കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്) സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനു രാജ്യവ്യാപകമായി പൊതുപ്രവേശന പരീക്ഷ നടത്തും. ജനുവരി ഏഴിനാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നാഷനല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടിസ് നെറ്റ്) നടത്തുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്.
മുംബൈ, തുല്‍ജാപുര്‍ (മഹാരാഷ്ട്ര), ഗുവാഹത്തി, ഹൈദരാബാദ് കാമ്പസുകളിലും ചെന്നൈയിലെ ബനിയനിലുമായി 55 കോഴ്‌സുകളാണു ടിസ് നടത്തുന്നത്. സോഷ്യല്‍ വര്‍ക്ക്, ഹെല്‍ത്ത്, മാനേജ്‌മെന്റ്, ഡെവലപ്‌മെന്റ്, ഹാബിറ്റാറ്റ്, ക്ലൈമറ്റ് സയന്‍സ് തുടങ്ങിയ മേഖലകളില്‍ 49ല്‍പരം എം.എ., എം.എസ്‌സി., മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത്, മാസ്റ്റര്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി കോഴ്‌സുകളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമാണു ടിസ് പ്രോഗ്രാമുകള്‍.
രണ്ടു കാമ്പസുകളിലായി പരമാവധി മൂന്നു കോഴ്‌സുകളാണ് അപേക്ഷാര്‍ഥിക്കു തെരഞ്ഞെടുക്കാവുന്നത്. ഇതിലെ മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും മെരിറ്റ് ലിസ്റ്റ്. ഒന്നിലധികം കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി ഒരു അപേക്ഷാഫോം മാത്രം സമര്‍പ്പിച്ചാല്‍ മതി. പക്ഷേ, ആനുപാതികമായി അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് ഒരു കോഴ്‌സിന് 1,000 രൂപ. പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും 250 രൂപ.
ജനുവരി ഏഴിന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 3.40 വരെയാണു പ്രവേശന പരീക്ഷ. ജനറല്‍ നോളേജ്, അനലിറ്റിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി എന്നിവയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ് പ്രവേശന പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, മധുര എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മുംബൈ കാമ്പസില്‍ വിവിധ സ്‌കൂളുകളുടെ കീഴിലുള്ള കോഴ്‌സുകള്‍: സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്, ഡിസ്എബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ദളിത്-ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, മെന്റല്‍ ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത്, ലൈവ്‌ലിഹുഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്, വിമന്‍ സെന്റേര്‍ഡ് പ്രാക്ടീസ്.
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസില്‍ എം.എ. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ്, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്, ഗ്ലോബലൈസേഷന്‍ ആന്‍ഡ് ലേബര്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസില്‍ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍ സോഷ്യല്‍ എപ്പിഡമോളജി, പബ്ലിക് ഹെല്‍ത്ത് ഇന്‍ ഹെല്‍ത്ത് പോളിസി-ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ്.
സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, വിമന്‍സ് സ്റ്റഡീസ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷനില്‍ എജ്യുക്കേഷന്‍. സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസില്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി സ്റ്റഡീസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, അര്‍ബന്‍ പോളിസി ആന്‍ഡ് ഗവേണന്‍സ്, റെഗുലേറ്ററി ഗവേണന്‍സ്, വാട്ടര്‍ പോളിസി ആന്‍ഡ് ഗവേണന്‍സ്.
സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഇക്കോളജിയില്‍ കൗണ്‍സലിങ് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ സ്‌പെഷലൈസേഷനോടുകൂടി അപ്ലൈഡ് സൈക്കോളജി മറ്റു സെന്ററുകളില്‍ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്, എല്‍.എല്‍.എം. സോഷ്യല്‍ വര്‍ക്ക് ഇന്‍ ചൈല്‍ഡ് റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ ഫാമിലി സ്റ്റഡീസ് എന്നിവയില്‍ ഓണ്‍ലൈന്‍ കോഴ്‌സും മുംബൈ കാമ്പസില്‍ നടത്തുന്നുണ്ട്.
തുല്‍ജാപുര്‍ കാമ്പസ്: എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ്, ഡെവലപ്‌മെന്റ് പോളിസി, പ്ലാനിങ് ആന്‍ഡ് പ്രാക്ടീസ്, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്, സസ്‌റ്റൈനബിള്‍ ലൈവ്‌ലിഹുഡ് നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഗവേണന്‍സ്.
ഹൈദരാബാദ് കാമ്പസ്: എംഎ റൂറല്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഗവേണന്‍സ്, എഡ്യൂക്കേഷന്‍, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, വിമന്‍സ് സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്.
ഗോഹത്തി കാമ്പസ്: എംഎ എന്‍വയണ്‍മെന്റ്, ഇക്കോളജി ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ്, ലേബര്‍ സ്റ്റഡീസ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി, പീസ് ആന്‍ഡ് കോണ്‍ഫ്‌ളിക്ട് സ്റ്റഡീസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പ്രാക്ടീസ്, ലൈവ്‌ലിഹുഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്, കൗണ്‍സലിംഗ്, പബ്ലിക് ഹെല്‍ത്ത്.
ചെന്നൈ ബനിയന്‍: സോഷ്യല്‍ വര്‍ക്ക് ഇന്‍ മെന്റല്‍ ഹെല്‍ത്ത്, അപ്ലൈഡ് സൈക്കോളജി സ്‌പെഷലൈസേഷന്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് ഇന്‍ ഹെല്‍ത്ത്.
മെന്റല്‍ ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്കര്‍മാരുടെ കുറവു പരിഗണിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട കോഴ്‌സ് നടത്തുന്നുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. മാതൃകാ ചോദ്യപേപ്പറും ഓണ്‍ലൈന്‍ മാതൃകാ പരീക്ഷയുടെ വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tiss.edu എന്ന വെബ്‌സൈറ്റ് കാണുകള്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 022-25525252 . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: നവംബര്‍ 30.
ക്‌സാറ്റ് പ്രവേശനപരീക്ഷ ജനുവരി എട്ടിന്
പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്‌ററിറ്റിയൂട്ടായ ജംഷെഡ്പുരിലെ എക്‌സ്.എല്‍.ആര്‍.ഐ. (സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്), ഭുവനേശ്വറിലെ എക്‌സ്.എല്‍.ആര്‍.ഐ. (സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) യിലും മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷയായ ക്‌സാറ്റ് (XAT2017) 2017 ജനുവരി എട്ടിന് നടക്കും.
പി.ജി.ഡി.എം. (എച്ച്.ആര്‍.എം.), പി.ജി.ഡി.എം. (ബി.എം.), പി.ജി.ഡി.എം. (ഗ്ലോബല്‍ എം.ബി.എ.), പി.ജി.ഡി.എം. (ജി.എം.പി.), എഫ്.പി.എം (ഫെലോ പ്രോഗ്രാം). ദേശീയ തലത്തില്‍ വിവിധ സ്വകാര്യ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും എം.ബി.എ. പ്രവേശനത്തിന് ക്‌സാറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്.
ക്‌സാറ്റിന് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ത്രിവല്‍സര ബിരുദമാണ് യോഗ്യത. 2017 ജൂണ്‍ 10നു മുമ്പ് അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എക്‌സ്.എല്‍.ആര്‍.ഐയില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ്, ജനറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം എന്നിവയാണുള്ളത്. ഇതില്‍ ജനറല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2017 മാര്‍ച്ച് 31ന് അഞ്ചുവര്‍ഷത്തെ മാനേജീരിയല്‍/സൂപ്പര്‍ വൈസറി പരിചയം ഉണ്ടായിരിക്കണം.
എക്‌സ്.എല്‍.ആര്‍.ഐയില്‍ ഗ്ലോബല്‍എം.ബി.എ./ബി.എം./എച്ച്.ആര്‍.എം. കോഴ്‌സുകള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ത്രിവത്സര ബിരുദമാണ് യോഗ്യത. 2017 ജൂണ്‍ 10നു മുമ്പ് അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മാനേജ്‌മെന്റ് രംഗത്ത് മൂന്നുവര്‍ഷമോ അതിലധികമോ ജോലിപരിചയമുള്ളവര്‍ക്ക് ഗ്ലോബല്‍ എം.ബി.എയില്‍ മുന്‍ഗണനയുണ്ട്.
ജി.എം. കോഴ്‌സുകള്‍ക്ക് ത്രിവല്‍സര ബിരുദവും 2017 മാര്‍ച്ച് 31നു മുമ്പ് മാനേജ്‌മെന്റ് രംഗത്ത് അഞ്ചുവര്‍ഷ ജോലി പരിചയവും വേണം. ഫെലോ പ്രോഗ്രാമുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.ടിക്ക് 50 ശതമാനം മാര്‍ക്കോടെ) ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ബിരുദത്തിന് 60 ശതമാനം (എസ്.സി/എസ്.ടിക്ക് 55 ശതമാനം) മാര്‍ക്കും വേണം. മൂന്നു വര്‍ഷ ജോലി പരിചയവും വേണം. അല്ലെങ്കില്‍ സി.എ./ഐ.സി.ഡബ്‌ള്യു.എ./സി.എസ്. പ്രൊഫഷണല്‍ ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.ടിക്ക് 50 ശതമാനം) പാസായിരിക്കണം. അല്ലെങ്കില്‍ ബി.ഇ./ബി.ടെക് 60 ശതമാനവും (എസ്.സി/എസ്.ടിക്ക് 50 ശതമാനം) രണ്ടു വര്‍ഷ ജോലി പരിചയവും വേണം. ക്‌സാറ്റിന് ആദ്യം www.xatonline.net വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 30നുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരത്തിന് www.xlri.edu,www.xlri.ac.in വെബ്‌സൈറ്റുകള്‍ കാണുക.
ജിപ്മറില്‍ മെഡിക്കല്‍ പി.ജി.: ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 2017 ജനുവരി സെഷനില്‍ നടത്തുന്ന മെഡിക്കല്‍ ബിരുദാനന്തരബിരുദ (എം.ഡി./എം.എസ്.) കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് മൊത്തം 102 സീറ്റാണുള്ളത്. എം.ഡിയ്ക്ക് 71ഉം എം.എസിന് 31ഉം സീറ്റുകളുണ്ട്. വിശദമായ, വിഷയം തിരിച്ചുള്ള തരംതിരിക്കല്‍, പ്രോസ്‌പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷാര്‍ഥി, അംഗീകൃത മെഡിക്കല്‍ കോളേജില്‍നിന്നും, എം.ബി.ബി.എസ്/ തത്തുല്യ യോഗ്യത നേടിയിരിക്കണം. 31.12.2016നുമുന്‍പ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. കേന്ദ്ര/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം.
ഡിസംബര്‍ 11ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ നടത്തുന്ന ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 250 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. അടിസ്ഥാന ക്‌ളിനിക്കല്‍ സയന്‍സസില്‍നിന്നും 100ഉം ക്‌ളിനിക്കല്‍ സയന്‍സസില്‍നിന്നും 15ഉം ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. വിഷയം തിരിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം പ്രോസ്‌പെക്ടസ്സിലുണ്ട്. പരീക്ഷ പരിചയപ്പെടുന്നതിനായി ഒരു മോക് ടെസ്റ്റ് ംംം.ഷശുാലൃ.ലറൗ.ശി എന്ന വെബ്‌സൈറ്റിലുണ്ട്. പെര്‍സൈന്റല്‍ സ്‌കോര്‍ പരിഗണിച്ചാണ് പരീക്ഷയില്‍ യോഗ്യത നേടുന്നവരെ കണ്ടെത്തുന്നത്. ജനറല്‍ വിഭാഗത്തിന് 50ാം പെര്‍സൈന്റല്‍ സ്‌കോറും എസ്.സി.,എസ്.ടി.,ഒ.ബി.സി. വിഭാഗങ്ങള്‍ 40ാം പെര്‍സെന്റെല്‍ സ്‌കോറും, അംഗപരിമിത വിഭാഗത്തിന് 45ാം പെര്‍സൈന്റെല്‍ സ്‌കോറും ലഭിക്കണം. അപേക്ഷാഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 1200 രൂപയും എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 800 രൂപയുമാണ്. അംഗപരിമിതര്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല.
ഒക്ടോബര്‍ 26 വൈകിട്ട് 5 മണിവരെ, www.jipmer.edu എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലും പ്രോസ്‌പെക്ടസിലും ലഭിക്കും. ഹാള്‍ടിക്കറ്റ്, നവംബര്‍ 16 മുതല്‍, വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരീക്ഷാദിവസം രാവിലെ 7 മണിക്ക് പരീക്ഷാകേന്ദ്രത്തിലെത്തണം. തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും കൊണ്ടുചെല്ലണം. ഫോട്ടോയുള്ള ആധാര്‍ കാര്‍ഡ്/ േവാട്ടര്‍ കാര്‍ഡ്/ പാസ്‌പോര്‍ട്ട് എന്നിവയിലൊന്നാകാം. ആദ്യ കൗണ്‍സലിങ് ഡിസംബര്‍ 21നായിരിക്കും. പ്രതിവര്‍ഷ അക്കാദമിക് ഫീസ് 2200 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രോസ്പക്ടസിലും ലഭിക്കും.
യു.എസ്. സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം
എഞ്ചിനിയറിങ്, ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇന്തോ യു.എസ്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറവും ഏര്‍പ്പെടുത്തിയ എസ്.എന്‍ ബോസ് സ്‌കോളേഴ്‌സ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക നിലവാരത്തിലുള്ള യുഎസ് സര്‍വകലാശാലകളില് പഠിക്കാനും ഗവേഷണത്തിനുമുള്ള സൗകര്യം ലഭിക്കും. ഇരു രാജ്യങ്ങളുമായുള്ള വിദ്യാര്‍ഥി വിനിമയപരിപാടിയുടെ ഭാഗമായാണ് പദ്ധതി.
യോഗ്യത: ഇന്ത്യന്‍ പൗരനായിരിക്കണം. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്ഥികള്‍ക്ക് അപേക്ഷിക്കാം
വിഷയങ്ങള്‍: അറ്റ്‌മോസ്ഫിയറിക് ആന്‍ഡ് എര്‍ത്ത് സയന്‍സ്, കെമിക്കല്‍ സയന്‍സ്, എഞ്ചിനിയറിങ്, മാത്തമാറ്റിക്കല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് മേഖലയില്‍ പഠനം നടത്തുന്നവരാകണം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും
http://49.50.81.218/Program_Details.aspx?ProgramFor=2 എന്ന വെബ്‌സൈറ്റ് ലിങ്ക് കാണുക.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:അപേക്ഷാതീയതി നീട്ടി
വെബ്‌സൈറ്റ് കുരുക്കില്‍പെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച ന്യൂനപക്ഷ പ്രീ മെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം ഒക്ടോബര്‍ 31വരെ നീട്ടി.
സര്‍വര്‍ തകരാറാകുന്നത് പതിവായതുമൂലം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാംതവണയാണ് തീയതി നീട്ടുന്നത്. നേരത്തേ ഒമ്പതോളം രേഖകള്‍ സ്‌കാന്‍ ചെയ്ത് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമായിരുന്നു. സര്‍വര്‍ തകരാറാകുന്നതുമൂലം ഇത് മാറ്റി. സര്‍വര്‍ തകരാറുമൂലം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല.
ചില സര്‍ട്ടിഫിക്കറ്റുകള്‍ പത്തുരൂപയുടെ മുദ്രപേപ്പറില്‍ സമര്‍പ്പിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Rasal