http://www.mu.ac.in/), അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി (http://www.amu.ac.in/), പൂന സർവകലാശാല (http://www.unipune.ac.in/), ജാമിയ മിലിയ സർവകലാശാല (http://jmi.ac.in/), ഡൽഹി സർവകലാശാല (http://www.du.ac.in/du/), കൊൽക്കത്ത സർവകലാശാല (http://www.caluniv.ac.in/), അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/), സെൻറ്റ് സേവിയേഴ്സ് കോളേജ് മുംബൈ (http://xaviers.edu/main/), സോഫിയ കോളേജ് മുംബൈ (http://www.sophiacollegemumbai.com/), ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ഡൽഹി (http://lsr.edu.in/), പ്രസിഡൻസി കോളേജ് ചെന്നൈ (http://www.presidencychennai.com/) എന്നിവ.

ഇന്ദിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും മദ്രാസ് സർവകലാശാലയും ഡിസ്റ്റസ് എജ്യുക്കേഷൻ വഴി പി ജി കോഴ്സ് നടത്തുന്നുണ്ട്.

രോഗവിമുക്തി മാത്രമല്ല സൈക്കോളജിസ്റ്റുകളുടെ കടമ. ബുദ്ധി വികാസം നടക്കാത്തവരുടെ പരിചരണം, പഠന വൈകല്യമുള്ള വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുക, വിദ്യാർഥികളുടെ താൽപ്പര്യവും അഭിരുചിയും ടെസ്റ്റുകൾ നടത്തി മനസ്സിലാക്കിക്കൊടുക്കൽ, വൻകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ തന്ത്രങ്ങൾ തയ്യാറാക്കൽ, ജീവനക്കാരും മാനേജുമെൻറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, മാർക്കറ്റ് സ്റ്റഡി, വ്യക്തിത്വ വികസന ക്ലാസുകൾ നയിക്കുക, ജീവനക്കാരെ അഭിമുഖവും ഗ്രൂപ്പ് ചർച്ചയും നടത്തി തിരഞ്ഞെടുക്കുക, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുക, ദുർഗുണ പരിഹാരശാലകളുടെ മേൽനോട്ടം, ദാമ്പത്യ സംഘർഷങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക, പേരൻറ്റിങ്ങ് പരിശീലനം നൽകുക തുടങ്ങിയ നിരവധി മേഖലകളിൽ സൈക്കോളജസ്റ്റിൻറ്റെ സാന്നിധ്യം ആവശ്യമാണു.

സൈക്കോളജിസ്റ്റുകൾക്ക് വിവിധ വിഭാഗങ്ങളിലെ കൗൺസിലർമാരായി സ്വന്തമായി പ്രാക്ടീസും നടത്താം. എം ഫിൽ, പി എച്ച് ഡി ബിരുദമുള്ളവർക്ക് പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങളുണ്ട്.
ഫോറസ്ട്രി

വനങ്ങളേയും വന്യ ജീവികളേയും സ്നേഹിച്ചു കൊണ്ടൊരു കരിയർ. പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കാതെ എങ്ങനെ വന വിഭവങ്ങൾ പ്രയോജനപ്പെടുത്താമെന്ന വെല്ലുവിളി. ഒപ്പം വന സമ്പത്ത് എങ്ങനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യാമെന്നതിനു പ്രാമുഖ്യം. അതോടൊപ്പം വന്യ ജീവി സംരക്ഷണവും. ഇതെല്ലാമാണു ഫോറസ്ട്രി എന്ന കരിയർ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണു വനവും വന്യ ജീവികളുമെന്നതിനാൽ തന്നെ ഇതു സംബന്ധിച്ച പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
വനം, വന്യ ജീവി, വനം മാനേജ്മെൻറ്റ്, വന വിഭവങ്ങളുടെ ഉപയോഗം എന്നിങ്ങനെ നാലായി ഈ പഠന വിഭാഗത്തെ തിരിക്കാം. ഈ മേഖലകളിലെല്ലാം വിദഗ്ദ കോഴ്സുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഓരോന്നിലും സ്പെഷ്യലൈസേഷനും സാധ്യമാണു.

കോഴ്സുകളും യോഗ്യതയും

ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര തലത്തിലും ഗവേഷണ തലത്തിലും പഠനാവസരങ്ങളുണ്ട്. കൂടാതെ ഹ്രസ്വ കാല ഡിപ്ലോമ, സ്ർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ അഗ്രിക്കൾച്ചർ വിഷയമായുള്ള പ്ലസ് ടു വാണു അടിസ്ഥാന യോഗ്യത.

സ്ഥാപനങ്ങൾ

ഇന്ത്യയിലെ വിവിധ സർവകലാശാലകളും കാർഷിക സർവകലാശാലകളും ഫോറസ്ട്രിയുമായി ബണ്ഡപ്പെട്ട ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡെറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് എന്നിവയാണു ഉന്നത പഠന കേന്ദ്രങ്ങൾ. ഇതിൽ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ പദവിയുള്ള സ്ഥാപനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് ഐ ഐ എമ്മുകൾക്ക് തുല്യമായ സ്ഥാപനവുമാണു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ്

ഫോറസ്ട്രി മാനേജ്മെൻറ്റിൽ രണ്ട് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സാണു ഇവിടുത്തെ പ്രധാന ആകർഷണം. 10+2+3 രീതിയിൽ ചുരുങ്ങിയത് 50% ശതമാനം മാർക്കോടെ നേടിയ ബിരുദമാണു അടിസ്ഥാന യോഗ്യത. എസ് സി/എസ് ടി വിഭാഗക്കാർക്ക് 45% മതിയാകും. ഐ ഐ എം ക്യാറ്റ് സ്കോറിൻറ്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യുവുമാണു പ്രവേശനത്തിൻറ്റെ മാനദണ്ഡം. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക. ഓൺലൈനായി അപേക്ഷിക്കാം. ആകെ 20 സീറ്റ്.

ഫോറസ്റ്റ് മാനേജ്മെൻറ്റിൽ ഫെലോ പ്രോഗ്രാമാണു മറ്റൊരു പ്രധാന കോഴ്സ്. കുറഞ്ഞത് 50% ശതമാനം മാർക്കോടെ ബിരുദം നേടിയ ശേഷം താഴെപ്പറയുന്ന ഏതെങ്കിലും യോഗ്യത നേടിയിരിക്കണം.

1. ഗവേഷണവുമായി ബണ്ഡപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ചുരുങ്ങിയത് 55% ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

2. സി എ, ഐ സി ഡബ്ല്യു എ. സി എസ് തുടങ്ങിയ പ്രഫഷണൽ ബിരുദങ്ങളിൽ 55% മാർക്ക്

3. 4.33 സ്കെയിലിൽ 3 ഒ ജി പി യോടെ ഐ ഐ എഫ് എമ്മിൽ നിന്ന് പി ജി ഡി എഫ് എം, അല്ലെങ്കിൽ ഐ ഐ എമ്മിൽ നിന്നു പി ജി ഡി എം.

വിവിധ വിഷയങ്ങളിലായി എട്ട് പേർക്കാണു പ്രവേശനം. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക
ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റിൽ എം ഫിൽ കോഴ്സും ഇവിടെ നടത്തുന്നുണ്ട്. 55 ശതമാനം മാർക്കോടെ സയൻസ്, എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ് അല്ലെങ്കിൽ ബണ്ഡപ്പെട്ട സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലങ്കിൽ പി ജി ഡിപ്ലോമയാണു യോഗ്യത. 20 സീറ്റാണുള്ളതു.
കൂടുതൽ വിവരങ്ങൾക്ക് http://www.iifm.ac.in/

ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കൽപ്പിത സർവ്വകലാശാലാ പദവിയുള്ള സ്ഥാപനമാണു ഡറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളാണിവിടെ നടത്തുന്നതു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിലാണു ഇതു പ്രവർത്തിക്കുന്നതു.

ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൂവോളജി എന്നിവ വിഷയമായി സയൻസ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചറിലോ ഫോറസ്ട്രിയിലോ ബിരുദമുള്ളവർക്കു എം എസ് സി ഫോറസ്ട്രിക്ക് ചേരാം. 38 സീറ്റാണുള്ളതു.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയിൽ ബിരുദമുള്ളവർക്ക് എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് ചേരാം. 38 സീറ്റുണ്ട്.

സയൻസ്, ഫോറസ്ട്രി, എൻവിയോണ്മെൻറ്റ്, അഗ്രിക്കൾച്ചർ എന്നിവയിൽ ബിരുദമോ, എൻവിയോണ്മെൻറ്റിൽ ബി ടെകോ ഉള്ളവർക്ക് എം എസ് സി എൻവിയോണ്മെൻറ്റ് മാനേജ്മെൻറ്റിനു ചേരുവാൻ കഴിയും 38 സീറ്റാണുള്ളതു.

കെമിസ്ട്രി വിഷയമായി സയൻസിൽ ബിരുദം ഉള്ളവർക്ക് എം എസ് സി സെല്ലുലാർ ആൻഡ് പേപ്പർ ടെക്നോളജി പഠിക്കാം. 20 സീറ്റുണ്ട്.

ഇതിനു പുറമേ അരോമ ടെക്നോളജി (20 സീറ്റ്), ഫോറസ്റ്റ് ജനറ്റിക്സ്, ട്രീ ഇംപ്രൂവ്മെൻറ്റ് ആൻഡ് ബയോ ടെക്നോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റ് (15 സീറ്റ്) എന്നി വിഷയങ്ങളിൽ ഏക വർഷ ഡിപ്ലോമ കോഴ്സും ഫോറസ്ട്രി അനുബണ്ഡ വിഷയങ്ങളിൽ പി എച്ച് ഡി കോഴ്സും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://fri.icfre.gov.in/

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിൽ ഡറാഡൂണിലാണു ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സാണു പ്രധാനമായും ഇവിടെയുള്ളത്. ബയോളജി വിഷയമായി 55 ശതമാനം ബിരുദമോ, വെറ്റിനറി സയൻസ്, ഫോറസ്ട്രി, അഗ്രിക്കൾച്ചറൽ, എൻവിയോണ്മെൻറ്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://www.wii.gov.in/

മറ്റു പ്രധാന സ്ഥാപനങ്ങൾ

കേരള കാർഷിക സർവകലാശാല, കുവൈബു യൂണിവേഴ്സിറ്റി കർണ്ണാടക, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ഉത്തർപ്രദേശിലെ ഹിഗ്ഗിൻ ബോതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ ടെക്നോളജി ആൻഡ് സയൻസ് എന്നിവടങ്ങളിൽ വൈൽഡ് ലൈഫ് സയൻസിൽ എം എസ് സി കോഴ്സുകളുണ്ട്. ഗുവാഹതി യൂണിവേഴ്സിറ്റി വൈൽഡ് ലൈഫ് സയൻസിൽ പി ജി ഡിപ്ലോമ കോഴ്സും നടത്തുന്നു. കേരളത്തിൽ കാർഷിക സർവകലാശാലയും കണ്ണൂർ സർവ കലാശാലയും ഉൾപ്പെടെ 30 ഓളം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഫോറസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. രാജസ്ഥാനിലെ ഭഗവത് സർവകലാശാല, ഇംഫാലിലെ സെൻറ്റർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ജാർഖണ്ഡിലെ ബിർസ കാർഷിക സർവകലാശാല, മഹാരാഷ്ട്രയിലെ കോളേജ് ഓഫ് ഫോറസ്ട്രി, കാൺപൂരിലെ ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് ടെക്നോളജി, രാജസ്ഥാനിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ ആൻഡ് ഫോറസ്ട്രി, തമിഴ്നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാഗ്ലൂരിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, എന്നിവടങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലും ഫോറസ്ട്രി കോഴ്സുകൾ നടത്തപ്പെടുന്നു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

ബോട്ടണി, സൂവോളജി, ജിയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, എഞ്ചിനിയറിങ്ങ് എന്നിവയിൽ ബിരുദം നേടിയവർക്ക് യു പി എസ് സി നടത്തുന്ന പരീക്ഷ വഴി ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ പ്രവേശിക്കാം. പടി പടിയായി ഉയർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന പോസ്റ്റാണിത്. വിശദ വിവരങ്ങൾക്ക്http://upsc.gov.in/general/ifs.htm

കാടിനേയും കാട്ടു ജീവികളേയും അതുമായി ബണ്ഡപ്പെട്ട മനുഷ്യരേയും അറിയുവാനുള്ള താൽപ്പര്യം ഈ കരിയറിൽ സുപ്രധാനമാണു. ഇങ്ങനെയുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും ഇണങ്ങുന്ന കരിയറാണു ഫോറസ്ട്രിയും വൈൽഡ് ലൈഫും.
ലൈബ്രറി സയൻസ്

പുസ്തകങ്ങളുടെ ലോകത്തൊരു കരിയർ

പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ശാസ്ത്രീയമായി പുസ്തകങ്ങളുടെ പരിപാലനം പ്രൊഫഷനാക്കുവാൻ താൽപര്യപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനുള്ള കരിയറാണു ലൈബ്രറി സയൻസ്. ഗ്രാമീണ വായന ശാലകൾ മുതൽ ഉന്നത അക്കാദമിക് സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ വരെ നീണ്ടു കിടക്കുന്നതാണു ലൈബ്രേറിയന്മാരുടെ തസ്തിക. ലൈബ്രറി സയൻസിലെ ബിരുദം/ബിരുദാനന്തര ബിരുദമാണു ലൈബ്രേറിയനായി നിയമിക്കപ്പെടുവാനുള്ള യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സാധ്യതയുണ്ട്.


കോഴ്സുകൾ

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണു ബി എൽ ഐ എസ് സി യുടെ യോഗ്യത. ഒരു വർഷമാണു കാലവധി. ബി എൽ ഐ സി കഴിഞ്ഞവർക്ക് ഒരു വർഷത്തെ എം എൽ ഐ എസ് സി ക്കു ചേരാം. ഇവ രണ്ടും ചേർത്ത് രണ്ട് വർഷത്തെ എം എൽ ഐ എസ് സി ഇൻറ്റഗ്രേറ്റഡ് കോഴ്സുമുണ്ട്. എസ് എസ് എൽ സി പാസായവർക്ക് 6 മാസം ദൈർഖ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിനു (CLISc) ചേരാം. എം ഫിൽ, പി എച്ച് ഡി കോഴ്സുകളും വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ കേരളത്തിൽ

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കേരളാ യൂണിവേഴ്സിറ്റി (http://www.keralauniversity.ac.in/)
കോഴ്സുകൾ: MLISc (Intagrated), MPhil, PhD

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കേരളാ യൂണിവേഴ്സിറ്റി (http://www.ideku.net/)
കോഴ്സുകൾ: BLISc, MLISc

സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ സയൻസ്, എം ജി യൂണിവേഴ്സിറ്റി (http://mgu.ac.in/)
കോഴ്സുകൾ: BLISc, MLISc

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി
(http://www.universityofcalicut.info/)
കോഴ്സുകൾ: MLISc, M.phil, PhD

ഡിപ്പാർട്ട്മെൻറ്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, (http://www.kannuruniversity.ac.in/) കണ്ണൂർ
യൂണിവേഴ്സിറ്റി
കോഴ്സുകൾ: MLISc

കോളേജുകൾ

SB College Changanachery, Kottayam (http://www.sbcollege.org/) – BLISc, MLISc

Ettumanoorappan College, Ettumanoor, Kottayam (http://www.ettumanoorappancollege.edu.in/) – BLISc, MLISc

Rajagiri College of Social Science, Kalamassery Ernakukalm (http://rcss.rajagiri.edu/) – BLISc

MES College of Advanced Studies, Edathala North, Ernakulam (http://www.mescas.org/ - – MLISc

Farook College, Calicut (http://www.farookcollege.ac.in/) – BLISc

KE College Mannanam (http://www.kecollege.in/) – BLISc

Majlis Arts & Science College, Valanchery (http://majliscomplex.org/) – MLISc

ഇതു കൂടാതെ ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ലൈബ്രറി സയൻസിൽ ബിരുദ, ബിരുദാന്തര കോഴ്സുകൾ നടത്തുന്നുണ്ട്. ഡിസ്റ്റൻസ് ഏഡ്യുക്കേഷൻ കൗൺസിലിൻറ്റെ അംഗീകാരമുള്ള കോഴ്സുകളാണിവ.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് (CLISc) നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://www.statelibrary.kerala.gov.in/go.htm

കേരളാ യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്തെ കാഞ്ഞിരം കുളത്തുള്ള കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. വിദൂര പഠനം വഴിയാണിത്. യോഗ്യത എസ് എസ് എൽ സി.

വിലാസം:കോ ഓർഡിനേറ്റർ, കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ യൂണിറ്റ്, കാഞ്ഞിരംകുളം, തിരുവനന്തപുരം.
സ്റ്റാറ്റിസ്റ്റിക്സ്

സാധ്യതകളുടേയും വിശകലനത്തിൻറ്റേയും പഠനമാണു സ്റ്റാറ്റിസ്റ്റിക്സ്. ഗണിത ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്ന ഇതിൻറ്റെ സാധ്യതകൾ പക്ഷേ പലരും തിരിച്ചറിഞ്ഞിട്ടില്ലായെന്നത് വസ്തുതയാണു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സർവ്വകലാശാലകളിലും ഇത് പഠന വിഷയമാണു. പലയിടത്തും ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. സ്ഥിതി വിവര ശേഖരണം, ക്രമീകരണം, അവ എളുപ്പത്തിൽ ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലുള്ള അവതരണം, അപഗ്രഥനം, താരതമ്യം, കൃത്യമായ പ്രവചനം ഇവയൊക്കെ സ്റ്റാറ്റിസ്റ്റിക്സിൻറ്റെ കീഴിൽ വരുന്നവയാണു.

കോഴ്സുകൾ

ഗണിത ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് സ്റ്റാറ്റിസ്റ്റിക്സിൽ 3 വർഷത്തെ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് 2 വർഷം ദൈർഖ്യമുള്ള ബിരുദാനന്തര ബിരുദത്തിനും. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദത്തിനു ചേരുവാനും അവസരമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

ഈ രംഗത്തെ ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനമാണു കൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, തെസ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സെൻറ്ററുകളും പ്രവർത്തിക്കുന്നു. ബി സ്റ്റാറ്റ് (ഓണേഴ്സ്), എം സ്റ്റാറ്റ് (ഓണേഴ്സ്), സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിൽ പി ജി ഡിപ്ലോമ തുടങ്ങിയവ ഇവിടുത്തെ പ്രധാന പ്രോഗ്രാമുകളാണു. കൂടാതെ ബി മാത്ത് (ഓണേഴ്സ്), എം മാത്ത്, എം ടെക്, എം എസ് തുടങ്ങിയവ ഇവിടെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.isical.ac.in/

കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം കാമ്പസിൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക്http://www.keralauniversity.ac.in/

കൂടാതെ നിരവധി കോളേജുകളിൽ സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ കോഴ്സുകൾ നടത്തപ്പെടുന്നു.

തൊഴിൽ സാധ്യതകൾ

കേന്ദ്ര, സംസ്ഥാന സർക്കാറുകളിലും, പൊതു മേഖല സ്ഥാപനങ്ങൾ, വലിയ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലും നിരവധി അവസരങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർക്കുണ്ട്. Central Statistical Organisation, National Sample Survey Organisation (NSSO), Economics and Statistics Department തുടങ്ങിയവ ഇവയിൽ ചിലതാണു. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്കാണു സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവരുടെ മറ്റൊരു പ്രധാന മേഖല.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

രാജ്യത്തിൻറ്റെ സുപ്രധാന സാമ്പത്തിക നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘത്തിൽ അംഗമാകാൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സര്വീധസ് (ഐ.എസ്.എസ്.) അവസരമൊരുക്കുന്നു. സിവിൽ സര്വീNസസിന് സമാനമായ സേവന, വേതന വ്യവസ്ഥകളാണ് ഇവിടെയും. കേന്ദ്രസര്ക്കാമർ സര്വീങസിൽ ഗ്രൂപ്പ് എ ഓഫീസര്മാതരായിട്ടാവും നിയമനം. ആസൂത്രണക്കമ്മീഷൻ, ആസൂത്രണ ബോര്ഡ്ാ, ധന മന്ത്രാലയം, ദേശീയ സാമ്പിൾ സര്വേ ഓർഗനൈസേഷൻ തുടങ്ങിയവയിലൊക്കെ അവസരങ്ങളുണ്ടാകും. ഡല്ഹിഡ, സംസ്ഥാന തലസ്ഥാനങ്ങൾ, മെട്രോ നഗരങ്ങൾ തുടങ്ങിയ ഇവിടങ്ങളിലൊക്കെയാവും നിയമനം. അതത് മേഖലയിലെ സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ഭരണാധികാരികളുടെയും ചുമതല വഹിക്കേണ്ടി വരും. തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടർ/റിസര്ച്ച് ഓഫീസർ തസ്തികയിലാവും നിയമനം. സ്ഥാനക്കയറ്റ സാധ്യതകൾ ഏറെ. മികവു കാട്ടുന്നവര്ക്ക് മന്ത്രാലയങ്ങളിലെ സെക്രട്ടറി തലം വരെയെത്തുവാനും കഴിയും.

സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്ന് ഒരു വിഷയമായി പഠിച്ചുള്ള ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓരോ വര്ഷ്വുമുള്ള ഒഴിവുകൾ പരിമിതമായിരിക്കും. അതുകൊണ്ടു തന്നെ കടുത്ത മത്സരമുള്ള പരീക്ഷയാണിത്. സിവിൽ സര്വീുസ് പരീക്ഷ പോലെ നേരത്തേയുള്ള ഒരുക്കവും പരിശീലനവുമൊക്കെ അനിവാര്യം. രണ്ട് ഘട്ടങ്ങളടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യഘട്ടത്തിൽ എഴുത്തു പരീക്ഷ, രണ്ടാം ഘട്ടത്തിൽ ഇന്റര്വ്യൂതവും. വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ies-iss.htm.
സാമൂഹിക പ്രവർത്തനം



സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നവരെയാണ് നമ്മൾ പൊതുവിൽ സാമൂഹ്യ പ്രവർത്തകർ എന്ന് പറയുന്നത്. ഇന്ന് സാമൂഹിക രംഗത്തെ വികസന പ്രവർത്തനങ്ങളിലും സേവന മേഖലകളിലും പ്രൊഫഷണലുകളുടെ കാലമാണു. സർക്കാർ, സർക്കാതിര ഏജൻസികൾ നടപ്പിലാക്കുന്ന ഗ്രാമ/നഗര വികസന പദ്ധതികളുടെയെല്ലാം തലപ്പത്ത് സോഷ്യൽ വർക്കിൽ ഉന്നത യോഗ്യത നേടിയവരാണുള്ളത്. ദാരിദ്ര്യ നിർമ്മാർജ്ജനം, വയോജന വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിശീലനം നേടിയ സോഷ്യൽ വർക്കർമരുടെ സേവനം ആവശ്യമാണു.


സമൂഹത്തിനായ് ചിലത് ചെയ്യുവാൻ കഴിഞ്ഞുവെന്ന സംതൃപ്തി നൽകുന്ന മേഖലയാണിതെങ്കിലും വളരെയധികം സമർപ്പണ മനോഭാവമാശ്യമുള്ള ഒരു തൊഴിലാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന സഞ്ചയത്തിനു വേണ്ടി പ്രവർത്തിക്കുക, എ യി ഡ് സ്, ക്യാൻസർ മുതലായ മാരക രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസമായി വർത്തിക്കുക, ലൈഗീക തൊഴിലാളികളുടെയും, മാനസിക രോഗികളുടേയും മറ്റും ഇടയിൽ പ്രവർത്തിക്കുക തുടങ്ങി ക്ഷമയും ജീവിത സമർപ്പണവും ഏറെ ആവശ്യപ്പെടുന്ന ഈ മേഖല വെല്ലു വിളികൾ നിറഞ്ഞത് തന്നെ.

കോഴ്സുകൾ

ഇന്ന് സോഷ്യൽ വർക്കിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണു. ഏത് വിഷയത്തിൽ +2 പാസായവർക്കും ബിരുദത്തിനു (BSW) ചേരുവാൻ കഴിയും. ബിരുദധാരികൾക്ക് MSW വിനു ചേരാം. ബിരുദമള്ളവർക്ക് പേഴ്സണൽ മാനേജ്മെൻറ്റിലോ, സോഷ്യോളജിയിലോ MA ക്കും ചേരുവാൻ കഴിയും. ഗവേഷണ ബിരുദം നേടുവാനും അവസരങ്ങളുണ്ട്.

സ്ഥാപനങ്ങൾ

BSW, MSW കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരത്തെ ലയോള കോളേജും (http://www.loyolacollegekerala.edu.in/), കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസും (http://www.keralauniversity.ac.in/) എടുത്ത് പറയേണ്ടവയാണു.

സോഷ്യൽ വർക്കിനു ദേശീയ തലത്തിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയാണിതു. ബിരുദ കോഴ്സും, സോഷ്യൽ സയൻസ് അനുബണ്ഡ വിഷയങ്ങളിലായി 16 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ ലഭ്യമാണു. കൂടുതൽ വിവരങ്ങൾക്ക് http://www.tiss.edu/

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് (http://www.icssr.org/ ) ഗവേഷണ സൗകര്യമുള്ള പ്രമുഖ സ്ഥാപനത്തിലൊന്നാണു.

തൊഴിൽ സാധ്യത

വിവിധ സർക്കാർ വകുപ്പുകളിൽ ഇവർക്ക് തൊഴിൽ ലഭിക്കാം. ഏകദേശം മുന്നോറോളം സർക്കാതിര ഏജൻസികൾ (NGO) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെയും അവസരങ്ങളുണ്ട്. മാനസികാരോഗ്യം തീരെ കുറഞ്ഞിരിക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സ്വന്തമായി കൗൺസിലിംങ്ങ് നടത്തുവാനും കഴിയും. സ്റ്റുഡന്റ് കൗൺസിലിംങ്ങ്, ഫാമിലി കൗൺസിലിംങ്ങ്, പ്രീ മാരിറ്റൽ കൗൺസിലിംങ്ങ് തുടങ്ങി വളരെ വൈവിധ്യമാർന്ന ഒരു മേഖലയായി ഇന്നു കൗൺസിലിംങ്ങ് വളർന്നിട്ടുണ്ട്.
ഫിസിയോതെറാപ്പി

ഇന്ന് ഡോക്ടർമാർക്ക് സ്വന്തം കഴിവുകൾ മാത്രം ഉപയോഗിച്ച് എല്ലാ രോഗികളേയും സുഖപ്പെടുത്താനാവില്ല. അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും ആത്മവിശ്വാസം നൽകുവാനും ഒരു ഫിസിയോതെറാപ്പിസ്റ്റിൻറ്റെ സേവനം കൂടിയേ തീരു. അപകടത്തിൽ കൈകാലുകൾക്ക് ക്ഷതമേറ്റവർ, അംഗവൈകല്യം സംഭവിച്ചവർ, സംസാരശേഷി നഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർ തുടങ്ങി പുനരധിവാസം ആവശ്യപ്പെടുന്ന എല്ലാ രോഗികൾക്കും ഒരു തെറാപ്പിസ്റ്റിൻറ്റെ സേവനം ആവശ്യമാണു. ഡോക്ടർമാർ, നേഴ്സുമാർ, സാമൂഹിക പ്രവർത്തകർ, ടെക്നീഷ്യൻസ്, മനശാസ്ത്രജ്ഞർ തുടങ്ങി ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ സംഘത്തിൻറ്റെ ഭാഗമാണു ഫിസിയോതെറാപ്പിസ്റ്റുകൾ.

രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബഹുമുഖമായ ചികിത്സാ രീതികൾ അവർ സ്വീകരിക്കും. നമ്മുടെ നാട്ടുചികിത്സാ രീതിയിൽ ഉണ്ടായിരുന്ന തിരുമ്മൽ സമ്പ്രദായമാണിതെന്നുള്ള ഒരു ധാരണ പരക്കെയുണ്ട്. പക്ഷെ അത് പൂർണ്ണമായും ശരിയല്ല. തിരുമ്മൽ പ്രക്രിയ ഈ ചികിത്സാരീതിയിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. നേർത്ത വൈദ്യുത പ്രവാഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോ തെറാപ്പി, വ്യായാമ മുറ ഉപയോഗിക്കുന്ന എക്സർസൈസ് തെറാപ്പി, വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോതെറാപ്പി, ഐസിന്റെ ഗുണങ്ങൾ ഉപയോഗിച്ചുള്ള ക്രയോതെറാപ്പി തുടങ്ങിയ വിവിധ രീതികൾ അടങ്ങിയതാണ് ഫിസിയോതെറാപ്പിയെന്ന ചികിത്സാരീതി. നമ്മുടെ പാരമ്പര്യ ചികിത്സാരീതിയിൽപ്പെട്ട ഒന്നല്ല ഫിസിയോതെറാപ്പി. വിദേശരാജ്യങ്ങളിൽ ഉടലെടുത്ത ഈ രീതി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. രോഗകാരണമായ ഘടകത്തെ മാറ്റുകയോ ആ ഘടകത്തിൻറ്റെ പിന്നീടുള്ള പ്രവർത്തനം തടയുകയോ ആണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്.

ആളുകളുമായി ഇടപെടാനുള്ള കഴിവ്, പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള സാമർത്ഥ്യം, കാരണം കണ്ടെത്താനുള്ള അപഗ്രഥന പാടവം, ദീർഘനേരം ജോലി ചെയ്യുവാനുള്ള സന്നദ്ധത, സഹാനുഭൂതി തുടങ്ങിയവ ഫിസിയോതെറാപ്പിസ്റ്റിനു ഏറെ ആവശ്യമാണു.

കോഴ്സുകൾ

1. ഡിപ്ലോമ: ബയോളജി, ഇംഗ്ലീഷ് എന്നിവയോടെ പ്ലസ്ടു വാണു യോഗ്യത.
2. ബിരുദം (ബി. പി. ടി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെയുള്ള പ്ലസ്ടു.
3. പി. ജി (എം. പി. ടി): ഫിസിയോതെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദം.

പഠനം കേരളത്തിൽ

1. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൻറ്റെ നിയന്ത്രണത്തിൽ സ്വകാര്യ അംഗീകൃത സ്ഥാപനങ്ങളിലായി ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി. പി. ടി) കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം.
കൂടുതൽ വിവരങ്ങൾക്ക്: The Director, Directorate of Medical Education, Medical College P.O, Thiruvanathapuram

2. തിരുവന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിൽ യോഗക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. കാലാവധി നാലര വർഷം. ആകെ 30 സീറ്റുകൾ. കൂടാതെ 2 വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തുള്ള 2 വർഷത്തെ എം. പി. ടി കോഴ്സുമിവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:http://www.bncptvm.ac.in/home/

3. എം ജി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ ബി പി ടി കോഴ്സുകൾ നടത്തി വരുന്നു. കോട്ടയം, തേവര, അങ്കമാലി കേന്ദ്രങ്ങളിലാണു കോഴ്സുള്ളത്. കോട്ടയത്ത് എം പി ടി കോഴ്സുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://sme.edu.in/

4. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ബി എസ് സി ഫിസിയോ തെറാപ്പി കോഴ്സുണ്ട്. ആകെ 8 സെൻറ്ററുകൾ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കിൽ കുറയാതെ നേടിയ പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക് The Director, School of health Sciences, University of Calicut
Calicut University P.O, Kerala - 673635

5. കാലിക്കറ്റ് സർവ്വകലാശാലയുടെ അംഗീകാരത്തോട് കൂടി എ ഡബ്ല്യു എച്ച് സ്പെഷ്യൽ കോളേജ് ബി പി ടി കോഴ്സ് നടത്തുന്നുണ്ട്. ആകെ 50 സീറ്റ്. വിശദ വിവരങ്ങൾക്ക്http://www.awhspecialcollege.info/
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ

ഡിഗ്രിയും ബി എഡും കൂടി ഒരുമിച്ച് ചെയ്യണമെന്നുണ്ടോ, അല്ലെങ്കിൽ പി ജി യും ബി എഡും. എങ്കിൽ അതിനുള്ള സൗകര്യമൊരുക്കുകയാണു അധ്യാപന പരിശീലന രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ. ബിരുദ ബിരുദാനന്തര പഠനത്തിനോടൊപ്പം അധ്യാപന പരിശീലനവും സാധ്യമാക്കുകയാണിവിടെ. മൈസൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇവിടുത്തെ കോഴ്സുകൾക്ക് രാജ്യമെമ്പാടും അംഗീകാരവുമുണ്ട്.


കോഴ്സുകൾ

1. ബി എ എഡ്: (ബാച്ചിലർ ഓഫ് ആർട്സ് എഡ്യുക്കേഷൻ പ്രോഗ്രാം) ആർട്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധി 4 വർഷമാണു (8 സെമസ്റ്റർ)

കോമ്പിനേഷൻ വിഷയങ്ങൾ: (a) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, (b) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ലാംഗ്വേജ് സ്റ്റഡീസ്

യോഗ്യത: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിൽ 2 വിഷയവും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിച്ച് 45 ശതമാനം മാർക്കോടെ നേടിയ +2/തത്തുല്യം

2. ബി എസ് സി. എഡ് (ബാച്ചിലർ ഓഫ് സയൻസ് എഡ്യുക്കേഷൻ പ്രോഗ്രാം) സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധിയും 4 വർഷമാണു (8 സെമസ്റ്റർ)

കോമ്പിനേഷൻ വിഷയങ്ങൾ: (a) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (b) കെമിസ്ട്രി, ബോട്ടണി, സൂവോളജി

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ സ്ട്രീമുകളൊന്നിൽ 45 ശതമാനം മാർക്കോടെ +2/തത്തുല്യം.

3. എം എസ് സി എഡ്: ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയങ്ങളിൽ +2 അധ്യാപകരാകുവാനുള്ള യോഗ്യതയാണിത്. 6 വർഷത്തെ കോഴ്സാണിത് (12 സെമസ്റ്റർ)

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ +2/തത്തുല്യം.

4. എം എഡ്. കോഴ്സ് ദൈർഘ്യം: 1 വർഷം (2 സെമസ്റ്റർ)

യോഗ്യത: 50 ശതമാനം മാർക്കോടെ ബി എഡ്/ബി എ എഡ്/ബി എസ് സി. എഡ്. ബിരുദാനന്തര ബിരുദമുള്ളവർക്ക് വെയിറ്റേജ് ലഭിക്കും.
ഇവ കൂടാതെ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ഇൻറ്റർ നാഷണൽ ഡിപ്ലോമയും എഡ്യുക്കേഷനിൽ പി എച്ച് ഡി യും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്

http://www.riemysore.ac.in/
പരിസ്ഥിതി ശാസ്ത്രം

പരിസ്ഥിതി ശാസ്ത്രം എന്നത് പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതി നേരിടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ ലോക രാജ്യങ്ങളെല്ലാം പങ്ക് വയ്ക്കുന്ന കാലമാണിത്. ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും, ജല ദൗർലഭ്യതയേക്കുറിച്ചുമെല്ലാം പഠിക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ധാരാളം പണവും ഊർജ്ജവും ചിലവഴിക്കുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.

പരിസ്ഥിതി ശാസ്ത്രം ഇന്ന് അതിൻറ്റെ വിശാലതയിലാണു. ജലം, വായു, ശബ്ദം, വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി അതിൻറ്റെ വൈവിധ്യമാർന്ന മേഖലകൾ ഏറെയാണു. ഇന്ന് പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ വരുമ്പോഴും – വൈദ്യുതി പദ്ധതികൾ, ഖനനം, വ്യവസായം, ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം - അതിൻറ്റെ പാരിസ്ഥിതിക പ്രത്യാഘാത പഠനം (Environmental Empact Assesment) നടത്തേണ്ടതുണ്ട്. ഏത് വ്യവസായവും പരിസ്ഥിതി അനുകൂലമാക്കിയാൽ മാത്രമേ ആയതിനു അനുമതി ലഭിക്കുകയുള്ളു. ആയതിനാൽ തന്നെ പരിസ്ഥിതി ശാസ്ത്രഞ്ജർക്ക് ഏറെ അവസരങ്ങളുണ്ട്. യു എസിനേപ്പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പരിസ്ഥിതി ഗവേഷണം കോടികളുടെ വ്യവസായമാണു.

എൻവിയോൺമെൻറ്റൽ പ്ലാനിങ്ങ്, എൻവിയോൺമെൻറ്റൽ എഡ്യുക്കേഷൻ ആൻഡ് മാനേജ്മെൻറ്റ്, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ കൺസർവേഷൻ, ഫിഷറീസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ്, തുടങ്ങിയ മേഖലകളിലാണു അവസരം. സ്വന്തമായി കൺസൾട്ടൻസി നടത്തുകയുമാവാം. കൂടാതെ ഗവേഷണത്തിനും അവസരങ്ങൾ അനവധിയാണു.

കോഴ്സുകൾ

പ്ലസ്ടുവിനു ബയോളജി ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് ബി എസ് സി എൻവിയോൺമെൻറ്റൽ സയൻസിനു ചേരാം. ബിരുദ തലത്തിൽ എൻവിയോൺമെൻറ്റ് മാനേജ്മെൻറ്റ് (BEM) കോഴ്സുമുണ്ട്. ഫിസിക്സ്/കെമിസ്ട്രി/ബയോളജി അനുബന്ധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് എം എസ് സി എൻവിയോൺമെൻറ്റ് സയൻസ്/സ്റ്റഡീസിനു ചേരുവാൻ കഴിയും. എം എസ് സി യുള്ളവർക്ക് എം ഫിൽ പഠിക്കാം.

പ്ലസ്ടുവിനു ഗണിതമുൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് എൻവിയോൺമെൻറ്റലിൽ ബി ടെക് കോഴ്സിനു ചേരാം. എൻവിയോൺമെൻറ്റൽ, സിവിൽ, കെമിക്കൽ വിഷയങ്ങളിൽ ബി ടെക് എടുത്തവർക്ക് എൻവിയോൺമെൻറ്റലിൽ എം ടെകിനും ചേരാം. എം എസ് സി യോ എം ടെ കോ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരുവാനും അവസരമുണ്ട്.

കൂടാതെ വിവിധ കോമ്പിനേഷനുകളുമായി ഒട്ടേറെ സ്ഥാപനങ്ങൾ എൻവിയോൺമെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്.

പ്രമുഖ സ്ഥാപനങ്ങൾ

ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.jnu.ac.in/SES/), ഡെൽഹി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://www.dce.edu/), ആന്ധ്ര യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വിശാഖ പട്ടണം (http://www.andhrauniversity.edu.in/engg/caca.html), ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ (http://www.b-u.ac.in/) തുടങ്ങിയവ രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളാണു.

കേരളത്തിൽ കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ് (http://www.keralauniversity.ac.in/departments/des), എം ജി യൂണിവേഴ്സിറ്റിയുടെ കോട്ടയത്തെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.sesmgu.org/), തിരുവനന്തപുരം ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://www.cet.ac.in/), തൃശൂർ ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://gectcr.ac.in/) തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണൂ.

ഇതു കൂടാതെ നിരവധി സ്ഥാപനങ്ങൾ പരിസ്ഥിതി അനുബന്ധ കോഴ്സുകൾ നടത്തുന്നുണ്ട്.
മെക്കാട്രോണിക്സ്

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൺട്രോൾ എഞ്ചിനീയറിങ്ങ്, സിസ്റ്റം ഡിസൈൻ എഞ്ചിനീയറിങ്ങ്, മോളിക്യുലാർ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്സ് (Mechatronics). ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവർത്തികമാക്കിവരുന്ന മെക്കാട്രോണിക്സിന് അടുത്ത കാലത്തായി ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിൻറ്റെ പ്രധാന ചുമതല. അറിവിൻറ്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് ഈ കോഴ്സ് നൽകുന്നത്.

ബയോ മെക്കാട്രോണിക്സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളിൽ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്സ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. യന്ത്രമീനിൽ തവളയുടെ കാലിലെ മസിലുകൾ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറൻറ്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താൻ പ്രാപ്തമാക്കിയ എം ഐ ടി പ്രഫസർ ഹ്യൂഗ് ഹെർ, ബയോമെക്കാട്രോണിക് എഞ്ചിനിയറിങ്ങ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്സിൻറ്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, സർക്യൂട്ട് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ ഡിസൈനിംഗ് എന്നിവയാണു പ്രധാനമായും സിലബസിൽ ഉൾപ്പെടുന്നത്.

യോഗ്യത/കോഴ്സുകൾ

ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.

സ്ഥാപനങ്ങൾ

നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻറ്റെ കോയമ്പത്തൂർ, ധർവാഡ്, തലശ്ശേരി, തൂത്തുക്കുടി, ജംഷെഡ്പൂർ, ഗോപാൽപൂർ, മർബാഡ്, ഹൈദരാബാദ്, വെല്ലൂർ സെൻറ്ററുകളിൽ മെക്കാട്രോണിക്സിൽ ത്രിവൽസര ഡിപ്ലോമാ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമായ ഈ റോഡിലെ കോംഗു എഞ്ചിനിയറിങ്ങ് കോളേജ് (http://www.kongu.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.manipal.edu/), ചെന്നയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.bharathuniv.com/), ഹൈദരാബാദിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.mgit.ac.in/), ചത്തീസ്ഗ്ഗഡിലെ ചത്രപദി ശിവജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://csitdurg.in/), ഗുജറാത്തിലെ ഗാൻപദ് യൂണിവേഴ്സിറ്റി (http://www.ganpatuniversity.ac.in/) എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ ബി ടെക് കോഴ്സുണ്ട്.

കോംഗു എഞ്ചിനിയറിങ്ങ് കോളേജിൽ മെക്കാട്രോണിക്സിൽ എം ഇ യും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ എം ടെക് കോഴ്സുമുണ്ട്.

രാജ്യാന്തരതലത്തിൽ സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (http://www.nus.edu.sg/), യുഎസിലെ നോർത്ത് കാരലീനയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റി (https://www.vt.edu/) തുടങ്ങിയവ ഈ രംഗത്തു പ്രസിദ്ധമാണ്.

തൊഴിൽ സാധ്യതകൾ

റോബോട്ടിക്സ്, എയർ ക്രാഫ്റ്റ്, എയ്റോസ്പേസ്, ബയോമെഡിക്കൽ സിസ്റ്റം, ഷിപ്പിങ്ങ് കമ്പനികൾ, ഓർത്തോ പീഡിക് റിസർച്ച്, നാനോ ആൻഡ് മൈക്രോ ടെക്നോളജി, ഓഷ്യാനോഗ്രാഫി, മൈനിങ്ങ്, പ്രധിരോധ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഈ സംയോജിത എഞ്ചിനിയറിങ്ങ് ശാഖ കൂടുതലായി അവലംബിച്ചു വരുന്നു
എൻ ടി ടി എഫ്

ഇന്ത്യ സ്വിസ് ഗവണ്മെൻറ്റുകളുടെ സംയുക്ത സംരംഭമായി 1963 ൽ തുടക്കമിട്ട സാങ്കേതിക കലാലയമാണു നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻ എന്ന എൻ ടി ടി എഫ്. ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 20 ൽ അധികം സെൻറ്ററുകളുള്ള ഒരു മഹത്തായ സ്ഥാപനമായി ഇതു വളർന്നു. വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക എന്നതാണു ലക്ഷ്യം. അത് കൊണ്ട് തന്നെ തൊഴിലിൻറ്റെ കാര്യത്തിൽ പേടിക്കാനില്ലായെന്നതാണു വസ്തുത. മികച്ച കാമ്പസ് പ്ലേസ്മെൻറ്റുമുണ്ട് രാജ്യത്തിനകത്തും പുറത്തും ഇവിടുത്തെ കുട്ടികൾ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നു.


ഡിപ്ലോമ, പി ജി ഡിപ്ലോമ, പി ജി ഡിഗ്രി, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള കോഴ്സുകളുണ്ട്.

പത്താം ക്ലാസു, +2, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടുത്തെ പ്രത്യേകതയാണു. 6 മാസം മുതൽ, 1 വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 3 വർഷം വരെ ദൈർഖ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.

പത്താം ക്ലാസിലോ +2 വിലോ വളരെ ഉയർന്ന മാർക്കുള്ളവർക്ക് ഡിപ്ലോമക്ക് ചേരാം. വളരെ അപൂർവ്വമായിട്ടുള്ള പല ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്. ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 4 വർഷമാണു പല പ്രോഗ്രാമുകളുടേയും കാലാവുധി. ഉയർന്ന പ്രായപരിധി 21 വയസ്.

അതത് വിഷയങ്ങളിലെ 3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കാണു പോസ്റ്റ് ഡിപ്ലോമക്ക് ചേരാനാവുക. പ്രായ പരിധി പ്രോഗ്രാമുകൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കും. 1 വർഷമാണു കാലാവുധി.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം. ഒരു വർഷമാണു കാലാവധി. പ്രായ പരിധിയില്ല.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്കാണു 2 വർഷത്തെ മാസ്റ്റർ ഓഫ് എഞ്ചിനിയറിങ്ങ് (എം ഇ) കോഴ്സിനു ചേരാവുന്നത്. പ്രായ പരിധിയില്ല.

മെക്കാനിക്കൽ, പ്രൊഡക്ഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനിയറിങ്ങ് ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു ചേരാം.

മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, ടൂൾ ഡിസൈൻ, മെക്കാട്രോണിക്സ്, പ്രിസിഷൻ മെഷിനിസ്റ്റ്, ടൂൾ എഞ്ചിനിയറിങ്ങ് തുടങ്ങി വ്യത്യസ്തതയുള്ള നിരവധി വിഷയങ്ങളിലാണു പരിശീലനം.

രണ്ട് വർഷത്തെ ഐ ടി ഐ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകളും ഹ്രസ്വ കാല കോഴ്സുകളും ഇവിടെയുണ്ട്.

അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം.

സാധാരണ ഏപ്രിൽ, ജൂൺ മാസങ്ങളിലാണു പ്രവേശന വിജ്ഞാപനമുണ്ടാവുക. ജൂലൈ, സെപ്റ്റമ്പറിലായിട്ടാണു ക്ലാസ് ആരംഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/
ഈവൻറ്റ് മാനേജ്മെൻറ്റ്

നിത്യ ജീവിതത്തിൽ നാമെല്ലാം നിരവധി പ്രോഗ്രാമുകളിൽ ഭാഗ ഭാക്കാകാറുണ്ട്. ജന്മദിന പാർട്ടികൾ, വിവാഹം, എൻഗേജ്മെൻറ്റ് തുടങ്ങിയവയെല്ലാം വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു. എന്നാൽ നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, സാസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാൽ സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണു. ആയതിനാൽ തന്നെ ഈവൻറ്റ് മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ ആകർഷകമായ ഒരു തൊഴിൽ മേഖലയായി ഇന്ന് വളർന്ന് വന്നിട്ടുണ്ട്. വിവാഹങ്ങളും ജന്മദിന പാർട്ടികളും വരെ ഇന്ന് ഈവൻറ്റ് മാനേജ്മെൻറ്റ് കമ്പനികൾ നടത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തി എന്നു പറയുമ്പോൾ ഈ രംഗത്തെ സാധ്യതകൾ മനസ്സിലാക്കാമല്ലോ.


കോഴ്സുകൾ

അക്കാദമിക് മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്, സംഘടനാ പാടവം, ആസൂത്രണ മികവ്, സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്, ബണ്ഡങ്ങൾ നില നിർത്തുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം, മാർക്കറ്റിങ്ങ് പാടവം തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണു ഈ രംഗത്ത്.
ഈവൻറ്റ് മാനേജ്മെൻറ്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണു. സർട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.

സ്ഥാപനങ്ങൾ

മുബൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണു. വെബ് വിലാസം. http://www.niemindia.com/. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ (http://www.niccindia.org/), ന്യൂ ഡൽഹിയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് (http://www.amity.edu/) തുടങ്ങി നിരവധി സ്ഥാപനങ്ങൾ വ്യത്യസ്ത കോഴ്സുകൾ നടത്തുന്നുണ്ട്.

ജോലി സാധ്യത

ഈവൻറ്റ് മാനേജ്മെൻറ്റ് ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു. സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.
എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്





എയർക്രാഫ്റ്റുകളുടെ സർവ്വീസിങ്ങ് ആണു പരിശീലനം സിദ്ധിച്ച ഒരു എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടെ ചുമതല. എയർക്രാഫ്റ്റുകൾ പരിശോധിച്ച് ഫ്ലൈറ്റ് സേഫ്റ്റിയും ഫിറ്റ്നസുമൊക്കെ സർട്ടിഫൈ ചെയ്യാനുള്ള അധികാരം എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടേതാണു. എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ് എന്നത് ഡിഗ്രിയോ ഡിപ്ലോമ തലത്തിലുള്ളതോ ആയ ഒരു അക്കാദമിക് കോഴ്സ് അല്ല; മറിച്ച് ഒരു തൊഴിൽ പരിശീലനമാണു. വിദഗ്ധമായ രീതിയിൽ എയർക്രാഫ്റ്റുകൾ പരിരക്ഷിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) പരീക്ഷകൾ പാസായി ലൈസൻസ് നേടി വ്യോമയാന രംഗത്തും വിമാനക്കമ്പനികളിലും മറ്റും എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറോ ടെക്നീഷ്യനോ ആയി തൊഴിൽ നേടാം. 3 വർഷമാണു പരിശീലനം.


യോഗ്യത

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ +2, അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവൽസര എഞ്ചിനിയറിംഗ് ഡിപ്ലോമ, അല്ലായെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ ബി എസ് സി ബിരുദമെടുത്തവർക്കും ‘AME’ പരിശീലനം നേടാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. മെഡിക്കൽ ഫിറ്റ്നസ് വേണം.

പഠന വിഷയങ്ങൾ

മെക്കാനിക്കൽ ഏവിയോണിക്സ് സ്ട്രീമുകളിലാണു മുഖ്യ പരിശീലനം. ഏവിയോണിക്സിൽ ഇലക്ട്രിക്കൽ സിസ്റ്റം, ഇൻസ്ട്രുമെൻറ്റ് സിസ്റ്റം, റേഡിയോ നാവിഗേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതാണു. സർവ്വീസ്, റിപ്പയർ, മെയിൻറ്റനൻസ്, ഫ്ലൈറ്റ് സേഫ്റ്റി എന്നിവയിൽ ഊന്നൽ നൽകി കൊണ്ടുള്ള പരിശീലനത്തിൽ ആദ്യ വർഷം എയർക്രാഫ്റ്റ് റൂൾസ് ആൻഡ് റെഗുലേഷൻസ് സംബണ്ഡമായ അടിസ്ഥാന വിവരങ്ങളാണു പഠിപ്പിക്കുക. രണ്ടാം വർഷം ജനറൽ എഞ്ചിനിയറിംഗും മെയിൻറ്റനൻസും പഠിപ്പിക്കും. എയറൊ ഡൈനാമിക്സ് അഥവാ ഫ്ലൈറ്റ് തിയറി, മെറ്റലർജി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, എയർക്രാഫ്റ്റ് എഞ്ചിൻറ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയും പഠിക്കാം. മൂന്നാം വർഷം ലൈറ്റ് എയർക്രാഫ്റ്റ്, ഹെവി എയർക്രാഫ്റ്റ്, പിസ്റ്റൺ എഞ്ചിൻസ്, ഹെലികോപ്റ്റർ മുതലായവയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശീലനമാണു. മെക്കാനിക്കൽ/ഏവിയോണിക്സ് മേഘലയിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബേസിക് എയർക്രാഫ്റ്റ് മെയിൻറ്റനൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണു. DGCA യുടെ പരീക്ഷകളും പാസാവണം. മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാക്കി DGCA യുടെ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് (AME) ലൈസൻസ് പരീക്ഷ പാസാവണം. AME ലൈസൻസ് നേടുന്നവർക്ക് റെഗുലേറ്ററി ലൈസൻസ് കൂടി നേടി പ്രത്യേക എയർക്രാഫ്റ്റുകളുടെ പരിരക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാം.

പരിശീലന കേന്ദ്രങ്ങൾ

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) അനുമതിയുള്ള സ്ഥാപനങ്ങളിലാണു പരിശീലനം നേടേണ്ടത്. അനുമതിയുള്ള പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റ്http://dgca.gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണു.

ജോലി സാധ്യത

3 വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി DGCA യുടെ AME ലൈസൻസ് നേടുന്നവർക്ക് എയർക്രാഫ്റ്റ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിക്കാം. പിന്നീട് ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിൽ (ബോയിംഗ് 737, എയർബസ് 320 തുടങ്ങിയവ) വൈദഗ്ധ്യം നേടി അതു സംബണ്ഡിച്ച പരീക്ഷ പാസായാൽ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറായും ജോലി നേടാം. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഒരു പോലെ ജോലി സാധ്യതയുള്ള ഒന്നാണിത്.
ക്ലിനിക്കൽ റിസേർച്ച്





മരുന്നുകളുടെ അന്താരാഷ്ട്ര ചട്ടം നിലവിൽ വന്നതോടെ സാധ്യതയേറിയ തൊഴിൽ മേഘലയാണു ക്ലിനിക്കൽ റിസേർച്ച്. പുതിയ മരുന്ന് മാർക്കറ്റിൽ വിൽപ്പനയ്ക്ക് അവതരിപ്പിക്കുന്നതിനു മുൻപ് അതിൻറ്റെ ഗുണ ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരിക്കണമെന്നാണു ചട്ടം. നിലവിൽ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കൽ റിസേർച്ച് മേഘലയ്ക്ക് 5 വർഷത്തിനകം 5000 കോടി രൂപയുടെ വളർച്ചയുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ 60000 ക്ലിനിക്കൽ റിസേർച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.


അലോപ്പതി, ആയുർവേദ, നഴ്സിങ്ങ്, ഫാർമസി എന്നിവയ്ക്ക് പുറമേ ഏതെങ്കിലും ബയോ സയൻസ് ബിരുദമുള്ളവർക്കും ക്ലിനിക്കൽ റിസേർച്ച് പഠനത്തിനു ചേരാം.

ഒരു സ്വകാര്യ പഠന ഗവേഷണ സ്ഥാപനമായ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ റിസേർച്ച് ഇൻഡ്യയിൽ ക്ലിനിക്കൽ റിസേർച്ചിൽ എം എസ് സി യും നിരവധി പി ജി ഡിപ്ലോമ പ്രോഗ്രാമുകളും നടത്തുന്നു. വിശദ വിവരങ്ങൾക്ക്http://www.icriindia.com/

നോയിഡയിലെ ബയോഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്യതമായ കോഴ്സുകൾ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.bii.in/

കൊച്ചി ഇടപ്പള്ളിയിലെ അമൃത സ്കൂൾ ഓഫ് മെഡിസിനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക്http://www.aimshospital.org/\

ക്ലിനിക്കൽ വിജിലൻസ് ഓഫീസർ, ഡാറ്റ ബേസ് ഡിസൈനർ, മാനേജർ, പ്രോഗ്രാമർ, ക്ലിനിക്കൽ ഡാറ്റാ മോണിറ്റർ, ക്വാളിറ്റി കൺട്രോൾ എക്സിക്കുട്ടീവ് തുടങ്ങിയ നിരവധി തസ്തികകളിൽ ഇവർക്ക് ജോലി ചെയ്യാവുന്നതാണു.
ഫുഡ് സയൻസ്





ഏകദേശം 14000 കോടിയുടെ വാർഷിക വിറ്റു വരവാണു ഇന്ത്യൻ ഭക്ഷ്യമേഘലയിൽ ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെയാണു. ഇന്ന് പാക്കറ്റിൽ എല്ലാ വിധമായ ഭക്ഷ്യ വസ്തുക്കളും ലഭിക്കുമെന്നുള്ളതിനാൽ തന്നെ ഈ രംഗത്തെ സാധ്യതകൾ ചിന്തിക്കാവുന്നതേയുള്ളു.

ഫുഡ് പ്രോസസിംഗ്, സ്പെഷ്യാലിറ്റി പ്രോസസിംഗ്, പാക്കേജിങ്ങ്, ഫ്രോസൺ ഫുഡ്, റഫ്രിജെറേഷൻ, തെർമോ പ്രോസസിംഗ് എന്നിവ ഫുഡ് റ്റെക്നോളജിയിൽ ഉൾപ്പെടുന്നു. പഴം, പച്ചക്കറി, മാംസം, പാൽ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ, മൽസ്യം, ധാന്യം, മധുര പലഹാരം, ചോക്കലേറ്റ്സ്, കൊക്കോ ഉൽപ്പന്നങ്ങൾ, സോയാ ഉൽപ്പന്നങ്ങൾ, മിനറൽ വാട്ടർ, ഉയർന്ന പ്രോട്ടീനുള്ള ഭക്ഷ്യ പദാർഥങ്ങൾ തുടങ്ങിയവയെല്ലാം സംസ്കരണ പട്ടികയിൽ പെടുന്നു. ശാസ്ത്രീയമായി ചിന്തിക്കുന്ന മനസും ആരോഗ്യത്തിലും പോഷകാഹാരത്തിലുമുള്ള താല്പര്യവും ഒത്തു ചേർന്നവർക്ക് ഈ രംഗത്ത് ജോലി നേടാം. നിരീക്ഷണ പാടവം, ഉത്തരവാദിത്വബോധം, നന്നായി ആശയ വിനിമയം നടത്തുവാനുള്ള കഴിവ്, ടീമിനോട് ഒത്ത് ചേർന്ന് പോകുവാനുള്ള സന്നദ്ധത തുടങ്ങിയവ അവശ്യം ആവശ്യമായ ഗുണങ്ങളാണു.

കോഴ്സുകൾ

സയൻസ് വിഷയങ്ങളിൽ +2 പാസാകുന്നവർക്ക് ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ബി എസ് സി ഹോം സയൻസ്, ബി ടെക് ഫുഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്ക് ചേരാം. +2 സയൻസ് കഴിഞ്ഞവർക്ക് ഫുഡ് സയൻസിലെ വിവിധ വിഷയങ്ങളിലെ ഡിപ്ലോമാ പ്രോഗ്രാമുകൾക്കും ചേരാവുന്നതാണു. കെമിസ്ട്രി, ബയോളജി അനുബന്ധ വിഷയങ്ങളിലെ ഡിഗ്രി കഴിഞ്ഞവർക്ക് ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി, ഹോം സയൻസ്, ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ തുടങ്ങിയവയിൽ എം എസ് സിക്ക് ചേരാവുന്നതാണു. ബി ടെക് ഫുഡ് ടെക്നോളജി കഴിഞ്ഞവർക്ക് ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെൻറ്റ്, ഫുഡ് പ്ലാൻറ്റ് ഓപ്പറേഷൻസ് ആൻഡ് മാനേജ്മെൻറ്റ് തുടങ്ങിയവയിൽ എം ടെകിനു രാം. ഗവേഷണത്തിനും സൗകര്യമുണ്ട്.

ഇന്ത്യയിലെ വിവിധ യൂണിവേഴിസിറ്റികളിൽ ഇപ്പോൾ ഫുഡ് അനുബന്ധ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. വിശദ വിവരങ്ങൾക്ക് http://www.cftri.com/. ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻറ്റർപ്രേണർഷിപ് ആൻഡ് മാനേജ്മെൻറ്റ് ഈ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നാണു. വിലാസം http://www.niftem.ac.in/. തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി എടുത്തു പറയേണ്ട മറ്റൊരു സ്ഥാപനമാണു. കൂടുതൽ വിവരങ്ങൾക്ക് http://www.iicpt.edu.in/.

ജോലി സാധ്യത

ഫുഡ് പ്രോസസിങ്ങ് കമ്പനികൾ, ഫുഡ് റിസേർച്ച് ലബോറട്ടറികൾ, ഭക്ഷ്യ മൊത്തക്കച്ചവടക്കാർ, ചെറു കിട വിതരണക്കാർ, ഹോട്ടലുകൾ, കേറ്ററിങ്ങ് സ്ഥാപനങ്ങൾ, വിമാന കമ്പനികൾ, ബിവറേജസ് കമ്പനികൾ, ഭക്ഷ്യ സംസ്കരണ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം തൊഴിൽ സാധ്യതകളുണ്ട്. ബേക്കർ, ബ്രീവർ, ബ്രേവറി വർക്കേഴ്സ്, ചീസ് മേക്കർ, മൈക്രോ ബയോളജിസ്റ്റ്, ഫുഡ് പായ്ക്കിങ്ങ് സ്പെഷ്യലിസ്റ്റ്, പ്രോസസിങ്ങ് എഞ്ചിനിയർ, ഫുഡ് എഞ്ചിനിയർ, ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കൺട്രോളർ, ഫുഡ് ടെക്നോളജിസ്റ്റ്, മീറ്റ് ഗ്രേഡർ, മീറ്റ് ഇൻസ്പെക്ടർ, ഫ്ലേവർ ടെക്നോളജിസ്റ്റ്, കൺട്രോൾ മാനേജർ, ഫുഡ് സയൻറ്റിസ്റ്റ് ഫുഡ് ആൻഡ് ഡ്രഗ്സ് ഇൻസ്പെക്ടർ, പ്രോഡക്ട് അനലിസ്റ്റ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ പ്ലാനർ തുടങ്ങിയവ ഈ രംഗത്തെ ചില ജോലികൾ മാത്രമാണു.
വിക്ടിമോളജി





കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവർക്ക് അല്ലെങ്കിൽ ബലിയാടാകുന്നവർക്ക് അല്ലെങ്കിൽ ഇരയാകുന്നവർക്ക് നിയമ പരിരക്ഷയും സഹായവും നൽകുന്നത് സംബന്ധിച്ചുള്ള പുതിയ പാഠ്യപദ്ധതിയാണു വിക്ടിമോളജി. കുറ്റകൃത്യങ്ങളിൽ മാത്രമല്ല ദുരന്തങ്ങളിൽ, പ്രതിസന്ധികളിൽ ഇരയാകുന്നവർക്ക് നീതിയും സഹായവും അവബോധവും ലഭ്യമാക്കുകയാണു വിക്ടിമോളജിസ്റ്റിൻറ്റെ കൃത്യനിർവഹണം.

പാഠ്യപദ്ധതിയിൽ റെസ്റ്റൊഗേറ്റീവ് ജസ്റ്റിസ്, പോലീസ് ഇൻറ്ററോഗേഷൻ, ജൻഡർ വിക്ടിമൈസേഷൻ, വിക്ടിംസ് ഹ്യൂമൻ റൈറ്റ്സ്, വിക്ടിം ആൻഡ് മീഡിയ, ചൈൽഡ് വിക്ടിമൈസേഷൻ, വിക്ടിംസ് സയൻറ്റിഫിക് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ വിഷയങ്ങളാണു പഠിപ്പിക്കുക.


2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വിക്ടിമോളജി ആൻഡ് വിക്ടിം അസ്സിസ്റ്റൻസ് കോഴ്സിനു ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. തമിഴ് നാട്ടിലെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയാണു ഈ കോഴ്സ് നടത്തുന്നത്. വിശദ വിവരങ്ങൾക്ക് http://www.msuniv.ac.in/

സെക്രട്ടേറിയൽ പ്രാക്ടീസ്

പ്രൈവറ്റ് സെക്രട്ടറിയായോ, ഓഫീസ് അസിസ്റ്റൻറ്റ് ആയോ ജോലി ചെയ്യുന്നതിനുള്ള പാടവം ആർജിക്കുകയാണു സെക്രട്ടേറിയൽ പ്രാക്ടീസ് പഠനത്തിലൂടെ. ഷോർട്ട് ഹാൻഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഇതിൻറ്റെ ഭാഗമാണു.

സർക്കാർ സർവീസിൽ സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ് തസ്തികയിലും, സെക്രട്ടറേറ്റിൽ റിപ്പോർട്ടർ, പോളിടെക്നിക് കോളേജുകളിൽ ഇൻസ്ട്രക്ടർ തസ്തികകളിലും ജോലി നേടാൻ സെക്രട്ടേറിയൽ പ്രാക്ടീസ് പഠനം. സ്വകാര്യ മേഘലയിലും നിരവധി അവസരങ്ങളുണ്ട്.


സംസ്ഥാന സർക്കാരിൻറ്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണു സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് നടത്തുന്നത്.

സംസ്ഥാനത്തെ 17 ഗവൺമെൻറ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണു കോഴ്സ് നടത്തുന്നത്. 60 സീറ്റ് വീതമുണ്ട്. രണ്ട് വർഷമാണു കാലാവധി.

യോഗ്യത: എസ് എസ് എൽ സി/ടി എച്ച് എസ് എൽ സി. +2 പാസാവർക്കു 10 മാർക്ക് ഗ്രേസ് മാർക്കുണ്ട്.
എ എം ഐ ഇ





എഞ്ചിനിയറിങ്ങ് കോളേജിൽ പോകാതെയും എഞ്ചിനിയറാകണമോ, വഴിയുണ്ട്. അതാണു എ എം ഐ ഇ. അസ്സോസിയേറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് എന്നതാണു പൂർണ്ണ രൂപം. കൊൽക്കത്ത ആസ്ഥാനമായ എഞ്ചിനിയേഴ്സ് ഇന്ത്യ എന്ന പ്രൊഫഷണൽ സ്റ്റാറ്റ്യൂട്ടറി ബോഡിയാണു പരീക്ഷ നടത്തി എ എം ഐ ഇ സമ്മാനിക്കുന്നത്. ചാർട്ടേഡ് എഞ്ചിനിയർ എന്ന പദവിയാണു ഇതിലൂടെ ലഭിക്കുന്നതു. ബി ഇ/ബി ടെകിനു തുല്യമായി യു പി എസ് സി വരെ അംഗീകരിക്കുന്ന ഇതിനു പക്ഷേ ടീച്ചിങ്ങ് തസ്തികൾക്ക് മാത്രം അപേക്ഷിക്കാനാവില്ല. എന്നാൽ മറ്റെല്ലാം പരീക്ഷകൾക്കും തുടർ പഠനത്തിനും ഇതു മതിയാവുന്നതാണു. സ്വന്തമായി പഠിച്ച് പരീക്ഷ എഴുതുവാൻ കഴിയും.


ടെക്നീഷ്യൻ മെമ്പർഷിപ്പ്, സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് തരം പ്രോഗ്രാമുകളാണുള്ളത്.

ടെക്നീഷ്യൻ മെമ്പർഷിപ്പ്:

ചുരുങ്ങിയതു 45 ശതമാനം മാർക്കോടെ +2 പാസാവണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. പ്രായം 18 വയസ്. വി എച്ച് എസ് സി, നാഷണൽ ഓപ്പൺ സ്കൂളിൻറ്റെ സീനിയർ സെക്കഡറി സർട്ടിഫിക്കറ്റ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് ബി എസ് സി എന്നിവയും മതിയായ യോഗ്യതകളാണു.

സീനിയർ ടെക്നീഷ്യൻ മെമ്പർഷിപ്പ്:

കുറഞ്ഞത് 18 വയസും എഞ്ചിനിയറിങ്ങ് ഡിപ്ലോമയുമാണു ഇതിൻറ്റെ യോഗ്യത. അല്ലെങ്കിൽ എ എം ഐ ഇ ടെക്നീഷ്യൻ മെമ്പർഷിപ്പ് ഉണ്ടാവണം.

സെക്ഷൻ എ, സെക്ഷൻ ബി, പ്രോജക്ട്, ലാബ് ഇന്നിങ്ങനെയാണു പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നതു. വർഷത്തിൽ 2 തവണ പരീക്ഷ നടത്തുന്നുണ്ട്. ജൂണിൽ സമ്മർ പരീക്ഷയും ഡിസംബറിൽ വിൻറ്റർ പരീക്ഷയും. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രങ്ങളാണു. സെക്ഷൻ എ പരീക്ഷ ഡിപ്ലോമ സ്ട്രീം, നോൺ ഡിപ്ലോമ സ്ട്രീം എന്നിങ്ങനെ വെവ്വേറെയാണു നടത്തുക. ടെക്നീഷ്യൻ മെമ്പർഷിപ്പിനുള്ളതാണു നോൺ ഡിപ്ലോമ സ്ട്രീം. ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു. പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ. ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു.

സെക്ഷൻ ബി പരീക്ഷ അതത് ഓപ്ഷണൽ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണു.

തെരെഞ്ഞെടുക്കാവുന്ന എഞ്ചീയറിങ്ങ് ബ്രാഞ്ചുകൾ.

കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ, മൈനിങ്ങ്, പ്രൊഡക്ഷൻ, ടെക്സ്റ്റൈൽ,.

സെക്ഷൻ ബി യിൽ ഓരോ ബ്രാഞ്ചിലും 9 വിഷയങ്ങളുണ്ടാവും. ഇതിൽ ആറെണ്ണം നിർബന്ധ വിഷയങ്ങളും 3 എണ്ണം ഓപ്ഷണലുമാണു. ഓരോ വിഷയത്തിനും 100 മാർക്ക് വീതമുള്ള പരീക്ഷയാണു. പരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂർ. ഒരു ടേമിൽ 4 വിഷയങ്ങളേ എഴുതുവാൻ കഴിയു. വിജയത്തിനു കുറഞ്ഞത് സി ഗ്രേഡ് (50 ശതമാനം മാർക്ക്) വേണം. സെക്ഷൻ ബി പരീക്ഷയിൽ 5 വിഷയങ്ങൾക്കെങ്കിലും സി ഗ്രേഡ് കിട്ടിയാൽ എക്സ്പിരിമെൻറ്റിനു അനുമതി ലഭിക്കും. ഇതിലും 100 മാർക്കാണു. ബി ഗ്രേഡ് (60 – 65) വേണം. പ്രോജക്ട് വർക്ക് കോഴ്സിൻറ്റെ ഭാഗമാണു. ഇതു കൂടി പൂർത്തിയായാൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൻറ്റെ കോർപ്പറേറ്റ് മെമ്പറാകും. വിശദ വിവരങ്ങൾക്ക് http://www.ieindia.org/
ഫിനാൻഷ്യൽ അനലിസ്റ്റ്

ഫിനാൻഷ്യൽ മാർക്കറ്റുകൾ, പോർട്ട് ഫോളിയോ മാനേജ്മെൻറ്റ് മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആധുനിക സാമ്പത്തിക രംഗങ്ങളിൽ അവഗാഹം നേടിയവരാണു ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റുകൾ.

കോർപ്പറേറ്റ് ഫിനാൻസ്, ഫിനാൻഷ്യൽ സർവീസസ്, ഇൻവെസ്റ്റ്മെൻറ്റ് മാനേജ്മെൻറ്റ്, ഫിനാൻഷ്യ്ൽ ബാങ്കിങ്ങ് തുടങ്ങിയവയിൽ നൈപുണ്യം നേടിയവരാവണം. ഇക്വറ്റികൾ, സ്ഥിര വരുമാന സെക്യൂരിറ്റികൾ, ഡെറിവേറ്റീവ്സ്, തുടങ്ങിയ ഫിനാൻഷ്യൽ ഇൻസ്ട്രുമെൻറ്റുകൾ മൂല്യ നിർണ്ണയം ചെയ്യുന്നതും അവയുടെ നഷ്ടസാധ്യതയും വരുമാന സാധ്യതയും വിശകലനം ചെയ്യുന്നതും ഇവരാണു. ഓഹരി വിപണി അടക്കമുള്ള ധനകാര്യ വിപണികളെപ്പറ്റിയും മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, ഇൻവെസ്റ്റ്മെൻറ്റ് ഫണ്ടുകൾ തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രമായ പഠനം ഇവരുടെ ഉത്തരവാദിത്വമാണു.


യോഗ്യതയും പഠന സൗകര്യവും

രണ്ട് വർഷം ദൈർഘ്യമുള്ള പി ജി ഡി എഫ് എ പ്രോഗ്രാം പാസാകുന്നവർക്കാണു ഫിനാൻഷ്യൽ അനലിസ്റ്റ് ആകുവാൻ കഴിയുക. ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഓഫ് ഇന്ത്യയാണു (ഇക്ഫായ്) ഈ കോഴ്സ് നടത്തുന്നത്. മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിലെ ബിരുദമാണു അടിസ്ഥാന യോഗ്യത. സി എ/സി ഡബ്ലു എ/എം എ ഇക്കണോമിക്സ്/എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/എം എസ് (ഫിനാൻസ്)/എം എസ് (അക്കൗണ്ടിങ്ങ്) തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ചില പേപ്പറുകളിൽ ഇളവ് ലഭിക്കും.

വർഷത്തിൽ നാലു തവണയാണു പരീക്ഷ. യഥാക്രമം ഓഗസ്റ്റ്, നവംമ്പർ, ഫെബ്രുവരി, മേയ് മാസങ്ങൾക്കുള്ളിൽ പ്രവേശനം നേടുന്നവർക്ക് തൊട്ടടുത്ത ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പരീക്ഷയെഴുതാം. നാലു വർഷമാണു കാലാവുധി. കാലാവുധി നീട്ടിക്കിട്ടണമെന്നുള്ളവർക്ക് യൂണിവേഴ്സിറ്റിയെ സമീപിക്കാവുന്നതാണു.

വിദ്യാർഥികൾക്ക് സി ഡി ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽസ് യൂണിവേഴ്സിറ്റി അയച്ച് കൊടുക്കുന്നു. യൂണിവേഴ്സിറ്റി ട്രെയിനിംഗ് ക്ലാസുകളും, ഇൻറ്റേൺഷിപ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അനലിസ്റ്റ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കും. കേരളത്തിൽ, കോട്ടയം, കോച്ചി, കോഴിക്കോട്, കൊല്ലം, തിരുവവനന്തപുരം എന്നിവടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രേഷനു 5 മാസങ്ങൾക്ക് ശേഷം ആദ്യത്തെ രണ്ട് പേപ്പറുകൾ എഴുതാം. കമ്പ്യൂട്ടർ ബേസഡ് ടെസ്റ്റ് ആയിരിക്കും.

ജോലി സാധ്യത

ബാങ്കിങ്ങ്, ഇൻഷുറൻസ്, കോർപ്പറേറ്റ് മേഘല, ഫിനാൻസ്, ലീസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾ തുടങ്ങിയവയിലൊക്കെ വിപുലമായ അവസരങ്ങളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ, ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഐ എഫ് സി ഐ), ഇന്ത്യൻ റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങൾ സി എഫ് എ ക്കാരെ നിയമിക്കാറുണ്ട് സ്വന്തമായി കൺസൾട്ടൻറ്റായി പ്രവർത്തിക്കുകയോ, ഒരു കൺസൾട്ടൻറ്റ് ഫേമിൽ അംഗമായി ജോലി ചെയ്യുകയുമാകാം.
വിശദ വിവരങ്ങൾക്ക് http://www.icfaiuniversity.in/dlp_pgdfa.html
കോപ്പി റൈറ്റിങ്ങ്

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ഒട്ടും ചോർന്ന് പോകാതെ ലളിതമായും ക്രിയാത്മകമായും ഉപഭോക്താക്കളിലേക്കെത്തിച്ചേരത്തക്ക രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?. എങ്കിൽ ക്രിയേറ്റിവിറ്റിയുടെ ഈ ലോകം നിങ്ങളുടേതാക്കാം.

വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. മാധ്യമ രംഗം സാങ്കേതിക മാറ്റങ്ങൾക്ക് അനുദിനം വിധേയമാകുമ്പോൾ പത്രം, ടെലിവിഷൻ, റേഡിയോ, വെബ് മറ്റ് ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കനുയോജ്യമായ എഴുത്തിൻറ്റെ ശൈലിയാണുണ്ടാകേണ്ടതു. ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്ന തല വാചകങ്ങൾ, ശ്രദ്ധിക്കുവാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, മനസിൽ തട്ടുന്ന അടിക്കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുമോ? ഈ കരിയറിൽ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയും.
പ്രസിദ്ധീകരണത്തിനു പോകുന്ന പരസ്യത്തിൻറ്റെ അവസാന പ്രൂഫ് വായനയും കോപ്പി റൈറ്ററുടെ ചുമതലയാണു.


യോഗ്യതകളും സ്ഥാപനങ്ങളും

കോപ്പിറൈറ്റർ ആകുന്നതിനു സാങ്കേതിക യോഗ്യത മാനദണ്ഡമായി കരുതാൻ കഴിയില്ല. പക്ഷേ ഇതിനു പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളുണ്ട്. എല്ലാ യോഗ്യതകൾക്കുമപ്പുറം കോപ്പി റൈറ്റർ ആശയ സമ്പന്നനായ വ്യക്തിയായിരിക്കണം. ക്രിത്യമായും ക്രിയാത്മകമായും ജോലി തീർക്കണമെങ്കിൽ തീവ്രമായ ആശയങ്ങൾ ആവശ്യമാണു.

ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ കോപ്പി റൈറ്റിങ്ങുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ചില സ്ഥാപനങ്ങൾ IIMC ഡൽഹി (http://www.iimc.nic.in/), മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദ് (http://www.mica.ac.in/mode/home) നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് മുംബൈ (http://nmims.edu/), ഡൽഹിയിലെ Sri Aurobindo Centre for Arts and Communication (SACAC) (http://www.sac.ac.in/) . ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴിസിറ്റി (http://www.ignou.ac.in/) ഇംഗ്ലീഷിലും ഹിന്ദിയിലും കോപ്പിറൈറ്റിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും കമ്മ്യൂണിക്കേഷൻ കോഴ്സുകളുണ്ട്.
സഹകരണ പഠനം





സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും ജോലി ലഭിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഡിപ്ലോമകൾ അവശ്യ യോഗ്യതയാണു.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ (ജെ ഡി സി), ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്റ് (എച്ച് ഡി സി ആൻഡ് ബി എം) എന്നിവയാണു കോഴ്സുകൾ.


എച്ച് ഡി സി ആൻഡ് ബി എം:

ബിരുദമാണു ഇതിൻറ്റെ യോഗ്യത. പി ജിക്കു 10 മാർക്ക് ഗ്രേസ് മാർക്കുണ്ട്. പ്രായ പരിധി 35 വയസ്. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി. സഹകരണ അനുബന്ധ വകുപ്പിലെ ജീവനക്കാർക്ക് 10 ശതമാനം സീറ്റ് സംവരണവുമുണ്ട്. റഗുലർ ബാച്ചിനു 12 മാസവും ഈവനിങ്ങ് ബാച്ചിനു 18 മാസവുമാണു കാലാവുധി. പ്രായോഗിക പരിശീലനവുമുണ്ട്. 13 സഹകരണ കോളേജുകളിലാണു കോഴ്സ് നടത്തുന്നത്.

ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ:

എസ് എസ് എൽ സി ആണു ഇതിൻറ്റെ യോഗ്യത. (ഗ്രേഡ് സമ്പ്രദായത്തിൽ ഡി പ്ലസിൽ കുറയരുതു) പ്ലസ്ടുക്കാർക്ക് 10 ഉം, ബിരുദദാരികൾക്ക് 20 ഉം മാർക്ക് ഗ്രേസ് മാർക്കുണ്ട്. പ്രായം 16 – 35. എസ് സി/എസ് ടി ക്ക് 38 ഉം സഹകരണ സംഘം ജീവനക്കാർക്ക് 50 വയസ്സും ആണു പ്രായ പരിധി. എസ് സി/എസ് ടിക്കായി കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് കേന്ദ്രങ്ങളിൽ 320 സീറ്റ് പ്രത്യേകം നീക്കി വച്ചിട്ടുണ്ട്. 50 ശതമാനം സീറ്റുകൾ സഹകരണ ജീവനക്കാർക്കാണു. കാലാവുധി 10 മാസം. ജൂണിൽ കോഴ്സ് തുടങ്ങും.

സഹകരണ ബിരുദം:

തൃശൂരിലെ കേരളാ കാർഷിക സർവ്വകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് കോ – ഓപ്പറേഷൻ ബി എസ് സി കോ – ഓപ്പറേഷൻ ആൻഡ് ബാങ്കിങ്ങ് കോഴ്സ് നടത്തുന്നുണ്ട്. 50 ശതമാനം മാർക്കോടെയുള്ള +2 യോഗ്യതയായ ഈ കോഴ്സിനു 4 വർഷമാണു കാലാവുധി.

നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ്

സഹകരണ പരിശീലന രംഗത്തുള്ള ദേശീയ സ്ഥാപനമാണു നാഷണൽ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ട്രെയിനിങ്ങ്. 5 റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളും 14 കോ ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും പൂനയിലെ വൈകുണ്ഠത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റും.മുഖേനയാണു പരിശീലനം. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും ഓരോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് പ്രവർത്തിക്കുന്നുണ്ട്.
കോഴ്സുകൾ

1. ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെൻറ്റ് (DCBM) കാലാവധി – 36 മാസം. പൂനയിൽ മാത്രം. യോഗ്യത: ബിരുദം
2. പി ജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെൻറ്റ് (PGDIM):

കാലാവധി – 2 വർഷം. പൂനയിൽ മാത്രം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം

3. മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA): ബാംഗ്ലൂർ, ഭൂവനേശ്വർ, ഭോപ്പാൽ, ഡെറാഡൂൺ, ലഖ്നൗ, മധുര, തിരുവനന്തപുരം, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം

4. മാസ്റ്റർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (MCA) – ബാഗ്ലൂർ കേന്ദ്രത്തിൽ

5. ഹയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേറ്റീവ് മാനേജ്മെൻറ്റ് (HDCM) - യോഗ്യത: ബിരുദം. എല്ലാ കേന്ദ്രങ്ങളിലും നടത്തുന്നു. കാലാവധി. 26 – 36 ആഴ്ച. കേരളത്തിലെ എച്ച് ഡി സി ക്ക് തത്തുല്യമാണു ഈ കോഴ്സ്.

കടപ്പാട് : ഉന്നതവിദ്യാഭ്യാസം

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ