യുവാക്കളെന്നും മുതിര്‍ന്നവരെന്നും വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍ . കേട്ടാല്‍ നിസാരമെന്നു തോന്നുമെങ്കിലും അതിന്റെ ഉപദ്രവം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും. താരനെ നിസാരമായി കണ്ടവരെല്ലാം ചുരുങ്ങിയ കാലം കൊണ്ട് കഷണ്ടിയായി മാറിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും തടയാനുമുള്ള പല മാര്‍ഗങ്ങളുമുണ്ട്.
തലയോട്ടിയിലെ ചര്‍മത്തില്‍ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. മലസ്സീസ്സിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം.
തുടക്കത്തില്‍ ചെറിയ തോതില്‍ അത്ര വലിയ ശല്യക്കാരനല്ലാത്ത താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കിടയാക്കും. താരനുണ്ടാക്കുന്ന പ്രധാന പ്രശ്‌നം ചൊറിച്ചിലാണ്. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലിനും ഇത് കാരണമാകും.
ഇനി താരന് മരുന്നു തേടി അലയേണ്ട. വിനാഗിരി താരന്‍ പ്രശ്‌നത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കും. അല്പം ബദാം ഓയില്‍ വിനാഗിരിയുമായി കലര്‍ത്തി തലയോടില്‍ പുരട്ടിയാല്‍ മുടി നന്നായി വളരുകയും താരന്‍ നശിക്കുകയും ചെയ്യും. ഇതിനുപുറമെ വിനാഗിരി നല്ലൊരു കണ്ടീഷര്‍ കൂടിയാണ്. കൂടാതെ മുടി മുറിഞ്ഞുപോകല്‍ തടയാനുള്ള കഴിവും വിനാഗിരിക്കുണ്ട്.
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വിനാഗിരി ഏറെ നല്ലതാണ്. മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും കെട്ടുപിണയാതിരിക്കുന്നതിനും ഇത് സഹായിക്കും.
പരുപരുത്ത മുടിയ്ക്ക് മിനുസം നല്‍കുന്നത് കൊണ്ട് ഇത്തരം മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതിന് മുന്‍പ് വിനെഗര്‍ കൊണ്ട് കഴുകുന്നത് നല്ലതാണ്. എളുപ്പത്തില്‍ മുടി നീട്ടാം.
ചീപ്പും ഹെയര്‍ ബ്രഷും വൃത്തിയാക്കുവാനുള്ള നല്ലൊരു മാര്‍ഗം വിനാഗരിയില്‍ മുക്കിവച്ച് കഴുകുകയാണ്. ഇത് ചീപ്പു വൃത്തിയാക്കുക മാത്രമല്ലാ, ബാക്ടീരികയളെ കൊല്ലുകയും ചെയ്യും.
താരനും മുടികൊഴിച്ചലും അകറ്റാന്‍
മുടിയുടെ കാര്യത്തില്‍ ഷാമ്പൂകളും മറ്റും ഉപയോഗിക്കാന്‍ പലര്‍ക്കും പേടിയാണ്. പക്ഷെ താരന്റെയും അഴുക്കിന്റെയുമൊക്കെ ബുദ്ധിമുട്ടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അതെല്ലാം ഉപയോഗിക്കുകയും ചെയ്യും. പിന്നെയത് മുടികൊഴിച്ചിലേക്കാവും എത്തിക്കുക. അതുകൊണ്ട് തന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് ഈ കുറിപ്പ് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.
താരന്‍: പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. അല്പം ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിവെച്ച് രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റ് കഴിഞ്ഞ് കഴുകാം. നിങ്ങളുടെ തലയ്ക്ക് തണുപ്പേകുക മാത്രമല്ല താരന്‍ അകറ്റുകയും ചെയ്യും.
മുടി കൊഴിച്ചില്‍: അല്പം വെളിച്ചെണ്ണയും എള്ളെണ്ണയും കൂട്ടിക്കലര്‍ത്തുക. നെല്ലിക്കയും വെള്ളച്ചെമ്പരത്തിയുടെ ഇലയും 20 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തശേഷം തലയില്‍ പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. മുടി കൊഴിച്ചില്‍ നില്‍ക്കും.
നരച്ച മുടി: ഒരു ഇരുമ്പ് പാത്രത്തില്‍ മൈലാഞ്ചി പൊടി കുതിര്‍ത്ത് വയ്ക്കുക. അതിലേക്ക് അല്പം തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഇളക്കി തലയില്‍ പുരട്ടുക. മൂന്ന് മണിക്കൂറിനുശേഷം കഴുകി കളയുക. തലയ്ക്ക് തണുപ്പ് ലഭിക്കാനും ഇത് സഹായിക്കും.
മുടിക്ക് മൃദുത്വം ലഭിക്കാന്‍: മുട്ടയുടെ വെള്ള തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.
മുടി പൊട്ടുന്നത് തടയാന്‍: ഹെന്ന അധികം ഉപയോഗിക്കുമ്പോള്‍ മുടി എളുപ്പം പൊട്ടുന്നെങ്കില്‍ മുടി കഴുകുന്നതിന് മുമ്പ് ഓയില്‍ മസാജ് ചെയ്യുക. ഇതൊരിക്കലും നിങ്ങളുടെ മുടിയുടെ നിറം വര്‍ധിപ്പിക്കില്ല. മുടിക്ക് മൃദുത്വം പകരുകയും ചെയ്യും.
അറ്റം പിളര്‍ക്കുന്നത്: മുടിയില്‍ നന്നായി എണ്ണ പുരട്ടുക. മുടിയുടെ അറ്റം വെളിച്ചെണ്ണയില്‍ മുക്കിയശേഷം ചൂട് വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് തലകെട്ടുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തല കഴുകുക.