ദോഹ: ഖത്തറില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്ക് വിധേയമായ,  പുതിയ തൊഴില്‍ നിയമം ഉടന്‍  നടപ്പില്‍വരുമെന്ന് ആഭ്യന്തര-തൊഴില്‍ മന്ത്രാലയം അധികൃതര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം  നിര്‍ത്തലാക്കുന്നതും വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ്  അനുമതി നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നതുമാവും  പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് (കഫാല)  സമ്പ്രദായത്തിന് പകരം കരാര്‍ സമ്പ്രദായമാണ് നടപ്പിലാക്കുക. ഇതനുസരിച്ച്  തൊഴിലാളിയും സ്പോണ്‍സറും തമ്മിലുളള തൊഴില്‍ കരാറില്‍ എത്ര വര്‍ഷമാണോ  രേഖപ്പെടുത്തുന്നത്,  അത് പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ  സ്പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം. ഇതിന് നിലവിലുളള സ്പോണ്‍സറില്‍  നിന്ന് രേഖകളൊന്നും ആവശ്യമില്ല. തൊഴില്‍ കാലവധി വ്യക്തമാക്കാത്ത കരാറാണെങ്കില്‍  അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് ജോലി മാറാമെന്നും പുതിയ നിയമം  അനുവദിക്കുന്നു. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്സും കരട് രൂപം പരിശോധിച്ച  ശേഷമാണ് നിയമം നടപ്പില്‍വരുത്തുക.
  എക്സിറ്റ് പെര്‍മിറ്റ് നല്‍കാനുളള അധികാരം  സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുന്നതാണ് നിയമത്തിലെ ശ്രദ്ധേയമായ കാര്യം.  ഇതിന് പകരം ആഭ്യന്തര മന്ത്രാലയത്തിലെ മെട്രാഷ് ടു സംവിധാനം വഴി രാജ്യത്ത് നിന്ന്  പുറത്തുപോകാനുളള എക്സിറ്റ് പെര്‍മിറ്റിന് നേരിട്ട് ലഭിക്കും. അപേക്ഷകന്‍െറ പേരില്‍  കേസുകളും മറ്റും ഇല്ളെന്ന് ഉറപ്പുവരുത്തി  72 മണിക്കൂറിനകം എക്സിറ്റ് പെര്‍മിറ്റ്  അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അപേക്ഷിച്ച ഉടന്‍തന്നെ എക്സിറ്റ് പെര്‍മിറ്റ്  നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ വരുത്തിവെക്കുന്ന സാമ്പത്തിക  ബാധ്യതകള്‍ക്ക് തൊഴിലുടമ ഉത്തരവാദികളായിരിക്കില്ളെന്നും പുതിയ പ്രഖ്യാപനം  വ്യക്തമാക്കുന്നു.
  അനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം  വെക്കുന്നതിനുള്ള പിഴ  10,000 റിയാലില്‍ നിന്ന്  50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.  രാജ്യത്തെ മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കും,  തമാസ സൗകര്യത്തിന്  നിശ്ചിത നിലവാരം നിശ്ചയിക്കും,  വൈകി ശമ്പളം നല്‍കുന്ന സ്ഥപനങ്ങള്‍ക്കെതിരെ കടുത്ത  പിഴ ഉള്‍പ്പെടെയുളള ശിക്ഷ നല്‍കും തുടങ്ങിയവയും വീണ്ടും പ്രഖ്യപിച്ചു. ഇത്തരം  കാര്യങ്ങള്‍ ഉറപ്പുവരുത്താനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍  300 പരിശോധകരെ  നിയമിക്കും. ഇവര്‍ക്ക് ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കുമെന്നും ഈ വര്‍ഷം  അവസാനപ്പോടെ നിയമനം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
  പുതിയ  പരിഷ്കാരങ്ങള്‍ ഉള്‍ക്കൊളളുന്ന തൊഴില്‍ കരാറിന്‍െറ മാതൃക ഉടന്‍ വിതരണം  ചെയ്യും.
  നിലവിലുളള കരാറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലവധി കൂടി  ഉണ്ടായിരിക്കുമെന്നും ഒരു വര്‍ഷം കൊണ്ട് പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുളള  കരാര്‍ ന നടപ്പിലാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെടും. ഗാര്‍ഹിക  തൊഴിലാളികളുള്‍പ്പെടെ എല്ലാവര്‍ക്കും ഇവ ബാധ്യസ്ഥതമായിരിക്കും. രാജ്യത്ത് ട്രേഡ്  യൂനിയനുകള്‍ അനുവദിക്കുതിനെ പറ്റി പഠനം നടക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി  അധികൃതര്‍ വ്യക്തമാക്കി.
  അതെസമയം,  നിയമത്തെക്കുറിച്ച് കൂടുതല്‍ വിശദാംശംങ്ങള്‍  വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യറായില്ല.
  നിയമം എപ്പോള്‍ മുതല്‍ നടപ്പിലാക്കും,  തൊഴില്‍ കരാറിന്‍െറ കാലവധി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുമോ,  രാജ്യത്ത്  നിന്ന് വിസ ക്യാന്‍സല്‍ ചെയ്ത് പുറത്തുപോയവര്‍ക്ക് പുതിയ പരിഷ്കാരത്തിന്‍െറ  അടിസ്ഥാനത്തില്‍ ഉടന്‍ തിരിച്ച് വരുന്നത് സാധ്യമാണോ തുടങ്ങിയ അവ്യക്തതകള്‍  ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
  വരും ദിവസങ്ങളില്‍ നിയമത്തിന്‍െറ വിശദാംശങ്ങള്‍  ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. രാജ്യത്തെ വിദേശ തൊഴിലാളികള്‍  ഉള്‍പ്പെടെയുള്ളവര്‍ നിയമം ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  വന്‍ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ വ്യവസ്ഥകളിലെ അവ്യക്തത കാരണം നിരാശ  പ്രകടിപ്പിച്ചു.
  അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ബോര്‍ഡര്‍ പാസ്പോര്‍ട്ട്  ആന്‍റ് എക്സ്പാട്രിയറ്റ് അഫേഴ്സ് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അതീഖ്,  ആഭ്യന്തര  മന്ത്രാലയത്തിലെ മനുഷ്യാവകാശ സമിതി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി,  ആഭ്യന്തര മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ മാനേജര്‍ അലി അഹ്മദ് അല്‍ ഖുലൈഫി,  ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍റൈറ്റ്് ഡിപ്പാര്‍ട്ട്മെന്‍റ് സാലിഹ്  സഈദ് അല്‍ സഹ്വി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കടപ്പാട്: മാധ്യമം ന്യൂസ്
