പാൻ‌കാർഡ് (PAN CARD) എടുക്കാൻ എന്തു ചെയ്യണം ?


സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ്‌ പാൻ‌ കാർഡ്.
അനധികൃതമായ പണ‌ഇടപാടുകളും കള്ള പ്പണവും തടയാനായിട്ടാണ് ആദായനികു തി വകുപ്പ് പാൻ‌ നമ്പർ (PAN- Permanent Account Number) ഏർപ്പെടു ത്തിയിരിക്കുന്നത്. ആദായ നികുതി അടയ്‌ക്കുവാനും റിട്ടേൺ ഫയൽ ചെയ്യാനും പാൻ‌നമ്പർ നിർബന്ധ മാണ്. ഒരാൾക്ക് ഒരു പാൻ‌നമ്പർ മാത്രമേ ഉണ്ടാകാവൂ ഒന്നിലധികം പാൻ‌കാർഡ് എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

(പാൻ നമ്പർ - ആദ്യ 5 അക്ഷരങ്ങളും പിന്നെ 4 അക്കവും പിന്നെ ഒരു അക്ഷരവുമായി മൊത്തം 10 അക്ഷരങ്ങൾ ആയിരിക്ക‌ും PAN structure is as follows: AAAAA9999A )

വ്യക്തികള‌ുടെ പാൻ‌കാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്കും.

പാൻ‌കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വരും?

ഒരു ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ

അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും

ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ

രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്
ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ

ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്

ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 ര‌ൂപയിൽ ക‌ൂട‌ുതലായാൽ

ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000(അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ

കയറ്റുമതിയും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)

ബാങ്കുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും

ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്ത‌ുന്നതിന്

പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ ( സഹകരണ ബാങ്കിൽ നിർബന്ധം)

അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കാൻ

ബാങ്കുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ

വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ

ഒരു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങ‌ുവാൻ

***********************************************************

മുകളിൽ പറഞ്ഞ ഏതെങ്കില‌ും കാര്യങ്ങൾ നിങ്ങള‌ുടെ ജീവിതത്തിൽ വരുന്നുണ്ടെങ്കിൽ പാൻ‌നമ്പർ നിർബന്ധമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പാൻകാർഡ് ആവശ്യമായി വര‌ും

***********************************************************

പാൻ‌കാർഡ് എടുക്കാൻ വരുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.



***********************************************************
പാൻ‌കാർഡിനായി അപേക്ഷിക്കുമ്പോൾ പാൻ ഏജൻസി കോഡ് + കൂപ്പൺ നമ്പറോടു കൂടിയ രസീതി ചോദിച്ചു വാങ്ങുക. ഈ കൂപ്പൺ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.
പാൻ‌കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ പാൻ‌നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട കാർഡിന് പകരമായി മറ്റൊന്നിന് അപേക്ഷിക്കാവുന്നതാണ്. യാതൊരു കാരണവശാലും പുതിയ പാൻ കാർഡിനായി അപേക്ഷിക്കരുത്.



***********************************************************

പാൻ‌കാർഡ് എടുക്കുവാൻ നിയുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീ‍പിക്കുക അല്ലാത്ത പക്ഷം നിങ്ങള‌ുടെ വ്യക്തിവിവരങ്ങൾ ദ‌ുര‌ുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്

***********************************************************

എല്ലാവർക്ക‌ും പാൻ‌‌കാർഡ് നിർബന്ധമ‍ാക്കാൻ കേന്ദ്ര സർക്കാർ. ***********************************************************

18 വയസ്സിന് താഴെയുള്ളവർക്ക് പാൻ‌കാർഡ്.


18 വയസ്സിന് താഴെയുള്ളവർ പാൻ‌കാർഡിനായി അപേക്ഷിക്കുമ്പോൾ സ്വന്തം അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി, ജനനതിയതി രേഖ എന്നിവയ്ക്ക് പുറമേ രക്ഷിതാവിന്റെ അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി എന്നിവ കൂടി നൽ‌കേണ്ടതാണ്.
അപേക്ഷാ ഫോമിൽ ഒപ്പിടേണ്ടത് രക്ഷിതാവാണ്.
ഈ പാൻ‌കാർഡിൽ ഫോട്ടോ ഉണ്ടായിരിക്കുന്നതല്ല ആയതിനാൽ ഫോട്ടൊ ഐഡി പ്രൂ‍ഫ് ആയി ഉപയോഗിക്കാനാവില്ല.
18 വയസ്സിന് ശേഷം പാൻ‌കാർഡ് പുതുക്കേണ്ടതാണ്.



Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ