മാനവിക വിഷയങ്ങള്‍ അഥവാ പരമ്പരാഗതമായി നാം കേട്ടു വളര്‍ന്നു വരുന്ന കോഴ്‌സുകള്‍. സോഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് കരുതി പലരും ഇവ
തള്ളികളയുകയാണ്. എന്നാല്‍ കാലമെത്ര പിന്നിട്ടാലും ഒട്ടും നിറംമങ്ങാതെ നിലനില്‍ക്കുന്ന കോഴ്‌സുകളാണ് സാമൂഹിക ശാസ്ത്ര പഠനങ്ങള്‍.
ഭാഷാപഠനം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐടി.) കളില്‍ പോലും സ്ഥിരം കോഴ്‌സുകള്‍ക്ക് പുറമെ ഇത്തരം കോഴ്‌സുകളും തുടങ്ങാന്‍ നിര്‍ബന്ധിതരായി.
രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ യൂനിവേഴ്‌സിറ്റികള്‍ പരിശോധിച്ചാലും മാനവിക വിഷയങ്ങള്‍ക്കാണ് സാധ്യത. അധികാരത്തിന്റെ മൂന്ന് പ്രധാന ഭാഗങ്ങളായ എക്‌സിക്യുട്ടീവ് ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയിലെത്തിപ്പെടാനും ഇത്തരം കോഴ്‌സുകളാണ് നല്ലത്.
സമൂഹവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഹ്യുമാനിറ്റീസ് സ്‌കോളറിന് റോളുണ്ട്. പരിസ്ഥിതി, ഭൂമിപഠനം, കമ്പനികളുടെ സാമൂഹിക പരിപാടികള്‍, കണക്കെടുപ്പുകള്‍, വിപണി നിയന്ത്രണം തുടങ്ങിയ മേഖലയിലൊക്കെ മാനവിക വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരെ നിയമിക്കുന്നു.
പഞ്ചായത്തിലെ ഏറ്റവും ചെറിയ തസ്തിക മുതല്‍ ഐക്യരാഷ്ട്ര സഭയിലെ ഉന്നത തസ്തിക വരെ നീണ്ടുനില്‍ക്കുന്ന സാധ്യതകള്‍ മാനവിക വിഷയങ്ങള്‍ക്കാണ്.
ഭാഷാപഠനം
പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ഭാഷകള്‍ പഠിക്കുന്നത് ഇന്ന് അഭിമാനവും ഫാഷനുമാണ്. ഈ രംഗത്ത് നിരവധി അവസരങ്ങളും കാത്തിരിക്കുന്നു.വന്‍ നഗരങ്ങളിലും ചില രാജ്യങ്ങളിലും ഇംഗ്ലീഷ് ഭാഷയിലാണ് മാധ്യമ ലോകം കൈകാര്യം ചെയ്യുന്നതെങ്കില്‍ അതില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പ്രാദേശിക ഭാഷകളിലൂടെയാണ്. പത്രങ്ങള്‍, പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ആനുകാലികങ്ങള്‍, ചാനലുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ഭാഷയ്ക്ക് തന്നെയാണ് സ്ഥാനം. മലയാളം , തമിഴ്, ഉറുദു, തെലുങ്ക്, അറബി, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മന്‍ , ചൈനീസ്, പേര്‍ഷ്യന്‍, ഹീബ്രു, റഷ്യന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് തുടങ്ങി ഭാഷകള്‍ എത്ര കിടക്കുന്നു. ഭാഷാ പഠനം കൊണ്ട് സാധ്യമാവുന്ന ഒരു മേഖല പരിഭാഷ തന്നെയാണ്. ഏതെങ്കിലും രണ്ട് ഭാഷകള്‍ അറിഞ്ഞാല്‍ പരിഭാഷ ചെയ്യാം. താരതമ്യ സാഹിത്യപഠനം ഇതിനു പ്രോല്‍സാഹനം നല്‍കുന്നുണ്ട്. അതേപോലെ പരസ്യമേഖല , സാഹിത്യം, കല, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍, സെര്‍ച്ച് എന്‍ജിനുകള്‍, കണ്ടന്റ് റൈറ്റിങ്, കോര്‍പറേറ്റ് ഓഫിസുകള്‍, ഭരണസിരാകേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, എംബസികള്‍, തുടങ്ങിയവയിലൊക്കെ ഭാഷകളറിയുന്നവരുടെ വിശാലമായ ലോകമാണ്. ഒട്ടേറെ പ്രീമിയര്‍ സ്ഥാപനങ്ങളടക്കം നിരവധി കോഴ്‌സുകള്‍ ഭാഷാ പഠനത്തിന് ഇന്നുണ്ട്.
ഹിസ്റ്ററി
ഹിസ്റ്ററി അഥവാ ചരിത്രം പഠിക്കുന്നവരെ സമൂഹം അരികുവല്‍കരിക്കുന്ന കാലമാണിത്. വൈവിധ്യമാര്‍ന്ന മേഖലകൊണ്ട് അനുഗ്രഹീതമായ പഠനം തന്നെയാണ് ചരിത്രം . ബിരുദമേതാണെങ്കിലും ജോലി എന്നു തന്നെ പറയുന്ന നിരവധി ജോലികളിലേക്ക് ചരിത്രപഠനം കൊണ്ടു പോവാം.
സിവില്‍ സര്‍വീസ് പഠനം ചരിത്ര പഠനത്തിലൂടെയാണെങ്കില്‍ വിജയിക്കാന്‍ എളുപ്പമാണ്. അധ്യാപക ജോലി എല്ലാ പഠനത്തിലും ഉള്ളത്‌പോലെ ചരിത്രത്തിനുമുണ്ട്. കഴിഞ്ഞുപോയ പ്രാചീന ഘട്ടത്തെ കുറിച്ചുള്ള പഠനമാണല്ലോ ചരിത്രപഠനം. പ്രാചീന ഇന്ത്യാ ചരിത്രം, മധ്യകാല ചരിത്രം, പാശ്ചാത്യ ചരിത്രം, അറബി സംസ്‌കാരവും നാഗരികതയും ,ഇന്ത്യയുടെ കലാ സാംസ്‌കാരിക ചരിത്രം, ആധുനിക ചരിത്രം, ഇസ്്‌ലാമിക സംസ്‌കാരം, ഇസ്്‌ലാമിക ചരിത്രം തുടങ്ങിയ വ്യത്യസ്ത കോഴ്‌സുകള്‍ തുടര്‍ പഠനത്തിന് സാധ്യതയുള്ളതാണ്.
പുരാവസ്തു പഠനം ്്അഥവാ ആര്‍ക്കിയോളജിയില്‍ മികവ് പുലര്‍ത്തിയാല്‍ ഭൂ വൈജ്ഞാനിക മേഖല, നരവംശ ശാസ്ത്രം, രസതന്ത്രം, സാങ്കേതിക മേഖല എന്നിവയിലൊക്കെ ജോലിയും പഠനവും സാധ്യമാണ്. ശിലാലിഖിതങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍, ഗൃഹനിര്‍മാണ വസ്തുക്കള്‍, പാത്രങ്ങള്‍, ആഭരണങ്ങള്‍, ചെമ്പോലകള്‍, താളിയോല ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ജീവിതത്തിന്റെ ശൈലി കണ്ടെത്താനുള്ള കഴിവ് ആര്‍ക്കിയോളജി പഠനം നല്‍കുന്നു.
നാണയങ്ങള്‍ മെഡലുകള്‍ എന്നിവ പരിശോധിച്ച് നിര്‍ണയിക്കുന്ന ന്യുമിസ്മാറ്റിക്‌സ് പഠനം, ശിലാലിഖിതങ്ങള്‍, സ്തൂപങ്ങള്‍, ചെമ്പു തകിടുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയെ വിശകലനം ചെയ്യുന്ന എപിഗ്രാഫി, കാഴ്ചബംഗ്ലാവുകളുടെ ഘടന, നടത്തിപ്പ്, സ്ഥാപനം, സംരക്ഷണം എന്നിവ പഠിപ്പിക്കുന്ന മ്യൂസിയോപ്പതി, ഗ്രന്ഥങ്ങള്‍, താളിയോലകള്‍, കൈയെഴുത്തുകള്‍എന്നിവയുടെ പഠനമായ ആര്‍ക്കൈവ് ഭരണം ,കണ്‍സര്‍വേഷനും ഹെറിറ്റേജ് ടൂറിസം എന്നിവ ഉള്‍പ്പെടെയുള്ളവ ഹിസ്റ്ററിക്കാരന്റെ യശസ്സുയര്‍ത്തുന്ന കോഴ്‌സുകളാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപനത്തില്‍ നിരവധി അവസരങ്ങളുണ്ട്. പിന്നെ നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, സംസ്ഥാന പുരാവസ്തു വകുപ്പുകള്‍, ചരിത്ര ഗവേഷണ സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റി വകുപ്പുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ ജോലിക്ക് അവസരമുണ്ട്.
ജ്യോഗ്രഫി
ഭൂഖണ്ഡങ്ങള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍, തടാകങ്ങള്‍, കൊടുമുടികള്‍, ജലപ്രവാഹങ്ങള്‍, കാലാവസ്ഥ, ധാതുസമ്പത്ത്, കാര്‍ഷിക വിളകള്‍, വിവിധ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ മുതലായവയെ പാഠ്യ വിഷയമാക്കുക അതില്‍ ഗവേഷണം നടത്തുക എന്നതാണ് ജ്യോഗ്രഫിപഠനം. ഭൂപടനിര്‍മാണ പഠനമായ കാര്‍ട്ടോഗ്രഫിയും പഠിക്കാം. ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഇതോടൊപ്പം പഠിക്കാം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഭൂജല ബോര്‍ഡുകള്‍, ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കമ്മീഷന്‍, പെട്രോളിയം ഖനന സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി സാധ്യതകള്‍ ഉണ്ട്.
പൊളിറ്റിക്കല്‍ സയന്‍സ്
രാഷ്ട്രീയ സ്വഭാവത്തെ ശാസ്ത്രീയമായി പഠിക്കുന്ന സോഷ്യല്‍ സയന്‍സിന്റെ പ്രധാന ഭാഗമാണ് രാഷ്ട്ര മീമാംസ. പൊളിറ്റിക്കല്‍ സയന്റിസ്റ്റുകള്‍ ഇടപെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഒരു രാജ്യത്തോ മറ്റു സംഘടനകളിലോ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഗവണ്‍മെന്റിന്റെ നയങ്ങളിലും നിലപാടിലും ഇടപെടല്‍, വിദേശ നയങ്ങള്‍ രൂപീകരിക്കുക, പൊതു ഭരണം നടത്തുക, വിദേശ നയതന്ത്ര ബന്ധങ്ങള്‍ നടപ്പിലാക്കുക എന്നി വിഷയങ്ങളെ ആസ്പദമാക്കി പഠനത്തെ മുമ്പോട്ടു കൊണ്ടു പോവാം. ഒരു ബിരുദം യോഗ്യതയായി ചോദിക്കുന്നിടത്തും സിവില്‍ സര്‍വീസിലും മറ്റു ഗവണ്‍മെന്റ് സര്‍വീസിലും ഈ ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്. വിദ്യാഭ്യാസം, ജോലികള്‍, ജീവിത ശൈലി, സാമ്പത്തിക മേഖല, ടാക്‌സുകള്‍ തുടങ്ങിയ മേഖലയില്‍ നയരൂപീകരണം നടത്താന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റുകള്‍ സഹായിക്കും.പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, നിയമസഭകള്‍, പാര്‍ലമെന്റുകള്‍, തുടങ്ങിയ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊളിറ്റിക്കല്‍ സയന്റിസ്റ്റുകള്‍ സേവനം നല്‍കുന്നു. പൊളിറ്റിക്കല്‍ തിയറി, കംപാരറ്റീവ് പൊളിറ്റിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് തുടങ്ങിയവ പ്രധാനഭാഗം.
ഇക്കണോമിക്‌സ്
ദിശാബോധമുള്ള പരിശീലനത്തോടെ ലോകത്തോടൊപ്പം സാമ്പത്തിക നയങ്ങളെയും വിശകലനം ചെയ്യാന്‍ പ്രാപ്തിയുള്ള വിദഗ്ധരെയാണ് സാമ്പത്തിക ശാസ്ത്ര മേഖലയിലേക്ക് ആവശ്യം. മിക്ക മാനേജ്‌മെന്റ് മേഖലയുടെയും പ്രധാന വിഷയം സാമ്പത്തിക ശാസ്ത്രമായത് ഇതുകൊണ്ടാണ്. എല്ലാ സെന്‍ട്രല്‍ സര്‍വകലാശാലകളും ഇക്കണോമിക്‌സിന് പ്രധാന കോഴ്‌സായി മാറ്റം നല്‍കിയിട്ടുണ്ട്. മികച്ച ഗവണ്‍മെന്റ് സേവനങ്ങളിലേക്കും ഇക്കണോമിക്‌സ് കടന്നു വരുന്നുണ്ട്. ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, മൈക്രോ, മാക്രോ ഇക്കണോമിക്‌സ് എന്നിവ പ്രധാനപ്പെട്ട ഭാഗമാണ്.
സോഷ്യോളജി / സോഷ്യല്‍വര്‍ക്ക്
സാമൂഹിക പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന രീതി അഥവാ സോഷ്യല്‍ എന്‍ജിനീയറിങിന്റെ കാലഘട്ടമാണിത്. സര്‍ക്കാര്‍ -സര്‍ക്കാരിതര സംഘടനകള്‍ നടപ്പിലാക്കുന്ന ഗ്രാമനഗര വികസന പദ്ധതികളൂടെ തലപ്പത്ത് സോഷ്യല്‍ വര്‍ക്കിന്റെയും സോഷ്യോളജിയുടെയും വിദഗ്ധരാണ്.
ആസൂത്രണം മുതല്‍ നടപ്പിലാക്കല്‍ വരെയുള്ള എല്ലാ മേഖലകളിലും പരിശീലനം ലഭിച്ചവരെ ആവശ്യമാണ്. ഇന്റര്‍നാഷനല്‍ സ്ഥാപനങ്ങളായ WHO, UNESCO, USSR, UNO തുടങ്ങിയവയിലും NGO കളിലും ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും അവസരങ്ങള്‍ നിരവധിയാണ്.
സൈക്കോളജി
അധ്യാപന കലയുടെ അടിസ്ഥാനം വിദ്യാഭ്യാസ മനശാസ്ത്രമാണ്. പഠനമാര്‍ഗങ്ങള്‍ സമര്‍ഥമായി നിര്‍ദേശിക്കുന്നതിനു വേണ്ട അഭിരുചി പരീക്ഷകള്‍, ഐക്യു ടെസ്റ്റുകള്‍, സ്വഭാവ ടെസ്റ്റുകള്‍, വ്യവസായ രംഗത്തെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, സായുധ സേനയിലേക്കും മറ്റ് ജോലികളിലേക്കും ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍, ശിശുക്കളെയും കൗമാരക്കാരെയും കുറിച്ചുള്ള ചൈല്‍ഡ് സൈക്കോളജിയും അഡോളസന്റ് കൗണ്‍സിലിങും തുടങ്ങി സ്‌പോട്‌സ്, മാര്‍ക്കറ്റിങ്, നേതൃത്വപരിശീലനം, കൗണ്‍സലിങ്, ക്രിമിനോളജി, ഇവിടെയൊക്കെ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്. ക്ലിനിക്കല്‍ സൈക്കോളജി ബ്യൂറോ ഹെല്‍ത്, കൗണ്‍സലിങ്, സൈക്കോ ഓങ്കോളജി, സ്‌കൂ സൈക്കോളജി, എക്‌സ്പിരിമെന്റല്‍ സൈക്കോളജി തുടങ്ങിയവ പ്രധാന ഭാഗമാണ്.
മാനവിക വിഷയങ്ങള്‍ക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. ഇതില്‍ എടുത്ത്പറയേണ്ടത് ഉന്നത സാങ്കേതിക കലാലയങ്ങളായ ഐ.ഐ.ടികള്‍ ഉന്നത സാമൂഹിക കലാലയങ്ങള്‍ കൂടിയാണെന്ന കാര്യമാണ്.
IIT ഗൊരഖ്പൂര്‍, IIT മദ്രാസ്, IIT ഡല്‍ഹി, IIT കാണ്‍പൂര്‍, IIT ഗുവാഹത്തി, IIT തുര്‍ക്കി, IIT മുംബൈ, IIT പഞ്ചാബ്, IIT ഇന്ദോര്‍, IIT പാട്‌ന ഇവിടങ്ങളിലെല്ലാം ഡവലപ്‌മെന്റ് സ്റ്റഡീസ്. കള്‍ച്ചറല്‍ സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹ്യൂമന്‍ ബിഹേവിയര്‍, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, സൈക്കോളജി, ഹിസ്റ്ററി, ആര്‍ക്കിയോളജി, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകളുണ്ട്. വിവിധ കേന്ദ്ര സര്‍വകലാശാലകളോടൊപ്പം സംസ്ഥാന സര്‍വകലാശാലകളും ഡീംസ് സര്‍വകലാശാലകളും മികച്ച പഠനമാണ് നല്‍കുന്നത്. മാനവിക വിഷയങ്ങള്‍ക്ക് ഗവേഷണ സൗകര്യമുള്ള പ്രമുഖ സ്ഥാപനങ്ങള്‍ താഴെ.
Delhi School of Economics
Center for Development Studies. TVPM
The Center for Economic and Social Studies. Hydarabad
Industries of Economic Growth
Central Mining Research Institute Dhenbad
Indian Institute of Petrolium
National Institute of Mental Health and Neuro Science, Bangalore
Central Institute of psychiatry ran—
Center for Heritage Studies Kerala
ഒ എ മുഹമ്മദ് ഷഫീഖ് മൂട്ടില്‍
ഡയറക്ടര്‍ കരിയര്‍ അക്കാദമി ഫൗണ്ടേഷന്‍
9847377727