ഈ അടുത്തിടെ ലക്ഷകണക്കിന് ജിമെയില്‍ അക്കൌണ്ടുകള്‍ ഹാക്ക് ആയ സംഭവം എല്ലാരും വായിച്ചു കാണുമല്ലോ. മിക്കവരും ഉപയോഗിക്കുന്ന പാസ്സ്‌വേര്‍ഡ് വളരെ ലളിതമായതാണ്. അവിടെയാണ് കുഴപ്പം സംഭവിക്കുന്നത്. മിക്കവരും സ്വന്തം ഫോണ്‍ നമ്പര്‍ അല്ലേല്‍ ആരുടെയെങ്കിലും പേര് ഒക്കെ പാസ്സ്‌വേര്‍ഡ് ആക്കി വെക്കുന്നു. അതുകൊണ്ട് തന്നെ ഹാക്കെര്‍മാര്‍ക്ക് ഇത്തരം അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പവുമാണ്.ഒരല്‍പം ശ്രദ്ധിച്ചാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള എന്നാല്‍ സ്ട്രോങ്ങ് ആയ പാസ്സ്‌വേര്‍ഡ് നമുക്ക് സെറ്റ് ചെയ്യാം.
1, ചുരുങ്ങിയത് 8 ഡിജിട്സ് എങ്കിലും ഉള്ളതാവണം നമ്മുടെ പാസ്സ്‌വേര്‍ഡ്.
2, അക്ഷരങ്ങള്‍ , നമ്പരുകള്‍ , സ്പെഷ്യല്‍ അക്ഷരങ്ങള്‍ (!,@,#,$,%,^,&,*,(,) , _ )എന്നിവ പാസ്സ്‌വേര്‍ഡില്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നിങ്ങളുടെ പാസ്സ്‌വേര്‍ഡിനെ കൂടുതല്‍ സ്ട്രോങ്ങ് ആക്കുകയും ഹാക്ക് ചെയ്യാനുള്ള ചാന്‍സ് കുറക്കുകയും ചെയ്യും.. .
3, ചെറിയ അക്ഷരങ്ങള്‍, വലിയ അക്ഷരങ്ങള്‍ ഇവ ഉള്‍പ്പെടുത്തുക. (a.b.c.d A,B,C,D).
4, അക്കങ്ങളില്‍ പൂജ്യത്തിനു പകരം ഓ (O), ഒന്നിന് പകരം ഐ (I), ഒക്കെ സെറ്റ് ചെയ്യുക.
5, യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഒരിക്കലും ഒരുപോലെ ആകരുത്.
6, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി ഉപയോഗിക്കാതിരിക്കുക, ഉദാഹരണത്തിന് നിങ്ങളുടെ പേര് ജനന തീയതി, വീട്ടു പേരോ, ഭാര്യയുടെയോ മക്കളുടെയോ നാടിന്‍റെയോ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴിവാക്കുക..
ഇനി സ്ട്രോങ്ങ് പാസ്സ്‌വേര്‍ഡ് എങ്ങനെ ഉണ്ടാക്കാം?ചില ഉദാഹരങ്ങള്‍
1, Purachery എന്നാണു നിങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി ഉപയോഗിക്കാന്‍ ഉധേശിക്കുന്നതെങ്കില്‍ Pur@ch3r1 എന്നോ STRONG എന്നതാണെങ്കില്‍ $tr0n6Me എന്നൊക്കെയോ ഉപയോഗിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത ആര്‍ട്ടിക്കിള്‍ വായിക്കാവുന്നതാണ്.
http://www.mathrubhumi.com/technology/specials/tech-148718/