- ജീവിതത്തില്‍ എന്തായി തീരാനാണ് ആഗ്രഹിക്കുന്നത്
- ഈ കോഴ്‌സ് പഠിച്ചാല്‍ ജോലി കിട്ടുമോ?
- പഠിത്തം,വായന എന്നതിലേക്ക് തിരിച്ചു പോകാന്‍ മാനസികമായി തയ്യാറെടുക്കണം
- തീസിസുകളും പ്രോജക്ടുകളുമെല്ലാം കുറഞ്ഞ സമയം കൊണ്ട് എഴുതി തീര്‍ക്കാന്‍ സാധിക്കില്ലേ?
- ഏത് കോളേജ്
- വിദ്യാഭ്യാസ വായ്പ ലഭിക്കുമോ?
- മറ്റ് വിദഗ്ധാഭിപ്രായം തേടുക
പഠനം ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. ജീവിതത്തില്‍ ചില സമയങ്ങള്‍ അങ്ങനേയും ഉണ്ട്, ഒരു ഘട്ടത്തില്‍ വീണ്ടും പഠിക്കാന്‍ പോയാലോ എന്ന് ചിന്തിക്കും. ഇപ്പോള്‍ ചെയ്യുന്ന ജോലിയല്ല, മറ്റൊന്നാണ് നല്ലതെന്ന ചിന്തയാകും ചിലപ്പോള്‍ അതിന് പിന്നില്‍. അല്ലെങ്കില്‍ സാമ്പത്തിക ഞെരുക്കത്തേ തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ച പഠനം തുടരാനുള്ള ആഗ്രഹമായിരിക്കും. എന്നാല്‍ ഒരു ഇടവേളയക്ക് ശേഷം ഉപരിപഠനം തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്.
1.ജീവിതത്തില്‍ എന്തായി തീരാനാണ് ആഗ്രഹിക്കുന്നത്
ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരേണ്ടത് എന്താണ് ജീവിതത്തിന്റെ ലക്ഷ്യം എന്നത് തന്നെയാവണം. എന്ത് ജോലി ചെയ്യണം എന്നത് എന്ത് പഠിക്കണം എന്ന ചിന്തയിലൂടെയാണ് പൂര്‍ത്തിയാകുന്നത്. ഏത് കോഴ്‌സെടുക്കണം എവിടെ പഠിക്കണം എന്നത് ഏറ്റവും പ്രധാനമാണ്.
2.ഈ കോഴ്‌സ് പഠിച്ചാല്‍ ജോലി കിട്ടുമോ?
വീണ്ടു പഠിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരാനുള്ള ഒരു പ്രധാന കാരണം നല്ല ജോലിയും ശമ്പളവുമാണ്. അപ്പോള്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന് ജോലി സാധ്യത നിലവില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഇന്നത്തെ കാലത്ത് ഇതിന്റെ സാധ്യത എന്താണെന്ന് നോക്കുകയാണ് പ്രധാനം
3.പഠിത്തം,വായന എന്നതിലേക്ക് തിരിച്ചു പോകാന്‍ മാനസികമായി തയ്യാറെടുക്കണം
ജോലി ചെയ്തു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും പഠനത്തിലേക്കുള്ള തിരിച്ചു പോക്ക് ചെറിയ കാര്യമല്ല. പഴയ സ്‌കൂള്‍, കോളേജ് രീതികള്‍ പൊടി തട്ടിയെടുക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കണം. കുത്തിയിരുന്ന് പഠിക്കല്‍, രാവിലെ എഴുന്നേറ്റ് പുസ്തകവുമായുള്ള അങ്കം ഇവയ്‌ക്കെല്ലാം മാനസികമായി തയ്യാറെടുക്കുകയും വേണം.
4.തീസിസുകളും പ്രോജക്ടുകളുമെല്ലാം കുറഞ്ഞ സമയം കൊണ്ട് എഴുതി തീര്‍ക്കാന്‍ സാധിക്കില്ലേ?
കമ്പ്യൂട്ടറില്‍ പവര്‍ പോയിന്റിലും മൈക്രോസോഫ്റ്റ് വേര്‍ഡിലും മറ്റും എഴുതി തീര്‍ക്കുന്നത് പോലെ എ ഫോര്‍ ഷീറ്റ് പേപ്പറില്‍ 50-100 പേജുകള്‍ മടികൂടാതെ എഴുതി തീര്‍ക്കാന്‍ കഴിയുമോ എന്ന് കൂടി ചിന്തിക്കണം.
5.ഏത് കോളേജ്
ക്യാമ്പസ് ജീവിതം പ്രധാനമാണ്. ഏത് കോളേജ് തെരഞ്ഞെടുക്കണം എന്നത് ക്യാമ്പസ് ജീവിതം ആശ്രയിച്ച് മാത്രമല്ല പഠന നിലവാരവും അധ്യാപന നിലവാരവും കണക്കിലെടുത്ത് കൂടെയാവണം.
6.വിദ്യാഭ്യാസ വായ്പ ലഭിക്കുമോ?
പുറത്ത് വിദേശത്ത് സര്‍വ്വകലാശാലകളിലോ കോളേജിലോ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പോ, വിദ്യാഭ്യാസ വായ്പയോ ലഭിക്കാന്‍ തരമുണ്ടോയെന്ന് നോക്കുക. വിദേശ രാജ്യങ്ങളിലെ പല ക്യാമ്പസുകളും സ്‌കോളര്‍ഷിപ്പോടു കൂടിയ പഠനം വാഗ്ദാനം ചെയ്യുന്നവരാണ്.
7.മറ്റ് വിദഗ്ധാഭിപ്രായം തേടുക
എന്ത് കാര്യത്തിന് മുന്നിട്ടിറങ്ങുമ്പോഴും ആ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരോട് അഭിപ്രായം ആരായുന്നത് നല്ലതാണ്. കോഴ്‌സ് സംബന്ധിച്ചും സാധ്യതകളെ കുറിച്ചും ആരാഞ്ഞ് വേണം അന്തിമ തീരുമാനം കൈക്കൊള്ളാന്‍
ഉപരി പഠനത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ ആലോചിക്കുന്നത് നല്ലതായിരിക്കും.