Showing posts with label Business Zone. Show all posts
Showing posts with label Business Zone. Show all posts

ജോലിക്കൊപ്പം സൈഡ് ബിസിനസ്സ്

ജോലിക്കൊപ്പം സൈഡ് ബിസിനസ്സ് വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന ...

Read more at: http://www.mathrubhumi.com/women/success-

നിങ്ങള്‍ക്കും സംരംഭകനാകാം

10 ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍

സംരംഭം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് ചിന്തിക്കാന്‍ കാര്യങ്ങളേറെയുണ്ട്. അതില്‍ പ്രധാനം ഒരു സംരംഭകനാകാനുള്ള ചങ്കുറപ്പ് ഉണ്ടോയെന്ന അന്വേഷണം തന്നെയാണ്. പൂ വിരിച്ച പാത ഒരു സംരംഭകനു മുന്നിലും ഇതുവരെ ഉണ്ടായിട്ടില്ല. വെല്ലുവിളികള്‍ കാണും. തിരിച്ചടികള്‍ നേരിട്ടേക്കും. എല്ലാം മറികടക്കാന്‍ തയാറായി മുന്നോട്ടു വരുന്നവര്‍ക്കിതാ പത്തുലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന ബിസിനസ് ആശയങ്ങള്‍.

അസംസ്‌കൃത വസ്തുക്കള്‍, സാങ്കേതിക വിദ്യ, മെഷിനറി, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവയുടെ ലഭ്യത, ഉല്‍പ്പന്നത്തിന്റെ വിപണി സാധ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച ശേഷം തെരഞ്ഞെടുത്ത ബിസിനസ് ആശയങ്ങളാണ് ഇവ.

നാളികേരം, മത്സ്യം എന്നിവ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ബിസിനസ് യൂണിറ്റുകളെയും പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക്കിനെ സമൂഹം പുറംന്തള്ളുമ്പോള്‍ ഉടലെടുക്കുന്ന അവസരങ്ങള്‍ മുതലെടുക്കാനുതകുന്ന ബിസിനസ് ആശയങ്ങളെയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളേകാന്‍ കേരളത്തില്‍ തന്നെ ഏജന്‍സികളുണ്ട്. ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്കില്‍ ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ സാധ്യതയുള്ള ആശയങ്ങളാണ് ഇവയെന്നതാണ് പ്രധാന പ്രത്യേകത.

പണം വിളയും തേങ്ങവെള്ളം
 ഇന്നും നാട്ടിന്‍ പുറങ്ങളില്‍ കൊപ്രയ്ക്കായി തേങ്ങ വെട്ടുമ്പോള്‍ വെള്ളം വെറുതെ ഒഴുക്കി കളയുകയാണ്. ഈ വെള്ളം പ്രധാന അസംസ്‌കൃത വസ്തുവാക്കി നിര്‍മിക്കാവുന്ന രണ്ട് മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്കില്‍ സ്ഥാപിക്കാം. ഇതിന്റെ സാങ്കേതിക വിദ്യയും കൂടുതല്‍ വിവരങ്ങളും നാളികേര വികസന ബോര്‍ഡില്‍ നിന്ന് ലഭിക്കും.

വിനിഗര്‍
 കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന ഒരു വ്യവസായ സംരംഭമാണ് തേങ്ങ വെള്ളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിനിഗര്‍. വിനിഗര്‍ അച്ചാറുകള്‍, സാലഡുകള്‍, സോസുകള്‍ ഇവയിലൊക്കെ ഒരു പ്രിസര്‍വേറ്റിവ് (കേടുവരാതെ സംരക്ഷിക്കുന്ന വസ്തു) ആയി ഉപയോഗിച്ചു വരുന്നു. കൃത്രിമ വിനിഗറുകള്‍ ഇന്ന് ധാരാളമായി മാര്‍ക്കറ്റില്‍ ധാരാളമായി കിട്ടുന്നുണ്ടെങ്കിലും തേങ്ങ വെള്ളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ജൈവോല്‍പ്പന്നമായ ഈ വിനിഗര്‍ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുന്നതിനും പാചകം ചെയ്ത മല്‍സ്യം, ഇറച്ചി എന്നിവയുടെ രുചി മെച്ചപ്പെടുത്തുന്നതിനും ഈ ഉല്‍പ്പന്നത്തിന് കഴിയും.

ഇതിന്റെ സാങ്കേതിക വിദ്യ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ഇഎഠഞക) മൈസൂറും നാളികേര വികസന ബോര്‍ഡും (ഇഉആ) ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറിയ തുക ലൈസന്‍സിംഗ് ഫീസ് ആയി നല്‍കിയാല്‍ ബോര്‍ഡില്‍ നിന്നും സാങ്കേതികവിദ്യ സ്വായത്തമാക്കാം.

പദ്ധതി ചെലവ്
പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി - 100 ലി. (ദിവസം)
ഭൂമി - 25 സെന്റ് (ലീസിന്)
(അല്ലെങ്കില്‍ വീടിനോടു ചേര്‍ന്ന് ഒരു ഷെഡ് കെട്ടിയും ആകാം
കെട്ടിടം 75 ച.മീ - 3.00 ലക്ഷം രൂപ
യന്ത്ര സാമഗ്രികള്‍ - 2.50 ലക്ഷം രൂപ
100 ലി. തേങ്ങ വെള്ളത്തില്‍ നിന്നും 100 ലി.വിനിഗര്‍ ഉല്‍പ്പാദിപ്പിക്കാം. കൊപ്ര വെട്ടുകാരില്‍ നിന്നോ തേങ്ങ വെള്ളം ഉപയോഗിക്കാത്ത മില്ലുകളില്‍ നിന്നോ വെള്ളം ശേഖരിച്ചു യൂണിറ്റില്‍ സപ്ലൈ ചെയ്യുന്നതിനു കരാറുണ്ടാക്കാം. അസംസ്‌കൃത വസ്തുക്കളായി വേണ്ടത് തേങ്ങ വെള്ളം, പഞ്ചസാര, യീസ്റ്റ് (Sachertomyces Cerviseae) എന്നിവയാണ്.
വിറ്റുവരവ് - 4.00 ലക്ഷം
ലാഭം - - 0.80 ,,
മുതല്‍ മുടക്കിനുള്ള ലാഭവിഹിതം - 20 ശതമാനം


നാറ്റ ഡി കോകോ
 തേങ്ങവെള്ളത്തില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമാണിത്. ജെല്ലി പോലുള്ള ഈ ഭക്ഷ്യപദാര്‍ത്ഥം കാന്‍ഡി രൂപത്തിലും ഡെസര്‍ട്ടായും ഉപയോഗിക്കാം. ഫിലിപ്പീന്‍സാണ് ഈ ഉല്‍പ്പന്നത്തിന്റെ ജന്മദേശം. അച്ചാറുകള്‍, ശീതളപാനീയങ്ങള്‍, ഐസ് ക്രീം, പുഡ്ഡിംഗ്‌സ്, ഫ്രൂട്ട് മിക്‌സ് എന്നിവയിലെല്ലാം ഇത് ചേര്‍ക്കാം.

നാറ്റ ഡി കോകോ ഉല്‍പ്പാദനത്തിന്റെ സാങ്കേതിക വിദ്യയും യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നാളികേര വികസന ബോര്‍ഡ് ലഭ്യമാക്കും.

ഏകദേശ പദ്ധതി ചെലവ്.
ശേഷി പ്രതിദിനം - 200 ലിറ്റര്‍ തേങ്ങവെള്ളത്തിന്റെ സംസ്‌കരണം.
ഉല്‍പ്പാദനശേഷി - 20 കിലോ ഗ്രാം നാറ്റ
പ്ലാന്റ് &മെഷിനറി - 0.75 ലക്ഷം
വര്‍ക്കിംഗ് കാപ്പിറ്റല്‍ - 0.15 ലക്ഷം

പ്രതിവര്‍ഷ ഉല്‍പ്പാദന ചെലവ് 
ലിറ്ററിന് രണ്ട് രൂപ
നിരക്കില്‍ 60000 ലിറ്റര്‍
തേങ്ങവെള്ളത്തിനുള്ള ചെലവ് - 1.20 ലക്ഷം രൂപ
ജീവനക്കാര്‍ - നാല്
കൂലി - 3 ലക്ഷം രൂപ
വൈദ്യുതി, മറ്റ് ചെലവുകള്‍ - 0.20 ലക്ഷം രൂപ
പ്രതിവര്‍ഷം മൊത്തം ഉല്‍പ്പാദന ചെലവ് - 4.40 ലക്ഷം
ഒരു കിലോഗ്രാമിന് 25 രൂപ നിരക്കില്‍ പാക്കേജിംഗ് ചെലവ് - 3 ലക്ഷം രൂപ
പാക്കേജിംഗ് അടക്കം പ്രതിവര്‍ഷ ഉല്‍പ്പാദന ചെലവ് - 7.40 ലക്ഷം
പ്രതിവര്‍ഷം ഉല്‍പ്പാദനം - 12000 കിലോഗ്രാം നാറ്റ
പ്രതിവര്‍ഷ വിറ്റുവരവ് (കിലോഗ്രാമിന് 120 രൂപ
നിരക്കില്‍) - 14.40 ലക്ഷം
പ്രതിവര്‍ഷം ലാഭം - 7 ലക്ഷം രൂപ

കൊപ്ര കൊറിക്കാം, ലാഭം നേടാം
കൊപ്ര സംഭരണവും വെളിച്ചെണ്ണ വിലയുമെല്ലാം കേരളത്തില്‍ ഇന്നും കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് തലവേദനകളാണ്. ഈ തലവേദനകള്‍ മറന്ന് അതിവേഗം വളരുന്ന സ്‌നാക്‌സ് വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ഒരു ഉല്‍പ്പന്നം നിര്‍മിക്കാന്‍ ഉപകരിക്കുന്ന യൂണിറ്റിതാ.
സംസ്‌കരണ ശേഷി പ്രതിദിനം - 1000 തേങ്ങ
പ്ലാന്റ് & മെഷിനറി - 3 ലക്ഷം രൂപ
വര്‍ക്കിംഗ് കാപ്പിറ്റല്‍ - 1.5 ലക്ഷം രൂപ
ഉല്‍പ്പാദന ശേഷി - ഏഴ് തേങ്ങയില്‍ നിന്ന് ഒരു കിലോ കൊപ്ര
ഒരു വര്‍ഷത്തെ ഉല്‍പ്പാദന ശേഷി - 43500 കിലോഗ്രാം
ഉല്‍പ്പാദന ചെലവ്/കിലോഗ്രാം - 54.50 രൂപ
പാക്കേജിംഗ് നിരക്ക്/കിലോഗ്രാം - 0.50 രൂപ
പ്രതിവര്‍ഷ വിറ്റുവരവ് 60 രൂപ/കിലോഗ്രാം
നിരക്കില്‍ - 26.10 ലക്ഷം രൂപ
മൂന്നു ലക്ഷം ചിരട്ടകള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് ഒരു
ചിരട്ടയ്ക്ക് 0.95 രൂപ നിരക്കില്‍ - 2.80 ലക്ഷം രൂപ
മൊത്തം പ്രതിവര്‍ഷ വിറ്റുവരവ് - 28.90 ലക്ഷം രൂപ
മൊത്തം ലാഭം - 5 ലക്ഷം രൂപ

പ്രതിദിനം 5000 രൂപ നേടാന്‍ ഫിഷ് ഫിംഗറും
ഫിഷ് ബോളും


വ്യത്യസ്തമാര്‍ന്ന ഒരു ഭക്ഷ്യവിഭവം വിപണിയിലെത്തിച്ച് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വനിതാ സംരംഭകര്‍ക്കും അനുയോജ്യമായ ബിസിനസ് അവസരമാണിത്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ സ്വായത്തമാക്കി മത്സ്യത്തില്‍ നിന്നുള്ള ഈ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാം.

വിപണി സാധ്യത: മൂല്യവര്‍ധിത റെഡി റ്റു ഈറ്റ്, റെഡി റ്റു കുക്ക് വിഭവങ്ങള്‍ക്ക് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ആകര്‍ഷകമായ പായ്ക്കിംഗില്‍, ഗുണമേന്മ മുഖമുദ്രയാക്കി ഇവ വിപണിയില്‍ അവതരിപ്പിച്ചാല്‍ സ്വീകാര്യത ലഭിക്കും.

മുതല്‍ മുടക്ക്: ഫിഷ് ഫിംഗ്ര്‍, ഫിഷ് ബോള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ മെഷിനറിക്കും മറ്റ് എക്വിപ്‌മെന്റുകള്‍ക്കെല്ലാം കൂടി 8.50 ലക്ഷം രൂപ ചെലവാകും.

ഫിഷ് ഫിംഗ്ര്‍ 
തൊലിയും മുള്ളും എല്ലുമെല്ലാം നീക്കിയ മീനിന്റെ മാംസള ഭാഗം ദീര്‍ഘ ചതുരാകൃതിയില്‍ മുറിച്ചെടുത്ത് അതില്‍ റൊട്ടിപ്പൊടിയും മറ്റും പൊതിഞ്ഞ് വറുത്തെടുത്താല്‍ ഫിഷ് ഫിംഗറായി.
മത്സ്യം, മറ്റ് പാചക വസ്തുക്കള്‍, റൊട്ടിപ്പൊടി, ഇന്ധനം, വൈദ്യുതി, വെള്ളം, പാക്കേജിംഗ് ചാര്‍ജ്, ജീവനക്കാര്‍ക്കുള്ള കൂലി തുടങ്ങിയ ഇനത്തില്‍ പ്രതിദിനം 32290 രൂപ ചെലവ് വരും. പ്രതിദിനം 170-180 കിലോഗ്രം ഫിഷ് ഫിംഗ്ര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഒരു കിലോ ഫിഷ് ഫിംഗ്ര്‍ ഉല്‍പ്പാദിപ്പിക്കാന്‍ 185 രൂപ ചെലവാകും. ഒരു കിലോ ഫിഷ് ഫിംഗ്ര്‍ ശരാശരി 222 രൂപയ്ക്ക് വില്‍പ്പന നടത്താം. അങ്ങനെയെങ്കില്‍ പ്രതിദിനം കുറഞ്ഞത് 5000 രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കും.

ഫിഷ് ബോള്‍
താരതമ്യേന കുറഞ്ഞ വിലയില്‍, നമ്മുടെ ഹാര്‍ബറുകളില്‍ യഥേഷ്ടം ലഭിക്കുന്ന ഏത് മീനുപയോഗിച്ചും ഫിഷ് ബോളുകളുണ്ടാക്കാം. മുള്ളും മറ്റും നീക്കിയ മീനിന്റെ മാംസളഭാഗം ഉപ്പും മസാലയും ചേര്‍ത്ത് കുഴച്ച് ബോള്‍ രൂപത്തില്‍ ഉരുട്ടി വേവിച്ച് അതില്‍ റൊട്ടിപ്പൊടിയും മറ്റും പൊതിഞ്ഞ് വറുത്തെടുക്കാം.
മത്സ്യം, മറ്റ് പാചക വസ്തുക്കള്‍, റൊട്ടിപ്പൊടി, ഇന്ധനം, വൈദ്യുതി, വെള്ളം, പാക്കേജിംഗ് ചാര്‍ജ്, ജീവനക്കാര്‍ക്കുള്ള കൂലി തുടങ്ങിയ ഇനത്തില്‍ പ്രതിദിനം 35290 രൂപ ചെലവ് വരും. പ്രതിദിനം 170-180 കിലോഗ്രം ഫിഷ് ബോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
ഒരു കിലോ ഫിഷ് ബോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ 176 രൂപ ചെലവാകും. ഒരു കിലോ ഫിഷ് ബോള്‍ ശരാശരി 250 രൂപയ്ക്ക് വില്‍പ്പന നടത്താം. അങ്ങനെയെങ്കില്‍ പ്രതിദിനം കുറഞ്ഞത് 5000 രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കും.

പണം നിറയും പേപ്പര്‍ കവറുകള്‍
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങുമ്പോഴും ബേക്കറിയില്‍ നിന്ന് ഒരു പായ്ക്കറ്റ് ബിസ്‌കറ്റ് വാങ്ങുമ്പോഴും മറ്റൊന്ന് കൂടി അവിടെ വിറ്റുപോകുന്നുണ്ട്. അതെല്ലാം ഇട്ട് നല്‍കുന്ന പേപ്പര്‍ കവറുകള്‍. ബേക്കറികളില്‍ കാല്‍ കിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന കവര്‍ മുതല്‍ ടെക്‌സ്റ്റൈയ്ല്‍ സാരി ഇട്ട് നല്‍കുന്ന കവര്‍ വരെ വലിയൊരു ബിസിനസ് അവസരമാണ് സംരംഭകന് മുന്നില്‍ തുറന്നു നല്‍കുന്നത്. ഗ്രോസറി കവര്‍ മേഖലയിലും മെഡിക്കല്‍ കവര്‍ രംഗത്തുമുള്ള പ്രധാന പ്രത്യേകത അതിന്റെ ഉറപ്പായ വിപണി തന്നെയാണ്.

ഗ്രോസറി കവര്‍ യൂണിറ്റ്
എട്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ച് പ്രതിദിനം 50,000 ചെറിയ കവറോ അല്ലെങ്കില്‍ 25,000 വലിയ കവറോ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 300 ചതുരശ്രയടിയുള്ള കെട്ടിടം മതിയാകും. ഇത് വീടിനോടനുബന്ധിച്ച് സ്ഥാപിക്കുകയുമാകാം. രണ്ട് ജീവനക്കാര്‍ വേണം. ഏഴര ലക്ഷം രൂപയ്ക്ക് മെഷിനറിയും മറ്റ് സൗകര്യങ്ങളുമൊരുക്കാം. 10 ശതമാനം ലാഭമെടുത്ത് കവറുകള്‍ വില്‍പ്പന നടത്താം.

മെഡിക്കല്‍ കവര്‍ യൂണിറ്റ് 
ഇതിനും 300 ചതുരശ്രയടി യൂണിറ്റുള്ള കെട്ടിടം മതിയാകും. യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് വനിതാ ജീവനക്കാര്‍ മതിയാകും. ഗ്രോസറി കവര്‍ യൂണിറ്റിനേക്കാള്‍ കുറഞ്ഞ വൈദ്യുതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകും. അസംസ്‌കൃത വസ്തുവായ പേപ്പറും മെഷിനറിയും എല്ലാം കേരളത്തില്‍ തന്നെ ലഭ്യമാണ്.

ലാഭം വിളമ്പും പേപ്പര്‍ കപ്പും പ്ലേറ്റും
ഇന്ന് നാട്ടിലും വീട്ടിലുമുള്ള വലുതും ചെറുതുമായ എല്ലാ ഒത്തുചേരലുകളിലും ഒഴിവാക്കാനാകാത്ത വസ്തുവായി മാറിയിരിക്കുന്നു പേപ്പര്‍ പ്ലേറ്റും കപ്പും. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇവയ്ക്ക് ഇന്ന് എവിടെയും വിപണിയുണ്ട്. വലിയ വിലയൊന്നുമില്ലാത്തതിനാല്‍ വിപണിയില്‍ ഇവ പെട്ടെന്ന് വിറ്റഴിയുന്നുമുണ്ട്. കടകളിലൂടെ വില്‍പ്പന നടത്താന്‍ മുതിരാതെ നാട്ടിലെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സംരംഭകന് സാധിച്ചാല്‍ വലിയൊരു വിപണിയും ലാഭവും നേടാന്‍ സാധിക്കും.

പേപ്പര്‍ പ്ലേറ്റ്
പ്രതിദിനം 3000 പ്ലേറ്റ് നിര്‍മിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ യൂണിറ്റ് സ്ഥാപിക്കാന്‍ 2,00,000 രൂപ മതിയാകും. ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിദിനം രണ്ട് യൂണിറ്റ് വൈദ്യുതി മതിയാകും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതി. 50,000 രൂപ മുതല്‍ മുടക്കില്‍ ഒരു ഫോമിംഗ് മെഷീന്‍ കൂടി സ്ഥാപിച്ചാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാം. പ്രതിദിനം 800 രൂപ മുതല്‍ 1200 രൂപ വരെ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാം.

പേപ്പര്‍ കപ്പ് 
മിനിറ്റില്‍ 45-50 പേപ്പര്‍ കപ്പ് നിര്‍മിക്കാനുതകുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 300-500 ചതുരശ്രയടി സ്ഥലം വേണം. ഒരു മെഷീന്‍ ഓപ്പറേറ്ററും രണ്ട് വനിതാ ജീവനക്കാരുമുണ്ടെങ്കില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാം. മൊത്തമായി അസംസ്‌കൃത വസ്തുക്കളെടുത്ത് ഉല്‍പ്പാദനം നടത്തിയാല്‍ ഒരു പേപ്പര്‍ കപ്പിന്റെ ഉല്‍പ്പാദന ചെലവ് 28 പൈസയില്‍ ഒതുക്കി നിര്‍ത്താം. പരമാവധി 32 പൈസ ഉല്‍പ്പാദന ചെലവായാല്‍ പോലും മൂന്ന് പൈസ ലാഭമെടുത്ത് ഉല്‍പ്പന്നം വില്‍പ്പന നടത്താം. 

 ആശയങ്ങളെ വിരിയിക്കാം

നസിലൊരു ബിസിനസ് ആശയവുമായി നടക്കുകയാണോ നിങ്ങള്‍? ആശയം സാക്ഷാല്‍ക്കരിക്കാനുള്ള വന്‍ മുതല്‍മുടക്കും അതിന്റെ വിജയ സാധ്യതയുമെല്ലാം നിങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടേ? എങ്കില്‍ ഇവരെ സമീപിക്കാം. നിങ്ങളുടെ ഉള്ളിലെ ആശയത്തെ വിരിയിച്ച് വിജയകരമായൊരു സംരംമായി വളര്‍ത്തിയെടുക്കാന്‍ ഇവര്‍ കൂടെ നില്‍ക്കും
കേരള സംസ്ഥാന സ്വയം സംരംഭക വികസന മിഷന്‍ സംസ്ഥാനത്തെ യുവതീയുവാക്കള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ ഒരു പദ്ധതിയാണിത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

ഏതെല്ലാം സംരംഭങ്ങള്‍ തുടങ്ങാം? ഉല്‍പ്പാദന മേഖല കേന്ദ്രീകരിച്ച് എന്തുതരം സംരംഭം തുടങ്ങുന്നതിനും സംരംഭക മിഷന്‍ അവസരം നല്‍കുന്നുണ്ട്.

എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും? കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിന്റെയും ബാങ്കുകളുടെയും സഹായത്തോടെ എല്ലാ ജില്ലകളിലും നിലവിലുള്ള റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് (RSETI) വഴി കെ.എഫ്.സി പരിശീലനം ലഭ്യമാക്കും. ഒരാഴ്ചത്തെ വിപണി സാധ്യതാപഠനം ഉള്‍പ്പടെയുള്ള നാലാഴ്ചത്തെ പരിശീലന പരിപാടിയാണ് സംരംഭകര്‍ക്ക് നല്‍കുക.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള പലിശരഹിത വായ്പ കൂടി ലഭ്യമാക്കും. അഞ്ച് പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പദ്ധതി ചെലവിന്റെ 90 ശതമാനം അഥവാ 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ടെക്‌നോക്രാറ്റുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ഒരു വര്‍ഷത്തെ മോറട്ടോറിയം ഉള്‍പ്പടെ പരമാവധി അഞ്ച് വര്‍ഷമാണ് തിരിച്ചടവിന്റെ കാലാവധി.

''ആദ്യ ബാച്ചിലെ 518 പേര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും അതില്‍ 431പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാകുകയും ചെയ്തു. യുവാക്കള്‍ ഇതേപോലെ മുന്നോട്ടുവരുകയാണെങ്കില്‍ മികച്ച സംരംഭകരെ കണ്ടെത്തി അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും നല്‍കുന്നതിലൂടെ വികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറാന്‍ ഈ പദ്ധതിക്ക് കഴിയും, കെ.എഫ്.സി മാനേജിംഗ് ഡയറക്റ്റര്‍ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭിപ്രായപ്പെടുന്നു.
എങ്ങനെ പരിശീലനം നേടാം? പ്ലസ് ടു അഥവാ വൊക്കേഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള 21നും 40നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് പദ്ധതിയുടെ അടുത്ത ബാച്ചിലേക്ക് അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാതല ഇന്റര്‍വ്യൂകളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക.

ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ (സി.ഐ.എഫ്.ടി)
മീനില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) മന്ദിരത്തിലേക്ക് സധൈര്യം കയറി ചെല്ലാം. ഒരു കോര്‍പ്പറേറ്റ് ഓഫീസിന്റെ എല്ലാ സൗകര്യങ്ങളോടും കൂടി 5000 ചതുരശ്രയടിയില്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ സംരംഭകര്‍ക്കേകുന്നത് സമഗ്രമായ സേവനമാണ്.

ഏതെല്ലാം സംരംഭങ്ങള്‍ തുടങ്ങാം: ഫിഷ് കട്‌ലറ്റ്, ഫിഷ് ബോള്‍, ഫിഷ് ഫിംഗര്‍, ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കാവുന്ന വിധം റിട്ടോര്‍ട്ട് പൗച്ചിലും കാനിലും പായ്ക്ക് ചെയ്ത ഫിഷ് കറി, ഫിഷ് കുറെ, കൈറ്റിന്‍, കൈറ്റോസിന്‍ എന്നിവയെല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇന്‍ക്യുബേഷന്റെ സേവനം തേടാം.

എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും?: പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വര്‍ക്ക് സ്‌പേസാണ് ഇന്‍ക്യുബേഷനില്‍ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഒന്‍പത് സംരംഭകര്‍ക്ക് ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. കോണ്‍ഫറന്‍സ് റൂം, ഓഫീസ് സ്‌പേസ്, പ്രിന്റിംഗ്, സിറോക്‌സ്, ഫാക്‌സ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ചേക്കേറുന്ന സംരംഭകര്‍ക്ക് പൊതുവായ ഉപയോഗത്തിന് ഉതകും വിധം സജ്ജീകരിച്ചിട്ടുണ്ട്.
സിഫ്റ്റ് വികസിപ്പിച്ചെടുത്ത ടെക്‌നോളജികള്‍ സംരംഭകര്‍ക്ക് ഉപയോഗിക്കാം. ഇവിടെയുള്ള പൈലറ്റ് പ്ലാന്റിലെ സൗകര്യങ്ങളുപയോഗിച്ച് പുതിയ പാക്കേജിംഗ് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാം. കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ വെഞ്ച്വര്‍ ഫിനാന്‍സിംഗ് സേവനങ്ങള്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, മറൈന്‍ പ്രോഡക്റ്റ്‌സ് ഡെവലപ്‌മെന്റ് അഥോറിറ്റി എന്നീ ഏജന്‍സികളുടെ സബ്‌സിഡി എന്നിവയെല്ലാം ഇവിടെ ചേക്കേറുന്ന സംരംഭകര്‍ക്ക് ലഭ്യമാക്കിക്കൊടുക്കും.

''ബാലാരിഷ്ടതകള്‍ ഏറെയുള്ള സംരംഭകരെ പ്രൊഫഷണല്‍ രീതിയില്‍ കൈപിടിച്ചു നടത്തി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ഈ ഇന്‍ക്യുബേഷന്‍ സെന്റര്‍ ചെയ്യുന്നത്,'' ബിസിനസ് മാനേജര്‍ നിതിന്‍ സിംഗ് പറയുന്നു.

എങ്ങനെ ഇവിടെ ചേക്കേറാം?
എന്റോള്‍മെന്റ് ഫീ നല്‍കി ഇന്‍ക്യുബേഷന്‍ സെന്ററില്‍ സംരംഭകര്‍ക്ക് അംഗമാകാം. സിഫ്റ്റുമായി ധാരണാപത്രത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് ഇവിടുത്തെ മെഷിനറികളും ടെക്‌നോളജികളുമെല്ലാം ലഭ്യമാകും. ടെസ്റ്റ് മാര്‍ക്കറ്റിംഗിനുള്ള പിന്തുണയും സിഫ്റ്റ് നല്‍കും. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മാ പരിശോധനയും ഇവിടെ നടത്താം. ഒപ്പം സബ്‌സിഡികള്‍ക്കായി പല ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ അവയെല്ലാം ലഭ്യമാക്കുന്ന സംരംഭകര്‍ക്കുള്ള ഏകജാലക സംവിധാനം കൂടിയാണ് ഈ ഇന്‍ക്യുബേഷന്‍ സെന്റര്‍.
വിവരങ്ങള്‍ക്ക്: 0484 2666845

സ്റ്റാര്‍ട്ടപ്പ് വില്ലേജ്
ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും കോ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, നാസ്‌കോമിന്റെ മുന്‍ മേധാവി കിരണ്‍ കാര്‍ണിക്, യാഹു ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം മുന്‍ സി.ഇ.ഒ ശരത് വര്‍മ, ഡെല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ഗണേഷ് ലക്ഷ്മിനാരായണന്‍...തുടങ്ങിയവരുടെയെല്ലാം മാര്‍ഗനിര്‍ദേശങ്ങളും സഹായവും നേടി ഒരു സംരംഭം കെട്ടിപ്പടുക്കുക. കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു നവ സംരംഭകനെയും മോഹിപ്പിക്കുന്ന കാര്യം. ഇത് സാധ്യമാക്കുകയാണ് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡ്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നീ സ്ഥാപനങ്ങള്‍ മോബ്മി വയര്‍ലെസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന് തുടക്കമിട്ടിരിക്കുന്നത്.
''ലോകത്തിലെ വലിയ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവയുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും അവയുടെ പിറവി യുവ മനസിലാണെന്ന്. കേരളത്തിലെ മോബ്മിയും ഇന്നോസുമെല്ലാം ഇതിനുദാഹരണമാണ്. ഈ ഗണത്തില്‍പെടുന്ന ശതകോടി സംരംഭങ്ങള്‍ വാര്‍ത്തെടുക്കുകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ലക്ഷ്യം,'' സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സിജോ കുരുവിള ജോര്‍ജ് പറയുന്നു.

ആര്‍ക്കെല്ലാം കടന്നുവരാം?: ഇന്റര്‍നെറ്റ്, മൊബീല്‍ രംഗത്തെ പുതിയ ബിസിനസ് ആശയങ്ങളുള്ള സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളെയാണ് ഇവര്‍ പ്രധാനമായും തേടുന്നത്. മൊബീല്‍ വാല്യു ആഡഡ് സര്‍വീസസ് (വാസ്), ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐ.വി.ആര്‍) എന്നുതുടങ്ങി ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഏത് ബിസിനസ് ആശയങ്ങളുള്ളവര്‍ക്കും സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്ക് കടന്നു ചെല്ലാം.

സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ എന്തുണ്ട്? 4ജി ശൃംഖലയില്‍ ടെലികോം ലാബുകള്‍, ഇന്നവേഷന്‍ സോണുകള്‍, നിയമ-ബൗദ്ധിക സ്വത്തവകാശ സേവനങ്ങള്‍, സമ്പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള ഓഫീസ് സൗകര്യം, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ സംരംഭകര്‍ക്കു നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ നികുതി സൗജന്യമടക്കമുള്ള നിരവധി ആനുകൂല്യങ്ങളും.

എങ്ങനെ ചേക്കേറാം? നവീന ആശയങ്ങളുള്ള സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ സിജോ കുരുവിള ജോര്‍ജുമായി നേരിട്ട് സംസാരിക്കാം. അവരുടെ ആശയം പങ്കുവെയ്ക്കാം. പിന്നീട് ഒരു സെലക്ഷന്‍ കമ്മിറ്റി ഈ ആശയം വിലയിരുത്തും. അതിനുശേഷം അര്‍ഹരായവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇടം നല്‍കും.
വിവരങ്ങള്‍ക്ക്: 0484 6491646, 0484 6492646, www.startupvillage.in

ടെക്‌നോപാര്‍ക്ക് - ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ (T-TBI)
ഐ.റ്റി രംഗത്ത് ആഗോള കമ്പനികളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന് (T-TBI) രൂപം കൊടുത്തിട്ടുള്ളത്. ''71 കമ്പനികളാണ് ഇന്‍ക്യുബേറ്ററില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് പോയത്. 95 ശതമാനമാണ് ഇന്‍ക്യുബേറ്ററിന്റെ സക്‌സസ് റേറ്റ്. പുതിയ സംരംഭകര്‍ക്കാവശ്യമായ എല്ലാത്തരം പിന്തുണയും ഞങ്ങള്‍ നല്‍കുന്നുവെന്നതാണ് ഇതിന് കാരണം.'' ടെക്‌നോപാര്‍ക്ക് ഇന്‍ക്യുബേറ്ററിന്റെ സെക്രട്ടറിയും രജിസ്ട്രാറുമായ കെ.സി ചന്ദ്രശേഖരന്‍
നായര്‍ പറഞ്ഞു.

ഏതെല്ലാം സംരംഭം തുടങ്ങാം? സോഫ്റ്റ്‌വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, വെബ് ആപ്ലിക്കേഷനുകള്‍ എന്നിവക്ക് പുറമെ ഗെയ്മിംഗ്, ഫിനാന്‍സ് തുടങ്ങി ഐ.റ്റിയുമായി ബന്ധപ്പെട്ട അനേകം സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. ഐ.റ്റി അധിഷ്ഠിത ഉല്‍പ്പന്നങ്ങളോ സാങ്കേതികവിദ്യയോ ആയിരിക്കണം വികസിപ്പിച്ചെടുക്കേണ്ടത് എന്ന നിബന്ധനയുണ്ട്.

എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും? ടെക്‌നോപാര്‍ക്കിലെ 15,000 ചതുരശ്ര അടി സ്ഥലത്താണ് ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നാല് സീറ്റുകള്‍ മുതല്‍ 20 സീറ്റുകള്‍ വരെയുള്ള എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മോഡ്യൂളുകള്‍ ലഭ്യമാണ്. ജലം, വൈദ്യുതി, ഇന്റര്‍നെറ്റ്, ടെലിഫോണ്‍, എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ സാങ്കേതിക ഉപദേശം, ബിസിനസ് മാര്‍ഗനിര്‍ദേശങ്ങള്‍, പരിശീലനം, ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് റൂം, ലൈബ്രറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. യോഗ്യമായ സംരംഭങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെയും സാമ്പത്തികസഹായം ലഭ്യമാകും. ഇ-ലേണിംഗ് മുഖേന എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമും നടത്തപ്പെടുന്നുണ്ട്. ഇതിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. കൂടാതെ ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ചകളിലും സംരംഭകര്‍ക്ക് ഇവിടെ വെച്ച് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്.

എങ്ങനെ ഇവിടെ ചേക്കേറാം? ഇന്‍ക്യുബേറ്ററില്‍ സ്ഥലം വേണമെന്നുള്ളവര്‍ www.technoparktbi.org എന്ന സൈറ്റിലെ സ്പ്രിംഗ് ബോര്‍ഡ് ഓപ്ഷനില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ബിസിനസ് പ്ലാനും നല്‍കണം. ഇത് തയാറാക്കാന്‍ ആവശ്യമെങ്കില്‍ പാര്‍ക്കിലെ കണ്‍സള്‍ട്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്താം. തുടര്‍ന്ന് ഇതൊരു വിദഗ്ധ സമിതി വിലയിരുത്തിയശേഷമാണ് ഇന്‍ക്യുബേറ്ററില്‍ സ്ഥലം അനുവദിക്കുക. ഇതിനുപുറമെ കോളെജ് വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ സൃഷ്ടിക്കുന്നതിനായി ടെക്‌നോപാര്‍ക്ക് ഇന്‍ക്യുബേറ്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 46 കോളെജുകളിലായി ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെല്ലുകളും ഇന്‍ക്യുബേറ്ററിന്റെ എക്‌സ്‌ടെന്‍ഷന്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നു. ഇവയില്‍ രണ്ടെണ്ടണ്ണം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

സൗകര്യമൊരുക്കി കിന്‍ഫ്ര
സംസ്ഥാനത്തെ വ്യാവസായിക അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) വിവിധ പാര്‍ക്കുകളില്‍ നൂതന സംരംഭങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്‍ക്യുബേഷന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസംസ്‌ക്കരണം, ഗാര്‍മെന്റ്‌സ്, റബ്ബര്‍, ഇലക്ട്രോണിക്‌സ്, എക്‌സ്‌പോര്‍ട്‌സ്, ഇന്‍ഫ്രാടെയ്ന്‍മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി 20 തീം ബേസ്ഡ് പാര്‍ക്കുകള്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുണ്ട്.

കിന്‍ഫ്രയുടെ പാര്‍ക്കുകളില്‍ ബില്‍റ്റപ്പ് സ്‌പെയ്‌സ്, ജലം, വൈദ്യുതി, കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പടെ കുറഞ്ഞ ചെലവിലും സമയത്തിനുള്ളിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള റെഡിമെയ്ഡ് മാനുഫാക്ചറിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഫുഡ് പ്രോസസിംഗ് പാര്‍ക്ക്, കാക്കഞ്ചേരി
മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുടെ സഹകരണത്തോടെ കാക്കഞ്ചേരിയിലെ ഫുഡ് പ്രോസസിംഗ് പാര്‍ക്കില്‍ ഒരു അഗ്രോ ഫുഡ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് മാത്രമല്ല വ്യവസായികളായിട്ടുള്ളവര്‍ക്കും അവരുടെ നൂതനാശയങ്ങളുമായി ഇന്‍ക്യുബേറ്ററിനെ സമീപിക്കാം.

എന്തെല്ലാം സംരംഭങ്ങള്‍ തുടങ്ങാം: റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെനിന്നും വികസിപ്പിച്ചെടുക്കാം. റിട്ടോര്‍ട്ട് പൗച്ച് പാക്കിംഗിന് പുറമെ ഡീഹൈഡ്രേറ്റഡ് ഉല്‍പ്പന്നങ്ങള്‍, ശീതീകരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടിന്നിലടച്ച ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ വികസിപ്പിച്ചെടുക്കുന്നതിനും ഇന്‍ക്യുബേറ്ററില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് തിരുവനന്തപുരം
വിനോദ വ്യവസായവുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെ പ്രോല്‍സാഹനത്തിനായാണ് തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ഇന്‍ക്യുബേഷന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വന്‍ നിക്ഷേപം ആവശ്യമാണെങ്കില്‍ തുച്ഛമായ ചെലവില്‍ അവ ഇന്‍ക്യുബേഷന്‍ സംവിധാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാനാകുമെന്നതാണ് സംരംഭകര്‍ക്കുള്ള നേട്ടം. അനിമേഷന്‍ കമ്പനികള്‍, സിനിമ-ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ എന്നിവക്കൊക്കെ ഇന്‍ക്യുബേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താനാകും.

3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രത്തില്‍ 15 ഉം 25 ഉം സീറ്റുകളുള്ള രണ്ട് ക്യൂബിക്കിളുമുണ്ട്. കൂടാതെ ഡിസ്‌കഷന്‍ റൂമും സംരംഭകര്‍ക്ക് ഉപയോഗിക്കാം. അനുബന്ധ സൗകര്യങ്ങളായ കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ് സെന്റര്‍ എന്നിവ കുറഞ്ഞ ഫീസ് നല്‍കി ഉപയോഗിക്കാവുന്നതാണ്.

ഹൈടെക് പാര്‍ക്ക്, കളമശേരി
ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട എല്ലാത്തരം സംരംഭങ്ങളുടെയും വികസനത്തിന് ഹൈടെക് പാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇവിടെ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്യുബിക്കിളുകള്‍ ലഭ്യമാണ്.

അനിമല്‍ ടിഷ്യു, പ്ലാന്റ് ടിഷ്യൂ എന്നിവ കള്‍ച്ചര്‍ ചെയ്യുന്നതിനുള്ള പൊതുവായ ലാബ്, ട്രെയ്‌നിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങളൊക്കെ ഇന്‍ക്യുബേറ്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. 
- See more at: http://www.dhanamonline.com/ml/articles/details/130/398#sthash.GpItUK1x.dpuf

നാളികേരത്തിന്റെ മൂല്യവർദ്ധന, ഉൽപന്ന വൈവിധ്യവൽക്കരണം, ഉപോൽപന്ന ഉപയോഗം

കെ. മുരളീധരൻ, ജയശ്രീ എ.






മറ്റേതൊരു എണ്ണക്കുരുവിനോ ഉദ്യാനവിളയ്ക്കോ ഇല്ലാത്ത നൂറുകണക്കിന്‌
ഉപയോഗങ്ങളാണ്‌ നാളികേരത്തിനുള്ളത്‌. നാളികേരോൽപന്നങ്ങളും ഉപോൽപന്നങ്ങളും വാണിജ്യാടിസ്ഥാനത്തിൽ ബഹുവിധ പ്രയോജനങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌. നാളികേരം ഭക്ഷ്യവിളയ്ക്കൊപ്പം തന്നെ എണ്ണക്കുരുവും കൂടിയാണ്‌. തെങ്ങിൽ നിന്ന്‌ ചകിരിയും തടിയും ഇന്ധനവും ലഭിക്കുന്നു. പാനീയ വിളയെന്നനിലയിലും തെങ്ങിന്‌ പ്രാധാന്യമുണ്ട്‌. നമ്മുടെ രാജ്യത്ത്‌ പലയിടങ്ങളിലും ജനങ്ങളുടെ ഭക്ഷണത്തിലെ അനിവാര്യവസ്തുവാണ്‌ തേങ്ങ. തേങ്ങയുണക്കിയുണ്ടാ ക്കുന്ന കൊപ്രയിൽ നിന്ന്‌ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെ ഉപയോഗങ്ങൾ മലയാളിക്ക്‌ ആരും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. പരമ്പരാഗത ഉപയോഗങ്ങൾക്കുപുറമേ പലതരം ഒലിയോ കെമിക്കലുകളും ബയോഡീസലും നിർമ്മിക്കുവാൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്‌.തേങ്ങപ്പിണ്ണാക്ക്‌ ണല്ലോരു കാലിത്തീറ്റയാണ്‌. തെങ്ങിൻ കള്ളിൽ നിന്ന്‌ ചക്കരയും വിനാഗിരിയും മദ്യവും നിർമ്മിക്കുന്നു. തെങ്ങിൻ തടി ഉപയോഗിച്ച്‌ ഫർണീച്ചർ, കരകൗശലവസ്തുക്കൾ, ഗാർഹികോപയോഗ സാമഗ്രികൾ തുടങ്ങിയവ നിർമ്മിക്കാം. തെങ്ങിൻ പൂക്കുല ആയുർവേദ ഔഷധങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു. കരിക്കിൻ വെള്ളം പോഷക ആരോഗ്യ പാനീയമായും സ്പോർട്ട്സ്‌ ഡ്രിങ്കായും ഉപയോഗിക്കുന്നു. തേങ്ങാവെള്ളത്തിൽ നിന്ന്‌ വിനാഗിരി, വൈൻ, നാറ്റാ ഡി കൊക്കൊ തുടങ്ങിയവ നിർമ്മിക്കാം. ചിരട്ട ഇന്ധനമെന്നതിലുപരി വാണിജ്യപ്രാധാന്യമുള്ള ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ്‌ കാർബൺ, കരകൗശലവസ്തുക്കൾ, ഗാർഹിക ഉപയോഗ സാമഗ്രികൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തെങ്ങിൻ മണ്ടയിലെ മാർദ്ദവമേറിയ കൂമ്പ്ഭാഗം ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്‌. മെടഞ്ഞ ഓല പുരമേയാനും ഉണക്കോല ഇന്ധനമായും രാത്രികാലങ്ങളിൽ കത്തിച്ച്‌ വെളിച്ചത്തിനായും ഉപയോഗിക്കുന്നു. കുരുത്തോല അലങ്കാരത്തിനും നാടൻകലകളുടെ വസ്ത്രാലങ്കാരത്തിനും ഉപയോഗിക്കുന്നു. ഈർക്കിലാകട്ടെ ചൂൽ ഉണ്ടാക്കുന്നതിനും മത്സ്യബന്ധനത്തിനും കുട്ടകൾ നിർമ്മിക്കാനും നാവ്‌ വൃത്തിയാക്കാനും ഉപയോഗപ്രദമാണ്‌. തൊണ്ടിൽ നിന്ന്‌ ലഭിക്കുന്ന ചകിരിയും ചകിരിച്ചോറും ഉപയോഗിച്ച്‌ നിർമ്മിക്കുന്ന വസ്തുക്കൾക്ക്‌ ആഭ്യന്തര - വിദേശ വിപണികളിൽ നല്ല പ്രിയമാണ്‌
.
കൊതുമ്പും കോഞ്ഞാട്ടയുമെല്ലാം ഇന്ധനമായും കരകൗശല നിർമ്മാണത്തിലും ഉപയോഗപ്രദമാണ്‌. ഇപ്രകാരം അടിതൊട്ട്‌ മുകൾവരെ നാനാവിധ പ്രയോജനങ്ങളാൽ സമ്പന്നമായ നമ്മുടെ തെങ്ങിന്‌ കൽപവൃക്ഷമെന്ന നാമം എത്ര അന്വർത്ഥമാകുന്നു.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമേ തേങ്ങയിൽനിന്ന്‌ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാവുന്ന വിവിധതരം മൂല്യവർദ്ധിത ഉൽപന്നങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനം. സ്ഥലപരിമിതി മൂലം കരിക്കിൽ നിന്നും തേങ്ങാകാമ്പിൽ നിന്നും ചിരട്ടയിൽ നിന്നും നിർമ്മിക്കാവുന്ന പ്രമുഖ ഉൽപന്നങ്ങളെക്കുറിച്ച്‌ മാത്രമേ ഈ ലക്കത്തിൽ പ്രതിപാദിക്കുന്നുള്ളൂ. കരിക്കിൻവെള്ളം പ്രകൃതിദത്ത ലഘുപാനീയമായ കരിക്കിൻവെള്ളം വിറ്റാമിനുകൾ, ലവണങ്ങൾ, പ്രോട്ടീൻ, അമിനോഅമ്ലങ്ങൾ, പഞ്ചസാര, എൻസൈമുകൾ മുതലായവയാൽ സമ്പുഷ്ടമാണ്‌. ആരോഗ്യപാനീയമെന്ന നിലയിൽ കരിക്കിൻ വെള്ളം ജനപ്രീതി നേടിക്കഴിഞ്ഞു.
അമേരിക്കയിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും നൂതനപാനീയമെന്ന നിലയിൽ
ത്വരിതഗതിയിലുള്ള വളർച്ച കൈവരിച്ച്‌ കഴിഞ്ഞു. അത്ലറ്റുകൾക്കും
ആരോഗ്യപ്രേമികൾക്കും നഗരവാസികൾക്കും ഇടയിൽ കരിക്കിൻവെള്ളം സ്ഥാനം
പിടിച്ചുകഴിഞ്ഞു. കൊക്കകോളയും പെപ്സിയും ബ്രാൻഡ്‌ ചെയ്ത കരിക്കിൻ വെള്ളം
വിപണിയിൽ ഇറക്കുന്നു. ബ്രിട്ടൻ, നെതർലൻഡ്‌, കാനഡ, മെക്സിക്കോ, യു.എ.ഇ.,
ജപ്പാൻ, കൊറിയ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ്‌ കരിക്കിൻ വെള്ളം
പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌.
പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം
നാളികേര വികസനബോർഡും ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയും ചേർന്നാണ്‌ കരിക്കിൻ വെള്ളം പൗച്ചുകളിലും, അലുമിനിയം കാണുകളിലും പാക്ക്‌
ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌. അന്തരീക്ഷോഷ്മാവിൽ മുന്നുമാസവും ശീതികരിച്ച അവസ്ഥയിൽ ആറ്‌ മാസവും വരെ
പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളത്തിന്റെ തനത്‌ രുചി നഷ്ടപ്പെടാതെ
സൂക്ഷിക്കാൻ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിക്ക്‌ കഴിഞ്ഞു. ഇപ്പോൾ
നമ്മുടെ രാജ്യത്ത്‌ ഒറീസ്സയിലും അന്ധ്രാപ്രദേശിലും കർണ്ണാടകയിലുമുള്ള 6
യൂണിറ്റുകൾ പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്നു.
ടെട്രാപാക്കിൽ കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന മറ്റൊരു യൂണിറ്റ്‌
തമിഴ്‌നാട്ടിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. ആഭ്യന്തര-വിദേശ വിപണികളിൽ
ലഭ്യമാകുന്ന പാക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,
മലേഷ്യ, തായ്‌ലൻഡ്‌ എന്നീ രാജ്യങ്ങളാണ്‌ കയറ്റുമതി ചെയ്യുന്നത്‌.
കരിക്കിൻ വെള്ളം മൈക്രോഫിൽ ട്രേഷൻ ടെക്നോളജി ഉപയോഗിച്ച്‌ കുപ്പിയിൽ
നിറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയ്ക്ക്‌ ഫുഡ്‌ ആന്റ്‌ അഗ്രികൾച്ചർ
ഓർഗനൈസേഷൻ (എഫ്‌എഒ) പേറ്റന്റ്‌ നേടിയിട്ടുണ്ട്‌. 
കരിക്കിന്റെ മിനിമൽ പ്രോസസ്സിംഗ്‌
തെങ്ങിൽ നിന്ന്‌ വെട്ടിയിറക്കി 21 മുതൽ 36 മണിക്കൂറുകൾക്കുള്ളിൽ
ശീതികരിച്ച അവസ്ഥയിൽപോലും കരിക്കിന്റെ ഗുണവും രുചിയും നഷ്ടമാകുന്നു.
കരിക്കിന്റെ വലിപ്പവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
തൊണ്ട്‌ ചെത്തിക്കഴിഞ്ഞാൽ വളരെപ്പെട്ടെന്ന്‌ നിറം നഷ്ടപ്പെട്ട്‌ തവിട്ട്‌
നിറത്തിലാകുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്ക്‌ കേരള കാർഷിക
സർവ്വകലാശാല മിനിമൽ പ്രോസസ്സിംഗ്‌ വികസിപ്പിച്ചെടുത്തു. കരിക്ക്‌ ചെത്തി
0.5 ശതമാനം സിട്രിക്‌ ആസിഡും 0.5 ശതമാനം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റും അടങ്ങിയ ലായനിയിൽ മൂന്ന്‌ മിനിട്ട്‌ മുക്കിവെയ്ക്കുന്നു. ഇത്തരം കരിക്ക്‌ 24 ദിവസം വരെ 5-7 ഡിഗ്രി സെന്റിഗ്രേഡ്‌ ശീതികരിച്ച അവസ്ഥയിൽ കേട്‌ കൂടാതെ സൂക്ഷിക്കാവുന്നതാണ്‌. നന്നായി തണുപ്പിച്ച്‌ ദൂരസ്ഥലങ്ങളിലേക്ക്‌ പോലും കൊണ്ടുപോകാൻ സാധിക്കും. തായ്‌ലൻഡിൽ നിന്ന്‌ ഇപ്രകാരം ചെത്തിയൊരുക്കി സംസ്ക്കരിച്ച കരിക്കുകൾ ആസ്ത്രേലിയ, യൂറോപ്പ്‌, ജപ്പാൻ, അമേരിക്ക, തായ്‌വാൻ, ഹോങ്കോങ്ങ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കയറ്റിയയയ്ക്കുന്നുണ്ട്‌. 
തൂൾത്തേങ്ങ
തേങ്ങാക്കാമ്പ്‌ പൊടിച്ച്‌ ഈർപ്പം മൂന്ന്‌ ശതമാനത്തിൽ താഴെയാകുന്നതുവരെ
യന്ത്രസഹായത്താൽ ഉണക്കിയാണ്‌ തൂൾത്തേങ്ങ നിർമ്മിക്കുന്നത്‌. വെള്ള
നിറമാണിതിന്‌. മധുരപലഹാര നിർമ്മാണത്തിനും ഭക്ഷ്യവ്യവസായത്തിലും ഈ
ഉൽപന്നത്തിന്‌ നല്ല വാണിജ്യ പ്രാധാന്യമാണുള്ളത്‌.
തേങ്ങപ്പാൽ
തേങ്ങ ചിരണ്ടി പിഴിഞ്ഞാണ്‌ തേങ്ങപ്പാൽ എടുക്കുന്നത്‌. തേങ്ങപ്പാലിന്റെ
ഗാഢരൂപമാണ്‌ കോക്കനട്ട്‌ ക്രീം. നാളികേര വികസന ബോർഡും
തിരുവനന്തപുരത്തുള്ള റീജിയണൽ റിസർച്ച്‌ ലബോറട്ടറിയും സംയുക്തമായാണ്‌
തേങ്ങപ്പാലിന്റെ സൂക്ഷിച്ചു വെയ്ക്കാൻ പറ്റിയ രൂപത്തിലുള്ള ജലാംശം
നീക്കിയ തേങ്ങാപ്പാൽ അഥവാ ക്രീം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുത്തത്‌. തേങ്ങ പൊതിച്ച്‌ പൊട്ടിച്ചതിനുശേഷം ചിരട്ടമാറ്റി
കഴുകി ചൂടുവെള്ളത്തിൽ മുക്കി തവിട്ട്‌ നിറമുള്ള തൊലി കളഞ്ഞതിനുശേഷം
ചുരണ്ടിപ്പിഴിഞ്ഞെടുക്കുന്നു. പിന്നീട്‌ യന്ത്രസഹായത്തോടെ
അരിച്ചെടുത്തതിനുശേഷം കുഴമ്പ്‌ പരുവത്തിലാക്കി പാശ്ചുറൈസ്‌ ചെയ്ത്‌
പാക്ക്‌ ചെയ്യുന്നു. 10000 തേങ്ങയിൽ നിന്ന്‌ 2500 കിഗ്രാം തേങ്ങപ്പാലും
500 കിഗ്രാം പീരയും ലഭിക്കും. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലൻഡുമാണ്‌
തേങ്ങപ്പാൽ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌.
സ്കിംഡ്‌ തേങ്ങപ്പാൽ
സ്കിം തേങ്ങപ്പാൽ കോഴുപ്പകറ്റിയതിനുശേഷമുള്ള തേങ്ങയിലെ ലേയഘടകങ്ങളുടെ മാത്രം ലായനിയാണ്‌. ഉത്തമപ്രോട്ടീന്റെ ണല്ലോരു സ്രോതസ്സാണ്‌ സ്കിം മിൽക്ക്‌. തേങ്ങ പിഴിഞ്ഞെടുത്ത പാൽ യന്ത്രസഹായത്തോടെ അരിച്ച്‌ സോഡിയം ഹൈഡ്രോക്സൈഡ്‌ ചേർത്ത്‌ പിഎച്ച്‌ ഉയർത്തിയതിനുശേഷം പാശ്ചുറൈസ്‌ ചെയ്ത്‌ കൊഴുപ്പകറ്റിയാണ്‌ സ്കിം തേങ്ങാപ്പാൽ നിർമ്മിക്കുന്നത്‌. 
കുപ്പിയിലാക്കിയ തേങ്ങപ്പാൽ
വളരെയേറെ വാണിജ്യപ്രാധാന്യമുള്ള പ്രസ്തുത ഉൽപന്നം പശുവിൻ പാലിന്‌ പകരം ഉപയോഗിക്കാവുന്നതാണ്‌. ചുരണ്ടിയ തേങ്ങ, വെള്ളമോ, തേങ്ങവെള്ളമോ ചേർത്ത്‌ പിഴിഞ്ഞ്‌ അരിച്ചതിനുശേഷം 0.1 ശതമാനം ബെൻസോയിക്‌ ആസിഡ്‌ ചേർത്ത്‌ കെറ്റിലിലാക്കി യന്ത്രസഹായത്താൽ 117 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ചൂടാക്കണം. പിന്നീട്‌ കെറ്റിൽ ടാപ്പ്‌ വെള്ളത്തിൽ വെച്ച്‌ ഊഷ്മാവ്‌ 80-85 ഡിഗ്രി സെന്റിഗ്രേഡായി തണുപ്പിക്കുന്നു. പാലിലെ കൊഴുപ്പ്‌ അലിയിച്ച്‌ ചേർത്ത്‌ ഘടന ഒരുപോലെയാക്കി കുപ്പിയിലാക്കുന്നു. ഇത്‌
വളരെയേറെ പോഷകസമ്പുഷ്ടമായ ഉൽപന്നമാണ്‌.  
സ്പ്രേ ഡ്രൈഡ്‌ തേങ്ങപ്പാൽപ്പൊടി
തേങ്ങപ്പാലിൽ നിന്ന്‌ ജലാംശം അകറ്റിയ രൂപമാണ്‌ തേങ്ങപ്പാൽപ്പൊടി. ഇത്‌
സ്വഭാവിക രുചിയിലും രൂപത്തിലും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനാവും. നാളികേര വികസന ബോർഡും സേൻട്രൽ ഫുഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായാണ്‌ ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. തേങ്ങാപ്പാലിൽ അനുവദനീയമായ ചില രാസവസ്തുക്കൾ ചേർത്ത്‌ കൊഴുപ്പിന്റെ അംശം ക്രമീകരിച്ചതിനുശേഷം പാശ്ചുറൈസേഷനും സ്പ്രേ ഡ്രൈയിംഗും നടത്തി പാക്ക്‌
ചെയ്യുന്നു. ഇത്‌ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്നതാണ്‌.
വെർജിൻ കോക്കനട്ട്‌ ഓയിൽ
പച്ചത്തേങ്ങയിൽ നിന്ന്‌ ഉയർന്ന ഗുണമേന്മയുള്ള വിറ്റാമിൻ ഇ സമ്പുഷ്ടമായ
വെർജിൻ കോക്കനട്ട്‌ ഓയിൽ വെറ്റ്‌ പ്രോസസ്സിംഗ്‌ മുഖേന ഉത്പാദിപ്പിക്കാം.
പ്രസ്തുത സാങ്കേതികവിദ്യയിൽ തേങ്ങ പൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ
സാധിക്കും. വെർജിൻ വെളിച്ചെണ്ണ കൂടാതെ തേങ്ങപ്പാൽ, കൊഴുപ്പ്‌ കുറഞ്ഞ
തേങ്ങാപ്പൊടി, സ്കിം തേങ്ങപ്പാൽ, പാക്ക്‌ ചെയ്ത തേങ്ങാവെള്ളം മുതലായ
മൂല്യവർദ്ധിത ഉൽപന്നങ്ങളും നിർമ്മിക്കാവുന്നതാണ്‌. ഒരു ലക്ഷം തേങ്ങ
സംസ്ക്കരിക്കുന്ന യൂണിറ്റിൽ 7.5 ടൺ വെർജിൻ എണ്ണ, 9 ടൺ തൂൾതേങ്ങ, 11500
ലിറ്റർ തേങ്ങാവെള്ളം, 16.5 ടൺ സ്കിം പാൽ, 11.5 ടൺ ചിരട്ട എന്നിവ
ലഭിക്കും. 
വിവിധ രീതിയിൽ വെർജിൻ എണ്ണ ഉത്പാദിപ്പിക്കാം
1. പകുതിയുണങ്ങിയ തേങ്ങ പ്രത്യേകം യന്ത്രത്തിൽ ആട്ടി എണ്ണയെടുക്കാം.
ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക്‌ ഇത്‌ അവലംബിക്കാം. തേങ്ങാകൊത്തുകളും
തേങ്ങാമാവും ഉപോൽപന്നങ്ങളാണ്‌.
2. തൂൾതേങ്ങയിൽ നിന്ന്‌ വെർജിൻ എണ്ണ നിർമ്മിക്കാം. ഗുണമേന്മ മാനദണ്ഡങ്ങൾ
പൂർത്തീകരിക്കാതെ പുറന്തള്ളിയ തൂൾത്തേങ്ങയിൽ നിന്നും എണ്ണയെടുത്തതിനുശേഷം
തേങ്ങാമാവോ, തേങ്ങാപ്പിണ്ണാക്കോ അവശേഷിക്കും.
3. ചുരണ്ടിയ തേങ്ങ ഉണക്കി യന്ത്രസഹായത്താൽ എണ്ണ എടുക്കുന്നു.
ഉപോൽപന്നങ്ങൾ തേങ്ങാ കൊത്തും തേങ്ങാമാവുമാണ്‌.
4. വെറ്റ്‌ പ്രോസസ്സിംഗ്‌ രണ്ടുതരത്തിലുണ്ട്‌. പരമ്പരാഗതരീതിയിൽ
തേങ്ങാപ്പാൽ ജലാംശം ബാഷ്പീകരിച്ച്‌ പോകുന്നതുവരെ ക്രമേണ ചൂടാക്കുന്നു.
ജലാംശം അകറ്റിക്കഴിഞ്ഞ്‌ അവശേഷിക്കുന്ന പാൽ മൂന്ന്‌ മണിക്കൂറോളം അനക്കാതെ
വച്ചതിനുശേഷം മുകളിൽ ഉറഞ്ഞ്കൂടുന്ന കൊഴുപ്പെടുത്ത്‌ ചൂടാക്കി
എണ്ണയെടുക്കുന്നു.
യന്ത്രസഹായത്താലും വെർജിൻ എണ്ണ കോൾഡ്‌ പ്രോസസ്സിംഗിലൂടെ
നിർമ്മിക്കാവുന്നതാണ്‌. യന്ത്രസഹായത്താൽ ക്രീം എടുത്ത്‌ ജലാംശം
പൂർണ്ണമായി ഒഴിവാക്കി യന്ത്രസഹായത്താൽതന്നെ വെർജിൻ എണ്ണ എടുക്കുന്നു.
നാളികേര വികസന ബോർഡ്‌ സേൻട്രൽ ഫുഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ
സഹായത്തോടെയാണ്‌ വെറ്റ്‌ പ്രോസസ്സിംഗിലൂടെ വെർജിൻ വെളിച്ചെണ്ണ
നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. പത്ത്‌
സ്ഥാപനങ്ങൾ വെറ്റ്‌ പ്രോസസ്സിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌
പ്രവർത്തിക്കുന്നുണ്ട്‌. ഫിലിപ്പീൻസാണ്‌ വെർജിൻ വെളിച്ചെണ്ണയുടെ പ്രധാന
കയറ്റുമതി രാജ്യം. തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക,
വിയറ്റ്നാം, ഫിജി, പശ്ചിമ സമോവ എന്നീ രാജ്യങ്ങളും വെർജിൻ വെളിച്ചെണ്ണ
കയറ്റുമതി ചെയ്യുന്നുണ്ട്‌. 
ഉണ്ടക്കൊപ്ര
തേങ്ങ 8 മുതൽ 12 മാസം വരെ തണലിൽ സൂക്ഷിച്ചതിനുശേഷമാണ്‌
ഉണ്ടക്കൊപ്രയുണ്ടാക്കുന്നത്‌. തേങ്ങാവെള്ളം ക്രമേണ വറ്റി കൊപ്ര ഉണങ്ങാൻ
തുടങ്ങുമ്പോൾ കുലുക്കി നോക്കിയാൽ കിലുങ്ങുന്ന ശബ്ദം കേൾക്കാവുന്നതാണ്‌.
അപ്പോൾ പൊതിച്ച്‌ ചിരട്ട അതീവ ശ്രദ്ധയോടെ പൊട്ടിച്ച്‌ കൊപ്ര
പുറത്തെടുക്കാം. നല്ലവണ്ണം മൂപ്പെത്തിയ തേങ്ങ രണ്ട്‌ നിലയുള്ള കെട്ടിടത്തിൽ, മുകൾനിലയായി തടികഷണങ്ങൾകൊണ്ട്‌ രണ്ട്‌ ഇഞ്ച്‌ അകലത്തിൽ കെട്ടിയ തട്ടിൽ നിരത്തി സൂക്ഷിക്കുന്നു. തുടരെ ഇളക്കിക്കൊടുക്കുകയും ചെറുതായി പുകകൊള്ളിക്കുകയും വേണം. സംഭരണസമയത്ത്‌ വെള്ളം വറ്റി കൊപ്ര ചിരട്ടയിൽ നിന്ന്‌ വിട്ട്‌ വരുന്നു. ഇതിന്‌ 8 മുതൽ 12 മാസം വരെ വേണ്ടി വരുന്നു. നന്നായി ഉണങ്ങിക്കഴിയുമ്പോൾ പൊതിച്ച്‌ ചിരട്ടപൊട്ടിച്ച്‌ ഉണ്ടക്കൊപ്ര
വേർതിരിക്കാം. ഇപ്രകാരം ലഭിക്കുന്ന കൊപ്ര നല്ല മധുരമുള്ളതും വെള്ള
നിറത്തോട്‌ കൂടിയതുമായിരിക്കും. അതിനാൽ നല്ല വിലയും ലഭിക്കും. 
ചിരട്ടയിൽ നിന്നുള്ള ഉൽപന്നങ്ങൾ
ചിരട്ടയിൽ നിന്ന്‌ ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ്‌ കാർബൺ
എന്നിവ നിർമ്മിക്കാം. ചിരട്ട പൾവറൈസറിലോ ബാൾ മില്ലുകളിലോ പൊടിച്ചാണ്‌ ചിരട്ടപ്പൊടി നിർമ്മിക്കുന്നത്‌. 12000 ചിരട്ടയിൽ നിന്ന്‌ ഒരു ടൺ
ചിരട്ടപ്പൊടി നിർമ്മിക്കാവുന്നതാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ. ശ്രീലങ്ക
എന്നീ രാജ്യങ്ങളാണ്‌ പ്രമുഖ ചിരട്ടപ്പൊടി കയറ്റുമതിക്കാർ. ചിരട്ട
പൂർണ്ണമായി കത്തിപ്പോകാതെ കരിയാകുന്നതിനാവശ്യമായ വായുവിൽ കത്തിച്ചാണ്‌ ചിരട്ടക്കരി നിർമ്മിക്കുന്നത്‌. പരമ്പരാഗത രീതിയിൽ ചിരട്ടയുടെ 30 ശതമാനം ഭാരത്തോളം മാത്രമേ കരി ലഭിക്കുകയുള്ളൂ. 1000 തേങ്ങയുടെ ചിരട്ടയിൽ നിന്ന്‌ 35 കി.ഗ്രാം കരിയാണ്‌ ലഭിക്കുക. ചിരട്ടക്കരിയിൽ നിന്ന്‌ നിർമ്മിക്കുന്ന ആക്ടിവേറ്റഡ്‌ കാർബണിൽ സൂഷ്മരന്ധ്രങ്ങൾ വളരെയേറെ ഉള്ളതിനാൽ ഏറ്റവും മികച്ചതായി കണക്കാക്കുന്നു. മേൽപ്പറഞ്ഞ ഉൽപന്നങ്ങളെ തെരഞ്ഞെടുത്തത്‌ ആഭ്യന്തരവിപണിയിലേയും അന്താരാഷ്ട്ര വിപണിയിലേയും ഡിമാൻഡ്‌ കൂടി കണക്കിലെടുത്താണ്‌. കൂടാതെ, നാളികേരവികസനബോർഡിൽ നിന്ന്‌ നാളികേര ടെക്നോളജി മിഷനിൽ ഉൾപ്പെടുത്തി പ്രസ്തുത ഉൽപന്നങ്ങളുടെ നിർമ്മാണത്തിന്‌ സാമ്പത്തിക സഹായം നൽകാനും ഉദ്ദേശിക്കുന്നു. മറ്റ്‌ ഉൽപന്നങ്ങളെകുറിച്ച്‌ അടുത്ത ലക്കത്തിൽ പ്രതിപാദിക്കുന്നതാണ്‌. (തുടരും) 
1. ഡയറക്ടർ 2. സീനിയർ ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

Related News:-
തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്;

കണ്ണൂർ: ഫിലിപ്പീൻസും ഇൻഡോനേഷ്യയും ശ്രീലങ്കയും നാളികേര ഉത്പ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നുവെന്ന് അസൂയയോടെ പറയുകയായിരുന്നു ഇതുവരെ നാം. എന്നാൽ ഇന്ത്യയിൽ ആദ്യമായി കണ്ണൂരിൽ നിന്നും തേങ്ങാവെള്ളത്തിൽ നിന്നും തിന്നാൻ മധുരമുള്ള ഉത്പ്പന്നം രൂപമെടുത്തിരിക്കുകയാണ്.

വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് നാളികേരത്തിന്റെ നാട്ടിലേക്ക് നാറ്റാഡി കൊക്കൊ എത്തിയിരുന്നത്. കണ്ണൂർ നാറാത്തെ എം.അബ്ദുള്ളയെന്ന യുവാവ് ഈ നാളികേര ഉത്പ്പന്നം വ്യവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിപണനം ആരംഭിച്ചിരിക്കയാണ്. ശുദ്ധമായ തേങ്ങാ വെള്ളത്തിൽ നിന്നും രുചിച്ച്്്്്് തിന്നാൻ മധുരമുള്ള നാറ്റാ ബിറ്റ്‌സ് ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത അനുഭവമാണ്. ഭക്ഷണശേഷം മധുരം ആസ്വദിക്കുന്ന ഡെസേർട്ട് പോലെ കഴിക്കാനുള്ള ഒരു പ്രകൃതിദത്ത

പുഡ്ഡിങ്ങാണ് നാറ്റാ ബിറ്റ്‌സ്.നാറ്റാ ന്യൂട്രിക്കോ കോക്കനട്ട് ഫുഡ് പ്രോഡക്ട്‌സിന്റെ നാറ്റാബിറ്റ്‌സ് കണ്ണൂരിലെ പ്രധാനമാളുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വെള്ളത്തിൽ അലിയാത്ത ഫൈബറാണ് നാറ്റാഡി കൊക്കോ. എന്നാൽ ഉമിനീരിൽ ഇത് പെട്ടെന്ന് അലിയും. ഫൈബർ കൂടുതലുള്ള നാറ്റാഡി കൊക്കോയിൽ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്. നാറ്റാ എന്ന സ്പാനിഷ് ഭാഷയിൽ നിന്നാണ് നാറ്റാഡികൊക്കോ എന്ന പേര് വന്നത്. ഇംഗ്ലീഷിൽ ക്രീം ഓഫ് കോക്കനട്ട് എന്ന് സാരം. വിദേശങ്ങളിലെ തീൻ മേശകളിൽ നാറ്റാഡി കൊക്കോ സ്ഥാനം നേടിയിട്ട് കാലം ഏറെയായി. എന്നാൽ നാളികേരത്തിന്റെ നാട്ടിൽ നിന്നല്ല ഈ ഉത്പ്പന്നം എത്തിച്ചേരുന്നത്. മലേഷ്യ, ഫിലിപ്പെൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഡെസേട്ട്, കാന്റി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം, പുഡ്ഡിങ്ങ് എന്നിവയെല്ലാം അതിൽപ്പെടും.


നാറ്റാ ഡികൊക്കോയുടെ നിർമ്മാണം ഇങ്ങനെ. ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളമാണ് നാറ്റഡി കൊക്കോ നിർമ്മിക്കാൻ ശേഖരിക്കേണ്ടത്. തേങ്ങവെള്ളത്തിൽ 12 ശതമാനം പഞ്ചസാരയും ഈസ്റ്റും ചേർത്ത് ഏഴു ദിവസം സൂക്ഷിക്കും. തുടർന്ന് ബാക്ടീരിയയിൽ പെർമെന്റേഷനായി പല പാത്രങ്ങളിലായി അണുബാധ ഏൽക്കാതെ 15 ദിവസം വെക്കണം. 15 ദിവസം കഴിഞ്ഞാൽ രണ്ടു സെന്റീമീറ്ററോളം ഊറൽ പൊങ്ങി വന്നിരിക്കും. ഇത് പുറത്തെടുത്ത് പുളിപ്പ് കളയാൻ വേണ്ടി ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ട് വെക്കണം. തുടർന്ന് വേവിച്ചെടുത്ത് പുളിപ്പ് പൂർണ്ണമായും കളയണം. വെള്ളം പൂർണ്ണായും ഊറ്റിയ ശേഷം പഞ്ചസാര ലായനിയിൽ ഇടും. പിന്നീട് ആവശ്യമായ ഫ്‌ളേവർ ചേർത്തു ആദ്യപാക്കിങ്ങ്. തുടർന്ന് 120 ഡിഗ്രിയിൽ ചൂടാക്കണം. മൂന്നു മാസം വരെ കേടാകാതെ സൂക്ഷിക്കാം. ശീതീകരിച്ചാൽ ഒമ്പതുമാസം വരെയും സൂക്ഷിക്കാം.
ആപ്പിൾ, ലിച്ചി, സ്‌ട്രോബറി, എന്നീ ഫ്‌ളേവറുകളിലാണ് നാറ്റാ ഡികൊക്കോ നിർമ്മിക്കുന്നത്. ഫ്‌ളേവറില്ലാതെയും ഇത് നിർമ്മിക്കുന്നുണ്ട്. വർഷങ്ങളോളം പഠനം നടത്തിയാണ് അബ്ദുള്ള നാറ്റാ ഡികൊക്കോ ഉത്പാദനം തുടങ്ങിയത്. വെളിച്ചെണ്ണ ഉത്പ്പാദനത്തിൽ നിന്നുമാണ് അബ്ദുള്ള നാറ്റ ബിറ്റ്‌സിലേക്ക് എത്തിയത്. നാളികേര വികസന ബോർഡിന്റെ അംഗീകാരവും സഹകരണവും തന്റെ ഉത്പ്പന്നത്തിന് ലഭിച്ചു വരുന്നതായി അബ്ദുള്ള പറയുന്നു. അയ്യായിരം തേങ്ങയുടെ വെള്ളമാണ് ന്യൂട്രിക്കോ കോക്കനട്ട് ഫുഡ്‌പ്രോഡക്ട് കമ്പനി ഉത്പ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ശ്രദ്ധയോടെ ചെയ്താൽ അമ്പതു ശതമാനം ലാഭം കൈവരിക്കാനാവുമെന്ന് അബ്ദുള്ള പറയുന്നു.

കേരളത്തിൽ നാറ്റാ ഡി കൊക്കോക്ക് പ്രചാരം ഏറിയാൽ നാളികേര കർഷകന് അതൊരു താങ്ങായിരിക്കുമെന്ന് അബ്ദുള്ള പറയുന്നു. മറുനാട്ടിൽനിന്ന് വരുന്ന ചോക്ലേറ്റ് കഴിക്കുന്നവർക്ക് പുതിയ അനുഭവമാവുകയാണ് നാറ്റാ ഡി കൊക്കോ.

എങ്ങനെയുണ്ടാക്കാം ഫ്‌ളേവേഡ് തേങ്ങാപ്പാല്‍

മൃഗജന്യ പാലുത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന സസ്യജന്യ പാലുത്്പന്നമായ നാളികേര ജ്യൂസിന് (തേങ്ങാപ്പാല്‍)പ്രാധാന്യമേറുന്നു. ആരോഗ്യപരമായ ഗുണമേന്മകളാണ് നാളികേര ജ്യൂസിനുള്ളത്. വിവിധ ഫ്‌ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ഫ്‌ളേവേര്‍ഡ് മില്‍ക്കാണ് ഈ പുതിയ ഉത്പന്നം. ഇത് ഗ്ലൂട്ടന്‍, ലാക്‌ടോസ് ഫ്രീയാണ്. ലാക്‌ടോസ് ഇന്‍ടോളറന്‍സ് (lactose intolerance) ഉള്ളവര്‍ക്ക് ഇത് മികച്ച പകരക്കാനാണ്. ഈ ജ്യൂസ് ആല്‍ബുമിന്‍ ഗ്ലോബുലിന്‍, പ്രോലാമിന്‍, ഗ്ലൂട്ടിന്‍ തുടങ്ങിയ പ്രോട്ടീനുകളാല്‍ സമൃദ്ധമാണ്.
നാളികേര ജ്യൂസ് ഉത്പാദിപ്പിക്കുന്നതിന് 9 മുതല്‍ 10 മാസം മൂപ്പെത്തിയ പച്ചത്തേങ്ങയാണ് ഉചിതം. തൊണ്ട്, ചിരട്ട തുടങ്ങിയവ വേര്‍പെടുത്തിയ നാളികേരത്തിന്റെ ബ്രൗണ്‍ നിറത്തിലുള്ള ആവരണം (ബ്രൗണ്‍ ടെസ്റ്റ്) സ്‌ക്രേപ്പറിന്റെ സഹായത്തോടെ ചുരണ്ടി മാറ്റി വെള്ളക്കാമ്പ് ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കണം. അതിനുശേഷം ചൂടുവെള്ളത്തിലോ ആവിയിലോ വെച്ച് ബ്ലാഞ്ച് ചെയ്ത് അണുവിമുക്തമാക്കുന്നു.
ഒരു ഡിസിന്റഗ്രേറ്ററിന്റെ സഹായത്തോടെ കാമ്പിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങിനെ മുറിച്ചെടുത്ത തേങ്ങാപ്പൂളുകളെ സ്ക്രൂപ്രസിലൂടെ കടത്തി വിട്ട് തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുന്നു. ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഈ തേങ്ങാപ്പാലില്‍ തേങ്ങാവെളളവും പഞ്ചസാരയും ശുദ്ധജലവും ഫുഡ് അഡിറ്റീവ്‌സും ചേര്‍ക്കുന്നു. ഈ മിശ്രിതം ആവശ്യത്തിന് താപനിലയില്‍ ചൂടാക്കിയ ശേഷം പായ്ക്ക് ചെയ്‌തെടുക്കുന്നു. ഉപോത്പന്നങ്ങളായ ചിരട്ട, കൊഴുപ്പ് നീക്കിയ ഡെസിക്കേറ്റഡ് കോക്കനട്ട്, ബ്രൗണ്‍ ടെസ്റ്റ് എന്നിവയ്ക്ക് മികച്ച വിപണന സാധ്യത ഉളളവയാണ്. ഫ്‌ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉണ്ടാക്കുന്നതിന് താഴെ പറയുന്ന പ്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്.
പാസ്ച്വറൈസേഷന്‍ (Glass Bottle / PP Bottle)
തേങ്ങാപാലിനെ 800 C Â/10 മിനിറ്റ് തുടര്‍ച്ചയായി ചൂടാക്കിയതിനു ശേഷം തണുപ്പിക്കുന്നു. ഒരേപോലെയുളള ചൂടാക്കല്‍/തണുപ്പിക്കല്‍ പ്രക്രിയയ്ക്കു വേണ്ടി മെഷീനിന്റെ സഹായത്തോടെ ഇളക്കണം. പാസ്ചുറൈസേഷന്റെ താപനില, തേങ്ങാപ്പാലിലെ അണുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യത്തക്കരീതിയില്‍ ആയിരിക്കണം. ഈ താപനില ഭക്ഷണപദാര്‍ഥങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയ, യീസ്റ്റ്, മോള്‍ഡ്, എന്നിവയെ നശിപ്പിച്ച് ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ആയിരിക്കണം.

പ്രക്രിയ
UHT പ്രക്രിയയില്‍ ഫ്‌ളേവേര്‍ഡ് കോക്കനട്ട്
ജ്യൂസിനെ 1400 ഇ ല്‍ 3-15 സെക്കന്റ് വരെ ചൂടാക്കി ഉടനെ അന്തരീക്ഷ താപനിലയിലേക്ക് തണുപ്പിക്കുന്നു. ഇത് എല്ലാവിധ സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്നു. തന്മൂലം ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിനെ 6 മാസം വരെ അന്തരീക്ഷ ഊഷ്മാവില്‍ സുരക്ഷിതമായി വെക്കുവാന്‍ സാധിക്കും. നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് ശേഖരിച്ചു വയ്ക്കാമെന്നുള്ളതാണ് ഈ പ്രക്രിയയുടെ പ്രത്യേകത. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉത്പാദനച്ചെലവു കുറയ്ക്കുന്നു.
എന്തുകൊണ്ടാണ് UHT ?
പാസ്ച്വറൈസേഷന്‍ പ്രക്രിയയില്‍ തേങ്ങാപ്പാലിനെ 800 ഇ ല്‍ പത്ത് മിനിറ്റ് ചൂടാക്കി തണുപ്പിച്ച് എടുക്കുന്നു. വളരെ കൃത്യതയോടുകൂടി ഈ പ്രക്രിയ ചെയ്താല്‍ പോലും പാസ്ച്വറൈസ് ചെയ്ത തേങ്ങാപ്പാലിന് 5 മുതല്‍ 15 ദിവസം വരെയാണ് കാലാവധി ലഭിക്കുന്നത്. എന്നാല്‍ UHT പ്രക്രിയയില്‍ തേങ്ങാപ്പാല്‍ 138 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസിലാണ് 15 സെക്കന്റില്‍ ചൂടാക്കുന്നത്. തുടര്‍ച്ചയായി ചെയ്യുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷവായുവുമായി ബന്ധമില്ലാത്ത രീതിയില്‍ അതി വിദഗ്ധമായും സാങ്കേതികമായും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തില്‍ നിന്നുള്ള അണുബാധയേല്‍ക്കാതെ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ഫ്‌ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി ആറുമാസമാണ്.
സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ആഗോള വ്യാപകമായി ഡയറി കെയര്‍ പാലുത്പന്നങ്ങള്‍ വിപണിയില്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സസ്യജന്യ പാലുത്പന്നങ്ങളുടെ വില്‍പന 48 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. കേരകര്‍ഷകരുടെ ഭാവി സുരക്ഷ ഉറപ്പാക്കാനുതകുന്ന നൂതന ഉത്പന്നം തന്നെയാണ് കോക്കനട്ട് ജ്യൂസ്.
ഫോണ്‍ മിനി മാത്യു (പിആര്‍ഒ, സിഡിബി)- 9447665105.
ഗീതു എ.എസ്ജ്യോതി കെ. നായര്‍
സിഡിബിസിഐടി വാഴക്കുളം

അടുത്ത മണിക്കൂറില്‍ ചെയ്യാന്‍ പത്ത് കാര്യങ്ങള്‍

എന്ത് ജോലി ചെയ്താലും എത്ര തിരക്കുണ്ടെങ്കിലും എപ്പോഴും മനസുമായി കണക്റ്റ് ചെയ്യണം എന്ന് നമ്മളെ ഓര്‍മപ്പെടുത്തുന്നതാണ് ഗോപി കല്ലായിലിന്റെ 'The internet to the inner-net' എന്ന പുസ്തകം. മനസിന്റെ അപാരമായ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് (ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്) ആയ ഈ മലയാളി സ്വന്തം ജീവിതയാത്രയിലൂടെ വിശദീകരിക്കുന്ന ഈ പുസ്തകത്തിലെ 'Ten things to do with the next hour' എന്ന അധ്യായം വായിക്കാം, ഒരു വ്യത്യസ്ത വിജയകഥ അറിയാം.

പറയുന്നത് പലരാകാം, പക്ഷേ പരാതി ഒന്ന് തന്നെ. കമ്പനികളുടെ സിഇഒ പറയും അവര്‍ അമിതമായി ജോലി ചെയ്യുന്നവരാണെന്ന്. സൗത്ത് ഇന്ത്യയിലെ എന്റെ ഗ്രാമത്തിലെ കൃഷിക്കാരും പറയും ഒന്നിനും സമയമില്ലെന്ന്. നമുക്ക് എല്ലാവര്‍ക്കും പരാതിപ്പെടാം, ഷെഡ്യൂളുകളുടെ മുഷ്ടിക്കുള്ളിലാണ് നമ്മുടെ ജീവിതം എന്ന്, ഒരു ദിവസം ഇത്രയും സമയം പോര എന്ന്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങി മറ്റാരോ നിശ്ചയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയോ ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ ആണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നതെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പറയാവുന്നതാണ്.

ബിസിനസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ജോലി തുടങ്ങിയ നാളുകളില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി മാത്രമായിരുന്നു എന്റെ ചിന്ത. നേട്ടങ്ങള്‍ വല്ലാതെ ലഹരി പിടിപ്പിച്ചിരുന്നു എന്നെ. എപ്പോഴും മീറ്റിംഗുകളിലേക്കും എയര്‍പോര്‍ട്ടുകളിലേക്കുമുള്ള പരക്കംപാച്ചിലുകള്‍. ഫ്‌ളൈറ്റുകളിലും കോണ്‍ഫറന്‍സുകളിലും കിട്ടുന്ന എത്ര മോശം ഭക്ഷണവും ഞാന്‍ കഴിക്കും. എന്റെ വീട്ടുകാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു തുറന്നു നോക്കുക പോലും ചെയ്യാത്ത ബില്ലുകളുടെ കൂമ്പാരം, കഴിഞ്ഞ യാത്രയ്ക്ക് കൊണ്ടുപോയ സൂട്ട് കെയ്‌സുകള്‍, അടുത്ത ട്രിപ്പിനായി പകുതി പായ്ക്ക് ചെയ്തവ വേറെ. പല പ്രാവശ്യം എന്റെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്യപ്പെട്ടു, എന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. പണം ഇല്ല എന്നതായിരുന്നില്ല പ്രശ്‌നം, ശ്രദ്ധ മുഴുവന്‍ ജോലിയിലും യാത്രകളിലും മാത്രമായപ്പോള്‍ ബില്‍ അടയ്ക്കാനുള്ള സമയം പോലും എനിക്കില്ലാതെ വന്നു.

എന്റെ ജീവിതം പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന, നാണക്കേടുണ്ടാക്കുന്ന അവസ്ഥ. ഒരു വര്‍ഷത്തോളം ഇത് നീണ്ടുനിന്നു, ഒരു ബ്രേക്കിംഗ് പോയ്ന്റ് എത്തുന്നത് വരെ. ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങി ഞാന്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? എന്താണ് ഇതുകൊണ്ടുള്ള നേട്ടം? ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഇതിന് ഞാന്‍ എന്ത് വിലയാണ് നല്‍കുന്നത്? യാത്ര, മോശമായ ഭക്ഷണം, വ്യായാമത്തിനും മെഡിറ്റേഷനും സമയമില്ലായ്മ... ഇതൊക്കെയായി മാറിയിരുന്നു എന്റെ ജീവിതം. എന്തിനെല്ലാം പ്രാധാന്യം നല്‍കണം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് മനസിലായി. ഏതാനും വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കിയ ചില പ്രോഗ്രാമുകളില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമേ ലഭിക്കുന്നുള്ളു. ആ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ. അങ്ങനെയാണ് ഒരു മണിക്കൂര്‍ ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ എനിക്ക് സാധ്യമാണ്? പത്ത് കാര്യങ്ങള്‍ എനിക്ക് ലിസ്റ്റ് ചെയ്യാന്‍ പറ്റി. വെറും ഒരു തോന്നലില്‍ നിന്ന് എന്റെ ദിവസങ്ങള്‍ ഏറെ മികവുറ്റതാക്കാന്‍ കഴിയുന്ന ഒരു പ്ലാനായി ഇത് മാറി. ഒരു ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്നസമയം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ ഉണ്ടാക്കുന്ന ലിസ്റ്റില്‍ ഒട്ടേറെ വ്യതസ്ത കാര്യങ്ങളും കാരണങ്ങളുമുണ്ടാകും. ഇവിടെ, എന്റെ ജീവിതം മാറ്റിമറിച്ച എന്റെ ലിസ്റ്റ് ഞാന്‍ പങ്കുവെക്കുന്നു.

ഉറക്കം: എനിക്കിഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാന്‍ ഏതാനും മണിക്കൂര്‍ കിട്ടിയാല്‍ അത് ഞാന്‍ ഉറങ്ങിത്തീര്‍ക്കും. കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. നമ്മുടെ സന്തോഷത്തിന്റെ അളവും ഇതിനെ ആശ്രയിച്ചിരിക്കും. വളരെ ലളിതമായ ഈ കാര്യം തെറ്റിച്ചാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ തിരിച്ചടിക്കുന്നത് രൂക്ഷമായിട്ടായിരിക്കും.

ഭക്ഷണം: ആരോഗ്യം മികച്ചതാക്കാനും തകര്‍ക്കാനും കഴിയുന്നതാണ് നാം കഴിക്കുന്ന ഭക്ഷണം. നമ്മുടെ എനര്‍ജി, ചിന്താശക്തി, ക്രിയേറ്റിവിറ്റി, മാനസികമായ ഉല്ലാസം എന്നിവയെ എല്ലാം ബാധിക്കുന്ന ഒന്നാണു പോഷകസമൃദ്ധമായ ആഹാരം. അതുകൊണ്ട് എന്താണു കഴിക്കുന്നതെന്നും എന്ത് ഒഴിവാക്കണമെന്നും മനസിലാക്കുക. സ്വന്തമായി കൃഷി ചെയ്‌തോ പാചകം ചെയ്‌തോ കഴിക്കുമ്പോഴും മറ്റൊരാളുണ്ടാക്കി തരുന്നത് കഴിക്കുമ്പോഴും ഈ നിയമം തെറ്റിക്കാതിരിക്കുക. 30 മിനിറ്റ് എനിക്ക് കിട്ടിയാല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും തെരഞ്ഞെടുക്കാനും ഞാന്‍ ശ്രമിക്കും.

വ്യായാമം: 

ഒരു മണിക്കൂറോ അതില്‍ കുറവോ സമയം ലഭിച്ചാല്‍ അത് ഞാന്‍ വ്യായാമത്തിനായി നീക്കിവെക്കും. എന്റെ ശാരീരികവും മാനസികവുമായ എനര്‍ജി വര്‍ധിപ്പിക്കുന്നത് എക്‌സര്‍സൈസാണ്. യാത്രകളിലും യോഗയ്‌ക്കോ നീന്തലിനോ സമയം കണ്ടെത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നടക്കാം, ഓടാം, ഡാന്‍സ് ചെയ്യാം, ടെന്നീസ് കളിക്കാം. നിങ്ങള്‍ക്ക് ഉല്ലാസം തരുന്ന ഒരു ആക്റ്റിവിറ്റി എപ്പോഴും ചെയ്യാന്‍ ശ്രമിക്കുക 

മെഡിറ്റേഷന്‍: 

20 മിനിറ്റ് എനിക്ക് കിട്ടിയിട്ടുണ്ട്, എന്ത് ചെയ്യും? ഞാന്‍ ആ സമയം ധ്യാനത്തിന് വേണ്ടി മാറ്റിവെക്കും. എന്റെ ഒരു ദിവസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് മെഡിറ്റേഷനാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അലങ്കോലങ്ങളും ഒഴിവാക്കി മനസ് വൃത്തിയാക്കി സന്തോഷം പകര്‍ന്ന് എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്നെ സഹായിക്കുന്നു ധ്യാനം. ചിലപ്പോള്‍, ഫ്‌ളൈറ്റില്‍, എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഓഫ് ചെയ്ത് ടേക്കോഫിനു തയാറാകുന്ന 15 മിനിറ്റായിരിക്കും ഞാന്‍ മെഡിറ്റേഷനു വേണ്ടി ഉപയോഗിക്കുന്നത്.

സ്‌നേഹം: 

എന്റെ ലിസ്റ്റില്‍ അടുത്തത് സ്‌നേഹമാണ് എന്നില്‍ സ്‌നേഹം നിറയ്ക്കുന്ന ചിന്തകളും, പ്രവൃത്തികളും, ഒപ്പം എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സമയവും. ഇതിനു ഒന്നാം സ്ഥാനം നല്‍കേണ്ടേ എന്ന് പലരും ചോദിക്കാം. പക്ഷേ, ഞാന്‍ ആദ്യം പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് സ്വയം സന്തോഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനോ കഴിയില്ല, എന്റെ പോളിസി എയര്‍ലൈനുകളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 'മറ്റുള്ളവരെ സഹായിക്കും മുന്‍പ് ഓക്‌സിജന്‍ മാസ്‌ക് ധരിക്കുക.'

കൊച്ചു കൊച്ച് കാര്യങ്ങള്‍: 

ഇനി ഞാന്‍ എന്ത് കാര്യമാണ് ചെയ്യുക? ഓരോ ദിവസവും ചെയ്യേണ്ട ചില ചെറിയ കാര്യങ്ങള്‍ തീര്‍ക്കും. 'സ്റ്റഫ്' എന്ന് പറയുന്ന ഇക്കാര്യങ്ങളൊന്നും അത്യാവശ്യ സംഭവങ്ങളല്ല. പക്ഷേ, അവ കൂടിക്കിടന്നാല്‍ നമ്മുടെ ജോലിയെയും മനസമാധാനത്തെയും ബാധിക്കും എന്ന് ഉറപ്പ്. മെയ്‌ലുകള്‍, വീട്ടുജോലികള്‍ എന്നിവയെല്ലാം ഇതില്‍ പെടും. 

ജോലി: 

പലരുടെയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരിക്കും ജോലി. പക്ഷേ, ഞാന്‍ നല്‍കുന്നത് ഏഴാം സ്ഥാനമാണ്. കാരണം, ഒന്ന് മുതല്‍ ആറ് വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ എനിക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയൂ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എറ്റവും മികച്ച രീതിയില്‍ എന്റെ ജോലി തീര്‍ക്കുകയും അതെന്നെ ഏറെ തൃപ്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍ ഇവയെല്ലാം ഞാന്‍ പ്രാധാന്യത്തോടെ ചെയ്യണം. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവര്‍ക്കും നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു. നിങ്ങളും, കമ്പനിയും, സഹപ്രവര്‍ത്തകരും എല്ലാം. നിങ്ങളുടെ ബോസ് സൂപ്പര്‍ ഹാപ്പിയുമാകും.

പ്രിയപ്പെട്ട ഇഷ്ടങ്ങള്‍: 

ഒരു മണിക്കൂര്‍ കിട്ടിയാല്‍ മനസിന് ഏറ്റവും പ്രിയപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. എന്റെ പാഷനായ, വളരെ ഇഷ്ടമുള്ളത് കൊണ്ട് മാത്രം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ മനസിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍. നിര്‍ബന്ധിതമായി ചെയ്യേണ്ടതല്ല ഇതൊന്നും. ജീവിതമാര്‍ഗമായതു കൊണ്ട് ചെയ്യുന്നതുമല്ല. (പക്ഷെ, ജോലി എന്റെ ഒരു പാഷന്‍ തന്നെയാണ്.) പബ്ലിക് സ്പീക്കിംഗ്, യോഗ പഠിപ്പിക്കുക, കീര്‍ത്തനങ്ങള്‍ പാടുക എന്നിങ്ങനെ പല ഇഷ്ടങ്ങളും എനിക്കുണ്ട്. അതുകൊണ്ട് എന്റെ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ വീണുകിട്ടിയാല്‍ ഞാന്‍ ഇതെല്ലാമാണ് ചെയ്യുക. 

പുതിയ പാഠങ്ങള്‍: 

എപ്പോഴും എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുക. ഹാര്‍മോണിയം വായിക്കുന്നതും, ടിവി ഷോ ചെയ്യുന്നതും വെജിറ്റേറിയന്‍ ഭക്ഷണമുണ്ടാക്കുന്നതും തുടങ്ങി പുതുതായി പഠിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് പുതിയ അവസരങ്ങളാണ് മനസിലാക്കി തരുന്നത്. എന്റെ ലോകം കൂടുതല്‍ വിശാലമാകുകയും ചെയ്യും.

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍: 

എന്റെ മനസിന്റെ എനര്‍ജി പുറത്ത് കൊണ്ടു വരുന്ന എന്ത് കാര്യവും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കും. ചിലപ്പോഴത് ഒരു യോഗ ക്ലാസ് നടത്തുന്നതാകാം, അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ചായയോ ഡിന്നറോ നല്‍കുന്നതാകാം. നിങ്ങള്‍ക്ക് ഇത് പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നതോ, കുട്ടികളുടെ സ്‌കൂളില്‍ സഹായിക്കുന്നതോ ഒരു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി വോളന്റിയര്‍ ആകുന്നതോ ആകാം. പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളും ചെയ്യാം. കുറെ കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യാം, നേരിട്ട് കാണാം. ചെറിയ കാരുണ്യ പ്രവൃത്തികള്‍. സമൂഹവുമായി ചേര്‍ത്ത് നിരത്തുന്ന ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താം.

ഈ ലിസ്റ്റ് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഒരു മനുഷ്യജീവി എന്ന നിലയിലുള്ള എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുതിയ രൂപമായി. എന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും കൂടുതല്‍ വ്യക്തവുമായി. എന്റെ എനര്‍ജി ഏറ്റവും നന്നായി ഉപയോഗിക്കുന്ന രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ എനിക്ക് ഇപ്പോള്‍ അറിയാം. നിങ്ങളും സ്വന്തമായി ഒരു ലിസ്റ്റ് ഉണ്ടാക്കി അത് പിന്തുടരുമ്പോള്‍ മനസിലാകും, 24 മണിക്കൂര്‍ എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ ചെലവഴിക്കാം എന്ന്.   

ബിസിനസിന്റെ വളര്ച്ചളയ്ക്ക് ഗുണകരമാകുന്ന ചില നിര്ദ്ദേിശം:


1. പ്രതിസന്ധി ഘട്ടങ്ങളില്‍ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുന്ന മനസ്ഥിതിയും ഉണ്ടായിരിക്കണം.
2. ബിസിനസിന്റെ വളര്ച്ചളയ്ക്ക് ഗുണകരമാകുന്ന നിര്ദ്ദേിശം ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും അതിന് അര്ഹി്ക്കുന്ന പ്രാധാന്യം നല്കു്ന്നതും വലിയ നേട്ടം ഉണ്ടാക്കും
3. ബിസിനസ് വിജയത്തിന് മൂന്ന് '' കള്ക്ക് വലിയ പ്രാധാന്യമുണ്ട്  "Interest, Initiative, Involvement എന്നിവയാണവ. (താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ ബിസിനസില്‍ ഇറങ്ങാവൂ എന്നതാണ് ആദ്യത്തെ പാഠം. താല്‍പ്പര്യം ഉണ്ടെങ്കില്‍ ഇന്‍വോള്‍വ്‌മെന്റ് തനിയെ ഉണ്ടായിക്കൊള്ളും. ബിസിനസില്‍ പൂര്‍ണമായും മുഴുകിയാല്‍ മാത്രമേ അത് വിജയിപ്പിച്ചെടുക്കാന്‍ സാധിക്കൂ)
4. പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുക. ലോകം അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം ഏവര്‍ക്കും ലഭിക്കുന്നതാകില്ല. പക്ഷേ നിരവധി പേര്‍ ഇത്തരമൊരു അവസരത്തിനായി കാത്തു നില്‍ക്കുന്നുണ്ട്. കിട്ടിയ അവസരം മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം കാണിക്കണം. കൂടെയുള്ളവരെ അങ്ങേയറ്റം ബഹുമാനിക്കണം. ഏവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന ശൈലിയാകണം സ്വീകരിക്കേണ്ടത്. വിദ്യാഭ്യാസം ഒരു പരിധിവരെയേ സഹായകമാകുന്നുള്ളൂ. വിജയിക്കാന്‍ പ്രധാനമായി വേണ്ടത് മനോഭാവവും (Attitude) വൈദഗ്ധ്യവുമാണ് (skill) ഇതു രണ്ടും ആര്‍ജിക്കുക. മാറ്റങ്ങളെ സ്വാംശീകരിക്കാനും അതിനനുസരിച്ച് മാറാനുള്ള മനോഭാവവും വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പുതിയ അറിവുകള്‍ തേടിക്കൊണ്ടിരിക്കുക.                   

പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ പ്രവചനാതീതമാണ്. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ള വരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് കരകയറുന്നതിന് സമചിത്തതയും ആസൂത്രണവും അനിവാര്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ധനവിനിയോഗം കാര്യക്ഷമമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ചെലവ് ചുരുക്കുക
നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളുടെയും പട്ടിക തയാറാക്കുക. വിലകൂടിയ റെസ്റ്റൊറന്റുകളിലെ ഭക്ഷണം, സിനിമ, സ്പാ തുടങ്ങി ഒഴിവാക്കാനാവുന്ന ചെലവുകള്‍ കണ്ടെത്തുക. നിങ്ങളുടെ സാഹചര്യം കുടുംബത്തെ സമാധാനപൂര്‍ണമായി ബോധ്യപ്പെടുത്തി ധൂര്‍ത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക. നിങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങള്‍ക്കുമായി ചെലവാക്കുന്ന തുകയിലും സാധ്യമായത്ര കുറവു വരുത്തുക. ഇലക്ട്രിസിറ്റി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പരമാവധി കുറയ്ക്കാം. വസ്ത്രങ്ങള്‍, ഷൂ തുടങ്ങി മാറ്റിവെക്കാവുന്ന ഷോപ്പിംഗുകള്‍ മാറ്റിവെക്കാം. ഡിസ്‌കൗണ്ടുകളുടെയും കൂപ്പണുകളുടെയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനും കടയുടമയുമായി വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ആവശ്യപ്പെടുന്നതിനും മടിക്കേണ്ടതില്ല. യാത്രയ്ക്കും ഷോപ്പിംഗിനുമെല്ലാം പോകുന്നതിനു മുമ്പ് കൃത്യമായി ആസൂത്രണം ചെയ്യുക. ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. കുടുംബ ബജറ്റ് തയാറാക്കി എല്ലാ അംഗങ്ങളും അത് പാലിക്കുമെന്ന് ഉറപ്പുവരുത്തുക. 

കടത്തിന്റെ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെടുക
കടം പെരുകി ബുദ്ധിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ തിരിച്ചടവിനായി അല്‍പ്പം വിട്ടുവീഴ്ചകള്‍ ലഭിക്കാന്‍ കടം നല്‍കിയവരുമായി സംസാരിക്കുക. നിങ്ങളുടെ സാഹചര്യം നിങ്ങള്‍ക്ക് വ്യക്തമാക്കാനായാല്‍ പലിശയില്‍ ഇളവു നല്‍കുകയോ തിരിച്ചടവിന്റെ കാലാവധി നീട്ടിത്തരുകയോ ചെയ്‌തേക്കാം. 

പലിശ ഭാരം കുറയ്ക്കാം
നിങ്ങള്‍ക്കുള്ള എല്ലാ കടത്തിന്റെയും വിശദമായ ഒരു പട്ടിക തയാറാക്കുക. പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് തെറ്റിയാലുള്ള പിഴ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതു കടബാധ്യതയാണ് വേഗത്തില്‍ തീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുക. കൂടിയ പലിശ നിരക്കുള്ള കടങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്‍ക്കുക
നമ്മള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കെന്ന പേരിലും വ്യക്തിപരമായും വാങ്ങിക്കൂട്ടിയ നിരവധി വസ്തുക്കള്‍ വളരെ പരിമിതമായി മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. മാത്രമല്ല വീട്ടില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ചു മാത്രമേ ലഭിക്കൂവെങ്കില്‍ കൂടി ഇവ വില്‍ക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാകും. വീട്ടില്‍ ഏതെങ്കിലും പുരാതന വസ്തുക്കള്‍ ഉണ്ടെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടി യഥാര്‍ത്ഥ മൂല്യം മനസിലാക്കിയ ശേഷം മാത്രം വില്‍പ്പന നടത്തുക. 

ആസ്തികളുടെ പട്ടിക തയാറാക്കുക
നിങ്ങളുടെ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയാറാക്കുക. അതില്‍ ഉടന്‍ വില്‍ക്കാനാകുന്നവ ഏതെന്നു കണ്ടെത്തി വില്‍പ്പന നടത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി നിങ്ങള്‍ മാറ്റിവെച്ച ഏതെങ്കിലും പണമുണ്ടെങ്കില്‍ അതാണ് ആദ്യം ഉപയോഗിക്കേണ്ടത്. 

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയായ പണം ലഭ്യമാക്കുന്നവ ഏതെന്നു മനസിലാക്കി വേണം വില്‍ക്കാനുള്ള ആസ്തികള്‍ തെരഞ്ഞെടുക്കേണ്ടത്. 

വിദഗ്ധരുടെ സഹായം തേടുക 
എല്ലാ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിച്ചിരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചെലവു കുറയ്ക്കുന്നതിനും പ്രതിസന്ധി മറികടക്കുന്നതിനും വിദഗ്ധരുടെ സഹായം തേടാം. ഏതൊക്കെ സ്വത്തുക്കള്‍ വില്‍പ്പന നടത്താമെന്നും ഏതൊക്കെ അങ്ങനെ ചെയ്യരുതെന്നും വ്യക്തമാക്കാന്‍ വിദഗ്ധര്‍ക്ക് സാധിക്കും. നിങ്ങളെ സഹായിക്കാന്‍ ശരിയായ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള വിദഗ്ധനെ തന്നെയാണ് സമീപിക്കുന്നതെന്ന് ഉറപ്പുവരുത്തുക. എല്ലാ നിര്‍ദേശങ്ങളും കേട്ടതിനു ശേഷം സ്വയം വിലയിരുത്തി മാത്രം തീരുമാനമെടുക്കുക. 

മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്തുക
നിങ്ങള്‍ മുഴുവന്‍ സമയ ജോലിക്കാരനാണെങ്കില്‍ കൂടി മറ്റു വിനോദങ്ങളും താല്‍പ്പര്യങ്ങളുമെല്ലാം നീക്കിവെച്ച് ഒരു വരുമാന മാര്‍ഗം കൂടി കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ജീവിത പങ്കാളിക്ക് ജോലിയില്ലെങ്കില്‍ ജോലിക്കു പോകുന്നതിന് പ്രോല്‍സാഹിപ്പിക്കുക 

സാമ്പത്തിക പ്രതിസന്ധികള്‍ക്കായി കാത്തുനില്‍ക്കാതെ അതിനു മുമ്പുതന്നെ അതൊഴിവാക്കാനും നേരിടാനും തയാറെടുക്കുകയാണ് ഉത്തമം. ഉറക്കമില്ലാത്ത രാത്രികളും മാനസിക സമ്മര്‍ദങ്ങളും ഒന്നുമില്ലാതെ പ്രതിസന്ധികള്‍ തരണം ചെയ്യാം. സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കുന്നതിനായുള്ള ചില വഴികള്‍ പരിശോധിക്കാം

കരുതല്‍ ധനം സൂക്ഷിക്കുക: അത്യാവശ്യ ഘട്ടങ്ങളെ നേരിടുന്നതിനായി സേവിംഗ്‌സ് എക്കൗണ്ടായോ ലിക്വിഡ് ഫണ്ടായോ പണം കരുതിവെക്കുക. ഇതുവരെ നിങ്ങള്‍ക്ക് അത്തരമൊരു നിക്ഷേപമില്ലെങ്കില്‍ ചുരുങ്ങിയത് ആറുമാസത്തെ നിങ്ങളുടെ ചെലവിനുള്ള പണമെങ്കിലും കരുതല്‍ ധനമായി അതിലേക്കു മാറ്റുക. പിന്നീടത് ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ജീവിക്കാനുള്ള തുകയായി ഉയര്‍ത്തുക. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാം നിങ്ങള്‍ക്ക് മതിയായ സമ്പാദ്യമുണ്ടെങ്കിലും കരുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. 

കടക്കെണിയില്‍ വീഴാതെ നോക്കാം: ചിലപ്പോള്‍ നമ്മള്‍ പോലും തിരിച്ചറിയാതെ നമ്മള്‍ കടക്കെണിയില്‍ അകപ്പെട്ടുപോകും. ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഗംഭീര ഓഫറുകള്‍ കണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാത്ത ബില്ലില്‍ വാങ്ങിക്കൂട്ടരുത്. ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യമുപയോഗിച്ച് ഇത്തരം ഷോപ്പിംഗ് നടത്തുമ്പോള്‍ യഥാസമയം പണമടച്ചില്ലെങ്കില്‍ വന്‍ പലിശ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ഉപയോഗിക്കുന്നത് കരുതലോടെ വേണം. 

ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകള്‍: നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ചെലവുകള്‍ക്കും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും ഇത് അനിവാര്യമാണ്. വന്‍ തുക ചികിത്സാ ചെലവിനായി വേണ്ടി വരുന്ന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും. 

സാമ്പത്തിക ആസൂത്രണം: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എവിടെ നിന്നെല്ലാം എത്രത്തോളം പണം കരുതിവെക്കണം എന്നു തിരിച്ചറിയുന്നതിന് സാമ്പത്തിക ആസൂത്രണം സഹായിക്കും. നിക്ഷേപ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍, വരവു ചെലവുകള്‍ മനസിലാക്കാന്‍, ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാം സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പരിചയസമ്പന്നനായ ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായവും നിങ്ങള്‍ക്ക് ഇതിനായി തേടാവുന്നതാണ്. ആകസ്മികതകള്‍ നിറഞ്ഞ മനുഷ്യ ജീവിതത്തിന്റെ ഗതിമാറ്റങ്ങളെ ധൈര്യപൂര്‍വം നേരിടുന്നതിന് നിങ്ങളുടെ അച്ചടക്ക പൂര്‍ണമായ സമീപനങ്ങള്‍ ഉപകരിക്കും. പ്രതിസന്ധികള്‍ നേരിടുമ്പോഴും മികച്ച സാമ്പത്തിക ആരോഗ്യത്തോടെ ജീവിക്കാന്‍ ഈ വഴികള്‍ നിങ്ങളെ പ്രാപ്തനാക്കും.

    

Source: Dhanam magazine online

 

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ