കൂണ് പോലെ മുളച്ച് പൊന്തുന്ന മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ നിന്നുമേറെ വ്യത്യസ്തമാണ് ഇന്ത്യയുടെ ക്ഷീര തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദ് Indian institute of rural management-ANAND (IRMA) എന്ന സ്ഥാപനം.
ഗ്രമീണ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രൊഫഷണല്‍ മാനേജ്മെന്‍റില്‍ വിദഗ്ദരായവരേയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഡ്യയിലെ മുന്‍നിര മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ എന്നും മുന്‍പന്തിയാലാണിതിന് സ്ഥാനം. ഗ്രാമീണ ജനതക്ക് സമഭാവനയോടെ പരിസ്ഥിതി സൗഹൃദ സാമൂഹിക -സാമ്പത്തിക വികസനം പരിപോഷിപ്പിക്കാനുതകുന്ന മികച്ച റൂറല്‍ മാനേജ്മെന്‍റ് ഉന്നത വിദ്യാഭ്യാസ ഗവേഷണ പഠന സൗകര്യങ്ങളാണ്'ഇര്‍മ'യിലുള്ളത്. ആയതിനാല്‍ത്തന്നെ വന്‍കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി തേടുന്നവരെയല്ല മറിച്ച് അല്‍പ്പം സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്കാണ് ഈ സ്ഥാപനം ഗുണകരമാവുക. കേരളത്തിലെ ഗ്രാമങ്ങളുടെ അവസ്ഥയല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേത്. ഈ സ്ഥാപനം തിരഞ്ഞെടുക്കുന്നവര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏറ്റവും പരിമിതമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരായിരുന്നാല്‍ ഏറെ നന്നായിരിക്കും. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് പഠിക്കുന്ന സ്ഥാപനം ഏറെ പ്രധാനപ്പെട്ടയൊന്നാണ്. എന്ത് പഠിക്കുന്നുവെന്നതിനേക്കാളുപരി എവിടെ പഠിച്ചുവെന്ന ചോദ്യം നേരിടേണ്ടി വരുന്ന മേഖലയാണിത്. ആയതിനാല്‍ത്തന്നെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധൈര്യമായി ആശേരയിക്കാവുന്ന സ്ഥാപനമാണിത്.
ക്ഷീര വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ 1979ല്‍ സ്ഥാപിച്ച ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍1980 മുതലാണ് റൂറല്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ആര്‍.എം) ആരംഭിച്ചത്. ഈ പ്രോഗ്രാമിലൂടെ നേടുന്ന പി.ആര്‍.എം പി.ജി ഡിപ്ളോമയെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയും (A IU) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) മാസ്റ്റേഴ്സ് ഡിഗ്രിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. 2002 ല്‍ ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (എഫ്.പി.ആര്‍.എം) ആരംഭിച്ചു. ടീച്ചിങ്, ട്രെയ്നിങ്,ഗവേഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി 'ഇര്‍മ' മുന്നേറുകയാണ്. സെന്‍റര്‍ ഫോര്‍ സസ്റ്റൈനബ്ള്‍ ലൈവിലി ഹുഡ്സ്, സെന്‍റര്‍ ഫോര്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി,സെന്‍റര്‍ ഫോര്‍ സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് എന്‍റര്‍പ്രൈസസ്, സെന്‍റര്‍ ഫോര്‍ പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, സെന്‍റര്‍ ഫോര്‍ റൂറല്‍ -അര്‍ബന്‍ ഡൈനാമിക്സ് എന്നിങ്ങനെ അഞ്ചു മികവിന്‍റെ കേന്ദ്രങ്ങളും 'ഇര്‍മ'യുടെ കീഴിലുണ്ട്.
കോഴ്സുകള്‍
പതിവ് എം ബി എ പ്രോഗ്രമുകളില്‍ നിന്നും വ്യത്യസ്തമായി റൂറല്‍ എന്‍വിയോണ്‍മെന്‍റ്, ഇക്കണോമിക്സ് ഓഫ് ഡവലപ്മെന്‍റ്, റൂറല്‍ മാര്‍ക്കറ്റ്, റൂറല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയൊക്കെ 'ഇര്‍മ' യുടെ മാനേജ്മെന്‍റ് പ്രോഗ്രമുകളില്‍ വരുന്നു.
രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് ഇത്. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും 45 ശതമാനം മാര്‍ക്ക് മതിയാകും. സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്സികള് തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ജീവനക്കാര്‍ക്കും പ്രവേശനം ലഭിക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതിയാകും. IIM-CAT, അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഇര്‍മയുടെ നിശ്ചയിക്കുന്ന ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റില്‍ യോഗ്യത നേടുകയും വേണം. സാമൂഹിക വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ആവശ്യമാണെന്നര്‍ത്ഥം. ഇര്‍മ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റ്, ഗ്രൂപ് ആക്ടിവിറ്റി, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ മികവ് പരിഗണിച്ചാണ് PGPRM കോഴ്സിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്‍ററുകളാണ്.
PGPRM കോഴ്സില്‍ 180 സീറ്റുകളാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കുമായി നീക്കിവെക്കും. കോഴ്സുകളില്‍ പ്രവേശത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
2. ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് Fellow Program in Rural Management (FPRM)
ഇത് ഒരു ഡോക്ടറേറ്റ് പ്രോഗ്രാമാണ്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ് കാലാവധി. ഏതെങ്കിലും അംഗീകൃത ദ്വിവത്സര മാനേജ്മെന്‍റ് പി ജി ഡിപ്ലോമയാണ് യോഗ്യത. കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിടയം വേണം. അല്ലെങ്ങില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം ഫില്‍ വേണം.
FPRM പ്രോഗ്രാമില്‍ പ്രവേശത്തിന് അഡ്മിഷന്‍ ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവക്ക് പുറമെ ഒരു ഉപന്യാസം കൂടി അവതരിപ്പിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ UGC-JRF യോഗ്യതയുള്ളവരെ ഇര്‍മയുടെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതാണ്. IIM-CAT, അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മികച്ച പ്രൊഫഷണല്‍ വൈദഗ്ധ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പി ജി ബിരുദത്തില്‍ ഇളവ് നല്‍കിയും പ്രവേശിപ്പിക്കാറുണ്ട്.
3.സര്‍ട്ടിഫിക്കള്‍ ഇന്‍ റൂറല്‍ മാനേജ്മെന്‍റ് Certificate in Rural Management (CRM)
ഗ്രാമീണ വികസനത്തില്‍ പങ്കാളികളായ സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്സികള് തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്.
അഡ്മിഷന്‍ സംബന്ധമായ സമഗ്ര വിവരങ്ങള്‍ www.irma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
smartsuccessway.com