മഴമറയില്‍ തുറസ്സായ സ്ഥലത്തെ കൃഷിയെ അപേക്ഷിച്ച് രണ്ടുമുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലായതിനാല്‍ പച്ചക്കറി ഉത്പാദനവും കൂടുതലാണ്. നേരത്തേ കായ്ക്കുന്നുവെന്നതും മഴമറകൃഷിയിലെ മേന്മതന്നെ. കീടബാധ കാണുന്നില്ല എന്നത് മഴമറയുടെ തിളക്കം കൂട്ടുന്നു. മുള ഉള്‍പ്പെടെ നമുക്ക് ലഭ്യമായ വസ്തുക്കള്‍ ഉപയോഗ
കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറിയുത്പാദനം നടക്കാത്ത കാര്യം. കനത്ത മഴ വില്ലനാവുന്നിടത്ത് പച്ചക്കറികൃഷി നിന്നുപോകുന്നതും സ്ഥിരം കാഴ്ച. ഇതിനൊരു പരിഹാരമാവുകയാണ് മഴമറകൃഷി. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ കൃഷിക്കൊരു കുടയാണ് മഴമറ അഥവാ റെയിന്‍ ഷെല്‍റ്റര്‍.
മഴമറയില്‍ തുറസ്സായ സ്ഥലത്തെ കൃഷിയെ അപേക്ഷിച്ച് രണ്ടുമുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലായതിനാല്‍ പച്ചക്കറി ഉത്പാദനവും കൂടുതലാണ്. നേരത്തേ കായ്ക്കുന്നുവെന്നതും മഴമറകൃഷിയിലെ മേന്മതന്നെ. കീടബാധ കാണുന്നില്ല എന്നത് മഴമറയുടെ തിളക്കം കൂട്ടുന്നു. മുള ഉള്‍പ്പെടെ നമുക്ക് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് മഴമറ തയ്യാറാക്കാം. മുളയോ ജി.ഐ. പൈപ്പോ ഉപയോഗിച്ച് കൂടാരം വളച്ചെടുക്കുന്നതാണ് ആദ്യഘട്ടം. സുതാര്യമായ പോളി എത്തിലീന്‍ ഷീറ്റാണ് മറയ്ക്കാനായി ഉപയോഗിക്കുന്നത്. 200 മൈക്രോണ്‍ കനമുള്ള ഷീറ്റ് മാത്രമേ മഴമറയ്ക്ക് പാടുള്ളൂ. മധ്യത്തിലായി രണ്ടു മീറ്ററും അരികിലായി ഒരു മീറ്ററും പൊക്കമാണ് മഴമറയുടെ അഴകളവ്.
പ്രശ്‌നക്കാരനായ അള്‍ട്രാവയലറ്റ് വികിരണങ്ങളെ തുരത്തി മഴമറയ്ക്കകത്ത് ചൂടും ആര്‍ദ്രതയും ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് പച്ചക്കറികൃഷിയിലെ വിജയരഹസ്യം. മുകള്‍ഭാഗം മാത്രം മറച്ചാല്‍ത്തന്നെ മഴമറയ്ക്കകത്ത് രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. മുകളിലെ പോളി എത്തിലീന്‍ ഷീറ്റിനൊപ്പം നാലുഭാഗത്തും കീടവല ഉപയോഗിച്ച് മറയ്ക്കുകയാണെങ്കില്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കൂടുക.
ഒന്നരസെന്റ് സ്ഥലത്തെ മഴമറകൃഷിയില്‍നിന്നും ഒരു കുടുംബത്തിനുവേണ്ട പച്ചക്കറി വര്‍ഷം മുഴുവനും ഉറപ്പിക്കാം. കക്കിരിയും തക്കാളിയും വെണ്ടയും പയറുമെല്ലാം മഴമറയില്‍ കൃഷി ചെയ്യാം വളരെ കൂടിയ മുതല്‍മുടക്കും സങ്കീര്‍ണമായ സാങ്കേതികവിദ്യയും ഹൈടെക് ഫാമിങ്ങിലെ പ്രശ്‌നമാകുമ്പോള്‍ മഴമറയ്ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല.
വീണാറാണി. ആര്‍