ഹൃദ്രോഗം ഒഴിവാക്കാം

ഹൃദ്രോഗം ഒഴിവാക്കാം

കേരളത്തില്‍ ഹൃദ്രോഗവുമായി എത്തുന്നവരില്‍ ഏകദേശം 16-25% പേരും ചെറുപ്പക്കാരാണ്. ഹൃദയാഘാതം ഉള്‍പ്പെടുന്ന ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം മുന്‍കൂര്‍ പ്രതിരോധമാണ്. പാരമ്പര്യത്തിനു പുറമെ വളരെ പരിചിതമായ കാരണങ്ങളാലാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഇത്തരം അപായഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെത്തന്നെ 90% ഹൃദ്രോഗത്തെയും തടയാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, അമിത കൊഴുപ്പ്, മാനസിക സമ്മര്‍ദം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണരീതി, ഗര്‍ഭിണിയാകുമ്പോള്‍ പോഷകദാരിദ്ര്യം ഉണ്ടാകാനിടയാകുക, വ്യായാമവും വിശ്രമവും ഇല്ലാതിരിക്കുക, മദ്യപാനം, പൊണ്ണത്തടി... എന്നിവയാണ് ഹൃദ്രോഗത്തെ കൂട്ടുന്ന അപായഘടകങ്ങള്‍.

 

പ്രമേഹം ഹൃദ്രോഗനിരക്ക് ഉയര്‍ത്തും

 

ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രമേഹം. ചെറുപ്പത്തില്‍ത്തന്നെ പ്രമേഹം ബാധിക്കുന്നത് രക്തധമനികളെ നേരത്തെത്തന്നെ ജരിതാവസ്ഥയിലെത്തിക്കുകയും ഹൃദ്രോഗസാധ്യത ഇരട്ടിപ്പിക്കുകയും ചെയ്യും. പ്രമേഹം അനിയന്ത്രിതമാകുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് നിറയുകയും ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയപേശികള്‍ നിര്‍ജീവമാവുകയും ചെയ്യുന്നു. കൂടാതെ വേദനയില്ലാതെ ഹൃദയാഘാതമുണ്ടാകുക, ഹൃദ്രോഗാനന്തരം ഗുരുതരമായ പ്രശ്നങ്ങളിലേക്കെത്തിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനും പ്രമേഹത്തിനാകും. അതിനാല്‍ ഹൃദ്രോഗം ഒഴിവാക്കാന്‍ പ്രമേഹം നിയന്ത്രണവിധേയമാക്കുക എന്നത് അതീവ പ്രധാനമാണ്.

 

രക്തസമ്മര്‍ദം ഹൃദയാധ്വാനം കൂട്ടും

 

രക്തസമ്മര്‍ദം കൂടുതലാണെന്ന് അറിയാതെ ജീവിക്കുന്നവരാണ് ഏറെയും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. രക്തസമ്മര്‍ദം ഉയരുമ്പോള്‍ രക്തചംക്രമണം നിലനിര്‍ത്താന്‍ ഹൃദയം തീവ്രമായി പ്രവര്‍ത്തിക്കും. ഇത് ഹൃദയപേശികളുടെ കനം കൂട്ടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ചെയ്ത് ഹൃദ്രോഗം ഉണ്ടാക്കും. ഔഷധം, ജീവിതശൈലി ക്രമീകരണം ഇവയിലൂടെ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാം.

 

പുകയിലയുടെ ഉപയോഗം

 

ഹൃദ്രോഗംമൂലം മരിക്കുന്നവരില്‍ ഏറിയ പങ്കും പുകയിലയുടെ ഉപയോഗം ഉള്ളവരാണ്. പുകയില വലിക്കുകയോ, ചവയ്ക്കുകയോ ചെയ്യുന്നതിലൂടെ ഉള്ളിലെത്തുന്ന നിക്കോട്ടിന്‍ ഉന്മേഷം നല്‍കുന്നതോടൊപ്പം വ്യക്തിയെ കുറഞ്ഞ സമയംകൊണ്ട് പുകയിലയ്ക്ക് അടിമയാക്കും. അതിനാല്‍ ബോധപൂര്‍വം പുകയിലയുടെ ഉപയോഗം അവസാനിപ്പിക്കുകയാണ് വേണ്ടത്. പുകയില ഹൃദയധമനികള്‍ക്ക് കേടുവരുത്തിയും, നല്ല കൊഴുപ്പിനെ കുറച്ചും രക്തം കട്ടപിടിപ്പിച്ചും ഹൃദ്രോഗം ഉണ്ടാക്കും.

 

അമിതകൊഴുപ്പ് ഗുണകരമല്ല

 

നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമമില്ലായ്മയും കൊളസ്ട്രോള്‍ നില ഉയര്‍ത്തും. ചീത്ത കൊളസ്ട്രോള്‍ ഉയര്‍ന്ന അവസ്ഥ ധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദ്രോഗത്തിനും ഇടയാക്കും. ലളിതമായ ഭക്ഷണരീതികളും നിത്യവുമുള്ള വ്യായാമവും നല്ല കൊഴുപ്പ് വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

 

മാനസികസമ്മര്‍ദം

 

മാനസികസമ്മര്‍ദങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയപ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കും. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് പേശികളുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കും. മാനസിക പിരിമുറുക്കം ഉള്ളവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നതും ഹൃദ്രോഗത്തിനിടയാക്കും. ക്ഷമയില്ലായ്മ, അധിക മത്സരബുദ്ധി, ദേഷ്യം, നിരാശ, താങ്ങാനാവാത്ത ജോലിഭാരം ഇവയൊക്കെ സ്ഥിരമായി തുടരുന്നത് ഹൃദയത്തിന് ഒട്ടും ഗുണകരമല്ല. യോഗപോലുള്ള വ്യായാമങ്ങളും നല്ലസൗഹൃദങ്ങളും മനസ്സിന് ആശ്വാസം നല്‍കും. പുസ്തകവായന, സംഗീതം ഇവയും മാനസികസമ്മര്‍ദം കുറയ്ക്കും.

 

ഗര്‍ഭകാലം ശ്രദ്ധയോടെ

 

പോഷകക്കുറവും മാനസികസമ്മര്‍ദങ്ങളും ഗര്‍ഭിണി കര്‍ശനമായും ഒഴിവാക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഹദ്രോഗസാധ്യതയെ കുറയ്ക്കാനാകും. ജനസമയത്ത് തൂക്കം കുറവായ കുട്ടികളില്‍ ഭാവിയില്‍ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതുപോലെ പ്രമേഹമുള്ള സ്ത്രീകളിലും ഹൃദയവൈകല്യമുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭധാരണവും പ്രസവവും 30 വയസ്സിനു മുമ്പ് ആകുന്നതാണ് ഉചിതം. കുഞ്ഞിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും അവയവ രൂപീകരണത്തിനും കുറുന്തോട്ടി, ചുക്ക്, ജീരകം ഇവ ചേര്‍ത്ത പാല്‍ക്കഷായം ഗര്‍ഭിണി കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

 

പഴങ്ങളും പച്ചക്കറികളും നല്ലത്

 

ഹൃദ്രോഗം വരുത്തുന്നതില്‍ ഒട്ടും അപ്രധാനമല്ലാത്ത പങ്ക് വ്യക്തിയുടെ ആഹാരരീതിക്കുണ്ട്. പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാകും. ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍, വെള്ളക്കടല, ചീര ഇവയ്ക്ക് ധമനികളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ കഴിവുണ്ട്. നാരുകളാല്‍ സമ്പന്നമായ ഉലുവ, ഉഴുന്ന്, തുവര, ഓട്സ്, ഗോതമ്പ്, ചെറുപയര്‍ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുക വഴി ഹൃദ്രോഗത്തെ ഒഴിവാക്കും. വെളുത്തുള്ളി, ചുമന്നുള്ളി, സവാള ഇവയ്ക്കും ധമനികളുടെ ആരോഗ്യം സംരക്ഷിക്കാനാവും. പാവയ്ക്ക, പടവലങ്ങ, വെള്ളരി, കുമ്പളം, നെല്ലിക്ക, കാരറ്റ് തുടങ്ങിയവയും ഹൃദയാരോഗ്യം സംരക്ഷിക്കും. പാചകത്തിന് മിതമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉചിതം. പേരയ്ക്ക, പപ്പായ, ഓറഞ്ച് ഇവയും ഹൃദയാരോഗ്യം ഉറപ്പാക്കും. കൊഴുപ്പടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നത് ഹൃദയസംരക്ഷണത്തിന് അനിവാര്യമാണ്. ഫാസ്റ്റ്ഫുഡ്, സോസ്, മൃഗക്കൊഴുപ്പ്, ഉപ്പിലിട്ടവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക. അസമയത്തുള്ള ഭക്ഷണവും ഒഴിവാക്കുക.

 

 

 

കണ്ണിന്റെ ആരോഗ്യത്തിന് യോഗ-Yoga for Good Eye Health

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ കണ്ണിനും വ്യായാമം ആവശ്യമാണ്. ബോളുകള്‍ ഉപയോഗിച്ചുള്ള കളികള്‍, ഓട്ടം എന്നിവയിലേര്‍പ്പെടുമ്പോഴുള്ള ചലനത്തിലൂടെ കണ്ണിന് സാധാരണഗതിയില്‍ വ്യായാമം ലഭിക്കുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും ടി.വിക്കും മുന്നില്‍ ചടഞ്ഞ് കൂടുന്ന പുതുതലമുറയ്ക്ക് കണ്‍ കുഴികളിലുള്ള മസിലുകള്‍ക്ക് വ്യയാമം ലഭിക്കുന്നില്ല. ഇത് കാഴ്ച ശക്തിയെ എളുപ്പം തകരാറിലാക്കുന്നു. ഇത്തരക്കാര്‍ക്ക് വളരെ പ്രയോജപ്രദമാണ് കണ്ണിന് വേണ്ടിയുള്ള യോഗ.

വ്യത്യസ്ഥ വസ്തുക്കളില്ദൃഷ്ടി കേന്ദ്രീകരിച്ചുള്ള വ്യായാമം
വലതുകൈ നിങ്ങളുടെ മുന്നിലായി പിടിക്കുക. എല്ലാ വിരലുകളും മടക്കി തള്ളവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുക. കൈ കണ്ണിന്റെ അതേ ലെവലിലായിരിക്കണം. നോട്ടം തള്ളവിരല്‍ നഖത്തില്‍ കേന്ദ്രീകരിക്കുക. നോട്ടം അവിടെനിന്ന് പിന്‍വലിച്ച് മൂക്കിന്റെ അറ്റത്ത് കേന്ദ്രീകരിക്കുക. വീണ്ടും തള്ളവിരലിലേക്കും മൂക്കിന്‍ തുമ്പത്തേക്കും നോട്ടം ആവര്‍ത്തിക്കുക. ഇതാണ് ഒരു റൗണ്ട്. ഇതിന് ശേഷം കണ്ണിന് വിശ്രമം നല്‍കുകയും കൈകള്‍ ചൂടാക്കി കണ്‍പോളകള്‍ അടച്ച് അതിന് മുകളില്‍ വയ്ക്കുകയും ചെയ്യുക. പിന്നീട് ആദ്യം പറഞ്ഞ റൗണ്ട ആവര്‍ത്തിക്കുക. ഇത് കണ്ണുകളുടെ മസിലുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Yoga for Good Eye Health

 

Sit in a relaxed position, Stretch arms with your thumb in the hitchhike pose and Start focusing on your thumb as your arm is outstretched.

Now bring your thumb nearer to you, focusing continually, until your thumb is about 3 inches in front of your face. And  place your thumb away again till your arm is completely outstretched.

Repeat this for few minutes at a time whole day.

 

കൊളസ്ട്രോളിനെ അറിയുക

കൊളസ്ട്രോളിനെ അറിയുക

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

നല്ല  വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു  തടിച്ചിരിക്കുന്നു.  പക്ഷെ തടി ഉള്ളത്  കൊണ്ട്  മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും  ഉണ്ട്.  വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും  വെറുതെ  ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്തകൊളസ്ട്രോളും ട്രൈ  ഗ്ലിസരൈടും  കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം  കഴിക്കുന്നവര്‍ക്കാന്.  അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40  വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.   LDL , HDL  എന്ന   രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്.  ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.

എന്താണ് കൊളസ്ട്രോള്‍ ?

ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും  ആണിതിന്റെ  പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും  നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ  ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു  അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു.  മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ   വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 – 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.

സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ – LDL (Low Density Lipoprotein)

സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു.  ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.

സാന്ദ്രത കൂടിയ ലിപോപ്രോടീന്‍  - HDL (High Density Lipoprotein)

സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട്  കണങ്ങള്‍  രക്തകുഴലുകളുടെ  ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല.  തന്നെയുമല്ല ഇത്  LDL   നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.

ട്രൈ ഗ്ലിസരൈട് (Triglycerides )

ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര  കൂടിയതാണ് ട്രൈ ഗ്ലിസരൈട്.  ഇതും  ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL  ന്റെ അതെ  സ്വഭാവം  കാണിക്കുന്നു.  ഇത് കൂടുതലായാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.

കൊളസ്ട്രോളിന്റെ ഗുണങ്ങള്‍

നാഡീ സംപ്രേഷണം എന്ന  ഒരു  വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.

അളക്കുന്നതെങ്ങിനെ

കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും  അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍  ലാബില്‍  പോയി രക്തം കൊടുക്കുന്നു.  നല്ല ലാബില്‍ മാത്രം ടെസ്റ്റ്‌ ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും.  നോര്‍മല്‍, ‍ഹൈ നോര്‍മല്‍, അപകടം   ഇങ്ങിനെയാണ്‌  അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.

ആവശ്യമുള്ള ലെവല്  (mg യില്‍)

താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക;      

കൊളസ്ട്രോള് ഖടകങ്ങള്  

       നോര്‍മല്‍

         ഹൈ നോര്‍മല്‍

        അപകടം

  മൊത്തം അളവ്

       < 200

            200 – 240            

          >240

 ട്രൈ ഗ്ലിസരൈട്

  < 150

     150 – 500

         > 500

  LDL

  < 130

    130 – 160

        > 160

  HDL

  >  50

       50 – 35

      <  35

നാം ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസംമുട്ടമത്സ്യംഎണ്ണമദ്യം  ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ  കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക്  പേടിക്കാനില്ല. അല്ലെങ്കില്‍  കായിക  അധ്വാനം ചെയ്യുന്നവര്കും പ്രശ്നമില്ല.  കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്ട്രോള്‍ ഉണ്ടായിരിക്കും.    പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു.  ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല


source


Read & Share on Ur Face book Profile: http://boolokam.com/archives/27393#ixzz2Gj3ZDgis

 

 

മനുഷ്യരായിരിക്കാനുള്ള സമരം-risalaonline

മനുഷ്യരായിരിക്കാനുള്ള സമരം

NM Swadiq
ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മദ്യത്തിനെതിരെയുള്ള പ്രത്യക്ഷ സമരത്തിന്റെ ആദ്യഘട്ടമെന്നോണം ഡിസ.31ന് എസ്എസ്എഫ് മദ്യവില്പന തടയുന്നു; സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍
എന്‍ എം സ്വാദിഖ് സഖാഫി
      വായനാ മുറിയില്‍ ചിതറിക്കിടക്കുന്ന ദിനപത്രങ്ങളില്‍ ഒന്നാം പേജിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ആ വാര്‍ത്തയുള്ളത്; പാര്‍ലമെന്റിനെപ്പോലും ഇളക്കിമറിച്ച സംഭവം. ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു പറ്റം ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് പീഡനം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയ പ്രതികള്‍ സംഭവ സമയം മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞു.
     അതേ പത്രത്തില്‍ തന്നെ കോട്ടയത്തു നിന്നുള്ള മറ്റൊരു വാര്‍ത്തകൂടിയുണ്ട്. മദ്യലഹരിയില്‍ ട്രെയിനില്‍ ബഹളമുണ്ടാക്കിയ ആറ് ജവാന്മാരെ ആര്‍പിഎഫ് അറസ്റ് ചെയ്തു. കൊല്ലത്തെ റെയില്‍വെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് 500 രൂപ പിഴയും തടവും ശിക്ഷവിധിച്ചു. സഹയാത്രികരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും പരസ്യമായി മദ്യപിക്കുകയും യാത്രക്കാരെ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവത്രെ ഈ ധീരജവാ•ാര്‍! വിവരമറിഞ്ഞെത്തിയ ആര്‍പിഎഫുകാരെ ഇവര്‍ അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് അറസ്റ് ചെയ്തത്.
    മദ്യപാനം മഹാദുരന്തമായി പടര്‍ന്നു പിടിച്ചിരിക്കുകയാണ്. സ്വൈരജീവിതം താറുമാറാക്കുന്ന ഒഴിയാബാധയായി മദ്യവിപത്ത് അതിന്റെ നഖങ്ങള്‍ സമൂഹ ഗാത്രത്തില്‍ ആഴ്ത്തിയിരിക്കുന്നു. കുടത്തിലടക്കാന്‍ കഴിയാത്ത ഭീകരനായ ഭൂതത്താനെപ്പോലെ യഥേഷ്ടം അപകടം വിതച്ച് വിഹരിക്കുകയാണ് ഈ വില്ലന്‍. ഉത്തരവാദിത്തമുള്ള ഭരണകൂടം നിയന്ത്രിക്കാന്‍ പോലുമാകാതെ മിഴിച്ചു നില്‍ക്കുകയാണ്. സംഭ്രജനകമായ ഒരു ഭാവിയാണോ നമ്മെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്? അങ്ങനെയാണ് നടേ സൂചിപ്പിച്ച സംഭവങ്ങളുടെ ആവര്‍ത്തന സ്വഭാവം നമ്മെ ഉണര്‍ത്തുന്നത്.
ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മനുഷ്യത്വവും മൃഗീയതയും രണ്ടാണ്. മൃഗം മൃഗമായും മനുഷ്യന്‍ മനുഷ്യനായും തന്നെയാണ് ജീവിക്കേണ്ടത്. ഈ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണ് മദ്യപാനി ചെയ്യുന്നത്. ഉണര്‍ന്നു നില്‍ക്കുന്ന മാനുഷിക ഭാവത്തെ നിര്‍ബന്ധിത മയക്കത്തിനു വിധേയമാക്കി ഉറങ്ങിക്കിടക്കുന്ന മൃഗീയതയെ മനഃപൂര്‍വ്വം വിളിച്ചുണര്‍ത്തുന്ന കൊടുംപാതകത്തെ ആഘോഷവും ആഹ്ളാദവുമാക്കുന്നവരെ നമ്മളെന്താണ് വിളിക്കേണ്ടത്?
   മദ്യപാനം കേവലമൊരു തിന്മയല്ല. എല്ലാ രാക്ഷസീയഭാവങ്ങളെയും തൊട്ടുണര്‍ത്തുന്ന, തിന്മകളുടെ ഊര്‍ജ്ജ സ്രോതസ്സാണത്. എന്തിനും ഏതിനും അരുനിന്ന് കൊടുക്കുന്ന മൃഗത്തെ വളര്‍ത്തിയെടുക്കുന്നുവെന്നതാണ് മദ്യപാനി ചെയ്യുന്ന സേവനം. ഉസ്മാനുബിന്‍ അഫ്ഫാന്‍(റ) ഒരിക്കല്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെ പറഞ്ഞു: “എല്ലാ തിന്മകളുടെയും മാതാവാണ് മദ്യം.” ഇത് ശരിവെക്കുന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഖലീഫയുടെ പ്രസംഗം. പള്ളിയിലേക്ക് പോകുന്ന മനുഷ്യന്‍. പോകുന്ന വഴിയില്‍ ദുര്‍വൃത്തയായ ഒരു സ്ത്രീ ഇദ്ദേഹത്തെ വലയില്‍ വീഴ്ത്തുന്നു. പരിചാരികയെ ഉപയോഗിച്ച് അയാളെ വഞ്ചനാപരമായി തന്റെ വീട്ടിലെത്തിച്ച അവള്‍ അയാളോട് തുറന്നു പറഞ്ഞു : “മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചേയ്തേ പറ്റൂ. ഒന്നുകില്‍ വ്യഭിചാരത്തിന് മുതിരുക. അല്ലെങ്കില്‍ ഈ കുഞ്ഞിനെ കൊലപ്പെടുത്തുക. അതിനും സാധ്യമല്ലെങ്കില്‍ ഈ മദ്യം കുടിക്കുകയെങ്കിലും ചെയ്യണം.”
      ഞെട്ടലോടെ ആ മനുഷ്യന്‍ പ്രതികരിച്ചു: “കൊലപാതകത്തിനോ വ്യഭിചാരത്തിനോ ഞാന്‍ കൂട്ടുനില്‍ക്കില്ല.”
“എങ്കില്‍ മദ്യം നുണയാം.” നിവൃത്തിയില്ലാതെ അയാള്‍ അതിനു സന്നദ്ധനായി. മദ്യലഹരി പതുക്കെ തലക്കു പിടിച്ച അയാള്‍ അവളുടെ ഇംഗിതങ്ങള്‍ക്കെല്ലാം വഴങ്ങിക്കൊടുത്തു. അവളുമായി വേഴ്ചയിലേര്‍പ്പെട്ട അയാള്‍ ആ കുഞ്ഞിനെ കൊല ചെയ്തു!.
   മദ്യം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങള്‍ക്കെതിരെ പൊതുബോധം രൂപപ്പെട്ടുവന്ന പശ്ചത്തലത്തിലാണ് “ഖുര്‍ആന്‍ മദ്യത്തില്‍ വലിയ നാശവും താല്‍ക്കാലികമായ നിസ്സാര നേട്ടങ്ങളുമാണുള്ളത്” എന്ന് പരാമര്‍ശിക്കുന്നത്. അതോടെ വിവേകം പൂര്‍ണമായി നഷ്പ്പെടാത്തവര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി. പിന്നീട് സ്വഹാബി പ്രമുഖന്‍ അബ്ദുറഹ്മാനുബ്നു ഔഫ് സംഘടിപ്പിച്ച സദ്യയില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ചിലര്‍ കുടിച്ച് ലക്കു കെട്ട് നിസ്കാരം അലങ്കോലപ്പെടുത്തിയപ്പോള്‍ നിരോധനത്തിന്റെ രണ്ടാംഘട്ടമായി. മദ്യലഹരിയില്‍ നിസ്കരിക്കരുതെന്ന് ഖുര്‍ആന്‍ തിരുത്തി. മറ്റൊരിക്കല്‍ സഅ്ദ്ബ്നു അബീവഖാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സ്വഹാബികള്‍ മദ്യപിച്ച് മത്തുപിടിച്ച് കൈയാങ്കളിയിലേര്‍പ്പെട്ടപ്പോഴാണ് നിരോധത്തിന്റെ മൂന്നാം ഘട്ടം. “എന്തുകൊണ്ട് നിങ്ങള്‍ക്ക് മദ്യം വര്‍ജ്ജിച്ചുകൂടാ” എന്ന ആഹ്വാനത്തിലൂടെ മനുഷ്യന്റെ വിവേകവും പണവും തകര്‍ത്തു കളയുന്ന വില്ലനെ ഇസ്ലാം തുരത്തുകയായിരുന്നു; എന്നെന്നേക്കുമായി.
     ’മദ്യവും ചൂതാട്ടവും നിങ്ങള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും വിളിച്ചു വരുത്തു’മെന്ന ഖുര്‍ആന്റെ മുന്നറിയിപ്പ് എത്രമേല്‍ പ്രസക്തമാണ്. ദുരന്തങ്ങളും പരിഹാസവുമാണ് മദ്യപാനി വിളിച്ചു വരുത്തുന്നത്. കുടിച്ചു ലക്കു കെട്ടവന് ഭൂമി ആകാശവും ആകാശം ഭൂമിയുമാണ്. ഭാര്യയും മക്കളും സഹോദരിയും അമ്മയും അവന്റെ കണ്ണില്‍ സ്ത്രീ മാത്രമാണ്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെപ്പോലെ മാലിന്യങ്ങളും വിസര്‍ജ്ജ്യവുംഛര്‍ദ്ദിലും അവന് കളിപ്പാട്ടങ്ങളാണ്.
     മഹാനായ ഹാഫിള് ഇബ്നു അബിദ്ദുന്‍യാ (റ) മദ്യപിച്ച് ലക്കുകെട്ടു വഴിയില്‍ കിടക്കുന്ന ഒരാളെ കാണുന്നു. സ്വന്തം കയ്യിലേക്ക് മൂത്രമൊഴിച്ച് മുഖം കഴുകുകയാണയാള്‍. ‘വെള്ളത്തെ ശുദ്ധിയുള്ളതാക്കുകയും ഇസ്ലാമിനെ പ്രകാശമാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതികളും’ എന്ന പ്രാര്‍ത്ഥനാ വചനം ഉരുവിട്ടു കൊണ്ടാണ് ഈ മൂത്രാഭിഷേകം.
   അദ്ദേഹം തന്നെ പറയുന്നു മറ്റൊരു മദ്യപാനിയെക്കുറിച്ച്: ഇയാള്‍ വഴിയില്‍ വീണു കിടക്കുന്നു. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ താടിയിലും മുഖത്തുമായി പറ്റിപ്പിടിച്ചിരിക്കുന്നു. അത് നക്കിയെടുക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട തെരുവ് പട്ടിയോട് മദ്യപാനി വിളിച്ചു പറയുന്നു: “യജമാനനേ, ഉറുമാല്‍ മലിനപ്പെടുത്തല്ലേ?”
     അബ്ബാസ് ബിന്‍ മിര്‍ദാസി(റ) നോട് ഒരാള്‍ ചോദിച്ചു: “താങ്കളെന്തേ മദ്യപിക്കുന്നില്ല?. “സ്വന്തം കൈകള്‍ കൊണ്ട് അവിവേകം വാരി വിഴുങ്ങാന്‍ ഞാനൊരുക്കമല്ല. തന്നെയുമല്ല. പകല്‍ വെളിച്ചത്തില്‍ ജനതയുടെ നേതാവായ ഞാന്‍ വൈകുന്നേരത്ത് വിഡ്ഢിയാകാനും തയ്യാറല്ല” എന്നായിരുന്നു മഹാന്റെ മറുപടി.
     ഈ തിരിച്ചറിവാണ് നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടുപോയിട്ടുള്ളത്. ബുദ്ധിയുറയ്ക്കാത്ത, കാല്നിലത്തുറയ്ക്കാത്ത ഒരു സമൂഹത്തെയും കൊണ്ടെങ്ങനെ നമുക്ക് അടുത്ത പുലരിയിലേക്ക് പോവാനാവും? റോഡും പാലവുമൊക്കെ വീതിയും വലിപ്പവും കൂട്ടുന്നതിനുമുമ്പ് ഇച്ഛാശക്തിയുള്ള ഭരണകൂടവും ജനതയും ചിന്തിക്കേണ്ടത് ഈ വഴിക്കാണ്. ഇതിനാണ് എസ്എസ്എഫ് പുതിയ സമരനീക്കങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. വളരെ ശക്തമായ സമരപരിപാടികളുമായി നീങ്ങിയില്ലെങ്കില്‍ ഈ വൃത്തികേട് നമ്മുടെ നെഞ്ചത്തു നിന്ന് പറിച്ചെറിയാന്‍ കഴിയില്ല. അതിനാല്‍ എസ്എസ്എഫ് മദ്യമുക്ത കേരളമെന്ന വിവേകമുള്ളവരുടെ തീരുമാനത്തിനൊപ്പം ധിഷണ കൊണ്ടും കര്‍മ്മം കൊണ്ടും കക്ഷിചേരുകയാണ്. പ്രതികരിക്കാനറയ്ക്കുന്നവര്‍ക്ക് താക്കീതായിട്ടാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സമരഭേരി മുഴക്കുന്നത്. മൂല്യങ്ങളുടെ ശവപ്പറമ്പിലെ മൂകസാക്ഷികളാവാന്‍ അത് ഒരുക്കമല്ല. ന•ക്കു വേണ്ടി നാം ഒരുമിക്കണം. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനില്ലെന്ന ഇച്ഛാശക്തിയോടെ പാര്‍ട്ടികള്‍ നിലപാടെടുക്കുകയാണെങ്കില്‍, അതായിരിക്കും ഏറ്റവും വലിയ ജനസേവനവും മനുഷ്യപക്ഷ വികസനവും. നാട് മദ്യമുക്തമാക്കുന്നത് മനുഷ്യനു വേണ്ടിയുള്ള തീരുമാനമാണ്. നമ്മുടെ വീട്, കുടുംബം, സ്വസ്ഥത, സമാധാനം എല്ലാം ഇടിച്ചു പരത്തിപ്പോകുന്ന മദ്യപ്പിശാചുക്കള്‍ക്കെതിരെയുള്ള ധര്‍മസമരമാണത്. ഏഴാംകിട ആരോപണങ്ങളുയര്‍ത്തി ഈ ധര്‍മസരത്തെ കക്ഷിരാഷ്ട്രീയത്തിലേക്കും വര്‍ഗീയതയിലേക്കും ആട്ടിത്തെളിക്കുന്നവരുടെ പൊയ്മുഖം വലിച്ചു ചീന്തണം. അതിനു നമുക്കാവും. സ്വബോധമുള്ളവരെ ചിന്തിപ്പിക്കാനും കഴിയും. നല്ല മനസ്സും ബോധ്യവുമുള്ള സമയത്ത് നമ്മുടെ രാഷ്ട്രീയക്കാരെയും അധികാരത്തിന്റെ മര്‍മ്മസ്ഥാനത്തിരിക്കുന്നവരെയും നമ്മള്‍ ചെന്നു കാണണം. എന്തുകൊണ്ട് തീരുമാനം വൈകുന്നു എന്ന് നമുക്കറിയണം. തടസ്സങ്ങള്‍ നീക്കിക്കൊടുക്കണം. വഴി എളുപ്പമാക്കണം. മദ്യരാജാക്ക•ാരെകൊണ്ട് മദ്യത്തിന്നെതിരെ തീരുമാമെടുപ്പിച്ച പ്രസ്ഥാനമാണിസ്ലാം.
    ഇളം തലമുറയ്ക്ക് ലഹരിയെറിഞ്ഞു കൊടുത്തിരുന്ന പാന്‍ ഉല്പന്നങ്ങള്‍ക്കെതിരെ ജനജാഗ്രത ഉണര്‍ത്തിയ സംഘടനക്ക് ഈ സമരം ജയിക്കുമെന്ന പ്രതീക്ഷയുണ്ട്.ഇപ്പോഴിതാ പുതുവര്‍ഷപ്പിറവി വരുന്നു; ഡിസ.31ന്. അന്ന്, നമ്മുടെ നാടിനെ കുടിച്ചു കൂത്താടിയ മക്കള്‍ കയ്യിലെടുക്കാന്‍ പോവുകയാണ്. അന്ന് ആ കുട്ടികളെ നാം കയ്യിലെടുക്കണം. അന്ന് സഹോദരനെ/ മകനെ/ ചങ്ങാതിയെ നാം തെരുവിന് വിട്ടുകൊടുക്കരുത്. ഈയൊരു ഉറച്ച തീരുമാനം എസ്എസ്എഫ് നിങ്ങളാടാവശ്യപ്പെടുകയാണ്.
    നിങ്ങള്‍ക്കു വേണ്ടി, കുടുംബത്തിനു വേണ്ടി, നല്ല നാടിനുവേണ്ടി, സര്‍വ്വോപരി മനുഷ്യനു വേണ്ടി അന്നത്തെ രാത്രി നാം കരുതിയിരിക്കുക. അര്‍ധ ബോധത്തോടെയെങ്കിലും മദ്യഷാപ്പിനു മുമ്പില്‍ എത്തിപ്പെടുന്നവരെ ന്യായമായും തിരുത്താനും ചിന്തിപ്പിക്കാനും എസ്എസ്എഫ് തയ്യാറെടുത്തു കഴിഞ്ഞു. അതിനായി ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ 31ന് എസ്എസ്എഫ് കേരളത്തിലെ മദ്യഷാപ്പുകള്‍ ഉപരോധിക്കുകയാണ്.
എസ്എസ്എഫ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍

ക്ളാറ്റ് അപേക്ഷ ജനുവരി 15 മുതല്‍/Apply for Common Law Admission Test (CLAT) – 2013

ക്ളാറ്റ് അപേക്ഷ ജനുവരി 15 മുതല്‍
ജമാലുദ്ദീന്‍ മാളിക്കുന്ന്

2013-14 അധ്യയനവര്‍ഷം ഇന്ത്യയിലെ 14 ദേശീയ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ളാറ്റ്) 2013 മേയ് 12ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. റായ്പൂരിലുള്ള ഹിദായത്തുല്ല നാഷനല്‍ ലോ സര്‍വകലാശാലക്കാണ് ഈ പ്രവേശ പരീക്ഷ നടത്തിപ്പിനുള്ള ചുമതലയുള്ളത്.
ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പൂര്‍, റായ്പൂര്‍, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം എന്നിവിടങ്ങളിലും, കേരളത്തില്‍ കൊച്ചിയിലുമാണ് ദേശീയ നിയമ സര്‍വകലാശാലകള്‍ ഉള്ളത്. നിയമപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളായാണ് ഇവ അറിയപ്പെടുന്നത്.ബിരുദ കോഴ്സുകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയാണുള്ളത്. അപേക്ഷകര്‍ പ്ളസ്ടു തത്തുല്യ പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/ വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മതിയാവും. അപേക്ഷകര്‍ക്ക് 20 വയസ്സില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 22 വയസ്സ് കവിയാന്‍ പാടില്ല. അവസാനവര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ അപേക്ഷകര്‍ എല്‍.എല്‍.ബി/ ബി.എല്‍ തത്തുല്യ ബിരുദം 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍നിന്നും ദേശീയ നിയമ സര്‍വകലാശാലാ കേന്ദ്രങ്ങളില്‍നിന്നും 3000 രൂപക്ക് അപേക്ഷാഫോറം നേരിട്ട് ലഭിക്കും. (പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 2500).
അപേക്ഷ തപാല്‍ വഴി പേര്, അച്ഛന്‍െറ പേര്, ഫോണ്‍ നമ്പര്‍, വിലാസം, പിന്‍കോഡ് എന്നിവ സഹിതം കണ്‍വീനര്‍, ക്ളാറ്റ്-2013, ഹിദായത്തുല്ല നാഷനല്‍ ലോ യൂനിവേഴ്സിറ്റി, ഉപര്‍വാര പോസ്റ്റ്, അഭന്‍പൂര്‍, ന്യൂ റായ്പൂര്‍. ഛത്തിസ് നഗര്‍ -493661 എന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെട്ടാല്‍ മതിയാവും. ഇത്തരം അപേക്ഷകര്‍ രജിസ്ട്രാര്‍, എച്ച്.എന്‍.എല്‍.യു -ക്ളാറ്റ്- 2013 എ/സി എന്ന വിലാസത്തില്‍ റായ്പൂരില്‍ മാറാവുന്ന 3100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി/ എസ്.ടി- 2600) കൂടെ സമര്‍പ്പിക്കണം.
www.clat.ac.in 
എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 3.5x4.5 വലുപ്പമുള്ള ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം Convener, Common Law Admission Test  (CLAT 2013), Hidayathullah National Law University, Post Uparwara, Abhanpur, New Raipur, Chattisgarh 493661  എന്ന വിലാസത്തില്‍ മാര്‍ച്ച് 30നകം ലഭിക്കത്തക്ക വിധം അയക്കണം.
വിശദവിവരങ്ങള്‍ക്ക് www.clat.ac.in എന്ന  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Common Law Admission Test (CLAT) 2013
The Common Law Admission Test (CLAT) 2013 for admission to under-graduate and
post-graduate programmes offered by member National Law Universities is scheduled to take
place on Sunday, i.e. on 12th May 2013, from 03:00 p.m. to 05:00 p.m.
Sale of Application Forms and Information Brochure and also previous Years Question
Papers (from 2008-2012) will commence from 15th January 2013 at the specified branches of
SBI and the member National Law Universities. Online application facility will also be
available from 15th January 2013.
For further details regarding CLAT-2013, please go through the information posted on the
CLAT-2013
website: www.clat.ac.in.




Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ