ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ ആരോഗ്യം നിലനിര്‍ത്താന്‍ കണ്ണിനും വ്യായാമം ആവശ്യമാണ്. ബോളുകള്‍ ഉപയോഗിച്ചുള്ള കളികള്‍, ഓട്ടം എന്നിവയിലേര്‍പ്പെടുമ്പോഴുള്ള ചലനത്തിലൂടെ കണ്ണിന് സാധാരണഗതിയില്‍ വ്യായാമം ലഭിക്കുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും ടി.വിക്കും മുന്നില്‍ ചടഞ്ഞ് കൂടുന്ന പുതുതലമുറയ്ക്ക് കണ്‍ കുഴികളിലുള്ള മസിലുകള്‍ക്ക് വ്യയാമം ലഭിക്കുന്നില്ല. ഇത് കാഴ്ച ശക്തിയെ എളുപ്പം തകരാറിലാക്കുന്നു. ഇത്തരക്കാര്‍ക്ക് വളരെ പ്രയോജപ്രദമാണ് കണ്ണിന് വേണ്ടിയുള്ള യോഗ.
വ്യത്യസ്ഥ വസ്തുക്കളില്‍ ദൃഷ്ടി കേന്ദ്രീകരിച്ചുള്ള വ്യായാമം
വലതുകൈ നിങ്ങളുടെ മുന്നിലായി പിടിക്കുക. എല്ലാ വിരലുകളും മടക്കി തള്ളവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുക. കൈ കണ്ണിന്റെ അതേ ലെവലിലായിരിക്കണം. നോട്ടം തള്ളവിരല്‍ നഖത്തില്‍ കേന്ദ്രീകരിക്കുക. നോട്ടം അവിടെനിന്ന് പിന്‍വലിച്ച് മൂക്കിന്റെ അറ്റത്ത് കേന്ദ്രീകരിക്കുക. വീണ്ടും തള്ളവിരലിലേക്കും മൂക്കിന്‍ തുമ്പത്തേക്കും നോട്ടം ആവര്‍ത്തിക്കുക. ഇതാണ് ഒരു റൗണ്ട്. ഇതിന് ശേഷം കണ്ണിന് വിശ്രമം നല്‍കുകയും കൈകള്‍ ചൂടാക്കി കണ്‍പോളകള്‍ അടച്ച് അതിന് മുകളില്‍ വയ്ക്കുകയും ചെയ്യുക. പിന്നീട് ആദ്യം പറഞ്ഞ റൗണ്ട ആവര്‍ത്തിക്കുക. ഇത് കണ്ണുകളുടെ മസിലുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Yoga for Good Eye Health
Sit in a relaxed position, Stretch arms with your thumb in the hitchhike pose and Start focusing on your thumb as your arm is outstretched.
Now bring your thumb nearer to you, focusing continually, until your thumb is about 3 inches in front of your face. And place your thumb away again till your arm is completely outstretched.
Repeat this for few minutes at a time whole day.