പ്രവാസി ക്ഷേമം: കേരളം മാതൃക:-
മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍। ഈ രണ്ട് സര്‍ക്കാരുകളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.
- ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ?
- പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭിക്കും .
- കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകൂ. കൂടുതൽ വിവരങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
Note: Only a member of this blog may post a comment.