الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
  
1400  ൽ പരം വർഷങ്ങൾക്ക്  മുമ്പ് തന്റെ ഉമ്മത്തിന്റെ സ്വയം രക്ഷയ്ക്കായി തിരു നബി  صلى الله عليه وسلم  പഠിപ്പിച്ച മഹത്തായ ഒരു  ദിക്‌ർ   / ദുആ
  
  بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ◦   اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ◦
  " അല്ലാഹുവിന്റെ നാമത്തിൽ   ഞാൻ  പുറപ്പെടുന്നു. അല്ലാഹുവിങ്കൽ   ഞാൻ എല്ലാം ഭരമേൽപ്പിച്ചിരിക്കുന്നു.   അത്യുന്നതനും  മഹാനുമായ അല്ലാഹുവിന്റെ സഹായം കൂടാതെ ആർക്കും   ഒന്നും ചെയ്യാൻ കഴിയുകയില്ല.  അല്ലാഹുവേ,  ഞാൻ   വഴിതെറ്റുകയോ ,  വഴി തെറ്റിക്കപ്പെടുകയോ  ,   അബദ്ധത്തിൽ   ചാടുകയോ,  ചാടിക്കപ്പെടുകയോ അക്രമിക്കുകയോ  ,   അക്രമിക്കപ്പെടുകയോ  ,അറിവില്ലാതെ പെരുമാറുകയോ  ചെയ്യുന്നതിൽ   നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു."
  
ഈ ദിക്‌ർ   മക്കളെ  പഠിപ്പിക്കുകയും വീട്ടിൽ   നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് പതിച്ചു വെക്കുകയും  ചെയ്യുക. പുറത്ത് പോകുമ്പോഴെല്ലാം ഇത് ഉരുവിടാൻ   മക്കളെ പരിശീലിപ്പിക്കുക. ഇത്  ചൊല്ലുന്നവരെ അല്ലാഹു സംരക്ഷിക്കുമെന്ന് അവന്റെ പ്രവാചകൻ  അരുളിയിട്ടുണ്ട് (  തിർമുദി   3557)
ഈ ദിക്‌റും അതിന്റെ അർഥവും   മനസ്സിരുത്തി  വായിച്ചു നോക്കൂ. എത്ര സമ്പൂർണ്ണമായ   പ്രാർഥന ! എത്ര മനോഹരമായ ദിക്‌ർ   ! എത്ര കാലികം !  പടച്ച റബ്ബിൽ   നിന്ന് അവന്റെ തിരുദൂതർ മുഖേന മാനവരാശിക്ക് പകർന്നു   നൽകിയ ഒരു  അമൂല്യ ഒറ്റമൂലിയാണത്..
  
  
  وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين