പ്രവാസി വോട്ട് ഏതു രീതിയില്‍ വേണമെന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതരുടെ അഭ്യര്‍ഥന.
‘എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ്’ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍വേയും മത്സരവും നടത്തുന്നത്. www.everyvotecounts.in എന്ന പോര്‍ട്ടല്‍ വഴിയാണ് ഇതില്‍ പങ്കെടുക്കാനാവുക. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി സഹകരിച്ചാണ് സര്‍വേ.
പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ വോട്ടിങ്, എംബസിയിലുടെ ബാലറ്റ്പേപ്പര്‍ വഴി എന്നീ രീതികളില്‍ ഏതുവേണമെന്നാണ് സര്‍വേയില്‍ ചോദിക്കുന്നതെന്ന് ഇന്ത്യന്‍ എംബസിയുടെ ചുമതലയുള്ള നീത ഭൂഷണ്‍ പറഞ്ഞു. ഇതുവഴി പ്രവാസികളുടെ താല്പര്യം അറിയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ ലക്ഷ്യം. ഡിസംബര്‍ അവസാനം വരെ സര്‍വേയില്‍ പങ്കെടുക്കാം. ഇതിന് നന്നായി പ്രചാരം നല്‍കുന്നവര്‍ക്ക് ഡെമോക്രസി പോയന്‍റ്കള്‍ ലഭിക്കുകയും കൂടുതല്‍ പോയന്‍റ് ലഭിക്കുന്നവര്‍ സമ്മാനത്തിന് അര്‍ഹരാവുകയും ചെയ്യും.
സര്‍വേയോടൊപ്പം ഒരു ഭാഗ്യശാലിക്ക് നാട്ടില്‍പോയി തിരിച്ചുവരാനുള്ള വിമാനടിക്കറ്റ് സമ്മാനമായി നല്‍കുന്ന മത്സരം ഈ മാസം അവസാനിക്കും. മുദ്രവാക്യം, ചിത്രം, ഹ്രസ്വചിത്രം തുടങ്ങിയ സര്‍ഗാത്മക ആശയങ്ങള്‍ സമര്‍പ്പിക്കുകയാണ് ഇതില്‍ വേണ്ടത്. വിജയിയെ ദേശീയ വോട്ടുദിനത്തില്‍ ആദരിക്കുകയും ചെയ്യും.
CMKONDOTTY
Please visit this link : www.everyvotecounts.in
Related News:
- Election Commission reaches out to overseas Indians to encourage voting
"Chief Election Commissioner Nasim Zaidi said the poll panel wants to systematically address challenges that overseas citizens might face for which it is conducting the online survey."
Out of nearly 11.4 million non-resident Indians across the globe, only 16,000 are registered as ‘overseas Indian voters’ in the country. Seeking to attract more eligible overseas Indians to register themselves as voters in the country, the Election Commission has now started to reach out to them. As part of its outreach programme, the poll panel has launched an online survey for overseas Indians to assess their level of awareness about the registration and voting process and to also gather opinion about their preferred method of voting. Read More
ദുബായ്: പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള മാർഗ നിർദേശങ്ങൾ ആരാഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈൻ സർവേ ആരംഭിച്ചു. വോട്ട് ചെയ്യാനുള്ള സന്നദ്ധതയും അതിനുള്ള മാർഗങ്ങളും പ്രവാസികളിൽ നിന്ന് നേരിട്ടറിയുകയാണ് സർവേയിലൂടെ ലക്ഷ്യമാക്കുന്നത്. അതേസമയം, പ്രവാസി സമൂഹത്തിൽ നിന്നും നേരത്തെ നിർദേശിക്കപ്പെട്ട ഓൺലൈൻ വോട്ടിങ് രീതിയെ കുറിച്ച് സർവേയിൽ പരാമർശിക്കുന്നില്ല.
രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശത്തു കഴിയുന്ന പ്രവാസി സമൂഹത്തിന്‍റെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അഭിപ്രായ സർവേ നടത്തുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇക്കാര്യത്തിൽ പ്രവാസികളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നത്.
സർവേക്കായുള്ള പ്രത്യേക ലിങ്ക് വഴി സൈറ്റിൽ രജിസ്റ്റർ ചെയ്തോ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയോ ലോഗിൻ ചെയ്തു സർവേയിൽ പങ്കെടുക്കാം. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു.
നിലവിൽ വോട്ടർ കാർഡുണ്ടോ, എൻ.ആർ.ഐ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ മുമ്പ് നാട്ടിൽ വോട്ടു ചെയ്തിട്ടുണ്ടോ തുടങ്ങിയ അന്വേഷണങ്ങൾക്ക് ശേഷം വിദേശത്തിരുന്നു ഏതു രീതിയിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യവും സർവേയിൽ ഉന്നയിക്കുന്നു. അതാത് രാജ്യത്തെ എംബസിയിൽ പോയി വോട്ടു ചെയ്യുക, ഇ ബാലറ്റ് വഴി വോട്ടു ചെയ്യുക, പോസ്റ്റൽ ബാലറ്റ് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു വെക്കുന്ന ഓപ്‌ഷനുകൾ.
വോട്ടവകാശം ഏതൊക്കെ പ്രവാസി സമൂഹത്തിനു അനുവദിക്കണമെന്നും പ്രായം സംബന്ധിച്ചും അഭിപ്രായങ്ങൾ ആരായുന്നുണ്ടെങ്കിലും പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഓൺലൈൻ വോട്ടിങ് രീതിയെ കുറിച്ച് സർവേയിൽ പരാമർശമില്ല. പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നടപടികൾ വേഗത്തിലാക്കിയതെന്നാണ് സൂചന.
നേരത്തെ പ്രവാസി വോട്ടിനോട് താൽപര്യം കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് നിലപാടിൽ മാറ്റം വരുത്തിയിരുന്നു.നിലവിൽ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അനുമതിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ പോയി വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്തതാണ് തടസ്സമായി നിൽക്കുന്നു.