ശരീരത്തിന്‍െ മുഴുവന്‍ ഭാരവും താങ്ങുന്നത് പാദങ്ങളാണ് ,എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതും പാദങ്ങളെ തന്നെയാണ്. മുഖം ശ്രദ്ധിക്കുന്നതു പോലെ തന്നെ പാദവും ശ്രദ്ധിക്കണം. സാധാരണയായി കൂടുതല്‍ നടക്കുന്നവര്‍ക്കും ശരീരഭാരം കൂടുതലായ വരണ്ട ചര്‍മക്കാര്‍ക്കുമാണ് പ്രധാനമായും കാല്‍പാദം വിണ്ടു കീറുന്നത്. ദീര്‍ഘനേരം നിന്നുകൊണ്ടു ജോലിചെയ്യുന്നവര്‍ക്കും, പുറക് ഭാഗം തുറന്നിരിക്കുന്ന ചെരുപ്പുകള്‍ ധരിക്കുന്നവര്‍ക്കും അത്ല്റ്റ്സ് ഫൂട്ട്,സോറിയാസീസ്,എക്സിമ,ഡയബെറ്റീസ് എന്നിവയുള്ളവര്‍ക്കും ഉപ്പൂറ്റി വിണ്ടുകീറാനുള്ള സാധ്യത കൂടുതലാണ്. പ്രതിവിധി ---------------- ചെറു ചൂടുള്ള വെള്ളത്തില്‍ ഡെറ്റോള്‍ അല്ലെങ്കില്‍ ഉപ്പ് ഇട്ട് കാലുകള്‍ പത്ത് മിനിട്ടുനേരം കുതിര്‍ത്തുവച്ച ശേഷം ഡെഡ് സെല്‍സിനെ പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കളയുക. മുഴുവനും ഉരച്ചുമാറ്റി കഴുകി വൃത്തിയാക്കി ഈര്‍പ്പം നന്നായി തുടച്ചു മാറ്റി മോയ്സ്ച്യുറൈസര്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക. കാലുകളിലെ ബ്ളഡ് സര്‍ക്കുലഷേന്‍ ക്രമപ്പെടുത്താന്‍ മസാജ് സഹായിക്കും.നഖങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.അലക്കുന്ന സോപ്പ് ഉപയോഗിച്ച് ഒരിക്കലും കാല് കഴുകരുത്. ഗ്ളിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുക.നഖത്തിനിടയിലുള്ള അഴുക്കും,വിരലുകള്‍ക്കിടയിലുള്ള അഴുക്കുകളും കളയുന്നതിനുവേണ്ടി ഒരു ടൂത്ത ബ്രഷ് ബാത്ത്റൂമിനകത്തു തന്നെ സൂക്ഷിക്കുക.മാസത്തിലൊരിക്കല്‍ പെഡിക്യൂര്‍ ചെയ്യുക. വിറ്റാമിന്‍-ഇ അടങ്ങിയ പച്ചക്കറികള്‍,കാല്‍സ്യമടങ്ങിയ പാല്‍,ചീസ്,തൈര്,സോയ മില്‍ക്ക്,മത്സ്യം,ബ്രോക്കോളി അയണ്‍ കൂടുതലുള്ള ചിക്കണ്‍,മട്ടണ്‍,ബീഫ്,മുട്ട, ബീന്‍സ്. മത്തി,ചാള,തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉപ്പൂറ്റി വീണ്ടു കീറുന്നത് തടയും. നഗ്ന പാദത്തോടെ നടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാദങ്ങളില്‍ മോയ്സ്ച്യൂറൈസിംഗ്` ക്രീം ദിവസവും പുരട്ടുന്നതും നല്ലതാണ്.
മറ്റു ചില മരുന്നുകള്‍
രാത്രി ഉറങ്ങുന്നതിനു മുന്‍പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടുക
ഉപ്പൂറ്റിയില്‍ പച്ച കശുവണ്ടിയുടെ കറ പുരട്ടുക
രാത്രി മൈലാഞ്ചി അരച്ച് പുരട്ടുക, എന്നിട്ട് രാവിലെ ചെറു ചൂട് വെള്ളത്തില്‍ കാല്‍ കഴുകുക
ചിറ്റമൃതിന്‍റെ ഇല അരച്ച് രാത്രി പുരട്ടുക
വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുക
പച്ച മഞ്ഞളും കറിവേപ്പിലയും ദിവസവും അരച്ച് ഉപ്പൂറ്റിയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കല്ലില്‍ ഉരച്ചു കഴുകുക
കാലുകള്‍വിണ്ടുകീറല്‍ തടയാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍
തണുപ്പുകാലമായതോടെ സൗന്ദര്യ പ്രശ്‌നങ്ങളും ഓടിയെത്തും. കാലുകള്‍ വിണ്ടുകീറുന്നതും ചര്‍മം വരളുന്നതുമാണ് തണുപ്പുകാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.
കാലുകള്‍ വിണ്ടുകീറുന്നത് തടയാനിതാ ചില വഴികള്‍:
വിണ്ടുകീറല്‍ തടയാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകളുണ്ട്,
-കായവും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിന് മുമ്പ് വിണ്ടുകീറിയ ഭാഗത്ത് തേച്ച് കിടക്കുക.
-നന്നായി പഴുത്ത പഴം പള്‍പ്പ് രൂപത്തിലാക്കി കാലില്‍ തേക്കുന്നതും നല്ലതാണ്.
-ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല് പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.
-മഞ്ഞള്‍, തൊളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.
ഉപ്പൂറ്റി വരളുന്നതും പൊട്ടുന്നതും തടയാന്‍:
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം കാലിന് പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതാണ്. കാലുകള്‍ ചെരുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രീതിയില്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക.
-തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കാലില്‍ പൊടി പിടിക്കാനും വരണ്ടുപോകാനും കാരണമാകും.
-കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
No comments:
Post a Comment
Note: Only a member of this blog may post a comment.