പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ പ്രവചനാതീതമാണ്. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ള വരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് കരകയറുന്നതിന് സമചിത്തതയും ആസൂത്രണവും അനിവാര്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ധനവിനിയോഗം കാര്യക്ഷമമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ചെലവ് ചുരുക്കുക
നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളുടെയും പട്ടിക തയാറാക്കുക. വിലകൂടിയ റെസ്റ്റൊറന്റുകളിലെ ഭക്ഷണം, സിനിമ, സ്പാ തുടങ്ങി ഒഴിവാക്കാനാവുന്ന ചെലവുകള്‍ കണ്ടെത്തുക. നിങ്ങളുടെ സാഹചര്യം കുടുംബത്തെ സമാധാനപൂര്‍ണമായി ബോധ്യപ്പെടുത്തി ധൂര്‍ത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക. നിങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങള്‍ക്കുമായി ചെലവാക്കുന്ന തുകയിലും സാധ്യമായത്ര കുറവു വരുത്തുക. ഇലക്ട്രിസിറ്റി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പരമാവധി കുറയ്ക്കാം. വസ്ത്രങ്ങള്‍, ഷൂ തുടങ്ങി മാറ്റിവെക്കാവുന്ന ഷോപ്പിംഗുകള്‍ മാറ്റിവെക്കാം. ഡിസ്‌കൗണ്ടുകളുടെയും കൂപ്പണുകളുടെയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനും കടയുടമയുമായി വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ആവശ്യപ്പെടുന്നതിനും മടിക്കേണ്ടതില്ല. യാത്രയ്ക്കും ഷോപ്പിംഗിനുമെല്ലാം പോകുന്നതിനു മുമ്പ് കൃത്യമായി ആസൂത്രണം ചെയ്യുക. ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. കുടുംബ ബജറ്റ് തയാറാക്കി എല്ലാ അംഗങ്ങളും അത് പാലിക്കുമെന്ന് ഉറപ്പുവരുത്തുക. 

കടത്തിന്റെ നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെടുക
കടം പെരുകി ബുദ്ധിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ തിരിച്ചടവിനായി അല്‍പ്പം വിട്ടുവീഴ്ചകള്‍ ലഭിക്കാന്‍ കടം നല്‍കിയവരുമായി സംസാരിക്കുക. നിങ്ങളുടെ സാഹചര്യം നിങ്ങള്‍ക്ക് വ്യക്തമാക്കാനായാല്‍ പലിശയില്‍ ഇളവു നല്‍കുകയോ തിരിച്ചടവിന്റെ കാലാവധി നീട്ടിത്തരുകയോ ചെയ്‌തേക്കാം. 

പലിശ ഭാരം കുറയ്ക്കാം
നിങ്ങള്‍ക്കുള്ള എല്ലാ കടത്തിന്റെയും വിശദമായ ഒരു പട്ടിക തയാറാക്കുക. പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് തെറ്റിയാലുള്ള പിഴ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതു കടബാധ്യതയാണ് വേഗത്തില്‍ തീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുക. കൂടിയ പലിശ നിരക്കുള്ള കടങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്‍ക്കുക
നമ്മള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കെന്ന പേരിലും വ്യക്തിപരമായും വാങ്ങിക്കൂട്ടിയ നിരവധി വസ്തുക്കള്‍ വളരെ പരിമിതമായി മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. മാത്രമല്ല വീട്ടില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ചു മാത്രമേ ലഭിക്കൂവെങ്കില്‍ കൂടി ഇവ വില്‍ക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാകും. വീട്ടില്‍ ഏതെങ്കിലും പുരാതന വസ്തുക്കള്‍ ഉണ്ടെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടി യഥാര്‍ത്ഥ മൂല്യം മനസിലാക്കിയ ശേഷം മാത്രം വില്‍പ്പന നടത്തുക. 

ആസ്തികളുടെ പട്ടിക തയാറാക്കുക
നിങ്ങളുടെ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയാറാക്കുക. അതില്‍ ഉടന്‍ വില്‍ക്കാനാകുന്നവ ഏതെന്നു കണ്ടെത്തി വില്‍പ്പന നടത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി നിങ്ങള്‍ മാറ്റിവെച്ച ഏതെങ്കിലും പണമുണ്ടെങ്കില്‍ അതാണ് ആദ്യം ഉപയോഗിക്കേണ്ടത്. 

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയായ പണം ലഭ്യമാക്കുന്നവ ഏതെന്നു മനസിലാക്കി വേണം വില്‍ക്കാനുള്ള ആസ്തികള്‍ തെരഞ്ഞെടുക്കേണ്ടത്. 

വിദഗ്ധരുടെ സഹായം തേടുക 
എല്ലാ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിച്ചിരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചെലവു കുറയ്ക്കുന്നതിനും പ്രതിസന്ധി മറികടക്കുന്നതിനും വിദഗ്ധരുടെ സഹായം തേടാം. ഏതൊക്കെ സ്വത്തുക്കള്‍ വില്‍പ്പന നടത്താമെന്നും ഏതൊക്കെ അങ്ങനെ ചെയ്യരുതെന്നും വ്യക്തമാക്കാന്‍ വിദഗ്ധര്‍ക്ക് സാധിക്കും. നിങ്ങളെ സഹായിക്കാന്‍ ശരിയായ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള വിദഗ്ധനെ തന്നെയാണ് സമീപിക്കുന്നതെന്ന് ഉറപ്പുവരുത്തുക. എല്ലാ നിര്‍ദേശങ്ങളും കേട്ടതിനു ശേഷം സ്വയം വിലയിരുത്തി മാത്രം തീരുമാനമെടുക്കുക. 

മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്തുക
നിങ്ങള്‍ മുഴുവന്‍ സമയ ജോലിക്കാരനാണെങ്കില്‍ കൂടി മറ്റു വിനോദങ്ങളും താല്‍പ്പര്യങ്ങളുമെല്ലാം നീക്കിവെച്ച് ഒരു വരുമാന മാര്‍ഗം കൂടി കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ജീവിത പങ്കാളിക്ക് ജോലിയില്ലെങ്കില്‍ ജോലിക്കു പോകുന്നതിന് പ്രോല്‍സാഹിപ്പിക്കുക 

സാമ്പത്തിക പ്രതിസന്ധികള്‍ക്കായി കാത്തുനില്‍ക്കാതെ അതിനു മുമ്പുതന്നെ അതൊഴിവാക്കാനും നേരിടാനും തയാറെടുക്കുകയാണ് ഉത്തമം. ഉറക്കമില്ലാത്ത രാത്രികളും മാനസിക സമ്മര്‍ദങ്ങളും ഒന്നുമില്ലാതെ പ്രതിസന്ധികള്‍ തരണം ചെയ്യാം. സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കുന്നതിനായുള്ള ചില വഴികള്‍ പരിശോധിക്കാം

കരുതല്‍ ധനം സൂക്ഷിക്കുക: അത്യാവശ്യ ഘട്ടങ്ങളെ നേരിടുന്നതിനായി സേവിംഗ്‌സ് എക്കൗണ്ടായോ ലിക്വിഡ് ഫണ്ടായോ പണം കരുതിവെക്കുക. ഇതുവരെ നിങ്ങള്‍ക്ക് അത്തരമൊരു നിക്ഷേപമില്ലെങ്കില്‍ ചുരുങ്ങിയത് ആറുമാസത്തെ നിങ്ങളുടെ ചെലവിനുള്ള പണമെങ്കിലും കരുതല്‍ ധനമായി അതിലേക്കു മാറ്റുക. പിന്നീടത് ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ജീവിക്കാനുള്ള തുകയായി ഉയര്‍ത്തുക. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാം നിങ്ങള്‍ക്ക് മതിയായ സമ്പാദ്യമുണ്ടെങ്കിലും കരുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. 

കടക്കെണിയില്‍ വീഴാതെ നോക്കാം: ചിലപ്പോള്‍ നമ്മള്‍ പോലും തിരിച്ചറിയാതെ നമ്മള്‍ കടക്കെണിയില്‍ അകപ്പെട്ടുപോകും. ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഗംഭീര ഓഫറുകള്‍ കണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാത്ത ബില്ലില്‍ വാങ്ങിക്കൂട്ടരുത്. ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യമുപയോഗിച്ച് ഇത്തരം ഷോപ്പിംഗ് നടത്തുമ്പോള്‍ യഥാസമയം പണമടച്ചില്ലെങ്കില്‍ വന്‍ പലിശ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ഉപയോഗിക്കുന്നത് കരുതലോടെ വേണം. 

ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകള്‍: നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ചെലവുകള്‍ക്കും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും ഇത് അനിവാര്യമാണ്. വന്‍ തുക ചികിത്സാ ചെലവിനായി വേണ്ടി വരുന്ന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും. 

സാമ്പത്തിക ആസൂത്രണം: നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എവിടെ നിന്നെല്ലാം എത്രത്തോളം പണം കരുതിവെക്കണം എന്നു തിരിച്ചറിയുന്നതിന് സാമ്പത്തിക ആസൂത്രണം സഹായിക്കും. നിക്ഷേപ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍, വരവു ചെലവുകള്‍ മനസിലാക്കാന്‍, ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാം സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പരിചയസമ്പന്നനായ ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായവും നിങ്ങള്‍ക്ക് ഇതിനായി തേടാവുന്നതാണ്. ആകസ്മികതകള്‍ നിറഞ്ഞ മനുഷ്യ ജീവിതത്തിന്റെ ഗതിമാറ്റങ്ങളെ ധൈര്യപൂര്‍വം നേരിടുന്നതിന് നിങ്ങളുടെ അച്ചടക്ക പൂര്‍ണമായ സമീപനങ്ങള്‍ ഉപകരിക്കും. പ്രതിസന്ധികള്‍ നേരിടുമ്പോഴും മികച്ച സാമ്പത്തിക ആരോഗ്യത്തോടെ ജീവിക്കാന്‍ ഈ വഴികള്‍ നിങ്ങളെ പ്രാപ്തനാക്കും.

    

Source: Dhanam magazine online

 

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ