ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പൂര്‍, റായ്പൂര്‍, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം എന്നിവിടങ്ങളിലും, കേരളത്തില്‍ കൊച്ചിയിലുമാണ് ദേശീയ നിയമ സര്‍വകലാശാലകള്‍ ഉള്ളത്. നിയമപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളായാണ് ഇവ അറിയപ്പെടുന്നത്.ബിരുദ കോഴ്സുകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയാണുള്ളത്. അപേക്ഷകര്‍ പ്ളസ്ടു തത്തുല്യ പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/ വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മതിയാവും. അപേക്ഷകര്‍ക്ക് 20 വയസ്സില്‍ കൂടാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 22 വയസ്സ് കവിയാന്‍ പാടില്ല. അവസാനവര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ അപേക്ഷകര്‍ എല്‍.എല്‍.ബി/ ബി.എല്‍ തത്തുല്യ ബിരുദം 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ തപാല്‍ വഴി പേര്, അച്ഛന്‍െറ പേര്, ഫോണ്‍ നമ്പര്‍, വിലാസം, പിന്‍കോഡ് എന്നിവ സഹിതം കണ്‍വീനര്‍, ക്ളാറ്റ്-2013, ഹിദായത്തുല്ല നാഷനല്‍ ലോ യൂനിവേഴ്സിറ്റി, ഉപര്‍വാര പോസ്റ്റ്, അഭന്‍പൂര്‍, ന്യൂ റായ്പൂര്‍. ഛത്തിസ് നഗര്‍ -493661 എന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെട്ടാല്‍ മതിയാവും. ഇത്തരം അപേക്ഷകര്‍ രജിസ്ട്രാര്‍, എച്ച്.എന്‍.എല്‍.യു -ക്ളാറ്റ്- 2013 എ/സി എന്ന വിലാസത്തില്‍ റായ്പൂരില്‍ മാറാവുന്ന 3100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി/ എസ്.ടി- 2600) കൂടെ സമര്‍പ്പിക്കണം.
www.clat.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 3.5x4.5 വലുപ്പമുള്ള ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം Convener, Common Law Admission Test (CLAT 2013), Hidayathullah National Law University, Post Uparwara, Abhanpur, New Raipur, Chattisgarh 493661 എന്ന വിലാസത്തില്‍ മാര്‍ച്ച് 30നകം ലഭിക്കത്തക്ക വിധം അയക്കണം.
വിശദവിവരങ്ങള്‍ക്ക് www.clat.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.