രുചിയിൽ
മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും നമ്മുടെ ചക്ക ആളൊരു കേമനാണ്.
പ്രായത്തെ ചെറുത്ത് തോല്‍പിക്കാനുള്ള നല്ല മരുന്നാണത്രെ ചക്ക. കോംപ്ലക്സ്
കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിൻ എ തുടങ്ങിയവ ചക്കയില്‍
ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെയും നല്ല ഉറവിടമാണിത്.
കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഉയര്‍ന്ന അളവില്‍
പൊട്ടാസ്യവും ചക്കയിൽ അടങ്ങിയിട്ടുണ്ട്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച്
ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം
തടയാനും ഇത് സഹായിക്കും.
സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത
സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍
ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല ചക്കക്കുരുവിന്
കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍
ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്.
സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്.