നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]

NORKA DEPARTMENT PROJECT FOR RETURN EMIGRANTS

ഉദ്ദേശ്യം 

1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.

സവിശേഷതകള്‍
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.

അര്‍ഹത
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

മേഖലകള്‍

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

ആനുകൂല്യം
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്.

വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.


നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 
[in .JPG format] 
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്)
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം  
[in .PDF format] 

[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]
For Registration please click this link http://registernorka.net/ndprem/

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ