ഹൈടെക് കൃഷിയിലും പണം

വെറും 25 സെന്റില്‍ നിന്ന് രണ്ടരയേക്കര്‍ സ്ഥലത്തുനിന്നുണ്ടാക്കാവുന്ന വിളവ്. മൂന്നുമാസം കൊണ്ട് നാല് ലക്ഷം രൂപ വരെ വിറ്റുവരവ്. അത്ഭുതപ്പെടേണ്ട കേരളത്തിലെ കൃഷിയിടത്തില്‍ ഇതെല്ലാം സാധ്യമാകുന്നു. പുതിയ കാലഘട്ടത്തിലെ ഹൈ ടെക് ഫാമിംഗിലൂടെ.

കാര്‍ഷിക കേരളത്തില്‍ നിന്ന് ഹരിതാഭ പടിയിറങ്ങിയിട്ട് നാളേറെയായി. കൃഷിയെ കൈവെടിയുകയും വ്യവസായത്തില്‍ കാര്യമായൊന്നും നേടാനാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണിന്ന് കേരളം. വികസന സ്വപ്നങ്ങള്‍ ടൂറിസത്തിലും പിന്നെ ഐടിയിലുമായി കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ കാര്‍ഷിക കേരളം എന്ന പേര് ഏതാണ്ട് നഷ്ടമായി.

എന്നാല്‍ ഒരു സേവനവ്യവസായം എന്ന നിലയ്ക്ക് ടൂറിസത്തിന്റേയും ഐടിയുടേയും പരിമിതികള്‍ പലപ്പോഴായി കേരളം മനസിലാക്കി കഴിഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ചാലക ശക്തി ഉല്‍പ്പാദന മേഖലയാണ്. അതില്‍ തന്നെ കാര്‍ഷികോല്‍പ്പാദനം പരമപ്രധാനവും. എന്നാല്‍ കേരളത്തില്‍ കൃഷി ആദായകരവും ആകര്‍ഷകവുമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കൂട്ടത്തോടെ ഈ രംഗം വിട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എതിരിട്ട് കാര്‍ഷിക രംഗത്ത് പിടിച്ചു നില്‍ക്കുന്നവര്‍ക്കാകട്ടെ ജോലിക്കാരെ കിട്ടാനില്ല, വെള്ളവും വളവുമില്ല, വിളകള്‍ക്ക് വിപണിയില്ല... അങ്ങനെ പ്രശ്‌നങ്ങള്‍ അനവധി.

എന്നാല്‍ കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ ഒരിക്കലും അസ്തമിക്കുന്നുമില്ല. പരമ്പരാഗത കൃഷിരീതി ആധുനിക കാലഘട്ടത്തില്‍ കാര്‍ഷിക രംഗത്തിന്റെ ഉന്നമനത്തിനുള്ള ഉപാധിയേ ആകുന്നില്ല. മറിച്ച് അതിനെ ആധുനീകരിക്കുകയാണ് പോംവഴി. കര്‍ഷകത്തൊഴിലാളിയെ അഗ്രികള്‍ച്ചറല്‍ മെക്കാനിക്കെന്നോ അഗ്രി ടെക്‌നീഷ്യനെന്നോ വിളിക്കാവുന്ന തരത്തിലേക്ക് കൃഷിയെ മാറ്റിയെടുക്കാനായാല്‍ വിദ്യാസമ്പന്നരായ യുവാക്കളും കൃഷിയിലേക്ക് ആകൃഷ്ടരാകും. അത്തരത്തില്‍ കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള സംരംഭകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നൊരു വാതിലാണ് ഹൈടെക് ഫാമിംഗ്. കൃഷി പണമാക്കാനുള്ള പുതിയൊരു സാധ്യത. കാര്‍ഷിക കേരളത്തിന്റെ ഭാവി ഹൈടെക് കൃഷിയിലാണ് എന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.

പ്രിസിഷന്‍ ഫാമിംഗിനെ അഥവാ പ്രൊട്ടക്ടഡ് കള്‍ട്ടിവേഷനെയാണ് ഹൈടെക് കൃഷിയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗ്രീന്‍ ഹൗസുകള്‍ നിര്‍മിച്ച് അതിനുള്ളിലെ ചൂടും ഈര്‍പ്പവും വളവും വെള്ളവുമൊക്കെ നിയന്ത്രിച്ച് കൃഷി ചെയ്യുന്നതാണ് ഇതിലെ ഒരു രീതി. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗാണ് മറ്റൊരു രീതി. ഇതു പ്രകാരം തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനുമാണ് നടത്തുന്നത്. പ്രിസിഷന്‍ ഫാമിംഗില്‍ പുഷ്പകൃഷിയും പച്ചക്കറികൃഷിയും സാധ്യമാണെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ ഇവക്ക് പുറമേ വാഴകൃഷിയും നടത്താനാകും.

ഉല്‍പ്പാദനം വര്‍ധിക്കും, ലാഭവും
ചെറിയൊരു തുണ്ട് ഭൂമിയില്‍ നിന്നു പോലും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്‍ഷിക വിളകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാകും എന്നതാണ് ഹൈ ടെക് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. ഒരു ഏക്കറില്‍ സാധാരണ പച്ചക്കറി കൃഷി ചെയ്താല്‍ പരമാവധി മൂന്നു മുതല്‍ ആറ് ടണ്‍ വരെ വിളവ് ലഭിക്കുമെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗില്‍ ഇത് 12 ടണ്‍ വരെയായും ഹൈ ടെക് കൃഷിയിലെ മറ്റൊരു വഴിയായ ഗ്രീന്‍ ഹൗസുകളില്‍ 60 ടണ്‍ വരെയായും വര്‍ധിപ്പിക്കാനാകുമെന്ന് തിരുവനന്തപുരത്തെ പ്രൊവിന്‍സ് അഗ്രി സിസ്റ്റത്തിന്റെ എക്‌സിക്യുട്ടീവ് ഡയക്റ്റര്‍ കെ.ജി ഗിരീഷ് കുമാര്‍ പറയുന്നു.''ഭക്ഷ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പരമ്പരാഗത കൃഷിയുമായി ഇനി മുന്നോട്ട് പോകാനാകില്ല. ദേശീയതലത്തില്‍ തന്നെ വന്‍കിട കമ്പനികള്‍ ഹൈടെക് കൃഷിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനാല്‍ കേരളത്തിലെ കര്‍ഷകരും ഈ പുതിയ പാത സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷികരംഗത്ത് നിന്നും അവര്‍ തൂത്തെറിയപ്പെടും,'' ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൃഷി ചെലവ് കുറയും, വരുമാനം കൂടും
വ്യവസായത്തിനെന്നപോലെ കൃഷിക്കും കേരളത്തില്‍ സ്ഥല ലഭ്യത കുറയുകയാണ്, ജനസാന്ദ്രത കൂടുകയും ചെയ്യുന്നു. അതോടൊപ്പം തൊഴിലാളി ക്ഷാമവും കൂലിയും വളം വിലയും ജല ദൗര്‍ലഭ്യവും കൂടിക്കൂടി വരുന്നു. ഇതിനൊക്കെ ഒരു പരിധിവരെയൊരു മറുപടിയായേക്കും ഹൈടെക് ഫാമിംഗ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് കിട്ടും, ഡ്രോപ്പ് ഇറിഗേഷന്‍ (തുള്ളി നന) യാണ് ചെയ്യുന്നത് എന്നതിനാല്‍ വെള്ളം വളരെ കുറച്ച് മതി, അതുപോലെ തന്നെ വേരുകളിലേക്ക് വളം നേരിട്ട് കൊടുക്കുകയാണ് ചെയ്യുന്നത് എന്നതിനാല്‍ വളവും താരതമ്യേന വളരെ കുറച്ച് മതിയാകും. മാത്രവുമല്ല വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക്കായി സ്വിച്ചിട്ടാല്‍ ലഭിക്കുന്ന സംവിധാനമായിരിക്കുമെന്നതിനാല്‍ ഒരു ഗ്രീന്‍ ഹൗസില്‍ പണിക്കായി പരമാവധി രണ്ടുപേര്‍ മതിയാകും. അങ്ങനെ കൃഷിച്ചെലവ് വളരെ കുറച്ച് കൃഷിയില്‍ നിന്ന് കൂടുതല്‍ പണം നേടാനുള്ള വഴിയാണ് ഹൈടെക് ഫാമിംഗ്.

കൃഷി 'വൈറ്റ് കോളര്‍' ജോലിയാകും
വിദ്യാഭ്യാസം മലയാളിയെ മണ്ണിലിറങ്ങാന്‍ മടിയുള്ളവരാക്കി എന്നൊരു ആക്ഷേപം നിലവിലുണ്ട്. വൈറ്റ് കോളര്‍ ജോലിയോടുള്ള ആഭിമുഖ്യം മൂലം പരമ്പരാഗത കൃഷിക്കാരുടെ പിന്‍തലമുറ കൃഷി ഉപേക്ഷിച്ച് 'ജോലി' തേടിപ്പോയതാണ് കാര്‍ഷിക മേഖലയില്‍ കേരളം ഇത്രയും പിന്നോട്ട് പോയതിന് കാരണം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊരു തിരുത്തല്‍ വരുത്താന്‍ ശേഷിയുള്ള കൃഷി രീതിയാണ് ഹൈടെക് ഫാമിംഗ്. ഒരു ആധൂനിക ഓഫീസ് പോലെ തന്നെയുള്ള ഗ്രീന്‍ ഹൗസുകളില്‍ കൃഷിനടത്താല്‍ മണ്ണിലിറങ്ങേണ്ടതില്ല, അകത്തെന്താണ് ചെയ്യുന്നതെന്ന് പുറത്തു കാണുകയുമില്ല. ഒരു ഐടി പ്രൊഫഷണലിനെപ്പോലെ തന്നെ കൃഷിയിടത്തില്‍ ജോലിചെയ്യാനാകുമെന്നത് യുവാക്കള്‍ക്ക് ഈ മേഖലയില്‍ വന്‍ സാധ്യതയാണ് തുറന്നിടുന്നത്.

യുവ സംരംഭകര്‍ക്ക് കൃഷി സംരംഭകരുമാകാം
ഒരു ഐ.റ്റി അധിഷ്ഠിത സംരംഭത്തിന് നിക്ഷേപം നടത്തുന്നതുപോലെ തന്നെ ഹൈടെക് ഫാമിംഗിലും നിക്ഷേപം നടത്താം. മാത്രവുമല്ല അതിലേറെ 'ടെന്‍ഷന്‍ ഫ്രീ'യായി ലാഭമുണ്ടാക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യാം. ഒരു ഐടി പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതുപോലതന്നെ കൃഷി നടത്തി പണമുണ്ടാക്കുന്നതിനുള്ള വഴിയാണ് ഹൈ ടെക് ഫാമിംഗ് തുറന്നു തരുന്നത്.

പരമ്പരാഗത കൃഷിരീതികളില്‍ വന്‍മാറ്റം വരുത്തുകയാണ് ഹൈടെക് കൃഷി. കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് കേരളത്തിന് മുന്നിലുള്ള ഏക പോം വഴിയാണ് ഹൈടെക് കൃഷിയെന്ന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലെ ടെക്‌നോളജി ഓഫീസറായ മെല്‍വിന്‍ ജോസ് അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തെങ്കിലും ഹൈടെക് കൃഷി വ്യാപിപ്പിക്കാനാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

''
കേരളത്തിലെ പരമ്പരാഗത കൃഷിക്കാര്‍ ഏറെയൊന്നും ഇതിലേക്ക് വന്നിട്ടില്ലെങ്കിലും യുവാക്കള്‍, വിദേശ മലയാളികള്‍, വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ സാധ്യത മനസിലാക്കി ഈ രംഗത്തേക്ക് വരുന്നുണ്ട്. ഹൈടെക് ഫാമിംഗ് എന്താണെന്ന് മനസിലാക്കി ആ രംഗത്തേക്ക് കടക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉടനെ പ്രസിദ്ധീകരിക്കും,'' മെല്‍വിന്‍ ജോസ് അറിയിച്ചു.

കൃഷിയിടത്തെ ഒരു അത്യാധുനിക ബിസിനസ് ഓഫീസിന് തുല്യമാക്കുന്ന ഹൈടെക് കൃഷി രീതി മുമ്പെന്നുമില്ലാത്ത വിധം നിക്ഷേപത്തിന് അനുസൃതമായ വരുമാനം ഉറപ്പാക്കുന്നുമുണ്ട്. ''ഞങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് കാര്‍ഷികോല്‍പ്പന്നം വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. വിപണന സാധ്യതയേറെയുള്ള സ്‌പെഷലൈസ്ഡ് വിളകളുടെ ഉല്‍പ്പാദനത്തിലൂടെ വിപണിയും വരുമാനവും ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഹൈടെക് കൃഷിരീതിയുടെ ഏറ്റവും വലിയ മെച്ചം. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഹൈടെക് കൃഷിക്കാരില്‍ നിന്ന് വിളകള്‍ക്ക് ബൈബാക്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്,'' ഹൈടെക് ഫാമിംഗ് രംഗത്ത് സമഗ്ര സേവനം ലഭ്യമാക്കുന്ന കൊച്ചിയിലെ ഡിഎം മെഷീന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ.ഡി ഫ്രാന്‍സിസ് പറയുന്നു. ഇസ്രായേല്‍, ഇന്‍ഡോ അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ചിരിക്കുന്ന സംരംഭമാണ് ഡിഎം മെഷീന്‍സ്.

''
രണ്ടായിരം ടണ്‍ പച്ചക്കറിയാണ് പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മറ്റുമായി കേരളത്തിലേക്ക് വരുന്നത്. അതിമാരകമായ കീടനാശിനികള്‍ കലര്‍ന്ന ഇവ വലിയ ആരോഗ്യ പ്രശ്‌നമാണ് നമുക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ആവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ ഇവിടെ തന്നെ കൃഷി ചെയ്തുകൂടാ? നമുക്കു മുന്നിലിപ്പോള്‍ കൃഷി ലാഭകരമായി നടത്തി പണമുണ്ടാക്കാനുള്ള ഹൈടെക് കൃഷിയുടെ വിവിധ സാധ്യതകളുണ്ട്. ഗ്രീന്‍ ഹൗസ് ഫാമിംഗാണ് ഇതില്‍ എടുത്തു പറയേണ്ടണ്ടത്. 1987 ല്‍ ഈ രംഗത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നത് തന്നെയാണ് ഇക്കാര്യത്തില്‍ തരാനുള്ള ഏറ്റവും വലിയ തെളിവ്,'' കഴിഞ്ഞ കാല്‍നൂറ്റാണ്ടണ്ടായി ഹൈടെക് കൃഷി രംഗത്തു നില്‍ക്കുന്ന സ്റ്റെര്‍ലിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശിവദാസ് ബി. മേനോന്‍ പറയുന്നു.

കൃഷി ഒരു സ്റ്റാറ്റസ് സിംബലാകും
കേരളത്തിലെ കാംപസുകള്‍ ഏറ്റെടുക്കുകയാണിപ്പോള്‍ ഹൈ ടെക് ഫാമിംഗ്. കേരളത്തിലെ ഒരോ പഞ്ചായത്തിലും മൂന്ന് ഹൈടെക് ഫാമുകള്‍ എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം ആദ്യത്തെ ഹൈടൈക് ഫാം ആരംഭിച്ചത് അങ്കമാലി ഫിസാറ്റ് കാംപസിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതെന്നും വന്‍ വിളവും ലാഭവും നേടാനായെന്നും കാംപസിലെ ഹൈടെക് ഫാമിംഗിന് നേതൃത്വം കൊടുക്കുന്ന ഫിസാറ്റ് ചെയര്‍മാന്‍ പി.വി മാത്യു പറയുന്നു.

''
കൃഷി സ്റ്റാറ്റസിന് പറ്റുന്നതല്ല എന്ന മനോഭാവം മാറി ഹൈടെക് കൃഷി ഒരു സ്റ്റാറ്റസ് സിംബലായി മാറാന്‍ പോകുകയാണ്. പ്രത്യേകിച്ച് ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക്. പലരും ടെറസിലും മറ്റും കൃഷി തുടങ്ങിക്കഴിഞ്ഞു. എല്ലാവരേയും കൃഷിക്കാരാക്കുന്ന സാധ്യതയിലേക്ക് ഹൈടെക് കൃഷി നമ്മളെ കൊണ്ടുപോകും,'' പി.വി മാത്യു പറയുന്നു.

പുതിയ തലമുറയെ കൂടുതലായി ഹൈ-ടെക് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണവും കൃഷിയും ഉണ്ടാകണമെന്നും അതിലൂടെ ഒരു പുതിയ കാര്‍ഷിക സംസ്‌ക്കാരം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മാത്യു അഭിപ്രായപ്പെടുന്നു. ചെറുപ്പക്കാരെ ഹൈ ടെക് കൃഷിയിലേക്ക് കൊണ്ടുവരാനായാല്‍ അവര്‍ കുടുംബത്തിലെയും പരിചയത്തിലേയും മുതിര്‍ന്നവരേയും പുതിയ കൃഷിരീതിയിലേക്ക് കൊണ്ടുവരുകയും അങ്ങനെ പുതിയ സംരംഭങ്ങളിലൂടെ വലിയൊരു മാറ്റത്തിന് യുവാക്കള്‍ വഴികാട്ടികളാകുകയും ചെയ്‌തേക്കാം.



എന്താണ് ഗ്രീന്‍ ഹൗസ് ഫാമിംഗ്
പ്രകൃതിയെ വിളകള്‍ക്ക് അനുഗുണമായ തരത്തിലേക്ക് നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീന്‍ ഹൗസുകള്‍ അഥവാ പോളി ഹൗസുകള്‍. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീന്‍ ഹൗസ് ഫാമിംഗില്‍ ചെയ്യുന്നത്. ഇതിനായി സൂതാര്യമായ യു വി ട്രീറ്റഡ് പോളി എത്തലിന്‍ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂര്‍ണമായോ, ഭാഗികമായോ മറച്ച് വീടുപോലെ ആക്കിയെടുക്കുന്നതിനാണ് ഗ്രീന്‍ ഹൗസ് എന്നു പറയുന്നത്. ഇതിനകത്ത് ശാസ്ത്രീയമായ ജലസേചനം, വളമിടല്‍, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലൂള്ള കൃഷിയിലൂടെ സാധാരണ കൃഷിയില്‍ ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഗ്രീന്‍ ഹൗസ് നിര്‍മിക്കാനുള്ള ചെലവ്
ആയിരം സ്‌ക്വയര്‍ മീറ്ററിന് - 12 ലക്ഷം രൂപ
(
ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത്)

സബ്‌സിഡി
400
ച.മീ. (10 സെന്റ്) വരെയുള്ള പോളിഹൗസുകള്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. അതായത് കര്‍ഷകന് മുടക്കേണ്ടി വരുന്നത് 25 ശതമാനം മാത്രം. അത് ആവശ്യമെങ്കില്‍ ബാങ്ക് വായ്പയായി ലഭിക്കുകയും ചെയ്യും.

400
മുതല്‍ 4000 ച.മീ. (1 ഏക്കര്‍) വരെ 50 ശതമാനം സബ്‌സിഡി ലഭിക്കും. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികള്‍ അനുസരിച്ചാണ് ഹൈടെക് കൃഷിക്ക് സബ്‌സിഡി നല്‍കുന്നത്. രണ്ട് പദ്ധതി പ്രകാരമുള്ള സബ്‌സിഡിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ലഭ്യമാക്കുന്നത്. ഈ പദ്ധതികള്‍ പ്രകാരം ഹൈടെക് രീതിയിലുള്ള പുഷ്പകൃഷിക്കും പച്ചക്കറികൃഷിക്കും സബ്‌സിഡി ലഭിക്കും.

സംസ്ഥാന ഗവണ്‍മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ വെജിറ്റബിള്‍ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരവും 4000 ച.മീ. വരെയുള്ള ഹൈടെക് കൃഷിക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. എന്നാല്‍ ഇതുപ്രകാരം പച്ചക്കറികള്‍ മാത്രമേ കൃഷി ചെയ്യാനാകൂ. ഇവയ്ക്ക് പുറമേ തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം നടപ്പാക്കുന്നതിന് നാഷണല്‍ മിഷന്‍ ഓണ്‍ മൈക്രോ ഇറിഗേഷന്റെ പദ്ധതി പ്രകാരം 90 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ്.

ഒരു ഗ്രീന്‍ ഹൗസിന്റെ ആയുസ്
സാധാരണ ആയുസ് - 15-20 വര്‍ഷം
(
അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുകളിലെ ഷീറ്റ് മാറ്റേണ്ടി വരും.)
ഒന്നര വര്‍ഷത്തിനുള്ളില്‍ മുടക്കു മുതല്‍ തിരിച്ച് കിട്ടും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭം തുടങ്ങണം.
സാധാരണ കൃഷിയില്‍ 2.5 ഏക്കറില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസില്‍ 25 സെന്റില്‍ നിന്ന് ലഭിക്കും.


ഹൈടെക് കൃഷിയിലെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍
സാങ്കേതിക സഹായം: കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അതേക്കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്. പോളിഹൗസ് നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ശരിയായ സാങ്കേതികവിദ്യ, വിത്ത്, വളം എന്നിവയൊക്കെ എവിടെ ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ഹൈടെക് കൃഷി രീതികളെക്കുറിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പരിമിതമായ അറിവേയുള്ളൂ. അതിനാല്‍ തന്നെ കര്‍ഷകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനോ ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനോ സാധിക്കാത്ത ഒരവസ്ഥയുണ്ട്. സംസ്ഥാനത്തൊട്ടാകെയായി 10 കൃഷി ഓഫീസര്‍മാര്‍ മാത്രമേ ഇതിനുവേണ്ട പരിശീലനം നേടിയിട്ടുള്ളൂ.

വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതിക യോഗ്യതയുള്ള കുറെ ഏജന്‍സികളെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഹൈടെക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ഇവരെ സമീപിക്കാവുന്നതാണ്.

വായ്പയും സബ്‌സിഡിയും: ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാലതാമസവുമൊക്കെ ഹൈടെക്ക് കൃഷി വ്യാപിക്കാതിരിക്കാനുള്ള കാരണമാണ്. പോളിഹൗസുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചതുരശ്ര മീറ്ററിന് 935 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ 50 അല്ലെങ്കില്‍ 75 ശതമാനം തുക മാത്രമേ സബ്‌സിഡിയായി ലഭിക്കുകയുള്ളൂ. എന്നാല്‍ കേരളത്തില്‍ പോളിഹൗസുകളുടെ നിര്‍മാണത്തിന് ചതുരശ്ര മീറ്ററിന് 1200 രൂപയുടെ ചെലവ് വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി തുകയില്‍ വളരെയേറെ കുറവുണ്ടാകുന്നു. ഇതിന് പുറമേ വിളവെടുപ്പ് വരെ കൃഷി ചെയ്യാനായി ചതുരശ്ര മീറ്ററിന് 150 രൂപയോളം കര്‍ഷകര്‍ ചെലവാക്കേണ്ടതുണ്ട്. ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിനായി പുതിയൊരു പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍.
(
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫോണ്‍: 0471 - 2330856, 2327732)


ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച് അഗ്രോ സര്‍വീസ് സെന്റര്‍
പാലക്കാട് വടകരപതി പഞ്ചായത്തില്‍ മുന്‍ എം.എല്‍.എ കൃഷ്ണന്‍ കുട്ടി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഗ്രോ സര്‍വീസ് സെന്റര്‍ എന്ന കൂട്ടായ്മ ആശ്വാസമായത്. 250ലേറെ കര്‍ഷകരെ സംഘടിപ്പിച്ച് ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ പച്ചക്കറികള്‍ കൃഷി ചെയ്യുകയാണ് ഇവിടെ. തക്കാളി, വഴുതന, മുളക്, വെണ്ട, പയര്‍ തുടങ്ങിയവയാണ് പ്രധാന വിളകള്‍. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായവും സെന്ററിനുണ്ട്. ഈ രീതി മൂലം കാര്‍ഷികോല്‍പ്പാദനത്തില്‍ പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശം, വളം അടക്കമുള്ള കൃഷിക്കു വേണ്ട മറ്റു സഹായങ്ങള്‍ എന്നിവ അഗ്രോ സര്‍വീസ് സെന്റര്‍ നല്‍കുന്നുണ്ട്.

Courtesy: http://www.dhanamonline.com/ml/articles/details/91/1171

 

 

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്‍

കണ്ടന്റ് ഡെവലപ്‌മെന്റ്

കൃഷ്ണകുമാര്‍,
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, ഗ്രീന്‍ പെപ്പര്‍ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

 

വിവരങ്ങള്‍ ശേഖരിച്ച് എഴുതി തയാറാക്കി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതാണ് വെബ് കണ്ടന്റ് ഡെവലപ്‌മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ പരസ്യങ്ങള്‍ കൊണ്ട് മാത്രം ഇന്നത്തെ സാങ്കേതികമായി മുന്നേറിയ, സോഷ്യല്‍ മീഡിയയുടെയും മറ്റും സ്ഥിരം ഉപയോക്താക്കളായ ഉപഭോക്താക്കള ആകര്‍ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് എഴുതുന്ന കണ്ടന്റ് മാര്‍ക്കറ്റിംഗിനും നിരവധി അവസരങ്ങളുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൊണ്ട് പുറത്ത് ജോലിക്ക് പോകാന്‍ സാധിക്കാത്ത വീട്ടമ്മമാര്‍ക്ക് തികച്ചും അനുയോജ്യമായ സംരംഭമാണിത്.

ഏത് വെബ്‌സൈറ്റിനായാണോ എഴുതുന്നത് ഇതിന്റെ ഉദ്ദേശ്യമെന്താണെന്നും ഏത് തരം ഉപഭോക്താക്കളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും മനസിലാക്കി എഴുതുമ്പോഴാണ് കണ്ടന്റ് ഡെവലപ്‌മെന്റ് ഫലം കാണുന്നത്. സ്‌കൂള്‍ സയന്‍സ് ഫെയറിനെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റ് ആണെങ്കില്‍ അതില്‍ ഫെയറിനുള്ള നിയമങ്ങള്‍, വരാനുള്ള ഇവന്റുകളുടെ വിശദാംശങ്ങള്‍, മുമ്പ് വിജയിച്ച പ്രോജക്റ്റുകളുടെ പ്രത്യേകതകള്‍ എന്നിവ കൊടുക്കാം.

ആര്‍ക്ക് കഴിയും: സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായ അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, എഴുതാനുള്ള കഴിവുണ്ടോ, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷനിലുള്ള അടിസ്ഥാന അറിവ്... ഇത്രയുണ്ടെങ്കില്‍ നിങ്ങള്‍ക്കും കണ്ടന്റ് ഡെവലപ്പര്‍ ആകാം.
നിക്ഷേപം: കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍


സഞ്ജീവ് രാമചന്ദ്രന്‍,
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, സിയാഹി- ദ കണ്ടന്റ് & പി.ആര്‍ പീപ്പിള്‍മാനേജിംഗ് എഡിറ്റര്‍, Greenlichen.com

ഗ്രീന്‍ ടെക്‌നോളജി
നാം നമ്മുടെ സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ക്ക് പരിസ്ഥിതിയെ ഉപയോഗിക്കുന്നു. എന്നാല്‍ നാം എടുക്കുന്നതിന്റെ ഒരംശം പോലും തിരിച്ച് പ്രകൃതിക്ക് കൊടുക്കാന്‍ നാം തയാറാകുന്നില്ല. യുവ ടെക്‌നോളജി പ്രൊഫഷണലുകള്‍ ഗ്രീന്‍ ടെക്‌നോളജി അധിഷ്ഠിതമായി സംരംഭം വികസിപ്പിക്കാന്‍ തയാറായാല്‍ അത് പ്രകൃതിയുടെ നിലനില്‍പ്പിന് ഉപകാരപ്പെടുമെന്ന് മാത്രമല്ല, ലാഭകരമായ ഒരു സംരംഭവും കെട്ടിപ്പടുക്കാനാവും.

ഗ്രാമീണ രംഗത്ത് ഗ്രീന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി നിരവധി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനാകും. ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ എത്തിയിട്ടില്ല. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും എത്തിയിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവിടെയാണ് യുവ സംരംഭകര്‍ക്കുള്ള അവസരങ്ങളും.

അവസരങ്ങള്‍: ഗ്രീന്‍ ടെക്‌നോളജിയില്‍ ഒന്നല്ല, നിരവധി ബിസിനസ് അവസരങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. ഏതെങ്കിലും ഒരു ഗ്രാമത്തെ ദത്തെടുത്ത് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലൂടെ അവിടത്തെ വീടുകളിലും തെരുവുകളിലും മുഴുവന്‍ വൈദ്യുതി എത്തിക്കുക, ശുദ്ധജലം ലഭ്യമാക്കുക, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഫോസില്‍ ഫ്യുവലുകളുടെ ഉപയോഗം കുറയ്ക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുക... തുടങ്ങി അനേകം അവസരങ്ങള്‍ ഈ രംഗത്തുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന, അവര്‍ക്ക് പ്രയോജനകരമായ ഇത്തരം കാര്യങ്ങള്‍ ഒറ്റ പായ്‌ക്കേജായും നല്‍കാനാകും. ടീമായി സ്റ്റാര്‍ട്ടപ്പ് ബിസിനസ് ചെയ്യുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം.

മല്‍സ്യബന്ധന തൊഴിലാളികള്‍ക്കായി ഒരു പ്രദേശത്തുള്ള ജനങ്ങള്‍ക്ക് ജിപിഎസ് അധിഷ്ഠിതമായി മല്‍സ്യം എവിടുണ്ടെന്ന് കണ്ടുപിടിക്കാനാകുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നത് ഇതിന് ഒരു ഉദാഹരണമാണ്.

ഗ്രീന്‍ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളായതിനാലും ഗ്രാമീണ മേഖലയ്ക്ക് പ്രയോജനകരമായതിനാലും സര്‍ക്കാര്‍ സബ്‌സിഡികളും സഹായങ്ങളും സംരംഭകര്‍ക്ക് ലഭിച്ചേ ക്കാം. അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും സംരംഭത്തില്‍ നിക്ഷേപിക്കാന്‍ തയാറായേക്കും. അതിനേക്കാളുപരി പ്രകൃതിയെ സംരക്ഷിക്കാനുതകുന്ന ഒരു സംരംഭം സൃഷ്ടിച്ചെടുക്കാനായതിനാല്‍ യുവസംരംഭകര്‍ക്കും അഭിമാനിക്കാം.


ജിജോ ജോസഫ്, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി

മൊബീല്‍ ഗെയ്മിംഗ്
വിമാനയാത്ര ചെയ്യുമ്പോള്‍ വരെ പല പ്രായത്തിലുള്ളവര്‍ ആംഗ്രി ബേഡ്‌സ് ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നല്ലൊരു മൊബീല്‍ ഗെയിം ആണെങ്കില്‍ പ്രായ
മോ പ്രൊഫൈലോ ഒന്നും വ്യത്യാസമില്ലാതെ ആളുകള്‍ അത് ഉപയോഗിച്ചു തുടങ്ങും. ഇവിടെയാണ് ക്രിയാത്മകമായ ഒരു മൊബീല്‍ ഗെയിം വികസിപ്പിക്കുന്നതിലുള്ള സാധ്യതകളും. നല്ല ഗെയിം വികസിപ്പിച്ചെടുക്കുന്നതിനോടൊപ്പം മികച്ച രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്താല്‍ ഈ രംഗത്ത് വിജയിക്കാം.

ആര്‍ക്ക് കഴിയും: പുറമേ നിന്നും നോക്കുമ്പോള്‍ ലളിതവും ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്നതുമാണ് നല്ലൊരു ഗെയിം. എന്നാല്‍ അതിസങ്കീര്‍ണമാണ് അത് വികസിപ്പിച്ചെടുക്കുന്ന പ്രോസസ്. എന്‍ജിനീയറിംഗ് പശ്ചാത്തലവും സാങ്കേതിക പരിജ്ഞാനവും മാത്രം പോര. ഇതിന് ക്രിയാത്മകതയുടെ അംശം വളരെ പ്രധാനമാണ്. യഥാര്‍ത്ഥ സ്‌കില്ലുള്ളവര്‍ക്ക് വിജയിക്കാന്‍ ഏറെ അവസരങ്ങളുണ്ട് ഈ രംഗത്ത്.

നിക്ഷേപം: മികച്ച ഗെയിം ഉണ്ടാക്കാന്‍ നല്ലൊരു ടീം മതി. എന്നാല്‍ ഗെയ്മിന്റെ മാര്‍ക്കറ്റിംഗ് ആണ് പ്രധാനം. അതിനാണ് മുതല്‍മുടക്ക് വേണ്ടി വരുന്നത്. സംരംഭകന് മാര്‍ക്കറ്റിംഗിലും
കഴിവു വേണം.


സോണി ജോയ്,
കോ-ഫൗണ്ടണ്ടര്‍ണ്ട & ഡയറക്റ്റര്‍, മോബ്മി വയര്‍ലെസ് സൊലൂഷന്‍സ്

കാര്‍ പൂളിംഗ് ആപ്ലിക്കേഷന്‍
തിരക്കും ബഹളവും, പിന്നെ ബസ് അല്ലെങ്കില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുന്നതിലുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ നഗരത്തിരക്കിലൂടെയുളള ഡ്രൈവിംഗ് ക്ലേശകരവും ചെലവേറിയതും തന്നെ. ഒരേ വഴിക്ക് ഓഫീസില്‍ പോകുന്നവര്‍ ഒന്നിച്ച് ഒരു കാറില്‍ വന്നാലോ... നല്ല ആശയം അല്ലേ? ഇതിനായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് സംരംഭമാക്കി മാറ്റാനുള്ള മികച്ച അവസരം യുവസംരംഭകര്‍ക്ക് മുന്നിലുണ്ട്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു: ആപ്ലിക്കേഷന്‍ തുറക്കുന്ന ആള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് പുറപ്പെടുന്ന ആളുകളുടെയും കാറുകളുടെയും വിവരങ്ങള്‍ അതിലൂടെ ലഭിക്കുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലൂടെ തന്നെ കാര്‍ പൂളിംഗിന് ബുക്ക് ചെയ്യാം. അതായത് പുറപ്പെടുന്ന കാറില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാം. സൗജന്യമായാണോ അതോ ചാര്‍ജ് ചെയ്താണോ ആളുകള്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത്, സുഹൃത്തുക്കളെ മാത്രമാണോ അതോ മറ്റുള്ളവര്‍ക്കും ലിഫ്റ്റ് കൊടുക്കാന്‍ തയാറാണോ എന്നുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ടായിരിക്കണം.

സാധ്യത: വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കാര്‍ പൂളിംഗിന് വരും നാളുകളില്‍ നമ്മുടെ നാട്ടില്‍ മികച്ച സാധ്യതകളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആപ്ലിക്കേഷന്റെ പായോഗികതയിലായിരിക്കണം ഏറെ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, മികച്ച മാര്‍ക്കറ്റിംഗ് നടത്തി കൂടുതല്‍പ്പേരെ ഇതിലേക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍പ്പേര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു തുടങ്ങും.

 

Related information

നീരയുല്‍പ്പാദനം ഇനി വൈകില്ല

 

പാല്‍ ഉല്‍പ്പാദന മേഖലയില്‍ സംരംഭകര്‍ക്ക് അവസരങ്ങള്‍

 

കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ രംഗത്തെ ബിസിനസ് അവസരങ്ങള്‍  

 

നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ ഫ്രൂട്ട് ബെവറിജസ്  

 

വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി  

 

Courtesy: http://www.dhanamonline.com/ml/articles/details/91/1510

 

 

 

How I can apply for Saudi Arabian Driving Licence?

For applying for Saudi Arabian Driving License, the following things ready with you before you going driving school (Dalla).  If you are already familiar with driving, you will get license easily.


Your  Iqama (Resident permit)

Your Country License translated to Arabic.

Take your Blood group report from any dispensary in Saudi Arabia.

Your Passport copy with visa copy as well.

A letter from your Kafeel (sponsor) attested from Chamber of Commerce.

For 10years deposit SR 400/- against your Iqama.


Go to the Dallah Driving School, nearest your area, with all the documents before 9'o clock.

Create a file from Translation center or Photocopy center inside or nearby.

With this file, go for eyes test and get stamp on your application.

Go for license check and trail. Good Luck.

If you succeed go for computer test and final trail.

Pay SR.400 and show them you paid the License fee. And Wait for driving license.


Tip for getting Driving license easy.


More details please Click Here

Study the driving chart carefully, Take it easy-no tension
Seat belt, Seat adjustment, Back view mirror, Hand break,
Start slowly, no sound when gear change, not off the car when driving.

Change gear accordingly. Drive slowly through round-about.
Make sure give the signals when turning (left/right/stop).

Drive slowly unless the instructor asks you to drive fast.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ