Sent SMS Freely with your mobile- iPhone, BlackBerry, Android, Windows Phone and Nokia-WhatsApp Messenger

WhatsApp Messenger is a cross-platform mobile messaging app which allows you to exchange messages without having to pay for SMS. WhatsApp Messenger is available for iPhone, BlackBerry, Android, Windows Phone and Nokia and yes, those phones can all message each other! Because WhatsApp Messenger uses the same internet data plan that you use for email and web browsing, there is no cost to message and stay in touch with your friends.
In addition to basic messaging WhatsApp users can create groups, send each other unlimited images, video and audio media messages.

Malayala Manorama epaper-മലയാള മനോരമ ഇ-പേപ്പര്‍

Padavukal (Kerala State IT Mission)

 പടവുകള്‍- കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ വെബ്‌ സൈറ്റ്

Download Mobile Athan sofware2.7 to your Mobile.


Mobile Athan software is used to get the accurate prayer times, Qiblah direction and hear automatic Athan (Azan) on every prayer time on your Mobile Phone like Nokia, Sony Erricson, Motorolla, LG, Samsung and lot of other mobile brands.

Mobile Phone Requirements:

- Java Enabled Mobile Phone
- MIDP 2.0 or above
- CLDC 1.1

- List of Supported Mobile Phones

- Screenshots of Mobile Athan Software

- Video of Mobile Athan Software

Installation: After downloading the Athan.zip, please unzip it and you will get Read_Me.txt file having the detail of installation.

GPRS Download: You can also use GPRS to download the Mobile Athan software directly in your Cell phone. Type the following url in your Cell phone web browser: http://wap.islamicfinder.org



പ്രമേഹത്തോടുള്ള പോരാട്ടം ആയുര്‍വേദത്തിലൂടെ-മനോരമ ഓണ്‍ലൈന്‍ manoramaonline

<![if !vml]><![endif]>

നിങ്ങള്ക്കും സൃഷ്ടിക്കാം, ഒരു കാര്ഷിȥക സംരംഭം

താല്‍പ്പര്യമുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാം, ഒരു കാര്‍ഷിക സംരംഭം

മികച്ച കാലാവസ്ഥ, ആവശ്യത്തിന് വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, പാഴായി പോകുന്ന നിരവധി വിഭവങ്ങള്‍... എല്ലാം കേരളത്തിനുണ്ട്. നമുക്ക് സ്ഥലത്തിലേ കുറവുള്ളു. തമിഴ്‌നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥലം കുറവാണെന്നത് സത്യമാണ്. പക്ഷെ ആധുനിക മാര്‍ഗങ്ങളിലൂടെ ആ പരിമിതി മറികടക്കാനാകും.

അധ്വാനം ഏറെയുള്ള, എന്നാല്‍ വരുമാനം ഒട്ടും ലഭിക്കാത്ത, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരാത്ത മേഖലയായിരുന്നു ഇതുവരെ കാര്‍ഷിക രംഗം. എന്നാല്‍ സ്ഥിതി മാറുകയാണ്. എം.ബി.എ, എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന് കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക സങ്കേതങ്ങളുടെ കടന്നുവരവ് കൃഷിയെ അടിമുടി മാറ്റിയിരിക്കുന്നു. മണ്ണിലിറങ്ങാന്‍ മടിക്കുന്ന യുവത്വത്തിന് വൈറ്റ് കോളര്‍ ജോലി പോലെ കൃഷി നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ സഹായിക്കും. മികച്ച വരുമാനവും നേടാനാകും.

എന്തുകൊണ്ട് കൃഷി?
10
ശതമാനം ജി.ഡി.പി വളര്‍ച്ച നാം നേടണമെങ്കില്‍ അത് കൃഷിയിലൂടെയേ സാധ്യമാകൂ. കാരണം രാജ്യത്തെ 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഭക്ഷ്യാവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷ്യ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നാം നടന്നടുക്കുന്നത്. ജൈവ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുകയുമാണ്. അതിനാല്‍ ഭക്ഷ്യവിപണിയുടെ വളര്‍ച്ച എപ്പോഴും മുകളിലേക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.വര്‍ഷങ്ങളായി നാം കാര്‍ഷിക മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ മേഖലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്നെപ്പോലുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ അന്ന് ഫണ്ട് നല്‍കാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ പോലും ആരുമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് വന്‍ സബ്‌സിഡിയും വിദഗ്ധ പരിശീലനവും വരെ നല്‍കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ട്.

എല്ലാ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസ് വീതം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. 900 പഞ്ചായത്തുകളില്‍ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ വീതം 27,00ന് മുകളില്‍ ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ അതൊരു വന്‍ വിജയമായിരിക്കും.
എന്റെ നിര്‍ദേശപ്രകാരം ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന വലിയൊരു ടീമിനെ പൂനെയിലേക്ക് സര്‍ക്കാര്‍ അയക്കാന്‍ തയാറായത് മറ്റൊരു നേട്ടമായി കരുതുന്നു. നല്ല മാതൃകകള്‍ നമുക്ക് അനുകരിക്കാം.

ആധുനിക കൃഷി രീതികള്‍
ഒരു സ്വിച്ചിട്ടാല്‍ ആവശ്യത്തിന് വെള്ളം. അടുത്ത സ്വിച്ചിട്ടാല്‍ വളം. കുത്തിയൊലിക്കുന്ന മഴയെയോ കത്തിക്കയറുന്ന വെയിലിനെയോ തട
ഞ്ഞ് നിര്‍ത്തണം. അതിനും ഒരു സ്വിച്ച് മതി. മേല്‍ക്കൂര സാഹചര്യമനുസരിച്ച് കൃഷിയെ സംരക്ഷിക്കും. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ഇത്തരം ഒരു സംവിധാനത്തിന്റെ ചെലവിനെക്കുറിച്ചായിരിക്കും. പേടിക്കേണ്ട. സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരവധിയുണ്ട്. അതിലും ചെലവ് നില്‍ക്കുന്നില്ലെങ്കില്‍ കൂട്ടുകൃഷിയാകാം. വിവിധയിനം ആധുനിക കൃഷി രീതികള്‍ എന്തൊക്കെയാണ്?

ഗ്രീന്‍ ഹൗസ് ഫാമിംഗ്: തികച്ചും ആധുനികമായ കൃഷി രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനമാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിന്റെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. കാരണം ചെയ്യുന്ന കൃഷിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ ഈ ചെറിയ സ്ഥലത്ത് നാം സെറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ മാത്രമല്ല, മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശമാണെങ്കില്‍ സ്‌ട്രോബെറിയും ആപ്പിളും വരെ കൃഷി ചെയ്യാം. കൂടുതല്‍ വിലയുള്ള, ഇവിടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളപഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതോടെ സംരംഭകന് മികച്ച വരുമാനം നേടാന്‍ സാധിക്കും.

ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ കുറഞ്ഞത് 1,000 സ്‌ക്വയര്‍ മീറ്റര്‍ അഥവാ 25 സെന്റ് സ്ഥലമാണ് ആവശ്യം. ഇവിടെ രണ്ടര ഏക്കറില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പാദനം ലഭിക്കും. വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ സ്വിച്ചിട്ടാല്‍ ലഭിക്കുന്ന രീതിയിലാണ് ഗ്രീന്‍ ഹൗസ് ഒരുക്കുന്നത്. മാത്രമല്ല ചൂടും വെയിലും മഴയുമൊക്കെ നാം നിയന്ത്രിക്കുന്ന അളവില്‍ മാത്രം കൃഷിയിടത്തിലേക്ക് എത്തിക്കാം.

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനെടുക്കാം. ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന് ഒരു ജീവനക്കാരനെ വെച്ചാല്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഹൗസ് നോക്കിനടത്താം. ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കുന്നതിന് ശരാശരി 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.

എന്നാല്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി കൂട്ടിയാല്‍ 75 ശതമാനം വരെ ലാഭിക്കാം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. മാത്രമല്ല മികച്ച പരിശീലനവും ലഭിക്കും. ഒരു ഗ്രീന്‍ ഹൗസില്‍ നിന്നുള്ള വരുമാനം, ചെയ്യുന്ന കൃഷിയും വിപണന രീതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെലവുകള്‍ കഴിഞ്ഞ് മാസം 10,000-15,000 രൂപ ലാഭം പ്രതീക്ഷിക്കാം.

മണ്ണില്ലാതെയുള്ള കൃഷി രീതി: മണ്ണിന് പകരം ഉപ്പിന്റെ അംശം നീക്കിയ ചകിരിച്ചോറ് മാധ്യമമാക്കിയാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നത്. ഇതിനായി സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറാണ് സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് വിപണിയിലിറക്കുന്ന നിയോപീറ്റ്. നിയോപീറ്റ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. അതല്ലാതെ ചട്ടിയിലോ ബാഗിലോ ചകിരിച്ചോറില്‍ ചെടി വളര്‍ത്താനാകും. സാധാരണ സ്ഥലത്ത് മാത്രമല്ല, ടെറസിലോ ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉല്‍പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 4-5 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്: തീരെ സ്ഥലം ആവശ്യമില്ലാത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ ചെയ്യാം. സൂര്യപ്രകാശം ലഭിക്കത്തവിധത്തില്‍ കുത്തനെയായി ഭിത്തിയോട് ചേര്‍ത്ത് കൃഷി ചെയ്യാം. ചീര പോലെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഭംഗിക്കായി പൂക്കളുമൊക്കെ ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും സാധാരണമായ കൃഷിരീതിയാണിത്. കേരളത്തില്‍ പലരും ഇത് ഒരുക്കാനായി എന്നെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റ് ഫാക്റ്ററി: സാധാരണ ഒരു ഫാക്റ്ററിയില്‍ എങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുവോ അതുപോലെ കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണിത്. ശീതീകരിച്ച/പ്രത്യേക ഊഷ്മാവില്‍ ക്രമീകരിച്ച മുറിക്കുള്ളില്‍, ഓരോ സസ്യത്തിനും ആവശ്യമായ പ്രകാശോര്‍ജ്ജം എല്‍.ഇ.ഡി ലൈറ്റിട്ട് നല്‍കി ഒരുക്കുന്ന പ്ലാന്റ് ഫാക്റ്ററിക്ക് ചെലവേറെ വരും. അതിനാല്‍ സാലഡുകളിലും മറ്റുമിടുന്ന ലെറ്റിയൂസ് പോലെ വിലയേറിയ സസ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. ഏത് പ്രദേശത്തും ഏത് സമയത്തും ഏത് കൃഷിയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഈ കൃഷിരീതി വ്യാപകമല്ല.

വിപണനം എങ്ങനെ ലാഭകരമാക്കാം?
പച്ചക്കറികളും പഴവര്‍ഗങ്ങളും വെറുതെ ഉല്‍പ്പാദിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവ മികച്ച രീതിയില്‍, പായ്ക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചാലേ സംരംഭകന് അര്‍ഹമായ വില ലഭിക്കൂ. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാം. വിദേശരാജ്യങ്ങളില്‍ മൂന്ന് തരത്തിലുള്ള പച്ചക്കറികള്‍ ലഭ്യമാണ്. വില കുറവുള്ള സാധാരണ പച്ചക്കറികള്‍. രാസവളം ഇടും, പക്ഷെ കീടനാശിനി ഉപയോഗിക്കാത്ത സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ്, വില 30 ശതമാനം കൂടുതലുള്ള, രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ഓര്‍ഗാനിക് വെജിറ്റബിള്‍സ്. ഇതില്‍ ഓര്‍ഗാനിക്, സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ് നമുക്ക് കയറ്റുമതി ചെയ്യാനാകും. ഗ്രീന്‍ കേരള ബ്രാന്‍ഡില്‍, കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, ഇവിടത്തെ സംരംഭകര്‍ ഒരുമിച്ചുകൂടി കയറ്റുമതി ചെയ്യുന്നത് മികച്ച ആശയമാണ്.

ക്ലസ്റ്ററുകള്‍ പരീക്ഷിക്കാം
ഒരു ഗ്രീന്‍ഹൗസ് ഒരാള്‍ ഒറ്റയ്ക്ക് ചെയ്യാതെ 10-20 പേരോ അതില്‍ താഴെയോ പേര്‍ ചേര്‍ന്ന് അനേകം ഗ്രീന്‍ഹൗസുകള്‍ സൃഷ്ടിച്ചാല്‍ പല പ്രയോജനങ്ങളുണ്ട്. അടുത്തടുത്ത് ആണെങ്കില്‍ അവയുടെ പരിപാലനത്തിന് കുറച്ചുപേര്‍ മതി. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് ഓരോരുത്തരും വിവിധ വിളകള്‍ കൃഷി ചെയ്യാം. അപ്പോള്‍ ഒരു പച്ചക്കറി തന്നെ അനേകം വിപണിയിലെത്തി വില ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകില്ല. മാത്രമല്ല എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍) ഒരു പ്രോസസിംഗ് യൂണിറ്റുണ്ടാക്കി അതില്‍ പച്ചക്കറികള്‍ ഒരുമിച്ചു, ഗുണനിലവാരവും കീടനാശിനിയുടെ അളവും മറ്റും പരിശോധിച്ച്, വൃത്തിയായി പായ്ക്ക് ചെയ്ത്, പ്രത്യേക ബ്രാന്‍ഡില്‍ കേരള വിപണിയില്‍ എത്തിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാം. ഒരു ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സംരംഭകന് വിപണി തേടി അലയേണ്ട. മികച്ച വിലയും ഉറപ്പാക്കാം.

പരിശീലനവും വന്‍ സബ്‌സിഡിയും
രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് സര്‍ക്കാര്‍ തരുന്ന വലിയ സബസിഡികളും പരിശീലനവും മറ്റും. നേരത്തെ പറഞ്ഞതുപോലെ ഗ്രീന്‍ ഹൗസ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നല്‍കുമ്പോള്‍ 25 ശതമാനം സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൊത്തം 75 ശതമാനമാണ് സബ്‌സിഡിയായി ലഭിക്കുക.

ഫണ്ട് ലഭിക്കാന്‍
1987
ല്‍ ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഫണ്ടിനായി പല ബാങ്കുകളെയും സമീപിച്ചു. എല്ലാവരും കൈമലര്‍ത്തി. എന്നാല്‍ ഈ ബാങ്കുകളെല്ലാം തന്നെ വായ്പ ആവശ്യമാണോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയാണിപ്പോള്‍. പക്ഷെ ഇന്നത്തെ സ്ഥിതി ഏറെ മാറിയിരിക്കുന്നു. പുതിയ സംരംഭകരെ സഹായിക്കാന്‍ ഇന്ന് പല സ്ഥാപനങ്ങളുമുണ്ട്. സീഡ് മണി അഥവാ ഏഞ്ചല്‍ ഫണ്ടുകള്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായ ടൈ നല്‍കുന്നുണ്ട്. അതുപോലെ തന്നെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍ നല്‍കുന്ന അനേകം സ്ഥാപനങ്ങളുമുണ്ട്.

ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃഷിഭവനെ ബന്ധപ്പെട്ടാല്‍ അവര്‍ അപേക്ഷകള്‍ തയാറാക്കുന്നതിന് നിങ്ങളെ സഹായിക്കും. മാത്രമല്ല ടേണ്‍ കീ രീതിയില്‍ എല്ലാ സാങ്കേതിക വിദ്യകളും വന്ന് സ്ഥാപിച്ചുതരും. കൃഷി നടത്താനുള്ള വിദഗ്ധ പരിശീലനവും നല്‍കും. സംരംഭകന് വേണ്ടത് നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള താല്‍പ്പര്യവുമാണ്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ രംഗത്തേക്ക് കടന്നുവരാം.

ഈ രംഗത്തേക്കുറിച്ചുള്ള സംശയങ്ങള്‍ക്കും സംരംഭം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ ബന്ധപ്പെടാം.

ശിവദാസ് ബി.മേനോന്‍ -ഫോണ്‍: 0484-2307874, 98470 83444, sbmenonsterling@neopeat.com

 

എങ്ങിനെ നിങ്ങളുടെ മൊബൈലിന്റെ ബാറ്ററി കൂടുതല്‍ സമയം നിലനിര്‍ത്താം

സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയും സ്മാര്‍ട്ടാക്കാം
രോ ദിവസവും പുതു പുത്തന്‍ മൊബീല്‍ ഫോണുകളാണ് വിപണിയിലിറങ്ങുന്നത്. എന്നാല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിയവര്‍ പോലും നേരിടുന്നൊരു പ്രശ്‌നമുണ്ട്. ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നു.
ഫോണിലെ സൗകര്യങ്ങള്‍ കൂടുംതോറും ബാറ്ററിയുടെ ചാര്‍ജും തീരുന്നു. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, സ്മാര്‍ട്ട് ഫോണിലെ 'സ്മാര്‍ട്ട് ബാറ്ററി'

1.
ചില ഫോണുകളില്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന ലൈറ്റ് സെന്‍സറുണ്ടാകും. എന്നാല്‍ ബ്രൈറ്റ്‌നസ് ഏറ്റവും കുറച്ച് സെറ്റ് ചെയ്യാന്‍ സാധിക്കും. അത് ബാറ്ററിയുടെ ചാര്‍ജൊഴുക്ക് നിയന്ത്രിക്കും. മാത്രമല്ല സ്‌ക്രീനിലെ ലൈറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഫാകുന്ന രീതിയില്‍ സെറ്റു ചെയ്യണം.

2. EDGE, 3
ജി, വൈഫൈ, ബഌ ടൂത്ത്, ജിപിഎസ് തുടങ്ങിയ ഫംഗ്ഷനുകളെല്ലാം തന്നെ ഒന്നാന്തരം 'ചാര്‍ജ് കില്ലേഴ്‌സ് ' ആണ്. ഉപയോഗിക്കാത്ത സമയങ്ങളിലെല്ലാം ഇവ ഓഫ് ചെയ്യുക.

3.
അപ്‌ഡേറ്റ്‌സ്, ന്യൂസ് തുടങ്ങിയവ റിംഗ് ടോണുകളോടെയും ബാക്ക് ലൈറ്റോടെയും വരുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

4.
വൈബ്രേഷന്‍ മോഡ് പെട്ടെന്ന് ചാര്‍ജ് തീര്‍ക്കും. കോളുകളും മെസേജുകളും വരുമ്പോഴുള്ള വൈബ്രേഷന്‍ മോഡ് കഴിവതും ഒഴിവാക്കുക. ഓരോ ടച്ചിലും വൈബ്രേഷന്‍ ഉണ്ടാകുന്ന രീതിയും ബാറ്ററി ചാര്‍ജ് തീര്‍ക്കും.

5.
ആപഌക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയായ രീതിയില്‍ അവ ക്‌ളോസ് ചെയ്യാതെ ഹോം ബട്ടണ്‍ ഒറ്റയടിക്ക് അമര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് നിങ്ങള്‍ ഫോണില്‍ എന്തു ചെയ്താലും ബാക്ഗ്രൗണ്ടില്‍ ആദ്യത്തെ ആപഌക്കേഷന്‍ ക്‌ളോസാകാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരേസമയം വിവിധ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തളര്‍ത്തും. 

വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ Asainet News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ Asainet News –നേരോടെ-നിര്‍ഭയം-നിരന്തരം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ടീവി ലഭിക്കാന്‍ താഴെ കണ്ണുന്ന Asianetnews.tvല്‍ ക്ലിക്ക് ചെയ്യുക.



മലയാളം കമ്പ്യൂട്ടറിലൂടെ

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.


ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!



കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ്
Malayalam Computing Project Objectives

SETTLEMENT SERVICES

SETTLEMENT SERVICES

Settlement services for Australia, Canada, Denmark, New Zealand, UK and Europe. Secure your family with successful settlement and help for a bright future. We specialized in investment, education, jobs and have strong reference around the world. For free assessment send CV: gmcsaa@gmail.com / Tel: +1 514836-0738.

Courtesy : http://www.arabnews.com/settlement-services-0

വിവിധതരം കാര്‍ഷികവിളകള്‍

തക്കാളി മസ്ഥിസ്കാഘതം കുറയ്ക്കും

Manorama Online | Health |

ÄAÞ{ò ÎØñòסµÞ¸ÞÄ¢ µáù Ï¡Aᢠ®K¡ ÉÀÈ¢. èÜçAÞ MàX ®K ¦aò ³µ¡ØòÁa¡ ÄAÞ{òÏòW ÇÞøÞ{ÎÞÏò ¥¿BòÏòøòAáKÄòÈÞÜÞÃòÄ¡. øµ¡ÄJòW ÇÞøÞ{ÎÞÏò èÜæAÞÉàX ¥¿BòÏ ¦{áµZA¡ µáùÕ¡ èÜæAÞÉàX ¥¿BòÏÕæøAÞZ ÎØñòסµÞ¸ÞÄJòÈáU ØÞÇcÄ 55 ÖÄÎÞÈ¢ µáùÕ¡ ¦æÃK¡ µæIJò.ËòXÜXÁòæÜ 1031 Éáøá×zÞøòÜÞÃá ÉÀÈ¢ È¿J¡òÏÄ¡.46 ÕÏØòÈᢠ65 ÕÏØòÈᢠ§¿ÏòW dÉÞÏÎáUÕøòW 12 ÕV×AÞÜÎÞÃá ÉÀÈ¢ È¿JòÏÄ¡.§Õøáæ¿ øµ¡ÄJòæÜ èÜæAÞÉàæa ¥{Õ¡ ÉøòçÖÞÇòºîá.¨ µÞÜÏ{ÕòW 67 çÉVA¡ ÎØñòסµÞ¸ÞÄ¢ ©IÞÏò.

èÜæAÞÉàæa ¥{Õ¡ µáùE 258 çÉøòW 25 çÉø¡AᢠèÜæAÞÉàX µâ¿òÏ 259W 11çÉù¡AᢠÎØñòסµÞ¸ÞÄ¢ ©IÞÏò.øµ¡Ä¢ µGÉò¿òºîÄ¡ æµÞI¡ ÎÞdÄ¢ Ø¡çd¿ÞA¡ ©IÞÏÕøáæ¿ ®H¢ Õ{æøÏÇòµ¢ ¦ÏòøáKá.èÜæAÞÉàX µâ¿òÏ ¥{ÕòW ¥¿BòÏÕVA¡ ÎØñòסµÞ¸ÞÄ¢ ©IÞµÞÈáU ØÞÇcÄ59 ØÄÎÞÈ¢ µáùÕ¡ ¦æÃKá µIá.ÉÝB{ᢠɺîAùòµ{ᢠÇÞøÞ{¢ ¥¿BòÏ ÍfÃÕᢠءçd¿ÞA¡ ©IÞµÞÈáU ØÞÇcÄæÏ µáùÏ¡AáKÄÞÏò ÉÀÈJòÈá çÈdÄáÄb¢ ÈWµòÏ çÁÞ.¼ìÈò µÞVÉò ÉùÏáKá.

ÆòÕØÕᢠ¥FòÜÇòµ¢ ÄÕà ÉÝB{ᢠɺîAùòµ{ᢠµÝòºîÞW çÜÞµJÞµÎÞÈ¢ Ø¡çd¿ÞA¡ ÌÞÇòAáKÕøáæ¿ ®HJòW µáùÕ¡ Õøᢠ®K¡ ÎáX ÉÀÈB{òW æÄ{òEòGáI¡.¦WËÞµçøÞGòX, Ìàx µçøÞGòX, ¦WËÞ ç¿ÞçAÞæËçùÞZ, æùxòçÈÞZ ®Kà ¦aò ³µ¡ØòÁaáµ{áæ¿ ¥{ÕᢠÉøòçÖÞÇòºîá. ®KÞW Ø¡çd¿ÞAòÈáU ØÞÇcÄÏáÎÏò §ÕÏ¡A¡ ÌtæÎÞKᢠµIòˆ.¥çÎøòAX ¥AÞÆÎò ³Ë¡ ÈcâçùÞ{¼ò Ïáæ¿ æÎÁòAW ç¼ÃÜÞÏ ÈcâçùÞ{¼òÏòÜÞÃá ¨ ÉÀÈ¢ dÉØòiàµøòºîòøòAáKÄ¡.

ഹൃദ്രോഗം- Konow your heart

 

1 ഒളിഞ്ഞുകിടക്കുന്ന ഹൃദ്രോഗം വില്ലന്‍    

നന്നായി വ്യായാമം ചെയ്യുകയും കായികമല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരാണെങ്കിലും ചിലര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നതിനുകാരണം അവരില്‍ നേരത്തെതന്നെയുള്ള ഹൃദ്രോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ അവഗണിച്ചതാണെന്നു പഠനറിപ്പോര്‍ട്ട്. അവര്‍ വ്യായാമമോ കായിക അഭ്യാസമോ കൂടുതലായി ചെയ്തതുകൊണ്ടല്ല ഹൃദയാഘാതമുണ്ടാകുന്നതെന്നും കനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ഹൃയാഘാതത്തെതുടര്‍ന്നു മരിച്ച 200 യുവാക്കളുടെ വൈദ്യശാസ്ത്ര രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ കണ്ടെത്തല്‍.
--------------------------------------------------------------------------------------------------------
2 ഹൃദയാഘാത മരണം കൂടുതല്‍ സ്ത്രീകളില്‍

ഹൃദയാഘാതമുണ്ടാകുന്നവരില്‍ മരണനിരക്ക് കൂടുതല്‍ സ്ത്രീകളിലാണെന്ന് പഠനം. നെഞ്ചുവേദന വന്നാലോ കുഴഞ്ഞുവീഴാന്‍ തുടങ്ങിയാലോ സ്ത്രീകള്‍ ആശുപത്രിയിലെത്താന്‍ ശ്രമിക്കാറില്ലെന്നതാണ് മരണനിരക്ക് കൂടാന്‍ പ്രധാന കാരണം. എന്നാല്‍, ഹൃദയാഘാതം വരുന്നവരുടെ എണ്ണം പുരുഷന്മാരുടെ ഇടയിലാണ് കൂടുതല്‍. ലണ്ടനിലെ സെന്റര്‍ ഹോസ്പിറ്റലൈയ്സര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ വിവരം ലഭിച്ചത്.

സ്ത്രീകള്‍ക്ക് പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാല്‍ കുറച്ച് വെള്ളം കുടിക്കുകയോ കിടക്കുകയോ വേദനസംഹാരികളായ മരുന്ന് കഴിക്കുകയോ ബാം പുരട്ടുകയോ ചെയ്യുകയാണ് പതിവ്. 69 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കാണ് സാധാരണയായി ഹൃദയാഘാതം സംഭവിക്കാറുള്ളത്. എന്നാല്‍, 40 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു എന്നാണ് കണക്കുകള്‍. സ്

ത്രീകളിലുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നതും ഹൃദയാഘാതം സംഭവിക്കുന്നതിന് കാരണമാകുന്നു. നാലുശതമാനം പുരുഷന്മാര്‍ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ മരിക്കുന്നുവെങ്കില്‍ സ്ത്രീകളുടെ മരണനിരക്ക് ഒമ്പതുശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
--------------------------------------------------------------------------------------------------------------------------

3 ഹൃദയാരോഗ്യത്തിന് ശാസ്ത്രീയ ആയുര്‍വേദ വഴികള്‍
ഡോ. രാജ് കുമാര്‍, ഡോ. രമ്യ കൃഷ്ണന്‍ / drckraj@gmail.com, drremyaraj@gmail.com

ഹൃദയാഘാതം എന്തുകൊണ്ട്? അനേകം മാസംകൊണ്ടോ വര്‍ഷംകൊണ്ടോ സാവധാനം ഹൃദയധമനികളിലുണ്ടാകുന്ന വൈകല്യംമൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുമ്പോഴാണ് പെട്ടെന്ന് ഒരുദിവസം ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാവുന്നത്. ഹാര്‍ട്ട് അറ്റാക്ക് പെട്ടെന്നുണ്ടാകുന്നുവെങ്കിലും ധമനീവൈകല്യം അനേകം മാസംകൊണ്ട് സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്രതിരോധസാധ്യതയുള്ള രോഗമാണ് ഹാര്‍ട്ട് അറ്റാക്ക്. ശരിയായ ആയുര്‍വേദ ചികിത്സകൊണ്ട് മറ്റേത് വൈദ്യശാസ്ത്രത്തേക്കാളും ഹൃദയാഘാതം പ്രതിരോധിക്കാന്‍ കഴിയും.

കൊളസ്ട്രോളും ഹൃദയാഘാതവും

രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ധനവുണ്ടായാലോ പ്രഷര്‍ കൂടുമ്പോഴോ മാത്രം ഉണ്ടാകാവുന്ന രോഗമായി ഇന്ന് ഇതിനെ തെറ്റിദ്ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ പചനപ്രക്രിയയിലുണ്ടാകുന്ന അപാകംമൂലമാണ് അത് രക്തധമനികളില്‍ പറ്റിപിടിച്ച് ധമനികളില്‍ ബ്ലോക്കുണ്ടാക്കി (ഉപരോധം) ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നത്. എച്ച്ഡിഎല്‍, എല്‍ഡിഎല്‍ എന്നിവ ശരീരത്തിലെ കൊഴുപ്പിന്റെ പചനപ്രക്രിയയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളാണ്. അല്ലാതെ കൊഴുപ്പല്ല എന്ന വസ്തുത മിക്ക കേരളീയര്‍ക്കും അജ്ഞാതമാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവു നിയന്ത്രിക്കുന്നതും ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായതുമായ പ്രധാന കൊളസ്ട്രോള്‍ വാഹകങ്ങളാണ് ഈ ഘടകങ്ങള്‍. കൊളസ്ട്രോളിന്റെതന്നെ ഉല്‍പ്പത്തിയെ തടയുന്ന ആധുനിക രാസാഔഷധങ്ങള്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും, പ്രത്യേകിച്ച് കരള്‍, പേശി എന്നിവയില്‍ കാര്യമായ പാര്‍ശ്വഫലങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ആയുര്‍വേദത്തില്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ സന്തുലനത്തെ സാധിക്കാനുള്ള ഔഷധചികിത്സയും പഥ്യവുമാണ് ശാസ്ത്രീയ ചികിത്സ. രോഗാവസ്ഥ, രോഗിയുടെ അവസ്ഥ, മറ്റ് അനുബന്ധരോഗങ്ങള്‍, രോഗസാഹചര്യം എന്നിവ അപഗ്രഥിച്ചറിഞ്ഞ് കൃത്യമായൊരു ചെറിയ കാലയളവില്‍ ഘട്ടം ഘട്ടമായി ചെയ്യുന്ന ശാസ്ത്രീയ ഔഷധചികിത്സകൊണ്ട് കൊളസ്ട്രോളിന്റെ നില സാധാരണമാവുന്നതിനു പുറമെ ശരീരത്തിലെ എല്ലാ പചനപ്രക്രിയകളും (പ്രമേഹം, പ്രമേഹസാധ്യത) ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സന്തുലിതമാകുന്നു. "മെറ്റബോളിക് സിന്‍ഡ്രം" എന്ന ഓമനപ്പേരുള്ള (ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്) രോഗാവസ്ഥയില്‍ ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ ഔഷധചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്.

രക്താതിമര്‍ദം

ബിപി കൂടുമ്പോള്‍ രക്തധമനികളുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ രക്താതിമര്‍ദം കേവലം മരുന്നുകൊണ്ട് അടിച്ചമര്‍ത്തിയല്ല, മറിച്ച് ധമനികളെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ബിപി സാധാരണയാക്കുന്ന അവസ്ഥയിലെത്തിക്കുന്നതാണ് ശരിയായ ചികിത്സ. ആധുനിക വൈദ്യത്തില്‍ കാരണം ശരിയായി ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത "പ്രൈമറി ഹൈപര്‍ടെന്‍ഷന്‍" (ഇന്ന് ഭൂരിഭാഗം പേരിലും ഉള്ള ഉയര്‍ന്ന ബിപിക്ക് കാരണം) ആയുര്‍വേദത്തിലെ ശാസ്ത്രീയ ചികിത്സകൊണ്ട് അനേകം രോഗികള്‍ ചികിത്സക്കു ശേഷമുള്ള കാലത്തും ഔഷധമൊന്നുമില്ലാതെ, ലഘുവായ പഥ്യംകൊണ്ടു മാത്രം പ്രഷര്‍ തികച്ചും നോര്‍മലാക്കി (അനുവദനീയ പരിധിയില്‍) ആരോഗ്യവാന്മാരായി ജീവിക്കുന്നുണ്ട്. പ്രഷര്‍ സ്ഥിരമായി നോര്‍മലായി നിയന്ത്രിക്കുന്നത് വെളുത്തുള്ളി, മുരിങ്ങയില, സര്‍പ്പഗന്ധ തുടങ്ങിയ താല്‍ക്കാലിക പ്രയോഗങ്ങള്‍കൊണ്ടല്ല, ശാസ്ത്രീയ ആയുര്‍വേദചികിത്സ വ്യക്ത്യാധിഷ്ഠിത രോഗസാഹചര്യത്തെ മനസ്സിലാക്കി സന്ദര്‍ഭത്തിനുസരിച്ചുള്ള ചികിത്സാതത്വങ്ങളിലധിഷ്ഠിതമായാണ് ചെയ്യുന്നത്.

പോഷണത്തിന്റെ ആഗിരണം

പോഷകസന്തുലിതമായ ആഹാരംകൊണ്ടുമാത്രം ആരോഗ്യത്തെ ഉണ്ടാക്കാം എന്നു കരുതുന്നത് മണ്ടത്തരമാണ്. വിശപ്പ്, ശരീരത്തിന്റെ അവസ്ഥ എന്നിവ അനുസരിച്ച് ഓരോരുത്തര്‍ക്കും യുക്തമായ പോഷണം, യുക്തമായ അളവില്‍, യുക്തമായ സമയത്ത് ചെന്നാലേ ശരീരകോശങ്ങളില്‍ അവ ആഗിരണം ചെയ്യപ്പെടുകയും ഉദ്ദിഷ്ടഫലം ചെയ്യുകയുമുള്ളു. അമിതമായ ശരീരാധ്വാനം വേണ്ടാത്തവരില്‍ പോഷണത്തിന്റെ പേരില്‍ നിത്യവും ഭക്ഷിക്കുന്ന, പാല്‍, മുട്ട, മാംസം, തൈര്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ആവശ്യപോഷണത്തിന്റെ ആഗിരണത്തെ ഗണ്യമായി തടസ്സപ്പെടുത്തുകയും അനാവശ്യ പോഷണത്തിന്റെ ആഗിരണമുണ്ടാക്കി ദൂഷിത ഫലങ്ങള്‍ക്കു കാരണമാവുകയും ചെയ്യും.

മത്സ്യം, അച്ചാറുകള്‍

കേരളീയജനതയ്ക്ക് മത്സ്യം, സദാ പഥ്യമാണ്. എന്നാല്‍ ശാസ്ത്രീയ ആയുര്‍വേദത്തില്‍ മത്സ്യം സദാ "അപഥ്യം" ആണ്. എന്നുവച്ചാല്‍ മത്സ്യം രോഗികള്‍ക്ക് എന്നും കഴിക്കാന്‍ യോഗ്യമല്ലാത്ത ചില ആഹാരങ്ങളില്‍പെടുന്ന ഒന്നാണ്. അങ്ങനെയുള്ള ആഹാരങ്ങളില്‍ തൈര്, ഉഴുന്ന്, ഇന്ന് ജനങ്ങള്‍ക്ക് ഏറെ പ്രിയമായ പനീര്‍ എന്നിവയുംപെടുന്നു. അച്ചാറുകളില്‍ ഉപ്പും പുളിയും അധികമാണ്. ഉപ്പും പുളിയും സാധാരണയില്‍ കവിഞ്ഞ് നിത്യമായി ഉപയോഗിച്ചാല്‍ അത് ശരീരത്തിലെവിടെയും നീര്‍ക്കെട്ട് ഉണ്ടാക്കുന്നതിനും കൂടാതെ രക്തത്തില്‍ ഘടനാപരവും ക്രിയാപരവുമായ വൈകല്യങ്ങള്‍, രക്തധമനികളിലും രക്തചംക്രമണത്തിലും താളപ്പിഴകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ആയുര്‍വേദ ശാസ്ത്ര തെളിവുകള്‍ സൂചിപ്പിക്കുന്നു. മത്സ്യം ശരീരകോശങ്ങളില്‍ അഹിതകരമായ ചില പ്രക്രിയകളെ പ്രേരിപ്പിക്കുകയും മേല്‍പ്പറഞ്ഞ തരം അപാകങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ആഹാരത്തിലെ കൊഴുപ്പ്

ആഹാരത്തില്‍ കൊഴുപ്പു മുഴുവനായും ഒഴിവാക്കിയാല്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഊര്‍ജം ലഭിക്കാതെ വരികയും, ശരീരത്തിലെ എല്ലാ അപചയപ്രക്രിയകളും ത്വരിതപ്പെടുകയും ചെയ്യും. ഇതുമൂലം അസ്ഥിക്ഷയം, ഓര്‍മക്കുറവ്, തളര്‍ച്ച തുടങ്ങിയ രോഗങ്ങളില്‍ തുടങ്ങി ക്യാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്കുവരെ കാരണമാകാം. എല്ലാ പ്രായക്കാര്‍ക്കും ഏറ്റവും ഉചിതവും, ശരിയായ ദഹനപചനപ്രക്രിയകളെ സന്തുലിതമാക്കി നിലനിര്‍ത്തുന്നതും, ഹോര്‍മോണ്‍ സന്തുലനത്തെ ഉണ്ടാക്കുന്നതുമായ ഏറ്റവും മികച്ച കൊഴുപ്പ് പശുവിന്‍ നെയ്യ് ആണ്. ആയുര്‍വേദത്തില്‍ ഔഷധങ്ങളിട്ടു പാകപ്പെടുത്തിയ നെയ്യുകള്‍ പല രോഗാവസ്ഥകളിലും ശാസ്ത്രീയ ഔഷധ ചികിത്സയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അമിത കൊളസ്ട്രോള്‍, അധിക പഴക്കം ചെല്ലാത്ത ടൈപ്പ് 2 പ്രമേഹം എന്നീ രോഗാവസ്ഥകളില്‍ യുക്തമായി തെരഞ്ഞെടുത്ത ഔഷധനെയ്യുകള്‍ മേല്‍പ്പറഞ്ഞവയെ കേവലം നിയന്ത്രിച്ചു കാണിക്കുകയല്ല, മറിച്ച് കൃത്യമായ കാലയളവില്‍ വൈദ്യനിരീക്ഷണത്തില്‍ നല്‍കി പിന്നീട് സ്ഥായിയായ രോഗശമനത്തിനും ആരോഗ്യത്തിനും വഴിയൊരുക്കുന്നു.

ചുക്കുവെള്ളം

നാം ആഹാരത്തേക്കാള്‍ കഴിക്കുന്നത് ജലം ആണെന്നിരിക്കെ, നിത്യവും കുടിക്കുന്ന വെള്ളം ഔഷധജലമാക്കിയാല്‍ ഹാര്‍ട്ട് അറ്റാക്ക് മാത്രമല്ല, പല രോഗങ്ങളെയും പ്രതിരോധിക്കാം. മല്ലിയും ചുക്കും (3:2 ക്രമത്തില്‍) തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ അണുബാധ, നീര്‍ക്കെട്ട് ഇവയില്‍നിന്ന് സുരക്ഷ, ശരിയായ രക്തചംക്രമണം, മലശോധന, ഹൃദയാരോഗ്യം, ഹൃദ്രോഗത്തില്‍നിന്ന് മികച്ച സംരക്ഷണം എന്നിവ ഉറപ്പാക്കാം. ഈ ഔഷധജലം ശാസ്ത്രീയവും ഫലപ്രദവും, ഇന്ന് അനേകം ജനങ്ങളുടെ ഹൃദയത്തെ നിത്യവും സംരക്ഷിച്ചുകൊണ്ടിരിക്കുന്നതുമാണ്. ആയുര്‍വേദത്തിലെ ശാസ്ത്രീയ ഔഷധചികിത്സകൊണ്ട് പ്രഷര്‍ സാധാരണനിലയിലായ ജനങ്ങളെല്ലാംതന്നെ ചുക്ക്-മല്ലി വെള്ളം കൊണ്ടുമാത്രം സാധാരണയളവില്‍ പ്രഷര്‍ നിലനിര്‍ത്തുകയും ആരോഗ്യത്തോടെ ജീവിക്കുന്നുമുണ്ട്. കരിങ്ങാലി, രാമച്ചം, പതിമുഖം തുടങ്ങിയവ ഇട്ട് വെന്ത വെള്ളം കേരളത്തിലെ കാലാവസ്ഥ, ജനങ്ങളുടെ ശരീരപ്രകൃതി എന്നിവയ്ക്ക് യോജിക്കാത്തതും നീര്‍ക്കെട്ട്, മലബന്ധം, കഫം എന്നിവയെ കൂട്ടുന്നതും, രക്താതിമര്‍ദത്തെ വര്‍ധിപ്പിക്കുന്നതുമായി ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ചുക്കു-മല്ലിവെള്ളം മാത്രം കഴിവതും കുടിക്കാന്‍ ഉപയോഗിക്കുക.

വ്യായാമം

വ്യായാമത്തെക്കുറിച്ച് ശാസ്ത്രീയമായി ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശരീരബലം, ശരീരസ്ഥിതി, രോഗസ്ഥിതി എന്നിവയ്ക്കനുസരിച്ച് വൈദ്യന്‍ ക്രമപ്പെടുത്തിയ രീതിയില്‍ വെറും വയറ്റില്‍ മാത്രം ചെയ്യേണ്ട സംഗതിയാണ് വ്യായാമം. ഇന്ന് അശാസ്ത്രീയമായി വ്യായാമം ചെയ്യുന്ന അനേകം പേര്‍ നിത്യവും രോഗികളാകുന്നുണ്ട്.

മറ്റു രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍

ഇന്ന് കേരളീയരിലധികവും ദിനംപ്രതി മൂന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഭക്ഷിച്ചു ജീവന്‍ നിലനിര്‍ത്തുന്നവരാണ്. എന്നാല്‍ ശാസ്ത്രീയ ആയുര്‍വേദ ചികിത്സകൊണ്ട് ഒരേസമയത്ത് ഒരേ വ്യക്തിയിലുള്ള പലവിധം രോഗങ്ങളുടെ ശരീരത്തിനകത്തുള്ള പ്രധാന നിയന്ത്രണഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് സ്ഥായിയായ രോഗശമനത്തെ ഏറ്റവും കുറവ് ഔഷധങ്ങള്‍കൊണ്ട് പെട്ടെന്ന് സാധ്യമാക്കാന്‍ കെല്‍പ്പുള്ളതാണ്.

എണ്ണതേപ്പ്

എണ്ണതേപ്പ് ആരോഗ്യമുള്ളപ്പോള്‍ മാത്രം ചെയ്യേണ്ടതും നല്ല വിശപ്പുള്ള വേളയില്‍ മാത്രം ചെയ്യേണ്ട പ്രക്രിയയുമാണ്. കഫക്കെട്ട്, അണുബാധ, നീര്‍ക്കെട്ട് എന്നിവയുള്ളപ്പോള്‍ എണ്ണതേപ്പ് ശീലിച്ചാല്‍ അത് രോഗാവസ്ഥ വഷളാക്കുകയും ആന്തിരകാവയവങ്ങളുടെ ആരോഗ്യത്തെയും രക്തചംക്രമണത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഹൃദ്രോഗചികിത്സ ആയുര്‍വേദത്തില്‍

രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി, രക്തധമനികളുടെ വൈകല്യം, കരോട്ടിഡ് ധമനിയിലെ കൊഴുപ്പു നിക്ഷേപം, ശരീരത്തിലെ മറ്റു രോഗാവസ്ഥകള്‍, അവയ്ക്ക് നിത്യമായി കഴിക്കുന്ന ഔഷധങ്ങള്‍ തുടങ്ങി അനേകം കാരണങ്ങളെ പരിശോധിച്ചറിഞ്ഞശേഷം, മനുഷ്യരില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും, വിലയിരുത്തിയതുമായ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതിയും, പഥ്യവുമാണ് രോഗിക്കുവേണ്ടി തീരുമാനിക്കുന്നത്. ഹൃദയത്തില്‍ സംഭവിക്കുന്ന ഘടനാപരവും ക്രിയാപരവുമായ മാറ്റങ്ങള്‍ മനസ്സിലാക്കി അവയുടെ അവസ്ഥ അറിഞ്ഞാണ് പ്രതിരോധ ശമന ചികിത്സ ആരംഭിക്കുന്നത്. ഹൃദ്രോഗചികിത്സയില്‍ ആയുര്‍വേദ ശാസ്ത്രീയ ചികിത്സയുടെ പ്രയോജനം ജനങ്ങളിലെത്താത്തതിനുള്ള പ്രധാനകാരണം ചില ചികിത്സകരുടെ ശാസ്ത്രജ്ഞാനകുറവും സര്‍ക്കാരുകളുടെ അവഗണനയുമാണ്.

ദിവസവും അനേകം മരുന്നുകള്‍കൊണ്ടു മാത്രം പ്രതിരോധിക്കാന്‍ സാധിക്കുന്ന രോഗമല്ല ഹൃദയാഘാതം എന്ന സത്യം മനസ്സിലാക്കുക. ആയുര്‍വേദ വൈദ്യശാസ്ത്രത്തിലെ ശാസ്ത്രീയ ചികിത്സാ, ജീവിതരീതികളാല്‍ ഹൃദയത്തെ മാത്രമല്ല, സമ്പൂര്‍ണ ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താം. (മാഹി ചാലക്കര രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍മാരാണ് ലേഖകര്‍)
------­­­­­­­---------------------------------------------------------------------------------------------------------------------
4.സ്ത്രീഹൃദയാരോഗ്യം
ഡോ. ജോര്‍ജ് തയ്യില്‍-

ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളുമുണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. അന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി...ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധികളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരിരക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദ്രോഗ വിദഗ് ധർ അടിവരയിട്ട് പറയുന്നു.

വികസ്വരരാജ്യങ്ങളില്‍ 70 ശതമാനത്തിലധികം പേര്‍ക്കും ആധുനിക ഹൃദയ പരിശോധനാ ചികിത്സാമാര്‍ഗങ്ങള്‍ അപ്രാപ്യമാണെന്നോര്‍ക്കണം. ഇക്കൂട്ടര്‍ക്ക് അഭയമായി ഒന്നേയുള്ളു; രോഗം വരാതെ നോക്കുക. അത് സാധ്യവുമാണ്. മാത്രമല്ല, പരമ്പരാഗതമായി ഭിഷഗ്വരശ്രേഷ്ഠന്മാര്‍ രൂപപ്പെടുത്തിയ അദ്വിതീയമായ ചികിത്സാതത്വവും അതുതന്നെ- പരമമായി രോഗത്തെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുക, അതാണ് പ്രഥമവും പ്രധാനവുമായ ചികിത്സാമുറ; മറ്റു ചികിത്സകള്‍ക്കെല്ലാം രണ്ടാംസ്ഥാനം മാത്രം. ആയുരാരോഗ്യം സുഗമമായി കാത്തു പരിപാലിക്കേണ്ട അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രാചീന (ബിസി 2600) രേഖകളെന്നു വിശേഷിപ്പിക്കാവുന്ന ഹുവാങ്-ദി-നൈചിങ് രചിച്ച ചൈനീസ്ഗ്രന്ഥത്തില്‍ ഭിഷഗ്വരന്റെ ചികിത്സാധര്‍മത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒന്നാംതരം ഭിഷഗ്വരന്‍ രോഗം ഉണ്ടാകുന്നതിനെ തടയുന്നു. രണ്ടാംതരം ഭിഷഗ്വരന്‍ രോഗം തീവ്രമാകുന്നതിനുമുമ്പ് ചികിത്സിക്കുന്നു. മൂന്നാംതരം ഭിഷഗ്വരന്‍ രോഗം വന്നശേഷം ചികിത്സിക്കുന്നു. ഹുവാങ്-ദി-നൈചിങ്ങിന്റെ അഭിപ്രായത്തില്‍ ചികിത്സാകര്‍മത്തിന്റെ പരമോന്നതലക്ഷ്യം നിലകൊള്ളുന്നത്, രോഗം ഉണ്ടാകുന്നതിനെ തടയുന്ന പ്രവര്‍ത്തനങ്ങളില്‍ ഭിഷഗ്വരന്‍ വ്യാപൃതമാകുമ്പോഴാണെന്ന് ഈ ഗ്രന്ഥം പറയുന്നു. 1960നുശേഷം ഹൃദ്രോഗാനന്തര മരണസംഖ്യയില്‍ വന്ന കാതലായ കുറവ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ് സംഭവിച്ചത്; അല്ലാതെ ഈ രംഗത്തു നടന്ന ചികിത്സാമുറകള്‍കൊണ്ടല്ല. ഹൃദയധമനികളിലെ ജരിതാവസ്ഥമൂലമുള്ള രോഗാതുരത പ്രതിരോധപദ്ധതികളിലൂടെ നിയന്ത്രണവിധേയമാക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നുതന്നെ. ഇതിന് പ്രധാനമായി അഞ്ചു കാരണങ്ങളുണ്ട്. ഒന്ന്: ജരിതാവസ്ഥ പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥതന്നെ. രണ്ട്: ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പിടിയിലൊതുക്കാം. മൂന്ന്: ധമനികളിലെ അതീറോസ്ക്ലീറോസിലും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെ നാളെടുക്കും. നാല്: രോഗലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ പിന്നെ ഹൃദയാഘാതമോ പെട്ടെന്നുള്ള മരണംതന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വമാണ്. അഞ്ച്: കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന ജരിതാവസ്ഥ വന്നാല്‍ ശാശ്വതമായ രോഗവിമുക്തി ലഭിക്കില്ല. 1979 മുതല്‍ 2002 വരെ അമേരിക്കയിലെ ഫ്രാമിങ്ങാമില്‍ നടത്തിയ ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ച "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ് ആദ്യമായി ഹൃദ്രോഗത്തിനു കാരണമാകുന്ന മുഖ്യ ആപത്ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ വിജ്ഞാനം പകര്‍ന്നത്. പുകവലിയും രക്താതിമര്‍ദവും വര്‍ധിച്ച കൊളസ്ട്രോളും മുഖ്യ വില്ലന്മാരായി വിലയിരുത്തപ്പെട്ടു. അതിനുശേഷം 2004ല്‍ പ്രസിദ്ധീകരിച്ച "ഇന്റര്‍ ഹാര്‍ട്ട്" സ്റ്റഡിയിലൂടെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ വെളിച്ചംകണ്ടു. 52 രാജ്യങ്ങളില്‍നിന്നായി 27,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, വര്‍ധിച്ച കൊളസ്ട്രോള്‍, അമിതരക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, അപഥ്യമായ ആഹാരശൈലി, മദ്യം, മാനസിക സമ്മര്‍ദ്ദം) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകാന്‍ കാരണമാകുമെന്ന് കണ്ടുപിടിച്ചു. ഇതിന്റെ വെളിച്ചത്തില്‍ ലോകാരോഗ്യസംഘടന രൂപപ്പെടുത്തിയ മാര്‍ഗരേഖകള്‍പ്രകാരം മേല്‍പ്പറഞ്ഞ ആപത്ഘടകങ്ങളെ കാലോചിതമായി നിയന്ത്രണവിധേയമാക്കിയാല്‍ ഹൃദ്രോഗസാധ്യത 80-85 ശതമാനംവരെ കുറയ്ക്കാമെന്നു വ്യക്തമായി. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദ്രോഗംമൂലമാണ്. ഇതില്‍ 82 ശതമാനംപേരും സാമ്പത്തികമായി താഴെക്കിടയിലുള്ള വികസ്വരരാജ്യങ്ങളിലുള്ളവരാണ്. വരുംകാലങ്ങളില്‍ ദരിദ്രരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രശ്നം ഹൃദ്രോഗപരിശോധനയുടെയും ചികിത്സയുടെയും ഭാരിച്ച സാമ്പത്തികബാധ്യത നേരിടുകയെന്നതാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്കും 24 ദശലക്ഷമായി വര്‍ധിക്കും.

ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിന് അടിമപ്പെടുന്നതോടെ 20 ശതമാനം അധികച്ചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു "മുടി"ക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-85 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
(ലേഖകന്‍ എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനാണ്)
----------------------------------------------------------------------------------------------------------------------------------------------------------




Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ