ചിക്കന്‍ - അരക്കിലോ
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
ചുവന്ന പരിപ്പ് - അര കപ്പ്
കടലപ്പരിപ്പ് - അര കപ്പ്
ഉഴുന്ന് പരിപ്പ് - അര കപ്പ്
ബാര്‍ലി / ഓട്സ് - അര കപ്പ്
വലിയ ഉള്ളി - മൂന്ന് എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
നെയ്യ് ആവശ്യത്തിന്
ഏലക്ക, ഗ്രാമ്പു, കുരുമുളക്, കറുകപട്ട
തക്കാളി / തൈര് - ആവശ്യത്തിന്
മല്ലിപ്പൊടി - രണ്ടു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു സ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
ഗരംമസാല പൊടി - ഒരു സ്പൂണ്‍
പെരുഞ്ചീരകം - ഒരു സ്പൂണ്‍
നല്ല ജീരകം - ഒരു സ്പൂണ്‍
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
പച്ചമുളക് നടു ചീന്തിയത്
തയാറാക്കുന്ന വിധം:
രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ കുതിര്‍ത്ത് വെക്കുക. കുക്കര്‍ അടുപ്പില്‍വെച്ച് രണ്ട് സ്പൂണ്‍ നെയ്യൊഴിച്ച് മുഴുവന്‍ ഗരം മസാലകളും ജീരകങ്ങളും ഇട്ട് മൂത്ത് വരുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ട് ബ്രൗണ്‍ കളറായ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ഗരം മസാലപൊടിയും തക്കാളിയുമിട്ട് നന്നായി ഇളക്കി ചിക്കന്‍ ചേര്‍ക്കുക. ഇളക്കി യോജിപ്പിച്ച ശേഷം കുതിര്‍ത്തുവെച്ച ധാന്യങ്ങളും ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. ചൂടാറിയ ശേഷം തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. എല്ലുകള്‍ ഒഴിവാക്കണം. വിളമ്പാനുള്ള പാത്രത്തില്‍ ഒഴിച്ച ശേഷം അല്‍പം നെയ്യും ഉള്ളി വറുത്തതും അണ്ടിപ്പരിപ്പും ചെറുനാരങ്ങ അരിഞ്ഞതും മുകളില്‍വെച്ച് വിളമ്പാം.
തയാറാക്കിയത്: അബി ഫിറോസ്, തിക്കോടി