ചിക്കന് ടിക്ക, പ്രോണ്സ് ചീസ് ഫ്രൈ, ഗോബി മഞ്ചൂരിയന് തയ്യാറാക്കും വിധം
ചൈനീസ് വിഭവങ്ങള് നമ്മുടെ നാട്ടില് ജനപ്രീതിയാര്ജിച്ചു കഴിഞ്ഞു. ഇത് വളരെ രുചികരവും പുതുമയുള്ളതുമാണ്. എണ്ണയും മസാലയും കുറഞ്ഞതോതില് ഉപയോഗിക്കുന്നു. പച്ചക്കറികള് ധാരാളം അടങ്ങിയിരിക്കും. കഷ്ണങ്ങളാക്കിയ പച്ചക്കറികളും കൃത്യമായ അളവിലുള്ള സോസുകളും കോണ്ഫ്ളോറും മറ്റ് ചേരുവകളും തയ്യാറായാല് വളരെ വേഗം ചൈനീസ് മീല് ഉണ്ടാക്കാം.
ചേരുവകള് തയ്യാറായാല് പാചകം എളുപ്പമായിരിക്കും. നോണ്വെജ് വിഭവങ്ങളില് ചിക്കന് കൂടുതലായി ഉപയോഗിക്കുന്നു. മേല്ത്തരം സോസുകളും വിനിഗറും ഉപയോഗിക്കണം. പച്ചക്കറികള് പെട്ടെന്ന് ഇളക്കി വഴറ്റണം, കൂടുതല് വേവ് പാടില്ല. നെയ്യ് ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല, ഓയില് മാത്രം ഉപയോഗിക്കുന്നു.
ചില ചൈനീസ് വിഭവങ്ങള് തയ്യാറാക്കുന്ന വിധം
ചിക്കന് ടിക്ക
1. ചിക്കന് (ബോണ്ലെസ്) - 250 ഗ്രാം,
ചതുരക്കഷ്ണങ്ങളാക്കുക
2. തൈര് - 2 ടേബിള് സ്പൂണ്
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്
4. ചെറുനാരങ്ങനീര് - ഒരു ടീസ്പൂണ്
5. ജീരകപ്പൊടി - അര ടീസ്പൂണ്
6. കസൂരി മേത്തി - അര ടീസ്പൂണ്
7. ചാട്ട് മസാല - അര ടീസ്പൂണ്
8. ബട്ടര് - 50 ഗ്രാം
9. റെഡ് കളര് - ഒരു നുള്ള്
10. ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
2 മുതല് 6 വരെയുള്ള ചേരുവകള് ചുവന്ന കളറും ചേര്ത്ത് യോജിപ്പിച്ച് ചിക്കനില് പുരട്ടി 10-15 മിനിറ്റ് വെക്കുക. ഓവനിലെ കമ്പിയില് കോര്ത്ത് 10 മിനിറ്റ് ഗ്രില് ചെയ്യുക. കമ്പിയില്നിന്ന് ഊരിയെടുത്ത് ഉരുക്കിയ ബട്ടര് പുരട്ടി ചാട്ട് മസാല വിതറി. സോസോ, ചട്നിയോ ചേര്ത്ത് സര്വ് ചെയ്യാം.
ഫ്രൈഡ് ചിക്കന് വിത്ത് സോസ്
1. ചിക്കന് - 500 ഗ്രാം
2. മൈദ - കാല്ക്കപ്പ്
3. കോണ്ഫ്ളോര് - ഒരു ടേബിള് സ്പൂണ്
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള് സ്പൂണ്
5. കുരുമുളകുപൊടി - 3 ടീസ്പൂണ്
6. വിനിഗര് - 2 ടേബിള് സ്പൂണ്
7. ഉള്ളി പൊടിയായി
അരിഞ്ഞത് - 2 ടേബിള് സ്പൂണ്
8. പച്ചമുളക് പൊടിയായി
അരിഞ്ഞത് - 2 എണ്ണം
9. വെളുത്തുള്ളി നുറുക്കിയത് - ഒരു ടേബിള് സ്പൂണ്
10. ചില്ലി സോസ് - 2 ടേബിള് സ്പൂണ്
11. ടൊമാറ്റോ കെച്ചപ്പ് - 2 ടേബിള് സ്പൂണ്
12. പഞ്ചസാര - ഒരു ടീസ്പൂണ്
13. കോണ്ഫ്ളോര് - ഒരു ടീസ്പൂണ്
14. വിനിഗര് - ഒരു ടേബിള് സ്പൂണ്
15. സെലറി, ഉള്ളിത്തണ്ട് - 2 ടേബിള് സ്പൂണ്
16. ഉപ്പ്, എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന് ചെറിയ കഷ്ണങ്ങളാക്കി 2 ടീസ്പൂണ് കുരുമുളകുപൊടിയും വിനിഗറും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും പുരട്ടി ഒന്നോ രണ്ടോ മണിക്കൂര് വെക്കുക. മൈദയും കോണ്ഫ്ളോറും ഒരു ടീസ്പൂണ് കുരുമുളകുപൊടിയും ഉപ്പും വെള്ളവും ചേര്ത്ത് ഒരു ബാറ്റര് തയ്യാറാക്കുക. പുരട്ടി വെച്ച ചിക്കന് കഷ്ണങ്ങള് ഈ ബാറ്ററില് മുക്കി എണ്ണയില് വറുത്തു കോരുക.
ഒരു പാനില് 2 ടേബിള് സ്പൂണ് എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്ത്ത് മൂപ്പിക്കുക. 10 മുതല് 14 വരെയുള്ള ചേരുവകള് അല്പം വെള്ളവും ചേര്ത്ത് കലക്കി ഇതില് ചേര്ക്കുക. തിളച്ച് കുറുകിയാല് വറുത്തു വെച്ച ചിക്കന് കഷ്ണങ്ങള് ചേര്ത്ത് നന്നായി ഇളക്കുക. സലറിയും ഉള്ളിത്തണ്ടും ചേര്ക്കുക. വറുത്ത എള്ള് മുകളില് വിതറി ചൂടോടെ വിളമ്പുക.
ഡ്രൈ ബീഫ് ആന്ഡ് ചില്ലീസ്
ബീഫ് - ഒരു കിലോ, ബോണ്ലെസ്
പച്ചമുളക് - 10, കുരു കളഞ്ഞ് നീളത്തില്
നേരിയതായി മുറിക്കുക.
കുരുമുളക് - ഒരു ടീസ്പൂണ്, തരുതരുപ്പായി
പൊടിച്ചത്
വെളുത്തുള്ളി - 8, നുറുക്കിയത്
പഞ്ചസാര - ഒരു ടീസ്പൂണ്
മൈദ - ഒരു ടീസ്പൂണ്
കോണ്ഫ്ളോര് - ഒരു ടീസ്പൂണ്
സോയാ സോസ് - 1ഹ ടേബിള് സ്പൂണ്
വിനിഗര് - 2 ടേബിള് സ്പൂണ്
എള്ളെണ്ണ - 1ഹ ടേബിള് സ്പൂണ്
ചിക്കന് സ്റ്റോക്ക് ക്യൂബ് - ഒരു ടേബിള് സ്പൂണ്,
നുറുക്കിയത്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി ഒന്നോ രണ്ടോ മണിക്കൂര് ഫ്രിഡ്ജില് വെച്ചതിനു ശേഷം നേരിയ സ്ലൈസായി മുറിക്കുക. എണ്ണയും പച്ചമുളകും ഒഴികെയുള്ള ചേരുവകള് ചേര്ത്ത് ഇറച്ചിക്കഷ്ണങ്ങളില് മാറിനേറ്റ് ചെയ്ത് 1 മണിക്കൂര് വെക്കുക.
വിളമ്പുന്നതിന് തൊട്ടുമുന്പ്് ഒരു ചീനച്ചട്ടിയില് എണ്ണ ഒഴിച്ച് തീ കൂട്ടി വെച്ച് ഉയര്ന്ന ചൂടില് തുടരെ ഇളക്കി ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാനില് പച്ചമുളക് ഫ്രൈ ചെയ്തെടുക്കുക. ഇത് ഇറച്ചിയില് മിക്സ് ചെയ്ത് മുകളില് എള്ളെണ്ണ കുടഞ്ഞ് വിളമ്പുക.
പ്രോണ്സ് ചീസ് ഫ്രൈ
ചെമ്മീന് - 20, ഇടത്തരം
സോയാ സോസ് - ഒരു ടീസ്പൂണ്
കുരുമുളകുപൊടി - ഒരു ടേബിള് സ്പൂണ്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - ഒരു ടീസ്പൂണ്
മുട്ട അടിച്ചത് - 1 എണ്ണം
ചീസ് ചുരണ്ടിയത് - ഒരു ടേബിള് സ്പൂണ്
ബ്രെഡ്ഡ് ക്രംപ്സ് - അരക്കപ്പ്
എണ്ണ - വറുക്കാന്
പാകം ചെയ്യുന്ന വിധം
സോയാ സോസും കുരുമുളകുപൊടിയും ഉപ്പും ചെമ്മീനില് പുരട്ടി കുറച്ചു സമയം വെക്കുക.
ബ്രെഡ്ഡ് ക്രംപ്സും മുളകുപൊടിയും ചീസ് ചുരണ്ടിയതും യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാന് അടുപ്പില് വെച്ച്, ചെമ്മീന് ഓരോന്നും മുട്ടകലക്കിയതില് മുക്കിയതിനു ശേഷം ബ്രെഡ്ഡ് ക്രംപ്സില് ഉരുട്ടിയെടുത്ത് ചൂടോടെ എണ്ണയില് വറുത്ത് കോരുക.
ഗോബി മഞ്ചൂരിയന്
1. കോളിഫ്ലവര് - 3 കപ്പ്, അടര്ത്തിയത്
2. മുട്ട - 1
3. മൈദ - അരക്കപ്പ്
4. കോണ്ഫ്ളോര് - 2 ടേബിള് സ്പൂണ്
5. കാപ്സിക്കം - ഒരു കപ്പ്, മുറിച്ചത്
6. സവാള - 1, ചതുരത്തില് മുറിക്കുക.
7. ഇഞ്ചി - ഒരു കഷ്ണം, നുറുക്കിയത്
8. വെളുത്തുള്ളി - 5 അല്ലി, മുഴുവനോടെ
9. ടൊമാറ്റോ സോസ് - 2 ടേബിള് സ്പൂണ്
10. സോയാ സോസ് - 2 ടേബിള് സ്പൂണ്
11. കോണ്ഫ്ളോര് - 2 ടേബിള് സ്പൂണ്
12. കുരുമുളകുപൊടി - ഒരു ടീസ്പൂണ്
13. സ്പ്രിങ് ഒനിയന്, സെലറി - ആവശ്യത്തിന്
14. ഉപ്പ്, എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ടയും മൈദയും കോണ്ഫ്ളോറും ആവശ്യത്തിന് ഉപ്പും ചേര്ത്ത് ഒരു ബാറ്റര് ഉണ്ടാക്കുക. കോളിഫ്ലവര് അടര്ത്തിയത്, ഈ ബാറ്ററില് മുക്കി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
ഒരു പാനില് 2 ടേബിള് സ്പൂണ് എണ്ണയൊഴിച്ച് 5 മുതല് 8 വരെയുള്ള ചേരുവകള് വഴറ്റുക. ഇതില് കുറച്ച് വെള്ളം ചേര്ത്ത് വേവിക്കുക. ഫ്രൈ ചെയ്ത കോളിഫ്ലവര് ചേര്ത്ത് നന്നായി യോജിപ്പിക്കുക. (ആവശ്യമെങ്കില് ഒരു നുള്ള് അജിനോമോട്ടോ ചേര്ക്കാം.) ഇതില് 2 ടേബിള് സ്പൂണ് കോണ്ഫ്ളോര് കലക്കിയത് ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകുമ്പോള് സോയാ സോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്ത്ത് ഇളക്കി സെലറിയും സ്പ്രിങ് ഒനിയനും ചേര്ത്ത് അടുപ്പില് നിന്ന് മാറ്റുക.
(ചൈനീസ് പാചകം എന്ന പുസ്തകത്തില് നിന്ന്)
റസിയ ലത്തീഫ്
പുസ്തകം വാങ്ങാം
കടപ്പാട്: മാതൃഭൂമി ബുക്സ് ഓണ്ലൈന്
Popular Post
- How I check my (Resident Identity) Iqama Renewed or not?
- How I register my Enginering Degree in Saudi Council of Engineers?
- How can I check my Iqama transferred to my new sponsor ?
- How i can check my Iqama Issued or not? New comer.
- How can I check my exit re-entry status in Saudi Arabia?
- How can I apply for a family visit visa inSaudi Arabia?
- How can I apply for a Permanent Family Visa in Saudi Arabia?
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How to update my Iqama number to SAWA mobile.شركة الاتصالات السعودية
- How i check my iqama expiry date?
Popular Posts
Popular Posts
-
Please Click Here for Arabic Please Click or Here English On visa Validity Service :- Enter Iqama Number, Visa Number...
-
You can renew your license very easily with the following steps. First prepare all documents and make a file. Download application fr...
-
1.Please Click Here Muqeem -Wazarat ul Daaqilia 2. Please CLICK here Enter your Iqama number Enter Passport Number Enter Visa ...
-
ഒരു സര് ക്കസ് കൂടാരത്തില് രണ്ടു സിംഹങ്ങള് ഉണ്ടായിരുന്നു .. വളരെ ചെറിയ പ്രായം മുതല് ആ സിംഹങ്ങള് വളര് ന്നത് ...
Popular Posts
- How can I check and print my exit re-entry visa in Saudi Arabia by Muqeem?
- How can i Renew My Saudi Driving Licence?
- How can I check my exit re-entry status in Saudi Arabia?
- Todays's Exchange Rate Arab National Bank
- How to Download Encumbrance Certificate in Kerala (കുടിക്കട സര്ട്ടിഫിക്കറ്റ്) എങ്ങിനെ ഡൌൺലോഡ് ചെയ്യാം?
Top 19 Posts in My Blog CMKONDOTTY |
How can I apply for a Permanent Family Visa in Saudi Arabia? |
|
|
|
|
|
|
|
മാറ്റം നിങ്ങളുടെ മനോഭാവം |
|
|
|
ഡിപ്രെഷൻ (വിഷാദരോഗം) |