പുരുഷന്മാ രുടെ ശ്രദ്ധക്ക്...
പുരുഷന്മാരുടെ ശ്രദ്ധക്ക്...
വൈകുന്നേരം.. ഓഫീസില്‍ നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ് ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ് മാച്ച്. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന് അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു. രമയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില്‍ മുഴുകിയിരിക്കുകയാണ് കക്ഷി. രാധയ്ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന്‍ പ്രാര്‍ത്ഥിക്കുന്നവരാണ് വീട്ടിലെല്ലാവരും. പെണ്ണിന് 28 വയസുകഴിഞ്ഞു..എത്ര ആലോചനകള്‍ വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന്‍ അച്ഛന് വിളിച്ചു പറഞ്ഞതാണ്. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക് ചെല്ലണമെന്ന്. അതിനെക്കുറിച്ച് ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന്‍ പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില്‍ നിന്ന് അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക് ചെല്ലണമെന്ന്.'' അവള് ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്ത്തി..അല്പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്?'' രവി ടി.വിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന് ശ്രദ്ധിക്കുകയേയില്ല. എന്നിട്ട് പിന്നീട് കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട് പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത് കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന് പാതി ചെവി കൊടുക്കുന്നവരാണ് മിക്ക ഭര്ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ വന്ന് എന്തെങ്കിലും പറയുന്നതെങ്കില്‍ അതു കേള്ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്ക്കും. യഥാര്‍ത്ഥത്തില്‍ ഒന്നും കേള്ക്കുകയുമില്ല. ഇത് ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്.
സ്ത്രീകള്‍ പുരുഷന്മാരെ വെറുക്കാറുണ്ടോ ?
ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യവും പ്രശ്നമായേക്കാം. കൂട്ടത്തില്‍ നിങ്ങള്‍ ഭാര്യയില്‍ നിന്ന് ആഗ്രഹിക്കുന്നതെന്തെന്ന് അവരോട് തുറന്നു പറയുകയും ചെയ്യാം.
മദ്യപാനം!
ഭാര്യമാര്‍ ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ് ഭര്ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച് ലക്കുകെട്ട് വന്ന് ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ് മദ്യപാനികളില്‍ ഏറിയ പങ്കും. പിറ്റേന്ന് ഉറക്കമുണര്‍ന്നു കഴിയുമ്പോള്‍ തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള് കക്ഷി ഓര്ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന് ആണയിടാനും ഇവര്‍ മടിക്കില്ല. മദ്യപാനം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്ക്കുന്നുവെന്ന പരമാര്ത്ഥം മനസിലാക്കുക.
വിശ്വസ്തത!
പരസ്ത്രീഗമനം ഒരു ഭാര്യയ്ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്ത്രീകളെ തേടിപ്പോകുന്ന ഭര്ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വിശ്വാസമാണ് ഉത്തമമായ കുടുംബജീവിതത്തിന് വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്ടം മനസിലാക്കി സെക്സ് ആസ്വദിക്കുകയാണ് ഏറ്റവും നല്ലത്.
സഹായം!
കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ് മിക്ക ഭര്ത്താക്കന്മാരും. അവര്ക്ക് എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്പേസ്റ്റോ മറ്റോ തീര്‍ന്നാല്‍ അത് വാങ്ങി വയ്ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില്‍ പോവാനുള്ള തിരക്കില്‍ വസ്ത്രങ്ങള്‍ മാറി കട്ടിലില്‍ ഇട്ടിട്ട് പോയെന്നു കരുതുക . പിന്നെ കേള്ക്കാം . ഇതൊക്കെ കട്ടിലില്ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന് എടുത്തുമാറ്റി വയ്ക്കാന്‍ പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത് അവിടെത്തന്നെ കിടക്കും.
തിടുക്കം!
ഏതെങ്കിലും പാര്ട്ടിക്കോ അല്ലെങ്കില്‍ എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്ത്രം ഭാര്യ ഇസ്തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്തിരിയിടുന്നതോ മക്കളെ ഡ്രസ് ചെയ്യിക്കുന്ന ജോലിയോ ഭര്ത്താക്കന്മാര് ചെയ്താല്‍ ഭാര്യയ്ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന്‍ തിടുക്കം കൂട്ടുന്നതിനാല്‍ ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച് ഒരുങ്ങിയിറങ്ങും. ഇതിനിടയില്‍ ചിലത് മറന്നുപോയാലും ഭര്ത്താവിന്റെ കുറ്റപ്പെടുത്തല്‍ ഉറപ്പ്!
മുഖഭാവം!
ചിലര്‍ ഉണര്‍ന്നെണീറ്റ് വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്. ഇത് ഭാര്യമാര്‍ ഇഷ്ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ് ഏവര്‍ക്കും സന്തോഷം. അല്പം നര്മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല്‍ അവള്‍ക്കതു മതി സന്തോഷവതിയാവാന്‍!
അഹംഭാവം!
താനെന്തൊക്കെയോ ആണെന്നൊരു തോന്നല്‍ മിക്ക ഭര്ത്താക്കന്മാര്ക്കുണ്ട്. ഭാര്യ തന്നെ ആരാധിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് സംരക്ഷണമാണ് പ്രതീക്ഷിക്കുന്നത്. ചിലര്‍ സദാ തങ്ങളുടെ ജോലിയെക്കുറിച്ചും സഹപ്രവര്ത്തകരെക്കുറിച്ചും ഓഫീസ് കാര്യങ്ങളെക്കുറിച്ചുമേ സംസാരിക്കൂ. ഇത് ഭാര്യയ്ക്ക് അരോചകമായി തോന്നും. ഓഫീസില്‍ താന്‍ വലിയ സ്ഥാനത്താണ്, താനില്ലാതെ ഒരു പേപ്പര്‍ പോലും നീങ്ങില്ലെന്നൊക്കെ ചിലര്‍ വീമ്പടിക്കുകയും ചെയ്യും. ഇതിന്റെ നിജസ്ഥിതി ഭാര്യ എപ്പോഴെങ്കിലും മനസിലാക്കുമ്പോള്‍ ഭര്‍ത്താവ് ദേഷ്യത്തോടെ പറഞ്ഞെന്നിരിക്കും ' എന്റെ ഓഫീസ് കാര്യങ്ങളൊന്നും നീ അറിയണമെന്നില്ല.'
മേധാവിത്വം!
മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ തെരുവില്‍ വച്ചുപോലും നിസാരകാര്യങ്ങള്‍ക്ക് വഴക്കിടാന്‍ ഭര്‍ത്താവ് മടിക്കാറില്ല. പക്ഷേ ആ വിജയം അവരുടെ 'പരാജയം' ആണെന്ന സത്യം അവര്‍ മനസിലാക്കുന്നില്ല.സ്ത്രീയും പുരുഷനും രണ്ട് വ്യക്തികളാണെന്ന കാര്യം മറക്കരുത്. ഒരാള്‍ക്ക് മറ്റൊരാള്‍ ആവാന്‍ പറ്റില്ല. ഭര്‍ത്താവ് ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പ്രവര്ത്തിക്കാനും വാശിപിടിച്ചിട്ട് കാര്യമില്ല. ഭാര്യാഭര്‍തൃബന്ധത്തില്‍ ഭര്‍ത്താവ് 'ബോസ്' ആവാന്‍ ശ്രമിക്കും. പക്ഷേ ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത് ഒരു ഫ്രണ്ടിനെയാണ്.
ദുര്ഗന്ധം!
വായ, പാദം, കക്ഷം തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ദുര്ഗന്ധം വമിക്കുന്നത് ഭാര്യയ്ക്കെന്നല്ല ആര്ക്കും ബുദ്ധിമുട്ടായി തോന്നും. അതിനാല്‍ അങ്ങനെ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സോക്സും ഷൂസുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.
ഹെയര്‍ ഡ്രസിങ്!
താടിയും മുടിയും നീട്ടിവളര്ത്തി പ്രാകൃതരൂപത്തില്‍ നടക്കുന്ന ചിലരുണ്ട്. എന്നാല്‍ അങ്ങനെ ആകുന്നതിനു മുമ്പേ മുടി വെട്ടണം. മുടിയില്‍ ദുര്ഗന്ധം ഉണ്ടാവാതിരിക്കാന്‍ ഷാംപുവോ താളിയോ ഉപയോഗിച്ച് ഇടയ്ക്കൊക്കെ കഴുകുന്നത് നന്നായിരിക്കും. കൂടാതെ മുഖമെപ്പോഴും ഷേവ് ചെയ്ത് മിനുക്കി വയ്ക്കുന്ന ഭര്ത്താക്കന്മാരെയായിരിക്കും ഭാര്യമാര്‍ കൂടുതലിഷ്ടപ്പെടുക.
യാത്രാവേള
നിങ്ങള്‍ കുടുംബസമേതം ഒരു യാത്ര പോവുകയാണെന്നിരിക്കട്ടെ. പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കാണ് യാത്ര. മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത് ഏകദേശം സ്ഥലം അടുക്കാറായി എന്നു കരുതുക. കൃത്യമായി ആ സ്ഥലം ആരോടെങ്കിലും ചോദിച്ചറിയാന്‍ ഭര്ത്താക്കന്മാര് ശ്രമിക്കാറില്ല. എല്ലാം അറിയാം എന്നൊരു ഭാവമായിരിക്കും അവര്ക്ക്. ചിലപ്പോള്‍ വഴി തെറ്റി ഒരു കിലോമീറ്റര്‍ മുന്നോട്ട് പോകേണ്ടി വന്നാലും അതിനെ ന്യയീകരിക്കാന്‍ ഭര്‍ത്താവ് ഒരു കാരണം കണ്ടെത്താനും മടിക്കില്ല.
ഭക്ഷണശേഷം!
ഭാര്യ ആഹാരം ഉണ്ടാക്കാന്‍ വളരെ സമയം അടുക്കളയില്‍ കഷ്ടപ്പെടുന്നു. ഇത് അറിയാമായിരുന്നിട്ടും ഭര്ത്താക്കന്മാര് ആഹാരശേഷം പാത്രങ്ങള്‍ കഴിച്ചിടത്തുതന്നെ വച്ചിട്ട് പോകുന്നു. കുറഞ്ഞ പക്ഷം അതെടുത്ത,് കഴുകുന്ന സ്ഥലത്തെങ്കിലും കൊണ്ടുപോയി വയ്ക്കാന്‍ മടി കാണിക്കുന്നവരാണ് പലരും. താന്‍ കഴിച്ച പാത്രം വൃത്തിയാക്കി വയ്ക്കുന്നത് ഒരു കുറച്ചിലായി കരുതുന്നവരുമുണ്ട്. രുചികരമായി ആഹാരം പാകം ചെയ്തു തന്ന ഭാര്യയോടുള്ള ഒരു അഭിനന്ദനപ്രകടനമായി അതിനെ കണ്ടാല്‍ എത്ര നന്നായിരിക്കും.
ലൈംഗികസംതൃപ്തി!
സ്ത്രീകള്‍ വികാരമൂര്ച്ഛയിലെത്തി കുറച്ചുനേരം ആ അവസ്ഥ ആസ്വദിക്കാന്‍ പോലും ചില ഭര്ത്താക്കന്മാര് സമ്മതിക്കാറില്ല. ഭര്ത്താക്കന്മാരെപ്പോലെ തന്നെ ഭാര്യമാരും അതാഗ്രഹിക്കുന്നു, കൊതിക്കുന്നു. ഭാര്യ നിങ്ങള്‍ക്ക് നല്‍കുന്ന സുഖാനുഭൂതി നിങ്ങളും തിരിച്ചുനല്കിയാലേ ലൈംഗികജീവിതം ആനന്ദകരമാക്കാന്‍ സാധിക്കൂ.
സ്ത്രീകളുടെ ശ്രദ്ധക്ക്
സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയുമൊക്കെ ഭാഗത്തു നിന്നു ലഭിക്കാറുണ്ട്. എന്നാല്‍ ഭര്ത്താക്കന്മാര്ക്ക് അപൂര്‍വമായി മാത്രമേ ഇങ്ങനൊരനുഭവം ഉണ്ടാവാറുള്ളൂ. അവര്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദനം ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞത് ഭാര്യയുടെ ഭാഗത്തു നിന്നെങ്കിലും!
1. ഭര്ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രത്യേകിച്ചും കിടപ്പറയില്‍. അത് കേള്‍ക്കാന്‍ ഏതൊരു ഭര്‍ത്താവാണ് ആഗ്രഹിക്കാത്തത്. കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്‍ നല്ലതാണെങ്കില്‍ തീര്‍ച്ചയായും അംഗീകരിക്കുക.
2. ഭര്ത്താവിന്റെ കരവലയത്തില്‍ താന്‍ പൂര്‍ണസുരക്ഷിതത്വം, സന്തോഷം, സംതൃപ്തി തുടങ്ങിയവ അനുഭവിക്കുന്നുവെന്ന് പറയുക.
3. ഭര്‍ത്താവ് സുന്ദരനാണെന്ന് പറയുക. അദ്ദേഹത്തിന്റെ ചിരി, കണ്ണ്, മൂക്ക്, ചെവി, മീശ, പൊക്കം, തലയെടുപ്പ് അങ്ങനെ ഏതാണ് കൂടുതല്‍ ആകര്‍ഷണീയമെന്ന് എടുത്തു പറയുന്നത് അദ്ദേഹത്തിന് നിങ്ങളോടുള്ള സ്നേഹത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും. ദേഹത്തു തൊട്ടുതലോടിയുള്ള ആ അഭിനന്ദനം അദ്ദേഹം ഏറെ ഇഷ്ടപ്പെടും.
4. ഭര്ത്താവിനോടൊപ്പമുള്ള നിമിഷങ്ങളാണ് തനിക്കേറ്റവും ആനന്ദകരമെന്ന് അദ്ദേഹത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ പണം, മറ്റു സുഖസൗകര്യങ്ങള്‍ എന്നിവയേക്കാളുപരി ആ സാന്നിധ്യമാണ് താന്‍ ആഗ്രഹിക്കുകയെന്ന് ഭര്ത്താവിനെ ഏതു രീതിയിലും ബോധ്യപ്പെടുത്തുക. ''എന്റെയെല്ലാമെല്ലാമാണ്'' എന്ന് ഭര്ത്താവിന്റെ കാതിലൊന്നു മന്ത്രിക്കൂ. അപ്പോഴുള്ള സുഖം ഒരുമിച്ചറിയൂ.
5. ഭര്‍ത്താവ് ഒരുങ്ങിയിറങ്ങുമ്പോള്‍ 'ങാ..നന്നായിട്ടുണ്ട്' എന്നൊരു വാക്ക് ഭാര്യയില്‍ നിന്ന് കേള്‍ക്കാനായാല്‍ അത് അദ്ദേഹത്തിന് നിര്വൃതിദായകമായിരിക്കും.
6. ഭര്ത്താവിന്റെ ബുദ്ധിശക്തി, കൃത്യനിഷ്ഠ, ജോലിയോടുള്ള ആത്മാര്ത്ഥത, നേതൃപാടവം, സഹായസന്നദ്ധത, കരുണയുള്ള മനസ് എന്നിവയൊക്കെ മനസിലാക്കുകയും താന്‍ അതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുക. മിക്ക സ്ത്രീകള്ക്കും പുരുഷന്മാരുടെ ജോലിയിലും സമ്പാദ്യത്തിലുമൊക്കെ മതിപ്പുണ്ടാവും. അത് തുറന്നു പറഞ്ഞ് അവരുടെ കഠിനാധ്വാനത്തെ താന്‍ ഹൃദയപൂര്‍വം മനസിലാക്കുന്നുണ്ടെന്നു ധരിപ്പിക്കുക. അത് അവരുടെ മനസ് കുളിര്‍പ്പിക്കും.
7. ഭര്ത്താവിന്റെ വീട്ടുകാരെയും അദ്ദേഹത്തിന്റെ ശരിയായ സൗഹൃദങ്ങളെയും അംഗീകരിക്കുക.
8. ഭര്ത്താവിന്റെ സഹായമില്ലാതെ തനിക്കൊന്നും ചെയ്യാനാവില്ല. എന്തിനും ഏതിനും ആ ഉപദേശം കൂടിയേ തീരൂവെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കുക.
9. പുകഴ്ത്തല്‍ ഇഷ്ടപ്പെടാത്തവരില്ല. ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഭര്ത്താക്കന്മാരാണെങ്കില് കൂടി പുകഴ്ത്തലില്‍ വീണു പോവുക തന്നെ ചെയ്യും. തന്നെ ഭാര്യ പുകഴ്ത്തുകയാണെന്നു മനസിലായാലും അവര്‍ സമ്മതം മൂളിയെന്നിരിക്കും.
മഞ്ജു ജോസഫ്
Story Dated: Tuesday, November 27, 2012 08:22
Profession List for Applying Family Visa in Saudi Arabia
പ്രവാസി വാർത്തകൾ

പ്രവാസി ക്ഷേമം: കേരളം മാതൃക:-
- ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ?
- പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭിക്കും .
- കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകൂ. കൂടുതൽ വിവരങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക
Related news:-
പ്രവാസി കേരളീയ ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം:
തിരുവനന്തപുരം; കേരള പ്രവാസി കേരളീയ ക്ഷേമനിധിയില്‍ തുടര്‍ച്ചയായി 12 മാസങ്ങളായി അംശദായം അടയ്ക്കാതിരുന്നത് മൂലം അംഗത്വം നഷ്ടപ്പെട്ടുപ്പോയിട്ടുള്ള അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് തന്നിട്ടുള്ള 15 ശതമാനം പിഴയും, കുടിശ്ശികയുള്ള അംശദായവും അടച്ചുകൊണ്ട് തങ്ങളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ
വിദേശത്തുനിന്നും തിരികെയെത്തിയ പ്രവാസികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:നിയമസഭാ സമിതി
Thursday Nov 3, 2016തിരുവനന്തപുരം > പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് കെ വി അബ്ദുള്‍ഖാദര്‍ ചെയര്‍മാനായ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയായും 5000 രൂപയായും വര്‍ധിപ്പിക്കണം. നിലവിലിത് അഞ്ഞൂറും ആയിരവും ആണ്. ഗള്‍ഫ് പ്രതിസന്ധിയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസപദ്ധതി കാലോചിതമായി പരിഷ്കരിക്കണം. പ്രവാസിക്ഷേമ പെന്‍ഷനായി കേന്ദ്രസഹായം ലഭ്യമാക്കണം. ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണം. അംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍വഴി തുക അടയ്ക്കാന്‍ അവസരം ഒരുക്കണം. എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിക്കണം. വ്യാജ റിക്രൂട്ട്മെന്റ്, വിസതട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ വ്യാപക ബോധവല്‍ക്കരണം നടത്തണം. മുംബൈ കേരള ഹൌസിലെ ഹാള്‍ മലയാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ വാടകയില്‍ 50 ശതമാനം ഇളവ് അനുവദിക്കണം. പ്രവാസി കമീഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണം. പ്രവാസി നിയമസഹായ പദ്ധതി പുനരാരംഭിക്കണമെന്നും നിയമസഭാ സമിതി ശുപാര്‍ശചെയ്തു. 22ന് കോഴിക്കോട്ട് സമിതി സിറ്റിങ് നടത്തുമെന്ന് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളെ അറിയിച്ചു. സമിതി അംഗങ്ങളായ എം രാജഗോപാലന്‍, പാറക്കല്‍ അബ്ദുള്ള, വി അബ്ദുള്‍ റഹ്മാന്‍, കാരാട്ട് റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കുട്ടികളിലെ പഠനവൈകല്യങ്ങള്‍
ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്‌ലെക്സിയ (Dyslexia- വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്) [1]
അണു കുടുംബങ്ങളിലേക്ക് മാറിയതോടെ കേരളത്തില്‍ കുട്ടികളില്‍ പഠനവൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. നൂറില്‍ പത്തു കുട്ടികളെങ്കിലും പലവിധ പഠന വൈകല്യങ്ങള്‍ നേരിടുന്നു.പരീക്ഷക്കാലമായതോടെ ഇത്തരം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മാനസിക സംഘര്‍ഷത്തിലാണ്.നന്നായി പഠിക്കുന്ന കുട്ടി ചില വിഷയങ്ങളില്‍ മാത്രം താത്പര്യം കാണിക്കാതിരിക്കുക, സാമ്യമുള്ള അക്ഷരങ്ങള്‍ തെറ്റിക്കുക, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പ്രയാസം, ആദ്യ അക്ഷരം നോക്കി ഊഹിച്ചു വായിക്കുക, വരിയൊപ്പിച്ച് എഴുതാന്‍ കഴിയാതിരിക്കുക, വാക്കുകള്‍ തലതിരിച്ചെഴുതുക, വായിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ വിട്ടുകളയുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
വായിക്കാനുള്ള ബുദ്ധിമുട്ട് (ഡിസ്‌ലോക്‌സിയ), എഴുതാനുള്ള ബുദ്ധിമുട്ട് (ഡിസ്ഗ്രാഫിയ), കണക്ക് പഠിക്കാന്‍ പ്രയാസം (ഡിസ്‌കാല്‍കുലിയ) ശരീരചലനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക (ഡിസ്പ്രാക്‌സിയ) തുടങ്ങിയവയാണ് പ്രധാന പഠന വൈകല്യങ്ങള്‍.
പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്... ഇങ്ങനെപോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും. എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കുകൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെ യാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്. മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളില്‍ ചില അസ്വാഭാവികത യാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്കവളര്‍ച്ചയിലെ പ്രത്യേകതരം താമസ മാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ അതിനുശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും. എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.
എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍? ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.
വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം.
വായനവൈകല്യം. തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.
രചനാവൈകല്യം.
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.
ഗണിതശാസ്ത്ര വൈകല്യം.
കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.
നാമ വൈകല്യം
പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ്ധവാന്‍ എന്നോ മറ്റോ എഴുതുക.
പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും
ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.
കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.
വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.
പഠന വൈകല്യത്തിനൊരു പരിഹാരം - Mathrubhumi
Mental Health പഠന വൈകല്യങ്ങള്‍ - Mathrubhumi Health
പഠനം മെച്ചപെടുത്താൻ 15 വഴികള
പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ
മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും
.........................................................................
ദുബൈ: 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്‍കണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്‍ട്ട് നമ്പറും പൂരിപ്പിച്ച് നല്‍കണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്‍പ്പെടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്‍ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്‍ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഫോറിന്‍ കറന്‍സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.
ക്യാമറകൾ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട് ഡ്യൂട്ടി അടക്കേണ്ടിവരും
കസ്റ്റംസ് നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക് എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....
പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഇവിടെ നിങ്ങള്‍ക്ക് വായിക്കാം..
ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം.
ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.........
നിങ്ങളുടെ ഒരു ഷെയർ വളരെ വിലപ്പെട്ടതാണ് ,അത് ചിലപ്പോൾ മറ്റുള്ളവർക് ഒരു സഹായമായേക്കാം
LIKE & SHARE This blog•••►
Top 19 Posts in My Blog CMKONDOTTY
1. How can I apply for a family visit visa in Saudi Arabia?
|
2. How can I apply for a Permanent Family Visa in Saudi Arabia?
|
3. How can I check my exit re-entry status in Saudi Arabia?
|
4. How can I check my Iqama transferred to my new sponsor?
|
5. How can I Renew My Saudi Driving License?
|
6. How I can check/know my Iqama expiry date and occupation...
|
7. How I check my iqama expiry date?
|
8. How I check my iqama expiry date?
|
9. How I check my iqama expiry date?
|
10. How I check my Iqama Renewed or not?
|
11. How I know How many mobile number connected with m...
|
12 How I register my Engineering Degree in Saudi Council...
|
13. How to update my Iqama number to SAWA mobile.
|
14. Iqama renewal
|
15. Sponsorship can change in three condition
|
16. Today's Exchange Rate Arab National Bank
|
17. VIDEO ZONE
|
18. നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA
|
19. വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍ ...
|
How can I extend or renew my family visit visa online in Saudi Arabia?
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്‍മ്മപ്രധാനമായ ...
-
How can I apply for Baladiya Medical Card (Health Card) in Saudi Arabia? For professionals employed in area many areas such as restaurants, ...
-
http://www.anb.com.sa/cex.asp
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
-
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് തുടങ്ങാവുന്ന ചെറുകിട സംരഭംമാണ് ഇവിടെ പരിചയപെടുത്തുന്നത്. നീരയും മറ്റു മൂല്യവര...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |