ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ.അതുണ്ടെങ്കില്‍ നമുക്ക് കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം
സ്റ്റൈപ്പ് 1
ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ളതീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss)
എന്നഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെനല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകംഓര്‍മ്മിക്കുക.
തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്നഅക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.തുടര്‍ന്ന് submitബട്ടണില്‍ ക്ലിക്ക് ചെയ്യുക.സ്റ്റൈപ്പ് 2ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
സ്റ്റൈപ്പ് 3ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക്ഒരു രഹസ്യകോഡ് ലഭിക്കും.മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.
സ്റ്റൈപ്പ് 4ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ്പ്രത്യക്ഷപ്പെടും.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന
PDF രൂപത്തില്‍ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്നപേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലുംനാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ.......
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം...വിവരങ്ങള്‍പുതുക്കാം...
ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായിട്ടും കാര്‍ഡ് കിട്ടിയില്ല എന്ന് പലര്‍ക്കുംപരാതിയുണ്ട്. അങ്ങനെയൊരു പ്രശ്‌നം ഒരുപക്ഷേ നിങ്ങള്‍ക്കുമുണ്ടാവാം. പരിഹാരംനിങ്ങളുടെ വിരല്‍തുമ്പിലുള്ളപ്പോള്‍ എന്തിനു വെറുതെ ടെന്‍ഷനടിക്കണം!
അതെ, ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായിസര്‍ക്കാര്‍ വെബ്‌സൈറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാമോ!ചെയ്യേണ്ടതിത്രമാത്രം,www.eaadhaar.uidai.gov.in/eDetails.aspx എന്ന വെബ്‌സൈറ്റ്തുറക്കുക. തുടര്‍ന്ന് ആധാര്‍ രജിസ്ട്രഷന്‍ സമയത്ത് ലഭിച്ചിട്ടുള്ള രസീതില്‍രേഖപ്പെടുത്തിയിരിക്കുന്ന എന്റോള്‍മെന്റ് നമ്പര്‍, തീയതി, വീട്ടുപേര്, പിന്‍കോഡ്എന്നിവ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നയിട ങ്ങളില്‍ നല്‍കി സബ്മിറ്റ്ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ രജിസ്ട്രഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍വേരിഫിക്കേഷന്‍ ചെയ്യണം. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നമ്പര്‍ ശരിയാണെങ്കില്‍Yes ക്ലിക്ക് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ത്തന്നെ ആ നമ്പറിലേക്ക് ഒരു പാസ്‌വേഡ്മെസ്സേജായെത്തും. മൊബൈലില്‍ ലഭിച്ച പാസ്‌വേഡ് വെബ്‌സൈറ്റിലെ അടുത്തപേജില്‍നല്‍കി സബ്മിറ്റ് ചെയ്താല്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കാര്‍ഡ്കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും അഡോബ് റീഡര്‍ ഉപയോഗപ്പെടുത്താം.
കൂടാതെ https://portal.uidai.gov.in/updatePortal/login.action എന്നവെബ്‌സൈറ്റില്‍ കയറി നമുക്ക് ആധാറിന് നല്‍കിയ വിവരങ്ങള്‍ തിരുത്തുകയോപുതുക്കുകയോ ഒക്കെ ചെയ്യാം... കണ്ടോ ടെക്‌നോളജിയുടെ മിടുക്ക്!
രജിസ്റ്റർ ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും തപാൽ വകുപ്പിന്റെയോ കമ്പ്യൂട്ടർ സർ വ്വറിന്റെയോ പിഴവുമൂലം ആധാർ കാർ ഡ് ലഭിക്കാത്തവർക്കായി ഇ-ആധാർ സംവിധാനം നിലവിൽ വന്നു.
ഇ-ആധാർ വെബ്സൈറ്റിൽ(eaadhaar.uidai.gov.in) ആധാർ രജി സ്ട്രേഷൻ സമയത്ത് ലഭിച്ച എൻറോൾ മെന്റ് സ്ലിപ്പിലെ വിവരങ്ങൾ (എൻറോൾമെന്റ് നമ്പർ, തീയതി, സമയം, പേര്, പിൻകോഡ് എന്നിവ) നൽകിയാൽ മൊബൈൽ നമ്പരിലേക്ക് വൺടൈം പാസ്സ്‌വേഡ് എസ്.എം.എസ്. ആയി ലഭിക്കും. ഈ വൺടൈം പാസ്സ്‌വേഡ് വെബ്സൈറ്റിൽ നൽകി ആധാർ കാർഡിന്റെ പിഡിഎഫ് ഫോർമാറ്റ് എടുക്കാം. പിഡിഎഫ് ഫോർമാറ്റ് തുറന്നു വരാൻ നിങ്ങളുടെ പോസ്റ്റൽ പിൻകോഡ് നൽകണം. ഇതിന്റെ പ്രിന്റൌട്ട് എടു ത്താൽ 2000- ത്തിലെ ഐ.ടി ആക്ട് പ്രകാരം ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഉണ്ടായിരിക്കും.
ശ്രദ്ധിക്കുക: ഇ-ആധാർ കാർഡ് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ വാലിഡ് ആയിരിക്കണം. അല്ലാത്തവ അസാധുവായിരിക്കും.
ആധാർ രജിസ്ട്രേഷൻ നടന്നുവോ എന്നറിയാൻ (സ്റ്റാറ്റസ് അറിയാൻ)
www.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Aadhar Status എന്ന ലിങ്കിൽ പ്രവേശിച്ച് എൻറോൾമെന്റ് സ്ലിപ്പിലെ 14 അക്ക നമ്പറും എൻറോൾ ചെയ്ത തീയതി, സമയം, എന്നിവയും നൽകിയാൽ ആധാർ രജിസ്ട്രേഷൻ നടന്നിട്ടുണ്ടോ എന്നും തപാലിൽ അയച്ചിട്ടുണ്ടോ എന്നും അറിയാനാകും
എൻറോൾമെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാൽ
ടോൾ ഫ്രീ നമ്പറായ 1800 4251 1800 ൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ പേരും വീട്ടുപേരും പോസ്റ്റൽ പിൻകോഡും അറിയിച്ചാൽ എൻറോൾമെന്റ് സ്ലിപ്പിലെ 14 അക്ക നമ്പർ ലഭിക്കും. ഇത് ആധാർ നമ്പറല്ല ആധാർ നമ്പർ 12 അക്കനമ്പരാണ്. ഈ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ഇ-ആധാർ ഡൌൺലോഡ് ചെയ്യാം. ആധാർ എൻറോൾമെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടൽ എൻറോൾമെന്റ് നമ്പർ അറിയുവാനുള്ള സംവിധാനം ചില അക്ഷയ സെന്ററുകളിൽ ലഭ്യമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.