പുരുഷന്മാ രുടെ ശ്രദ്ധക്ക്...
പുരുഷന്മാരുടെ ശ്രദ്ധക്ക്...
വൈകുന്നേരം.. ഓഫീസില് നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ് ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ് മാച്ച്. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന് അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു. രമയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില് മുഴുകിയിരിക്കുകയാണ് കക്ഷി. രാധയ്ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന് പ്രാര്ത്ഥിക്കുന്നവരാണ് വീട്ടിലെല്ലാവരും. പെണ്ണിന് 28 വയസുകഴിഞ്ഞു..എത്ര ആലോചനകള് വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന് അച്ഛന് വിളിച്ചു പറഞ്ഞതാണ്. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക് ചെല്ലണമെന്ന്. അതിനെക്കുറിച്ച് ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന് പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില് നിന്ന് അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക് ചെല്ലണമെന്ന്.'' അവള് ഒറ്റശ്വാസത്തില് പറഞ്ഞു നിര്ത്തി..അല്പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്?'' രവി ടി.വിയില് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന് ശ്രദ്ധിക്കുകയേയില്ല. എന്നിട്ട് പിന്നീട് കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട് പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത് കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന് പാതി ചെവി കൊടുക്കുന്നവരാണ് മിക്ക ഭര്ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ വന്ന് എന്തെങ്കിലും പറയുന്നതെങ്കില് അതു കേള്ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്ക്കും. യഥാര്ത്ഥത്തില് ഒന്നും കേള്ക്കുകയുമില്ല. ഇത് ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്.
സ്ത്രീകള് പുരുഷന്മാരെ വെറുക്കാറുണ്ടോ ?
ഉണ്ടെങ്കില് അവ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കില് നിങ്ങളുടെ ദാമ്പത്യവും പ്രശ്നമായേക്കാം. കൂട്ടത്തില് നിങ്ങള് ഭാര്യയില് നിന്ന് ആഗ്രഹിക്കുന്നതെന്തെന്ന് അവരോട് തുറന്നു പറയുകയും ചെയ്യാം.
മദ്യപാനം!
ഭാര്യമാര് ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ് ഭര്ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച് ലക്കുകെട്ട് വന്ന് ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള് നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ് മദ്യപാനികളില് ഏറിയ പങ്കും. പിറ്റേന്ന് ഉറക്കമുണര്ന്നു കഴിയുമ്പോള് തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള് കക്ഷി ഓര്ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില് ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന് ആണയിടാനും ഇവര് മടിക്കില്ല. മദ്യപാനം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്ക്കുന്നുവെന്ന പരമാര്ത്ഥം മനസിലാക്കുക.
വിശ്വസ്തത!
പരസ്ത്രീഗമനം ഒരു ഭാര്യയ്ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്ത്രീകളെ തേടിപ്പോകുന്ന ഭര്ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വിശ്വാസമാണ് ഉത്തമമായ കുടുംബജീവിതത്തിന് വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്ടം മനസിലാക്കി സെക്സ് ആസ്വദിക്കുകയാണ് ഏറ്റവും നല്ലത്.
സഹായം!
കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ് മിക്ക ഭര്ത്താക്കന്മാരും. അവര്ക്ക് എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്പേസ്റ്റോ മറ്റോ തീര്ന്നാല് അത് വാങ്ങി വയ്ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില് പോവാനുള്ള തിരക്കില് വസ്ത്രങ്ങള് മാറി കട്ടിലില് ഇട്ടിട്ട് പോയെന്നു കരുതുക . പിന്നെ കേള്ക്കാം . ഇതൊക്കെ കട്ടിലില്ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന് എടുത്തുമാറ്റി വയ്ക്കാന് പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത് അവിടെത്തന്നെ കിടക്കും.
തിടുക്കം!
ഏതെങ്കിലും പാര്ട്ടിക്കോ അല്ലെങ്കില് എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്ത്രം ഭാര്യ ഇസ്തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്തിരിയിടുന്നതോ മക്കളെ ഡ്രസ് ചെയ്യിക്കുന്ന ജോലിയോ ഭര്ത്താക്കന്മാര് ചെയ്താല് ഭാര്യയ്ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന് തിടുക്കം കൂട്ടുന്നതിനാല് ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച് ഒരുങ്ങിയിറങ്ങും. ഇതിനിടയില് ചിലത് മറന്നുപോയാലും ഭര്ത്താവിന്റെ കുറ്റപ്പെടുത്തല് ഉറപ്പ്!
മുഖഭാവം!
ചിലര് ഉണര്ന്നെണീറ്റ് വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്. ഇത് ഭാര്യമാര് ഇഷ്ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ് ഏവര്ക്കും സന്തോഷം. അല്പം നര്മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല് അവള്ക്കതു മതി സന്തോഷവതിയാവാന്!
അഹംഭാവം!
താനെന്തൊക്കെയോ ആണെന്നൊരു തോന്നല് മിക്ക ഭര്ത്താക്കന്മാര്ക്കുണ്ട്. ഭാര്യ തന്നെ ആരാധിക്കണമെന്നാണ് അവര് ആഗ്രഹിക്കുന്നത്. എന്നാല് ഭാര്യ ഭര്ത്താവില് നിന്ന് സംരക്ഷണമാണ് പ്രതീക്ഷിക്കുന്നത്. ചിലര് സദാ തങ്ങളുടെ ജോലിയെക്കുറിച്ചും സഹപ്രവര്ത്തകരെക്കുറിച്ചും ഓഫീസ് കാര്യങ്ങളെക്കുറിച്ചുമേ സംസാരിക്കൂ. ഇത് ഭാര്യയ്ക്ക് അരോചകമായി തോന്നും. ഓഫീസില് താന് വലിയ സ്ഥാനത്താണ്, താനില്ലാതെ ഒരു പേപ്പര് പോലും നീങ്ങില്ലെന്നൊക്കെ ചിലര് വീമ്പടിക്കുകയും ചെയ്യും. ഇതിന്റെ നിജസ്ഥിതി ഭാര്യ എപ്പോഴെങ്കിലും മനസിലാക്കുമ്പോള് ഭര്ത്താവ് ദേഷ്യത്തോടെ പറഞ്ഞെന്നിരിക്കും ' എന്റെ ഓഫീസ് കാര്യങ്ങളൊന്നും നീ അറിയണമെന്നില്ല.'
മേധാവിത്വം!
മേധാവിത്വം സ്ഥാപിച്ചെടുക്കാന് തെരുവില് വച്ചുപോലും നിസാരകാര്യങ്ങള്ക്ക് വഴക്കിടാന് ഭര്ത്താവ് മടിക്കാറില്ല. പക്ഷേ ആ വിജയം അവരുടെ 'പരാജയം' ആണെന്ന സത്യം അവര് മനസിലാക്കുന്നില്ല.സ്ത്രീയും പുരുഷനും രണ്ട് വ്യക്തികളാണെന്ന കാര്യം മറക്കരുത്. ഒരാള്ക്ക് മറ്റൊരാള് ആവാന് പറ്റില്ല. ഭര്ത്താവ് ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പ്രവര്ത്തിക്കാനും വാശിപിടിച്ചിട്ട് കാര്യമില്ല. ഭാര്യാഭര്തൃബന്ധത്തില് ഭര്ത്താവ് 'ബോസ്' ആവാന് ശ്രമിക്കും. പക്ഷേ ഭാര്യ ഭര്ത്താവില് നിന്ന് ആഗ്രഹിക്കുന്നത് ഒരു ഫ്രണ്ടിനെയാണ്.
ദുര്ഗന്ധം!
വായ, പാദം, കക്ഷം തുടങ്ങിയ ഭാഗങ്ങളില് നിന്ന് ദുര്ഗന്ധം വമിക്കുന്നത് ഭാര്യയ്ക്കെന്നല്ല ആര്ക്കും ബുദ്ധിമുട്ടായി തോന്നും. അതിനാല് അങ്ങനെ ഉണ്ടാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. സോക്സും ഷൂസുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.
ഹെയര് ഡ്രസിങ്!
താടിയും മുടിയും നീട്ടിവളര്ത്തി പ്രാകൃതരൂപത്തില് നടക്കുന്ന ചിലരുണ്ട്. എന്നാല് അങ്ങനെ ആകുന്നതിനു മുമ്പേ മുടി വെട്ടണം. മുടിയില് ദുര്ഗന്ധം ഉണ്ടാവാതിരിക്കാന് ഷാംപുവോ താളിയോ ഉപയോഗിച്ച് ഇടയ്ക്കൊക്കെ കഴുകുന്നത് നന്നായിരിക്കും. കൂടാതെ മുഖമെപ്പോഴും ഷേവ് ചെയ്ത് മിനുക്കി വയ്ക്കുന്ന ഭര്ത്താക്കന്മാരെയായിരിക്കും ഭാര്യമാര് കൂടുതലിഷ്ടപ്പെടുക.
യാത്രാവേള
നിങ്ങള് കുടുംബസമേതം ഒരു യാത്ര പോവുകയാണെന്നിരിക്കട്ടെ. പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കാണ് യാത്ര. മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത് ഏകദേശം സ്ഥലം അടുക്കാറായി എന്നു കരുതുക. കൃത്യമായി ആ സ്ഥലം ആരോടെങ്കിലും ചോദിച്ചറിയാന് ഭര്ത്താക്കന്മാര് ശ്രമിക്കാറില്ല. എല്ലാം അറിയാം എന്നൊരു ഭാവമായിരിക്കും അവര്ക്ക്. ചിലപ്പോള് വഴി തെറ്റി ഒരു കിലോമീറ്റര് മുന്നോട്ട് പോകേണ്ടി വന്നാലും അതിനെ ന്യയീകരിക്കാന് ഭര്ത്താവ് ഒരു കാരണം കണ്ടെത്താനും മടിക്കില്ല.
ഭക്ഷണശേഷം!
ഭാര്യ ആഹാരം ഉണ്ടാക്കാന് വളരെ സമയം അടുക്കളയില് കഷ്ടപ്പെടുന്നു. ഇത് അറിയാമായിരുന്നിട്ടും ഭര്ത്താക്കന്മാര് ആഹാരശേഷം പാത്രങ്ങള് കഴിച്ചിടത്തുതന്നെ വച്ചിട്ട് പോകുന്നു. കുറഞ്ഞ പക്ഷം അതെടുത്ത,് കഴുകുന്ന സ്ഥലത്തെങ്കിലും കൊണ്ടുപോയി വയ്ക്കാന് മടി കാണിക്കുന്നവരാണ് പലരും. താന് കഴിച്ച പാത്രം വൃത്തിയാക്കി വയ്ക്കുന്നത് ഒരു കുറച്ചിലായി കരുതുന്നവരുമുണ്ട്. രുചികരമായി ആഹാരം പാകം ചെയ്തു തന്ന ഭാര്യയോടുള്ള ഒരു അഭിനന്ദനപ്രകടനമായി അതിനെ കണ്ടാല് എത്ര നന്നായിരിക്കും.
ലൈംഗികസംതൃപ്തി!
സ്ത്രീകള് വികാരമൂര്ച്ഛയിലെത്തി കുറച്ചുനേരം ആ അവസ്ഥ ആസ്വദിക്കാന് പോലും ചില ഭര്ത്താക്കന്മാര് സമ്മതിക്കാറില്ല. ഭര്ത്താക്കന്മാരെപ്പോലെ തന്നെ ഭാര്യമാരും അതാഗ്രഹിക്കുന്നു, കൊതിക്കുന്നു. ഭാര്യ നിങ്ങള്ക്ക് നല്കുന്ന സുഖാനുഭൂതി നിങ്ങളും തിരിച്ചുനല്കിയാലേ ലൈംഗികജീവിതം ആനന്ദകരമാക്കാന് സാധിക്കൂ.
സ്ത്രീകളുടെ ശ്രദ്ധക്ക്
സ്ത്രീകള്ക്ക് അഭിനന്ദനങ്ങള് ഭര്ത്താവിന്റെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയുമൊക്കെ ഭാഗത്തു നിന്നു ലഭിക്കാറുണ്ട്. എന്നാല് ഭര്ത്താക്കന്മാര്ക്ക് അപൂര്വമായി മാത്രമേ ഇങ്ങനൊരനുഭവം ഉണ്ടാവാറുള്ളൂ. അവര് യഥാര്ത്ഥത്തില് അഭിനന്ദനം ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞത് ഭാര്യയുടെ ഭാഗത്തു നിന്നെങ്കിലും!
1. ഭര്ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രത്യേകിച്ചും കിടപ്പറയില്. അത് കേള്ക്കാന് ഏതൊരു ഭര്ത്താവാണ് ആഗ്രഹിക്കാത്തത്. കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള് നല്ലതാണെങ്കില് തീര്ച്ചയായും അംഗീകരിക്കുക.
2. ഭര്ത്താവിന്റെ കരവലയത്തില് താന് പൂര്ണസുരക്ഷിതത്വം, സന്തോഷം, സംതൃപ്തി തുടങ്ങിയവ അനുഭവിക്കുന്നുവെന്ന് പറയുക.
3. ഭര്ത്താവ് സുന്ദരനാണെന്ന് പറയുക. അദ്ദേഹത്തിന്റെ ചിരി, കണ്ണ്, മൂക്ക്, ചെവി, മീശ, പൊക്കം, തലയെടുപ്പ് അങ്ങനെ ഏതാണ് കൂടുതല് ആകര്ഷണീയമെന്ന് എടുത്തു പറയുന്നത് അദ്ദേഹത്തിന് നിങ്ങളോടുള്ള സ്നേഹത്തിന്റെ മാറ്റ് വര്ധിപ്പിക്കും. ദേഹത്തു തൊട്ടുതലോടിയുള്ള ആ അഭിനന്ദനം അദ്ദേഹം ഏറെ ഇഷ്ടപ്പെടും.
4. ഭര്ത്താവിനോടൊപ്പമുള്ള നിമിഷങ്ങളാണ് തനിക്കേറ്റവും ആനന്ദകരമെന്ന് അദ്ദേഹത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ പണം, മറ്റു സുഖസൗകര്യങ്ങള് എന്നിവയേക്കാളുപരി ആ സാന്നിധ്യമാണ് താന് ആഗ്രഹിക്കുകയെന്ന് ഭര്ത്താവിനെ ഏതു രീതിയിലും ബോധ്യപ്പെടുത്തുക. ''എന്റെയെല്ലാമെല്ലാമാണ്'' എന്ന് ഭര്ത്താവിന്റെ കാതിലൊന്നു മന്ത്രിക്കൂ. അപ്പോഴുള്ള സുഖം ഒരുമിച്ചറിയൂ.
5. ഭര്ത്താവ് ഒരുങ്ങിയിറങ്ങുമ്പോള് 'ങാ..നന്നായിട്ടുണ്ട്' എന്നൊരു വാക്ക് ഭാര്യയില് നിന്ന് കേള്ക്കാനായാല് അത് അദ്ദേഹത്തിന് നിര്വൃതിദായകമായിരിക്കും.
6. ഭര്ത്താവിന്റെ ബുദ്ധിശക്തി, കൃത്യനിഷ്ഠ, ജോലിയോടുള്ള ആത്മാര്ത്ഥത, നേതൃപാടവം, സഹായസന്നദ്ധത, കരുണയുള്ള മനസ് എന്നിവയൊക്കെ മനസിലാക്കുകയും താന് അതില് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുക. മിക്ക സ്ത്രീകള്ക്കും പുരുഷന്മാരുടെ ജോലിയിലും സമ്പാദ്യത്തിലുമൊക്കെ മതിപ്പുണ്ടാവും. അത് തുറന്നു പറഞ്ഞ് അവരുടെ കഠിനാധ്വാനത്തെ താന് ഹൃദയപൂര്വം മനസിലാക്കുന്നുണ്ടെന്നു ധരിപ്പിക്കുക. അത് അവരുടെ മനസ് കുളിര്പ്പിക്കും.
7. ഭര്ത്താവിന്റെ വീട്ടുകാരെയും അദ്ദേഹത്തിന്റെ ശരിയായ സൗഹൃദങ്ങളെയും അംഗീകരിക്കുക.
8. ഭര്ത്താവിന്റെ സഹായമില്ലാതെ തനിക്കൊന്നും ചെയ്യാനാവില്ല. എന്തിനും ഏതിനും ആ ഉപദേശം കൂടിയേ തീരൂവെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കുക.
9. പുകഴ്ത്തല് ഇഷ്ടപ്പെടാത്തവരില്ല. ചില കാര്യങ്ങള് ചെയ്തു കൊടുക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഭര്ത്താക്കന്മാരാണെങ്കില് കൂടി പുകഴ്ത്തലില് വീണു പോവുക തന്നെ ചെയ്യും. തന്നെ ഭാര്യ പുകഴ്ത്തുകയാണെന്നു മനസിലായാലും അവര് സമ്മതം മൂളിയെന്നിരിക്കും.
മഞ്ജു ജോസഫ്
Story Dated: Tuesday, November 27, 2012 08:22
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
കുഞ്ഞുങ്ങള് മുതല് പ്രായംചെന്നവര് വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. മുടിചീകുമ്പോള് തലയോട്ടിയോട് ചേര്ന്നുകി...
-
KERALA GOVERNMENT DEPARTMENTS DEPARTMENTS WEBSITES Agriculture Department http://www.keralaagriculture.gov.in/ http://www....
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |