എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.
നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി
വിരലടയാളമുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച് റോഡ് മാര്‍ഗവും, കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെയുമാണ് ഇവരെ രാജ്യത്തുനിന്ന് പുറത്താക്കിയതെന്നു പ്രാദേശിക പത്രം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെയുള്ള നടപടിയില്‍ പാസ്പോര്‍ട്ട് വിഭാഗത്തിനൊപ്പം മറ്റ് സുരക്ഷാവകുപ്പുകളും സഹകരിച്ചു. നിയമ ലംഘകര്‍ക്ക് ജോലിയോ വാഹന സൗകര്യം ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ നല്‍കരുതെന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ള പൊതുജനത്തിനും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.നിയമവിരുദ്ധമായി ജോലിചെയ്യന്നവര്‍ക്ക് താമസവും ഗതാഗതസൗകര്യവും നല്‍കുന്നതും കുറ്റകരമായി പരിഗണിക്കും. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുവരെ കുറിച്ച് പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 992 ല്‍ വിവരം നല്‍കണമെന്നും അനധികൃത താമസക്കാരെയും നിയമലംഘകരെയും തുടച്ചുനീക്കുന്നതിനുള്ള യജ്ഞത്തില്‍ സഹകരിക്കണമെന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിതാഖാത്ത് പദ്ധതി താഴെതട്ടിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നടപടി ആരംഭിച്ചതിന് പിറകെ സ്പോണ്‍സറുടെ അടുത്തല്ലാതെ തൊഴിലെടുക്കുന്നവരെ കര്‍ശനമായി നേരിടാനുള്ള തീരുമാനവും കൂടുതല്‍ വിദേശികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. 10ല്‍ താഴെ മാത്രം ജീവനക്കാരുള്ള സ്ഥാപനങ്ങളെ നേരത്തെ നിതാഖാത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഒരാഴ്ച മുമ്പ് ആരംഭിച്ച നിതാഖാത്തിന്‍െറ പുതിയ ഘട്ടത്തില്‍ ഇവരും ഉള്‍പ്പെടും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ നിയമത്തിന്‍െറ പരിപൂര്‍ണമായ പരിധിയിലെത്തിക്കാനാണ് നീക്കം.