കരിയര്‍ കോഴ്സുകള്‍ - 02

  1. ഭക്ഷ്യസംസ്കരണം തൊഴിലാക്കാം 
  2. എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍ 
  3. സ്റ്റാറ്റിസ്റ്റിക്‌സ് 
  4. ഫയര്‍ എഞ്ചിനിയറിംഗ് 
  5. കോമേഴ്സിലെ വേറിട്ട വഴികള്‍ 
  6. പ്ളസ്ടുവിന് ശേഷം 
  7. സാമൂഹ്യസേവനം. 
  8. പത്താം ക്ലാസിനുശേഷം... 
  9. ഏറ്റവും മികച്ച തൊഴില്‍ മേഖലകളും പഠനസ്ഥാപനങ്ങളും 
  10. യുനാനി. 
  11. പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് 
  12. ഹോം സയന്‍സിലെ വഴിത്താരകള്‍ 
  13. ജേര്‍ണലിസം പഠനം ഇന്ത്യയില്‍ 
  14. ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം.
  15. കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം 
  16. മര്‍ച്ചന്റ് നേവി 

1.ഭക്ഷ്യസംസ്കരണം തൊഴിലാക്കാം 

പാലുത്പന്നങ്ങള് ഉത്പാദിപ്പിക്കുന്നതില് ലോകത്ത് ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം. പച്ചക്കറി, പഴം ഉദ്പാദനമേഖലയില് രണ്ടാം സ്ഥാനവും മത്സ്യോത്പാദനത്തില് മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് തന്നെ. ഭക്ഷ്യോത്പാദനത്തില് ഏറെക്കുറെ സ്വയം പര്യാപ്തത കൈവരിച്ചിട്ടുപോലും ഭക്ഷ്യവിഭവങ്ങളുടെ സംസ്കരണത്തിലും കയറ്റുമതിയിലും ഇപ്പോഴും പിന്നിലാണ് രാജ്യം. ഇവിടെ സൃഷ്ടിക്കപ്പെടുന്ന വിഭവങ്ങളില് 25 ശതമാനം വരെ പാഴായിപ്പോവുകയാണ്. ഈ ഭക്ഷണം കൃത്യമായി ആവശ്യക്കാര്ക്ക് വിതരണം ചെയ്യാന് സാധിച്ചാല് തന്നെ ഇവിടുത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാന് സാധിക്കും. എന്തുകൊണ്ട് അങ്ങനെ ചെയ്യാന് സാധിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം ഇക്കാര്യങ്ങളില് അറിവുള്ള വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ല എന്നത് തന്നെ. ഇവിടെയാണ് ഭക്ഷ്യസംരക്ഷണം അഥവാ ഫുഡ് പ്രൊസസിങ് എന്ന കരിയര് ശാഖയുടെ പ്രസക്തി വര്ധിക്കുന്നത്.

എന്താണീ ഫുഡ് പ്രൊസസിങ്

കൃത്യമായ രീതികളും സാങ്കേതികസംവിധാനങ്ങളുമുപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ആയുസും ഗുണമേന്മയും വര്ധിപ്പിക്കുന്ന ശാസ്ത്രത്തെയാണ് ഫുഡ് പ്രൊസസിങ് അല്ലെങ്കില് ഭക്ഷ്യസംസ്കരണം എന്ന് വിളിക്കുന്നത്. സൂപ്പര്മാര്ക്കറ്റുകളിലെ അലമാരകളില് അടുക്കിവച്ച വിവിധ ഭക്ഷണസാധനങ്ങള് കണ്ടിട്ടില്ലേ. ആറുമാസം കഴിഞ്ഞുപയോഗിച്ചാലും അവയുടെ ഗുണമോ രുചിയോ നിറമോ ഒന്നും മാറുന്നില്ലെന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവയെല്ലാം ഫുഡ് പ്രൊസസിങിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയവയാണ് എന്ന് മനസിലാക്കുക. പായ്ക്കറ്റുകളില് കിട്ടുന്ന പാലും ജ്യൂസും ബിസ്കറ്റും കേക്കുമെല്ലാം ഇങ്ങനെ പ്രൊസസ് ചെയ്യപ്പെട്ടവയാണ്. കൂടുതല് കാലം കേടാകാതെ സൂക്ഷിക്കുക മാത്രമല്ല ഫുഡ് പ്രൊസസിങിന്റെ ധര്മം. ഭക്ഷ്യവസ്തുക്കളുടെ ഗുണവും രുചിയും വര്ധിപ്പിക്കുക, അവയില് നിന്ന് വിഷവസ്തുക്കള് എടുത്തുകളയുക, മാലിന്യം കലരുന്നത് തടയുക എന്നിവയൊക്കെ ഫുഡ് പ്രൊസസിങിന്റെ പരിധിയില് വരുന്നു. ഭക്ഷ്യവസ്തുക്കളില് ഉപയോഗിക്കാന് അനുവദനീയമായ ചില കൃത്രിമനിറങ്ങളും രുചികളുമുണ്ട്. അവയെല്ലാം കൃത്യമായ ആനുപാതത്തില് ഭക്ഷണത്തില് ചേര്ക്കേണ്ട ഉത്തരവാദിത്തവും ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടേതാണ്.


ചരിത്രാതീതകാലം തൊട്ടേ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനുള്ള പല രീതികള് മനുഷ്യന് ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല് വ്യവസായവത്കരണത്തിന്റെ തുടക്കം തൊട്ടാണ് ഇക്കാര്യത്തില് കാര്യമായ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും വന്നുതുടങ്ങിയത്. നിശ്ചിത അളവില് ചൂടാക്കിയാല് പാല് കേടുകൂടാതെ സൂക്ഷിക്കാന് സാധിക്കുമെന്ന് തെളിയിച്ച ‘പാസ്ചറൈസേഷന്’ എന്ന വിദ്യ കണ്ടുപിടിച്ച ലൂയി പാസ്ചര് എന്ന ശാസ്ത്രജ്ഞനാണ് ഈ രംഗത്ത് വന് വഴിത്തിരിവ് സൃഷ്ടിച്ചത്. തുടര്ന്നങ്ങോട്ട് ഭക്ഷ്യസംസ്കരണരംഗത്ത് ഒട്ടേറെ പുതിയ കണ്ടുപിടിത്തങ്ങള് ഉണ്ടായിക്കൊണ്ടേയിരുന്നു.


പുതിയ കാലത്ത് ഏറ്റവുമധികം ഗവേഷണവും പുത്തന് സാേങ്കതികവിദ്യകളുടെ ഉപയോഗവും നടക്കുന്നൊരു മേഖല കൂടിയാണ് ഫുഡ് പ്രൊസസിങ്. ഭക്ഷ്യോത്പന്നങ്ങള് ഏതാണ്ട് പൂര്ണമായും പായ്ക്കറ്റുകളിലേക്ക് രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. അതുകൊണ്ട് തന്നെ ഫുഡ് പ്രൊസസിങ് പ്രൊഫഷനലുകളുടെ ജോലി സാധ്യതയും ഉത്തരവാദിത്തവും കൂടിവരുന്നു.

കൈയില് വേണ്ടതെന്തെല്ലാം

പൂര്ണമായും ശാസ്ത്രത്തില് അധിഷ്ഠിതമായൊരു തൊഴില് മേഖലയാണ് ഫുഡ് പ്രൊസസിങ്. ശാസ്ത്രീയവിഷയങ്ങളിലുള്ള താത്പര്യം, ഓരോ ഭക്ഷ്യവിഭവത്തിന്റെയും പോഷകമൂല്യങ്ങളെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചുമുള്ള ഏകദേശ ധാരണ, മികച്ച ആശയവിനിമയശേഷി എന്നിവയുള്ളവര്ക്ക് ഈ മേഖലയില് ചുവടുറപ്പിക്കാനാകും. പ്രശ്നങ്ങളുടെ കുരുക്കഴിക്കാനുള്ള കഴിവ്, കഠിനാധ്വാനം ചെയ്യാനുളള സന്നദ്ധത, ഒരു ടീമായി ജോലി ചെയ്യാനുള്ള താത്പര്യം എന്നിവയും ഇക്കൂട്ടര്ക്ക് അത്യാവശ്യമാണ്. നാട്ടിലേക്കാള് മറുനാട്ടിലും വന്നഗരങ്ങളിലുമാകും ജോലി സാധ്യത കൂടുതലായി ഉണ്ടാകുക.

എന്ത് പഠിക്കണം

ഭക്ഷ്യസംസ്കരണം എന്നത് തികച്ചും ശാസ്ത്രീയാടിത്തറയുളള ഒരു പഠനമേഖലയാണെന്ന് പറഞ്ഞല്ലോ. ഈ മേഖലയില് കരിയര് കെട്ടിപ്പടുക്കണമെന്നാഗ്രഹിക്കുന്നവര് ശാസ്ത്രവിഷയങ്ങളില് അടിസ്ഥാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില് പ്ലസ്ടു മികച്ച മാര്ക്കോടെ പാസായതിന് ശേഷം വേണം ഫുഡ് പ്രൊസസിങ് പഠനത്തിനൊരുങ്ങാന്. പ്ലസ്ടു കഴിഞ്ഞാല് ഈ വിഷയത്തില് ഡിപ്ലോമ, ഡിഗ്രി കോഴ്സുകള് ഒട്ടേറെയുണ്ട്. ഫുഡ് ടെക്നോളജി, ഫുഡ് സയന്സ്, ഹോം സയന്സ് എന്നീ വിഷയങ്ങളില് ഡിഗ്രി കോഴ്സുകളും ബി.ടെക്, എം.ടെക്, എം.എസ്.സി., പി.എച്ച്.ഡി. കോഴ്സുകളും പല സ്ഥാപനങ്ങളിലായി നടക്കുന്നു. പ്ലസ്ടു കഴിഞ്ഞാണ് പോകുന്നതെങ്കില് ബി.എസ്.സി. കോഴ്സോ ബി.ടെക്കോ തിരഞ്ഞെടുക്കാം. ഏതെങ്കിലും ശാസ്ത്രവിഷയങ്ങളില് ബിരുദം നേടിയവര്ക്ക് ഫുഡ് പ്രൊസസിങില് എം.എസ്.സി. കോഴ്സ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഫുഡ് പ്രൊസസിങില് തന്നെ വ്യത്യസ്തമായ പല വിഭാഗങ്ങളുമുണ്ട്. അവയിലൊക്കെ ജോലി കിട്ടണമെങ്കില് വ്യത്യസ്തമായ കോഴ്സുകള് പഠിച്ചിരിക്കണം. ഓര്ഗാനിക് കെമിസ്റ്റ്, ബയോകെമിസ്റ്റ്, അനലിറ്റിക്കല് കെമിസ്റ്റ്, ഹോം ഇക്കണോമിസ്റ്റ്, എഞ്ചിനിയര്, റിസര്ച്ച് സയന്റിസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള ജോലിസാധ്യതകള് ഈ മേഖലയില് ലഭ്യമാണ്. ബി.ടെക്/ബി.എസ്.സി. പഠനത്തിന് ശേഷം ഏത് മേഖലയിലാണോ ഉപരിപഠനം നടത്തുന്നത് അതനുസരിച്ചായിരിക്കും ജോലി ലഭിക്കുക.

എവിടെ പഠിക്കാം

മൈസൂരിലെ സെന്ട്രല് ഫുഡ് ടെക്നോളജി റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആര്.ഐ.) എന്ന കേന്ദ്രസര്ക്കാര് സ്ഥാപനമാണ് ഭക്ഷ്യസംസ്കരണമേഖലയില് ഗവേഷണപരിപാടികള് നടത്തുന്ന രാജ്യത്തെ മുന്നിര സ്ഥാപനം. ഫുഡ് ടെക്നോളജിയില് എം.എസ്.സി. കോഴ്സും ഇവിടെ നടക്കുന്നുണ്ട്. എല്ലാവര്ഷവും ഏപ്രിലിലാണ് ഈ കോഴ്സിന്റെ പ്രവേശനനടപടികള് ആരംഭിക്കുക. കെമിസ്ട്രി/ബയോകെമിസ്ട്രി വിഷയങ്ങള് പഠിച്ചുകൊണ്ട് നേടിയ ബി.എസ്.സി. സയന്സ് ബിരുദം അല്ലെങ്കില് അഗ്രിക്കള്ച്ചര് ബിരുദം അല്ലെങ്കില് എഞ്ചിനിയറിങ് ബിരുദം നേടിയവര്ക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എം.എസ്.സി. കോഴ്സിന് പുറമെ ഭക്ഷ്യസംസ്കരണത്തിന്റെ വിവിധ വശങ്ങള് പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. വിശദവിവരങ്ങള്ക്ക് സി.എഫ്.ടി.ആര്.ഐ. വെബ്സൈറ്റ് പരിശോധിക്കുക.


കൊല്ക്കത്ത സര്വകലാശാല, ചെന്നൈയിലെ അണ്ണാ സര്വകലാശാല, ഖരക്പുര് ഐ.ഐ.ടി., മദ്രാസ് സര്വകലാശാല, ധാര്വാഡിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്ച്ചര് സയന്സ്, മൈസൂര് സര്വകലാശാല എന്നിവിടങ്ങളില് മികച്ച രീതിയില് ഫുഡ് പ്രൊസസിങ് ബി.ടെക് കോഴ്സുകള് സംഘടിപ്പിക്കുന്നു.

കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റി, അവിനാശിലിംഗം ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഹോം സയന്സ് ആന്ഡ് ഹയര്എജ്യുക്കേഷന് ഫോര് വിമന് എന്നിവിടങ്ങളില് ഫുഡ് പ്രൊസസിങ് എഞ്ചിനിയറിങില് ബി.ടെക്, എം.ടെക് കോഴ്സുകള് നടത്തുന്നുണ്ട്. ചെന്നൈയിലെ എസ്.ആര്.എം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആന്ഡ് ടെക്നോളജി, എന്നിവിടങ്ങളിലും ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുണ്ട്.

പഠനം കേരളത്തില്

കേരളത്തില് എം.ജി. സര്വകലാശാലയുടെ കീഴിലും മണ്ണുത്തി കാര്ഷിക സര്വകലാശാലയുടെ കീഴിലുമായി ഭക്ഷ്യസംസ്കരണത്തില് ചില ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകള് നടക്കുന്നു. എന്നാല് ഫുഡ് പ്രൊസസിങില് ബി.ടെക് എടുക്കാനുള്ള സൗകര്യങ്ങള് തീരെ കുറവാണ്. കൊല്ലത്തെ ടി.കെ.എം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില് മാത്രമേ നിലവില് സംസ്ഥാനത്ത് ബി.ടെക് കോഴ്സ് നടക്കുന്നുള്ളൂ. ഭക്ഷ്യസംസ്കരണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ സംഭരണം മുതല് വിതരണം വരെയുളള എല്ലാ പ്രക്രിയകളും ആവശ്യമായ സുരക്ഷയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും അത്യാവശ്യം കൈക്കൊള്ളേണ്ട സാങ്കേതികവിദ്യകളെയും ഭക്ഷ്യസുരക്ഷാനിയമങ്ങളെക്കുറിച്ചുമെല്ലാം ഈ കോഴ്സില് പഠിപ്പിക്കുന്നുണ്ട്.

എഞ്ചിനിയറിങ് വിഷയങ്ങളും സയന്സ് വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ പഠിക്കണം എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. എല്ലാ എഞ്ചിനിയറിങ് ബിരുദ കോഴ്സുകളെയും പോലെ ആദ്യത്തെ വര്ഷം സര്വകലാശാല നിഷ്കര്ഷിക്കുന്ന ബി.ടെക് ഫുഡ് ടെക്നോളജിക്കും ബാധകമാണ്.

=============================
എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍

•ഫുഡ് എന്‍ജിനീയറിങ്/ഫുഡ് ടെക്നോളജി

ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ശതമാനം വളര്‍ച്ചയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്‍പന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാംസ്ഥാനം ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ്. അടുത്തകാലംവരെ എം.എസ്സി തല കോഴ്സുകള്‍ മാത്രമായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. ബി.ടെക് ഇന്‍ ഫുഡ് ടെക്നോളജി ആദ്യമായി കേരളത്തില്‍ ആരംഭിച്ചത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. 2011ല്‍ മലപ്പുറം ജില്ലയിലെ തവനൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ കേളപ്പജി കോളജിലും ഫുഡ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ആരംഭിച്ചു. ഇവിടെ കെ.ഇ.എ.എം വഴിയാണ് പ്രവേശം-40 സീറ്റുകള്‍.


പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ഫുഡ് പ്രോസസിങ് കമ്പനികളില്‍ ജോലി ലഭിക്കുന്നു. ഫുഡ് പ്രോസസിങ് മെഷീനുകള്‍ നിര്‍മിക്കുന്ന വന്‍ കമ്പനികളിലും അവസരങ്ങളുണ്ട്. പ്രോഡക്ട് ഡെവലപ്മെന്‍റ്, ടെക്നിക്കല്‍ മാനേജ്മെന്‍റ്, ഹൈജീന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി എന്നീ വിവിധ മേഖലകളുള്ള നിര്‍മാണക്കമ്പനികളിലും ഇവര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വന്‍ കമ്പനികളിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും ജോലി ലഭിക്കും. ഇന്ത്യയിലും വിദേശത്തും വന്‍സാധ്യതയുള്ള രംഗമാണിത്.


ഉപരിപഠനം നടത്തുന്നവര്‍ക്കായി മികച്ച ദേശീയസ്ഥാപനവും ഈ ബ്രാഞ്ചിലുണ്ട്. ഹരിയാനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ ഫുഡ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്ളാന്‍റ് ഓപറേഷന്‍സ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് സപൈ്ള ചെയിന്‍ മാനേജ്മെന്‍റ് എന്നിവയില്‍ എം.ടെക് എടുക്കാം.


തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്ന സ്ഥാപനത്തിലും ഇവര്‍ക്ക് എം.ടെക് ചെയ്യാം. രണ്ടു സ്ഥാപനങ്ങളിലും എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്.


•ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്

എന്‍ജിനീയറിങ് ലിസ്റ്റില്‍ ആദ്യം വരുന്നവര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. കാരണം തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്. മനുഷ്യവിഭവശേഷിയും മെറ്റീരിയല്‍സും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന രംഗമാണിത്. കമ്പനികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്സ്, സപൈ്ള ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഓപറേഷന്‍ റിസര്‍ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.

കേരളത്തില്‍ ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്സുകള്‍ വിവിധ സ്വാശ്രയ കോളജുകളിലുണ്ട്. മറ്റുചില ബ്രാഞ്ചുകളിലുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ചെയ്യാം. വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും എം.ടെക് ചെയ്യാനും കഴിയും. എം.ടെക് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശ കമ്പനികളിലും മികച്ച പ്ളേസ്മെന്‍റുറപ്പിക്കാം.

•പ്രിന്‍റിങ് ടെക്നോളജി

പ്രിന്‍റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരുല്‍പന്നത്തിന്‍േറയും നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിന്ന്. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ ബ്രാഞ്ചുള്ളത്. അത്യാധുനിക പ്രിന്‍റിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിന്‍റിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിന്‍റിങ്, പാക്കേജിങ് ടെക്നോളജി, മാനേജ്മെന്‍റ് എന്നിവയെല്ലാം പഠനവിഷയങ്ങള്‍. കെ.ഇ.എ.എം റാങ്കില്‍ താഴെ വരുന്നവര്‍ക്കും ഈ ബ്രാഞ്ച് ലഭിച്ചേക്കാം.

പ്രിന്‍റിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇന്‍ഡസ്ട്രി എന്നിവയില്‍ ജോലി ലഭിക്കും. കേരളത്തിന് പുറത്താകും മികച്ചജോലികള്‍. വിദേശത്തും ജോലി ലഭിക്കും. ഉപരിപഠനം നടത്തുന്നവര്‍ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാനയിലെ സൊമാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലും എം.ടെക് ചെയ്യാം.

•മറൈന്‍ എന്‍ജിനീയറിങ്


പ്രോമിസിങ് കരിയര്‍ എന്ന് ധൈര്യമായി പറയാവുന്ന രംഗമാണിന്ന് മറൈന്‍ പഠനം. മറൈന്‍ വിഷയത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും കരിയര്‍ ഉറപ്പാക്കുമെങ്കില്‍ ബി.ടെക് ബിരുദം മികച്ചശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം 

കോഴ്സുകള്‍ പഠിക്കാം.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരവും പഠിക്കുന്ന സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. മികച്ച സ്ഥാപനങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കുവീതം പ്ളസ് ടുവിനുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. കെ.ഇ.എ.എം എന്‍ട്രന്‍സ് വഴി ഈ കോഴ്സില്‍ പ്രവേശമില്ല. കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങും നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടില്‍ മാരിടൈം കോഴ്സുകള്‍ക്കായി ഡീംഡ് യൂനിവേഴ്സിറ്റിയുമുണ്ട്.


മികച്ച കോഴ്സുകള്‍ മാരിടൈം സര്‍വകലാശാല അതിന്‍െറ വിവിധ സെന്‍ററുകളില്‍ നടത്തുന്നു. സര്‍വകലാശാലയുടെ പ്രത്യേക എന്‍ട്രന്‍സ് വഴിയാണ് പ്രവേശം. എന്നാല്‍, ചുരുക്കം സ്വാശ്രയ കോളജുകളില്‍ ഈ കോഴ്സ് പ്രവേശം ലഭിക്കും. പ്ളേസ്മെന്‍റ് ലഭ്യത പരിശോധിച്ചുവേണം പ്രവേശം ഉറപ്പാക്കാന്‍.

•പോളിമര്‍ എന്‍ജിനീയറിങ്

വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യവസായസാധ്യത കണ്ടുതുടങ്ങിയ ബി.ടെക് ബ്രാഞ്ചാണിത്. കോട്ടയത്തെ തൊടുപുഴയിലുള്ള എം.ജി സര്‍വകലാശാലയുടെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് ഈ കോഴ്സുള്ളത്. വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മികച്ച കമ്പനികള്‍ സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിക്കുന്നതാകാം കാരണം.

•അപൈ്ളഡ് ഇലക്ട്രോണിക്സ്

തിരുവനന്തപുരത്തെ സി.ഇ.ടി, കോഴിക്കോട് ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ്, എല്‍.ബി.എസ് കോളജ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളൊഴിച്ചാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ അപൈ്ളഡിന് സീറ്റുകള്‍ ഒഴിയാന്‍തുടങ്ങി. പ്ളേസ്മെന്‍റുറപ്പാക്കാവുന്ന ഈ സ്ഥാപനങ്ങളില്‍ ഈ ബ്രാഞ്ചിന്‍െറ നില ഭദ്രമാണ്. പേര് സൂചിപ്പിക്കുംപോലെ ഇന്‍സ്ട്രുമെന്‍േറഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പഠനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ടെസ്റ്റിങ്, മെഷര്‍മെന്‍റ് മേക്കിങ്, കണ്‍ട്രോള്‍ എന്നിവയാണ് ഫോക്കസ് ചെയ്യുന്നത്. 2015ല്‍ 950 സീറ്റുകളില്‍ 225 സീറ്റുകളില്‍ മാത്രമാണ് ഈ ബ്രാഞ്ചില്‍ പ്രവേശം നടന്നത്. ഈവര്‍ഷവും കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അടിസ്ഥാനസൗകര്യവും പ്ളേസ്മെന്‍റ് സൗകര്യവുമുള്ള കാമ്പസുകളില്‍ ഈ ബ്രാഞ്ച് എടുക്കാം. എം.ടെകില്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ എടുത്ത് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. പവര്‍ ഇലക്ട്രോണിക്സിലും ഇവര്‍ക്ക് ജോലിതേടാം.

•മെറ്റലര്‍ജി/മെറ്റീരിയല്‍ സയന്‍സ്

സംസ്ഥാനത്ത് അവസാനംവന്ന കോഴ്സാണ് മെറ്റീരിയല്‍ സയന്‍സ് എന്ന മെറ്റലര്‍ജി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയകോളജില്‍ മാത്രമാണീ കോഴ്സ് ഇപ്പോഴുള്ളത്. വിവിധയിനം ലോഹങ്ങളുടേയും ലോഹസങ്കര സാങ്കേതിക ശാസ്ത്രവുമാണ് വിഷയം. ടണ്‍കണക്കിന് ഭാരമുള്ള ഉപകരണങ്ങളുണ്ടാക്കാനുള്ള ലോഹക്കൂട്ടുകള്‍ ഇവര്‍ നിര്‍മിക്കുന്നു.

മെറ്റീരിയല്‍ കാരക്ടറൈസേഷന്‍, മെക്കാനിക്കല്‍ ബിഹേവിയര്‍ ഓഫ് മെറ്റീരിയല്‍സ്, അയണ്‍ ആന്‍ഡ് സ്റ്റീല്‍ മേക്കിങ്, ഹീറ്റ് ട്രീറ്റ്മെന്‍റ് ഓഫ് മെറ്റല്‍സ്, ഡിഫ്യൂഷന്‍ ഇന്‍ സോളിഡ്സ്, ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് എന്നിവയാണ് അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടത്. വന്‍ കമ്പനികളില്‍ പ്രോസസ് എന്‍ജിനീയര്‍, സ്ട്രെക്ചറല്‍ അനാലിസിസ് എന്‍ജിനീയര്‍, മെറ്റീരിയല്‍ സയന്‍റിസ്റ്റ്, മെറ്റലര്‍ജിസ്റ്റ്, ക്വാളിറ്റി മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ലഭിക്കും. തിരുവനന്തപുരത്തെ llSTല്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ സയന്‍സിലും മെറ്റീരിയല്‍ എന്‍ജിനീയറിങ്ങിലും എം.ടെക് കോഴ്സുണ്ട്.


കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

ഐ.ടിയും കമ്പ്യൂട്ടറുമില്ലാതെ ഇനി ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബി.ടെക് കഴിഞ്ഞ് എം.ടെകില്‍ സൈബര്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍, ഡാറ്റാ സയന്‍സ് മേഖലയിലേക്ക് പോകാം. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ മൈനര്‍ എന്നീ തസ്തികയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത് 15 ലക്ഷം ഒഴിവുകളാണുണ്ടാവുന്നത്. ഐ.ടിയും കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞവര്‍ക്കായി ധാരാളം വാല്യൂ ആഡഡ് കോഴ്സുകള്‍ വിദേശ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍വഴി നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകളും ജോലി ഉറപ്പാക്കും. ഇന്ത്യയില്‍ വ്യാപിക്കുന്ന ഇ-കോമേഴ്സ് വിപണിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലനം കഴിയുന്നവര്‍ക്ക് ജോലി ലഭിക്കും. ഇന്ന് ഏതൊരു വ്യവസായത്തിനും ഐ.ടി വിദഗ്ധനെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സും ഐ.ടിയും ഒഴിവാക്കേണ്ട.


•ബയോടെക്നോളജി

ബയോ കെമിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കോഴ്സ് വിപ്ളവകരമായ തുടക്കമായിരുന്നെങ്കിലും കരിയര്‍സാധ്യതകളെ പ്രതീക്ഷിച്ചപോലെ ഉയര്‍ത്തിയില്ല. എന്‍.ഐ.ടികളില്‍പോലും വലിയ ഡിമാന്‍ഡില്ലാത്ത കോഴ്സിന് പ്രിയം കുറയുമെന്ന് പറയേണ്ടതില്ല. വലിയ താല്‍പര്യമില്ളെങ്കില്‍ ഈ ബ്രാഞ്ചില്‍ കരിയര്‍ ഉറപ്പാക്കാന്‍ പ്രയാസമാണ്. ചില ഐ.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ഉപരിപഠനം നടത്താന്‍ കഴിയുമെങ്കില്‍ കരിയര്‍ ഉറപ്പാക്കാം. കേരളത്തില്‍ അഞ്ചു കോളജുകളിലാണ് ഈ ബ്രാഞ്ചുള്ളത്. ആലപ്പുഴ ജില്ലയിലെ കോളജില്‍ എം.ടെക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും കരിയര്‍ കണ്ടത്തെുക ശരാശരി വിദ്യാര്‍ഥികളെ സംബന്ധിച്ച് വെല്ലുവിളിയാണ്.


•എംപ്ളോയബിലിറ്റി സ്കില്‍

ബി.ടെക് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ എംപ്ളോയബിലിറ്റി സ്കില്‍കൂടി (തൊഴില്‍ നിപുണത) ആര്‍ജിക്കേണ്ടത് ഇന്നത്തെ കാലത്ത് കരിയര്‍ ഉറപ്പാക്കാന്‍ ആവശ്യമാണ്. ബി.ടെക്കില്‍ നേടുന്ന മാര്‍ക്ക് മാത്രം പരിഗണിച്ചല്ല കമ്പനികള്‍ പ്ളേസ്മെന്‍റ് നല്‍കുന്നത്. പഠിക്കുന്ന വിഷയത്തിലെ നിപുണതക്ക് പുറമേ തീരുമാനമെടുക്കാനുള്ള കഴിവും ഇച്ഛാശക്തിയും ആശയസമ്പുഷ്ടതയും കമ്യൂണിക്കേഷന്‍ സ്കില്ലുമെല്ലാം കോര്‍പറേറ്റുകള്‍ പരിഗണിക്കും. ഇതിലൊന്നും മികവുകാട്ടാതെ പ്ളേസ്മെന്‍റ് ലഭിക്കാതെവരുമ്പോള്‍ പഠിച്ചവിഷയത്തിന്‍െറ കുറ്റമായി വ്യാഖ്യാനിക്കാതിരിക്കുക. മികച്ച എന്‍ജിനീയര്‍മാര്‍ ഒരു രാജ്യത്തിന്‍െറ സമ്പത്താണെന്നും മറക്കേണ്ട.



സ്റ്റാറ്റിസ്റ്റീഷ്യന്‍

ഉപ്പ് തൊട്ട് എല്‍.ഇ.ഡി. ടി.വി. വരെ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ ക്യാഷ് കൗണ്ടറിന് മുന്നില്‍ അരമണിക്കൂര്‍ ചെലവഴിച്ചാല്‍ കൗതുകമുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ മനസിലാകും. ഏറെ ചെലവാകുന്ന സോപ്പും പൗഡറും ഏതാണെന്നത് മുതല്‍ ഏത് പ്രായവിഭാഗക്കാരാണ് കൂടുതല്‍ തുകയ്ക്ക് ഷോപ്പിങ് നടത്തുന്നത് എന്നുവരെ ഈ സമയത്തിനുളളില്‍ അറിയാനാകും. ഈ ഡാറ്റ മുഴുവന്‍ ഒരു സ്റ്റാറ്റിസ്റ്റീഷ്യന്റെ പക്കല്‍ കിട്ടിയെന്നിരിക്കട്ടെ. അയാളത് വിശദമായി വിശകലനം ചെയ്തുകൊണ്ട് സമഗ്രമായ റിപ്പോര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് നല്‍കിയേക്കും. ഉപഭോക്താക്കളുടെ വാങ്ങല്‍ശീലം കൃത്യമായി വെളിപ്പെടുത്തുന്ന ആ റിപ്പോര്‍ട്ടിന്റെ സഹായത്തോടെ കച്ചവടം മെച്ചപ്പെടുത്താന്‍ കടയുടമയ്ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും. സ്റ്റാറ്റിസ്റ്റീഷ്യന്റെ ജോലി എന്താണെന്ന് ലളിതമായി വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ ഉദാഹരണത്തിലൂടെ. കൈയില്‍ കിട്ടുന്ന നിര്‍ജീവമായ ഡാറ്റ അഥവാ വിവരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റെ ധര്‍മം. ഇങ്ങനെ കിട്ടുന്ന കണക്കുകളും വിവരങ്ങളും അപഗ്രഥിച്ചുകൊണ്ട് ശരിയായ അനുമാനത്തിലെത്താന്‍ സ്റ്റാറ്റിസ്റ്റീഷ്യന് സാധിക്കും. അതിനുള്ള ശാസ്ത്രീയമായ പരിശീലനം നേടിയിട്ടുള്ളവരാണവര്‍. സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിന്‍ബലമില്ലാതെ ലോകത്ത് ഒരുതരത്തിലുളള ഗവേഷണപ്രവര്‍ത്തനങ്ങളും സാധ്യമാകില്ല. ഗവേഷകന്റെ കണ്ടെത്തലുകളെ വേര്‍തിരിച്ചുകാണിക്കാനും അവ ശരിയാണെന്ന് സ്ഥാപിക്കാനും സ്ഥിതിവിവരക്കണക്കുകള്‍ കൂടിയേ തീരൂ.

ഗവേഷണത്തില്‍ മാത്രമൊതുങ്ങുന്നില്ല സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രാധാന്യം. വ്യാവസായികരംഗത്തും സര്‍ക്കാരുകളുടെ നിലപാട് രൂപീകരണത്തിന്റെയുമൊക്കെ പിന്നില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസിന് കാര്യമായ പങ്കുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടുള്ള സ്റ്റാറ്റിസ്റ്റീഷ്യന്മാരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുതിയ ച്യൂവിങ് ഗം ബ്രാന്‍ഡ് മുതല്‍ ആപ്പിള്‍ ഐഫോണ്‍ വരെ വിപണിയിലെത്തുന്നതെന്നറിയുക. സര്‍ക്കാരിന്റെ ഓരോ പുതിയ നിയമരൂപീകരണത്തിന്റെയും പിന്നില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.


3.സ്റ്റാറ്റിസ്റ്റിക്‌സ്

സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സ്ഥിരവിവരശാസ്ത്രം ഗണിതശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ പല വിദ്യാര്‍ഥികള്‍ക്കുമുണ്ട്. കണക്ക് നന്നായി അറിയുന്നവന് മികച്ച സ്റ്റാറ്റിസ്റ്റീഷ്യനാവാന്‍ സാധിക്കണമെന്നില്ല എന്നതാണ് സത്യം. കേവല ഗണിതത്തിന്റെ ചട്ടക്കൂടിനുളളില്‍ ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല സ്ഥിതിവിവരശാസ്ത്രം. കെമിസിസ്ട്രിയിലും ഫിസിക്‌സിലും ചെയ്യുന്നതുപോലെ ഒരു ‘പ്രോബ്ല’ത്തിന് ‘സൊല്യൂഷന്‍’ കണ്ടെത്തലുമല്ല സ്റ്റാറ്റിസ്റ്റിക്‌സില്‍ സംഭവിക്കുന്നത്. വിവിധവിഷയങ്ങളില്‍ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളില്‍ വ്യക്തതയുണ്ടാക്കിക്കൊടുക്കുക എന്നതാണ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ചെയ്യുന്നത്. അതിനായി ഗണിതശാസ്ത്രത്തിലെ ചില സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം. സ്റ്റാറ്റിസ്റ്റിക്‌സിനെ തന്നെ രണ്ടായി തരംതിരിക്കാം, പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെയാണത്. ഗണിതശാസ്ത്രത്തിലെ വഴികളുപയോഗിച്ച് നിഗമനങ്ങളിലെത്തുന്ന പ്രക്രിയയെ പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നു വിളിക്കുന്നു. സാമൂഹ്യ-സാമ്പത്തികരംഗത്തെ പുതുചലനങ്ങളും അടിയൊഴുക്കുകളും മനസിലാക്കാനായി സ്റ്റാറ്റിസ്റ്റിക്‌സിനെ ഉപയോഗപ്പെടുത്തുന്നതിനെയാണ് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നുവിശേഷിപ്പിക്കുന്നത്. പ്യുവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അടിസ്ഥാനപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് മാത്രമേ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ മികവ് തെളിയിക്കാനാകൂ എന്ന് മാത്രം.

എന്ത് പഠിക്കണം

സ്റ്റാറ്റിസ്റ്റീഷ്യനാകുക എന്നതാണ് കരിയര്‍ ലക്ഷ്യമെങ്കില്‍ പ്ലസ്ടു തലം തൊട്ടേ അതിനുളള ഒരുക്കങ്ങള്‍ തുടങ്ങണം. സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടു വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്കേ സ്റ്റാറ്റിസ്റ്റിക്‌സിലെ ബിരുദകോഴ്‌സായ ബി.സ്റ്റാറ്റിന് പ്രവേശനം ലഭിക്കൂ. മികച്ച സ്ഥാപനങ്ങളില്‍ ബിരുദപഠനത്തിന് ചേരണമെങ്കില്‍ പ്രത്യേക പ്രവേശനപരീക്ഷയും അഭിമുഖവും നേരിടേണ്ടിവരും. പ്ലസ്ടു കോഴ്‌സിനൊപ്പം ഈ എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള ഒരുക്കങ്ങളും നടത്തണം. ബി. സ്റ്റാറ്റിന് പ്രവേശനം ലഭിക്കാത്തവര്‍ വിഷമിച്ചിരിക്കാതെ വിവിധ കോളേജുകളില്‍ നടത്തുന്ന ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന് പ്രവേശനത്തിന് ശ്രമിക്കണം. കേരളത്തിലെ പ്രമുഖ കോളേജുകളിലൊക്കെ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടത്തുന്നുണ്ട്. ചില കോളേജുകളിലും ബി.എസ്.സി. മാത്തമാറ്റിക്‌സിനൊപ്പവും ബി.കോമിനൊപ്പവും ഓപ്ഷനല്‍ വിഷയമായി സ്റ്റാറ്റിസ്റ്റിക്‌സ് പഠിപ്പിക്കുന്നു. ബി.എ. ഇക്കണോമിക്‌സിനൊപ്പവും ഉപവിഷയമായി സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള കോളേജുകളുണ്ട്. സ്റ്റാറ്റിസ്റ്റീഷ്യനാകണം എന്ന് ദൃഢനിശ്ചയമുള്ളവര്‍ ഇത്തരം ഓപ്ഷനല്‍ കോഴ്‌സുകള്‍ക്ക് പോകാതെ സ്റ്റാറ്റിസ്റ്റിക്‌സില്‍ തന്നെ ബിരുദമെടുക്കുന്നതാണ് നല്ലത്. അങ്ങനെ സാധിക്കാതെ പോയവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓപ്ഷനലായുള്ള ബിരുദകോഴ്‌സ് പൂര്‍ത്തിയാക്കിയതിന്‌ശേഷം സ്റ്റാറ്റിസ്റ്റിക്‌സ് പി.ജിക്ക് ചേരാവുന്നതാണ്. എന്നാല്‍ മുന്‍നിര സ്ഥാപനങ്ങളെല്ലാം സ്റ്റാറ്റിസ്റ്റിക്‌സിലോ മാത്തമാറ്റിക്‌സിലോ ബിരുദമെടുത്തവര്‍ക്ക് മാത്രമേ പി.ജി. സ്റ്റാറ്റിസ്റ്റിക്‌സിന് പ്രവേശനം നല്‍കുകയുള്ളൂ എന്ന കാര്യവും ഓര്‍ക്കണം.

മുന്‍നിര സ്ഥാപനങ്ങള്‍

സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തിന് ലോകത്തിന് തന്നെ മാതൃകയായൊരു സ്ഥാപനമുണ്ട് നമ്മുടെ രാജ്യത്ത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐ.എസ്.ഐ.). 1931ല്‍ സ്ഥാപിതമായ ഐ.എസ്.ഐയുടെ പാത പിന്തുടര്‍ന്നാണ് അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തിനായുള്ള പ്രത്യേക കേന്ദ്രങ്ങള്‍ പിന്നീട് ആരംഭിച്ചത്. കൊല്‍ക്കത്തയിലെ പ്രധാന ക്യാമ്പസിന് പുറമെ ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഐ.എസ്.ഐ. സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ബി.സ്റ്റാറ്റ്), ബാച്ചിലര്‍ ഓഫ് മാത്തമാറ്റിക്‌സ് (ബി.മാത്ത്) എന്നീ രണ്ട് അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എം.സ്റ്റാറ്റ്), മാസ്റ്റര്‍ ഓഫ് മാത്തമാറ്റിക്‌സ് (എം.സ്റ്റാറ്റ്) എന്നിവയടക്കമുള്ള ഏഴ് പി.ജി. പ്രോഗ്രാമുകളുമാണ് ഐ.എസ്.ഐ.യില്‍ നടക്കുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സിന് മൂന്ന്‌വര്‍ഷവും പി.ജി. കോഴ്‌സിന് രണ്ടുവര്‍ഷവുമാണ് കാലാവധി. ബി.സ്റ്റാറ്റിന് 55 സീറ്റുകള്‍ വീതമാണ് ഐ.എസ്.ഐയുടെ ഓരോ സെന്ററിലുമുളളത്.

വര്‍ഷാവര്‍ഷം നടക്കുന്ന പ്രത്യേക എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. രാജ്യവ്യാപകമായി നടക്കുന്ന പരീക്ഷയായതിനാല്‍ ഓരോവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മത്സരിക്കുന്നുണ്ടാകും. ഇവരില്‍ നിന്ന് കഴിവ് തെളിയിക്കുന്ന മിടുമിടുക്കന്‍മാര്‍ക്ക് മാത്രമേ ഐ.എസ്.ഐയില്‍ പ്രവേശനം ലഭിക്കൂ.

ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.ടി. ഡല്‍ഹി, ഹൈദരാബാദിലെ സി.ആര്‍. റാവു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പൂനെ സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹിയിലെ തന്നെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ പി.ജി., പി.എച്ച്.ഡി. സൗകര്യമുണ്ട്.

ഇതിന് പുറമെ അലിഗഡ് സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബാംഗ്ലൂര്‍ സര്‍വകലാശാല, ഒസ്മാനിയ സര്‍വകലാശാല, ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല എന്നിവിടങ്ങളിലും മികച്ച രീതിയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. കോഴ്‌സുകള്‍ നടക്കുന്നു.

അവസരങ്ങള്‍ ഇഷ്ടം പോലെ

സദാസമയവും കണക്കുകളും ഗ്രാഫും നോക്കിയിരിക്കുന്ന അറുമുഷിപ്പന്‍ ജോലിയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റേതെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നതാണ് സത്യം. ഒട്ടേറെ യാത്രകളും ജനങ്ങള്‍ക്കിടയിലേക്കേിറങ്ങിയുള്ള വിവരശേഖരണവുമെല്ലാമുള്‍പ്പെടുന്ന രസികന്‍ ജോലി തന്നെയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റേത്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലായി ഒട്ടേറെ തൊഴിലവസരങ്ങളും ഇവര്‍ക്കുണ്ട്. ആസൂത്രണബോര്‍ഡ്, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാവര്‍ഷവും സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. സിവില്‍സര്‍വീസസ്, ഇന്ത്യന്‍ ഇക്കോണമിക്ക് സര്‍വീസസ് (ഐ.ഇ.എസ്.), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ് (ഐ.എസ്.എസ്.) പരീക്ഷയെഴുതി ജയിച്ച് കേന്ദ്രസര്‍വീസില്‍ കയറാനും സ്റ്റാറ്റിസ്റ്റിറ്റിക്‌സ് ബിരുദക്കാര്‍ക്ക് സാധിക്കും. ഇരിട്ടിക്കാരിയായ ഡോണ ഫ്രാന്‍സിസിനാണ് ഈ വര്‍ഷത്തെ ഐ.എസ്.എസ്. പരീക്ഷയില്‍ ഒന്നാം റാങ്കെന്ന കാര്യം മലയാളികള്‍ക്കാകെ അഭിമാനം പകരുന്നതാണ്.

ബാങ്കിങ്, ഫിനാന്‍സ് രംഗത്തും സ്റ്റാറ്റിസ്റ്റീഷ്യന്‍മാര്‍ക്ക് അവസരങ്ങള്‍ ഇഷ്ടം പോലെയാണിപ്പോള്‍. മക്കെന്‍സി, ഏര്‍ണ്‍സ്റ്റ് ആന്‍ഡ് യംഗ്, കെ.പി.എം.ജി. തുടങ്ങിയ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്റ്റാറ്റിസ്റ്റീഷ്യന്‍മാര്‍ ജോലി ചെയ്യുന്നു. 15 ലക്ഷത്തിന് മുകളിലേക്കാണ് തുടക്കക്കാര്‍ക്ക് പോലും ഈ കമ്പനികള്‍ നല്‍കുന്ന വാര്‍ഷികശമ്പളം.

പഠനം കേരളത്തില്‍

കേരളത്തിലെ എല്ലാ പ്രമുഖ കോളേജുകളിലും സര്‍വകലാശാല ക്യാമ്പസുകളിലും സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദ,പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. കേരള സര്‍വകലാശാല ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്.സി., എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിലും എം.എസ്.സി.,എം.ഫില്‍ കോഴ്‌സ് നടക്കുന്നു. ഇതിന് പുറമെ എം.ജി., കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസുകളിലും സ്റ്റാറ്റിസ്റ്റിക്‌സ് പി.ജി. കോഴ്‌സുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബി.എസ്.സി.,എം.എസ്.സി., പി.എച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി എന്നിവയടക്കം സംസ്ഥാനത്തെ നിരവധി കോളേജുകളില്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുണ്ട്. 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ബിരുദമെടുത്തവര്‍ക്കാണ് എം.എസ്.സി. പ്രവേശനം ലഭിക്കുക.

വയനാട് ലക്കിടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വടകര ശ്രീനാരായണ കോളേജ്, കൈതപ്പൊയിലിലെ ലിസ്സ കോളേജ്, കൊടുവള്ളി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടക്കുന്നുണ്ട്. കായംകുളം മിലാദെ ഷെരീഫ് കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, കാര്യവട്ടം ഗവ. കോളേജ്, കിളിമാനൂര്‍ ശ്രീ ശങ്കരി വിദ്യാപീഠം കോളേജ് എന്നിവയാണ് കേരള സര്‍വകലാശാലയുടെ കീഴില്‍ ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് നടക്കുന്ന കോളേജുകള്‍. മാത്തമാറ്റിക്‌സും ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നും പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനം ലഭിക്കും



4.ഫയര്‍ എഞ്ചിനിയറിംഗ് 

ഒരു തീപ്പൊരിയില്‍ നിന്നാണ് എല്ലാം ഭസ്മമാക്കുന്ന വന്‍ അഗ്നിബാധയുടെ തുടക്കം. അതു ചിലപ്പോള്‍ കേടായിക്കിടക്കുന്ന ഒരു സ്വിച്ചില്‍ നിന്നോ ആരോ വലിച്ചെറിഞ്ഞുപോയ സിഗരറ്റ് കുറ്റിയില്‍ നിന്നോ ആകാം. ഒരിക്കല്‍ പിടിച്ചുകഴിഞ്ഞാല്‍ തീ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്‌കരമായ കാര്യം. ജീവനും സ്വത്തുവകകള്‍ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് അത് സംഹാരതാണ്ഡവമാടും. ആളിപ്പടരുന്ന അഗ്നിമുഖത്ത് നെഞ്ചുംവിരിച്ച് നിന്ന് അതിനെ വരുതിയിലാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു വിഭാഗമുണ്ട്. സ്വന്തം പ്രാണന്‍ പോലും പണയം വച്ച് ഇങ്ങനെ തൊഴിലെടുക്കുന്നവരെ ഫയര്‍ ഫൈറ്റേഴ്‌സ് എന്നാണ് വിളിക്കുക. അഗ്നിപ്രതിരോധത്തിനുള്ള ശാസ്ത്രീയപഠനരീതിയെ ഫയര്‍ എഞ്ചിനിയറിങ് എന്നും പറയും. ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നൊരു കരിയര്‍ ശാഖ കൂടിയാണ് ഫയര്‍ എഞ്ചിനിയറിങ്.

എന്താണീ ഫയര്‍ എഞ്ചിനിയറിങ്?

പലരും കരുതുന്നത് പോലെ തീ പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണിയല്ല ഫയര്‍ എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍ മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.

കൈയില്‍ വേണ്ടതെന്തെല്ലാം

ഫയര്‍ എഞ്ചിനിയര്‍ക്ക് എന്നും തീയുമായി കളിക്കേണ്ട സാഹചര്യം വരുന്നില്ല എന്ന് പറഞ്ഞല്ലോ. എന്ന് കരുതി പത്ത് മുതല്‍ അഞ്ച് വരെ എ.സി. മുറിയിലിരിക്കാന്‍ പറ്റുന്ന ജോലിയാണ് ഫയര്‍ എഞ്ചിനിയറിങ് എന്ന് കരുതരുത്. എല്ലാ പ്രതിരോധസംവിധാനങ്ങളെയും തകിടം മറിച്ചുകൊണ്ട് അവിചാരിതമായി അഗ്നിബാധയുണ്ടായാല്‍ ആദ്യം ചാടി വീഴേണ്ടത് ഫയര്‍ എഞ്ചിനിയര്‍മാര്‍ തന്നെയാണ്. അതിന് പറ്റിയ ആരോഗ്യ-മാനസികനിലവാരമുള്ളവര്‍ മാത്രം ഈ രംഗത്തേക്ക് കടന്നാല്‍ മതി. വന്‍കിട ഫാക്ടറികളിലും സ്ഥാപനങ്ങളിലുമൊക്കെ 24 മണിക്കൂറും ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കും. അതുകൊണ്ട് രാത്രി മുഴുവന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കേണ്ടിവരും ഫയര്‍ എഞ്ചിനിയര്‍ക്ക്. ഉയരമുള്ള യന്ത്രഭാഗങ്ങളുടെ മുകളില്‍ കയറി പരിശോധിക്കല്‍, മാസം തോറും സ്ഥാപനത്തിന്റെ മുക്കും മൂലയും പരതിക്കൊണ്ടുളള സുരക്ഷാഓഡിറ്റിങ് എന്നിവയും ഫയര്‍ എഞ്ചിനിയര്‍മാരുടെ ജോലിയില്‍ പെടുന്നു. ഇതുകൊണ്ടൊക്കെയാവാം ഫയര്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോഴ്‌സിന് ചേരുന്നവര്‍ക്കായി ചില ശാരീരിക യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിനിമം ഉയരം 165 സെന്റിമീറ്റര്‍, തൂക്കം 50 കിലോഗ്രാം, നെഞ്ചളവ് 81 സെന്റിമീറ്റര്‍-അഞ്ച് സെന്റിമീറ്റര്‍ വികാസം എന്നിവയാണീ മാനദണ്ഡങ്ങള്‍. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സിന് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും തീരെ ആരോഗ്യമില്ലാത്തവര്‍ ഈ കോഴ്‌സ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

തടിമിടുക്കും ഉയരവും മാത്രം പോരാ ശാസ്ത്രീയകാര്യങ്ങളിലും അറിവും അഭിരുചിയും കൂടി വേണം ഫയര്‍ എഞ്ചിനിയറിങ് പഠിക്കാന്‍. തീ തന്നെ പലതരത്തിലുണ്ട്. ഓരോ തരത്തിലുളള തീയണയ്ക്കാനും വ്യത്യസ്തമായ വഴികളുമുണ്ട്. അതെല്ലാം മനസിലാക്കണമെങ്കില്‍ രസതന്ത്രത്തിന്റെയും ഫിസിക്‌സിന്റെയുമൊക്കെ അടിസ്ഥാനപാഠങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിന് പുറമെ മികച്ച ആശയവിനിമയശേഷി, മനസ്‌ഥൈര്യം, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, അച്ചടക്കം, നേതൃത്വശേഷി എന്നിവയും ഫയര്‍ എഞ്ചിനിയര്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

എന്ത് പഠിക്കണം?

ഫയര്‍ എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സുകള്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വരെ പല സ്ഥാപനങ്ങളിലായി നടക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫയര്‍ എഞ്ചിനിയറിങ് ബി.ടെക് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. മെയ്/ജൂണ്‍ മാസങ്ങളിലായി നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്ന 19നും 24നും ഇടയ്ക്ക് പ്രായമുള്ള പ്ലസ്ടുക്കാര്‍ക്ക് ബി.ടെക് കോഴ്‌സിന് ചേരാം. കെമിക്കല്‍, സിവില്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ എഞ്ചിനിയറങില്‍ ബി.ടെക് പൂര്‍ത്തിയാക്കി ഫയര്‍ എഞ്ചിനിയറിങില്‍ എം.ടെക് ചെയ്യുന്നവരുമുണ്ട്. ബി.ടെക്കിന് പുറമെ ഫയര്‍ എഞ്ചിനിയറിങില്‍ ബി.എസ്.സി. കോഴ്‌സും ചില സ്ഥാപനങ്ങളിലുണ്ട്. ഇതിന് പുറമെയാണ് പോളിടെക്‌നിക്ക് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്‌സുകളുടെ കാലദൈര്‍ഘ്യം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (ഡി.എഫ്.എസ്.ഇ.എം.), ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (ഡി.എഫ്.എസ്.ഇ.), ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (ഡി.ഐ.എസ്.ഇ.) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഡിപ്ലോമ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (സി.എഫ്.എസ്.ഇ.) എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.

എവിടെ പഠിക്കണം?

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി.) ആണ് ഫയര്‍ എഞ്ചിനിയറിങ് പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നരവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 30 സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളുടെ ഫയര്‍സര്‍വീസ് വകുപ്പിലെ ഫയര്‍ ഓഫീസര്‍മാരുടെ പരിശീലനവും എന്‍.എഫ്.എസ്.സിയിലാണ് നടക്കുക. അഡ്മിഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്www.nfscnagpur.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ്, അഹമ്മദാബാദിലെ കോളേജ് ഓഫ് ഫയര്‍ ടെക്‌നോളജി, വിശാഖപ്പട്ടണത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് എന്നിവയും ഫയര്‍ എഞ്ചിനിയറിങില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങളാണ്.

ജോലി സാധ്യതകള്‍

നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ എഞ്ചിനിയറിങ്. പെട്രോളിയം റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ എഞ്ചിനിയറിങ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍ എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു.

പഠനം കേരളത്തില്‍

നൂറിലേറെ എഞ്ചിനിയറിങ് കോളേജുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും ഫയര്‍ എഞ്ചിനിയറിങില്‍ ബി.ഇ./ബി.ടെക്. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ചില പൊതുമേഖലാസ്ഥാപനങ്ങളും ഫയര്‍ എഞ്ചിനിയറിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) ആണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം. കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തന്നെ ജോലി ലഭിക്കുന്നു എന്ന പ്രത്യേകതയും കുസാറ്റിലെ ഈ കോഴ്‌സിനുണ്ട്. പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. കളമശേരിയിലെ ഗവ. പോളിടെക്‌നിക്ക് കോളേജിലും ഫയര്‍ എഞ്ചിനിയറിങില്‍ ഡിപ്ലോമ കോഴ്‌സുണ്ട്. കൊച്ചിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് (എന്‍.ഐ.എഫ്.ഇ.) ആണ് ഫയര്‍ എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യസ്ഥാപനം. എന്‍.ഐ.എഫ്.ഇയില്‍ കോഴ്‌സ് കഴിഞ്ഞ നിരവധി വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ട്. തൃശൂരിലെ കോളേജ് ഓഫ് ഫയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ്, തൃപ്പുണിത്തുറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നോളജി, പത്തനംതിട്ടയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പ്രൊഫഷനല്‍ ട്രെയിനിങ് തുടങ്ങി നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ ഫയര്‍ എഞ്ചിനിയറിങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ ചേരുന്നതിന് മുമ്പ് അവിടുത്തെ പ്രാക്ടിക്കല്‍ പരിശീലന സൗകര്യങ്ങളെക്കുറിച്ചും മുന്‍വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ലഭിച്ച തൊഴില്‍ സാധ്യതകളെക്കുറിച്ചും അന്വേഷിച്ചറിയണം. ക്ലാസ്മുറിയില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രായോഗികപരിശീലനത്തിന് ഏറെ പ്രാധാന്യമുള്ള കോഴ്‌സാണ് ഫയര്‍ എഞ്ചിനിയറിങ്. അതുകൊണ്ട് പ്രാക്ടിക്കല്‍ പരിശീലനത്തിന് സൗകര്യമില്ലാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവില്ല. മികച്ച തൊഴിലവസരങ്ങളൊന്നും ഇവരെ തേടിവരുകയുമില്ല. 
+++
എന്‍ജിനീയറിങ്

•സിവില്‍ എന്‍ജിനീയറിങ്

അടിസ്ഥാന എന്‍ജിനീയറിങ് ശാഖ. അണക്കെട്ടുകള്‍, റോഡുകള്‍, ഫൈ്ള ഓവറുകള്‍, അണ്ടര്‍പാസുകള്‍, പാലങ്ങള്‍, ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയവയെല്ലാം സിവില്‍ എന്‍ജിനീയര്‍മാരാണ് ചെയ്യുക. സര്‍ക്കാര്‍ സര്‍വിസില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളതും സിവിലുകാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം സിവിലും മെക്കാനിക്കലും മിക്ക കോളജുകളിലും പൂര്‍ണമായും പ്രവേശം നടന്നുവെന്നു പറയാം. ഉപരിപഠന സാധ്യത കൂടുതലുള്ളതും സിവില്‍ ബ്രാഞ്ചിന് ഗുണകരമാകും. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ്, സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈന്‍, ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്, അര്‍ബന്‍ ഡിസൈന്‍, ടണല്‍ ഡിസൈന്‍ എന്നിവയില്‍ സ്പെഷലൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യയിലും വിദേശത്തും ജോലി ലഭിക്കും.

•മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍

മെക്കാനിക്കല്‍ അടിസ്ഥാനശാഖയാണെങ്കിലും ഓട്ടോമൊബൈല്‍ അടുത്തകാലത്താണാരംഭിക്കുന്നത്. രണ്ടിനും കേരളത്തില്‍ വന്‍ ഡിമാന്‍റാണ്. ഓട്ടോമൊബൈലിന് മികച്ച കാമ്പസുകളിലെല്ലാം പ്ളേസ്മെന്‍റ് ലഭിക്കും. ചുരുക്കം സ്വാശ്രയ കോളജുകളിലും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലും പ്ളേസ്മെന്‍റ് നില ഏറക്കുറെ ഭദ്രമാണ്. ഓഫ് കാമ്പസ് ഇന്‍റര്‍വ്യൂ വഴിയും അനേകം പേര്‍ക്ക് ജോലി ലഭിക്കുന്നു.

ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇന്ത്യയില്‍ വാഹന നിര്‍മാണ ശാലകള്‍ ആരംഭിച്ചതോടെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ അനേകം മിടുക്കര്‍ക്ക് ജോലി ഉറപ്പിക്കാം. എങ്കിലും ഓപ്ഷന്‍ കൊടുക്കുന്നവര്‍ മികച്ച അടിസ്ഥാന സൗകര്യമുള്ള സ്ഥാപനങ്ങള്‍ക്കുവേണം മുന്‍ഗണന കൊടുക്കാന്‍. പെണ്‍കുട്ടികള്‍ക്കും ധൈര്യമായി പഠിച്ച് ജോലി കണ്ടത്തൊന്‍ കഴിയും. ഉപരിപഠന സാധ്യതയും ധാരാളം.

•ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്

ഇലക്ട്രോണിക്സിന്‍െറയും ഇലക്ട്രിസിറ്റിയുടെയും മാഗ്നറ്റിസത്തിന്‍െറയും പഠനം. ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടായിരുന്ന ബ്രാഞ്ചാണിതെങ്കിലും 2015ലെ ഓപ്ഷന്‍ പൂര്‍ത്തിയായപ്പോള്‍ ചില കോളജുകളില്‍ പ്രവേശം 50 ശതമാനംപോലും പൂര്‍ത്തിയായില്ല. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ശാഖയാണെന്ന അറിവും ഒരു കാരണമായേക്കാം. കോളജുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് തൊഴില്‍രംഗം വളരാതിരുന്നതും കാരണമാകും.

ഓട്ടോമേഷന്‍, റോബോട്ടിക്സ്, റിന്യൂവബ്ള്‍ എനര്‍ജി എന്നിവയെല്ലാം സ്പെഷലൈസ് ചെയ്ത് ഉപരിപഠനം നടത്താന്‍ കഴിയുന്നതിന് സഹായകരമാകുന്ന ബ്രാഞ്ചും ഇതുതന്നെ. സര്‍ക്കാര്‍ സര്‍വിസില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലും റെയില്‍വേയിലും ധാരാളം തൊഴിലവസരങ്ങള്‍ ഈ ബ്രാഞ്ചുകാര്‍ക്കിപ്പോഴുമുണ്ട്.

•ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍

ന്യൂജനറേഷന്‍ മുഖമുണ്ടായിരുന്ന ഈ ബ്രാഞ്ചിനോട് റിക്രൂട്ടര്‍മാര്‍ താല്‍പര്യക്കുറവ് കാണിക്കാന്‍ തുടങ്ങിയതാണ് വിനയായതെന്ന് പറയുന്നു. മൂന്നു വര്‍ഷമായി അത്ര ആകര്‍ഷകമല്ലാത്ത കോഴ്സാണിത്. എന്നാല്‍, തിരുവനന്തപുരത്തെ സി.ഇ.ടി ഉള്‍പ്പെടെ ഗവണ്‍മെന്‍റ് കോളജുകളിലും അടിസ്ഥാന സൗകര്യമുള്ള സ്വാശ്രയ കാമ്പസുകളിലും പ്രവേശം പൂര്‍ണമാണ്. കാലഘട്ടത്തിന് ആവശ്യമായ ബ്രാഞ്ചാണിതെന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യ കമ്പനികളിലും കോര്‍പറേറ്റുകളിലും കമ്യൂണിക്കേഷന്‍ കമ്പനികളിലും വന്‍ ജോലി സാധ്യതയുണ്ടിപ്പോഴും.

എം.ടെക് എടുക്കുന്നവര്‍ക്ക് ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എംബഡഡ് സിസ്റ്റം, സിഗ്നല്‍ പ്രോസസിങ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്യൂണിക്കേഷന്‍, പവര്‍ ഇലക്ട്രോണിക്സ് എന്നിവ സ്പെഷലൈസ് ചെയ്യാം. രാജ്യത്തെ എന്‍.ഐ.ടികളിലും ഐ.എ.ടികളിലും അനുയോജ്യമായ വിഷയത്തില്‍ എം.ടെക് എടുക്കാം.

മൈനിങ് ടെക്നോളജി

ലോകത്ത് ഇരുമ്പിന്‍െറയും മൈക്കയുടെയും കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കോപ്പര്‍, അലൂമിനിയം, ബോക്സൈറ്റ് എന്നിവയിലും ഇന്ത്യ മുന്നില്‍ത്തന്നെ. മൈനിങ് എന്‍ജിനീയറിങ്ങില്‍ അധികം ബിരുദധാരികള്‍ ഇന്ന് ഇന്ത്യയില്‍ പഠിച്ചിറങ്ങുന്നില്ല. കേരളത്തില്‍ ഇല്ലാത്ത ഈ ബ്രാഞ്ച് പക്ഷേ കരിയര്‍ ഉറപ്പിക്കാവുന്നതാണ്.

മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, യു.പി, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഖനികളുള്ളത്. ഇന്ത്യയിലെ ചുരുക്കം കോളജുകളില്‍ നിന്നു ഇറങ്ങുന്നവരില്‍ അധികം പേരും പ്രവൃത്തി പരിചയത്തിനുശേഷം വിദേശത്ത് ജോലിക്കുപോകുന്നുണ്ട്. ഗള്‍ഫിലും ഉത്തരാഫ്രിക്കയിലും മികച്ച ശമ്പളമാണിവര്‍ക്ക്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈനിങ്ങില്‍ ബി.ടെക്കും തുടര്‍ന്ന് വിവിധ ബ്രാഞ്ചുകളില്‍ എം.ടെക് ചെയ്യാനും കഴിയും. ബി.ടെക് എടുക്കാന്‍ കര്‍ണാടകയില്‍ കോളജുകളുണ്ട്. ഫസ്റ്റ്ക്ളാസ് മൈന്‍ മാനേജര്‍, മൈനിങ് സര്‍വേയര്‍, അനലിസ്റ്റ്, പ്രോസസിങ് മാനേജര്‍, റിസര്‍ച്ച് ഹെഡ് എന്നീ നിലകളില്‍ ജോലി ഉറപ്പിക്കാം. ഗേറ്റ് വഴി എം.ടെക് ചെയ്യാനും കഴിയും.

•എയറോനോട്ടിക്കല്‍/എയറോസ്പേസ്

കേരളത്തില്‍ അഞ്ചു കോളജുകളിലാണ് എയ്റോനോട്ടിക്കല്‍ കോഴ്സുള്ളത്. പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്ന കോഴ്സാണെന്ന തെറ്റിദ്ധാരണ ഈയിടെ മാറിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓപ്ഷന്‍ ഘട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ചിത്രം വ്യക്തമാക്കുന്നതാണിത്. എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് തുല്യമായ ബ്രാഞ്ചല്ല എയ്റോനോട്ടിക്കല്‍ എന്നറിയണം. ഐ.ഐ.ടികളിലാണ് മികച്ച എയ്റോസ്പേസ് ബ്രാഞ്ചുകളുള്ളത്. റോക്കറ്റ് സാങ്കേതിക വിദ്യകൂടി ഉള്‍പ്പെടുന്നതാണ് എയ്റോസ്പേസ്. എന്നാല്‍, എയര്‍പ്ളെയിനുകളുടെ രൂപകല്‍പനയും പ്രവര്‍ത്തനഘടനയുമാണ് എയ്റോനോട്ടിക്കലിലെ വിഷയം. ഹെലികോപ്ടര്‍ സാങ്കേതിക വിദ്യയും ഇതില്‍വരും. മിസൈല്‍, സ്പേസ്ഷട്ടില്‍ തുടങ്ങിയവയുടെ അതിനൂതന സാങ്കേതിക വിദ്യയുടെ വിശദമായ പഠനപരിശീലനമാണ് എയ്റോസ്പേസ് എന്‍ജിനീയറിങ്. ഉപരിപഠന സാധ്യതയും ഈ ബ്രാഞ്ചില്‍ അധികമില്ല എന്നതും ഈ ബ്രാഞ്ചിനെ ആകര്‍ഷകമല്ലാതാക്കുന്നു. എന്നാല്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ഐ.ഐ.ടികളില്‍ എയ്റോസ്പേസ് പഠിക്കുന്നവര്‍ക്കെല്ലാം വിദേശത്തും ഇന്ത്യയിലും പ്ളേസ്മെന്‍റ് ലഭിക്കുന്നുണ്ടെന്നുകൂടി അറിയണം.

•അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്

കേരള എന്‍ട്രന്‍സ് വഴി മാത്രം കേരളത്തിലെ ഏക കോളജായ കേളപ്പജി കാര്‍ഷിക സാങ്കേതിക കോളജില്‍ 49പേര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ലഭിക്കുമെന്നുണ്ടെങ്കിലും ആദ്യറാങ്കുകാര്‍ ഓപ്ഷന്‍ കൊടുക്കാന്‍ മടിച്ചുനില്‍ക്കുന്നു. പ്രാധാന്യം മനസ്സിലാക്കി വിദ്യാര്‍ഥികള്‍ അടുത്തകാലത്തായി ഈ ബ്രാഞ്ചിനായി മുന്നോട്ട് വരുന്ന കാഴ്ച ശ്രദ്ധേയമാണ്. ഉപരിപഠന സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം പ്ളേസ്മെന്‍റ് ലഭിക്കുമെന്ന് കാര്‍ഷികസര്‍വകലാശാല പറയുന്ന ഈ കോഴ്സിന് മെക്കാനിക്കല്‍, സോയില്‍ സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, പ്ളാന്‍റ് ബയോളജി, അനിമല്‍ സയന്‍സ്, ഡയറി സയന്‍സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെല്ലാം ചേര്‍ന്ന രസകരമായ ഇന്‍റര്‍ഡിസിപ്ളിനറി ശാഖയാണ്. ഡിസൈന്‍ ഓഫ് മെഷീന്‍സ്, എനര്‍ജി കണ്‍സര്‍വേഷന്‍, ക്രോപ് പ്രൊഡക്ഷന്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍, ഫാം ഓപറേഷന്‍സ് ആന്‍ഡ് സേഫ്റ്റി എര്‍ഗോണമിക്സ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 520 സീറ്റുകള്‍ മാത്രമേയുള്ളു. കേരളത്തിലും പുറത്തും വിവിധ സ്പെഷാലിറ്റികളില്‍ എം.ടെക് എടുത്താല്‍ ഫാക്കല്‍റ്റിയായും വന്‍ കമ്പനികളിലും ഗവണ്‍മെന്‍റ് ഏജന്‍സികളിലും മികച്ച കരിയര്‍ ലഭിക്കും. പഠിച്ചിറങ്ങുന്നവര്‍ കുറവായ ഈ ബ്രാഞ്ച് ധൈര്യമായി എടുക്കാം.

•ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്

കേരളത്തിലില്ലാത്തതും എന്നാല്‍, പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്നതുമായ ബ്രാഞ്ചാണിത്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോളജുകള്‍ തമിഴ്നാട്ടിലാണ്. നല്ല മാര്‍ക്കുണ്ടെങ്കില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പി.എസ്.ജി കോളജില്‍ ചേരാം. 60 സീറ്റാണുള്ളത്. തുടര്‍ന്ന് കോയമ്പത്തൂരിലെ കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലെ ദേശീയ സ്ഥാപനമായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍ ആന്‍ഡ് മാനേജ്മെന്‍റില്‍ എം.ബി.എ എടുക്കാം. വന്‍കിട ടെക്സ്റ്റൈല്‍ മില്ലുകളില്‍ മാനേജരാകാന്‍ കഴിയും. അധികം മത്സരമില്ലാത്ത ഈ മേഖല കരിയര്‍ ഭദ്രമാക്കുമെന്നുറപ്പാണ്. ഈ സ്ഥാപനത്തില്‍ ബി.എസ്സി (ടെക്സ്റ്റൈല്‍) കോഴ്സും ലഭിക്കും. മൂന്നുവര്‍ഷ കോഴ്സാണിത്.

•ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി

ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പാദന രാജ്യമാണ് ഇന്ത്യ. ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മുന്നിലാണ്. ആധുനികവത്കരണത്തില്‍ പിറകിലേക്കുപോയ ഈ വ്യവസായം ഇന്ന് ആധുനികവത്കരണത്തിന്‍െറ പാതയിലാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദഗ്ധരെ ആവശ്യമുള്ള ഈ മേഖലയില്‍ പഠിച്ചിറങ്ങുന്നവര്‍ വളരെ കുറവായതിനാല്‍ എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്. കേരളത്തില്‍ എന്‍ട്രന്‍സ്വഴി പ്രവേശം ലഭിക്കും. 2015 മുതല്‍ 42 സീറ്റ് മാത്രമുണ്ടായിരുന്ന ഈ ബ്രാഞ്ചില്‍ മണ്ണുത്തി ഡെയറി സയന്‍സില്‍ 92 സീറ്റും പൂക്കോട് കാമ്പസില്‍ 40 സീറ്റും നെടുമങ്ങാട് ചെറ്റച്ചല്‍ കാമ്പസില്‍ 40 സീറ്റും അനുവദിച്ചു. എന്നാല്‍, തൊഴില്‍ ഉറപ്പാക്കുന്ന ഈ ബ്രാഞ്ചില്‍ കഴിഞ്ഞവര്‍ഷം 26 സീറ്റ് ഒഴിഞ്ഞുകിടന്നു. ഡെയറി സയന്‍സില്‍ ഇന്ന് ഡെയറി എന്‍ജിനീയറിങ്, ഡെയറി മൈക്രോബയോളജി, അനിമല്‍ ന്യൂട്രീഷന്‍, ഡെയറി എക്കണോമിക്സ്, അനിമല്‍ ജനറ്റിക്സ് ആന്‍റ് മാനേജ്മെന്‍റ് എന്നിവയില്‍ സ്പെഷലൈസേഷനും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുണ്ട്. പതിനായിരത്തിലധികം പേര്‍ പഠിച്ചിറങ്ങുന്ന ബ്രാഞ്ചുകളില്‍ ചേക്കേറാതെ ലിസ്റ്റില്‍ താഴെ വന്നാല്‍പോലും ചിലപ്പോള്‍ ഓപ്ഷന്‍ കൊടുത്താല്‍ ഡെയറി സയന്‍സ് ലഭിച്ചേക്കും. ദേശീയ സ്ഥാപനമായ ഹരിയാനയിലെ കര്‍ണാലിലെ നാഷനല്‍ ഡെയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക്കും ഗവേഷണവും നടത്താം. വിദേശത്തും കരിയര്‍ ഉറപ്പാക്കാം.

•ലതര്‍ ടെക്നോളജി

ലതര്‍ ഉല്‍പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ പരിശീലനം നേടിയ യുവാക്കളുടെ അഭാവമാണ് ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി. രൂപകല്‍പനയും സാങ്കേതികവിദ്യയും കരസ്ഥമാക്കിയ ലതര്‍ ടെക്നോളജിക്കാര്‍ക്ക് പഠിച്ചിറങ്ങുമ്പോള്‍തന്നെ കരിയര്‍ ഉറപ്പാക്കാം. ലതര്‍ ടെക്നോളജിയുടെ ദേശീയ പരിശീലന സ്ഥാപനമായ സെന്‍ട്രല്‍ ലതര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി ഇവ ചെയ്യാം. കാണ്‍പൂരിലെ ഹര്‍കോര്‍ട്ട് ബട്ട്ലര്‍ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങളില്‍ ബിരുദകോഴ്സുകളുണ്ട്. ജോലി ഉറപ്പാക്കാവുന്ന ഈ ബിരുദങ്ങള്‍ക്ക് വിദേശത്തും ജോലി ലഭിക്കും.

•മെക്കട്രോണിക്സ്

പൂര്‍ണമായും ഇന്‍റര്‍ ഡിസിപ്ളിനറി ശാഖ. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ചേര്‍ന്ന ശാഖയായതിനാല്‍ കരിയര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍റാണെന്ന ധാരണ തിരുത്തുക. ഈ ബ്രാഞ്ചില്‍ പഠിക്കുന്നവര്‍ക്ക് മെക്കട്രോണിക്സ് ഡിപ്ളോമക്കാരോട് മത്സരിക്കേണ്ടിവരുന്നുണ്ട്. കമ്പനികള്‍ ഡിപ്ളോമക്കാരെ പരിഗണിക്കുന്നത് കുറഞ്ഞ ശമ്പളത്തിന് മികച്ച ജോലിയാകുന്നതിനാല്‍ പ്ളേസ്മെന്‍റ് നില മെക്കട്രോണിക്സില്‍ ആകര്‍ഷകമല്ല. ഉപരിപഠനത്തിനും വന്‍ സാധ്യതയില്ല. കരിയര്‍ നില ഭദ്രമാക്കാന്‍ എം.ടെക് കൂടി ചെയ്യേണ്ടിവരും. ചില എന്‍.ഐ.ടികളില്‍ എം.ടെക് കോഴ്സുണ്ട്. ബി.ടെക് കഴിഞ്ഞും പ്ളേസ്മെന്‍റ് ലഭിക്കാത്തവര്‍ക്ക് ഹൈദ്രാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂര്‍ ഡിസൈന്‍ എന്ന ദേശീയ സ്ഥാപനത്തില്‍ വിവിധ ഷോര്‍ട്ടേം കോഴ്സുകള്‍ ചെയ്ത് കരിയര്‍ ഉറപ്പാക്കാം. എം.ടെക് മെക്കട്രോണിക്സ്, എം.ടെക് ടൂര്‍ ഡിസൈന്‍ എന്നീ കോഴ്സുകളും വി.എല്‍.സി.ഐ, എംബഡഡ് സിസ്റ്റം തുടങ്ങിയ പ്രോഗ്രാമുകളും ലഭിക്കും. വിദേശത്തേക്കുള്ള ജോലിക്ക് കരിയര്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമും ഇവിടെ ലഭിക്കും. മെക്കട്രോണിക്സ് എടുക്കുന്നതിന് മുമ്പ് ചിന്തിക്കുക.

•പെട്രോളിയം എന്‍ജിനീയറിങ്

ക്രൂഡ്ഓയില്‍നിന്ന് എല്‍.പി.ജി ഗ്യാസ് മുതല്‍ ഡീസലും മണ്ണെണ്ണയും തുടങ്ങി പാരഫിന്‍ വാക്സ് വരെ ഒരു ഡസനിലധികം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായും പെട്രോളിയം എന്‍ജിനീയറിങ്. പഠനം മാത്രമല്ല, പെട്രോളിയം ഖനികളില്‍നിന്ന് പുറത്തെടുക്കുന്നതുമുതല്‍ വിവിധതരം പ്രോസസിങ് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പഠനത്തിലുണ്ട്. വിവിധതരം ഡ്രില്ലിങ് രീതികള്‍ ഡിസൈന്‍ ചെയ്യുകയും അവയെ മോണിറ്റര്‍ ചെയ്യുകയും ഇവരുടെ ജോലിയാണ്.

കേരളത്തില്‍ ഇല്ലാത്ത ബ്രാഞ്ചാണ് പെട്രോളിയം എന്‍ജിനീയറിങ്. രാജ്യത്ത് ഡെറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (UPES) മൂന്ന് പെട്രോളിയം സര്‍വകലാശാലകളില്‍ പഠിക്കാം. ബി.ടെക് കോഴ്സ് ചുരുക്കം ചില ഡീംഡ് സര്‍വകലാശാലകളിലും കോളജുകളിലുമുണ്ട്. ജിയോഫിസിക്സ്, ഹീറ്റ് ട്രാന്‍സ്ഫര്‍, മാസ്ട്രാന്‍സ്ഫര്‍, റിസര്‍വോയര്‍ റോക്സ് ആന്‍ഡ് ഫ്ളൂയിഡ് പ്രോപ്പര്‍ട്ടീസ്, വെല്‍ഡ്രില്ലിങ്, ഡ്രില്ലിങ് ഫ്ളൂയിഡ്സ് ആന്‍ഡ് സിമന്‍റിങ് ടെക്നിക്സ്, പെട്രോളിയം റിഫൈനിങ്, പെട്രോളിയം എക്വിപ്മെന്‍റ് ഡിസൈന്‍, പെട്രോളിയം ട്രാന്‍സ്പോര്‍ട്ടേഷന്‍, ജിയോ കെമിസ്ട്രി തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. പെട്രോളിയം എന്‍ജിനീയറിങ് കഴിഞ്ഞാല്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് മാനേജ്മെന്‍റില്‍ എം.ബി.എ ചെയ്യാം. ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ വിവിധ എം.ടെക് കോഴ്സുകള്‍ക്ക് പ്രവേശം ജി.എ.ടി.ഇ വഴി ലഭിക്കും. മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള ചുരുക്കം കോളജുകളില്‍ ഈ ബ്രാഞ്ച് എടുത്ത് പഠിക്കാം. ബി.ടെക് കൊണ്ട് ഇന്ത്യയിലും വിദേശത്തും കരിയര്‍ ഉറപ്പിക്കാം.

•ബയോ മെഡിക്കല്‍

ആരോഗ്യ സംരക്ഷണരംഗത്തെ സാങ്കേതിക വിദഗ്ധരാണിവര്‍. കേരളത്തിലെ ആദ്യ ബാച്ച് കൊച്ചിന്‍ യൂനിവേഴ്സിറ്റിയുടെ കീഴിലെ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് പുറത്തുവന്ന കാലത്തുള്ളത്ര ഡിമാന്‍റ് ഈ ബ്രാഞ്ചിനിപ്പോള്‍ ഇല്ല. ഉപരിപഠന സാധ്യതയും കുറഞ്ഞതോടെ കോഴ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്നാക്കുകയും ചെയ്തു. ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ നൂതന സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ തുടങ്ങിയ കോഴ്സ് ജോലി ഉറപ്പാക്കുമെങ്കിലും ആകര്‍ഷകമായ ശമ്പളമില്ലായ്മ പഠിച്ചിറങ്ങുന്നവരെ നിരാശരാക്കുന്നു. മാനുഫാക്ചറിങ് ആന്‍ഡ് സര്‍വിസ് കമ്പനികള്‍ സാധാരണ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ബിരുദക്കാരെയും പരിഗണിക്കുന്നതുകൊണ്ടാണിതെന്ന് പറയുന്നു. ഇന്‍റര്‍ ഡിസിപ്ളിനറി വിഷയമായതിനാല്‍ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, പത്തോളജി ആന്‍ഡ് മൈക്രോ ബയോളജി, ബയോ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക്സ്, വി.എല്‍.സി.ഐ ഡിസൈന്‍, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ്, മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ്, നാനോ ഇലക്ട്രോണിക്സ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് തുടങ്ങിയവയാണ് പൊതു വിഷയങ്ങള്‍ക്കുപുറമെ പഠിക്കേണ്ടത്. ചില ഐ.ഐ.ടികളില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് എടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്ളേസ്മെന്‍റ് ലഭിക്കും. സംസ്ഥാനത്ത് 180 സീറ്റാണ് ഈ ബ്രാഞ്ചിനുള്ളത്.


•ഫുഡ് എന്‍ജിനീയറിങ്/ഫുഡ് ടെക്നോളജി

ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ശതമാനം വളര്‍ച്ചയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്‍പന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാംസ്ഥാനം ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ്. അടുത്തകാലംവരെ എം.എസ്സി തല കോഴ്സുകള്‍ മാത്രമായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. ബി.ടെക് ഇന്‍ ഫുഡ് ടെക്നോളജി ആദ്യമായി കേരളത്തില്‍ ആരംഭിച്ചത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. 2011ല്‍ മലപ്പുറം ജില്ലയിലെ തവനൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ കേളപ്പജി കോളജിലും ഫുഡ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ആരംഭിച്ചു. ഇവിടെ കെ.ഇ.എ.എം വഴിയാണ് പ്രവേശം-40 സീറ്റുകള്‍.


പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ഫുഡ് പ്രോസസിങ് കമ്പനികളില്‍ ജോലി ലഭിക്കുന്നു. ഫുഡ് പ്രോസസിങ് മെഷീനുകള്‍ നിര്‍മിക്കുന്ന വന്‍ കമ്പനികളിലും അവസരങ്ങളുണ്ട്. പ്രോഡക്ട് ഡെവലപ്മെന്‍റ്, ടെക്നിക്കല്‍ മാനേജ്മെന്‍റ്, ഹൈജീന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി എന്നീ വിവിധ മേഖലകളുള്ള നിര്‍മാണക്കമ്പനികളിലും ഇവര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വന്‍ കമ്പനികളിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും ജോലി ലഭിക്കും. ഇന്ത്യയിലും വിദേശത്തും വന്‍സാധ്യതയുള്ള രംഗമാണിത്.


ഉപരിപഠനം നടത്തുന്നവര്‍ക്കായി മികച്ച ദേശീയസ്ഥാപനവും ഈ ബ്രാഞ്ചിലുണ്ട്. ഹരിയാനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ ഫുഡ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്ളാന്‍റ് ഓപറേഷന്‍സ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് സപൈ്ള ചെയിന്‍ മാനേജ്മെന്‍റ് എന്നിവയില്‍ എം.ടെക് എടുക്കാം.


തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്ന സ്ഥാപനത്തിലും ഇവര്‍ക്ക് എം.ടെക് ചെയ്യാം. രണ്ടു സ്ഥാപനങ്ങളിലും എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്.


•ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്

എന്‍ജിനീയറിങ് ലിസ്റ്റില്‍ ആദ്യം വരുന്നവര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. കാരണം തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്. മനുഷ്യവിഭവശേഷിയും മെറ്റീരിയല്‍സും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന രംഗമാണിത്. കമ്പനികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്സ്, സപൈ്ള ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഓപറേഷന്‍ റിസര്‍ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.

കേരളത്തില്‍ ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്സുകള്‍ വിവിധ സ്വാശ്രയ കോളജുകളിലുണ്ട്. മറ്റുചില ബ്രാഞ്ചുകളിലുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ചെയ്യാം. വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും എം.ടെക് ചെയ്യാനും കഴിയും. എം.ടെക് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശ കമ്പനികളിലും മികച്ച പ്ളേസ്മെന്‍റുറപ്പിക്കാം.

•പ്രിന്‍റിങ് ടെക്നോളജി

പ്രിന്‍റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരുല്‍പന്നത്തിന്‍േറയും നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിന്ന്. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ ബ്രാഞ്ചുള്ളത്. അത്യാധുനിക പ്രിന്‍റിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിന്‍റിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിന്‍റിങ്, പാക്കേജിങ് ടെക്നോളജി, മാനേജ്മെന്‍റ് എന്നിവയെല്ലാം പഠനവിഷയങ്ങള്‍. കെ.ഇ.എ.എം റാങ്കില്‍ താഴെ വരുന്നവര്‍ക്കും ഈ ബ്രാഞ്ച് ലഭിച്ചേക്കാം.


പ്രിന്‍റിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇന്‍ഡസ്ട്രി എന്നിവയില്‍ ജോലി ലഭിക്കും. കേരളത്തിന് പുറത്താകും മികച്ചജോലികള്‍. വിദേശത്തും ജോലി ലഭിക്കും. ഉപരിപഠനം നടത്തുന്നവര്‍ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാനയിലെ സൊമാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലും എം.ടെക് ചെയ്യാം.

•മറൈന്‍ എന്‍ജിനീയറിങ്

പ്രോമിസിങ് കരിയര്‍ എന്ന് ധൈര്യമായി പറയാവുന്ന രംഗമാണിന്ന് മറൈന്‍ പഠനം. മറൈന്‍ വിഷയത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും കരിയര്‍ ഉറപ്പാക്കുമെങ്കില്‍ ബി.ടെക് ബിരുദം മികച്ചശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം കോഴ്സുകള്‍ പഠിക്കാം.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരവും പഠിക്കുന്ന സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. മികച്ച സ്ഥാപനങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കുവീതം പ്ളസ് ടുവിനുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. കെ.ഇ.എ.എം എന്‍ട്രന്‍സ് വഴി ഈ കോഴ്സില്‍ പ്രവേശമില്ല. കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങും നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടില്‍ മാരിടൈം കോഴ്സുകള്‍ക്കായി ഡീംഡ് യൂനിവേഴ്സിറ്റിയുമുണ്ട്.

മികച്ച കോഴ്സുകള്‍ മാരിടൈം സര്‍വകലാശാല അതിന്‍െറ വിവിധ സെന്‍ററുകളില്‍ നടത്തുന്നു. സര്‍വകലാശാലയുടെ പ്രത്യേക എന്‍ട്രന്‍സ് വഴിയാണ് പ്രവേശം. എന്നാല്‍, ചുരുക്കം സ്വാശ്രയ കോളജുകളില്‍ ഈ കോഴ്സ് പ്രവേശം ലഭിക്കും. പ്ളേസ്മെന്‍റ് ലഭ്യത പരിശോധിച്ചുവേണം പ്രവേശം ഉറപ്പാക്കാന്‍.

•പോളിമര്‍ എന്‍ജിനീയറിങ്

വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യവസായസാധ്യത കണ്ടുതുടങ്ങിയ ബി.ടെക് ബ്രാഞ്ചാണിത്. കോട്ടയത്തെ തൊടുപുഴയിലുള്ള എം.ജി സര്‍വകലാശാലയുടെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് ഈ കോഴ്സുള്ളത്. വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മികച്ച കമ്പനികള്‍ സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിക്കുന്നതാകാം കാരണം.

•അപൈ്ളഡ് ഇലക്ട്രോണിക്സ്

തിരുവനന്തപുരത്തെ സി.ഇ.ടി, കോഴിക്കോട് ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ്, എല്‍.ബി.എസ് കോളജ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളൊഴിച്ചാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ അപൈ്ളഡിന് സീറ്റുകള്‍ ഒഴിയാന്‍തുടങ്ങി. പ്ളേസ്മെന്‍റുറപ്പാക്കാവുന്ന ഈ സ്ഥാപനങ്ങളില്‍ ഈ ബ്രാഞ്ചിന്‍െറ നില ഭദ്രമാണ്. പേര് സൂചിപ്പിക്കുംപോലെ ഇന്‍സ്ട്രുമെന്‍േറഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പഠനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ടെസ്റ്റിങ്, മെഷര്‍മെന്‍റ് മേക്കിങ്, കണ്‍ട്രോള്‍ എന്നിവയാണ് ഫോക്കസ് ചെയ്യുന്നത്. 2015ല്‍ 950 സീറ്റുകളില്‍ 225 സീറ്റുകളില്‍ മാത്രമാണ് ഈ ബ്രാഞ്ചില്‍ പ്രവേശം നടന്നത്. ഈവര്‍ഷവും കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അടിസ്ഥാനസൗകര്യവും പ്ളേസ്മെന്‍റ് സൗകര്യവുമുള്ള കാമ്പസുകളില്‍ ഈ ബ്രാഞ്ച് എടുക്കാം. എം.ടെകില്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ എടുത്ത് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. പവര്‍ ഇലക്ട്രോണിക്സിലും ഇവര്‍ക്ക് ജോലിതേടാം.

•മെറ്റലര്‍ജി/മെറ്റീരിയല്‍ സയന്‍സ്

സംസ്ഥാനത്ത് അവസാനംവന്ന കോഴ്സാണ് മെറ്റീരിയല്‍ സയന്‍സ് എന്ന മെറ്റലര്‍ജി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയകോളജില്‍ മാത്രമാണീ കോഴ്സ് ഇപ്പോഴുള്ളത്. വിവിധയിനം ലോഹങ്ങളുടേയും ലോഹസങ്കര സാങ്കേതിക ശാസ്ത്രവുമാണ് വിഷയം. ടണ്‍കണക്കിന് ഭാരമുള്ള ഉപകരണങ്ങളുണ്ടാക്കാനുള്ള ലോഹക്കൂട്ടുകള്‍ ഇവര്‍ നിര്‍മിക്കുന്നു.

മെറ്റീരിയല്‍ കാരക്ടറൈസേഷന്‍, മെക്കാനിക്കല്‍ ബിഹേവിയര്‍ ഓഫ് മെറ്റീരിയല്‍സ്, അയണ്‍ ആന്‍ഡ് സ്റ്റീല്‍ മേക്കിങ്, ഹീറ്റ് ട്രീറ്റ്മെന്‍റ് ഓഫ് മെറ്റല്‍സ്, ഡിഫ്യൂഷന്‍ ഇന്‍ സോളിഡ്സ്, ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് എന്നിവയാണ് അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടത്. വന്‍ കമ്പനികളില്‍ പ്രോസസ് എന്‍ജിനീയര്‍, സ്ട്രെക്ചറല്‍ അനാലിസിസ് എന്‍ജിനീയര്‍, മെറ്റീരിയല്‍ സയന്‍റിസ്റ്റ്, മെറ്റലര്‍ജിസ്റ്റ്, ക്വാളിറ്റി മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ലഭിക്കും. തിരുവനന്തപുരത്തെ llSTല്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ സയന്‍സിലും മെറ്റീരിയല്‍ എന്‍ജിനീയറിങ്ങിലും എം.ടെക് കോഴ്സുണ്ട്.

കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

ഐ.ടിയും കമ്പ്യൂട്ടറുമില്ലാതെ ഇനി ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബി.ടെക് കഴിഞ്ഞ് എം.ടെകില്‍ സൈബര്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍, ഡാറ്റാ സയന്‍സ് മേഖലയിലേക്ക് പോകാം. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ മൈനര്‍ എന്നീ തസ്തികയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത് 15 ലക്ഷം ഒഴിവുകളാണുണ്ടാവുന്നത്. ഐ.ടിയും കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞവര്‍ക്കായി ധാരാളം വാല്യൂ ആഡഡ് കോഴ്സുകള്‍ വിദേശ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍വഴി നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകളും ജോലി ഉറപ്പാക്കും. ഇന്ത്യയില്‍ വ്യാപിക്കുന്ന ഇ-കോമേഴ്സ് വിപണിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലനം കഴിയുന്നവര്‍ക്ക് ജോലി ലഭിക്കും. ഇന്ന് ഏതൊരു വ്യവസായത്തിനും ഐ.ടി വിദഗ്ധനെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സും ഐ.ടിയും ഒഴിവാക്കേണ്ട.

•ബയോടെക്നോളജി

ബയോ കെമിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കോഴ്സ് വിപ്ളവകരമായ തുടക്കമായിരുന്നെങ്കിലും കരിയര്‍സാധ്യതകളെ പ്രതീക്ഷിച്ചപോലെ ഉയര്‍ത്തിയില്ല. എന്‍.ഐ.ടികളില്‍പോലും വലിയ ഡിമാന്‍ഡില്ലാത്ത കോഴ്സിന് പ്രിയം കുറയുമെന്ന് പറയേണ്ടതില്ല. വലിയ താല്‍പര്യമില്ളെങ്കില്‍ ഈ ബ്രാഞ്ചില്‍ കരിയര്‍ ഉറപ്പാക്കാന്‍ പ്രയാസമാണ്. ചില ഐ.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ഉപരിപഠനം നടത്താന്‍ കഴിയുമെങ്കില്‍ കരിയര്‍ ഉറപ്പാക്കാം. കേരളത്തില്‍ അഞ്ചു കോളജുകളിലാണ് ഈ ബ്രാഞ്ചുള്ളത്. ആലപ്പുഴ ജില്ലയിലെ കോളജില്‍ എം.ടെക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും കരിയര്‍ കണ്ടത്തെുക ശരാശരി വിദ്യാര്‍ഥികളെ സംബന്ധിച്ച് വെല്ലുവിളിയാണ്.

•എംപ്ളോയബിലിറ്റി സ്കില്‍

ബി.ടെക് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ എംപ്ളോയബിലിറ്റി സ്കില്‍കൂടി (തൊഴില്‍ നിപുണത) ആര്‍ജിക്കേണ്ടത് ഇന്നത്തെ കാലത്ത് കരിയര്‍ ഉറപ്പാക്കാന്‍ ആവശ്യമാണ്. ബി.ടെക്കില്‍ നേടുന്ന മാര്‍ക്ക് മാത്രം പരിഗണിച്ചല്ല കമ്പനികള്‍ പ്ളേസ്മെന്‍റ് നല്‍കുന്നത്. പഠിക്കുന്ന വിഷയത്തിലെ നിപുണതക്ക് പുറമേ തീരുമാനമെടുക്കാനുള്ള കഴിവും ഇച്ഛാശക്തിയും ആശയസമ്പുഷ്ടതയും കമ്യൂണിക്കേഷന്‍ സ്കില്ലുമെല്ലാം കോര്‍പറേറ്റുകള്‍ പരിഗണിക്കും.



5. കോമേഴ്സിലെ വേറിട്ട വഴികള്‍


പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിതന്നെ കരിയറില്‍ തിരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍ കോമേഴ്സ് ബിരുദക്കാര്‍തന്നെ. ഇന്ത്യയില്‍ 34 ശതമാനം പേരാണ് കോമേഴ്സ് പഠിച്ച് കോമേഴ്സ് സംബന്ധമായ ജോലി തന്നെ സ്വീകരിക്കുന്നത്. സാധാരണ കേള്‍ക്കാറുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നീ തസ്തികളിലത്തൊന്‍ പ്ളസ്ടു മതി. ബി.കോം ബിരുദം ചെയ്യുന്നതോടൊപ്പം ഇത്തരം പ്രോഗ്രാമുകള്‍ ചെയ്യാവുന്നതാണ്. താല്‍പര്യവും അര്‍പ്പണബോധവും വേണമെന്നുമാത്രം. ബി.കോം പഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന ചില കോഴ്സുകള്‍ പരിചയപ്പെടാം.


ഫിനാന്‍ഷ്യല്‍ പ്ളാനിങ്ങും


വെല്‍ത്ത് മാനേജ്മെന്‍റും


മിക്കരാജ്യങ്ങളും അംഗീകരിച്ച ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സി.എഫ്.പി -സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ളാനര്‍. പേഴ്സനല്‍ ഫിനാന്‍സ്, വെല്‍ത്ത് മാനേജ്മെന്‍റ്, അഡൈ്വസറി പ്രഫഷനല്‍ തുടങ്ങിയ രംഗത്തെല്ലാം ഗ്ളോബല്‍ കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സി.എഫ്.പി സര്‍ട്ടിഫിക്കറ്റുകാരെ നിയമിക്കുന്നു. പ്രധാനമായും സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയുമായാണ് ഈ ഹ്രസ്വകാല കോഴ്സുള്ളത്. ഇതില്‍ ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് ന്യൂദല്‍ഹിയിലെ iventures Academy of Business & Finance. ഇവിടെ അഞ്ചുമാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്. ഇതില്‍ അഞ്ചുമാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്‍െറ ഫീസ് 40,000 രൂപയാണ്. കോഴ്സ് വിജയിച്ചാല്‍ ജോലിയും ഉറപ്പാക്കാം. PG Diploma in Financial Planning & Capital Market എന്ന കോഴ്സിന് 2.8 ലക്ഷമാണ് ഫീസ്. ഈ ബിരുദം ലോകത്തിലെവിടെയും വെല്‍ത്ത് മാനേജ്മെന്‍റ് സെക്ടറുകളില്‍ ജോലി ലഭിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച കോഴ്സാണ്. വിലാസം: 301, 3rd Floor, New Delhi 110001. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iabf.in കാണുക.


കോമേഴ്സ് ബിരുദമെടുത്തവര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്ന ദേശീയതലത്തിലുള്ള മറ്റൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ളാനിങ്. ഇവിടെ പി.ജി.ഡിപ്ളോമ ഇന്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്ളാനിങ് ആന്‍ഡ് വെല്‍ത്ത്മാനേജ്മെന്‍റ് എന്ന കോഴ്സാണുള്ളത്. ഈ സ്ഥാപനത്തിന് ചെന്നൈയിലും പരിശീലന സ്ഥാപനമുണ്ട്. ഫീസ് 2.8 ലക്ഷമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം പ്ളേസ്മെന്‍റ് ഉറപ്പാണ്. വെബ്സൈറ്റ്: www.iifpindia.com


സി.എം.എ -സര്‍ട്ടിഫൈഡ് മാനേജ്മെന്‍റ്


അക്കൗണ്ടിങ്


കമ്പനികളുടെ കണക്കുകള്‍ ശാസ്ത്രീയമായി തയാറാക്കാന്‍ വേണ്ട പരിശീലനപദ്ധതിയായി രൂപംകൊണ്ട കോഴ്സാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് അക്കൗണ്ടിങ്. അതിവേഗം കുതിക്കുന്ന ലോക ബിസിനസ് രംഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടിന്‍െറ മുന്നിലത്തെുന്നതിനു മുമ്പുള്ള കണക്കുകള്‍ തയാറാക്കുന്നതെല്ലാം ഇത്തരം പരിശീലനം ലഭിച്ചവരാണ്. തുടക്കക്കാര്‍ക്ക് 30,000 മുതല്‍ സി.എം.എ രണ്ടാം ലെവല്‍ പാസായവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. നിലവില്‍ മിക്ക കമ്പനികളിലും സി.എം.എക്കാര്‍ ജോലിചെയ്യുന്നു. ബാങ്ക് ഓഫ് അമേരിക്ക, 3 എം, എ.ടി ആന്‍ഡ് ടി, കാറ്റര്‍പില്ലര്‍, എച്ച് ആന്‍ഡ് പി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ളര്‍ എന്നിങ്ങനെ ബിസിനസ് ഭീമന്മാര്‍ ഇവരെ നോട്ടമിടുന്നു.


ലോകത്ത് നൂറുകണക്കിന് സ്ഥലങ്ങളില്‍ ഗ്ളോബല്‍ സര്‍ട്ടിഫിക്കേഷനുള്ള ഈ കോഴ്സ് പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യാം. പ്ളസ്ടുവിനു ശേഷവും ഈ കോഴ്സ് ചെയ്യാന്‍ കഴിയുമെങ്കിലും ഒരു ബി.കോം ബിരുദം കരിയര്‍ മികച്ചതാക്കാന്‍ സഹായിക്കും. ഓണ്‍ലൈനായാണ് പരീക്ഷകളെല്ലാം. കൊച്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക് പോലുള്ള ചുരുക്കം സ്ഥാപനങ്ങളാണ് പരിശീലനം നല്‍കുന്നത്. വെബ്സൈറ്റ്: www.cmaindia.co.in

6. പ്ളസ്ടുവിന് ശേഷം

പ്ളസ്ടു കഴിയുന്നതോടെയാണ് ഉപരിപഠനത്തിന്‍െറ വിവിധ മേഖലകളിലേക്ക് കുട്ടികള്‍ തിരിയുന്നത്. പ്ളസ്ടുവിനുശേഷം എന്തു പഠിക്കണമെന്ന ചോദ്യം എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്ളസ്ടു പഠനക്രമമനുസരിച്ച് സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിലാണ് കുട്ടികള്‍ പാസാകുന്നത്.


വ്യത്യസ്തമായ പഠനമേഖലയായതിനാല്‍ പ്ളസ്ടുവിന് പഠിച്ച വിഷയങ്ങളുടെ പിന്തുടര്‍ച്ചയുള്ള വിഷയങ്ങളും പഠനമേഖലകളും തെരഞ്ഞെടുക്കാം. അല്ളെങ്കില്‍ പുതുതായി പുതിയ പഠനവിഷയങ്ങളിലേക്കു തിരിയാം. പഠിതാവിന്‍െറ അഭിരുചിയും പഠനപ്രാപ്തിയും ആണ്‍-പെണ്‍ വ്യത്യാസവും രക്ഷിതാക്കളുടെ സാമ്പത്തികപ്രാപ്തിയുംഒക്കെ പരിഗണിച്ച് ഉചിതമായ പഠനമേഖലകള്‍ പഠിതാവ് കണ്ടത്തെണം. എങ്കിലും പൊതുവേ കേരളത്തിലെ പ്ളസ്ടു ജേതാവിന് തുടര്‍പഠനത്തിനായി തുറക്കുന്ന വാതിലുകള്‍ ഒന്നു പരിശോധിക്കാം.


സയന്‍സ് വിഷയം പഠിച്ച് പ്ളസ്ടു ജയിച്ച വിദ്യാര്‍ഥി സയന്‍സിന്‍െറ തുടര്‍പഠനത്തിനും മാനവിക വിഷയങ്ങളുടെ (Humanities) പഠനത്തിനും കോമേഴ്സ് പഠനത്തിനും ഒരുപോലെ യോഗ്യനാണ്. സയന്‍സ് ഗ്രൂപ്പ് പഠിച്ച് പ്ളസ്ടു ജയിച്ച വിദ്യാര്‍ഥിക്ക് എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍, എന്‍ജിനീയറിങ്, ഫോറസ്ട്രി ഫിഷറീസ് വിഷയങ്ങളില്‍ തുടര്‍പഠനം നടത്താം. ഇതില്‍തന്നെ ബയോളജി പഠിച്ച സയന്‍സ് ഗ്രൂപ്പ് ജേതാവിന് പാരാമെഡിക്കല്‍ കോഴ്സുകള്‍ (നഴ്സിങ്, ബി.ഫാം, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ മുതലായവ) മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ നഴ്സിങ് എന്നിവയിലും അനുബന്ധ മേഖലയിലും തുടര്‍പഠനം നടത്താന്‍ കഴിയും. എന്‍ജിനീയറിങ് മേഖലയില്‍ എന്‍ട്രന്‍സ് എഴുതാതെ എന്‍ജിനീയറിങ് പഠനം തുടരാന്‍ പ്ളസ്ടു മാത്തമാറ്റിക്സ് പഠിച്ച കുട്ടികള്‍ക്കവസരമുണ്ട്.


വിവിധ പോളിടെക്നിക് കോളജുകളിലെ എന്‍ജിനീയറിങ് അല്ളെങ്കില്‍ നോണ്‍ എന്‍ജിനീയറിങ് ശാഖകളില്‍ പഠനം നടത്താം. പോളിടെക്നിക്കില്‍ പഠിക്കാന്‍ പ്ളസ്ടു പരീക്ഷയിലെ മാര്‍ക്കല്ല പരിഗണിക്കുക, പത്താംക്ളാസിലേതാണ്. അക്കാരണത്താല്‍ ഏതു ഗ്രൂപ്പ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക്കോഴ്സിനു ചേര്‍ന്ന് ഉപരിപഠനം നടത്താം. അധ്യാപന ജോലിയില്‍ താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാറിന്‍െറയും സ്വകാര്യ മാനേജ്മെന്‍റിന്‍െറയും നിയന്ത്രണത്തിലുളള ടീച്ചേഴ്സ് ട്രെയ്നിങ് കോളജുകളില്‍ ചേര്‍ന്ന് ടി.ടി.സി പാസായി പ്രൈമറി സ്കൂള്‍ ടീച്ചറാകാനുള്ള യോഗ്യത നേടാം. ടി.ടി.സി പഠനത്തിന് യോഗ്യതാമാനദണ്ഡം പ്ളസ്ടു മാര്‍ക്കാണ്. ഏതു ഗ്രൂപ്പ് പഠിച്ചാലുംടി.ടി.സി പഠനത്തിനു യോഗ്യരാണ്.


സയന്‍സ് ഗ്രൂപ്പില്‍ പ്ളസ്ടു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത ബി.എസ്സി ഡിഗ്രി വിഷയങ്ങള്‍ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി, സുവോളജി മുതലായവ) തുടര്‍പഠനത്തിനായി തെരഞ്ഞെടുക്കാം. അല്ളെങ്കില്‍ സയന്‍സ് മേഖലയിലെ ന്യൂ ജനറേഷന്‍ കോഴ്സുകളായ ബി.ബി.എ, ബി.എസ്സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്ട്രോണിക്സ് പോലുള്ള വിഷയങ്ങള്‍ പഠിച്ച് ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടി ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കാനും പ്ളസ്ടു സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാനും ഉയര്‍ന്ന ശാസ്ത്ര ഗവേഷണ പഠന സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞരാകാനും അവസരങ്ങള്‍ ലഭിക്കും.


മാനവിക വിഷയങ്ങള്‍, കോമേഴ്സ് എന്നീ ഗ്രൂപ്പുകള്‍ പഠിച്ച് പ്ളസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് ഈ പഠനവിഷയങ്ങളിലെ പരമ്പരാഗത ഡിഗ്രി പഠനങ്ങളായ ബി.എ, ബി.കോം പോലുള്ള ഡിഗ്രി പഠനം നടത്തി തുടര്‍ന്ന് ഈ വിഷയങ്ങളിലെ ഉപരിപഠനത്തില്‍ പ്രവേശിക്കാം.


നിയമപഠനം ആഗ്രഹമുള്ളവര്‍ക്ക് ബി.എ.എല്‍എല്‍.ബി എന്ന അഞ്ചുവര്‍ഷ എല്‍എല്‍.ബിക്കു ചേര്‍ന്നു പഠിക്കാം. കേരളത്തിലെ എല്ലാ ലോ കോളജും ഈ കോഴ്സ് നടത്തുന്നുണ്ട്. എന്നാല്‍, ഇതിനായി സര്‍ക്കാര്‍ എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ പാസാകണം. നാഷനല്‍ ലോ യൂനിവേഴ്സിറ്റികളിലും ഈ പഠനത്തിനവസരമുണ്ട്.


മാനേജ്മെന്‍റ് മേഖലയിലേക്കുള്ള കരിയര്‍ പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബി.ബി.എ പഠിക്കാം. ആനിമേഷന്‍, സിനിമ, നാടകം, ചിത്രകല മുതലായ പഠനമേഖലയിലേക്കും പഠനം വ്യാപിപ്പിക്കാം. സിനിമാപഠനത്തിന് പുണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ കേരളത്തിലെ സി.ഡിറ്റ് ആ മേഖലയിലെ ധാരാളം കോഴ്സുകള്‍ നടത്തുന്നുണ്ട്. ചിത്രകല, ശില്‍പനിര്‍മാണം എന്നീ പഠനശാഖകളില്‍ താല്‍പര്യമുള്ളവര്‍ക്ക് തൃപ്പൂണിത്തുറ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ ചേര്‍ന്ന് ഈ വിഷയത്തില്‍ ബിരുദപഠനങ്ങള്‍ നടത്താം.

ഹോട്ടല്‍, ടൂറിസം മേഖലയില്‍ പഠനം 
തുടരാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളം ഡിഗ്രി, ഡിപ്ളോമ നിലവാരമുള്ള കോഴ്സുകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഈ ഡിഗ്രി കോഴ്സുകള്‍ ലഭ്യമാണ്. ഇത്തരം എണ്ണമറ്റ കോഴ്സുകള്‍ പ്ളസ്ടു പാസായ വിദ്യാര്‍ഥിക്ക് ലഭ്യമാണ്.
++++++++++++
7. സാമൂഹ്യസേവനം.

പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന മുഷിപ്പന്‍ ദിവസങ്ങള്‍. കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കല്‍. ഓഫീസെന്ന നാലുചുമരുകള്‍ക്കുള്ളിലൊതുങ്ങുന്ന ജീവിതം. ജോലി എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ തൊട്ട് സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കുമാര്‍ വരെ ഇങ്ങനെ മറുപടി പറയുന്നത് കേട്ടിട്ടുണ്ട്. ഓഫീസിലിരുന്നുളള അറുബോറന്‍ പണി ഇഷ്ടമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നല്ലൊരു തൊഴില്‍മേഖലയാണ് സാമൂഹ്യസേവനം. ജനങ്ങള്‍ക്ക് നല്ലകാര്യങ്ങള്‍ പ്രതിഫലേച്ഛ കൂടാതെ ചെയ്തുകൊടുക്കുന്ന സാമൂഹ്യസേവനം എങ്ങനെയാണ് തൊഴിലാക്കുകയെന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. എന്തിലും കരിയര്‍ സാധ്യതകള്‍ കണ്ടെത്തുന്ന ഈ ആധുനികകാലത്ത് സാമൂഹ്യസേവനം അഥവാ സോഷ്യല്‍ വര്‍ക്കും നല്ലൊരു കരിയര്‍ ശാഖയായി മാറിക്കഴിഞ്ഞു.

പണം വാരാമെന്ന വ്യാമോഹം വേണ്ട.

സാമൂഹ്യസേവനം ഒരു കരിയര്‍ സാധ്യതയാണെന്നതു ശരിതന്നെ. ഈ രംഗത്ത് പ്രൊഫഷനല്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍സാധ്യതയുമുണ്ട്. പക്ഷേ എല്ലാവര്‍ക്കും പറ്റിയ മേഖലയല്ല സാമൂഹ്യസേവനം. കോഴ്‌സ് കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ പതിനായിരങ്ങള്‍ പ്രതിമാസശമ്പളം ലഭിക്കുമെന്ന വ്യാമോഹത്തോടെ ആരും സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ മിനക്കെടേണ്ട. സഹജീവികളോടുള്ള അനുതാപം, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയാനുളള മനസ്, ദൂരയാത്രകള്‍ ചെയ്യാനും ഗ്രാമീണമേഖലകളില്‍ താമസിക്കാനുമുള്ള സന്നദ്ധത, ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള സംഘബോധം എന്നിവയുള്ളവര്‍ മാത്രം തിരഞ്ഞെടുക്കേണ്ട കോഴ്‌സാണിത്. തലച്ചോറിനേക്കാള്‍ കൂടുതല്‍ ഹൃദയം ഉപയോഗിച്ച് പഠിച്ചെടുക്കേണ്ടവയാണ് ഇതിലെ വിഷയങ്ങള്‍. ശമ്പളത്തേക്കാളുപരി മാനസികമായി വലിയ ആഹ്‌ളാദാനുഭവങ്ങള്‍ സമ്മാനിക്കും ഈ രംഗത്തെ ജോലിയെന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിക്കല്ല വലിയൊരു സമൂഹത്തിനാണ് മാറ്റം കൊണ്ടുവരുന്നത്. അതുവഴി രാഷ്ട്രപുരോഗതിയിലും നിങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മുതല്‍ ചാന്ദ്രപര്യവേഷണത്തില്‍ വരെ കഴിവ് തെളിയിച്ച എത്രയോ മിടുക്കന്‍മാരും മിടുക്കികളും നമ്മുടെ നാട്ടിലുണ്ട്. ലോകത്തെ ഒന്നാം നിരയില്‍ പെട്ട സാമ്പത്തികശക്തിയാകാനുള്ള കുതിച്ചുപാച്ചിലിലാണ് നമ്മുടെ രാജ്യം. എന്നിട്ടും ഇന്ത്യ പട്ടിണിരാഷ്ട്രങ്ങളുടെ പട്ടികയില്‍ തന്നെയാണിപ്പോഴും.

അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ഇവിടുത്തെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയുമൊക്കെ മറ നീക്കി പുറത്തുവരിക. ഈയൊരു പിന്നാക്കാവസ്ഥ മാറ്റിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സോഷ്യല്‍വര്‍ക്ക് ബിരുദധാരികള്‍ക്കുള്ളത്.

പഠനം കേരളത്തിന് പുറത്ത് :

സാമൂഹ്യസേവനത്തിനായി പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്). മുംബൈയ്ക്ക് പുറമെ ഹൈദരാബാദ്, മുവാഹതി, തുല്‍ജാപുര്‍ എന്നിവിടങ്ങളിലും ടിസിന് പഠനകേന്ദ്രങ്ങളുണ്ട്. ബി.എസ്.ഡബ്ല്യു., എം.എ. ഇന്‍ സോഷ്യല്‍വര്‍ക്ക്, ഇന്റഗ്രേറ്റഡ് ബി.എ.-എം.എ., മാസ്‌റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ ഓന്ത്രപ്രനര്‍ഷിപ്പ് എന്നിവയാണ് ടിസില്‍ നടത്തുന്ന പ്രധാന കോഴ്‌സുകള്‍. രാജ്യവ്യാപകമായി നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.


ഡല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്കില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയിലും ഇതേ കോഴ്‌സുകളുണ്ട്. ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ് ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനം. എം.എ. ഇന്‍ എച്ച്.ആര്‍. മാനേജ്‌മെന്റ്, എം.എസ്.സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി, എം.എ. ഇന്‍ എന്‍.ജി.ഒ. മാനേജ്‌മെന്റ്, എം.എ. ഇന്‍ എച്ച്.ആര്‍. ആന്‍ഡ് ഓര്‍ഗനൈസേഷനല്‍ ഡലപ്‌മെന്റ് എന്നിവയാണ് മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രധാന കോഴ്‌സുകള്‍.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ആഗ്രയിലെ ഡോ. ബാബസാഹിബ് അംബേദ്ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കൊല്‍ക്കത്ത, രാജസ്ഥാന്‍, മുംബൈ സര്‍വകലാശാലകള്‍ എന്നിവയും സോഷ്യല്‍ വര്‍ക്ക് പഠനകോഴ്‌സുകള്‍ക്ക് പേരുകേട്ട സ്ഥാപനങ്ങളാണ്. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും മികച്ച രീതിയില്‍ ബി.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വിദൂരവിദ്യാഭ്യാസരീതിയില്‍ നടത്തുന്ന ഇഗ്‌നോ കോഴ്‌സുകള്‍ക്ക് ചേരാന്‍ പ്രത്യേക പ്രവേശനപരീക്ഷയില്‍ യോഗ്യത തെളിയിക്കേണ്ടതുണ്ട്.

പഠനം കേരളത്തില്‍

കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ നടക്കുന്നുണ്ട്. കളമശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് ഇതില്‍ ഏറ്റവും മികച്ച സ്ഥാപനമെന്ന് സധൈര്യം പറയാം. എം.എസ്.ഡബ്ല്യു. കോഴ്‌സിന് ദേശീയതലത്തില്‍ തന്നെ പേരുള്ള രാജഗിരിക്ക് ഇപ്പോള്‍ സ്വയംഭരണാവകാശവും ലഭിച്ചിട്ടുണ്ട്. പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജാണ് എം.എസ്.ഡബ്ല്യു. കോഴ്‌സിന് പേരുകേട്ട മറ്റൊരു സ്ഥാപനം. രാജഗിരി കോളേജ് പോലെ എസ്.ബി. കോളേജിനും ഈയിടെ സ്വയംഭരണാവകാശം ലഭിച്ചു. മരിയന്‍ കോളേജ് കുട്ടിക്കാനം, എം.ഇ.എസ്. കോളേജ് എരുമേലി, മാര്‍ ബസേലിയോസ് കോളേജ് അടിമാലി, അല്‍-അസ്ഹര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തൊടുപുഴ, ജയ്ഭാരത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പെരുമ്പാവൂര്‍ എന്നിവയാണ് എം.ജി. സര്‍വകലാശാലയുടെ കീഴില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സ് നടക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പല കോളേജുകളിലും ബി.എസ്.ഡബ്ല്യു, എം.എസ്ഡബ്ല്യു. കോഴ്‌സുകള്‍ നടക്കുന്നു. വയനാട് ലക്കിടിയിലെ ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വില്ല്യാപ്പള്ളിയിലെ എം.ഇ.എസ്. കോളേജ്, കൈതപ്പൊയിലിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹെല്‍ത്ത്, മലപ്പുറം പൂക്കാട്ടിരിയിലെ സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, തവനൂരിലെ ഐഡിയല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, മേല്‍മുറിയിലെ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് ആനക്കരയിലെ എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചെര്‍പ്പുളശേരിയിലെ ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ്, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, പഴഞ്ഞിയിലെ മാര്‍ ദിനോസ്യസ് കോളേജ് എന്നീ അണ്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ബി.എസ്.ഡബ്ല്യു. കോഴ്‌സ് നടത്തുന്നുണ്ട്.


കല്‍പറ്റ മുട്ടിലിലെ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ലക്കിടിയിലെ ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, കോഴിക്കോട്ടെ സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കല്ലായിയിലെ എ.ഡബ്ല്യു.എച്ച്. സ്‌പ്യെഷല്‍ കോളേജ്, വില്ല്യാപ്പള്ളിയിലെ എം.ഇ.എസ്. കോളേജ്, കൈതപ്പൊയിലിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കിഴക്കേ നടക്കാവിലെ ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി. യോഗം ശതാബ്ദി സ്മാരക കോളേജ്, മലപ്പുറം രാമപുരത്തെ ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തവനൂരിലെ ഐഡിയല്‍ കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊണ്ടോട്ടിയിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, വിമല കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ഇരിഞ്ഞാലക്കുട, പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സുണ്ട്.


കണ്ണൂര്‍ സര്‍വകലാശാലയുടെയും കേരള സര്‍വകലാശാലകളുടെയും കീഴിലുള്ള ചില കോളേജുകളിലും ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു. പഠനാവസരമുണ്ട്. അതത് സര്‍വകലാശാല വെബ്‌സൈറ്റുകളില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

തൊഴിലവസരങ്ങള്‍ എവിടെയൊക്കെ?


നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളാണ് (എന്‍.ജി.ഒ.) എം.എസ്.ഡബ്ല്യു. ബിരുദധാരികളെ പ്രധാനമായും ജോലിക്കെടുക്കുക. ദേശീയാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍.ജി.ഒകളിലായി ഇഷ്ടം പോലെ എം.എസ്.ഡബ്ല്യുക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പല സംഘടനകള്‍ക്കും സര്‍ക്കാരില്‍ നിന്നും യു.എന്‍. പോലുള്ള രാജ്യാന്തര ഏജന്‍സികളില്‍ നിന്നും മികച്ച ഫണ്ടിങ് ഉള്ളതിനാല്‍ നല്ല ശമ്പളവും ലഭിക്കും. പ്രോജക്ട് ഡയറക്ടര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക. വന്‍കിട കമ്പനികളെല്ലാം സാമൂഹ്യസേവനത്തിനായി ലാഭത്തിന്റെ നിശ്ചിത ശതമാനം മാറ്റിവെക്കണമെന്ന പുതിയ നിയമവും എം.എസ്.ഡബ്ല്യുക്കാരുടെ ജോലി സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍.) പരിപാടികള്‍ നടപ്പാക്കാനായി പ്രമുഖ കമ്പനികളെല്ലാം വര്‍ഷാവര്‍ഷം നിരവധി എം.എസ്.ഡബ്ല്യുക്കാരെ ജോലിക്കെടുക്കുന്നു. പല കമ്പനികളിലും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നീ തസ്തികകള്‍ പോലും ഇപ്പോഴുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളിലും ചില തസ്തികകള്‍ എം.എസ്.ഡബ്ല്യുക്കാര്‍ക്ക് മാത്രമായി നീക്കി വച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസര്‍, ചൈല്‍ഡ്/യൂത്ത്/വിമന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവ ഉദാഹരണങ്ങള്‍. അധ്യാപനവും ഗവേഷണവുമാണ് എം.എസ്.ഡബ്ല്യു. ബിരുദധാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മറ്റു രണ്ടു മേഖലകള്‍.


പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്ക് മികച്ച അവസരങ്ങൾ

ഓഫീസിലിരുന്നുളള അറുബോറന്‍ പണി ഇഷ്ടമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നല്ലൊരു തൊഴില്‍മേഖലയാണ് സാമൂഹ്യസേവനം. ജനങ്ങള്‍ക്ക് നല്ലകാര്യങ്ങള്‍ പ്രതിഫലേച്ഛ കൂടാതെ ചെയ്തുകൊടുക്കുന്ന സാമൂഹ്യസേവനം എങ്ങനെയാണ് തൊഴിലാക്കുകയെന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. എന്തിലും കരിയര്‍ സാധ്യതകള്‍ കണ്ടെത്തുന്ന ഈ ആധുനികകാലത്ത് സാമൂഹ്യസേവനം അഥവാ സോഷ്യല്‍ വര്‍ക്കും നല്ലൊരു കരിയര്‍ ശാഖയായി മാറിക്കഴിഞ്ഞു.

പണം വാരാമെന്ന വ്യാമോഹം വേണ്ട.

സാമൂഹ്യസേവനം ഒരു കരിയര്‍ സാധ്യതയാണെന്നതു ശരിതന്നെ. ഈ രംഗത്ത് പ്രൊഫഷനല്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍സാധ്യതയുമുണ്ട്. പക്ഷേ എല്ലാവര്‍ക്കും പറ്റിയ മേഖലയല്ല സാമൂഹ്യസേവനം. കോഴ്‌സ് കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ പതിനായിരങ്ങള്‍ പ്രതിമാസശമ്പളം ലഭിക്കുമെന്ന വ്യാമോഹത്തോടെ ആരും സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ മിനക്കെടേണ്ട. സഹജീവികളോടുള്ള അനുതാപം, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയാനുളള മനസ്, ദൂരയാത്രകള്‍ ചെയ്യാനും ഗ്രാമീണമേഖലകളില്‍ താമസിക്കാനുമുള്ള സന്നദ്ധത, ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള സംഘബോധം എന്നിവയുള്ളവര്‍ മാത്രം തിരഞ്ഞെടുക്കേണ്ട കോഴ്‌സാണിത്. തലച്ചോറിനേക്കാള്‍ കൂടുതല്‍ ഹൃദയം ഉപയോഗിച്ച് പഠിച്ചെടുക്കേണ്ടവയാണ് ഇതിലെ വിഷയങ്ങള്‍. ശമ്പളത്തേക്കാളുപരി മാനസികമായി വലിയ ആഹ്‌ളാദാനുഭവങ്ങള്‍ സമ്മാനിക്കും ഈ രംഗത്തെ ജോലിയെന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിക്കല്ല വലിയൊരു സമൂഹത്തിനാണ് മാറ്റം കൊണ്ടുവരുന്നത്. അതുവഴി രാഷ്ട്രപുരോഗതിയിലും നിങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മുതല്‍ ചാന്ദ്രപര്യവേഷണത്തില്‍ വരെ കഴിവ് തെളിയിച്ച എത്രയോ മിടുക്കന്‍മാരും മിടുക്കികളും നമ്മുടെ നാട്ടിലുണ്ട്. ലോകത്തെ ഒന്നാം നിരയില്‍ പെട്ട സാമ്പത്തികശക്തിയാകാനുള്ള കുതിച്ചുപാച്ചിലിലാണ് നമ്മുടെ രാജ്യം. എന്നിട്ടും ഇന്ത്യ പട്ടിണിരാഷ്ട്രങ്ങളുടെ പട്ടികയില്‍ തന്നെയാണിപ്പോഴും.


അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ഇവിടുത്തെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയുമൊക്കെ മറ നീക്കി പുറത്തുവരിക. ഈയൊരു പിന്നാക്കാവസ്ഥ മാറ്റിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സോഷ്യല്‍വര്‍ക്ക് ബിരുദധാരികള്‍ക്കുള്ളത്.


പഠനം കേരളത്തിന് പുറത്ത്


സാമൂഹ്യസേവനത്തിനായി പഠനസൗകര്യമൊരുക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്). മുംബൈയ്ക്ക് പുറമെ ഹൈദരാബാദ്, മുവാഹതി, തുല്‍ജാപുര്‍ എന്നിവിടങ്ങളിലും ടിസിന് പഠനകേന്ദ്രങ്ങളുണ്ട്. ബി.എസ്.ഡബ്ല്യു., എം.എ. ഇന്‍ സോഷ്യല്‍വര്‍ക്ക്, ഇന്റഗ്രേറ്റഡ് ബി.എ.-എം.എ., മാസ്‌റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ ഓന്ത്രപ്രനര്‍ഷിപ്പ് എന്നിവയാണ് ടിസില്‍ നടത്തുന്ന പ്രധാന കോഴ്‌സുകള്‍. രാജ്യവ്യാപകമായി നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.


ഡല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്കില്‍ ബി.എ., എം.എ. കോഴ്‌സുകള്‍ നടത്തുന്നു. ഡല്‍ഹിയില്‍ തന്നെയുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയിലും ഇതേ കോഴ്‌സുകളുണ്ട്. ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ് ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനം. എം.എ. ഇന്‍ എച്ച്.ആര്‍. മാനേജ്‌മെന്റ്, എം.എസ്.സി. ഇന്‍ കൗണ്‍സലിങ് സൈക്കോളജി, എം.എ. ഇന്‍ എന്‍.ജി.ഒ. മാനേജ്‌മെന്റ്, എം.എ. ഇന്‍ എച്ച്.ആര്‍. ആന്‍ഡ് ഓര്‍ഗനൈസേഷനല്‍ ഡലപ്‌മെന്റ് എന്നിവയാണ് മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രധാന കോഴ്‌സുകള്‍.


കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ആഗ്രയിലെ ഡോ. ബാബസാഹിബ് അംബേദ്ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കൊല്‍ക്കത്ത, രാജസ്ഥാന്‍, മുംബൈ സര്‍വകലാശാലകള്‍ എന്നിവയും സോഷ്യല്‍ വര്‍ക്ക് പഠനകോഴ്‌സുകള്‍ക്ക് പേരുകേട്ട സ്ഥാപനങ്ങളാണ്. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യും മികച്ച രീതിയില്‍ ബി.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വിദൂരവിദ്യാഭ്യാസരീതിയില്‍ നടത്തുന്ന ഇഗ്‌നോ കോഴ്‌സുകള്‍ക്ക് ചേരാന്‍ പ്രത്യേക പ്രവേശനപരീക്ഷയില്‍ യോഗ്യത തെളിയിക്കേണ്ടതുണ്ട്.


പത്താം ക്ലാസിനുശേഷം.


പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാലുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയെന്നത് ഇത്തിരി ഗൗരവമുള്ള കാര്യമാണ്. പലരും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കിട്ടുന്നിടത്ത് ചേരുന്ന അവസ്ഥയാണുള്ളത്. റിസള്‍ട്ട് വരുംമുമ്പ് തന്നെ സാധ്യതകളും ലഭ്യമാകുന്ന സ്ഥാപനങ്ങളും ഏതെന്ന് കണ്ടുവെക്കണം. വീടിന് ഏറ്റവും അടുത്തുള്ള സ്ഥാപനം എന്നത് മാത്രമായിരിക്കരുത് മാനദണ്ഡം. മികച്ച സ്ഥാപനം, ഉയര്‍ന്ന പഠനത്തിന് അവസരങ്ങളുള്ളത് പൊതുപ്രവേശന പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നവ, കുട്ടിയുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകളുള്ളവ എന്നിവ ശ്രദ്ധിച്ചുവേണം പ്ലസ് ടു കോഴ്‌സ് തിരഞ്ഞെടുക്കാന്‍.


സിലബസ് ഏത് വേണം?


പ്ലസ് ടു തിരഞ്ഞെടുക്കുന്നവരുടെ മുന്നിലുള്ള പ്രധാന കണ്‍ഫ്യൂഷന്‍ ഏത് സിലബസിലാണ് തുടര്‍ന്ന് പഠിക്കേണ്ടത് എന്നതാണ്. അഥവാ കേരള സിലബസ് വേണോ, സി ബി എസ് ഇ സിലബസ് വേണോ അതോ മറ്റേതെങ്കിലും കരിക്കുലത്തില്‍ പഠിക്കേണമോ എന്നത് പലരെയും കുഴയ്ക്കുന്ന ചോദ്യമാണ്. പ്രത്യേകിച്ചും ഗള്‍ഫില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികളുടെ കാര്യത്തില്‍.


കേരളത്തിലെ പ്ലസ് ടു കോഴ്‌സുകളുടെ പ്രവേശനം ഏകജാലകം വഴിയായി മാറിയിരിക്കുകയാണിന്ന്. ഇത്തിരി ദോഷങ്ങളുണ്ടെങ്കിലും ഒരുപാട് ഗുണങ്ങള്‍ ഈ സംവിധാനത്തിലുണ്ട്. സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഈ സംവിധാനത്തിന് ഒട്ടൊക്കെ സാധിച്ചിട്ടുണ്ട്. ഇത്തിരി ശ്രദ്ധിച്ചാല്‍ ഏകജാലകം വഴിയുള്ള പ്രവേശനം നമുക്ക് ഗുണകരമാക്കാം.


കേരള സിലബസ് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഏകജാലകം. 10-ാം ക്ലാസ് വരെ സി ബി എസ് ഇ യില്‍ പഠിച്ചുവന്ന കുട്ടി പിന്നീട് കേരള സിലബസിലേക്ക് മാറുമ്പോള്‍ ഈ സംവിധാനം വഴിയാണ് കയറേണ്ടത്. പരീക്ഷയുടെ റിസള്‍ട്ട് വൈകുന്നതുകൊണ്ട് സി ബി എസ് ഇ ക്കാര്‍ക്ക് ഇതിന്റെ ഗുണം അത്രകണ്ട് കിട്ടാറില്ല. പല സി ബി എസ് ഇക്കാരും അതില്‍തന്നെ പ്ലസ് ടു തുടരുന്നതാണ് കണ്ടുവരുന്നത്.


കുട്ടിയുടെ പഠനസാധ്യതകള്‍ നോക്കി നമുക്ക് സിലബസ് തീരുമാനിക്കാം. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ലക്ഷ്യംവെച്ചു പോകുന്ന, അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷകള്‍ ലക്ഷ്യമിടുന്നവരാണ് നിങ്ങളെങ്കില്‍ സി ബി എസ് ഇ സിലബസില്‍ തുടരുന്നതാണ് അഭികാമ്യം. മിക്ക അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷകളും മത്സര പരീക്ഷകളുടെയും സിലബസ് കേന്ദ്രീയ സിലബസിന്റെ പരിഷ്‌കരിച്ച രൂപങ്ങളിലാണ് നടക്കാറുള്ളത്.


കേരള പൊതുപ്രവേശന പരീക്ഷ മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പ്ലസ് ടുവിന് കേരള സിലബസ് തെരഞ്ഞെടുക്കുകയായിരിക്കും ഉചിതം. കേരളത്തിനകത്ത് തന്നെ തുടര്‍ പഠനം, മറ്റ് കോഴ്‌സുകള്‍ എന്നിവ ലക്ഷ്യംവെക്കുന്നവര്‍ക്കും കേരള സിലബസ് നന്നായിരിക്കും.


പ്ലസ് ടു തിരഞ്ഞെടുക്കുമ്പോള്‍


പത്ത് കഴിഞ്ഞ് പ്ലസ് ടു തെരഞ്ഞെടുക്കുമ്പോള്‍ നമുക്കു മുന്നില്‍ പ്രധാനമായും മൂന്നു ഗ്രൂപ്പുകളാണ് മുന്നിലെത്തുന്നത്. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ്. ഏത് ഗ്രൂപ്പില്‍ ചേരണമെന്നത് പത്തില്‍ ലഭിച്ച എ പ്ലസ് ഗ്രേഡ് നോക്കിയല്ല, കുട്ടിയുടെ അഭിരുചി നോക്കിയാവണം. മിക്ക രക്ഷിതാക്കളും ഇപ്പോള്‍ ചെയ്യുന്ന കാര്യം, കൂടുതല്‍ എ പ്ലസ് ഉണ്ടെങ്കില്‍ സയന്‍സിനും കുറവാണെങ്കില്‍ ഹ്യുമാനിറ്റീസിനും മക്കളെ പ്രേരിപ്പിക്കുന്നു എന്നതാണ്.


ആര് സയന്‍സ് എടുക്കണം?


സയന്‍സ് വിഷയങ്ങളായ കണക്ക്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളോട് താല്പര്യമുള്ളവരും ഇതിലൂടെ തന്നെ തുടര്‍ പഠനസാധ്യതയുള്ളവരുമാണ് സയന്‍സ് എടുക്കേണ്ടത്. ഉദാഹരണം, മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ലക്ഷ്യമിടുന്നവര്‍ സയന്‍സ് തന്നെ എടുക്കണം. ഭാഷാപഠനമാഗ്രഹിക്കുന്നവര്‍ സയന്‍സ് എടുക്കുന്നത് ഗുണം ചെയ്യില്ല. ജേര്‍ണലിസം, നിയമം, മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ലക്ഷ്യമിടുന്നവര്‍ക്കും സയന്‍സിനേക്കാള്‍ കൊമേഴ്‌സും ഹ്യുമാനിറ്റീസുമായിരിക്കും ഗുണകരം.


ഇന്ന് മിക്ക പ്ലസ് ടു കോഴ്‌സിനും കണക്കും ബയോളജിയും ചേര്‍ന്ന സയന്‍സ് ഗ്രൂപ്പാണുള്ളത്. രണ്ട് വിഷയങ്ങളും വിരുദ്ധമായ വിഷയമാണെങ്കിലും ഒരേ ഗ്രൂപ്പിലാണ് മിക്ക സ്‌കൂളുകളിലുമുള്ളത്. അതിനാല്‍ അവ പഠിക്കാന്‍ നിര്‍ബന്ധിതരാവുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ രണ്ടും എഴുതാമെന്ന ഗുണം ഇതുവഴി ലഭിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഈ രണ്ടും ഒരുമിച്ച് പഠിക്കാന്‍ പ്രയാസങ്ങളുണ്ട്. അപൂര്‍വം സ്‌കൂളുകളില്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് ഒഴിവാക്കി കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ അവസരവുമുണ്ട്. അത്തരം സ്‌കൂളുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.


സയന്‍സ് കോഴ്‌സിന്റെ കൂടെത്തന്നെ പൊതുപ്രവേശന പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സൗകര്യങ്ങളുള്ള സ്‌കൂളുകളും ഇന്ന് സ്വകാര്യ മേഖലയിലുണ്ട്. അവ മാത്രം ലക്ഷ്യമിടുമ്പോഴും ശ്രദ്ധിക്കണം. ഇന്ന് പൊതുപ്രവേശന പരീക്ഷയുടെയും പൊതു പരീക്ഷയുടെയും മാര്‍ക്കുകള്‍ക്ക് തുല്യപ്രാധാന്യമാണെന്ന് ഓര്‍ക്കുക.


കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ലക്ഷ്യമിടുന്നവര്‍


വാണിജ്യ, വ്യവസായ മേഖലയില്‍ കരിയര്‍ ലക്ഷ്യമിടുന്നവര്‍ക്കുള്ളതാണ് കോമേഴ്‌സ്. ഒരുപാട് സാധ്യതകള്‍ ഈ രംഗത്തുണ്ട്. മാനേജ്‌മെന്റ് കോഴ്‌സുകളായ എം ബി എ, ഹോട്ടല്‍ ആന്റ് ടൂറിസം, ബാങ്കിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റിംഗ്, കമ്പനി സെക്രട്ടറി, അഡ്വര്‍ടൈസിംഗ്, സഹകരണ ഡിപ്ലോമകള്‍ എന്നീ മികച്ച സാധ്യതകളുള്ള കോഴ്‌സുകള്‍ മുന്നില്‍ കാണുന്നവര്‍ കോമേഴ്‌സ് ഗ്രൂപ്പിലേക്കാണ് കടന്നുവരേണ്ടത്.


ഭാഷാപഠനം, മാനവിക വിഷയങ്ങളായ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ചരിത്രം, സോഷ്യോളജി എന്നിവ ലക്ഷ്യമിടുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് ഉചിതമായിരിക്കും. നിയമപഠനം, ജേര്‍ണലിസം എന്നിവ ലക്ഷ്യമിടുന്നവര്‍ ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കട്ടെ.


കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് രംഗങ്ങളിലും അഖിലേന്ത്യാ തലത്തിലുള്ള പൊതുപ്രവേശന പരീക്ഷകളുണ്ട്. നിയമം, അക്കൗണ്ടന്‍സി മേഖലയില്‍ അഖിലേന്ത്യാ പരീക്ഷകള്‍ നടക്കുന്നുണ്ട്.
നൗഷാദ് അരീക്കോട്

***************

പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍ :


പ്ലസ് ടു കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലവാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് അഭിരുചിയും താല്‍പ്പര്യവുമെന്ന് വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം.


കഴിവും അഭിരുചിയും വ്യത്യസ്തമായതിനാല്‍ അവനവന്റെ അഭിരുചിക്കനുസൃതം കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അനുബന്ധ തൊഴില്‍ മേഖലകളിലെത്താനാണ് ശ്രമിക്കേണ്ടത്.


എന്റെ അഭിരുചി എന്താണ്?


മനസ്സിലേയ്ക്ക് സ്വയം ഇറങ്ങി ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ അഭിരുചി അറിയാനാവും. മാതൃകാ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


1. നിങ്ങള്‍ക്ക് ആരായിത്തീരാനാണ് ആഗ്രഹം?


2. ആ ജോലിയില്‍ തിളങ്ങാനാകുമെന്ന് കരുതുന്നുണ്ടോ ? എന്താണ് കാരണം?


3. ഏത് വിഷയം പഠിക്കുമ്പോഴാണ് ഏറ്റവും സന്തോഷം?


4. വീട്ടില്‍ ഏത് ജോലി ചെയ്യുമ്പോഴാണ് ഏറ്റവും ആനന്ദം?


5. 'ഒന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കില്‍' എന്ന് ആഗ്രഹിക്കുന്ന ക്ലാസ് ഏത് വിഷയത്തിന്റെതാണ്?


6. നിങ്ങള്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത പ്രോജക്ട് ഏതാണ്?


7. നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊരു ഭാരമായി തീരുമെന്ന് തോന്നുന്നുണ്ടോ? എന്തുകൊണ്ട്?


8. അപരിചിതനോട് ഇടപെടാന്‍ മടിയുണ്ടോ?


9. നിങ്ങള്‍ക്ക് ആളുകളോടൊപ്പമിരിക്കാന്‍ ഇഷ്ടമാണോ?


10. നി ങ്ങളുടെ സ്വഭാവവും ചിന്താഗതിയുമില്ലാത്ത ആളുകളുമായി ഇടപെടാന്‍ ഇഷ്ടമുണ്ടോ?


11. ഓഫീസ് ജോലി ഇഷ്ടമാണോ?


12. പുതിയ അറിവുകള്‍ തേടി കണ്ടുപിടിച്ച് മനസ്സിലാക്കാന്‍ ഇഷ്ടമാണോ?


13. ഞാനിപ്പോള്‍ എങ്ങനെയുളള കുട്ടിയാണ്?


14. എന്റെ ജോലി എനിക്ക് പ്രചോദനമാകുന്നതെന്താണ്?


15. എന്താണ് എന്റെ കഴിവുകള്‍? ഇവ ഏത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?


ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കിയാല്‍ അഭിരുചി സ്വയം കണ്ടുപിടിക്കാന്‍ സാധിക്കും.


മാതാപിതാക്കളുെട പങ്ക്


മക്കളുടെ കരിയര്‍ എന്തായിരിക്കണമെന്ന് മാതാപിതാക്കള്‍ക്കെല്ലാം ആകാംക്ഷയുണ്ട്. മക്കള്‍ ഏറ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെയെല്ലാം ആശ. അത് സ്വഭാവികമാണ്. കുട്ടികളുടെ കഴിവ് എത്രത്തോളമുണ്ടെന്നും പ്രത്യേകാഭിരുചി (മുശേൗേറല) എന്താണെന്നും മനോഭാവം (മേേശൗേറല) എന്താണെന്നും അച്ഛനമ്മമാര്‍ക്ക് ചെറുപ്പത്തിലേ മനസ്സിലാക്കുവാന്‍ കഴിയും.


കോഴ്‌സിന്റെ ഭാരം കുട്ടിക്ക് താങ്ങാനാവുമോ എന്നത് ശ്രദ്ധിക്കണം. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവര്‍ക്കുമുണ്ട് പരിമിതി. കണക്കില്‍ വാസനയില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് എഞ്ചിനീയറിംഗിന് അയച്ചാല്‍ പഠിക്കാന്‍ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാര്‍ക്കില്‍ ഡിഗ്രി നേടിയാല്‍ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തള്ളി നീക്കേണ്ടി വരും. മറിച്ച്, ഇഷ്ടമുളള വിഷയം പഠിക്കാന്‍ കുട്ടിയെ അനുവദിച്ചാല്‍ ഉന്നത നിലയിലെത്തുകയും ചെയ്യും.


കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ


മക്കളുടെ താല്പര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വിവിധങ്ങളായ തൊഴില്‍ മേഖലയെപ്പറ്റിയുളള വിവരങ്ങള്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം ശേഖരിച്ച് മക്കള്‍ക്ക് നല്‍കണം. മുന്‍വിധികളെ ആധാരമാക്കിയുളള തീരുമാനങ്ങള്‍ ഒഴിവാക്കണം. തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്‌സിന്റെ ഭാവി സാധ്യതകള്‍, അനുബന്ധ തൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുത്തുവേണം തീരുമാനമെടുക്കാന്‍.


ഏറ്റവും മികച്ച തൊഴില്‍ മേഖലകളും പഠനസ്ഥാപനങ്ങളും


1. റീട്ടെയില്‍ മാേനജ്‌മന്റ് കോഴ്‌സ്


ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ചില്ലറ വില്പന മേഖല. ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടിവരും. ഇതില്‍ നാലില്‍ ഒരു ഭാഗം മാനേജ്‌മെന്റ് വിദഗ്ധരാവും. റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ എം.ബി.എ. വരെയുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും വന്‍കിട ഷോപ്പിംഗ് മാളുകള്‍, പബ്ലിഷിംഗ് കമ്പനികള്‍, മ്യൂസിക് ഇന്‍ഡസ്ട്രി, മള്‍ട്ടിപ്ലക്‌സുകള്‍, റെഡിമെയ്ഡ് വ്യവസായം, മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ മേഖല എന്നിവയില്‍ അനേകം അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും റീട്ടെയിലിംഗില്‍ പി.ജി.ഡിപ്ലോമയോ എം.ബി.എ.യോ കഴിഞ്ഞവര്‍ക്ക് സ്റ്റോര്‍ മാനേജര്‍, അക്കൗണ്ടിംഗ് ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നീ വൈവിധ്യമാര്‍ന്ന തസ്തികകളില്‍ മികച്ച ശമ്പളം ലഭിക്കുന്ന ജോലികള്‍ ലഭിക്കും.


ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍.എ.ഐ.) ഇവര്‍ എല്ലാ വര്‍ഷവും നടത്തുന്ന കോമണ്‍ അഡ്മിഷന്‍ റീട്ടെയില്‍ ടെസ്റ്റ് (കാര്‍ട്ട്) എന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഇരുപതോളം അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ റീട്ടെയിലിംഗില്‍ എം.ബി.എ.യ്ക്ക് പ്രവേശനം ലഭിക്കും. ആര്‍.ഐ.എ. നടത്തുന്ന രണ്ടു വര്‍ഷ റീട്ടെയിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഈ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rai.net.in


2. െഡന്റല്‍ െമക്കാനിക് / െെഹജീനിസ്റ്റ്


ദന്തരോഗങ്ങള്‍ കണ്ടെത്താനും മറ്റും ഡെന്റിസ്റ്റിനെ സഹായിക്കുന്നവരാണ് ഡെന്റല്‍മെക്കാനിക്ക്. പല്ലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡെന്റല്‍ സിറാമിക്‌സ് ഉണ്ടാക്കുന്നതിലും ക്ലിനിക്കില്‍ കൂടുതല്‍ ദന്തചികിത്സാ സൗകര്യം ഒരുക്കുന്നതിലും ഡെന്റല്‍ മെക്കാനിക്കിന്റെ സേവനം ആവശ്യമാണ്. ആസ്പത്രികള്‍, നഴ്‌സിംഗ് ഹോം, ക്ലിനിക്, ഡന്റല്‍ സിറാമിക് ഏജന്‍സികള്‍, പൊതുജനാരോഗ്യ മേഖല, സായുധസേനകള്‍ എന്നീമേഖലകളില്‍ ധാരാളം അവസരമുണ്ട്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പ്രവേശനം നേടാന്‍ പ്ലസ്ടു സയന്‍സില്‍ 50% മാര്‍ക്കുണ്ടാകണം.


ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ ഒഴിവുകളുള്ള പോസ്റ്റ് ആണ് ഡന്റല്‍ ഹൈജീനിസ്റ്റ്. ദന്ത ഡോക്ടറെ സഹായിക്കുക, ദന്ത ചികിത്സാവേളയില്‍ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക, കൃത്രിമ പല്ലുകള്‍ നിര്‍മ്മിക്കുക, പല്ലുകളുടെ എക്‌സ്‌റേ എടുക്കുക, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ ഡോക്ടറെ സഹായിക്കുക എന്നീ ദൗത്യങ്ങളാണ് ഡന്റല്‍ ഹൈജീനിസ്റ്റിന്റേത്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ആഗസ്ത് -സപ്തംബര്‍ മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് 50% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. കേരളത്തില്‍ തിരുവനന്തപുരം ഡന്റല്‍ കോളജില്‍ കോഴ്‌സ് നടത്തുന്നുണ്ട്.


ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സുകളുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ (ബ്രാക്കറ്റില്‍ ആകെ സീറ്റുകള്‍).


Dental Mechanic: Dental Wing. Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (5) Dental College, Government Medical College, Kozhikode - 673008, Ph. 0495 2356781 (10)


Dental Hygienists: Dental Wing, Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (10).


3. ക്ലിനിക്കല്‍ റിസര്‍ച്ച്


മരുന്നുകളുടെ ഉല്പാദനത്തിനുള്ള അന്താരാഷ്ട്ര ചട്ടം നിലവില്‍ വന്നതോടെ സാധ്യതകളേറിയ പഠന/തൊഴില്‍ മേഖലയാണ് ക്ലിനിക്കല്‍ റിസര്‍ച്ച്. പുതിയ മരുന്ന് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ഗുണ, ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരിക്കണമെന്നാണ് ചട്ടം. ഇന്ത്യയില്‍ 60,000 ക്ലിനിക്കല്‍ റിസര്‍ച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. നിലവില്‍ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കല്‍ റിസര്‍ച്ച് മേഖലയ്ക്ക് 5 വര്‍ഷത്തിനകം 5,000 കോടി രൂപയുടെ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്ക്.


സാധാരണ ബിരുദധാരികള്‍ക്ക് പുതുമയും വരുമാനവുമുള്ള തൊഴില്‍ ലഭ്യമാക്കുന്ന ഈ കോഴ്‌സ്, ഡോക്ടര്‍മാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന നിലയില്‍ അധിക വരുമാനമുണ്ടാക്കാനും സഹായകമാകും. ക്ലിനിക്കല്‍ റിസര്‍ച്ചില്‍ ഡിപ്ലോമ പഠനത്തിന് മുംബൈയിലെ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ സൗകര്യമുണ്ട്. അലോപ്പതി, ആയുര്‍വേദ മെഡിസിന്‍, നഴ്‌സിംഗ്, ഫാര്‍മസി എന്നിവയ്ക്ക് പുറമെ ബയോളജി, കെമിസ്ട്രി തുടങ്ങി ഏതെങ്കിലും ബയോസയന്‍സ് ബിരുദമുള്ളര്‍ക്കും ചേരാവുന്ന ഡിപ്ലോമ കോഴ്‌സാണ് ക്ലിനിക്കല്‍ റിസര്‍ച്ച്.


പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്റ് ട്രയല്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മുംബൈയിലെ പഠനകേന്ദ്രത്തില്‍ നടത്തുന്നത് ആഴ്ചയിലൊരിക്കലുള്ള പാര്‍ട്ട് ടൈം കോഴ്‌സാണ്. ഡെറാഡൂണ്‍ കാമ്പസില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുമുണ്ട്. ലൈഫ് സയന്‍സ് (മൈക്രോബയോളജി, ജനറ്റിക്‌സ്, ബയോടെക്, ബയോളജി, കെമിസ്ട്രി, മറ്റേതെങ്കിലും ബയോ സയന്‍സ് വിഷയം) - ല്‍ ബി.എസ്‌സി./എം.എസ്‌സി. അല്ലെങ്കില്‍ എം.ഡി. /എം.എസ്./എം.ബി.ബി.എസ്./എം.ഫാം/ബി.ഫാം./ ബി.എ.എം.എസ്/ ബി.സി.എസ്./ ബി.എച്ച്.എം.എസ്./നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.


വിശദവിവരങ്ങള്‍ക്ക് : Institute of Clinical Research (India),127, B-Wing, Ist Floor, Chintamani Plaza, Chakala, Andheri - Kurla Road, Andheri (E) Mumbai - 400 099. C-sa-bn : enquiry@icriindia.com വെബ്‌സെറ്റ്:www.icriindia.com


ഫോണ്‍: 080-25207224.


നോയിഡയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്തമായ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.bii.in. കൊച്ചി, ഇടപ്പള്ളിയിലുള്ള അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.aimshospital.org


4.നാനോ ടെക്‌നോളജി


അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിര്‍മ്മാണവും സംബന്ധിച്ച പഠനമാണ് നാനോ ടെക്‌നോളജി. വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ ഒട്ടനേകം മേഖലകളില്‍ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാതസ് എന്നിവയില്‍ നിന്ന് 50% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് / എം.ടെക് കോഴ്‌സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്. ഉപരിപഠന സാധ്യതകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയല്‍ സയന്‍സ്, ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോ മെഡിക്കല്‍, കെമിക്കല്‍സ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ബി.എസ്.സി. കോഴ്‌സ് നിലവിലുണ്ട്. 55% ത്തില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.inവെബ്‌സൈറ്റില്‍ ലഭ്യമാണ്. നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്‌നോളജിയില്‍ ഇന്റഗ്രേറ്റഡ് ബി.ടെക്/എം.ടെക് കോഴ്‌സുകളുണ്ട്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിത്.


5. മെക്കാട്രോണിക്‌സ്


ജോലി സാധ്യത വളരെ കൂടുതലുള്ള പഠനശാഖയാണ് മെക്കാട്രോണിക്‌സ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നീ മൂന്ന് ശാഖകളും സംയോജിപ്പിച്ച എഞ്ചിനീയറിംഗിലെ ഉപവിഭാഗമായ കോഴ്‌സാണിത്. റോബോര്‍ട്ടിക്‌സ്, എയര്‍ക്രാഫ്റ്റ്‌സ്, എയ്‌റോ സ്‌പേസ്, ബയോമെഡിക്കല്‍ സിസ്റ്റം, ഓര്‍ത്തോപിഡിക്‌സ് റിസര്‍ച്ച്, നാരോ ആന്റ് മൈക്രോടെക്‌നോളജി, ഓഷനോഗ്രഫി തുടങ്ങിയ നിരവധി മേഖലകളില്‍ ഈ എഞ്ചിനീയറിംഗ് ശാഖ പ്രയോജനപ്പെടുന്നു.


കേരളത്തില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (NTTF) തലശ്ശേരി, തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ കോഴ്‌സ് നല്‍കുന്നുണ്ട്. കോയമ്പത്തൂര്‍, ധാര്‍വാഡ്, തൂത്തുക്കുടി, ജംഷഡ്പൂര്‍, ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലാണ് NTTF കേന്ദ്രങ്ങള്‍. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.nttftrg.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കേരളത്തിന് പുറത്ത് ഭാരതിയാര്‍, ശ്രീ രാമചന്ദ്ര, ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്രു ടെക്‌നോളജിക്കല്‍, അണ്ണാമലൈ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ഹിന്ദുസ്ഥാന്‍, വിനായകമിഷന്‍സ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ആഋ മെക്കാട്രോണിക്‌സ് കോഴ്‌സുകളുണ്ട്. മധ്യപ്രദേശിലെ ബോജ് ഓപ്പ യൂണിവേഴ്‌സിറ്റിയില്‍ 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ മെക്കാട്രോണിക്‌സ് കോഴ്‌സുമുണ്ട്.


6.സ്‌പേസ് ടെക്‌നോളജി


കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (iist) ഒരു പഠന ഗവേഷണ കേന്ദ്രമാണ്. കോഴ്‌സുകള്‍ : 1. ബി.ടെക് ഏവിയോണിക്‌സ്, 2. ബി.ടെക് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, 3. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം, 4. എം.ടെക് സോഫ്റ്റ് കമ്പ്യൂട്ടിംഗ്, 5. എം.ടെക് ആര്‍.എഫ് ആന്റ് മൈക്രോവേവ് കമ്മ്യൂണിക്കേഷന്‍, കൂടാതെ വിവിധ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.


ഐ.ഐ.ടി. പ്രവേശനത്തിനുള്ള പരീക്ഷ വഴിയാണ് പ്രവേശനം. ഗതാഗതരംഗത്തും പ്രതിരോധ രംഗത്തും ഉപയോഗിക്കുന്ന വിവിധതരം വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവ സംബന്ധമായ എല്ലാ ഉപഗ്രഹങ്ങളുടെയും ഡിസൈനിംഗ് ഇവിടെയാണ്. പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത പ്ലസ്ടു. കൂടുതല്‍ വിവരങ്ങള്‍ http://www.i-ist.ac.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


വിലാസം: Indian Institute of Space Science and Technology, Valiamala P.O., Thiruvananthapuram – 695 547.


7. ന്യൂറോ സയന്‍സ്


ശരീര പ്രവര്‍ത്തനത്തില്‍ തലച്ചോറിന്റെ പങ്കിനെ കുറിച്ചും രോഗങ്ങളുടെ വ്യാപനത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയന്‍സ്. നേരിട്ടും ഇന്റഗ്രേറ്റഡായും പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ഫാര്‍മസി, കമ്പ്യൂട്ടര്‍ അപഌക്കേഷന്‍, സൈക്കോളജി, വെറ്ററിനറി സയന്‍സ് തുടങ്ങിയവയില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് പിഎച്ച്. ഡി. കോഴ്‌സിനും അപേക്ഷിക്കാം. സാധാരണ ഡിസംബറിലാണ് ഇന്റഗ്രേറ്റഡ് സ്ട്രീമില്‍ അപേക്ഷ ക്ഷണിക്കുന്നത്. പത്താംതരം മുതല്‍ 55% മാര്‍ക്ക് നേടിയവരെയാണ് ഈ സ്ട്രീമില്‍ പരിഗണിക്കുന്നത്. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (http://www.nimhans.kar.nic.in/) ഡിഎം ഡിഗ്രി ഇന്‍ ന്യൂറോ അനസ്‌ത്യേഷ്യ എന്ന ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.


കുട്ടികള്‍ കൊഴിയുന്നു


സംസ്ഥാനത്ത് എഞ്ചിനീയറിങ് കോളേജുകളില്‍ 10 ശതമാനത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. കോളേജില്‍ പ്രവേശനം നേടുന്ന പലരും കോഴ്‌സ് പൂര്‍ത്തിയാകും മുന്‍പ് പഠനം നിര്‍ത്തുകയാണത്രെ. സ്വാശ്രയ എഞ്ചനീയറിങ് കോളേജുകളില്‍ കൂട്ടത്തോല്‍വി സംഭവങ്ങളും തുടര്‍ക്കഥയാവുകയാണ്. യോഗ്യരല്ലാത്ത വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടുന്നതാണ് ഇതിനു കാരണമാകുന്നത്.


താല്പര്യമില്ലാതെ കോഴ്‌സില്‍ എത്തിപ്പെടുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നതായി എറണാകുളത്തെ സൈക്കോളജിസ്റ്റ് ഡോ. ഷൈജു ജോസ് പറയുന്നു. 'എന്റെയടുക്കല്‍ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഒന്നര ലക്ഷം രൂപ നല്‍കിയാണ് മകന് കോളേജില്‍ സീറ്റ് തരപ്പെടുത്തിയത്. രണ്ടു സെമസ്റ്റര്‍ കഴിഞ്ഞു. ഇപ്പോള്‍ പയ്യന് കോളേജില്‍ പോകാന്‍ മടി. എത്ര പഠിച്ചിട്ടും ഒന്നും തലയില്‍ കയറുന്നില്ല എന്നാണവന്‍ പറയുന്നത്. പൈസ കൊടുത്ത് വാങ്ങിയ സീറ്റായതുകൊണ്ട് പഠനം നിര്‍ത്താനും തോന്നിയില്ല. ഇപ്പോള്‍ മനസ്സ് പതറിപ്പോകുന്നു. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചുപോകുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. പയ്യന്‍ കണക്കില്‍ വളരെ മോശമാണ്. പ്ലസ്ടുവിന് മാര്‍ക്കും കുറവായിരുന്നു. പക്ഷേ, എഞ്ചിനീയറിങ്ങില്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. 'ഇപ്പോള്‍ പൈസ മാത്രമേ നഷ്ടമായിട്ടുള്ളൂ. ഇനിയും വൈകിയാല്‍ മകനെതന്നെ നഷ്ടപ്പെട്ടേക്കാം', ഞാന്‍ രക്ഷിതാക്കളെ ഉപദേശിച്ചു. ആ വിദ്യാര്‍ഥിയിപ്പോള്‍ ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം ബിരുദത്തിന് പഠിക്കുകയാണ്. ആ പഠനം അവന്‍ ആസ്വദിക്കുന്നുമുണ്ട്', ഷൈജു പറയുന്നു.


ഇഷ്ടമില്ലാത്ത കോഴ്‌സില്‍ പഠിച്ചു പാസായാലും കുട്ടികള്‍ ആ തൊഴില്‍ രംഗത്ത് പരാജയപ്പെടുന്ന സംഭവങ്ങളാണ് കൂടുതല്‍ നടക്കുന്നതെന്ന് കരിയര്‍ വിദഗ്ദ്ധന്‍ എ. ശിവദാസ് പറയുന്നു. 'എഞ്ചിനീയറിങ് കഴിഞ്ഞവര്‍ പോലും എല്‍.ഡി.സി. പരീക്ഷ എഴുതി ക്ലാര്‍ക്കാവാന്‍ കാത്തുനില്ക്കുകയാണ്. എഞ്ചിനീയറായിട്ടും ആ മേഖലയിലേക്ക് തിരിയാന്‍ മടിയാണ് പലര്‍ക്കും. ജോലിയോടുള്ള അഭിരുചി മനസ്സിലാക്കി കുട്ടികളെ ആ വഴിക്ക് തിരിച്ചുവിടാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്.

കടപ്പാട്‌ : ജെലീഷ് പീറ്റര്‍ , മാതൃഭൂമി.കോം


10.യുനാനി.


ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുത്ത ചികിത്സാരീതിയാണ് യുനാനി. സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ ഗ്രീസില്‍ ഉദയം കൊണ്ടതാണിത്. ഗ്രീസിലെ തീരപ്രദേശമായ അനറ്റോളിയയുടെ മറ്റൊരു പേരായിരുന്നു യുനാനി. പ്രാചീന പേര്‍ഷ്യന്‍ വൈദ്യത്തില്‍ നിന്നാണ് യുനാനി പിറവിയെടുത്തതെന്നും വാദിക്കുന്നവരുണ്ട്. പേര്‍ഷ്യയിലെ ഹക്കീമായിരുന്ന അവിസെന്നയാണ് ഈ സമ്പ്രദായം സൃഷ്ടിച്ചതെന്ന് ഇവര്‍ പറയുന്നു. അവിസെന്നയുടെ വൈദ്യശാസ്ത്രകൃതിയായ ‘ദി കാനന്‍ ഓഫ് മെഡിസിന്‍’ ആണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.


ജന്മമെടുത്തത് എവിടെയാണെങ്കിലും യുനാനി ചികിത്സയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും നന്ദി പറയേണ്ടത് അറബികളോടാണ്. യുനാനി ഗ്രന്ഥങ്ങള്‍ സ്വന്തം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമല്ല, സമ്പുഷ്ടമായ സംഭാവനകള്‍ കൊണ്ട് ഈ ചികിത്സാരീതിയെ വൈവിധ്യവത്കരിക്കുകയും ചെയ്തു അറബികള്‍. ഇന്നിപ്പോള്‍ ഒരു ബദല്‍ ചികിത്സാരീതിയായി യുനാനി പരക്കേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മോഡേണ്‍ മെഡിസിനും ഹോമിയോപ്പതിയും പഠിക്കുന്നതുപോലെ യുനാനി കോഴ്‌സ് പഠിച്ചിറങ്ങി സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള സംവിധാനവുമായി. വൈദ്യശാസ്ത്രത്തില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വേറിട്ടൊരു കരിയര്‍ ശാഖയായി യുനാനി മാറിയിട്ടുണ്ട്.


അടിസ്ഥാനം ചതുര്‍ദ്രവ സിദ്ധാന്തം


യുനാനിയുടെ തൊഴില്‍ സാധ്യതകള്‍ വിശദീകരിക്കുന്നതിന് മുമ്പായി അതിന്റെ അടിസ്ഥാനതത്വങ്ങള്‍ ചെറുതായി വിശദീകരിക്കാം. ഹിപ്പോക്രേറ്റസിന്റെ പ്രസിദ്ധമായ ചതുര്‍ദ്രവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് യുനാനി വൈദ്യത്തിന്റെ അടിസ്ഥാന തത്വം. മനുഷ്യശരീരത്തില്‍ രക്തം, ശ്ലേഷ്മം, പീതപിത്തം, കൃഷ്ണപിത്തം എന്നീ നാലു ദ്രവങ്ങളുടെ സാന്നിധ്യമുണ്ടെന്ന് യുനാനി വൈദ്യത്തില്‍ വിഭാവനം ചെയ്യുന്നു. അര്‍ക്കാന്‍ (മൂലഘടകങ്ങള്‍), മിസാജ് (പ്രകൃതം), അഖ്‌ലാത്ത് (ദ്രവങ്ങള്‍), അര്‍വാഹ് (ആത്മാക്കള്‍), ഖുവ്വാത്ത് (ശേഷികള്‍), അഫാല്‍ (ധര്‍മങ്ങള്‍) എന്നീ ഏഴ് ഘടകങ്ങളും ശരീരത്തിലുണ്ട്. പരസ്പരബന്ധിയായ ഈ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവവും മനസിലാക്കി ചികിത്സ നടത്തുകയെന്നതാണ് യുനാനി രീതി. രോഗനിര്‍ണയത്തിനായി വൈദ്യന്മാര്‍ പ്രധാനമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് (നബ്‌സ്) പരിശോധനയാണ്.


പ്രാദേശികമായി ലഭ്യമായ പ്രകൃതിദത്തമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. ചൂര്‍ണ്ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍, ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു.


ഇന്ത്യയില്‍ ഈ ചികിത്സാരീതി എത്തുന്നത് ക്രിസ്തുവര്‍ഷം 12-13 നൂറ്റാണ്ടില്‍ മുസ്‌ലിം ഭരണകാലത്തായിരുന്നു. പിന്നീട് മുഗള്‍ കാലഘട്ടത്തില്‍ വളര്‍ച്ച പ്രാപിച്ചു. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് (1296-1316) അദ്ദേഹത്തിന്റെ രാജസദസ്സില്‍ അനേകം പ്രസിദ്ധരായ യുനാനി ചികിത്സകരുണ്ടായിരുന്നു. തുടര്‍ന്നുള്ള കാലങ്ങളില്‍ രാജകീയ ഭരണത്തിന്റെ താങ്ങും ഇന്ത്യന്‍ അയുര്‍വേദ ചികിത്സകരുടെ യുനാനി രചനകളും രാജ്യത്ത് ഈ ചികിത്സാരീതി പ്രചരിക്കാന്‍ കാരണമായി.


ബ്രിട്ടീഷ് ഭരണകാലത്ത് അലോപ്പതി സമ്പ്രദായം കടന്നുവന്നതോടെ യുനാനി വൈദ്യത്തിന്റെ പരിശീലനം, ഗവേഷണം എന്നിവ പിറകോട്ടടിച്ചു. രണ്ട് നൂറ്റാണ്ട് കാലത്തേക്ക് മറ്റെല്ലാ പാരമ്പര്യവൈദ്യരീതികളെ പോലെ യുനാനിക്കും കടുത്ത അവഗണന നേരിേടണ്ടിവന്നു.


സ്വാതന്ത്രലബ്ധിക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും യുനാനി രീതിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്. യുനാനിയുടെ പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കാനും ചിട്ടപ്പെടുത്താനുമുള്ള നിയമങ്ങള്‍ പാസാക്കപ്പെട്ടു. യുനാനി പ്രാക്ടീസ് ചെയ്യുന്നതിനും യുനാനി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനങ്ങളുണ്ടായി. അതിന്റെ ഫലമായി പലയിടങ്ങളിലും യുനാനി ഗവേഷണ സ്ഥാപനങ്ങളും പരിശോധനാശാലകളും സ്ഥാപിക്കപ്പെട്ടു. ഇന്ന് അംഗീകൃത പ്രാക്ടീഷണര്‍മാരും ആശുപത്രികളും പഠന ഗവേഷണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന യുനാനിവൈദ്യം രാജ്യത്തെ ആരോഗ്യ സേവന സംവിധാനത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിട്ടുണ്ട്.


എന്ത് പഠിക്കണം?


സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിയന്ത്രണത്തിലാണ് യുനാനി മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല്‍പത്തിയാറ് അംഗീകൃത യുനാനി വൈദ്യ കോളേജുകള്‍ രാജ്യത്തുണ്ട്. ഇവ യുനാനിയില്‍ പഠനത്തിനും പരീശീലനത്തിനും സൗകര്യം ഏര്‍പ്പെടുത്തുന്നു. ഏതാണ്ട് 1770 വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജുകളിലെല്ലാം കൂടി ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിര്‍ദ്ദേശിക്കുന്ന പാഠ്യ പദ്ധതിയാണ് ഈ കോളേജുകള്‍ പിന്തുടരുന്നത്.


സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ ഉര്‍ദുവോ അറബിയോ പഠിച്ചവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്. ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ് സര്‍വകലാശാല, അലിഡഢിലെ അജ്മല്‍ഖാന്‍ തിബ്ബിയ്യ കോളേജ്, മുംബൈയിലെ ഡോ. എം.ഐ.ജെ. തിബ്ബിയ്യ യുനാനി മെഡിക്കല്‍ കോളേജ്, കൊല്‍ക്കത്തയിലെ യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, ബാംഗ്ലൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍, ഹൈദരാബാദിലെ ഗവ. നൈസാമിയ തിബ്ബി കോളേജ്, മധ്യപ്രദേശിലെ സൈഫിയ്യ ഹമീദിയ്യ യുനാനി തിബിയ്യ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ ബി.യു.എം.എസ്. കോഴ്‌സ് നടത്തുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും യുനാനിയില്‍ ബി.യു.എം.എസ്., ഡിപ്ലോമ കോഴ്‌സുകള്‍ നടക്കുന്നുണ്ട്. ബി.യു.എം.എസ് കോഴ്‌സിന് ശേഷം ഉന്നതപഠനത്തിനായി യുനാനിയില്‍ എം.ഡി., എം.എസ്. കോഴ്‌സുകളും ചില സ്ഥാപനങ്ങളിലുണ്ട്. യുനാനിയില്‍ ഫാര്‍മസിസ്റ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.


അവസരങ്ങള്‍ കൈനിറയെ

യുനാനി കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരെ കാത്ത് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒട്ടേറെ ഒഴിവുകള്‍ കാത്തിരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും യുനാനി ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.ആര്‍.എം.) പദ്ധതിയാവിഷ്‌കരിച്ചിട്ട് ഏറെ നാളുകളായി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇത്തരമൊരു ഡിസ്പന്‍സറി ആരംഭിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലും ഇതുപോലെയുള്ള ഡിസ്പന്‍സറികള്‍ തുടങ്ങണമെന്നുണ്ടെങ്കിലും യോഗ്യതയുളള യുനാനി ഡോക്ടര്‍മാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തൊട്ടാകെയായി ആകെ 44 രജിസ്‌ട്രേഡ് യുനാനി ഡോക്ടര്‍മാര്‍ മാത്രമേയുളളൂ എന്നറിയുക. ഇവരില്‍ തന്നെ ചിലര്‍ വിദേശരാജ്യങ്ങളിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ,ഹോമിയോ ആസ്പത്രികളെ പോലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യുനാനി ആസ്പത്രികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആലോചിക്കുന്നുണ്ട്. ഇവിടേക്കും യുനാനി ഡോക്ടര്‍മാരുടെ സേവനം ധാരാളമായി ആവശ്യം വരും.


സര്‍ക്കാര്‍ തലത്തിലുളള തൊഴിലവസരങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. സ്വകാര്യമേഖലയിലും യുനാനി ഡോക്ടര്‍മാരുടെ പ്രിയം വര്‍ധിച്ചുവരുന്നുണ്ട്. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ സ്വകാര്യപ്രാക്ടീസ് നടത്തി തന്നെ മാന്യമായ വേതനം തരപ്പെടുത്താനാകുമെന്ന കാര്യം ഉറപ്പ്. യുനാനി ചികിത്സയ്ക്ക് ഏറെ പ്രചാരമുള്ള ഗള്‍ഫ് രാജ്യങ്ങളിലും യുനാനി ഡോക്ടര്‍മാര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസമില്ല.

യുനാനി പഠനം കേരളത്തില്‍

യുനാനി ചികിത്സയ്ക്ക് പ്രചാരമുണ്ടെങ്കിലും ഈ വൈദ്യശാസ്ത്രത്തില്‍ ശാസ്ത്രീയമായ അറിവ് നേടാന്‍ കേരളത്തില്‍ ഇതുവരെ സൗകര്യമൊന്നുമുണ്ടായിരുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ പോയി പഠിച്ചു വന്നവരായിരുന്നു ഇവിടെ യുനാനി ചികിത്സ നടത്തിയിരുന്നത്. നമ്മുടെ സംസ്ഥാനത്ത് തന്നെയുള്ള ചില യുനാനി ചികിത്സാശാലകളില്‍ ചില ഹ്രസ്വകാല കോഴ്‌സുകള്‍ ഈ മേഖലയില്‍ നടത്തുന്നുണ്ടെങ്കിലും നിലവാരമുള്ള യുനാനി ചികിത്സകരെ സൃഷ്ടിക്കാന്‍ അവര്‍ക്കൊന്നും കഴിയാതെ പോയി. അതിന്റെയൊക്കെ ഫലമായി മുറിവൈദ്യന്‍മാരും മതിയായ പാണ്ഡിത്യമില്ലാത്തവരുമൊക്കെയാണ് ചികിത്സ നടത്തിപ്പോന്നത്. പൊതുജനങ്ങളെ ഈ വ്യത്യസ്ത ചികിത്സാരീതിയിലേക്ക് ആകര്‍ഷിക്കാനും രോഗശമനം ഉറപ്പാക്കാനുമൊന്നും ഇവര്‍ക്ക് കഴിഞ്ഞതുമില്ല.


ഈ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം കേരളത്തില്‍ ആദ്യമായി ഒരു യുനാനി മെഡിക്കല്‍ കോളേജ് ആരംഭിച്ചിരിക്കുകയാണിപ്പോള്‍. വിദ്യാഭ്യാസമേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ക്യാമ്പസില്‍ 51 വിദ്യാര്‍ഥികളുമായി യുനാനി മെഡിക്കല്‍ കോളേജിലെ ആദ്യബാച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. കാരന്തൂര്‍ സുന്നി മര്‍ക്കസിന്റെ ബഹുമുഖ പദ്ധതിയായ നോളേജ് സിറ്റിയുടെ ഭാഗമായി ആരംഭിച്ച കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് നോളേജ് സിറ്റി ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. മര്‍കസ് മെഡിക്കല്‍ കോളജിനെ രാജ്യത്തെ ഏറ്റവും മികച്ച യുനാനി മെഡിക്കല്‍ കോളജായി ഉയര്‍ത്തുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ ഡോ. എം.ഐ.ജെ. തിബ്ബിയ്യ യുനാനി മെഡിക്കല്‍ കോളേജില്‍ ഏറെക്കാലം പ്രിന്‍സിപ്പല്‍ പദവി വഹിച്ച രാജ്യത്തെ എണ്ണം പറഞ്ഞ യുനാനി അക്കാദമീഷ്യന്‍ പ്രൊഫ. ഹാറൂണ്‍ റഷീദ് മന്‍സൂരിയാണ് മര്‍ക്കസ് യുനാനി കോളേജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടുമായി പ്രവര്‍ത്തിക്കുന്നത്.


എല്ലാവര്‍ഷവും സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പൊതു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം. ഈ വര്‍ഷം എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞുപോയതിനാല്‍ ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രത്യേകം പ്രവേശനപരീക്ഷ നടത്തിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്. ആകെ 60 സീറ്റുകളാണ് കോളേജിലുള്ളത്. പ്ലസ്ടു തലത്തില്‍ ഉര്‍ദുവോ അറബിയോ പഠിച്ചവര്‍ക്ക് മാത്രമേ പ്രവേശനപരീക്ഷയെഴുതാന്‍ സാധിക്കൂ.
&&&&&&&&&

11. പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

എന്‍ജിനീയറിങ് കോഴ്സുകളുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവരാണ് പലരും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്വകാര്യ സ്ഥാപനങ്ങളും റിക്രൂട്ട്മെന്‍റുകള്‍ നിര്‍ത്തിവെച്ചതാണ് പലരിലും ഈ ധാരണക്ക് കാരണമായത്. ഒരു പരിധിവരെ ഇക്കാര്യം ശരിയുമായിരുന്നു. എന്നാല്‍, ഇതിനപ്പുറത്തും ഈ ധാരണക്ക് കാരണങ്ങളുണ്ട്. പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍മാത്രം തെരഞ്ഞെടുക്കുന്ന നമ്മുടെ പ്രവണതയാണ് ഇതില്‍ പ്രധാനം. എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടത്തെുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലന്നെതാണ് സത്യം.


സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമുള്ളത്. എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍.


അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല.


മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു.


മറ്റ¥േതാരു എന്‍ജിനീയറിങ് ശാഖ പോലത്തെന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്

12.ഹോം സയന്‍സിലെ വഴിത്താരകള്‍:

കരിയര്‍ ചര്‍ച്ചകളില്‍ ഹോം സയന്‍സ് എന്ന് കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുന്നവര്‍ ഏറെയാണ്. ഹോം സയന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ വീട്ടുജോലിയുടെയും പാചകത്തിന്‍െറയും മറ്റും ചിത്രമാണ് ഭൂരിഭാഗം പേരുടെയും മുന്നിലത്തെുക. എന്നാല്‍, ഹോം സയന്‍സ് വെറും പാചകവും വീട്ടുജോലിയുമല്ല. അതിന്‍െറ പല ശാഖകളും ഇന്ന് ആധുനിക മനുഷ്യന്‍െറ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളും കൂടുതല്‍ ബോധവാന്മാരായിത്തീര്‍ന്നതോടെ ഈ ശാസ്ത്രശാഖക്ക് ഒരു കരിയര്‍ എന്ന നിലയില്‍ കൂടുതല്‍ പ്രാമുഖ്യം കൈവരുകയും ചെയ്തിരിക്കുന്നു.

ഹോം സയന്‍സില്‍ ചില സ്പെഷലൈസേഷനോടെ ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് ഇന്ന് ഭക്ഷ്യ ഉല്‍പന്ന നിര്‍മാണ കമ്പനികളില്‍ അവസരമുണ്ട്. വന്‍കിട ഹോസ്പിറ്റലുകളും സാമൂഹിക-സന്നദ്ധ സംഘടനകളുമാണ് ഇവര്‍ക്ക് സാധ്യത ഒരുക്കുന്ന മറ്റു ചില മേഖലകള്‍.

സയന്‍സ് വിഷയങ്ങള്‍ എടുത്ത് പ്ളസ്ടു പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോം സയന്‍സില്‍ ബി.എസ്സി പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ കോഴ്സ് ലഭ്യമാക്കുന്ന നിരവധി കോളജുകള്‍ കേരളത്തില്‍തന്നെയുണ്ട്. തുടര്‍ന്ന് ആകര്‍ഷകമായ സ്പെഷലൈസേഷനോടെ എം.എസ്സിയും പൂര്‍ത്തിയാക്കാം.

സ്പെഷലൈസേഷനുകള്‍

ഹോം സയന്‍സില്‍ എം.എസ്സി കോഴ്സിന് ചേരുന്നവര്‍ക്ക് സ്പെഷലൈസേഷനുകളുടെ നീണ്ടനിരതന്നെയുണ്ട്. ഓരോരുത്തരുടെയും ലക്ഷ്യത്തിനും അഭിരുചിക്കും അനുസരിച്ച് ഇത് തെരഞ്ഞെടുക്കാം.

ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്, റൂറല്‍ കമ്യൂണിറ്റി എക്സ്റ്റന്‍ഷന്‍, ചൈല്‍ഡ് ഡെവലപ്മെന്‍റ്, ടെക്സ്റ്റൈല്‍സ് ആന്‍ഡ് ക്ളോത്തിങ്, ഹോം മാനേജ്മെന്‍റ്, ഹോം സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് എക്സ്റ്റന്‍ഷന്‍, അപൈ്ളഡ് ന്യൂട്രീഷന്‍, അനിമല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫാമിലി റിസോഴ്സ് മാനേജ്മെന്‍റ് എന്നിവ ഇവയില്‍ ചിലതാണ്.

എം.എസ്സി പൂര്‍ത്തിയാക്കിയ ശേഷം അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകള്‍ ഹോം സയന്‍സുകാര്‍ക്ക് തെരഞ്ഞെടുക്കാം. അധ്യാപനരംഗത്തത്തൊന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബി.എഡ്, ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്-ലെക്ചറര്‍ഷിപ് എന്നിവക്കുള്ള ദേശീയ പൊതു പ്രവേശപരീക്ഷ എഴുതാം. എം.എസ്സി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഈ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.

ഹോം സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരിച്ചറിയാവുന്ന അനുബന്ധ മേഖലകളിലൊന്നാണ് ഫുഡ് സയന്‍സ്. ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഏറെ അനിവാര്യമാണ് ഫുഡ് സയന്‍സ്. ഫുഡ് സയന്‍സിന്‍െറ പ്രയോഗവത്കരണങ്ങളാണ് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, സംസ്കരണം, കേടുകൂടാതെയുള്ള സംഭരണം, പാക്കിങ് തുടങ്ങിയ രംഗങ്ങളില്‍ നടക്കുന്നത്. ഇതില്‍തന്നെ പഴം, പച്ചക്കറി സംസ്കരണം, ധാന്യ സാങ്കേതികവിദ്യ, ഭക്ഷ്യസംസ്കരണ യന്ത്രങ്ങളുടെ നിര്‍മാണം തുടങ്ങിയ സ്പെഷലൈസേഷനുകളുമുണ്ട്. ഈ രംഗത്ത് ആകര്‍ഷകമായ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കേരളത്തിന് അകത്തും പുറത്തുമുണ്ട്.


ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്


ഹോം സയന്‍സ് പഠിക്കുന്നവര്‍ക്ക് തിരിയാവുന്ന ഏറ്റവും ആകര്‍ഷകമായ മേഖലകളിലൊന്നാണ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്. മനുഷ്യരുടെയും ജീവികളുടെയും ജീവിതത്തിലും ആരോഗ്യത്തിലും ഭക്ഷണം ഉണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ച ശാസ്ത്രമാണ് ന്യൂട്രീഷന്‍. രോഗങ്ങളും ഭക്ഷണവും അതിലെ ബന്ധവും ഇതിന്‍െറ ഭാഗമായി വരും.


ആരോഗ്യം വിലയിരുത്തി ഭക്ഷണക്രമം നിശ്ചയിക്കുകയാണ് ഡയറ്റീഷ്യന്‍െറ ജോലി.


ഭക്ഷ്യ ഉല്‍പാദനരീതികള്‍ മുതല്‍ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ മന$ശാസ്ത്രം വരെ ഈ കോഴ്സുകളുടെ ഭാഗമായി പഠിക്കുന്നു. ഹോം സയന്‍സിലെ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള സ്പെഷലൈസേഷനായി ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍, ഡയറ്റെറ്റിക്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വന്‍കിട ആശുപത്രികള്‍, ഹോട്ടലുകള്‍, ശിശു ആഹാര നിര്‍മാണ കമ്പനികള്‍, ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആകര്‍ഷകമായ ജോലി ലഭിക്കുന്നതിന് അവസരമുണ്ട്. കേരളത്തില്‍ ഈ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കുറവാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ ന്യൂട്രീഷനിലും ഡയറ്റെറ്റിക്സിലും ബിരുദാനന്തര ബിരുദ, ഡിപ്ളോമ കോഴ്സുകളാണ് കൂടുതല്‍ ലഭ്യമായിട്ടുള്ളത്.


തമിഴ്നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഡയറ്റെറ്റിക്സില്‍ പി.ജി ഡിപ്ളോമ കോഴ്സ് നടത്തുന്നുണ്ട്. മണിപ്പാല്‍ യൂനിവേഴ്സിറ്റി ഡയറ്റെറ്റിക്സില്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നുണ്ട്. 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ ബി.എസ്സി നേടിയവര്‍ക്കും കെമിസ്ട്രി, ലൈഫ് സയന്‍സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവ പ്രധാന വിഷയമായി ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം.


ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ളിനിക്കല്‍ ന്യൂട്രീഷനില്‍ പി.ജി ഡിപ്ളോമ കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. ഹോം സയന്‍സ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.


ഡയറ്റെറ്റിക്സ് ആന്‍ഡ് അപൈ്ളഡ് ന്യൂട്രീഷനില്‍ പി.ജി ഡിപ്ളോമ കോഴ്സ് ബോംബെ സര്‍വകലാശാലയില്‍ ലഭ്യമാണ്.


തിരുപ്പതിയിലെ ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയം ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ എം.എസ്സി കോഴ്സും ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സില്‍ പി.ജി ഡിപ്ളോമ കോഴ്സും നടത്തുന്നുണ്ട്.

എം.എസ്സി പഠനകേന്ദ്രങ്ങള്‍

ഗവ. കോളജ് ഫോര്‍ വിമന്‍സ്-തിരുവനന്തപുരം, ശ്രീനാരായണ കോളജ് ഫോര്‍ വിമന്‍സ്-കൊല്ലം, മോര്‍ണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ്-അങ്കമാലി, സെന്‍റ് തെരേസാസ് കോളജ്-എറണാകുളം, സി.എം.എസ് കോളജ്-കോട്ടയം, വിമല കോളജ് ഫോര്‍ വിമന്‍സ്-തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ ഹോം സയന്‍സ് എം.എസ്സി കോഴ്സ് ലഭ്യമാക്കുന്ന പ്രമുഖ കോളജുകള്‍.


അവിനാശിലിംഗ യൂനിവേഴ്സിറ്റി ഫോര്‍ വിമന്‍സ്-കോയമ്പത്തൂര്‍, ഹോളിക്രോസ് ഹോം സയന്‍സ് കോളജ്-തൂത്തുക്കുടി, ലേഡി ഇര്‍വിന്‍ കോളജ്-ന്യൂഡല്‍ഹി, ബാംഗ്ളൂര്‍ യൂനിവേഴ്സിറ്റി-ബംഗളൂരു, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി- വാരാണസി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി-പുതുച്ചേരി, ഡല്‍ഹി യൂനിവേഴ്സിറ്റി-ഡല്‍ഹി എന്നിവയാണ് ഹോം സയന്‍സില്‍ എം.എസ്സി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍. ഫുഡ് സയന്‍സിലും അനുബന്ധ വിഷയങ്ങളിലും കേരളത്തിലെ പല പ്രമുഖ കോളജുകളും എം.എസ്സി തലത്തിലുള്ള കോഴ്സുകള്‍ ലഭ്യമാക്കുന്നുണ്ട്. ഹോം സയന്‍സ് രംഗത്ത് ആഴത്തിലും ഉയര്‍ന്ന തലത്തിലും പഠിക്കാനും കരിയര്‍ വാര്‍ത്തെടുക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സുകള്‍ തെരഞ്ഞെടുക്കാം.


1. കോളജ് ഓഫ് അഗ്രികള്‍ചര്‍, തിരുവനന്തപുരം: ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍.

2. കോളജ് ഹെല്‍ത്ത് സയന്‍സസ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്: ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി.

3. ഗവ. കോളജ് ഫോര്‍ വിമന്‍സ്, തിരുവനന്തപുരം: ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍.

4. മാര്‍ അലോഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, തിരുവല്ല: ഫുഡ് ആന്‍ഡ് ടെക്നോളജി.

5. ബി.സി.എം കോളജ്, കോട്ടയം: ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍.

6. സെന്‍റ് തെരേസാസ് കോളജ്, എറണാകുളം: ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍.

7. അസംപ്ഷന്‍ കോളജ്, ചങ്ങനാശ്ശേരി: ഡയറ്റെറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്‍റ്.

8. സെന്‍റ് തോമസ് കോളജ്, റാന്നി: ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍.

9. സെന്‍റ് മേരീസ് കോളജ് ഫോര്‍ വിമന്‍സ്, തിരുവല്ല: ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍.

ഇതിനുപുറമെ ദിണ്ഡിഗലിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്സിറ്റി ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനിലും വാരാണസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയില്‍ ഫുഡ് ആന്‍ഡ് ടെക്നോളജിയിലും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനിലും എം.എസ്സി കോഴ്സ് ലഭ്യമാണ്.
$$$$$$$$$$$$$$$$$$$$


13.ജേര്‍ണലിസം പഠനം ഇന്ത്യയില്‍

ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ഈ കാലത്തും ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് നല്ല ഡിമാന്‍ണ്ട് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് വേണ്ട കഴിവുകള്‍ ഉള്ളവര്‍ക്കുപോലും പലപ്പോഴും ശരിയായ പരിശീലനം നേടിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നത് കൊണ്ടാവാം ഇത്. അച്ചടി മാധ്യമങ്ങളിലൂടെയും ദ്രിശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്തകളെ കണ്ടെത്തി, അവലോകനം ചെയ്ത്, അവതരിപ്പിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, അവ എഴുതുക, എഡിറ്റ് ചെയ്യുക, ഫോട്ടോഗ്രഫി, സംപ്രേക്ഷണം ചെയ്യുക എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തില്‍ തന്നെ വരുന്ന അനേകം ഉപമേഖലകള്‍ ഉണ്ട്.

മാധ്യമങ്ങളെ പൊതുവായി അച്ചടി മാധ്യമങ്ങള്‍ എന്നും ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നും തിരിച്ചിരിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ് എന്നിങ്ങനെയുള്ള മേഖലയില്‍ ജോലി സാദ്ധ്യതകള്‍ ഉണ്ട്. റേഡിയോ, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയാണ് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രണ്ടു തരമുണ്ട് സ്വതന്ത്ര വെബ് പേജുകളും, ഏതെങ്കിലും പത്രദ്രിശ്യശ്രാവ്യമാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പും. ഇവയിലേയ്‌ക്കെല്ലാം റിപ്പോര്‍ട്ടര്‍, റൈറ്റര്‍,എഡിറ്റര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ്, ആങ്കര്‍, റിസേര്‍ച്ചര്‍ എന്നിങ്ങനെയുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ട്.

ലഭ്യമായ കോഴ്‌സുകള്‍?

പ്രധാനമായും ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റേഴ്‌സ്ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ചില സ്ഥാപനങ്ങളില്‍ ചില പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് പഠിക്കുവാനും അവസരങ്ങള്‍ ഉണ്ട്.

പഠിക്കുവാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത

ബാച്ചിലര്‍ ഡിഗ്രിക്ക് 10+2 ആണ് അടിസ്ഥാന യോഗ്യത. മിക്കവാറും അവസരങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രി ജേര്‍ണലിസത്തില്‍ തന്നെ ഉള്ളവര്‍ക്കേ മാസ്റ്റേഴ്‌സ് ചെയ്യുവാന്‍ പറ്റുകയുള്ളു. അല്ലാതെയുള്ള കോഴ്‌സുകളും ഇപ്പോള്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 10+2 വും പി.ജി.ഡിപ്ലോമയ്ക്ക് ബിരുദവും ആണ് അടിസ്ഥാന യോഗ്യത.

പ്രവേശനം എങ്ങനെ?

പ്രധാന സ്ഥാപനങ്ങളില്‍ എല്ലാം അഡ്മിഷന്‍ ഒരു പ്രത്യേക പ്രവേശന പരീക്ഷ മുഖാന്തിരം ആയിരിക്കും.

പ്രധാന സ്ഥാപനങ്ങള്‍?

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (IIMC), ന്യൂ ഡല്‍ഹി

ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ചെന്നൈ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ (IIJNM), ബാംഗ്ലൂര്‍

മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹമ്മദാബാദ്

സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പൂനെ

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ

മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ (MASCOM), കോട്ടയം


മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി


കരിയര്‍ സാദ്ധ്യതകള്‍


ഈ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും റേഡിയോയിലും ടിവി ചാനലുകളിലും ജോലി നേടാം. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ആന്‍ഡ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ഒരു ഫ്രീലാന്‍സര്‍ ആവുക എന്നതും നല്ല ഒരു വഴിയാണ്. മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യാന്‍ ഇപ്പോള്‍ വസരങ്ങള്‍ ഉണ്ട്.


സ്ത്രീകൾക്ക് തനിയെ സമ്പാദിക്കാം !


ജലീല്‍ എം.എസ് (ഡയറക്ടര്‍ കരിയര്‍ ഗുരു)


ദൈനംദിന ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ കുടുംബത്തില്‍ പുരുഷന്‍ മാത്രം സമ്പാദിക്കുക എന്ന പരമ്പരാഗത രീതിക്ക് മാറ്റം വന്നില്ലെങ്കില്‍ നിത്യചെലവുകളുടെ വര്‍ധനവ് സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ വലുതായിരിക്കും. സാമ്പത്തിക ഘടകങ്ങളേക്കാള്‍, സ്ത്രീ തൊഴിലെടുക്കുന്നത് സാമൂഹികവും മാനസികവുമായ ഒട്ടേറെ ഘടകങ്ങളെ സ്വാധീനിക്കുന്നു.


കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീകളാണ്. കോളേജുകളില്‍ 60 ശതമാനത്തിലധികവും പെണ്‍കുട്ടികളാണ്. പിന്നീട് ഇവര്‍ വീട്ടമ്മമാരും മറ്റും മാത്രമായി മാറുന്നത് ഉണ്ടാക്കിയേക്കാവുന്ന കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ വലിയ തോതില്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കുടുംബഭദ്രതയെ സ്വാധീനിക്കുന്ന രീതിയില്‍ സ്ത്രീകള്‍ അസംതൃപ്തരാവുക എന്നേടത്ത് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വീട്ടമ്മമാര്‍ തൊഴില്‍ തേടുന്നതും ചെയ്യുന്നതും അവരില്‍ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വര്‍ധിക്കുന്നതിന് കാരണമാകും. ഇതിനര്‍ഥം എല്ലാ സ്ത്രീകളും കുടുംബം വിട്ട് നിര്‍ബന്ധമായും തൊഴില്‍ തേടി പോകണം എന്നല്ല. വിദ്യാഭ്യാസ നിലവാരം, കുടുംബ പശ്ചാത്തലം എന്നിവക്കനുസരിച്ച് തങ്ങള്‍ക്കിണങ്ങിയ തൊഴില്‍ കണ്ടെത്തുന്നതും ചെയ്യുന്നതും അഭിലഷണീയമാണ്. പുറത്ത് പോയി തന്നെ തൊഴില്‍ തേടണമെന്നില്ല. വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളും സംരംഭങ്ങളും ഒട്ടനവധിയുണ്ട്.


സ്ത്രീകള്‍ക്ക്, തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചെയ്യാവുന്ന തൊഴിലുകളെയും തൊഴില്‍ ജന്യ കോഴ്സുകളെയും സാധ്യതകളെയും കുറിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാധ്യതകളെ മൂന്ന് തരത്തില്‍ ക്രമീകരിക്കാം.


1. വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികള്‍.


2. സ്വയം സംരംഭകരാവാന്‍ കഴിവും താല്‍പര്യവുമുള്ളവര്‍ക്ക് യോജിക്കുന്ന സംരംഭങ്ങളും പദ്ധതികളും


3. തൊഴില്‍ ജന്യഹ്രസ്വകാല കോഴ്സുകള്‍


വീട്ടിലിരുന്ന് സമ്പാദിക്കാന്‍ തീരുമാനിച്ചാല്‍ ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ വളരെ രസകരമായ ഒരുപാട് സാധ്യതകള്‍ കണ്ടെത്താനാവും. ഓണ്‍ലൈന്‍ തൊഴിലുകള്‍ ഒരര്‍ഥത്തില്‍ തൊഴിലും വിനോദവുമാണ്.


ഓണ്‍ലൈന്‍ ടീച്ചര്‍ (ട്യൂട്ടര്‍)


അമേരിക്കയിലും മറ്റും ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികളില്‍ ഏതാണ്ട് 40-50 ശതമാനം പേരും സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നു. ഇതാണ് എജുക്കേഷന്‍ ഔട്ട് സോഴ്സിംഗ് മേഖലയില്‍ സാധ്യതയേറാന്‍ കാരണമായത്. സയന്‍സിലോ മാത്സിലോ പി.ജിയോ ബി.എഡോ കഴിഞ്ഞവര്‍ക്ക് ഇംഗ്ളീഷ്- പ്രത്യേകിച്ച് ഇംഗ്ളീഷില്‍ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തിയാല്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കാം. ഏതാണ്ട് മാസത്തില്‍ അറുപതിനായിരം രൂപ വരെ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്. ചില സൈറ്റുകളില്‍ രജിസ്റര്‍ ചെയ്ത് അവര്‍ നടത്തുന്ന ടെസ്റുകള്‍ക്ക് വിധേയമായി കഴിവ് തെളിയിച്ചാല്‍ ജോലി ചെയ്യാന്‍ തുടങ്ങാം. വൈറ്റ് ബോര്‍ഡ് പോലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഈ ജോലി വീട്ടിലിരുന്നും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 'ട്യൂട്ടര്‍ വിസ്റ' എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുക.


ഓണ്‍ലൈന്‍ അക്കൌണ്ടിംഗ്


കോയമ്പത്തൂരില്‍ ബി.എസ്.സി ബയോടെക്നോളജി പഠിച്ച ക്രിസ്റീന എന്നെ ബന്ധപ്പെട്ടത് വിദൂര വിദ്യാഭ്യാസം വഴി ചെയ്യാവുന്ന എം.ബി.എകളെ കുറിച്ച് അറിയാനായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ അക്കൌണ്ടിംഗ് തൊഴിലിനൊപ്പം വീട്ടിലിരുന്ന് പഠിക്കാനേ ആവൂ എന്നതുകൊണ്ടാണ് വിദൂര വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബയോടെക്നോളജി പഠിച്ച ആ വിദ്യാര്‍ഥിനി അക്കൌണ്ടിംഗില്‍ വെറും ആറ് മാസത്തെ പരിശീലനം നേടുകയും ഇന്റര്‍നെറ്റ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തരമൊരു സാധ്യതയില്‍ എത്തിച്ചേര്‍ന്നത്. അക്കൌണ്ടിംഗില്‍ ഫിനാന്‍സ്, ഓഡിറ്റിംഗ്, ബില്ലിംഗ് എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഇത്തരം ജോലി ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാം. മോഷ, ഗുരു, ഇലാന്‍സ് എന്നീ വെബ്സൈറ്റുകള്‍ വഴി ഇത്തരം തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനാകും.


കണ്ടന്റ് റൈറ്റിംഗ്


ഈ ലേഖകന്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഉള്ളടക്കവും സര്‍വീസുകളെ കുറിച്ചുള്ള വിശദീകരണങ്ങളും ചേര്‍ക്കേണ്ടിവന്നപ്പോള്‍ അത് ചെയ്യാന്‍ പറ്റിയ ആളുകളെ തേടി ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. പ്രൊഫഷനുകളെല്ലാം വലിയ ചാര്‍ജാണ് പറഞ്ഞിരുന്നത്. അവസാനം വെബ്സൈറ്റ് നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ആലുവയിലെ ഒരു പ്രശസ്ത കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിനിയാണ് ഒരു പേജിന് അഞ്ഞൂറ് രൂപ നിരക്കില്‍ ഈ ജോലി ചെയ്ത് തന്നത്. ഇംഗ്ളീഷില്‍ കഴിവുള്ളവര്‍ക്ക്, ക്രിയാത്മകമായ വിവരണശേഷിയുണ്ടെങ്കില്‍ വളരെ രസകരമായി ചെയ്യാവുന്ന ഒരു ജോലിയാണിത്. വെബ്സൈറ്റ് നിര്‍മാതാക്കള്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ ജോലി അന്വേഷിക്കാവുന്നതാണ്. ബ്രോഷറുകള്‍, പ്രോസ്പെക്ടസുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നവര്‍, പ്രിന്റിംഗ് കമ്പനികള്‍ എന്നിവയില്‍ സാധ്യതകള്‍ ഒരുപാടുണ്ട്.


മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍


വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പിക്കേണ്ടതുണ്ട്. ആശുപത്രികള്‍ ഇത്തരം ജോലികള്‍ ഡോക്ടര്‍മാരെ ഏല്‍പിച്ച് അവരുടെ സമയം കളയാറില്ല. പകരം ഡോക്ടര്‍മാര്‍ വാക്കിലോ വരയിലോ നല്‍കുന്ന സൂചനകള്‍ മാത്രമുപയോഗിച്ച് പുറംകരാര്‍ കമ്പനികളെ ഏല്‍പിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള വിശദ റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങുന്നു. ഈ ജോലി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ എന്ന പേരില്‍ പഠിപ്പിക്കുകയും തൊഴില്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന ചില കമ്പനികള്‍ കേരളത്തിലുമുണ്ട്. കോഴിക്കോട് അസുറെ (AZURE), പുത്തനത്താണിയിലെ ആക്സന്‍, കൊച്ചിയിലെ സ്പെക്ട്രം (SPECTRUM) തിരുവനന്തപുരത്ത് (CDIT)എന്നിവ പഠനവും തൊഴിലവസരവും നല്‍കുന്നു.


പ്രൂഫ് റീഡിംഗ്


ലോകത്തിലെ അറിയപ്പെടുന്ന പ്രസാധകശാലകളെല്ലാം മുഴുസമയ പ്രൂഫ് റീഡര്‍മാരെ വെക്കുന്നതിന് പകരം ഓണ്‍ലൈനായി ഈ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. മാക്മില്ലന്‍, പെന്‍ഗ്വിന്‍ മുതലായ പ്രസാധകശാലകളുടെ വെബ്സൈറ്റില്‍ അവയുടെ ബാക്ക് ആന്റ് സപ്പോര്‍ട്ടില്‍ പ്രവേശിച്ചാല്‍ ഈ തൊഴിലുകള്‍ നമുക്കും തേടാവുന്നതാണ്.


പുറമെ വെബ്സൈറ്റ് ഡിസൈനിംഗ്, ബില്ലിംഗ്, കോഡിംഗ്, മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഓഡിറ്റിംഗ് എന്നീ മേഖലയിലൊരുപാട് തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി നമുക്ക് തേടാവുന്നതാണ്. ഫോട്ടോഷോപ്പ്, എക്സല്‍, പവര്‍പോയിന്റ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഗുരു, മോക്ഷ, ഈസി ജോബ്സ്, ഓണ്‍ലൈന്‍ ജോബ്സ് എന്നിങ്ങനെയുള്ള സൈറ്റുകളിലൂടെ തൊഴില്‍ തേടാവുന്നതാണ്. ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളില്‍ വളരെ പ്രമുഖരാണ് മെക്കാനിക്കല്‍ ടര്‍ക്സ്. എല്ലാവിധ ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ ജോലികളും ഈ സൈറ്റിലൂടെ ലഭ്യമാണ്.


സ്വയം സംരംഭങ്ങള്‍ സാമ്പത്തിക മുന്നേറ്റത്തിനും സ്വയം പര്യാപ്തതക്കും


ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ ഏതാണ്ട് ആറ് മുതല്‍ പത്ത് ശതമാനം മാത്രമേ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുള്ളൂ. ബാക്കിവരുന്ന തൊഴില്‍ശക്തിയില്‍ അധികവും സ്വകാര്യ സംരംഭങ്ങളിലോ സ്വയം സംരംഭങ്ങളിലോ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷവും സ്വയം സംരംഭങ്ങളിലാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ക്കിടയില്‍. ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകള്‍ക്ക് സ്വയം സംരംഭങ്ങളും ചെറുകിട ബിസിനസ് സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകള്‍, കോഴ്സുകള്‍, വായ്പാ പദ്ധതികള്‍ എന്നിവ വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വ്യവസായ വകുപ്പ,് നബാര്‍ഡ്, ചെറുകിട സൂക്ഷ്മ സംരംഭ മന്ത്രാലയം (മിനിസ്ട്രി ഓഫ് മൈക്രോ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) തുടങ്ങി ഒട്ടനവധി കേന്ദ്ര സംസ്ഥാന സംരംഭങ്ങള്‍ ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വനിത സംരംഭങ്ങള്‍ക്കായി പരിശീലന പദ്ധതികള്‍ പ്രൊജക്ട് രൂപ കല്‍പന, സാമ്പത്തിക സഹായം എന്നിവ ഇത്തരം സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികളില്‍ ഒന്നാണ്.


ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍


കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ സ്വയം സംരംഭക പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് പരിശീലന കോഴ്സുകളും വര്‍ക്ക് ഷോപ്പുകളും ജില്ലാവ്യവസായ കേന്ദ്രങ്ങളും നല്‍കിവരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വ്യവസായ കേന്ദ്രം ഫല സംസ്ക്കരണവും സംരക്ഷണവും, പാക്കേജിംഗ്, അച്ചാര്‍ നിര്‍മാണം മുതലായ ഹ്രസ്വകാല പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുകയും പരിശീലനം കഴിഞ്ഞവര്‍ക്ക് ധനസഹായത്തിനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്: 0495 2766035/ എറണാകുളം: 0484 2206022/ തിരുവനന്തപുരം: 0471 2326756


എം.എസ്.എം.ഇ (ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയം)


ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ പരിശീലന പരിപാടികളും കോഴ്സുകളും നല്‍കുക, സാമ്പത്തിക സഹായ സ്രോതസ്സുകളെ കുറിച്ചുള്ള സഹായങ്ങള്‍ നല്‍കുക, പ്രൊജക്ടുകള്‍ നിര്‍മിച്ചുകൊടുക്കുക എന്നിവയാണ് ഇതിന്റെ കീഴിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ ദൌത്യം.


സംഘടനകള്‍ക്കോ ക്ളബ്ബുകള്‍ക്കോ എന്‍.ജി.ഒകള്‍ക്കോ സ്വന്തം നിലക്കോ പ്രദേശികാവശ്യങ്ങള്‍ക്കോ അനുസൃതമായ കോഴ്സുകളും പരിശീലനപരിപാടികളും തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് എം.എസ്.എം. ഇ സഹായം തേടാവുന്നതാണ്. ഇതിന്റെ കേരള കേന്ദ്രത്തിന്റെ നമ്പര്‍: 0487 2360216


നബാര്‍ഡ്


കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നബാര്‍ഡ്. അഗ്രികള്‍ച്ചര്‍ ക്ളിനിക്കുകള്‍, അഗ്രികള്‍ച്ചറല്‍ ബിസിനസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികള്‍ നബാര്‍ഡിന് കീഴിലുണ്ട്.


അഗ്രി ക്ളിനിക്സ്


മണ്ണിനെ കുറിച്ച സാങ്കേതിക വിവരങ്ങള്‍ വിത- കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങള്‍, സഹായങ്ങള്‍, കന്നുകാലികള്‍, സംരക്ഷണ രീതികള്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ഉപദേശം നല്‍കുകയാണ് ഇതിന്റെ ദൌത്യം.


അഗ്രി ബിസിനസ്സ് സെന്റര്‍

കൃഷി ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാര്‍ഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങള്‍ അഗ്രികള്‍ച്ചര്‍ അനുബന്ധ മേഖലകളില്‍ ഡിപ്ളോമ തലത്തിലോ ഹയര്‍ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവര്‍ക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)


ഗ്രാമോധ്യോഗ് റോസ്ഗാര്‍ യോജന (ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി GRY)


ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കി നല്‍കുക. സാമ്പത്തിക സഹായങ്ങള്‍ നല്‍കുക. പരിശീലനം നല്‍കുക എന്നിവയാണ് ഈ പ്രൊജക്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbasree.org)


ബനാനാ ചിപ്സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിര്‍മാണ യൂണിറ്റ്, ജെന്‍സ് ടീഷര്‍ട്ട് നിര്‍മാണം, മസാല നിര്‍മാണം, നൂഡില്‍സ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kvic-regppmegp.in)


സ്വര്‍ണജയന്തി ഷഹരി റോസ്കാര്‍ യോജന (ടഖടഞഥ)


അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴില്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324205 (www.kudumbashree.org)


നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ് ഡവലപ്മെന്റ് (NIESBUD)


ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലന കോഴ്സുകള്‍, തൊഴില്‍ജന്യ കോഴ്സുകള്‍, സ്വയം സംരംഭക പരിശീലനങ്ങള്‍ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. പദ്ധതി ഉപദേശങ്ങള്‍, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. (www.niesbud.nic.in)


രാഷ്ട്രീയ മഹിള കോഷ് (നാഷണല്‍ ക്രെഡിറ്റ് ഫണ്ട് ഫോര്‍ വിമണ്‍)


സ്ത്രീകള്‍ക്കിടയിലെ ചെറുകിട സംരംഭങ്ങള്‍, തൊഴില്‍ പദ്ധതികള്‍ എന്നിവക്കായി സാമ്പത്തിക സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണിത്. ഇതിനെ കേരളത്തിലെ വനിതകളും സംഘടനകളും വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു


മഹിളാ സമൃദ്ധി യോജന (MSY)


ന്യൂനപക്ഷ സമുദായ വനിതകള്‍ക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതല്‍ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പരിശീലനവും പദ്ധതിയും നല്‍കുക. 16നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ.് പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താല്‍പര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക. ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍
**************************

14.ആശുപത്രി മാനേജ്‌മെന്റ്‌കോഴ്‌സുകള്‍ ചെയ്യാം.


കുഗ്രാമങ്ങളില്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. ആതുരസേവനമെന്നത് കോടികള്‍ മറിയുന്ന വമ്പന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. പഞ്ചായത്തുതോറും പുതിയ ആശുപത്രികള്‍ വരുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമല്ല തൊഴില്‍സാധ്യത വര്‍ധിക്കുന്നത്. ഇത്തരം ആതുരകേന്ദ്രങ്ങളുടെ ചിട്ടയോടെയുള്ള നടത്തിപ്പ് ഉറപ്പാക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രൊഫഷനലുകളുടെ മോഹരംഗമാവുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പോലെ നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന കരിയര്‍ സാധ്യതയാണിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്...

കൈയില്‍ വേണ്ടത്?

ആശുപത്രിക്കും രോഗികള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ടയാളാണ് ഹോസ്പിറ്റല്‍ മാനേജര്‍. ആശുപത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം ഉറപ്പാക്കുക മാത്രമല്ല രോഗികള്‍ക്ക് മികച്ച സേവനസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതും മാനേജരുടെ ജോലിയാണ്. ഹൃദ്യമായ പെരുമാറ്റം, സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, നേതൃപാടവം, ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനാവുമെന്ന ആത്മവിശ്വാസം, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയുണ്ടെങ്കില്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശുപത്രി. അതിനാല്‍ ആശുപത്രി മാനേജര്‍മാര്‍ക്കും രാത്രിഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടിവരും.

എന്തൊക്കെയാണ് കോഴ്‌സുകള്‍

ആശുപത്രി സേവനരംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്.

ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍,

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍,

മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍,

എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍,

എം.ഡി./എം.ഫില്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയാണിവ.

ഇതിനു പുറമെ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകള്‍ വേറെയുമുണ്ട്. 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി. ഡിഗ്രി/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ എം.ബി.ബി.എസ്. ബിരുദം തന്നെ യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, ഇന്‍ഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയം, ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാലിലെ കസ്തൂര്‍ഭാ മെഡിക്കല്‍ കോളേജ്, ജമ്മുവിലെ ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നീ മെഡിക്കല്‍ കോളേജുകളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ പി.ജി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടങ്ങളില്‍ ചേരണമെങ്കില്‍ എം.ബി.ബി.എസ്. നിര്‍ബന്ധിത യോഗ്യതയാണ്. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കേ ഇതേ വിഷയത്തില്‍ പി.ജിക്ക് ചേരാനാവൂ.


പഠനം വിദൂരവിദ്യാഭ്യാസത്തിലൂടെ

പി.ജി.,എം.ബി.എ. പഠനത്തിന് പുറമെ വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ വിദൂരവിദ്യാഭ്യാസസംവിധാനങ്ങള്‍ വഴി നടത്തുന്നുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഐ.എസ്.എച്ച്.എ.) ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന രണ്ടു വര്‍ഷത്തെ എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങിന്റെ എക്‌സിക്യുട്ടീവ് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ഇ.എം.ബി.എ.), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (എ.ഡി.എച്ച്.എം.) എന്നീ കോഴ്‌സുകളും വിദൂരവിദ്യാഭ്യാസപദ്ധതി വഴി പഠിച്ചെടുക്കാവുന്നതാണ്. പോണ്ടിച്ചേരി സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകാലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളും എം.എച്ച്.എ. കോഴ്‌സ് നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ്


പ്ലസ്ടു മാര്‍ക്ക്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (ബി.എച്ച്.എം.) കോഴ്‌സിനുള്ള പ്രവേശനം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ച് (ഐ.എച്ച്.എം.ആര്‍.) നടത്തുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകള്‍ക്ക് ചേരാന്‍ അഭിമുഖം മാത്രമേയുള്ളൂ കടമ്പ. എം.ബി.എ. കോഴ്‌സുകള്‍ക്കായുള്ള പൊതു എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാവുന്നതാണ്. മൂന്നുവര്‍ഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.)/മാനേജ്‌മെന്റ് കോഴ്‌സ് കാലാവധി രണ്ടുവര്‍ഷവും (നാല് സെമസ്റ്റര്‍) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനല്‍ പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് (പി.ജി.പി.എച്ച്.എം.) കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് (രണ്ട് സെമസ്റ്റര്‍) കാലാവധി.

പ്രമുഖ സ്ഥാപനങ്ങള്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ എം.ബി.എ., പി.ജി. കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.

1. സിംബിയോസിസ് സെന്റര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ (എസ്.സി.എച്ച്.സി.), പൂനെ: ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്., നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.


2. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്), പിലാനി: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, മുംബൈയിലെ ബോംബെ ഹോസ്പിറ്റല്‍ അമേരിക്കയിലെ ടുലേന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ഫില്‍ കോഴ്‌സാണ് ഇവിടെ നടക്കുന്നത്. ബി.ഇ./ബി.ഫാം./എം്.എസ്.സി./എം.ബി.എ./എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം.


3. അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹൈദരാബാദ്: ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സ് നടത്തുന്ന സ്ഥാപനമാണിത്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.


4. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.) കോഴ്‌സ് നടത്തുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത.


5. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, മണിപ്പാല്‍: ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലുമായി എം.ബി.എ. കോഴ്‌സ് നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പഠനം കേരളത്തില്‍

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എല്‍.ടി., നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്ക് സീറ്റ് സംവരണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്www.universityofcalicut.info. ഫോണ്‍: 0487-2388477.


എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും www.sme.eud.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-6061017.


കേരളസര്‍വകലാശാലയുടെ വിദൂരവിദ്യഭ്യാസവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷന്‍ മൂന്നുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ.), ഒരുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പി.ജി.ഡി.എച്ച്.എച്ച്.എ.) എന്നീ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുമുണ്ട്.


അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ (ലിംസര്‍) എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.


കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.


ഇതിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിവിധ സര്‍വകലാശാലകളുടെ സ്റ്റഡിസെന്ററുകള്‍ വഴിയും എം.എച്ച്.എ. കോഴ്‌സ് പഠിക്കാവുന്നതാണ്. അന്യസംസ്ഥാന സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുമ്പ് അവ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അങ്ങനെ അംഗീകരിച്ചിട്ടില്ലെങ്കില്‍ പി.എസ്.സി. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നത് പ്രയാസകരമാകും.


15.കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം


‘എന്തിനാ മോനേ പഠിക്കുന്നത്’ എന്ന് ചെറുപ്പക്കാരോട് ചോദിച്ചാല്‍ അവരില്‍ പലരും മറുപടി നല്‍കുക ‘കാഡ്’ എന്നായിരിക്കും. എന്താണീ കാഡ് എന്നറിയാത്തതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ സംഭാഷണമവസാനിപ്പിക്കേണ്ടിവരും മുതിര്‍ന്ന പൗരന്‍മാര്‍ക്ക്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് പോലും കാഡിനെക്കുറിച്ച് കൂടുതലറിയില്ല എന്നതാണ് സത്യം. അങ്ങനെയൊരു കോഴ്‌സുണ്ടെന്നല്ലാതെ അതെന്തിന് പഠിക്കണമെന്നോ പഠിച്ചാല്‍ തുറക്കപ്പെടുന്ന തൊഴില്‍സാധ്യതകളെക്കുറിച്ചോ ഒന്നുമറിയാത്തവര്‍ ധാരാളം. ഈയാഴ്ചയിലെ ‘തൊഴില്‍വഴി’കളില്‍ കാഡ് കോഴ്‌സുകള്‍ പരിചയപ്പെടുത്താം.’കാഡ്’ എന്തെന്ന് ആദ്യമറിയാം


വര്‍ഷങ്ങള്‍ മുമ്പ് വരെ കെട്ടിടങ്ങളുടെ പ്ലാനും യന്ത്രങ്ങളുടെ രൂപരേഖയുമെല്ലാം കടലാസിലായിരുന്നു വരച്ചിരുന്നത്. പേപ്പറും പെന്‍സിലുമുപയോഗിച്ച് ഡ്രോയിങ് ബോര്‍ഡില്‍ വരച്ചെടുത്ത അത്തരം രൂപരേഖകള്‍ ഉപയോഗിച്ചാണ് വന്‍ കെട്ടിടങ്ങളും യന്ത്രങ്ങളുമൊക്കെ നിര്‍മിച്ചിരുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വരവോടെ ഇക്കാര്യങ്ങള്‍ ഏറെ എളുപ്പമായി തീര്‍ന്നു. കമ്പ്യൂട്ടര്‍-എയ്ഡഡ് ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിങ് (സി.എ.ഡി.ഡി.) എന്നൊരു സാങ്കേതികശാഖ തന്നെ പിറവിയെടുത്തു. പിന്നീടിത് കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (സി.എ.ഡി.) മാത്രമായി ചുരുങ്ങി. ഇതിനെയാണ് എല്ലാവരും കാഡ് എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിനെ കാഡ് സോഫ്റ്റ്‌വേര്‍ എന്നാണ് പേര്. കാഡിനൊപ്പം തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറാണ് കമ്പ്യൂട്ടര്‍ എയ്ഡഡ് മാനുഫാക്ചറിങ് അഥവാ കാം സോഫ്റ്റ്‌വേര്‍. കമ്പ്യൂട്ടര്‍ നിയന്ത്രിത പ്രൊഡക്ഷന്‍ മെഷിനുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വേറാണ് കാം.

തുടക്കം അറുപതുകളില്‍ .

1960കളുടെ തുടക്കത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള രൂപകല്പനാരീതികളെക്കുറിച്ച് മനുഷ്യന്‍ ചിന്തിച്ചുതുടങ്ങിയിരുന്നു. 1963ല്‍ ഇവാന്‍ സതര്‍ലാന്‍ഡ് എന്ന കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ലോകത്തെ ആദ്യ കാഡ് സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചെടുത്തു. ‘സ്‌കെച്ച്പാഡ്’ എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ അതിനും ആറുവര്‍ഷം മുമ്പ് 1957ല്‍ ഡോ. പാട്രിക് ജെ. ഹാന്റാറ്റി എന്നൊരാള്‍ ‘പ്രോന്റോ’ എന്ന പേരില്‍ ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ എയ്ഡഡ് മാനുഫാക്ചറിങ് (കാം) സോഫ്റ്റ്‌വേര്‍ സംവിധാനം രൂപകല്പന ചെയ്തിരുന്നു. ഇതുകൊണ്ടാകാം ഡോ. ഹാന്‍ റാറ്റിയെ ‘കാഡ് കാമിന്റെ പിതാവ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കലയും ശാസ്ത്രവും ചേര്‍ന്ന് കാഡ്

കലാപരമായ സൃഷ്ടിപരതയും ശാസ്ത്രവും കച്ചവടവുമെല്ലാം ചേരുമ്പോഴാണ് കാഡിലെ ഓരോ ഡിസൈനും പിറവിയെടുക്കുന്നത്. സാധാരണ കടലാസില്‍ വരയ്ക്കുന്ന ചിത്രത്തിലെ രൂപങ്ങളുടെ മുന്‍ഭാഗം മാത്രമേ നമുക്ക് കാണാനാകൂ. എന്നാല്‍ കാഡ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ചിത്രങ്ങളുടെ 3ഡി ദൃശ്യങ്ങളാണ് ലഭ്യമാകുക. ഒരു കെട്ടിടത്തിന്റെ ചിത്രമാണ് വരയ്ക്കുന്നതെങ്കില്‍ അതിന്റെ വശങ്ങളും പുറകുഭാഗവുമെല്ലാം കാണാനാകുമെന്നര്‍ഥം. വേണ്ട ഭാഗങ്ങള്‍ സൂം ചെയ്ത് ക്ലോസപ്പ് ആയി കാണാനും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുമൊക്കെ വളരെ എളുപ്പത്തില്‍ സാധിക്കും.


കാഡ് സോഫ്റ്റ്‌വേര്‍ മാത്രം പോരാ കാഡ് ഡിസൈനുകള്‍ സൃഷ്ടിക്കാന്‍. ഉയര്‍ന്ന ഗുണമേന്മയുള്ള ഗ്രാഫിക്‌സ് കാര്‍ഡുളള കമ്പ്യൂട്ടറും വരയ്ക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പേനയുമൊക്കെ ആവശ്യമാണ്. കാഡ് രൂപകല്പനകള്‍ പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന പ്രത്യേക പ്രിന്ററും കൂടിയുണ്ടെങ്കിലേ കാര്യങ്ങള്‍ എളുപ്പമാകൂ. വരയ്ക്കാനുള്ള കഴിവു മാത്രം പോരാ മികച്ച കമ്പ്യൂട്ടറും പ്രിന്ററുമൊക്കെയുണ്ടെങ്കിലേ കാഡ് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റൂ എന്നര്‍ഥം. അതുകൊണ്ടാണ് കലയും ശാസ്ത്രവും കച്ചടവുമെല്ലാം ചേരുന്നതാണ് കാഡ് രൂപകല്പന എന്ന് പറയാന്‍ കാരണം.


കൈയില്‍ വേണ്ടതെന്ത്?

സൃഷ്ടിപരതയും കലാവാസനയും അല്പം വകതിരിവുമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് കാഡ് കരിയര്‍. കാഡ് ജോലിയുടെ അടിസ്ഥാനം ലേഔട്ടുകളും സ്‌കെച്ചുകളും രൂപപ്പെടുത്തലാണ് എന്നതിനാല്‍ വരയ്ക്കാനുള്ള കഴിവ് ഇക്കൂട്ടര്‍ക്ക് അത്യാവശ്യമായി വേണം. അളവുകള്‍ കൃത്യമായി മനസിലാക്കി അതിനനുസരിച്ച് വരയ്ക്കാനായി കണക്കിലും നല്ല അറിവ് വേണം. ജ്യാമിതിയരൂപങ്ങളിലാണ് കെട്ടിടങ്ങളുടെ ചിത്രം വരയ്‌ക്കേണ്ടത്. അതുകൊണ്ട് തന്നെ ജ്യോമട്രിയിലുള്ള അടിസ്ഥാന അറിവ് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം. മുഴുവന്‍ സമയവും കമ്പ്യൂട്ടറിനെ ആശ്രയിച്ചു ചെയ്യേണ്ട ജോലിയായതിനാല്‍ കമ്പ്യൂട്ടറിലുള്ള അറിവും പുതിയ സോഫ്റ്റ്‌വേറുകള്‍ പഠിച്ചെടുക്കാനുളള സന്നദ്ധതയും ‘കാഡ്’ പഠിക്കുന്നവര്‍ക്കുണ്ടായിരിക്കണം. എല്ലാ മേഖലകളിലും കാഡ് ഉപയോഗിക്കാമെങ്കിലും ആര്‍ക്കിടെക്ചര്‍, സിവില്‍,ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈനിങ് മേഖലകളിലാണ് കാഡിന്റെ ഉപയോഗം കാര്യമായി നടക്കുന്നത്. അതുകൊണ്ട് ഏത് മേഖലയിലെ കാഡ് ഡിസൈനിങാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആ മേഖലയിലുളള വിവരങ്ങള്‍ കൂടി പഠിച്ചെടുക്കേണ്ടിവരും. എങ്കില്‍ മാത്രമേ നല്ല കാഡ് ഡിസൈനറായി പേരെടുക്കാനാകൂ.

എന്ത് പഠിക്കണം?

കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിങ്/കമ്പ്യൂട്ടര്‍ എയ്ഡഡ് എഞ്ചിനിയറിങിന് സഹായിക്കുന്ന നിരവധി കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഓട്ടോകാഡ്, സി.എന്‍.സി. പ്രോ/ഇ, കാറ്റിയ (കമ്പ്യൂട്ടര്‍ എയ്ഡഡ് ത്രി-ഡൈമന്‍ഷനല്‍ ഇന്ററാക്ടീവ് ആപ്ലിക്കേഷന്‍), യു.ജി. (യൂണിഗ്രാഫിക്‌സ്) എന്നിവ ഉദാഹരണങ്ങള്‍. ഈ സോഫ്റ്റ്‌വേറുകളെല്ലാം പഠിപ്പിക്കാനായി പലതരത്തിലുളള കോഴ്‌സുകള്‍ പല സ്ഥാപനങ്ങളിലായി നടക്കുന്നു. സ്ഥാപനങ്ങള്‍ മാറുന്നതനുസരിച്ച് കോഴ്‌സിന് പ്രവേശനം കിട്ടുന്നതിനായി വേണ്ട അടിസ്ഥാനയോഗ്യതയിലും മാറ്റങ്ങള്‍ വരുന്നു. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഓട്ടോമൊബൈല്‍/പ്ലാസ്റ്റിക്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ഡിഗ്രി എടുത്തവര്‍ക്ക് കാഡ് കോഴ്‌സുകള്‍ ചെയ്യാനാകും. മെക്കാനിക്കല്‍/സിവില്‍/ആര്‍ക്കിടെക്ചര്‍/ഇന്റീരിയര്‍ ഡിസൈനില്‍ ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രിയെടുത്തവര്‍ക്ക് ഓട്ടോകാഡില്‍ ഡിപ്ലോമ ചെയ്യാം.


പല എഞ്ചിനിയറിങ് കോളേജിലും കോഴ്‌സിന്റെ ഭാഗമായി ഇപ്പോള്‍ കാഡ് സോഫ്റ്റ്‌വേര്‍ കൂടി പഠിപ്പിക്കുന്നുണ്ട്. കാഡ്/കാം സോഫ്റ്റ്‌വേറില്‍ എം.ഇ./എം.ടെക്ക് എടുക്കാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. എഞ്ചിനിയറിങ് ബിരുദമുള്ളവര്‍ക്ക് ഈ കോഴ്‌സിന് ചേരാം. ബി.ടെക്/ബി.ഇ./എ.എം.ഐ.ഇ. യോഗ്യതയുള്ളവര്‍ക്ക് പുറമെ ബി.എസ്.സി. (മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ. യോഗ്യതയുള്ളവര്‍ക്കും ചില സ്ഥാപനങ്ങള്‍ എം.ടെക് പ്രവേശനം നല്‍കുന്നു.


ഇതിനൊക്കെ പുറമെ പല സ്വകാര്യസ്ഥാപനങ്ങളും കാഡ് സോഫ്റ്റ്‌വേറില്‍ മൂന്ന് മാസം തൊട്ട് ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പത്താം ക്ലാസും പ്ലസ്ടുവുമൊക്കെയാണ് ഈ കോഴ്‌സുകള്‍ ചെയ്യാന്‍ വേണ്ട യോഗ്യത. കാഡ് എന്ന വിഷയത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇത്തരം കോഴ്‌സുകള്‍ മതിയെങ്കിലും കരിയറില്‍ ഉയര്‍ന്ന സ്ഥാനത്തെത്തണമെങ്കില്‍ നല്ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ചേര്‍ന്ന് പഠിക്കേണ്ടതുണ്ട്. ഏതെങ്കിലും എഞ്ചിനിയറിങ് ബ്രാഞ്ചില്‍ ഡിപ്ലോമയെടുത്ത ശേഷം കാഡ് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.


എല്ലാ മേഖലകളിലും കാഡ്


മുമ്പ് ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയര്‍മാരും മെക്കാനിക്കല്‍ എന്‍ജിനിയര്‍മാരും മാത്രമാണ് കാഡ് സഹായം തേടിയിരുന്നതെങ്കില്‍ ഇന്നതല്ല സ്ഥിതി. എല്ലാതരത്തിലുള്ള നിര്‍മാണവിഭാഗങ്ങളും രൂപകല്പനാസ്ഥാപനങ്ങളും കാഡ് കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഓട്ടോമോട്ടീവ്,ഷിപ്പ്ബില്‍ഡിങ്,ഏറോസ്‌പേസ്, പ്രോസ്‌തെറ്റിക്‌സ് മേഖലകളിലെ പുതുരൂപകല്പനകള്‍ പൂര്‍ണമായും കാഡ് അധിഷ്ഠിതമായി മാറിക്കഴിഞ്ഞു. പരസ്യചിത്ര, ഫിലിം നിര്‍മാണരംഗങ്ങളിലും കാഡ് സോഫ്റ്റ്‌വേര്‍ കാര്യമായി ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ അനിമേഷന്‍ രീതിയില്‍ സ്‌പെഷല്‍ ഇഫക്ടുകള്‍ നിര്‍മിക്കാനാണ് ഫിലിമില്‍ കാഡിന്റെ സഹായം തേടുന്നത്. അതുകൊണ്ട് തന്നെ ഏത് വിഷയത്തിലാണ് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ വിഷയത്തിന് അനുയോജ്യമായ കാഡ് കോഴ്‌സ് പഠിക്കാന്‍ ശ്രമിക്കണം. കേരളത്തിലെ എല്ലാ ജില്ലകളിലും കാഡ് കോഴ്‌സ് നടത്തുന്ന സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ആര്‍കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈനിങ് മേഖലകള്‍ക്ക് അനുയോജ്യമായ കാഡ് കോഴ്‌സുകളാണ് മിക്ക വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത്. തൊഴിലവസരങ്ങള്‍ ഒട്ടേറെയുള്ളതുകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. മറ്റുവിഷയങ്ങളില്‍ സഹായകമാകുന്ന കാഡ് കോഴ്‌സുകള്‍ ചെയ്യാന്‍ അധികം പേര്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് വസ്തുത. എല്ലാവരും പോകുന്ന ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ വഴി തന്നെ തിരഞ്ഞെടുക്കാതെ വ്യത്യസ്തമായ കാഡ് കോഴ്‌സുകള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധത കാട്ടണം. എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍സാധ്യതകളും ഇവരെ തേടിയെത്തും.


ആദ്യതൊഴില്‍ ഡ്രാഫ്റ്റര്‍മാരായി

കാഡ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഡ്രാഫ്റ്റര്‍ ജോലിയാണ് ആദ്യമായി ലഭിക്കുക. ഉത്പന്നനിര്‍മാണത്തിനോ കെട്ടിടരൂപകല്പനയ്‌ക്കോ വേണ്ടി ടെക്‌നിക്കല്‍ ഡ്രോയിങുകളും പ്ലാനുകളും നിര്‍മിക്കലാണ് ഇവരുടെ ജോലി. സിവില്‍ എഞ്ചിനിയര്‍മാരുടെയും ആര്‍ക്കിടെക്റ്റുമാരുടെയും കൂടെ ജോലി ചെയ്യുന്നവരെ സ്ട്രക്ചറല്‍ ഡ്രാഫ്റ്റര്‍മാര്‍ എന്ന് വിളിക്കുമ്പോള്‍ മെക്കാനിക്കല്‍,മെഷിനറി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ മെക്കാനിക്കല്‍ ഡ്രാഫ്റ്റര്‍ എന്ന് വിളിക്കുന്നു. ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാഡ് പ്രൊഫഷനലുകള്‍ക്ക് ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റര്‍ എന്നാണ് പേര്. ഈ തസ്തികയില്‍ അല്പകാലം പ്രവര്‍ത്തിച്ച് പരിചയസമ്പന്നത നേടിയാല്‍ പിന്നീട് സ്വന്തം നിലയ്ക്ക് ഡിസൈനിങ് ജോലികള്‍ ഇവരെ തേടിയെത്തും. നാട്ടിലും മറുനാട്ടിലുമായി ആയിരക്കണക്കിന് കാഡ് പ്രൊഫഷനലുകള്‍ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫിലേക്ക് പറക്കുന്ന തൊഴിലന്വേഷികളില്‍ നല്ലൊരു ശതമാനവും എതെങ്കിലും തരത്തിലുള്ള കാഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ക്കെല്ലാം കഴിവിനനുസരിച്ചുള്ള നല്ല ജോലികള്‍ അവിടെ കിട്ടുന്നുമുണ്ട്.


കടലിനെ കൈവെള്ളപോലെറിയുന്ന നാവികര്‍ക്ക് പൗരാണിക കാലം തൊട്ടേ സമൂഹത്തില്‍ നിലയും വിലയുമുണ്ട്. പായ്ക്കപ്പലുകളിലേറി അറിയാദേശങ്ങളിലേക്ക് സഞ്ചാരം നടത്തിയവര്‍ ചരിത്രപുസ്തകങ്ങളില്‍ നായകസ്ഥാനം അലങ്കരിക്കുന്നു. നെഞ്ചുറപ്പും കൈക്കരുത്തും മാത്രം കൈമുതലാക്കി പല കടലുകള്‍ താണ്ടിയ ഈ ധീരന്മാരാണ് ലോകം മാറ്റിമറിച്ചത്.


തീവണ്ടിയും വിമാനങ്ങളുമൊക്കെ വ്യാപകമായതോടെ കപ്പല്‍യാത്രയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും കടല്‍ വഴിയുള്ള ചരക്കുനീക്കം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടിപ്പോള്‍. രാജ്യാന്തര വാണിജ്യത്തിന്റെ സിംഹഭാഗവും കടല്‍വഴിയാണ് നടക്കുന്നത്. ലോകം മുഴുവനും ചരക്കെത്തിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് പടുകൂറ്റന്‍ കപ്പലുകള്‍ നമ്മുടെ കടലുകളിലൂടെ രാവും പകലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ കപ്പലുകളിലെല്ലാമായി ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുമുണ്ട്. മര്‍ച്ചന്റ് നേവി എന്ന കരിയര്‍ ശാഖയുടെ പിറവിക്ക് കാരണവും ഈ കച്ചവടക്കപ്പലുകള്‍ തന്നെ.


16.
മര്‍ച്ചന്റ് നേവി. 

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ കാത്തുസംരക്ഷിക്കുകയെന്ന ദൗത്യമാണ് നേവി അഥവാ നാവികസേനയ്ക്കുളളത്. എന്നാല്‍ രാജ്യാതിര്‍ത്തികള്‍ കടന്നുളള കപ്പലുകളുടെ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന വിഭാഗത്തെയാണ് മര്‍ച്ചന്റ് നേവി എന്ന് വിളിക്കുന്നത്. ഏതെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക സേനാവിഭാഗത്തില്‍ പെടുന്നവരല്ല ഇവര്‍. കപ്പല്‍ യാത്ര സംബന്ധിച്ചുളള രാജ്യാന്തരക്കരാറുകളും ഉടമ്പടികളും പാലിച്ചുകൊണ്ട് വിവിധ തുറമുഖങ്ങളിലടുപ്പിച്ചുകൊണ്ട് വാണിജ്യഇടപാടുകള്‍ നടത്തുകയെന്നതാണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യം. യാത്രാക്കപ്പലുകള്‍, കാര്‍ഗോ ലൈനറുകള്‍, എണ്ണ ടാങ്കറുകള്‍ എന്നിവയിലെല്ലാം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്. സാങ്കേതിക പരിജ്ഞാനവും കടല്‍ ഗതാഗത അറിവുമുള്ള ഇവരില്ലാതെ ഒരു കപ്പലിനും നീങ്ങാനാവില്ല.


കൈയില്‍ വേണ്ടത്

ലക്ഷങ്ങള്‍ പ്രതിമാസ ശമ്പളം കിട്ടുന്ന ജോലിയാണ് മര്‍ച്ചന്റ് നേവി എന്ന് എല്ലാവര്‍ക്കുമറിയാം. കൊച്ചുകുട്ടികളെ പോലും ആകര്‍ഷിക്കുന്ന ഗ്ലാമര്‍ പരിവേഷവും ഈ കരിയറിനുണ്ട്. പക്ഷേ എല്ലാവര്‍ക്കും പറ്റിയതല്ല കടലിലെ ജോലി എന്ന് മനസിലാക്കണം. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലിയല്ല ഇത്. ഭൂഖണ്ഡങ്ങള്‍ തോറും മാസങ്ങള്‍ നീളുന്ന യാത്രയാണ് മര്‍ച്ചന്റ് നേവി ജോലിയുടെ പ്രധാന വൈഷമ്യം. കടല്‍ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ രസമായി തോന്നുമെങ്കിലും കരയില്‍ നിന്ന് അല്പം വിട്ടുനിന്നാല്‍ മനസിലാകും അതിന്റെ ബുദ്ധിമുട്ടുകള്‍. ഒരിക്കല്‍ കപ്പലില്‍ കയറിയാല്‍ ആറുമാസം മുതല്‍ ഒമ്പത് മാസം വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരും. അതിനിടയ്ക്ക് ഓഫും ലീവുമൊന്നും കിട്ടില്ല. മനക്കരുത്തും ആരോഗ്യശേഷിയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടൊരു തൊഴിലാണിത്. രക്തത്തില്‍ അല്പം സാഹസികമനോഭാവവും അറിയാത്ത നാടുകള്‍ കാണാനുളളള മോഹവുമൊക്കെയുള്ളവര്‍ക്ക് ഈ കരിയറില്‍ ശോഭിക്കാനാകും. ഒറ്റയ്ക്കും ടീമായും പ്രവര്‍ത്തിക്കാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനമെടുക്കാനുളള ശേഷി, നേതൃത്വപാടവം എന്നിവയും അത്യാവശ്യമാണ്. ഏറ്റവും പ്രധാനം ഉറ്റവരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ആറുമാസം കടലില്‍ നില്‍ക്കാനുള്ള മനക്കട്ടിയാണ്. ജോലിക്ക് കയറി അടുത്തയാഴ്ച നാട്ടില്‍ പോകണമെന്ന് തോന്നിയാല്‍ കടലില്‍ ചാടി നീന്തുകയേ പോംവഴിയുണ്ടാകൂ. രാവും പകലുമുള്ള ഷിഫ്റ്റുകളിലായി എല്ലു മുറിയെ അധ്വാനിക്കാന്‍ സന്നദ്ധരായവര്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. മികച്ച കാഴ്ചശക്തിയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്.


പല വിഭാഗങ്ങള്‍, പലതരം ജോലികള്‍ .

മര്‍ച്ചന്റ് നേവി എന്ന് വിശാല അര്‍ഥത്തില്‍ പറയുമെങ്കിലും കപ്പലിനുള്ളില്‍ തന്നെ നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി ജോലികളുണ്ട്. കപ്പല്‍ ജോലിയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം. ഡെക്ക്, എഞ്ചിന്‍, സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയാണത്. ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍, സെക്കന്‍ഡ് ഓഫീസര്‍, തേഡ് ഓഫീസര്‍, ജൂനിയര്‍ ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഡെക്ക് വിഭാഗത്തില്‍ പെടുന്നു. ചീഫ് എഞ്ചിനിയര്‍, റേഡിയോ ഓഫീസര്‍, ഇലക്ട്രിക്കല്‍ ഓഫീസര്‍, ജൂനിയര്‍ എഞ്ചിനിയര്‍മാര്‍ എന്നിവരാണ് എഞ്ചിന്‍ വിഭാഗത്തിലെ പ്രധാനികള്‍. സര്‍വീസ് വിഭാഗത്തിലാണ് കിച്ചന്‍, ലോണ്ട്‌റി, മെഡിക്കല്‍, മറ്റ് സേവനവിഭാഗങ്ങള്‍ എന്നിവയൊക്കെ പെടുന്നത്. ഈ ജോലികളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണമെങ്കില്‍ അതിന് പറ്റിയ കോഴ്‌സുകള്‍ ചെയ്യേണ്ടതുണ്ട്.


കപ്പലിന്റെ മുഴുവന്‍ ചുമതലയും ക്യാപ്റ്റന്റെ പക്കല്‍ നിക്ഷിപ്തമാണ്. ക്യാപ്റ്റന് തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനാണ് ഫസ്റ്റ് മേറ്റ് എന്ന് അറിയപ്പെടുന്ന ചീഫ് ഓഫീസര്‍. ഡെക്കിലെ കീഴ്ജീവനക്കാര്‍ക്ക് ജോലികള്‍ വീതിച്ചുകൊടുക്കുക, കപ്പലില്‍ അച്ചടക്കം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ചീഫ് ഓഫീസറുടെ പ്രധാനജോലികള്‍. ചീഫ് ഓഫീസര്‍ക്ക് താഴെയാണ് സെക്കന്‍ഡ് ഓഫീസര്‍ പദവി. കപ്പലിന്റെ ദിശാസൂചികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക, ആവശ്യമായ ചാര്‍ട്ടുകള്‍ തയ്യാറാക്കുക, തുറമുഖങ്ങളുമായുളള ഇ-മെയില്‍ ഇടപാടുകള്‍ നടത്തുക എന്നതൊക്കെയാണ് ഇവരുടെ ജോലി. കപ്പലിലെ സുരക്ഷാസംവിധാനങ്ങളുടെ പൂര്‍ണചുമതല തേഡ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും.


ഇനി എഞ്ചിന്‍ വിഭാഗത്തിലെ ജോലികള്‍ നോക്കാം. കപ്പലിന്റെ എഞ്ചിന്‍ മുറിയുടെ പൂര്‍ണ ഉത്തരവാദിത്തം ചീഫ് എഞ്ചിനിയറുടെ ചുമലിലാണ്. വിവിധ തരത്തിലുളള എഞ്ചിനുകള്‍, ബോയ്‌ലറുകള്‍, കപ്പലിനുള്ളിലെ ഇലക്ട്രിക്കല്‍ വയറിങ്, സാനിട്ടറി സംവിധാനങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കേണ്ടതിന്റെ നേതൃത്വം ചീഫ് എഞ്ചിനിയര്‍ക്കാണ്. ഇദ്ദേഹത്തെ സഹായിക്കാനായി സെക്കന്‍ഡ്,തേഡ്,ഫോര്‍ത്ത്,ഫിഫ്ത്ത് എഞ്ചിനിയര്‍മാരും ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും. കപ്പലിലെ വയര്‍ലെസ് സംവിധാനവും സിഗ്നല്‍ പ്രക്ഷേപണവുമൊക്കെ നിയന്ത്രിക്കുന്ന ജോലിയാണ് റേഡിയോ ഓഫീസറുടേത്. കപ്പലിലെ വയറിങ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുക എന്നതാണ് ഇലക്ട്രിക്കല്‍ ഓഫീസറുടെ ജോലി.


കപ്പല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സമയാസമയങ്ങളില്‍ ഭക്ഷണമുണ്ടാക്കി വിളമ്പുക, അവരുടെ വസ്ത്രങ്ങള്‍ അലക്കുക, മുറികള്‍ വൃത്തിയാക്കുക എന്നതൊക്കെ സര്‍വീസ് വിഭാഗത്തിന്റെ ജോലികളില്‍ പെടുന്നു.

എന്ത് പഠിക്കണം?


പത്താം ക്ലാസ് കഴിഞ്ഞും പ്ലസ്ടു കഴിഞ്ഞും ചേരാവുന്ന പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കപ്പലുകളില്‍ ജോലി നേടാനാകും. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഓഫീസിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സുകള്‍ സര്‍ക്കാര്‍,സ്വകാര്യമേഖലകളിലായി നടക്കുന്നു. പലതരത്തിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ,എഞ്ചിനിയറിങ് കോഴ്‌സുകള്‍ കപ്പല്‍ജോലിക്കാര്‍ക്കായി നടത്തുന്നുണ്ട്. ആദ്യം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെക്കുറിച്ച് പറയാം.


പ്രീ-സീ ട്രെയിനിങ്: ജനറല്‍ പര്‍പ്പസ് ട്രെയിനിങ് (ജി.പി.ടി.) എന്നും പേരുളള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആറുമാസം ദൈര്‍ഘ്യമുള്ളതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 40 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായ 17നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. കപ്പല്‍ എഞ്ചിന്റെ പരിപാലനവും ഡെക്കിലെ ജോലികളുമാണ് പാഠ്യവിഷയങ്ങള്‍. ഇതിന് പുറമെ മൂന്ന് മാസത്തെ ഡെക്ക് റേറ്റിങ് പ്രീ-സീ കോഴ്‌സ്, എഞ്ചിന്‍ റേറ്റിങ് പ്രീ-സീ കോഴ്‌സ്, നാല് മാസത്തെ സലൂണ്‍ റേറ്റിങ് പ്രീ-സീ കോഴ്‌സ് എന്നിവയുമുണ്ട്. 


ഡെക്ക് കേഡറ്റായാണ് ജോലി ആഗ്രഹിക്കുന്നതെങ്കില്‍ നോട്ടിക്കല്‍ സയന്‍സില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്‌സിന് ചേരാനാകും.


കപ്പലില്‍ എഞ്ചിനിയര്‍ ഗ്രേഡിലുളള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബി.ഇ. മറൈന്‍ എഞ്ചിനിയറിങ്, ബി.എസ്.സി. നോട്ടിക്കല്‍ ടെക്‌നോളജി, ബി.എസ്.സി. നോട്ടിക്കല്‍ സയന്‍സ്, എന്നീ കോഴ്‌സുകളില്‍ ഏതെങ്കിലും ചെയ്യണം. ആര്‍ട്‌സ് വിഷയങ്ങളില്‍ ഡിഗ്രി കഴിഞ്ഞിറങ്ങിയവര്‍ക്ക് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സില്‍ എം.ബി.എ. ചെയ്തുകൊണ്ട് കപ്പലുകളില്‍ ജോലിക്ക് കയറാം.

എവിടെ പഠിക്കാം ?

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ കേന്ദ്രസര്‍വകലാശാലയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു.). ഐ.എം.യുവിന്റെ കീഴിലായി ടി.എസ്. ചാണക്യ, മറൈന്‍ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എല്‍.ബി.എസ്. കോളേജ് എന്നീ മൂന്ന് ക്യാമ്പസുകള്‍ മുംബൈയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ കൊല്‍ക്കത്ത, വിശാഖപ്പട്ടണം, കാരയക്കല്‍, കാണ്ട്‌ല, കൊച്ചി എന്നിവിടങ്ങളിലും ഐ.എം.യുവിന് ക്യാമ്പസുകളുണ്ട്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്, കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ ധാരാളം സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ കോഴ്‌സുകള്‍ നടത്തുന്നു.

കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, ഭുവനേശ്വറിലെ സി.വി.രാമന്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്, ഉത്തര്‍പ്രദേശിലെ ഇന്റര്‍നാഷനല്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെയിലെ മഹാരാഷ്ട്ര അക്കാദമി ഓഫ് നേവല്‍ എജ്യുക്കേഷന്‍, മംഗലാപുരത്തെ മാംഗ്ലൂര്‍ മറൈന്‍ കോളേജ് ആന്‍ഡ് ടെക്‌നോളജി, കോയമ്പത്തൂരിലെ പാര്‍ക്ക് മാരിടൈം അക്കാദമി, മധുരൈയിലെ ആര്‍.എല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോട്ടിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളില്‍ ഐ.എം.യു. അംഗീകാരത്തോടെ ബി.ടെക് മറൈന്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്നു.

കടപ്പാട് : തൊഴില്‍വഴി

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ