മരുന്നുകള് മരിക്കുമോ? ഇല്ല, രാസവസ്തുക്കള് മരിക്കില്ല.
പക്ഷേ, പല ആന്റി ബയോട്ടിക് മരുന്നുകളുടെയും ഫലസിദ്ധി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ മരുന്നെന്നനിലയില് അവ മരിക്കുകയാണ്. കഴിഞ്ഞ 80 വര്ഷമായി കോടിക്കണക്കിന് രോഗികള്ക്ക് ആശ്വാസം നല്കിയ പെന്സിലിന് ഉള്പ്പടെയുള്ള മരുന്നുകളുടെ അവസ്ഥയാണിത്.
തങ്ങളെ കൊന്നൊടുക്കുന്ന മരുന്നുകള്ക്കെതിരെ പ്രതിരോധശക്തി നേടുകയാണ് ഇന്നത്തെ ബാക്റ്റീരിയകള്. ഇതിന് പല കാരണങ്ങളുണ്ട്. ലളിതമായ കൃത്യതയുള്ള പരിശോധനാ സംവിധാനങ്ങളുടെ അഭാവമാണ് അതിലൊന്ന്.
ആന്റിബയോട്ടിക് മരുന്നുകളില്ലെങ്കില് ശസ്ത്രക്രിയകള് മുടങ്ങും. ചെറിയ മുറിവുകള്പോലും മാരകമായി മാറാം. പല രോഗങ്ങള്ക്കും ചികില്സയില്ലാതാകും. പുതിയ മരുന്നുകള് കണ്ടെത്തുകയെന്നതാണ് സ്വാഭാവിക പ്രതിവിധി. പക്ഷെ, 50,000 കോടി രൂപ വരെ ചെലവുള്ള 10-15 വര്ഷം നീളുന്ന ഇത്തരം ഗവേഷണങ്ങളോട് വന് ഔഷധക്കമ്പനികള്ക്ക് താല്പ്പര്യമില്ല. കാരണം സാമ്പത്തികം തന്നെ, വന് വില ഈടാക്കിയാലേ മുടക്കുമുതലും പലിശയും തിരികെ കിട്ടൂ, അതിനും പരിമിതികളുമുണ്ട്.
അപ്പോള്പ്പിന്നെ നിലവിലുള്ള മരുന്നുകളുടെ ആയുസ് കൂട്ടുകയെന്നതാണ് പ്രായോഗികം. മരുന്നുകളുടെ ഫലസിദ്ധി കുറയാനുള്ള പ്രധാന കാരണം അമിതവും അനാവശ്യവുമായ ഉപയോഗമാണ്. എളുപ്പം ഫലമറിയാവുന്ന ലളിതമായ ടെസ്റ്റുകളില്ലാത്തതിനാല് ഡോക്റ്റര്മാര് ഊഹത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില് മരുന്ന് കുറിക്കുകയാണ്. ഇത് മനസിലാക്കിയ ലോകാരോഗ്യ സംഘടന പ്രവര്ത്തനനിരതമായി. അതിന്റെ ഫലമാണ് 'ആന്റി ബയോട്ടിക് ചലഞ്ച്' (Antibiotic Challenge).
300 വര്ഷമായി ബ്രിട്ടനില് പ്രവര്ത്തിക്കുന്ന നെസ്റ്റ (Nesta) എന്ന സ്ഥാപനം ലളിതവും ഫലപ്രദവുമായ ഒരു 'ടെസ്റ്റ്' കണ്ടുപിടിക്കുന്നവര്ക്ക് ഒരു കോടി പവന് (ഏകദേശം 97 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. സമ്മാനത്തിന്റെ പേര് ലോന്ജിറ്റിയൂഡ് പ്രൈസ് (Longitude prize) എന്നാണ്. ലോകത്തെവിടെയുമുള്ള അവികസിത ഗ്രാമത്തിലും ലബോറട്ടറി സഹായമില്ലാതെ എളുപ്പം ഏറ്റവും കുറഞ്ഞ ചെലവില് നടത്താവുന്ന പരിശോധനാരീതിയാണ് വികസിപ്പിക്കേണ്ടത്. ഫലം 30 മിനിറ്റിനകം കിട്ടണം. ആന്റിബയോട്ടിക് നല്കണോ? എങ്കില് ഏത് മരുന്ന്, എങ്ങനെ എന്നൊക്കെ കൃത്യമായി പരിശോധനയിലൂടെ അറിയണം. 2019 ഡിസംബര് 31 വരെ സമയമനുവദിച്ചിട്ടുണ്ട്. പങ്കെടുക്കാന് താല്പ്പര്യമുള്ളവര് പേര് രജിസ്റ്റര് ചെയ്യണം. കൂടുതല് വിവരങ്ങള് longitudeprize.org എന്ന വെബ്സൈറ്റില് ലഭ്യമാണ്.
ഫലപ്രദമായ പരിശോധനയിലൂടെ ആന്റിബയോട്ടിക് ആവശ്യമായ അളവില് കൃത്യമായ ഇടവേളകളില് അനിവാര്യമായ സന്ദര്ഭങ്ങളില് മാത്രം നല്കുമ്പോള് ആന്റിബയോട്ടിക് റെസിസ്റ്റന്റ് കുറയും. അങ്ങനെ നിലവിലുള്ള മരുന്നുകള് കൂടുതല് കാലം ഫലംനല്കും. ഇതാണ് കണക്കുക്കൂട്ടല്.
ആന്റിബയോട്ടിക് ചലഞ്ചില് ആര്ക്കും പങ്കെടുക്കാം. വ്യക്തികള്, കമ്പനികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ഗവേഷണ സ്ഥാപനങ്ങള്, ഇവയുടെയെല്ലാം കണ്സോര്ഷ്യം - ഇങ്ങനെ ഏതുമാകാം. ഡോക്റ്റര്, ബയോമെഡിക്കല് എന്ജിനീയര്, സിന്തറ്റിക്/മോളിക്യുലര് ബയോളജി, മെറ്റീരിയല് സയന്സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധര് തുടങ്ങിവര്ക്കെല്ലാം ഇതൊരു സുവര്ണാവസരമാണ്. വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ കൂട്ടായ്മയാണ് ഇതിനേറ്റവും അനുയോജ്യം. കനത്ത തസ്തികാനാമങ്ങളോ ബിരുദങ്ങളോ ഇല്ലാത്തവര്ക്കും ഈ ഗവേഷണപ്പന്തയത്തില് പങ്കെടുത്ത് അല്ഭുുതങ്ങള് സൃഷ്ടിക്കാനവസരമുണ്ട്.
ബുദ്ധിയും അറിവും വാശിയും ചുമതലാബോധവുമുള്ള ധാരാളംപേര് മല്സരിക്കുന്ന ഈ ഗവേഷണത്തില് സ്വന്തം വൈദഗ്ധ്യം ലോകത്തിന് മുന്നില് പ്രകടിപ്പിക്കുന്നത് കേരളീയരായ നമുക്കുമാകാം അല്ലേ?
* പകര്ച്ച വ്യാധികള് വന്നാല് താറാവുകളെപ്പോലെ മനുഷ്യരെ കൊന്നൊടുക്കാന് പറ്റില്ലല്ലോ. - See more at: http://www.dhanamonline.com/ml/articles/details/142/2090#sthash.EmrwoNdp.dpuf
ഇതാ, ഒരു ഗവേഷണപ്പന്തയം സമ്മാനം 97 കോടി രൂപ!
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'... Column By K Narayananകെ.നാരായണൻ Oct 6, 2014: ഒരു നാണയത്തിന് രണ്ടു വശം എന്നത് പോലെ തന...
-
എനെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം ഓര്മ വന്നത് ശരീരത്തിലെ ടോപ് അവയവമായ തലയെ കുറിച്ചാണ്. അപ്പോ പിണെ കാത്തുനിന്നില്ല തലയിലെ മര്മ്മപ്രധാനമായ ...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
-
വാര്ത്തകള് വിരല്ത്തുമ്പില് Asainet News –നേരോടെ-നിര്ഭയം-നിരന്തരം നിങ്ങളുടെ കമ്പ്യൂട്ടറില് ഏഷ്യാനെറ്റ് ന്യൂസ് ടീവി ലഭിക്കാന് ത...
-
സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ് പാൻ കാർഡ്. അനധികൃതമായ പണഇടപാടുകളും കള്ള പ്പണവും തടയാനായിട്ടാണ് ആദായനികു തി വകുപ്പ് പാ...
Popular Posts
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |